💘റജില 💘: ഭാഗം 53

rajila

രചന: സഫ്‌ന കണ്ണൂർ

 എന്ത് കഴിക്കണം കഴിക്കണ്ടന്നൊക്കെ ഞാൻ തീരുമാനിക്കും. തീരുമാനിച്ചോളൂ ആര് പറഞ്ഞു വേണ്ടാന്ന്. പക്ഷേ എന്ത് കുക്ക് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും. അത് പറയാൻ നീയാരാടീ. എന്റെ വീടാ ഇത് എന്റെ ഇഷ്ടമേ ഇവിടെ നടക്കൂ. ഇനി നടക്കില്ല . ഞാൻ വിചാരിക്കാതെ ഇനി നിനക്കിവിടെ നിന്നും ഒന്നും കിട്ടില്ല. പൊന്നുമോന്റെ ആരോഗ്യത്തിനു ഹാനികരമാ അതൊക്കെ. പുന്നാര ഉമ്മച്ചി തരില്ലാട്ടോ . ഒന്നുമില്ലേലും ആകെയുള്ള ആൺ തരിയല്ലേ. ആരോഗ്യം നോക്കണ്ടേ എന്തു ദ്രോഹടീ ഞാൻ ചെയ്തത്. മനുഷ്യനിവിടെ വിശന്നിട്ട് വയ്യ. അത് കള്ളം. വിശപ്പുണ്ടായിരുന്നെങ്കിൽ കിട്ടിയ ഫുഡിന്റെ മൊഞ്ചും ടേസ്റ്റ് നോക്കില്ലാരുന്നു. അല്ല ഈ പച്ചക്കറി കഴിച്ചൂന്ന് വെച്ച് ചത്തു പോവുകയൊന്നും ഇല്ല മര്യാദക്ക് ചോദിക്കുവാ. നിനക്ക് ഉമ്മയോട് സത്യം പറയാൻ പറ്റോ പറ്റില്ല. വേണമെങ്കിൽ നിനക്ക് പുറത്ത് നിന്ന് ഫുഡ്‌ കഴിച്ചു വരാല്ലോ. നീയും ഹാപ്പി.ഉമ്മയും ഹാപ്പി. ഞാനും ഹാപ്പി. ഇപ്പൊ നിന്റെ മുഖത്തിട്ട് ഒന്ന് തന്നാലുണ്ടല്ലോ. എന്റെ മനസ്സും ഹാപ്പി.

എന്റെ വയറും ഹാപ്പി. എന്റെ ശരീരവും ഹാപ്പി. ഞാൻ മൊത്തത്തിൽ ഹാപ്പി. എന്താ ചെയ്യണോ. തല്ലി നോക്ക്. പിന്നെ നീ ജയിലിൽ കിടക്കും. സ്ത്രീ പീഡനത്തിന്. എന്നാ ഒന്ന് തന്നിട്ട് തന്നെ കാര്യം. ജയിലിൽ ഇപ്പൊ ചിക്കനും മട്ടനുമൊക്ക ഉണ്ടെന്ന കേട്ടെ. അങ്ങനെയെങ്കിലും നല്ല ഫുഡ്‌ കഴിക്കാലോ. അറിയാഞ്ഞിട്ട് ചോദിക്കുവാ നിനക്ക് ഈ നോൺ വെജ് ഇല്ലാതെ വായിന്നു ഇറങ്ങില്ലേ. ഇല്ലെടീ കോപ്പേ. റബ്ബേ സത്യാണോ അവൾ സന്തോഷത്തോടെ ചോദിച്ചു അതിന് നിനകെന്താടീ ഇത്ര സന്തോഷം നീ ഫുൾ പട്ടിണികിടക്കണത് ആലോചിച്ചിട്ട് എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാനാ തോന്നുന്നേ. ഏത് കഷ്ടകാലം പിടിച്ച നേരത്താണാവോ ഇതിനെ കെട്ടാൻ തോന്നിയത്. ഇങ്ങനൊരു വിധി എന്റെ ശത്രുക്കൾക്ക് പോലും കൊടുക്കല്ലേ...... അവൻ റൂമിൽ നിന്നും പോയതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്നെ എങ്ങനെയെങ്കിലും വോമിറ്റ് ചെയ്യിക്കാൻ വേണ്ടിയാണ് ഇവൻ മൂന്ന് നേരം കരിച്ചതും പൊരിച്ചതും തിന്നാൻ തുടങ്ങിയത്. മൂക്ക് പിടിച്ചായിരുന്നു അടുക്കളയിൽ ഒക്കെ കയറിയത്.

മീനിന്റെയും ചിക്കന്റെയും സ്മെൽ സഹിക്കാൻ പറ്റാതായപ്പോഴാണ് ആ അറ്റ കൈ പ്രയോഗിച്ചത്. ഉമ്മാനോട് ചുമ്മാ രണ്ട് മൂന്നു പേപ്പർ കാണിച്ചു സങ്കടത്തോടെ പറഞ്ഞു. അവന് കൊളസ്‌ട്രോൾ വളരെ കൂടുതലാണ്. ഇനിയും ഫുഡ്‌ കൺട്രോൾ ചെയ്തില്ലെങ്കിൽ അറ്റാക്ക് വരെ വരാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞത്. പാവം അത് വിശ്വസിച്ചു. ഇപ്പൊ അവന് മൂന്ന് നേരം വെജിറ്റബിൾ. നെയ്യിൽ തട്ടിച്ച എല്ലാ ഫുഡും നിരോധിച്ചു. അവൻ എത്ര പറഞ്ഞിട്ടും അവന് കൊളസ്‌ട്രോൾ ഇല്ലെന്ന് ഉമ്മ വിശ്വസിച്ചില്ല. അവൾക് ഓർക്കും തോറും ചിരി വരുന്നുണ്ടായിരുന്നു. പാവം ഇതും ചീറ്റി. അടുത്തത് എന്താണാവോ പ്ലാൻ. **** രാത്രി അവൾ ധൈര്യത്തോടെ എല്ലാവരുടെയും കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നു. അവൻ മെല്ലെ അവളെ നോക്കി. അവൾ കുറച്ചേ പ്ലേറ്റിൽ ഇട്ടുള്ളൂവെങ്കിലും ഇട്ടത് മുഴുവൻ കഴിക്കുന്നത് കണ്ടു അവന് വല്ലാത്ത സന്തോഷം തോന്നി. അത് വരെ ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ അവന്റെ മനസ്സിൽ നിന്നും പോയി. നീ എന്നും ഇങ്ങനെ ഫുഡ്‌ കഴിക്കുവാണെങ്കിൽ ഞാൻ പട്ടിണി കിടക്കാനും റെഡിയാണ് മോളെ. ജയിച്ചത് ഇപ്പൊ നീയല്ല ഞാനാ.

നീ പ്രഗ്നന്റ് ആണെന്ന് എനിക്ക് നേരത്തെ തന്നെ മനസ്സിലായിരുന്നു. ഉമ്മ ഓരോ പ്രാവിശ്യം അടുക്കയിലേക്ക് വിളിക്കുമ്പോഴും ഇല്ലാത്ത ഓരോ കാരണം പറഞ്ഞു നീ ഒഴിഞ്ഞു മാറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. . ഇറച്ചിയും മീനും ഈ വീട്ടിൽ നിരോധിച്ചതും ഒക്കെ കൂട്ടി വായിക്കുമ്പോൾ ബാക്കി ഊഹിക്കാവുന്നതേ ഉള്ളൂ. ഇന്ന് സാലിക് അതിന്റെ വക പാർട്ടിയും കൊടുത്തു. നീ നന്നായി ഭക്ഷണം കഴിക്കേണ്ടത് ഇപ്പൊ എന്റെയും ആവിശ്യം ആണ് .നിന്റെ ആരോഗ്യം നന്നായാലേ നമ്മുടെ കുട്ടിയുടെയും ആരോഗ്യം നന്നാവൂ . നിനക്ക് വേണ്ടി ഞാൻ എന്റെ ശീലങ്ങൾ മാറ്റിക്കോളാം .ഈ സന്തോഷം എങ്ങനെ ആഘോഷിക്കണ്ടത അതോർത്തപ്പോൾ അവനു മനസ്സ് നീറുന്ന പോലെ തോന്നി .ഞാനിപ്പോ ഇത് എല്ലാവരോടും പറഞ്ഞാൽ അവളുടെ വാശി കൂടും . വാശിപ്പുറത് എന്ത് ചെയ്യാനും മടിക്കുകയും ഇല്ല . അവൾ പെട്ടെന്ന് അവനെ നോക്കിയതും പരസ്പരം കണ്ണുകൾ ഇടഞ്ഞു. അവൻ മുഖത്ത് ഗൗരവം വരുത്തി ഇരുന്നു. എന്നിട്ട് അവൻ ഇഷ്ടം ഇല്ലാത്ത പോലെ തിന്നുന്നത് പോലെ ചെയ്തു . അവൾ വേണമെങ്കിൽ തിന്നോ എന്ന് കൈ കൊണ്ട് കാണിച്ചു.

അവൻ പ്ലേറ്റിൽ ഉള്ളത് മുഴുവൻ അവളെ തന്നെ നോക്കി വായിൽ കുത്തി നിറക്കുന്ന പോലെ തിന്നു എണീറ്റു. പോകുമ്പോൾ ഉമ്മയോട് എനിക്ക് ഇന്ന് മുതൽ രാത്രി ഒരു ഗ്ലാസ്‌ പാൽ വേണമെന്ന് പറഞ്ഞു റൂമിലേക്ക് പോയി. *** അവൾ പോകുമ്പോൾ നദീർ ലാപ്ടോപ് നോക്കി ഇരിക്കുകയായിരുന്നു. അവൾ അവന് നേരെ പാൽ നീട്ടി. ഇന്നാ ഉമ്മ തന്നതാ. അവൻ എണീറ്റിരുന്നു ദേഷ്യത്തോടെ അവളെ നോക്കി. നിന്നോടാരാ കൊണ്ട് വരാൻ പറഞ്ഞെ. അതിൽ എന്തൊക്കെ ഇട്ടിട്ട് ഉണ്ടാവുമെന്ന് ആർക്കറിയാം. വേണമെങ്കിൽ കുടിച്ചോ. എനിക്ക് നിർബന്ധം ഒന്നും ഇല്ല. അവൾ പാൽ മേശപ്പുറത്തു വെച്ചു. നീ തൊട്ട ഒരു സാധനവും എനിക്ക് വേണ്ട. ഞാൻ കഴിക്കുകയും ഇല്ല. വല്ല വിഷവും കലക്കിയിട്ട് ഉണ്ടാകും. അത് പറഞ്ഞതും അവൾക്കും ദേഷ്യം വന്നു. അവൾ ഒറ്റയടിക്ക് ആ പാൽ മൊത്തം കുടിച്ചു. വേണ്ടെങ്കിൽ കുടിക്കണ്ട. അല്ല പിന്നെ.

അവൾ പോയി കിടന്നു. അവൻ അവളെയും നോക്കി കുറച്ചു സമയം നിന്നു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. നിനക്ക് തന്നെയാ പോത്തേ ഞാൻ പാലിന് പറഞ്ഞത്. ചിലരോട് നേർക്ക് നേരെ സംസാരിച്ച ശരിയാവില്ല. അവർക്ക് അവരുടേതായ ഭാഷയിൽ തന്നെ പറയണം. *** ഒരു മൂളിപ്പാട്ടും പാടി കണ്ണാടിയിൽ നോക്കി മുടി വാരുന്ന അവനെയും നോക്കി അവൾ കുറച്ചു സമയം നിന്നു.ആകെക്കൂടി മൊഞ്ജനായിട്ട് ഉണ്ട്. അവൻ ഇട്ട ഷർട്ട് അവൾ ശ്രദ്ധിച്ചു. ഞാൻ വാങ്ങി കൊടുത്ത ഷർട്ട്. അവനിത് കളഞ്ഞില്ലേ. അവന് നന്നായി ചേരുന്നുണ്ട് ഇത്. സജുവിന്റ ഫേവറിറ്റ് കളർ ആണ്. സ്പെഷ്യൽ ഡേ എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ അവനിതെ ഇടു അവന്റെ ലക്കി ഷർട്ട് ആണെന്നാണ് പറയുക .ഇന്ന് ഈ ഷർട്ട് നീ ഇടേണ്ടിയിരുന്നില്ല നദീർ .ഇന്ന് എന്തൊക്കെ സംബവികുന്നു ഒരു പിടിയും ഇല്ല .

ഇന്ന് ഞാൻ ആരാണെന്നു അറിയുന്ന ദിവസമാണ് .എനിക്ക് ഇന്ന് കമ്പനിയിൽ പോയെ പറ്റു .വിദേശത്ത് നിന്നും രണ്ട് ക്ലയിന്റ് വരുന്നുണ്ട് .ബാംഗ്ലൂർ മെയിൻ ബ്രാഞ്ചിൽ ആയിരുന്നു മീറ്റിംഗ് .എന്റെ ഈ സാഹചര്യത്തിൽ എനിക്ക് പോകാൻ പറ്റില്ല .ഇവിടെ നിന്നും പോകാൻ പറ്റുന്നു കരുതിയാരുന്നു മീറ്റിംഗ് ഫിക്സ് ചെയ്തത് ആ യാത്ര മുടങ്ങുന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല. ഈ ഡീൽ ആണെങ്കിൽ വേണ്ടെന്നു വെക്കാനും പറ്റില്ല .വേറെ വഴിയില്ലാത്തോണ്ട് ഇവിടേക്ക് വരാൻ പറഞ്ഞു .അല്ലെങ്കിലും എത്ര നാൾ ഒരു കള്ളം മൂടി വെക്കാൻ കഴിയും .അവൻ എല്ലാം അറിയേണ്ട സമയം ആയിരിക്കും .എന്തായാലും അറിഞ്ഞല്ലേ പറ്റു .ഞാൻ പോയാലും ഇത് നോക്കി നടത്തേണ്ടത് ഇവൻ തന്നെയാണല്ലോ ഇങ്ങനെ നോക്കല്ലേടോ കണ്ണ് കൊള്ളും .എനിക്ക് ജന്മനാ കിട്ടിയ സൗന്ദര്യം ആണ്. അസൂയപെട്ടിട്ട് കാര്യല്ല. അവന്റെ ചൂട് നിശ്വാസം തന്റെ ചങ്കിൽ തട്ടിയതും അവൾ ഞെട്ടിത്തിരിഞ്ഞു നോക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല .അവൻ അവളെ പിറകിലൂടെ വന്നു ചുമലിൽ മുഖം വെച്ച നിന്നിരുന്നത് .വയറിനു മുകളിലൂടെ കൈ കൊണ്ട് ചുറ്റി പിടിച്ചിട്ടും ഉണ്ട് .അവൻ അവളുടെ വയറിനു മുകളിലൂടെ കയ്യോടിച്ചു .അവനെ എന്തെന്നില്ലാത്ത സന്തോഷം തോന്നി . ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല

ഞാൻ ഒരു ഉപ്പയാകാൻ പോകുന്നുന്നു ഈ സന്തോഷം ആരോടും പറയാനോ പ്രകടിപ്പിക്കാനോ പറ്റാത്ത സങ്കടം അതേ സമയം അവനിൽ ഉണർന്നു . അവൾക് തന്റെ ശരീരത്തിലൂടെ മിന്നൽ പിണർ പോയ പോലെയാ തോന്നിയത് .ഞെട്ടലിൽ നിന്നും മോചിതയായതും അവൾ അവനെ തള്ളിമാറ്റി . നിന്നോട് പലപ്രവിശ്യം പറഞ്ഞിട്ട് ഉണ്ട് ദേഹത്തു തൊടരുതെന്ന്. അവളുടെ ഒരു ജാഡ . നിന്നെയല്ലെടീ തൊട്ടത് എന്റെ മുത്തിനെയാ തൊട്ടതെന്ന് പറയണം എന്നുണ്ടായിരുന്നു . .രാവിലെ തന്നെ ഉടക്കിന് പോകണ്ടാന്നു വെച്ചു അവൻ ഒന്നും തിരിച്ചു പറഞ്ഞില്ല .വീണ്ടും കണ്ണാടിയുടെ മുന്നിലേക്ക് തിരിഞ്ഞു . നീയെന്താ പെണ്ണ് കാണാൻ പോവ്വുകയാണോ .അമ്മാതിരി ഒരുക്കമാണല്ലോ. അങ്ങനെയും പറയാം .ഇന്ന് ആ താടക വരുന്നുണ്ട് .ആദ്യായിട്ട് കാണല്ലേ .കുറച്ചു ഗെറ്റപ്പിൽ തന്നെ പോയേക്കാം ഫസ്റ്റ് ഇമ്പ്രഷൻ ഈസ്‌ ബെസ്റ്റ് ഇമ്പ്രഷൻ എന്നല്ലേ. താടകയോ അതാരാ എന്റെ എം ഡി യുടെ കാര്യടീ. ആ പിശാച് ഇന്ന് വരുന്നുണ്ടെന്നു വലിയ ബഹുമാനം ആണല്ലോ എം ഡി യോട് .താടക .... പിശാച്.... ഞാനയൊണ്ട് ഇത്രയേ പറയുന്നുള്ളു .

ഒടുക്കത്തെ ജാടയും ഞാൻ എന്ന ഭാവവും .റേഡിയോ പോലെയാ .ഇങ്ങോട്ട് എല്ലാം ഓഡർ ഇടും അങ്ങോട്ട് ഒന്നും പറയാൻ പാടില്ല .നേരിട്ട് കണ്ടിട്ട് വേണം ആ മദാമ്മക്ക് നമ്മളെ മലയാള ഭാഷയുടെ മാഹാത്മ്യം പഠിപ്പിച്ചു കൊടുക്കാൻ .എന്നെ കുറച്ചൊന്നുമല്ല ഒരു പൊട്ട ഇംഗ്ലീഷ് പറഞ്ഞു ആ ജാഡതെണ്ടി വെള്ളം കുടിപ്പിച്ചത്. എന്നിട്ട് വാട്സാപ്പ് ഒടുക്കത്തെ ചാറ്റാണല്ലോ . അത് ചുമ്മാ അവളെ സോപ്പിടുന്നതല്ലേ .പാവം കരുതികോട്ടെ അവൾ വലിയ സംഭവം ആണെന്ന് . അവൾക്ക് ചിരിവന്നെങ്കിലും പിടിച്ചു നിന്നു . തെണ്ടി ഫോണിലൂടെ എന്തൊരു ബഹുമാനം ആണ് .മാഡംന്ന് തികച്ചു വിളിക്കില്ല .നീ ഓഫീസിലേക്ക് വാ താടകയുടെ താണ്ടവം കാട്ടിത്തരാം. ഇന്നു നേരിട്ട് കാണുമ്പോൾ ബോധം കെടാതിരുന്ന മതിയാരുന്നു . ഒരു മിനിറ്റ്.. ഞാൻ വാട്സാപ്പ് ചാറ്റൽ ഉണ്ടെന്ന് നിനക്ക് എങ്ങനെയാ അറിയുക. പെട്ടല്ലോ റബ്ബേ. അത്... പിന്നെ.... അവളൊന്ന് പതറി. നീ ഒരിക്കൽ പറഞ്ഞിരുന്നു. ഞാനോ...... എപ്പോ... എനിക്ക് ഒര്മയില്ലല്ലോ. ആ എന്തേലും ആകട്ട്. കുറച്ചു തിരക്കുണ്ട്. പോട്ടെ. I love u .അതും പറഞ്ഞു അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു .പെട്ടെന്ന് ആയത് കൊണ്ട് അവൾക്ക് തടയാൻ കഴിഞ്ഞില്ല . ഏതായാലും തെറിവിളിക്കാൻ ഇരികുന്നതല്ലേ ഇതിനും കൂട്ടി വിളിച്ചോ . യൂ..... അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ റൂമിന് പുറത്തു എത്തിയിരുന്നു ....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story