💘റജില 💘: ഭാഗം 52

rajila

രചന: സഫ്‌ന കണ്ണൂർ

 നിനക്കെന്താ ഭ്രാന്ത് പിടിച്ചോ . എന്താ പറയുന്നതെന്ന് വല്ല ബോധവും ഉണ്ടോ ഭ്രാന്ത് തന്നെയാ . നീയെന്നെ ഭ്രാന്ത് . ഞാൻ എന്റെ ജീവനേക്കാളേറെ നിന്നെ സ്നേഹിക്കുന്നു . നീയില്ലാതെ പറ്റില്ല എനിക്ക്. എന്റെ വിവാഹം കഴിഞ്ഞു. ഞാനിപ്പോ ഒരു ഭർത്താവ് ആണ്. അതെല്ലാം മറന്നു കൊണ്ടാണോ നീ സംസാരിക്കുന്നത്. അവന്റെ വാക്കുകളിൽ ദേഷ്യം കലർന്നിരുന്നു. ഭർത്താവ്...... അവളുടെ മുഖത്ത് ഒരു പുച്ഛം അവൻ കണ്ടു. അവളെ നീ ഒരു ഭാര്യയായി കണ്ടിട്ടുണ്ടോ . നിനക്ക് പറ്റിയ അബദ്ധം അല്ലേ ആ വിവാഹം. അവളെ ഒഴിവാക്കാൻ നീ എന്തൊക്കെ ചെയ്തുന്നു എനിക്ക് നന്നായി അറിയാം. നിനക്ക് എന്ത് അറിയാമെന്ന. എനിക്ക് ചെറിയൊരു തെറ്റ് പറ്റി.ചെറുതല്ല വലിയ തെറ്റ് തന്നെ. ഒരു ഫ്രോഡിന്റെ വാക്ക് കേട്ടു അവളെ ഞാൻ തെറ്റിദ്ധരിച്ചു. അവളോട് ഞാൻ മാപ്പ് പറയുകയും ചെയ്തു.പിന്നെ ഇപ്പോഴത്തെ പ്രോബ്ലം ഇപ്പൊ എനിക്ക് നന്നായി അറിയാം ഞങ്ങളെ തമ്മിൽ അകറ്റാൻ നീ മനപ്പൂർവം ചെയ്തതാണെന്ന് . ആരു വിചാരിച്ചാലും ഞങ്ങളെ പിരിക്കാൻ കഴിയില്ല. ഞാനായിട്ട് ഇനി ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല.

അവൾക്ക് നിന്നെ ഇപ്പൊ വിശ്വാസം ഇല്ലല്ലോ . ഇനിയെല്ലാം അവൾ തന്നെ ചെയ്തോളും. നിന്റെ കള്ളക്കരച്ചിൽ കണ്ടു നിന്നെ വിശ്വസിച്ചത ഞാൻ ചെയ്ത തെറ്റ്. അവളോട് അന്ന് നൈറ്റ്‌ നടന്നത് എല്ലാം നീ പറയുന്നു കരുതി. ഇപ്പോഴെങ്കിലും നിന്റെ ഉള്ളിലിരിപ് മനസ്സിലായല്ലോ. നദീർ പ്ലീസ്. എനിക്ക് നീയില്ലാതെ പറ്റില്ല. അത് കൊണ്ട ഞാൻ അങ്ങനെയൊക്കെ ചെയ്തത്. നിന്നെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞിനോ. എപ്പോഴെങ്കിലും ഇഷ്ടമാണെന്ന രീതിയിൽ നിന്നോട് പെരുമാറിയിരുന്നോ ഇല്ലല്ലോ. പിന്നെന്തിനാ എന്റെ പിറകെ നടക്കുന്നത്. ദയവുചെയ്തു നീ ഇനി ഇതും പറഞ്ഞു എന്റെ പിറകെ വരരുത്. റജുവല്ലാതെ വേറൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഇനിയുണ്ടാവില്ല. ഒരു വൃത്തികെട്ടവൾക് വേണ്ടിയാണോ നീയിങ്ങനെയൊക്കെ പറയുന്നേ . ഇനി ഒരിക്കൽ കൂടി അവളെ വൃത്തികെട്ടവൾ എന്ന് വിളിച്ച എന്റെ കയ്യിന്റെ ചൂട് നീ അറിയും. അവളെ പേര് പറയാനുള്ള യോഗ്യതപോലും നിനക്കൊന്നും ഇല്ല.

ഞാൻ കണ്ടതാ അവളെ യോഗ്യത. അന്ന് ഫോട്ടോയിൽ ഒരാൾ . ബീച്ചിൽ വേറൊരുത്തൻ. ഇതൊന്നും കൂടാതെ ഭർത്താവാണ് പറഞ്ഞു വേറൊന്നും. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇത് കൂടി കേട്ടോ. ഫോട്ടോയിൽ കണ്ടത് സജീർ. അവളുടെ ഫ്രണ്ടാണെന്നോ ലവർ ആണെന്നോ എന്ത് വേണമെങ്കിലും പറയാം. അവന്റെയത്ര ആരും അവളെ സ്നേഹിച്ചിട്ട് ഉണ്ടാവില്ല . ആർക്കും ഇനിയതിന് ആവുകയും ഇല്ല.ഈ എനിക്ക് പോലും പറ്റിയെന്നു വരില്ല. റജുവിനും അങ്ങനെതന്നെയാ. അവനെ കഴിഞ്ഞേ അവളെ മനസ്സിൽ വേറാരും ഉണ്ടാവുകയുള്ളൂ. ഞാനിപ്പോ ആഗ്രഹിക്കുന്നതും അവനെപോലെ ആവാൻ കഴിയണമെന്ന. പിന്നെ ബീച്ചിൽ കണ്ടത് അഫു അവളുടെ ഫ്രണ്ടാണ് . അവർ ഒരാവശ്യത്തിന് അവിടെ പോയി . അവൾ അവിടെ വെച്ച് തല കറങ്ങി വീണു. അവൻ അവളെ ഹോസ്പിറ്റലിൽ കൂട്ടി പോയി.അത്രയേ നടന്നുള്ളു. അല്ലാതെ ഇല്ലാക്കഥകൾ മെനഞ്ഞു ഇണ്ടാക്കണ്ട. അവളുടെ വിവാഹം കഴിഞ്ഞതും ഇല്ലാത്തത് ആണെന്നനോ പറഞ്ഞു വരുന്നത് അവളുടെ വിവാഹം ഒന്നും കഴിഞ്ഞിട്ട് ഇല്ല.

അവനൊരു ഫ്രോഡ് ആണ്. ഇത് നിന്റെ വിശ്വാസം അല്ലെ. അവൻ വന്ന അവളെ അങ്ങ് കൊണ്ട് പോകും. ആഷിക് എന്നല്ല ഒരാളും ഇനി അവളെ അന്വേഷിച്ചു വരില്ല. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം അവളെ ആർക്കും വിട്ടു കൊടുക്കുകയും ഇല്ല. അതും സ്വപ്നം കണ്ടു നീയിരിക്കണ്ട .ബോംബെക്ക് എത്രയും പെട്ടന്ന് തിരിച്ചു പോകാൻ നോക്ക്. അതാ എനിക്കും നിനക്കും നല്ലത്. അതും പറഞ്ഞു അവൻ പോയി . അങ്ങനെ ആ പ്രതീക്ഷയും പോയി . അസീന കുറ്റം ഏറ്റു പറഞ്ഞാലെങ്കിലും റജു വിശ്വസിക്കുന്നു കരുതി . അസീനയുടെ കാൽ പിടിക്കുന്നതിനേക്കാളും നല്ലത് നമ്മളെ ഭദ്രകാളീടെ കാൽ പിടിക്കുന്നത് തന്നെയാ. *** അസീന റൂമിലെത്തിയതും റൂമിലുള്ള സാധനം മൊത്തം നിലത്തെറിഞ്ഞു പൊട്ടിച്ചു. ഇല്ല നദീർ ഞാൻ ഒരിക്കലും ബോംബെക്ക് പോകില്ല. പോകുന്നുണ്ടെങ്കിൽ അത് നിന്റെ കൂടെ മാത്രമായിരിക്കും. എന്നെങ്കിലും നീ എന്റെ സ്നേഹം മനസ്സിലാക്കി എന്നെ സ്വീകരിക്കും. അവൾക് റജിലയോട് പക കൂടി വന്നു. നീയായിട്ട് പോകുമെന്നല്ലേ പറഞ്ഞത് നോക്കാം. പോകുമോന്ന്.

അതെ സമയം അവളുടെ മനസ്സിൽ ഒരു ഭയവും വന്നു. ഇനി അവൾ പ്രഗ്നന്റ് ആയത് കൊണ്ട് പോകാതിരിക്കോ. അവളെന്താ ആരോടും പ്രഗ്നന്റ് ആണെന്ന് പറയാത്തത്.നദീറും അറിയില്ലേ ഇനി. സാധ്യത ഇല്ല. അറിയുമായിരുന്നെങ്കിൽ അവൻ ഉപ്പാനോടും ഉമ്മനോടും പറയാതിരിക്കില്ല. ആ കുട്ടി ഇനി എനിക്ക് നദീറിനെ കിട്ടാതിരിക്കാൻ കാരണമാകുമോ. അവൾ ഭ്രാന്ത് എടുത്ത പോലെ കണ്ണാടിയിൽ ആഞ്ഞടിച്ചു. *** നദീർ എണീക്ക്. അവൾ അവനെ കുലുക്കി വിളിച്ചു. കുറച്ചു കഴിയട്ടെ അവൻ ഉറക്കച്ചടവോടെ പറഞ്ഞു തിരിഞ്ഞു കിടന്നു. നീ എഴുന്നേൽക്കണം എന്നില്ല. വാതിലിന്റെ ചാവി എവിടെ. എന്ത് ചാവി.. നീ ഒന്ന് പോയെ എനിക്ക് ഉറങ്ങണം. നീയല്ലേ പൂട്ടി താക്കോൽ എടുത്തിന്. എനിക്ക് ഓർമയില്ല. ഇന്നലെ ലേറ്റ് ആയ കിടന്നത്. ഒന്ന് ശല്യപ്പെടുത്താതെ പോയെ നീ. മലമറിക്കുന്ന പണിയല്ലാരുന്നോ ഇവിടെ . ലേറ്റ് ആയി കിടക്കാൻ. ഫോണിൽ തോണ്ടി ടൈം കളയരുന്നില്ലേ. റൂമിൽ നിധിയുണ്ടാരുന്നോ പൂട്ടി താക്കോൽ എടുക്കാൻ ഉണ്ടാരുന്നു. നീ എന്റെ വിലമതിക്കാനാവാത്ത നിധിയല്ലേ വല്ലവരും അടിച്ചു മാറ്റിയാലോ .

അധികം തമാശികല്ലേ ചിരിക്കാൻ വയ്യ. മര്യാദക്ക് പോയി വാതിൽ തുറക്ക് . നിനക്കിതെന്തിന്റെ കേടാ. നിനക്ക് ഉറക്കില്ലെന്ന് കരുതി ബാക്കിയുള്ളവരുടേം ഉറക്കം കളയണോ.മണി ആറേ ആയുള്ളൂ. പോയി കിടന്നു ഉറങ്ങേടി. എനിക്ക് ഇപ്പൊ പുറത്തു പോകണം . എന്ന അവിടെ എവിടെയെങ്കിലും കാണും. പരതി എടുക്ക്. അല്ലെങ്കിൽ ബാൽക്കണി വഴി ചാടിക്കോ . അതും പറഞ്ഞു കുമ്പിട്ടു കിടന്നു തലക്ക് മേലെ ഒരു തലയിണയും വെച്ചു പൊത്തിപിടിച്ചു. അവൾ ദേഷ്യത്തോടെ ഒരു തലയിണ എടുത്തു അവന്റെ ദേഹത്തേക്കെറിഞ്ഞു. അവൾ റൂം മുഴുവൻ തപ്പിയെങ്കിലും കീ കിട്ടിയില്ല. അവനെ നോക്കും തോറും അവൾക്ക് കലി കയറുന്നുണ്ടായിരുന്നു. അവൻ എഴുന്നെല്കാൻ തുടങ്ങിയത് മുതൽ രാവിലെ എണീറ്റു തന്റെ പഴയ മുറിയിലേക്കു പോകാറാണ് പതിവ്. ഉമ്മയും ഉപ്പയും താഴെ റൂമിലാണ് കിടക്കൽ. അത് കൊണ്ട് തന്നെ മുകളിൽ എന്ത് സംഭവിച്ചാലും അറിയില്ല.

പല്ല് തേക്കാൻ ബ്രഷ് എടുത്തോ അപ്പൊ തുടങ്ങും ഛർദി. തന്റെ ഭാഗ്യം കൊണ്ടാകണം ആ ഛർദി മാത്രമേ ഉള്ളൂ. പിന്നെ ഫുഡ്‌ കഴിക്കുമ്പോഴും. ഫുഡ്‌ കഴിക്കൽ നിർത്തിയതോടെ അതും ഇല്ല. വല്ല ഫ്രൂട്ടോ വെജിറ്റബിൾ പച്ചനെ തിന്നും. അത് കൊണ്ടാണ് ഇത്രയും നാൾ ആരും അറിയാതെ പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. അവൻ മെല്ലെ തലയിണ ഉയർത്തി അവളെ നോക്കി. അവൾ ഫോണിൽ ഗെയിം കളിച്ചിരിക്കുന്ന കണ്ടു അവനു അത്ഭുതം തോന്നി. ഇന്നലെ ഫുൾ നെറ്റിൽ സേർച്ച്‌ ആയിരുന്നു പ്രഗ്നൻസിയെ കുറിച്ച്. രാവിലെ തന്നെ ഉണ്ടാകുന്ന അസ്വസ്ഥയും വോമിറ്റിംഗിനെയുംപറ്റി വായിച്ചപ്പോൾ ഇവളുടെ രാവിലെ തന്നെയുള്ള ഉള്ള പുതിയ ശീലങ്ങളിൽ പൊരുത്തക്കേടുകൾ തോന്നി. അത് തീർക്കാനാണ് താക്കോൽ എടുത്തു മാറ്റിയത്. എന്തെങ്കിലും ഉണ്ടെങ്കിൽ ലൈവ് ആയി കാണാലോ. പുറത്ത് നിന്നും വാതിലിന് ശക്തിയായി മുട്ടുന്ന കേട്ടു അവൻ ഞെട്ടി എണീറ്റു.

കേൾക്കാത്ത മട്ടിലിരിക്കുന്ന അവളെ കണ്ടപ്പോൾ അവനിൽ ചെറിയ സംശയം ഉണർത്തി. ഇവളിനി എന്തെങ്കിലും ഒപ്പിച്ചോ. അവൻ അവളെ തന്നെ നോക്കുന്നത് കണ്ടു അവൾ പറഞ്ഞു. വേണേൽ പോയി വാതിൽ തുറന്നു കൊടുക്ക്. അല്ലെങ്കിൽ വാതിൽ പൊളിച്ചു അവരിങ് വരും. ആരാ അത്. എന്തിനാ ഇങ്ങനെ വാതിൽ തച്ചു പൊളിക്കുന്നെ. നിന്റെ ഉപ്പയും അങ്കിൾ ആണ്. അവർക്ക് വട്ടാണ് ഞാൻ വാതിൽ തുറക്കാൻ പറ്റുന്നില്ല ലോക്കിന് എന്തോ കംപ്ലൈന്റ് എന്നെ പറഞ്ഞുള്ളു കണ്ടില്ലേ വന്നു വാതിൽ പൊളിക്കാൻ നോക്കുന്നെ. അവൾ നിസ്സാര ഭാവത്തിൽ പറഞ്ഞു. പണി പാളിയോ. നിന്റെ കുട്ടി കളിക്ക് അവരെയെ കിട്ടിയുള്ളൂ നിന്നെ ഞാനിന്ന്......അവൻ അവളെ തല്ലാൻ നോക്കിയതും അവൾ ഓടി മാറി. വേഗം പോയി താക്കോലെടുത്തു തുറന്നോ. അല്ലെങ്കിൽ പിന്നെ പൂട്ടാൻ വാതിൽ ഉണ്ടാകില്ല.

അവൻ പിറകെ ചെന്നെങ്കിലും പുറത്ത് നിന്ന് വാതിലിനിടിക്കുന്ന ശബ്ദം അധിക മായപ്പോൾ അവൻ അവരുടെ അടുത്തേക്ക് പോയി. ഇനിയും തുറന്നില്ലെങ്കിൽ വാതിൽ ഇല്ലാതെ കിടക്കേണ്ടി വരും അവൻ പാന്റിന്റെ കീശയിൽ നിന്നും താക്കോലെടുക്കുന്ന കണ്ടു അവൾ ദേഷ്യത്തോടെ അവനെ നോക്കി. നോക്കി പേടിപ്പിക്കണ്ട ഇപ്പോഴാ ഓർമ വന്നത്. അതാ. അവൻ വാതിൽ തുറന്നു. ലോക്കിന് കംപ്ലൈന്റ് ഉണ്ടെങ്കിൽ പൂട്ടാതിരുന്ന പോരെ.ഉപ്പ ചൂടായി. ഇന്നലെ കിടക്കുന്ന വരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെന്താ പറ്റിയെന്ന ഞാനും ആലോചിക്കുന്നേ. ഇനി ലോക്ക് ഇടേണ്ട. ഇല്ലവേ..... മതിയായി താക്കോൽ ഇനി ഉപ്പ വെച്ചുളൂ അവൻ ഉപ്പാന്റെ കയ്യിൽ താക്കോലും കൊടുത്തു പോയി വീണ്ടും കിടന്നു. പോകുമ്പോൾ അവൻ അവളെ നോക്കി ആക്കിയ ഒരു ചിരിയും ചിരിച്ചു . പിന്നെ കാണാട്ടോ. ഇത് ചീറ്റി.സാരമില്ല. ഇനിയും കിടക്കല്ലേ വഴികൾ. ഗർഭിണികൾക്ക് ഇഷ്ടമല്ലാത്തത് എന്തൊക്കെഎന്നതിന്റെ റിസർച്ച് കഴിഞ്ഞ മോളെ ഈ കളിക്ക് ഇറങ്ങിയേ. നിന്നെ കൊണ്ട് ഞാൻ പറയിചോളാം. എന്തായിരിക്കും അവൻ എന്നെ നോക്കി ഒരു ആക്കിയ ചിരി . എന്തായാലും നിന്റെ ഉദ്ദേശം നടക്കില്ല. നീ സാലിക് എന്റെ ടാബ്ലറ്റ് ഫോട്ടോ അയച്ചത് ഞാൻ കണ്ടിരുന്നു . നിന്റെ ഡൌട്ട് ഞാൻ പ്രനഗ്നന്റ് ആണോന്ന് അല്ലേ. അതിന്റെ ആദ്യ പടിയ ഇതെന്ന് മനസ്സിലായി.ബി കെയർഫുൾ അവൾ അവളോട് തന്നെ പറഞ്ഞു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story