💘റജില 💘: ഭാഗം 50

rajila

രചന: സഫ്‌ന കണ്ണൂർ

എനിക്ക് വേണ്ട കുടിക്കാൻ പറഞ്ഞാൽ കുടിച്ചോളണം. അല്ലാതെ ഡയലോഗ് അടിക്കാൻ നിൽക്കണ്ട. എനിക്ക് വേണ്ടന്ന് പറഞ്ഞില്ലേ. കൊണ്ട് പോകുന്നുണ്ടോ ഇത്. ഞാൻ പറഞ്ഞോ എനിക്ക് ജ്യൂസ് വേണമെന്ന്. നിനക്ക് വേണമെന്ന് എനിക്ക് തോന്നി. കൊണ്ട് വന്നു. വേണമെങ്കിലും ഇല്ലെങ്കിലും കുടിച്ചേ പറ്റു. ഇത് വലിയ ശല്യമായല്ലോ. ഒരു ഗ്ലാസ്‌ പൈനാപ്പിൾ ജ്യൂസ് കുടിച്ചെന്ന് കരുതി മാനം ഇടിഞ്ഞു വീഴൊന്നും ഇല്ല. നിനക്ക് വെറുമൊരു ജൂസ് മാത്രമാ ഇത്. എനിക്ക് എന്റെ ജീവന ഇത് മൂലം നഷ്ടപ്പെടുക. അവൾ മനസ്സിൽ പറഞ്ഞു. അവൾ അവളുടെ വയറിൽ കൈ വെച്ചു.ഒരിക്കലും എനിക്കിത് കുടിക്കാൻ പറ്റില്ല. അവൻ ആ ജൂസ് ഗ്ലാസ്‌ അവളുടെ വായിലേക്ക് അടുപ്പിച്ചതും അവൾ അത് തട്ടി മാറ്റി. കുറച്ചു ശക്തിയോടെ ആയത് കൊണ്ട് അവന്റെ മുഖത്തേക്ക് മുഴുവൻ മറിഞ്ഞു. അവന്റെ മുഖത്ത് നിന്നും ജ്യൂസ് ഒളിച്ചിറങ്ങുന്നത് കണ്ടതും അവളുടെ പാതി ജീവൻ പോയിരുന്നു. മറിയുമെന്നെ കരുതിയില്ല. ക്ഷീണം കൊണ്ട് കിടന്നതരുന്നു .ഉറങ്ങി പോയത് അറിഞ്ഞില്ല. നദീർ വിളിച്ചാണ് ഉറക്കം ഞെട്ടിയത്.

സന്ധ്യനേരത്ത് കിടന്നുറങ്ങുന്നത് നല്ല ശീലം അല്ല. എഴുന്നേൽക്ക്. എന്ത് കൊണ്ടോ എഴുന്നേൽക്കാൻ തോന്നിയില്ല. ക്ഷീണം മാറിയില്ലേ നിന്റെ. അതിനും ഞാൻ മിണ്ടിയില്ല. അവൻ പോയി ഒരു ജൂസ് എടുത്തു വന്നു. കുടിക്കാൻ നിർബന്ധിച്ചെങ്കിലും എഴുന്നേൽക്കുകയോ കുടിക്കുകയോ ചെയ്തില്ല. നിർബന്ധിച്ചു വായിൽ വെക്കാൻ ശ്രമിച്ചപ്പോഴാ തള്ളി മാറ്റാൻ നോക്കിയത്. അത് ഇങ്ങനെയും ആയി. ഇനി എങ്ങനെയായിരിക്കും ഇവൻ പകരം വീട്ടുക. അവന്റെ മുഖത്ത് ദേഷ്യം വരുന്നത് അവൾ കണ്ടു. . വേണമെങ്കിൽ ഒന്ന് തല്ലിക്കോട്ടെ അങ്ങനെയെങ്കിലും കലിപ്പ് അടങ്ങിയ മതിയാരുന്നു. അവന്റെ കൈ ഉയരുന്നത് കണ്ടതും അവൾ കണ്ണുകൾ മുറുക്കെ പൂട്ടി.അവന്റെ കൈ മുഖത്ത് സ്പർശിച്ചത് അവൾ അറിഞ്ഞു. വേദനയൊന്നും ഇല്ലല്ലോ.തല്ലുന്നില്ലെ ഇനി. തന്റെ രണ്ടു കവിളത്തും അവന്റെ കൈ വെച്ചത് കണ്ടു അവൾക്ക് എന്തോ പന്തികേട് തോന്നി. അവൾ കണ്ണുതുറന്നു നോക്കുമ്പോഴേക്കും തന്റെ ചുണ്ടുകൾ അവൻ സ്വന്തമാക്കിയിരുന്നു. അവൾ ശ്വാസം എടുക്കാൻ പോലും മറന്നു സ്റ്റക്കായി നിന്നു .

ജ്യൂസിന്റെ രുചി വായിൽ പടരുന്നത് അവൾ അറിഞ്ഞു . അവനെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നേരത്തെ പേടി കൊണ്ട് കണ്ണുകൾ പൂട്ടിയെങ്കിലും ഇപ്പോൾ അവൾ പോലും അറിയാതെ കണ്ണുകൾ അടഞ്ഞു. ഇത്രയെങ്കിലും തിരിച്ചു ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ജ്യൂസിന് എന്താ വില. ടേസ്റ്റ് എന്തായാലും അറിഞ്ഞില്ലേ. അത് മതി. അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല. തല കുനിച്ചു നിന്നു. അവൻ മുഖം കഴുകി വന്നിട്ടും അവൾ കിടന്നിടത് നിന്നും അനങ്ങിയില്ല. അവളുടെ മുഖത്തും ജ്യൂസ് പടർന്നിരുന്നു. അവൻ അവളുടെ അടുത്ത് വന്നിരുന്നു. അവന്റെ കയ്യിൽ ഉണ്ടായിരുന്ന തോർത്ത്‌ കൊണ്ട് അവളുടെ മുഖം തുടക്കാൻ നോക്കി. അവൾ അവന്റെ കൈ തട്ടി മാറ്റി. എഴുന്നേറ്റിരുന്നു. മര്യാദക്ക് കുടിച്ചാൽ പോരായിരുന്നോ. ജാട കാണിച്ചിട്ടല്ലേ ഇങ്ങനെ സംഭവിച്ചേ. ഇതിലും ഭേദം രണ്ടു തല്ലുന്നതായിരുന്നു .

ശരീരെ വേദനിക്കു.മനസ്സ് വേദനിക്കില്ല എനിക്ക് നേരെ തലതിരിച്ച തോന്നിയത് നിന്നെ തല്ലിയാൽ എന്റെ മനസ്സ് വേദനിക്കും കിസ്സയോണ്ട് ശരീരം ഹാപ്പി . മനസ്സും ഹാപ്പി. എന്ത് സോഫ്റ്റാണ് അറിയോ നിന്റെ ചുണ്ടുകൾ. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുക്കുന്നത് അവൻ കണ്ടു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അതൊക്കെ പോട്ടെ. നിനക്ക് എന്താ അസുഖം. എനിക്ക് അസുഖം ഒന്നും ഇല്ല . പിന്നെന്താ കിടക്കുന്നെ. ഈ സമയത്തു കിടക്കൽ ഇല്ലല്ലോ. കിടക്കണംന്ന് തോന്നി കിടന്നു . അതിനും സ്വാതന്ത്ര്യം ഇല്ലേ ഈ വീട്ടിൽ. അവൾ ദേഷ്യത്തോടെ അതും പറഞ്ഞു എണീറ്റു റൂമിൽ നിന്നും പോയി. ദേഷ്യപെട്ടിട്ട് ഒരു കാര്യവും ഇല്ല മോളെ. ഇന്ന് മുതൽ നീ എന്റെ കൺട്രോളിൽ ആയിരിക്കും. ** രാത്രി ഫുഡ്‌ കഴിക്കാൻ എല്ലാവരും ഇരുന്നു. റജില ഇരുന്നില്ല. അവൾ ഫുഡ്‌ കൊണ്ട് വെച്ചു പോകാൻ നോക്കി. നദീർ അവളെ വിളിച്ചു. നീ ഇരികുന്നില്ലേ ഞാൻ കുറച്ചു കഴിഞ്ഞു ഇരുന്നോളം അങ്ങനെയല്ലലോ പതിവ് .

എല്ലാവരും ഒന്നിച്ചല്ലേ ഇരിക്കൽ . വന്നിരിക്ക് മോളെ കുറെയായില്ലേ ഒന്നിച്ചിരുന്നു കഴിച്ചിട്ട്. നദീറിന്റെ ഉപ്പയും പറഞ്ഞു. എനിക്ക് വിശപ്പില്ലാഞ്ഞിട്ട ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം. ഇപ്പൊ കുറെയായി ഇതന്നെ പറയൽ. പിന്നീട് കഴിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. ചോദിച്ചാൽ കഴിച്ചൂന്ന് പറയും. നദീറിന്റെ ഉമ്മയും പറഞ്ഞു. ഞാൻ കഴിക്കലുണ്ട് ഉമ്മ കാണാഞ്ഞിട്ടാ. അവൾ അടുക്കളയിലേക്ക് പോയി. ഇവൾ ശരിക്കും ഫുഡ്‌ കഴിക്കൽ ഇല്ല. വെറുതെയല്ല ഇങ്ങനെ ക്ഷീണം പിടിച്ച പോലെ.എന്നോടുള്ള ദേഷ്യം ആണോ ഇവൾ സ്വന്തം ശരീരത്തിൽ തീർക്കുന്നത്. നദീർ എണീറ്റു അവളുടെ പിറകെ പോയി . റജു വന്നു ഫുഡ്‌ കഴിക്ക്. ഞാൻ പിന്നെ ഇരുന്നോളാം. ഇപ്പൊ ഇരുന്ന മതി. അതും എന്റെ കൂടെ. നിനക്ക് വേണമെങ്കിൽ തിന്നിട്ട് പോയിക്കോ. എന്റെ കാര്യം നോക്കണ്ട. വന്നിലെങ്കിൽ സീൻ ആകും പറഞ്ഞില്ലെന്ന് വേണ്ട. നിന്റെ അങ്കിള് ഉണ്ട് അത് മറക്കണ്ട. നിനക്ക് ഇപ്പൊ എന്താ വേണ്ടേ. എന്നെ എന്തിനാ ശല്യം ചെയ്യുന്നേ. ഉമ്മ നദീറിനെ വിളിക്കുന്നത് അവൾ കേട്ടു. ദയവുചെയ്തു പോ.

അവൾ അവനു നേരെ കൈ കൂപ്പി. നിന്റെ കൂടെ ഇന്ന് ഞാൻ കഴിക്കുന്നുള്ളു. അവൾക്ക് വേറെ വഴിയില്ലെന്ന് മനസ്സിലായി. ഈ പിശാച് രണ്ടും കല്പിച്ചാണല്ലോ. ഫുഡ്‌ കാണുമ്പോൾ ഛർദിക്കാൻ വരും അതാ ഇപ്പൊ അവരുടെ കൂടെ ഇരിക്കാത്തത്. പോയില്ലെങ്കിൽ ഇന്നത്തോടെ എല്ലാർക്കും മനസ്സിലാകും .പോയാലും മനസ്സിലാവും. പെട്ടല്ലോ. അവൾ മനസ്സില്ല മനസ്സോടെ അവിടെ പോയി ഇരുന്നു. നദീർ അവളുടെ അടുത്ത് തന്നെ ഇരുന്നു. ചപ്പാത്തിയും ചിക്കൻ കറിയും ആയിരുന്നു. നദീർ അവൾക് ഇട്ടു കൊടുത്തു. കറിയും ഒഴിച്ച് കൊടുത്തു. അവൾക് ശരിക്കും നാണക്കേട് തോന്നുന്നുണ്ടായിരുന്നു. എല്ലാവരും അവരെ തന്നെ നോക്കി. നദീറിന്റെ മുഖത്ത് മാത്രം ഒരു ചമ്മലും ഇല്ലായിരുന്നു. ഇതെല്ലാം കണ്ടു അങ്കിളിന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അവൾ നദീർ നോക്കുമ്പോൾ മാത്രം കഴിക്കുന്നത് പോലെ ചെയ്യും.

ആരും കാണാതെ അവൾ കുറച്ചു കുറച്ചായി നിലത്തിട്ടു . എങ്ങനെയൊക്കെയോ പ്ലേറ്റ് കാലിയാക്കി അവൾ വേഗം എണീറ്റു. ഇനിയും നിന്നാൽ പണിയാകുമെന്ന് അവൾക്ക് അറിയാമായിരുന്നു. നദീർ നോക്കുമ്പോഴേക്ക് അവൾ എണീറ്റു പോയി. ഇതെന്തു ജന്മം. ഇത്ര പെട്ടന്ന് തിന്നോ. അവൾ ഇനി വിഴുങ്ങുകയാണോ ചെയ്തത്. എന്തെങ്കിലും ആകട്ട് കഴിച്ചല്ലോ അത് മതി. അവർ എണീറ്റതും അവൾ വേഗം നിലത്തിട്ടത് കൊണ്ട് പോയി കളഞ്ഞു. അസീന ഇതെല്ലാം കണ്ടുകൊണ്ട് പിറകിൽ ഉണ്ടായിരുന്നു. *** രാവിലെ നദീറിന്റ ഫോൺ നിർത്താതെ റിങ് ചെയ്യുന്നത് കണ്ടാണ് റജു പോയി നോക്കിയത്. സാലിയാണ്. എന്താ ഇത്ര അത്യാവശ്യം. മൂന്നു നാല് തവണയായി വിളിക്കുന്നു. ഫോൺ അറ്റൻഡ് ചെയ്താലോ. നദീർ കുളിക്കുകയാണ്. അല്ലേൽ വേണ്ട അവന്റെ വായിൽ നിന്നും രാവിലെ തന്നെ തെറി കേൾക്കേണ്ടി വരും. ഫോൺ വെക്കാൻ നോകുമ്പോഴാ Wp msg വന്നത്. സാലിയുടെ msg കണ്ടു അവൾ ഞെട്ടി. കയ്യിൽ നിന്നും ഫോൺ താഴെ വീണു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story