💘റജില 💘: ഭാഗം 48

rajila

രചന: സഫ്‌ന കണ്ണൂർ

 ഡാ എന്താ വാങ്ങണ്ടേ. ഡാ കോപ്പേ എന്താ വാങ്ങേണ്ടെന്ന് എന്തെങ്കിലും വാങ്ങ് സാലി നദീറിന്റെ തലക്ക് ഒരു തല്ല് കൊടുത്തു . നദീർ തല തടവി കൊണ്ട് ദേഷ്യത്തോടെ അവനെ നോക്കി. ഒന്ന് കടയിൽ പോയി വരോന്നു ചോദിച്ചു . എന്താ വാങ്ങേണ്ടെന്ന് ചോദിച്ചപ്പോൾ എന്തെങ്കിലും വാങ്ങെന്നോ. എനിക്കണോ കടയിൽ പോകേണ്ടത്. എന്ത് മൊഞ്ചഡാ അവളെ കാണാൻ. നദീർ കൈ ചൂണ്ടിയിടത്തേക്ക് അവൻ നോക്കി. റജില വരുന്നത് അവൻ കണ്ടു. ഒരു നിമിഷം അവനും അവളെ നോക്കി നിന്നു പോയി. വെള്ളകളർ സാരിയുടുത്ത് അവളിറങ്ങി വരുന്നത് കണ്ടപ്പോൾ മാലാഖയെ പോലെയാ അവനും തോന്നിയത്. ഇതാണോ തലക്ക് ഓളം തെറ്റിയ പോലെ നോക്കിയേ. ഭ്രാന്ത് തന്നെയാ മോനേ . അവൾ ഈ ഡ്രെസ്സിൽ കാണുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോവുകയാ .

അല്ലേലും ഭാര്യയുടെ സൗന്ദര്യം കാണാൻ അയൽവക്കത്തെ വീട്ടിലൂടെ ഒളിഞ്ഞു നോക്കണം എന്നൊരു ചൊല്ലുണ്ട്. അത് പോലെ ആയല്ലോടാ നിന്റെ കാര്യം. നേർക്ക് നേരെ നോക്കിയ അവൾ കൊന്നു കൊല വിളിക്കും . പിന്നെ ഇങ്ങനെ ഒളിഞ്ഞു നോക്കനല്ലേ പറ്റു . നീ വാങ്ങിയ സാരിയല്ലെട അവൾ ഉടുത്തത് അവളത് വാങ്ങിയോ ഞാൻ കൊടുത്ത വാങ്ങാനോ കണക്കായി. പിന്നെ വീട്ടിലെ എല്ലാർക്കും ഡ്രസ്സ്‌ എടുത്തു. ഇന്നത്തെ ഫങ്ക്ഷൻ എന്റെ വക എന്നും പറഞ്ഞു കൊടുത്തു. അവൾക്കും കൊടുത്തു. നാസി എല്ലാരുടെയും മുന്നിൽ വെച്ചു അത് തുറന്നു നോക്കേം ചെയ്തു. എല്ലാവരും കണ്ട സ്ഥിതിക്ക് ഉടുക്കാതെ പറ്റില്ലല്ലോ. അങ്ങനെ ഉടുത്തത അല്ലടാ ഇവളെങ്ങനെ പാർട്ടിക്ക് സമ്മതിച്ചേ അതിന് ആര് സമ്മതം ചോദിച്ചു. ഞാൻ തന്നെ ഫിക്സ് ചെയ്തു. ഞാൻ തന്നെ എല്ലാ അറേൻജ്‌മെന്റ് ചെയ്തു. അവൾ എതിർത്തില്ലേ.

ശരിക്കും എന്താ സംഭവിച്ചേ. ഇന്നലെ രാത്രി എല്ലാർക്കും മെസ്സേജ് അയച്ചു അവളെ ബർത്ഡേ ആണെന്നും മാര്യേജിനു ആരെയും ക്ഷണിക്കാൻ പറ്റാത്തോണ്ട് ആ പരിഭവം തീർക്കാൻ നൈറ്റ്‌ പാർട്ടി ഉണ്ടെന്നും പറഞ്ഞു എല്ലാരേയും ക്ഷണിച്ചു. ഉപ്പന്റെ പ്രിയപ്പെട്ട മോളല്ലേ. ഉപ്പ അതേറ്റു പിടിച്ചു. എന്റെ ഉപ്പാനെ അവൾക്ക് ഒരുപാട് ഇഷ്ടാ അത് കൊണ്ട് മൂപ്പർക്ക് നാണക്കേട് ഉണ്ടാകുന്ന ഒന്നും അവൾ ചെയ്യില്ല. പാർട്ടിയിൽ അവൾ സന്തോഷത്തോടെ സഹകരിക്കും. രാവിലെ അവൾ കാര്യം അറിഞ്ഞതും തലവഴി വെള്ളം കോരിഒഴിച്ചു. അടുത്ത സർപ്രൈസ് അറിയുമ്പോൾ എന്താകുമോ ആവോ. വേറെ എന്താ ചെയ്തേ. അവളുടെ അങ്കിളിന് വിളിച്ചു കുറെ സെന്റി അടിച്ചു. അങ്കിൾന് ഇപ്പൊ അവളെ ഇഷ്ടം അല്ലെന്നും അതാ കാണാൻ വരാത്തതെന്നും. അവളെ ഉപ്പയും ഉമ്മയും ഉണ്ടെങ്കിൽ ഇങ്ങനെ അനാഥയായി ജീവിക്കേണ്ടി വരില്ലെന്നും. എന്നൊക്കെ പറഞ്ഞു അവൾ ഒരേ കരച്ചിലാണെന്നും എന്നൊക്കെ പറഞ്ഞു കുറേ സെന്റി അടിച്ചു. ഇന്ന് നൈറ്റ്‌ മൂപ്പരും വരും.

അതും കുറച്ചു ദിവസം അവളുടെ കൂടെ താമസിക്കാൻ. അവൾക് സർപ്രൈസ് ആയികൊട്ടെന്ന പറഞ്ഞു. പൊളി തന്നെ. വീട്ടിലെ അമ്മിക്കല്ല് എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചോ. അല്ലെങ്കിൽ ഉറങ്ങിക്കിടക്കുമ്പോൾ തലയിൽ വീഴാൻ ചാൻസുണ്ട്. നല്ലതൊന്നും നിന്റെ വായിൽനിന്ന് വീഴില്ലേ. അലവലാതി . പേടിപ്പിക്കാനായിട് ഇറങ്ങിക്കോളും. ദേ വരുന്നു നിന്റെ ഹൂറി. റജില അവരുടെ അടുത്തേക്ക് വന്നു. കാണാനേ ഇല്ലല്ലോ സാലി. ഈ വഴിയൊക്കെ മറന്നോ. അങ്ങനെ മറക്കാൻ പറ്റോ.പിന്നെ നമ്മൾ ഇവിടെ വരുന്നത് ചിലർക്കൊക്കെ തലവേദനയാ ആർക്കോ കൊള്ളിച്ചു പറഞ്ഞതാണല്ലോ സാലി അത്. ചുമ്മാ പറഞ്ഞതാ വിട്ടേക്ക്. കുറച്ചു തിരക്കുണ്ട് . നിങ്ങൾ സംസാരിക്ക് അവൻ പോയി. അവളും പോകാൻ നോക്കി . .നിനക്ക് ഈ സാരി നന്നായി ചേരുന്നുണ്ട്. നിന്റെ ഫേവറൈറ് വൈറ്റ് കളർ. നീ തിരഞ്ഞു കണ്ടു പിടിച്ചു ബർത്ഡേക്് സ്നേഹത്തോടെ വാങ്ങിയ ഗിഫ്റ്റ്. പിന്നെങ്ങനെ ഉടുക്കാതിരിക്കും. എങ്ങനെ കാണാൻ എങ്ങനെ കൊള്ളാവോ. അവൻ അവളെ അടിമുടി നോക്കി. എല്ലാം ഓക്കെ.

ഒരു ചെറിയ പ്രശ്നം അവൾ കണ്ണ് കൊണ്ട് എന്താന്ന് ചോദിച്ചു. അവൻ അവളുടെ വയറിൽ തൊട്ടു. അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി . ഇവൻ അറിയോ ഇത്. അങ്ങനെയിപ്പോ മറ്റുള്ളർക്ക് കാണിക്കണ്ട . ഞാൻ മാത്രം കണ്ട മതി. സാരി നേരയക്ക് അവൾക്ക് അപ്പോഴാ ശ്വാസം നേരെ വീണേ . നീ കൈയെടുക്ക് അവൻ ഒന്നൂടി വയറിൽ ശരിക്കും കൈ വെച്ചു അവൾ കൈ പിടിച്ചു പിറകോട്ടു തിരിച്ചത് പെട്ടെന്നായിരുന്നു. ഡീ പിശാചേ കയ്യിൽന്ന് വിട് . എന്റെ ദേഹത്ത് തൊട്ടാലുണ്ടല്ലോ ....... വയറിനു മുകളിൽ ജസ്റ്റ്‌ കൈ വെച്ചു . അല്ലാതെ വേറൊന്നും ചെയ്തില്ലല്ലോ . നീ തൊടണ്ട അത്ര തന്നെ . അവൾ കൈ വിട്ടു . അവൾ പോകാൻ നോക്കിയതും അവൻ വിളിച്ചു. താങ്ക്സ് എന്തിന് . കൈ വേദനിച്ചതിനോ വേദനയോ ആർക്ക് നിന്റെ പൂ പോലെയുള്ള കൈ കൊണ്ട് തൊട്ടാൽ വേദനക്ക് പോലും നല്ല സുഖമാഡോ. ഇടകിടക് എന്നെ വേദനിപ്പിക്കുന്നത് എനികിഷ്ടട്ടോ കീപിറ്റ്.അവളുട മുഖം കടന്നാൽ കുത്തിയ പോലെ വീർക്കുന്നത് അവൻ കണ്ടില്ലെന്ന് നടിച്ചു..

താങ്ക്സ് നീ ഈ സാരി ഉടുത്തല്ലോ അതിന്. വെയിറ്റ് ആൻഡ് സീ . അതും പറഞ്ഞു അവൾ പോയി . എന്തായിരിക്കും അവൾ ഉദ്ദേശിച്ചത്. എനിക്കിട്ട് എന്തെങ്കിലും പണിയോ ഇനി . കുറച്ചു കഴിഞ്ഞു അടുക്കളയിൽ നിന്നും നാസി വിളിക്കുന്ന കേട്ടു അവൻ പോയി. റജിലയുടെ കോലം കണ്ടതും അവനു ദേഷ്യവും സങ്കടവുംഒരുമിച്ചു വന്നു.സാരി മുഴുവൻ അച്ചാർ.മറ്റുള്ളവർക് മുന്നിൽ അബദ്ധം ആണെങ്കിലും അവനു അറിയാമായിരുന്നു അവൾ മനഃപൂർവം ചെയ്തതാനെന്ന്. സാരമില്ല പോയി വേറെ ഡ്രെസ് മാറ്റി വാന്നു പറഞ്ഞെങ്കിലും അവനു ഉള്ളിൽ എന്തോ ഒരു നീറ്റൽ തോന്നി. പോകുമ്പോൾ അവൾ അവനെ പുച്ഛത്തോടെ നോക്കി. അവൾ പോയി ഒരു ചുരിദാർ ഇട്ടു വന്നു . എങ്ങനുയുണ്ട് ഫങ്ക്ഷന് ഇടാൻ വാങ്ങിയതാ . സൂപ്പർ പക്ഷെ നീ ഫങ്ക്ഷന് ആ സാരിയെ ഉടുക്കു. എന്റെ വാശിയാ അത് . കാണാം . കാണാനൊന്നും ഇല്ലെടി. ഞാൻ പോട്ടെന്നു വെച്ചതാ . അപ്പൊ നിനക്ക് പുച്ഛം.മോൾ പറ്റുമെങ്കിൽ ആ സാരി വാഷ് ചെയ്യ്. അല്ലെങ്കിൽ അത് പോലെ ഇടേണ്ടി വരും. അവൾ മൈൻഡ് ചെയ്യാതെ പോയി. *

നൈറ്റ്‌ എല്ലാവരും വന്നു . അവൾക്ക് തീരെ ഇഷ്ടം ഉണ്ടായിരുന്നില്ലങ്കിലും മറ്റുള്ളവരെ സന്തോഷം കളയേണ്ടെന് കരുതി അവളും മുഖത്ത് സന്തോഷം വരുത്തി . അങ്കിളിനെ കണ്ടതും ആദ്യം സന്തോഷം വന്നെങ്കിലും കുറച്ചു ദിവസം കാണുമെന്നു പറഞ്ഞപ്പോൾ അവൾക്ക് അടി കിട്ടിയത് പോലെയായി . കേക്ക് കട്ട് ചെയ്യാൻ അവളെ വിളിച്ചതും അവൾ വിജയിയെ പോലെ നദീറിന്റെ നോക്കി . അവന്റ മുഖത്തെ ചിരി അവളിൽ ചെറിയൊരു പേടി ഉണ്ടാക്കി. അവൾ ഒരിക്കൽ കൂടി അവനെ നോക്കിയെങ്കിലും പിന്നെ കണ്ടില്ല. അവൾ മുന്നോട്ട് പോയതും എതിരെ വന്ന കാറ്ററിങ് വന്ന പയ്യൻ അവളുടെ ദേഹത്ത് ഇടിച്ചു. അവന്റെ കയ്യിലുണ്ടാരുന്ന കൂൾ ഡ്രിങ്ക്സ് മൊത്തം അവളെ ദേഹത്ത് മറിഞ്ഞു. അവൾക്ക് വഴക്ക് പറയാൻ തോന്നിയില്ല. കാരണം നദീറ ഇതിന്റ പിന്നിലെന്ന് അവൾക്ക് മനസ്സിലായിരുന്നു.

എന്തായാലും ആ സാരി ഞാനുടുകില്ല അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു . ഞാൻ പോയി ഡ്രെസ് മാറ്റി വരാന്നു പറഞ്ഞു അവൾ റൂമിലേക്കു പോയി. നദീർ സോഫയിൽ ഇരിക്കുന്ന കണ്ടു. അവളെ കണ്ടതും എണീറ്റു . കാത്തിരിക്കുകയാരുന്നു എത്തിയല്ലോ . വേഗം സാരിയുടുത്ത് താഴേക്ക് വാ . ഇപ്പൊ വരാട്ടോ. ലേറ്റ് ആകില്ല. അവൾ കളിയാക്കികൊണ്ട് പറഞ്ഞു. ആയിക്കോട്ടെ മാഡം. ഞാൻ കാത്തിരികാം. പിന്നെ ഞാൻ മാത്രമല്ല വെയിറ്റ് ചെയ്യുന്നത് അതോർത്താൽ നല്ലത് . അവൻ പോയി. അവൾ അപ്പോഴാ റൂം ശ്രദ്ധിച്ചത്.ത ന്റെ ബാഗും ഡ്രെസ്സും ഒന്നും കാണുന്നില്ല .ആകെ ആ സാരി മാത്രമേ അവിടെ ഉള്ളൂ. അവൻ പണി തന്നതാണെന് മനസിലായി. നാശം പിടിക്കാൻ ഈ ഡ്രെസ് ഇട്ട് പോകാന്നു കരുതിയാൽ എല്ലാവരും നൂറു ചോദ്യം ആയിരിക്കും. അവൾക്ക് വേറെ വഴിയില്ലെന് മനസ്സിലായി.ഈ സാരി എങ്ങനെ ഉടുക്കും അത് അതിനേക്കാൾ നാണക്കേട് ആണ്. അവൾ ആ സാരി വലിച്ചെറിഞ്ഞു. അതിൽ നിന്നും ഒരു കടലാസ് നിലത്തു വീണു. പുതിയ സാരിയാണ്. എന്റെ സെക്കന്റ്‌ ഗിഫ്റ്റായി കണ്ടാൽ മതി.

പിന്നെ വയറു കാണിക്കാതെ ഉടുക്കണം. പെട്ടന്ന് റെഡ്‌യായി വാ. വെയിറ്റ് ഫോർ യൂ. പുറത്തു നിന്നും വിളിക്കുന്ന കേട്ട് അവൾ പെട്ടന്ന് തന്നെ റെഡിയായി വന്നു. അവൾ കലിപ്പോടെ അവനെ നോക്കി. അവൻ തിരിച്ചു കണ്ണടിച്ചു കാണിച്ചു. കേക്ക് മുറിച്ചു അവന്റെ വായിലും വെച്ചു കൊടുക്കേണ്ടി വന്നു. തിരിച്ചു അവൻ കേക്ക് കൊടുത്തെങ്കിലും അവളത് ആരും കാണാതെ തുപ്പുന്നത് അവൻ കണ്ടു . പാർട്ടി കഴിഞ്ഞു എല്ലാവരും പോയി . ഒരു പാർസൽ അവൾക്ക് വന്നതാണെന്നും പറഞ്ഞു നാസി അവൾക് കൊണ്ട് കൊടുത്തു . എനികരണാവോ പാർസൽ അയക്കാൻ . അവൾ മൊത്തം നോക്കിയെങ്കിലും പേരൊന്നും കണ്ടില്ല . ഇനി നദീറിന്റെ പണിയായിരിക്കും. അല്ലാതെ അഡ്രസ് വെക്കാതെ എവിടെ നിന്നും പാർസൽ വരാനാ. അവളത് റൂമിൽ കൊണ്ട് പോയി തുറന്നു നോക്കി. ആ പൊതി അഴിച്ചതും അവൾ ഞെട്ടി വിറച്ചു. അവളുടെ കയ്യിൽ നിന്നും ആ ബോക്സ്‌ താഴെ വീണു. ഗിഫ്റ്റ് ചെറുതാണെങ്കിലും നിന്ദിക്കുന്നത് നല്ല ശീലം അല്ല. അതും പറഞ്ഞു നദീർ അതെടുത്തു. ഒരു സുന്ദരി പാവക്കുട്ടി.

നിന്നെ പോലെ സുന്ദരിയാണല്ലോ. പിന്നെന്താടീ ഇഷ്ടമാകാൻജെ അല്ല നിന്റെ കുട്ടികളി ഇനിയും മാറിയില്ലെന് വിചാരിച്ചുകാണും. ഏതായാലും ഗിഫ്റ്റ് എനിക്കിഷ്ടമായി . ആരാ ഇത് തന്നത് . അവനത് മേശപ്പുറത് വെച്ചു . അവൾ അത് വലിച്ചെറിഞ്ഞു. ദേഷ്യം പിടിച്ച മുഖം കണ്ടതും അവന് സംഭവം സീരിയസ് ആണെന്ന് മനസ്സിലായി. അവന്റെ ഫോൺ റിങ് ചെയ്യുന്നത് കണ്ടു. സാലിയാണ്. അവൻ ഫോൺ അറ്റൻഡ് ചെയ്തു വരുമ്പോഴേക്കും അവൾ റൂമിൽ നിന്നും പോയിരുന്നു. അവൻ ആ പാവക്കുട്ടി കൊണ്ട് വന്ന കവർ നോക്കി . അടുത്ത കടയിൽ നിന്നും വാങ്ങിയതാണ്. അതിനർത്ഥം ഈ നാട്ടിലുള്ള ആരോ ആണ് അത് വാങ്ങിയത്. പിന്നെന്തിനാ പാർസൽ അയച്ചത് . അവനാ കവർ സൂക്ഷിച്ചു നോക്കി. ആ പാവക്കുട്ടിയും. ആ കവറിന്റെ പിറക് വശത്തായി അവൻ ഒരു പേര് കണ്ടു . ആഷിക്.അവന്റെ ഉള്ളിലും ചെറിയൊരു നടുക്കം വീണു . അവൻ നാട്ടിലെത്തിയോ അപ്പോൾ. ഇങ്ങനൊരു ഗിഫ്റ്റ് എന്തിന് കൊടുത്തു . എന്തെങ്കിലും കോഡ് ആണോഇനി അത് . അവൻ ആ പാവ എടുത്തു അലമാരയിൽ വെച്ചു. .

അവൻ മെല്ലെ റജുവിനെ പോയി നോക്കി. അങ്കിളിന്റെ റൂമിൽ ആണ് ഉള്ളതെന്ന് മനസ്സിലായി. രാത്രി ഏറെ നേരം ആയിട്ടും അവൾ റൂമിലേക്ക് വന്നില്ല. അവൻ അവളെയും കാത്തിരുന്നു ഉറങ്ങി പോയി. രാവിലെ ഉറക്കം ഞെട്ടി എഴുന്നേറ്റപ്പോഴും അവളെ കണ്ടില്ല. അവളിനി അങ്കിളിന്റെ കൂടെയാണോ കിടന്നത്. റൂമിലേക്ക് വന്നില്ലേ. അവൻ വീട് മൊത്തം നോക്കിയെങ്കിലും അവളെ കണ്ടില്ല. നാസി പോയിരുന്നില്ല. അവളോട് റജൂ എവിടെ ന്ന് ചോദിച്ചു. കോളേജിൽ എന്തോ ആവിശ്യം ഉണ്ട് അത്യവിശ്യാമായി പോകണംന്ന് പറഞ്ഞു പോയി. ഇക്കാക്കനോട് പറഞ്ഞില്ലേ. പറഞ്ഞിരുന്നു ഞാൻ മറന്നു പോയി. അവളിനി ആഷികിനെ കാണാനാണോ പോയെ. അവന് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി. അവൻ കോളേജിൽ വിളിച്ചു നോക്കി. കോളേജ് ലീവാണ്. അവളെ ഫോണിൽ വിളിച്ചെങ്കിലും സ്വിച് ഓഫ്‌ ആയിരുന്നു.

നദീറിന് എന്താ ഇത്ര ടെൻഷൻ. കുറെ സമയം ആയല്ലോ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നെ. പോന്നസീന എനിക്ക് ഒന്നും ഇല്ല. ഒന്ന് പോയി തന്നാൽ മതി. എന്നോട് ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം. റജു വിനെ ഓർത്താണെങ്കിൽ അവൾ ഏതോ ഒരുത്തന്റെ കൂടെ കാറിൽ പോകുന്ന കണ്ടു. ആരുടെ കൂടെ. എവിടെയാ നീ കണ്ടേ അവൾ അവളുടെ ഫോണിൽ കുറച്ചു ഫോട്ടോസ് കാണിച്ചു കൊടുത്തു. അഫുവ്വും റജുവും ആണെന്ന് അവന് മനസിലായി.ബീച്ചിൽ ചുമലിൽ ചാരി ഇരിക്കുന്നു. പിന്നെ അവളെ ചേർത്തു പിടിച്ചു നടക്കുന്നതും പിന്നെ അവളെ എടുത്തു കൊണ്ട് നടക്കുന്ന ഫോട്ടോയും. കാറിൽ കയറുന്നതും. അവന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

നിനക്ക് ഇത് എവിടുന്ന് കിട്ടി. ഞാൻ അവിടെ അടുത്ത് ഒരാവശ്യത്തിന് പോയതാ. കണ്ടപ്പോൾ ഫോട്ടോ എടുത്തു. ഉത്തമ ഭാര്യയല്ലേ കണ്ടോട്ടേന്ന് കരുതി. അവൾ അതും പറഞ്ഞു പോയി. റൂമിൽ എന്തൊക്കെയോ എറിഞ്ഞുടയുന്ന ശബ്ദം അസീന കേട്ടു. അവൻ തളർന്നത് പോലെ ബെഡിൽ ഇരുന്നു. അവൻ പോലും അറിയാതെ അവന്റെ കണ്ണ് നിറഞ്ഞൊഴുകി. വൈകുന്നേരം ആയിരുന്നു അവൾ തിരിച്ചു വരാൻ. അവൾ റൂമിലേക്ക് പോകുമ്പോൾ അസീനയും മെല്ലെ അവളുടെ പിറകേ പോയി. അവൾക് മനസ്സിൽ ഒരുപാട് സന്തോഷം തോന്നി. ഇന്നത്തോടെ അവരുടെ കാര്യത്തിൽ ഒരു തീരുമാനം ആകുമല്ലോ. അവൾക്ക് റൂമിലെ കാഴ്ച കണ്ടതും വിശ്വസിക്കാൻ കഴിഞ്ഞില്ല. നദീർ റജുവിനെ കെട്ടിപിടിച്ചു നിൽക്കുന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story