💘റജില 💘: ഭാഗം 49

rajila

രചന: സഫ്‌ന കണ്ണൂർ

ഇവന് വട്ടായോ. വഴക്ക് പറയുന്നു കരുതിയിടത്ത് കെട്ടിപിടിച്ചു സെന്റി ഡയലോഗ് അടിക്കുന്നു. എത്ര സമയായി നിന്നെയും കാത്തിരിക്കുന്നു. വരാൻ ലേറ്റ് ആകുമെങ്കിൽ വിളിച്ചു പറഞ്ഞൂടെ. ഞാൻ വല്ലാതെ പേടിച്ചു. മിസ്സ്‌ യു .റിയലി മിസ്സ്‌ യൂ . പെട്ടന്ന് എവിടെ നിന്നും പൊട്ടി മുളച്ചു ഒലിപ്പീര് മുഖത്താണെൽ കലിപ്പ് ഭാവം ആണ്. അപ്പൊ ആക്ടിങ് ആണെന്ന് വ്യക്തം. അവൾ ചുറ്റും നോക്കി . റൂമിലെ കണ്ണാടിയിലൂടെ അസീനയെ അവൾ കണ്ടു. അവളെന്താ ഇവിടെ. അവളെ കണികാണാനോ ഈ പെർഫോമൻസ്. ഏതായാലും ഇവൾക്ക് ഒരു പണി കൊടുക്കണമെന്ന് കരുതിയിരിക്കുകയാരുന്നു. അവൾ നദീറിനെ തിരിച്ചു കെട്ടിപിടിച്ചു. മിസ്സ്‌ യൂ ടൂ . ലേറ്റ് ആയതിനു സോറി .ഇനി ഇങ്ങനെ ഉണ്ടാവില്ല. നദീർ ആകെ ഷോക്കായി. ഇവളോട് ഉള്ള കലിപ്പ് മനസ്സിൽ കിടന്നു തിളക്കുന്നുണ്ട് അസീനക്ക് ഒരു ഡോസ് കൊടുക്കണമെന്ന് കരുതിയ അടക്കിപിടിച്ചു നില്കുന്നെ.അപ്പോഴാ അവളുടെ ഒരു മിസ്സ്‌ യൂ ടൂ അല്ല ഇവൾക്കെന്താ പറ്റിയെ.

വഴക്ക് കേൾക്കാതിരിക്കാൻ സോപ്പിടുകയാണോ മുത്തേ ഒരു മിനിറ്റ് വാതിലടച്ചിട്ട് ഇപ്പൊ വരാം . അവൻ വാതിലിനടുത്തേക്ക് പോയി . അസീന അവനെ കണ്ടതും നിന്നു പരുങ്ങി. തിരിച്ചു പോകാൻ നോക്കി. നീയെന്താ ഇവിടെ. ഞാൻ. ... ഞാൻ.... ചുമ്മാ... ഇതിലെ പോയപ്പോൾ മം മനസ്സിലായി. അവൻ ചിരിച്ചു കൊണ്ട് വാതിലടച്ചു. എവിടെയാരുന്നു മാഡം ഇതുവരെ. ഫ്രണ്ടിന്റെ കൂടെ ഒരിടം വരെ പോയി . നിനക്ക് പറഞ്ഞിട്ട് പോയികൂടെ. എവിടെയാരുന്നു പോയത്. അത് നീ അറിയണ്ട ആവശ്യം ഇല്ല. അതും പറഞ്ഞു അവൾ ഒരു തോർത്തും എടുത്തു ബാത്‌റൂമിലേക്ക് പോകാൻ നോക്കി. പിന്നെ അർകാടീ അറിയേണ്ടത് അവൻ ദേഷ്യത്തോടെ അവളുടെ കയ്യിൽ പിടിച്ചു . എന്റെ ചോദ്യങ്ങൾ ക്ക് വ്യക്തമായ ഉത്തരം തന്നിട്ട് പോയ മതി. എനിക്ക് പറയാൻ മനസ്സില്ല. എന്റെ കൈ വിട്. വിട്ടില്ലെങ്കിൽ. അവൻ വേദനിക്കുന്ന തരത്തിൽ ബലമായി പിടിച്ചു. നദീർ പ്ലീസ് എനിക്ക് തീരെ വയ്യ . കയ്യിൽ നിന്ന് വിട് . അവളുടെ മുഖത്തു നോക്കിയപ്പോൾ അവനും അത് തോന്നി .

നല്ല ക്ഷീണം ഉണ്ട് . അല്ലെങ്കിൽ തീർച്ചയായും അവൾ പ്രതികരിച്ചേനെ . അവൻ അറിയാതെ തന്നെ കയ്യിൽ നിന്നും പിടി വിട്ടു. അവൾ ബാത്‌റൂമിലേക്ക് പോയി. അവള് പോകുന്നതും നോക്കി. കുറച്ചു സമയം അവൻ നിന്നു. ഇവൾക്ക് എന്താ പറ്റിയത്. ദിവസം കഴിയും തോറും ക്ഷീണിച്ചു വരുന്നു.ഫുഡ്‌ കഴിക്കൽ ഒന്നും ഇല്ലേ ഈ പിശാച് . അവന് ആ ഫോട്ടോയിൽ കണ്ടത് ചോദിക്കണം എന്നുണ്ടായിരുന്നു . വന്നിട്ട് ചോദിക്കണം അല്ലാതെ ഒരു സമാധാനം ഉണ്ടാകില്ല.പെട്ടെന്നാണ് കയ്യിൽ ചുവപ്പ് കളർ അവന്റെ ശ്രദ്ധയിൽ പെട്ടത് . ഇതെങ്ങനെ വന്നു. ബ്ലഡ് ആണ് . അവൻ കൈ മുഴുവൻ പരിശോധിച്ച് എന്റേതല്ല. എന്റെ ദേഹത്ത് എവിടെയും മുറിവ് ഇല്ല. റജു... അവളെ കൈ പിടിച്ചപ്പോൾ ആയതാണോ . അവളെ കയ്യിൽ മുറിവുണ്ടായിരുന്നോ . അവൻ അവൾ വരുന്നതും കാത്തിരുന്നു . അവൾ വന്നതും അവനെ മൈൻഡ് ചെയ്യാതെ ബെഡിൽ പോയി കിടന്നു. അവൻ അടുത്ത് പോയെങ്കിലും കണ്ണടച്ച് കിടക്കുന്നത് കണ്ടു വിളിക്കാൻ തോന്നിയില്ല. ഉറക്കമല്ലെന്ന് അറിയാം.

അല്ലെങ്കിലും വിളിച്ചാലും എന്റെ പ്രഷർ കൂടാമെന്നല്ലാതെ ഇവൾ ഒന്നും പറയാൻ പോകുന്നില്ല. അവൻ അവളുടെ കൈ നോക്കി. ഇടത്തെ കയ്യിൽ ഡ്രിപ് ഇട്ട പാട് അവൻ കണ്ടു. അവിടെയാണ് ഞാൻ പിടിച്ചു അമർത്തിയത് . അതിലൂടെ ബ്ലഡ് വന്നു കാണും. അവൾ അപ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നോ ഇത്രയും നേരം. അവൻ അവന്റെ ഫോൺ എടുത്തു അസീന അയച്ച പിക് നോക്കി. അതിൽ അവൻ ഫോട്ടോ സൂം ചെയ്തു സൂക്ഷിച്ചു നോക്കി. ഒരു ഫോട്ടോയിലും അവൾ കണ്ണ് തുറന്നിട്ടില്ലെന്ന് അവൻ ശ്രദ്ധിച്ചു . അഫുവിന്റെ മുഖത്ത് ആണേൽ പരിഭ്രമം ഉണ്ട്. അവന് ഏകദേശം കാര്യങ്ങൾ ഊഹിച്ചു .ബീച്ചിൽ പോയ സമയം അവൾ ബോധം കേട്ടു വീണിരിക്കും അഫു എടുത്തു ഹോസ്പിറ്റലിൽ പോയി . അവന് സ്വയം കുറ്റബോധം തോന്നി ഒരു നിമിഷം എങ്കിലും അവളെ തെറ്റി ധരിച്ചു പോയല്ലോ . ഒരു കണക്കിന് അസീന വന്നത് നന്നായി . അല്ലെങ്കിൽ ആ ദേഷ്യത്തിന് എന്തെങ്കിലും വിളിച്ചു പറഞ്ഞു കൂടുതൽ പ്രശ്നമായേനെ ഇവൾക്കെന്താ അസുഖം .

എന്നിൽ നിന്നും എന്താ ഇവൾ മറച്ചു പിടിക്കുന്നത്. അത് ആദ്യം കണ്ടു പിടിക്കണം. അവൻ അവളുടെ തലയിലൂടെ മെല്ലെ തടവി. അവൻ മനസ്സിൽ മന്ത്രിക്കുന്നുണ്ടായിരുന്നു സോറി. റജു അറിയുന്നുണ്ടായിരുന്നു അവൻ തലോടുന്നത്.ഈ ഒരു അവസ്ഥയിൽ ഏത് പെണ്ണും ആഗ്രഹിക്കുന്നത് അവളുടെ ഭർത്താവിന്റെ സാമിപ്യം തന്നെയാണ്. പക്ഷേ ഇവനോട് പൊറുക്കാൻ എനിക്കാവില്ല. മനസ്സ് മുറിഞ്ഞത് പോലെയായി. എന്റെ കുട്ടിയെ ഞാൻ വളർത്തും. ഉപ്പയും ഉമ്മയും ഞാൻ മാത്രം മതി . ആരെയും അറിയിക്കില്ലെന്ന് കരുതിയതാരുന്നു .ആഷിക്കിന്റെ കാര്യം പറയാനാ അഫുവിനോട് ബീച്ചിൽ വരാൻ പറഞ്ഞത്. പക്ഷേ പെട്ടന്ന് തല കറങ്ങി വീണു. ഹോസ്പിറ്റലിൽ വെച്ച് അഫു പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞു. അവനോട് കാര്യങ്ങൾ എല്ലാം പറയേണ്ടി വന്നു . അങ്കിൾ ഇവിടെ ഉള്ളപ്പോൾ എനിക്ക് പോകാൻ പറ്റില്ല. അങ്കിളിനെ തിരിച്ചു ബാംഗ്ലൂർക്ക് എങ്ങനെയെങ്കിലും കൂട്ടീട്ട് പോകാന്നു അഫു വാക്ക് തന്നിട്ട് ഉണ്ട്. പോകണം എത്രയും പെട്ടന്ന് ഇവിടെ നിന്നും .

ഞാൻ ഇനി ഇവിടെ നിക്കുന്ന ഓരോ നിമിഷവും നദീറിന് ആപത്താണ്.ഇത്രയും നാൾ അവൻ സേഫ് ആണെന്ന് ഉള്ള ആശ്വാസം ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അതില്ല. ആഷിക് ജയിൽ ചാടി. അങ്കിൾ എന്നിൽ നിന്നും അത് മറച്ചു പിടിച്ചതാരുന്നു. പക്ഷേ അവൻ ഫങ്ക്ഷന് ഇവിടെ വന്നു. നാസിയുടെ കയ്യിൽ ഗിഫ്റ്റ് കൊടുത്തു. ഞാൻ പ്രഗ്നൻറ് ആണെന്ന് അവന് അറിയാം. അതിനർത്ഥം അവൻ എന്റെ തൊട്ട് പിന്നിൽ തന്നെ ഉണ്ടെന്നാണ്. അവൾക്ക് ആലോചിക്കും തോറും വട്ട് പിടിക്കുന്ന പോലെ തോന്നി. ക്ഷീണം കൊണ്ടാകണം അവൾ ശരിക്കും ഉറക്കിലേക്ക് വഴുതി വീണു. അവൻ അവൾ ഉറങ്ങിയെന്നു ഉറപ്പ് വരുത്തി.മെല്ലെ എഴുന്നേറ്റു അവളുടെ ബാഗ് മൊത്തം പരിശോധിച്ചു. അതിൽ നിന്നും ഒന്നും അവന് കിട്ടിയില്ല. റൂം മൊത്തം പരിശോധിച്ചപ്പോൾ കുറച്ചു ടാബ്ലറ്റ് കിട്ടി. അവൻ ഫോണിൽ അതിന്റെ ഫോട്ടോ എടുത്തു. സാലിക് അയച്ചു കൊടുത്തു . എന്നിട്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു. അവനോട് മെഡിക്കൽ ഷോപ്പിൽ പോയി ആ ഗുളിക എന്തിനുള്ളതാണെന്ന് അന്വേഷിക്കാൻ പറഞ്ഞു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story