💘റജില 💘: ഭാഗം 51

rajila

രചന: സഫ്‌ന കണ്ണൂർ

 വീണ്ടും ഫോൺ റിങ് ചെയ്യുന്നത് കണ്ടാണ് അവൾക്ക് സ്ഥലകാല ബോധം വന്നത്.നിലത്ത് നിന്നും ഫോൺ എടുത്തു കിട്ടിയെടുത്ത് തന്നെ വെച്ചു. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അവൾ പോകാൻ പിറകോട്ടു തിരിഞ്ഞതും നദീറിന്റെ ദേഹത്ത് തട്ടി നിന്നു. എവിടെക്കാണാവോ ഇത്ര ധൃതിയിൽ. നോക്കി നടന്നുടെ. അവൾ ഒന്നും മിണ്ടിയില്ല. അവളുടെ മുഖത്തേക്ക് അവൻ തല കുടഞ്ഞു. തല ശരിക്കും തുവർത്തത് കൊണ്ട് അവളുടെ മുഖത്തേക്ക് വെള്ളത്തുള്ളികൾ തെറിച്ചു. മുഖം തുടച്ചു മാറി പോകാൻ നോക്കിയതും അവൻ കൈ വെച്ചു തടഞ്ഞു. റെസ്പോണ്ട് ഒന്നും ഇല്ലല്ലോ മാഡം. ഇപ്പൊ ദേഷ്യവും വരാറില്ലേ. അവൾ അവനെ തള്ളിമാറ്റി പോകാൻ നോക്കിയതും അവൻ അവളുടെ ചുമലിലൂടെ കയ്യിട്ടു അവനോടു ചേർത്ത് പിടിച്ചു . അങ്ങനെഅങ്ങ് പോകാൻ വരട്ടെ.നീയെന്താ എന്റെ ഫോൺ ചെക്ക് ചെയുന്ന കണ്ടേ . മറ്റുള്ളവരെ ഫോൺ ചോദിക്കാതെ എടുക്കുന്നത് നല്ല ശീലം അല്ല. ഫോൺ നോക്കിയാൽ അവരുടെ കള്ളത്തരം മൊത്തം കണ്ടു പിടിക്കും അല്ലെ അത് ശരിയാ നിന്റെ ഫോൺ കള്ളത്തരങ്ങളുടെ കൂമ്പാരം അല്ലെ.

അത് കൊണ്ടാണല്ലോ ലോക്ക് ഇട്ടു പൂട്ടി കെട്ടി വെച്ചിരിക്കുന്നത് . എന്റെ ഫോണിൽ ഏതായാലും ഒരു കള്ളത്തരവും ഇല്ല. ലോക്ക് പോലും ഇല്ല മോളെ. ലോക്ക് ഇടുമായിരുന്നു അതിനു മുന്നേ ഞാൻ കണ്ടില്ലേ. അവൾ അവനെ തള്ളിമാറ്റി പോയി. ഇവൾക്ക് രാവിലെ തന്നെ എന്താ പറ്റിയെ. ചൂടിലാണല്ലോ. അവൻ ഫോണെടുത്തു നോക്കി. അവൻ ഫോണും നോക്കി തലയിൽ കൈ വെച്ചു. അവളെ നോക്കി. ബാൽക്കണിയിൽ പോയി ഇരിക്കുന്ന കണ്ടു. അവൾ ഇടക്കിടക്ക് കണ്ണ് തുടക്കുന്നത് അവൻ കണ്ടു . അപ്പൊ എന്നോട് ഉള്ളിൽ ഇഷ്ടം ഒക്കെയുണ്ട്. അതല്ലേ അസീനയുമൊത്ത് ഉള്ള എന്റെ ഫോട്ടോസ് കണ്ടു ഫീൽ ആയത്. എനിക്കിപ്പോ കണ്ടകശനിയാണെന്ന തോന്നുന്നേ. എന്ത് ചെയ്താലും പണി തിരിച്ചു കിട്ടുവാണല്ലോ. എന്താ അതൊക്കെ കളവാണെന്നാണോ പറഞ്ഞു വരുന്നേ . നിന്റെ ചങ്ക് തന്നെയല്ലേ അയച്ചു തന്നിരിക്കുന്നത് .

അവളുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞിരുന്നു. അവൻ അവളുടെ അടുത്തേക്ക് ചെന്നു. കണ്ടതൊക്കെ സത്യമാണ്. പക്ഷേ എനിക്ക് ഒര്മയില്ലാതെ സംഭവിച്ചതാ അത്. അന്ന് രാത്രി എന്ത സംഭവിച്ചെന്ന് നിന്നെ കാണിക്കാൻ വേണ്ടിയാ സാലിയോട് ആ ഫോട്ടോസ് അയക്കാൻ പറഞ്ഞത്. ഞാൻ കണ്ടത് കൊണ്ട് ഇനി അങ്ങനെയല്ലേ പറയു. . രണ്ടും കൂടി എന്നെ വിഡ്ഢിയാക്കുവായിരുന്നല്ലേ .അല്ല എന്തിനാ ഇനി നാടകത്തിന്റെ ആവിശ്യം. ഞാൻ പോകുവല്ലേ നിങ്ങൾക്ക് ഇനി ഇഷ്ടം പോലെ ജീവിക്കലോ റജു പ്ലീസ് എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്. അന്ന് രാത്രി നടന്നത് ഒന്നും ബോധപൂർവ്വം അല്ല. അസീന അന്ന് എനിക്ക് ഒരു ഗ്ലാസ്‌ ജ്യൂസ് കുടിക്കാൻ തന്നു. അത് കുടിച്ചത് മാത്രമേ എനിക്ക് ഓര്മയുള്ളു. പിറ്റേന്ന് കണ്ണ് തുറന്നപ്പോൾ നിന്റെ കൂടെ ആയിരുന്നു. അതിനിടയിൽ എന്തൊക്കെയോ സംഭവിച്ചു. ഒന്നും ഓർമയില്ല. ഓ...

അപ്പോൾ അബദ്ധം പറ്റിയതാരുന്നല്ലേ അന്ന് രാത്രി . തിരുത്താൻ കണ്ടത്തിയ മാർഗംകൊള്ളാം. ഏതായാലും നന്നായി. പോകുന്നെന്ന് മുന്നേ ഇതും കൂടി അറിയിച്ചു തന്നല്ലോ. ഒരുപാട് നന്ദിയുണ്ട് . അതും പറഞ്ഞു അവൾ പോയി. ടീ നിക്ക്. എനിക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് പോ. എനിക്കൊന്നും കേൾക്കണ്ട. എല്ലാം കണ്ടും കേട്ടും മതിയായി. ഈ നരകത്തിൽ നിന്നും ഒന്ന് രക്ഷപ്പെടാനും പറ്റുന്നില്ലല്ലോ. *** അല്ല പോത്തേ അറിയാഞ്ഞിട്ട് ചോദിക്കുവാ നിന്റെ തലയിൽ ആൾ താമസം ഒന്നും ഇല്ലേ. എങ്ങനെയെങ്കിലും ഒന്ന് നന്നാകാൻ നോക്കുമ്പോ കൃത്യായിട്ട് വന്നോളും ഞാനറിഞ്ഞോ അതിന് അവളെ കയ്യിലാ ഫോണെന്ന്. നിന്നോട് അവൾ എനിക്ക് ജൂസ് തരുന്ന ഫോട്ടോ അയകാനല്ലേ പറഞ്ഞത്. എന്നിട്ട് അയച്ചതോ ആ പിശാചിനെ കെട്ടിപിടിക്കുന്നതും ചുമലിൽ കയ്യിട്ട് കാറിൽ കയറുന്ന ഫോട്ടോയും. രണ്ടു തരികയാ വേണ്ടേ. ഇതേ എന്റെൽ ഉള്ളൂന്ന് പറയാനാ ആ ഫോട്ടോ അയച്ചത്.

ഭദ്രകാളീടെ കലിപ്പ് അടങ്ങിയോ എന്നിട്ട്. എവിടെന്ന്. കുത്താൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് എന്താ കാര്യം. അതൊക്ക പോട്ടെ നിന്നെ ഏല്പിച്ചത് എന്തായി. ആ ടാബ്ലറ്റ് എന്തിനുള്ളതാണെന്ന് അറിഞ്ഞോ. പ്രഗ്നന്റ് ആയവരാ ആ ടാബ്ലറ്റ് കൂടുതലായും ഉപയോഗിക്കുക. അതിന് അവൾ പ്രഗ്നന്റ് ആണോടാ ഭാര്യ പ്രഗ്നന്റ് ആണോന്ന് എന്നോടാണോ ചോദിക്കുന്നെ പട്ടീ. പിന്നെ അവളോടാണോ ചോദിക്കുക.അങ്ങ് പോയ മതി ചോദിക്കാൻ. വേണമെങ്കിൽ എന്നെ അറിയും കൂടി ഇല്ലന്ന് പറയും. രാവിലത്തെ സീൻ കാരണം അല്ലലെ കലിപിലാണ്. 50-50ചാൻസ് ആണ് ഉള്ളത് . എന്ന് വെച്ച നിന്റെ കെട്ടിയോൾ പ്രഗ്നന്റ് ആവാനും ആവാതിരിക്കാനും ചാൻസുണ്ടെന്ന്. വിറ്റാമിൻ ടാബ്ലറ്റ് ആണത്. ക്ഷീണത്തിനും വിളർച്ചക്കുമൊക്കെ ഉപയോഗിക്കുന്നത്. കൂടുതലും പ്രഗ്നന്റ് ആയവർ ആണ് ഉപയോഗികലെന്ന മെഡിക്കൽഷോപ്പിലെ അയാൾ പറഞ്ഞത്.

പ്രിസ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിൽ ഉറപ്പിച്ചു പറയാൻ പറ്റും.കാരണം മറ്റു ഡോക്ടർസും ഈ ടാബ്ലറ്റ് കൊടുക്കൽ ഉണ്ട്. അതിനിപ്പോ അയാൾ വേണമെന്നില്ല. എനിക്ക് വായിച്ചാലും മനസ്സിലാവും. എന്നാ പോയി മനസ്സിലക്ക് അല്ല പിന്നെ. ടാ ഈ പ്രഗ്നന്റ് ആണോന്ന് എങ്ങനെയാ മനസ്സിലാക്ക. ഒരു ഒലക്ക കിട്ടിയിരുന്നെങ്കിൽ...... അറിയാതോണ്ടല്ലേ ചോദിക്കുന്നെ. അതിനെന്തിനാ ചൂടാവുന്നെ. സിനിമയിൽ കണ്ട പരിചയമേ എനിക്കും ഉള്ളൂ. പച്ചമാങ്ങ. മസാല ദോശ. പിന്നെ വോമിറ്റിംഗ് തലകറക്കം ഇങ്ങനെയാ മിക്ക സീനും. ഏതായാലും പച്ചമാങ്ങക്കും മസാലദോശകൊന്നും എന്നോട് പറയില്ല. വോമിറ്റിംഗ്.. അതും ഇത് വരെ കണ്ടിട്ട് ഇല്ല. പിന്നെയുള്ളത് തലകറക്കം....... അതിന് സ്കോപ് ഉണ്ട്. അന്ന് ബീച്ചിൽ വെച്ച് ഉണ്ടായിട്ട് ഉണ്ടാകും. അത് ഉറപ്പിച്ചു പറയാൻ പറ്റില്ലല്ലോ. അവിടെ എന്ത് സംഭവിച്ചെന്ന് അവൾക്കും അവനുമല്ലേ ശരിക്കും അറിയൂ. അല്ലടാ അവൾ പ്രഗ്നന്റ് ആണെങ്കിൽ ഇനി എന്നോടുള്ള ദേഷ്യത്തിന് അബോർഷൻ എങ്ങാനും ചെയ്യോ. അതുണ്ടാവില്ലെന്ന് ഉറപ്പാണ്.

അങ്ങനെയാണെങ്കിൽ വിറ്റാമിൻ tab കഴിക്കേണ്ട ആവിശ്യം ഇല്ലല്ലോ. ഏതായാലും അഡ്വാൻസ് കൺഗ്രാറ്റ്സ്. കോപ്പ്. മനുഷ്യനിവിടെ ടെൻഷൻ അടിച്ചു നില്കുമ്പോഴാ അവന്റെ ഒരു കൺഗ്രാറ്റ്സ്. ടാ ഈ പ്രഗ്നൻസി ഒന്നും അധിക കാലം മൂടി വെക്കാൻ പറ്റില്ല. എന്നായാലും എല്ലാരും അറിയും. വയറു വീർത്തു വരുമ്പോൾ അവളെന്തു ചെയ്യും. പൊത്തിവെക്കാൻ പറ്റോ. അതിനു മുൻപ് അവൾ ഇവിടെ നിന്നും പോയാലോ. എങ്ങനെയാട ഞാൻ അവളെ പറഞ്ഞു മനസിലാക്കുക.അസീനയാണ് ഇതിന്റെ ഒക്കെ പിന്നിൽ എന്ന്. അസീനയെ കൊണ്ട് പറയിക്ക് എല്ലാം.അവൾ നിന്നോട് ചെയ്ത തെറ്റിനെല്ലാം മാപ്പ് ചോദിച്ചത് അല്ലെ. എന്നിട്ടും അവൾ വിശ്വസിച്ചില്ലെങ്കിൽ അവളോട് പോയി പണി നോക്കാൻ പറ. സഹിക്കുന്നതിനും ഒരതിരില്ലേ. അതിനായിരുന്നെങ്കിൽ ഇതിനു മുന്പേ എനിക്ക് ചെയ്യാമായിരുന്നു. ഞാനെന്നു വെച്ചാൽ ഭ്രാന്ത അവൾക്ക്. അങ്ങനെയുള്ള അവൾ ഇങ്ങനെയായത് ഞാൻ കാരണമാണ് .എനിക്ക് വേണം അവളെ. എന്റെ പഴയ റജുവായി. ഞാൻ ചുമ്മാ പറഞ്ഞതാടാ. പണ്ടത്തെ റജുവായി അവളെ നമുക്ക് മാറ്റിയെടുക്കന്നെ. എല്ലാം ശരിയാവും. പ്രഗ്നന്റ് ആണെങ്കിൽ അവളെ കൊണ്ട് തന്നെ അത് സമ്മധിപ്പിക്കണം. നീ ചെല്ല്. പോയി ചോദിച്ചാലുടനെ അവൾ പറയും.

വാശിയുടെ കാര്യത്തിൽ അവളെ തോല്പിക്കാൻ ആർക്കും കഴിയില്ല മോനെ. ഒരു പ്രതേക ടൈപ്പ് ആണ് അവൾ. ആ വാശിയാട അവൾ. വാശി ഇല്ലായിരുന്നെങ്കിൽ അവൾ ഉണ്ടാവില്ലരുന്നു. അവളെ ഇങ്ങനെ ബോൾഡാക്കി മാറ്റിയത് ആഷിക്ക് ആണ് . അവനോടുള്ള പക. അവന്റെ മുന്നിൽ ജീവിച്ചു കാണിക്കണം. അവന്റെ മുന്നിൽ തോൽക്കില്ല ഇതൊക്കെയാണ് അവളെ ജീവിക്കാൻ പ്രേരിപ്പിച്ചത് .ഇപ്പൊ എന്നോടും ഇതേ വാശിയാണ് അവൾക്ക് അവളെ മാനത്തിന് വില പറഞ്ഞ വൃത്തികെട്ടവനാ ഇപ്പൊ ഞാൻ.പ്രഗ്നന്റ് ആണെങ്കിൽ തന്നെ ഒന്നുകിൽ വേണ്ടെന്ന് വെക്കും. അല്ലെങ്കിൽ ആരുടേയും സഹായം ഇല്ലാതെ കുട്ടിയെ വളർത്തും എന്നായിരിക്കും ചിന്തിക്കുക.അവൾ ആകെ തോറ്റു തരുന്നത് അവളുടെ അങ്കിളിനു മുന്നിലാണ്. അതാണ്‌ അവളെ മുന്നിൽ എനിക്ക് ജയിക്കാനുള്ള ഏക വഴിയും. ആദ്യം വേണ്ടത് പ്രഗ്നന്റ് ആണോ അല്ലയൊന്ന് കൺഫോം ആകുകയാണ്. പ്രഗ്നന്റ് ആണെങ്കിൽ അവളെ കൊണ്ട് തന്നെ ഞാനത് പറയിപ്പിക്കും. എങ്ങനെയാ പ്രഗ്നന്റ് ആണെന്ന് ടെസ്റ്റ്‌ ചെയ്യാൻ പോകുന്നേ. അതിനു മുൻപ് എനിക്ക് ഒരാളെ കാണാൻ ഉണ്ട്. ഞാൻ വിചാരിച്ചത് നടന്നാൽ അവളായിട്ട് തന്നെ എന്നോട് പറയും...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story