💘റജില 💘: ഭാഗം 54

rajila

രചന: സഫ്‌ന കണ്ണൂർ

 സർ എനി പ്രോബ്ലം അവനെ തന്നെ തുറിച്ചു നോക്കുന്നത് കൊണ്ടാവണം ചോദിച്ചത് .എനിക്ക് വട്ടാണെന്ന് കരുതിക്കാണും . നതിങ് . അവൻ വാതിൽ ചാരി പുറത്തിറങ്ങി . എന്റെ കാബിനിൽ വേറൊരാൾ വിശ്വസിക്കാനാവാതെ അവൻ വീണ്ടും നോക്കി .അസിസ്റ്റന്റ് മാനേജർ തന്നെ .ഒരാളെ ജോലിയിൽ നിന്നും പിരിച്ചു വിടുമ്പോൾ പറയാനുള്ള സാമാന്യ മര്യാദ എങ്കിലും ആ പിശാചിന് കാണിച്ചു കൂടെ. ഇതെന്താ വെള്ളരിക്ക പട്ടണോ .ജോലിയിൽ നിന്നും പറഞ്ഞു വിട്ടെങ്കിൽ പിന്നെന്തിനാ നിർബന്ധം ആയും മീറ്റിങ്ങിനു പങ്കെടുക്കണമെന്ന് മെസ്സേജ് അയച്ചത് .ഇവനിനി താത്കാലിക പോസ്റ്റാണോ .ആക്സിഡന്റ് ആയപ്പോൾ വൻ മന്ത് ലീവിന് ചോദിച്ചിരുന്നു .ആ വെക്കൻസിയിൽ വന്നതാണോ ഇവൻ .ഒന്നും മനസ്സിലാകുന്നില്ലല്ലോ സർ മാഡം വന്നില്ലേ .മാനേജർ ആണ് . ഇല്ല .പതിനൊന്നു മണിക്ക് അല്ലെ മീറ്റിംഗ് അപ്പോഴേക്കും വരുമായിരിക്കും . സർ പുതിയ അസിസ്റ്റന്റ് മാനേജർ കണ്ടോ .ടു വീക്ക്‌ ആയി വന്നിട്ട് .ഓഹ് മറന്നു സർ ആയിരിക്കില്ലേ അപ്പോയിമെൻറ് ചെയ്തത് . അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു .

അല്ല സർ എന്താ എന്നെ സർ എന്ന് വിളിക്കുന്നത് .ഇനി കളിയാക്കിയതാണോ . നോ സർ . എന്ന പേര് വിളിച്ച മതി .ഒരു മാതിരി ആക്കലയിട്ട തോന്നുന്നേ . സോറി സർ ഇയാൾക്ക് പറഞ്ഞാലും മനസ്സിലാവില്ലേ .സർ എങ്കിൽ സർ എനിക്കെന്താ . ഇവിടെ എല്ലാവരും ആകെ ഷോക്കായിരുന്നു .സർ ഒരിക്കലും അസിസ്റ്റന്റ് മാനേജർ ആയി വരുന്നു ആരും വിചാരിച്ചിരുന്നില്ല. അതെന്താ എനിക്ക് അസിസ്റ്റന്റ് മാനേജർ ആവാനുള്ള യോഗ്യത ഇല്ലേ . അങ്ങനെയല്ല ഉദ്ദേശിച്ചത് .പെട്ടന്ന് കണ്ടപ്പോൾ ....... മം .എന്റെ ക്യാബിൻ എവിടെയാ മാഡം ഒന്നും പറഞ്ഞില്ല സർ .സാറിന് മാഡത്തിന്റെ കാബിനിൽ തന്നെ ഇരിക്കാലോ. മാഡത്തിന്റെ ക്യാബിനിലോ ചിലപ്പോൾ വന്നിട്ട് പോസ്റ്റ്‌ കൺഫേം ചെയ്യാനായിരിക്കും. അവൻ മനസ്സിൽ കരുതി . K പേർസണൽ ആയി ഒരു കാര്യം ചോദിചോട്ടെ എന്താ സർ നിങ്ങൾ ലവ് മാര്യേജ് ആയിരുന്നോ .എന്റെ മാത്രമല്ല ഇവിടെ എല്ലാവർക്കും അറിയണമെന്ന് ആഗ്രഹം ഉണ്ട് അതാ .....അയാൾ നിന്ന് തല ചൊറിഞ്ഞു ഓഹ് അതാണോ ലവ് അറേഞ്ച് . മാഡത്തെ ആദ്യമേ പരിജയം ഉണ്ടായിരുന്നോ മാഡം.....

സർ... വല്ലാത്ത ബഹുമാനം ആണല്ലോ. എന്താ ഇത് സംഭവം. സ്കൂൾ പടികുമ്പോഴേ അറിയാം .എന്റെ ഉപ്പയും അവളുടെ ഉപ്പയും ഫ്രണ്ട്സ് ആയിരുന്നു . അപ്പോഴാ പ്യൂൺ വന്നു മാഡം എത്തിയെന്ന് പറഞ്ഞത് . മാനേജർ പോയതും അവനും പിറകെ പോയി ഇനി പോയി ആനയിച്ചില്ലെന്ന് വേണ്ട . അവൻ ദൂരെ നിന്നും കണ്ടു .കമ്പനിയുടെ മുന്നിലായി തന്റെ കാർ നിർത്തിയിട്ടിരിക്കുന്നതു .അതിലാരാ വന്നത് .വീട്ടിൽ എന്തെങ്കിലും പ്രോബ്ലം .എന്നെ വിളിച്ചിട്ട് കിട്ടാത്തൊണ്ട് അന്വേഷിച്ചു വന്നതാവോ .അവനു ഉള്ളിലെന്തോ ഭയം തോന്നി .റജുവിന്ന് സുഖമില്ലാതാവുകയോ മറ്റോ.അവളുടെ അവസ്ഥ ഇപ്പൊ അങ്ങനെയാണ് . .മാഡത്തെ പിന്നെ നോക്കാം .അവൻ പുറതെക്ക് ഓടി .വാതിൽ തുറന്നു ധൃതിയിൽ ഇറങ്ങിയതും റജു ഉള്ളിലെക്ക് കയറാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു. അവൻ അവളെ ദേഹത്ത് തട്ടി .പിറകിലേക്ക് വീഴാൻ നോക്കി അവൻ വീഴാൻ നോക്കിയതും അവൾ അവന്റെ കയ്യിൽ പിടിച്ചു അവനു പക്ഷേ തീരെ ബാലൻസ് കിട്ടിയിരുന്നില്ല .അവൻ നിലത്തേക്ക് വീണു അവളെ കയ്യിൽ പിടിച്ചത് കൊണ്ട് അവളും .അവൻ ആളെ മനസ്സിലായിരുന്നില്ല .

അവൾക്ക് മനസ്സിലായിരുന്നു നദീർ ആണെന്ന്. അത് കൊണ്ട് തന്നെയായിരുന്നു വീഴാൻ നോക്കുന്നത് കണ്ടു പിടിച്ചതും .അവൾ വീഴുന്നു ഒരിക്കലും കരുതിയിരുന്നില്ല .അവളെ മനസ്സ് മുഴുവൻ തന്റെ വയറ്റിലുള്ള കുഞ്ഞായിരുന്നു .ഓരോ നിമിഷവും അവളുടെ ചിന്തകളും അത് തന്നെയാരുന്നു. താഴെ വീഴാൻ നോക്കിയതും അവൾ കൈ കുത്തിയിരുന്നു. അത് കൊണ്ട് അവന്റെ ദേഹത്ത് തട്ടാതെ നിന്നു .പക്ഷേ എഴുന്നേൽക്കാൻ നേരം കൈ സ്ലിപ് ആയി അവന്റെ മേലേക്ക് തന്നെ വീണു .അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ പതിഞ്ഞു. രണ്ടുപേരും ഒരു പോലെ ഞെട്ടി .അവനു ഏതോ പെണ്ണ് ദേഹത്ത് വീണു പോരാത്തതിന് കിസ്സും തന്നിരിക്കുന്നു. അതിന്റെ ഷോക്ക് ആയിരുന്നു .സ്റ്റാഫ്‌ മുഴുവൻ ഓടി വരുന്നത് അവൾ കണ്ടു .അവൾ പെട്ടന്ന് തന്നെ എണീറ്റു .അപ്പോഴാ നദീർ അവളെ മുഖം കണ്ടത് .നീയായിരുന്നോ. അവന്റെ മനസ്സിൽ ഒരു കുളിര് വീണ പോലെ തോന്നി .ഏതോ പെണ്ണാണ് കരുതി പാതി മരിച്ച പോലെ ആയിരുന്നു. .അവന്റെ മുഖത്തു ഒരു ചിരി വിടർന്നു .രാവിലെ തന്നത് തിരിച്ചു തരാൻ വന്നതാ അല്ലെ .ഇത്ര കഷ്ടപെടണ്ടാരുന്നു വീട്ടിൽ നിന്ന് തന്നെ തന്നു കൂടായിരുന്നോ .

അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുക്കുന്നത് അവൻ കണ്ടു .എന്തോ പറയാൻ വാ തുറന്നതും അപ്പോഴേക്കും എല്ലാവരും അടുത്തെത്തിയിരുന്നു. മാഡം ഒന്നും പറ്റിയില്ലല്ലോ. അവളുടെ ഫോണും പേഴ്‌സും കയ്യിൽ ഉണ്ടായിരുന്ന ഫയലും ഓക്കെ ഓരോ വഴിക്ക് എത്തിയിരുന്നു .മാനേജർ അതെല്ലാം എടുത്തു പ്യുണിന്റെ കയ്യിൽ കൊടുത്തു കാബിനിൽ കൊണ്ട് വെക്കാൻ പറഞ്ഞു . അവൾക്ക് അവരെ ഫേസ് ചെയ്യാൻ ചമ്മൽ തോന്നി .എന്തൊക്കെ പ്രതീക്ഷയോടെ ആയിരുന്നു വന്നത് .ഹീറോയിനെ പോലെ എൻട്രി ചെയ്യണം .ഇവൻ എന്നെ കണ്ടു കിളി പോയ പോലെ നിക്കണം .എല്ലാം കുളമായി .ഞാൻ ഇവരെ മുന്നിൽ തല താഴ്ത്തി നിക്കേണ്ടി വന്നല്ലോ .ഇങ്ങനൊരു ചെയ്തത് വേണ്ടായിരുന്നു .കിസ്സ് കൊടുത്തത് എല്ലാവരും കണ്ടു കാണുമോ .ആകെ നാണക്കേടായി. അവൾ മുഖത്ത് ഗൗരവം വരുത്തി . കാൽ സ്ലിപ്പായി. അവൾ ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു. എല്ലാരും പോയികോളു. അവൾ മാനേജർ നേരെ തിരിഞ്ഞു കോൺഫ്രസ് ഹാൾ എല്ലാം റെഡിയല്ലേ .പതിനൊന്നു മണിക്ക് തന്നെ മീറ്റിംഗ് തുടങ്ങും .

എല്ലാവരോടും എത്താൻ പറയണം .ക്ലയിന്റ് എത്തിയാൽ എന്നെ ഇൻഫോം ചെയ്യു.അവരെ കൂട്ടി കോൺഫ്രസ് ഹാളിൽ എത്തിയ മതി .അവൾ ഓരോ നിർദേശം അയാൾക്ക് കൊടുത്തു കൊണ്ട് എംഡിയുടെ കാബിനിലേക്ക് കയറുന്നത് നദീർ ഒരു സ്വപ്നത്തിൽ എന്നവണ്ണം കണ്ടു .എന്താ ഇവിടെ നടക്കുന്നത് .എനിക്ക് വട്ടായോ .അതോ ഇവിടുള്ള മൊത്തഎന്നത്തിനും വട്ടായോ .അവൻ യന്ത്രികമെന്നോണം അവരുടെ പിറകെ പോയി .വാതിൽ തുറന്നു അകത്തു കയറിയതും കണ്ടു റജുവും മാനേജറും എന്തോ കാര്യമായി ഡിസ്കഷൻ തന്നെയാണ് .എംഡിയുടെ ചെയറിൽ തന്നെയാണ് അവൾ ഇരുന്നിട്ട് ഉള്ളത് .അവനെ കണ്ടതും സംസാരം നിർത്തി . പറഞ്ഞതൊക്കെ അറേഞ്ച് ചെയ്യ്. അയാൾ പുറത്തേക്കു പോയി .കിളി പോയ പോലെ നിൽക്കുന്ന അവനെ കണ്ടതും അവൾക് ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു. പ്ലീസ് കം മിസ്റ്റർ നദീർ മുഹമ്മദ്‌ കാസിം . അവൻ നിന്നിടത്ത് നിന്നും അനങ്ങിയില്ല .അവൾ എണീറ്റു അവന്റെ അടുത്തേക്ക് ചെന്നു . മറന്നു നമ്മൾ ആദ്യമായി പരിജയ പെടുകയല്ലേ അവനു നേരെ കൈ നീട്ടി.

I am ഫാത്തിമ അൻവർ .ഈ ഓഫീസിൽ ചെറിയൊരു സ്റ്റാഫ്‌ ആണ്. അവൻ കൈ കൊടുത്തില്ല. അവൻ എന്ത് ചെയ്യണം പറയണം എന്നറിയാതെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു . മാനേജർ വന്നു ക്ലയിന്റ് വന്നിട്ടുണ്ടെന്ന് പറഞ്ഞു .നദീർ ഇരിക്ക പത്തു മിനിറ്റ് ഇപ്പൊ വരാം .അവൾ മാനേജരെ കൂടെ പോയി . അവൾ പോയതും അവൻ അവിടെ തലക്ക് കയ്യും വെച്ചു ഇരുന്നു .അവനിപ്പോ ഏകദേശം എല്ലാം മനസ്സിലായി. റജില അൻവർ തന്നെയാണ് .ഫാത്തിമ അൻവർ .അവളെ ഓഫീസിൽ അവളെ ഒരു ജോലിക്കാരൻ ആയി. അവളെ മുന്നിൽ ഒരു വിഡ്ഢി വേഷം ആടുകയാരുന്നു ഇത് വരെ അവനു .സങ്കടവും ദേഷ്യവും ഒരു പോലെ വന്നു .എന്നെ ഒരു കോമാളി ആക്കുകയാരുന്നില്ലേ അവൾ .അവൻ അതോർക്കും തോറും അരിശം കയറുന്നുണ്ടായിരുന്നു .അവളുടെ ഒരു ജോലി ആർക്ക് വേണം ഇനി ഇത് .കാണിച്ചു തരാം ഞാനാരാണെന്ന് .അവൻ പുറത്തേക്കു ഇറങ്ങി പോയി .രസിഗ്‌നേഷൻ ലെറ്റർ ടൈപ്പ് ചെയ്തു കൊണ്ട് അവളുടെ ക്യാബിനിലെക്ക് ചെന്നു .ഇത് അവളുടെ മുഖത്ത് എറിഞ്ഞു രണ്ടു ഡയലോഗ് പറഞ്ഞിട്ടേ ഞാൻ പോകു.അവളും അവളുടെ ഒരു ഓഫീസും കോപ്പിലെ ഒരു ജോബും. പ്രഗ്നന്റ് ആയി പോയി. അല്ലെങ്കിൽ ഈ പിശാചിനെ ഞാൻ......

അവൻ ദേഷ്യം അടക്കി പിടിച്ചു. മനസ്സ് ഒന്ന് റിലാക്സ് ആക്കി. മെയ്‌ ഐ കമിൻ മാഡം . അവന്റെ മുഖത്തു ദേഷ്യം കണ്ടു. അവൾക് അതിൽ നിന്ന് തന്നെ കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി അവനിൽ ഇപ്പൊ ഈഗോ ആണ് . യെസ് കമിൻ .അവൾ അവനെ ശ്രദ്ധിക്കാതെ മട്ടിൽ ഇരുന്നു ഫയൽ നോക്കി .റെസിഗ്‌നേശൻ ലെറ്റർ മേശപ്പുറത്തു വെച്ചേക്ക് .സാലറി എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ മാനേജരോട് പറഞ്ഞോളൂ ക്ലിയർ ചെയ്തു തരും . ഇങ്ങനൊരു മറുപടി അവൻ പ്രതീക്ഷിച്ചിരുന്നില്ല. അവൻ ലെറ്റർ മെല്ലെ കീശയിലേക്ക് ഇട്ടു. ഞാൻ എന്തിന് റിസൈൻ ചെയ്യണം. ഭാര്യയുടെ ഓഫീസിൽ ജോലി ചെയ്യുക എന്ന് വെച്ചാൽ നാണക്കേടല്ലേ. ഭാര്യ തന്നെക്കാൾ മുകളിൽ ആവുന്നത് ഒരു ഭർത്താവും ഇഷ്ടപ്പെടില്ല. എന്നും അവർക്ക് കീഴിൽ ഒരു അടിമയെ പോലെ കാണാനാണ് അവർക്കിഷ്ടം. പ്രത്യേകിച്ച് യു. എന്റെ മുന്നിൽ എന്റെ സാലറി വാങ്ങി ജോലി ചെയ്യന്നു വെച്ചാൽ നാണക്കേടല്ലേ. അത് കൊണ്ട് ജോലി റിസൈൻ ചെയ്യുമെന്ന് തോന്നി. എന്റെ കയ്യിൽ തരാൻ മടിയുണ്ടെങ്കിൽ മാനേജറേ ഏല്പിച്ച മതി.

Oh ഭർത്താക്കന്മാരെ പറ്റിയുള്ള കൺസെപ്റ്റ് കൊള്ളാല്ലോ. മാഡം കരുതുന്ന എല്ലാം ശരിയാണെന്ന് കരുതരുത്. എല്ലാ ബോയ്സ് അങ്ങനെയല്ല. ഭാര്യയെ അടിമയെ പോലെ കണ്ടു പിന്നിൽ നടത്തിക്കുന്നവനല്ല നല്ലൊരു ഭർത്താവ്. അത് പോലെ ഭാര്യയുടെ പിറകേ നടക്കുന്നവനും നല്ലൊരു ഭർത്താവ് അല്ല. തന്റെ കൂടെ ഒന്നിച്ചു നടത്തിക്കുന്ന അവരുടെ ഇഷ്ടങ്ങളും മാനിക്കുന്ന അവർക്ക് വേണ്ടുന്ന റെസ്‌പെക്ട് കൊടുക്കുന്നവരും ഉണ്ട്. ഞാൻ എന്റെ ഭാര്യയെ എന്റെ ബെസ്റ്റ് ഫ്രണ്ടായിട്ട് ആണ് കാണാൻ ആഗ്രഹിക്കുന്നത്. എന്റെ പിറകേ നടക്കാനോ എന്റെ മുന്നിൽ നടത്തിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ കൂടെ എന്റെ പാതിയായി കൂടെ കൂട്ടാനാണ് ആഗ്രഹിക്കുന്നത്. അത് പേഴ്‌സണൽ മാറ്റർ. മെഡവുമായി ഡിസ്കസ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഇവിടെ വർക് ചെയ്തത് ആത്മാർത്ഥമായി ആണ്. ഇവിടെ വർക് ചെയ്യാനുള്ള എല്ലാ കൊളിഫിക്കേഷനും എനിക്ക് ഉണ്ട്. ജോലിയിൽ ഇത് വരെ വീഴ്ച വരുത്തിയിട്ടും ഇല്ല. അത് കൊണ്ട് തന്നെ റിസൈൻ ചെയ്യുന്നുമില്ല. എന്റെ സ്ഥാനത് വേറൊരാളെ അപ്പോയ്മെന്റ് ചെയ്തതിന് മാഡം ആണ് കാരണം ബോധിപ്പിക്കേണ്ടത്. ഇവിടെ വർക് ചെയ്യാനുള്ള ക്വാളിഫിക്കേഷൻ ഉണ്ടെന്ന് നീ വിശ്വസിക്കുന്നു. നിന്റെ ക്വാളിഫിക്കേഷന് അനുസരിച്ചു ജോലി തരാൻ ഞാനും ഉദ്ദേശിക്കുന്നു.

അല്ലാതെ ജോലിയിൽ നിന്നും പിരിച്ചു വിട്ടൊന്നും ഇല്ല. അടിയന്റെ ക്വാളിഫിക്കേഷൻ പറഞ്ഞു തന്നാലും . അതിൽ ഒരു കളിയാക്കലിന്റെ ധ്വനി അവൾക്ക് മനസ്സിലായി. മീറ്റിംഗിൽ പറയാം അത് .ക്യാബിൻ പുതിയത് അറേഞ്ച് ചെയ്യുന്നത് വരെ ഇത് യൂസ് ചെയ്യാം . നോ താങ്ക്സ് . .സ്റ്റാഫും മേടവും ഒന്നിച്ചു ഒരു റൂമിൽ അത് ശരിയാവില്ല മാഡം .ആൾക്കാർ തെറ്റിധരിക്കും ഞാൻ എന്റെ പഴയ കാബിനിൽ തന്നെ കാണും അവിടെ ഇപ്പൊ ആളുണ്ട് . ഞാൻ അഡ്ജസ്റ്റ് ചെയ്‌തോളം നിന്റെ ഇഷ്ടം Mmmഅവൻ .അമർത്തി മൂളികൊണ്ട് പുറത്തേക്കു പോയി . ഈ മീറ്റിങ്ങോടെ നിന്റെ പ്രോബ്ലെംസ് പകുതി കുറയും നദീർ .അവൾ മനസ്സിൽ പറഞ്ഞു . അവൾ ക്യാബിൻ മറ്റേ കക്ഷിയ മാറ്റിയിരുന്നു. അവൻ കസേരയിൽ ചാരി ഇരുന്നു .ഇത് വരെ യുള്ളത് ആലോചിച്ചു നോക്കി . ആ മാനേജർ ലവ് മാര്യേജ് ആണോന്ന് ചോദിച്ചതിന്റെ അർഥം ഇപ്പോഴാ മനസ്സിലായത് .ഇവിടെ ജോലിക് വന്നു അവളെ പ്രേമിച്ചു കെട്ടി .മുതലാളിയായി .ഇവരുടെയൊക്കെ ഉള്ളിൽ ഇപ്പൊ അതായിരിക്കും എന്റെ സ്ഥാനം .ഉപ്പാന്റെ ഫ്രണ്ടിന്റെ മോൾ ആണെന്നും ആദ്യമേ പരിജയം ഉണ്ടെന്ന് പറഞ്ഞതും ഒരു കണക്കിന് നന്നായി .

എന്നെ ഇവിടെ എത്തിച്ചതും അവളുടെ പക്കാ പ്ലാൻ ആയിരുന്നു .എന്നാലും അവളെ സമ്മധിക്കാതിരിക്കാൻ വയ്യ. ഈ ചെറുപ്രായത്തിലെ ഇത്ര വലിയ ഉത്തരവാദിത്തം ഏറ്റെടുത്തു നടത്തുകന്ന വെച്ചാൽ ഷി ഈസ്‌ ബ്രില്യന്റ്. രാത്രി വൈകിയും ലാപ്ടോപ്പിൽ ചെയ്യുന്നത് ഓഫീസ് വർക് ആണപ്പോ. അവൻ അവളെ ഓർത്തതും കവിളിൽ തൊട്ടു. എല്ലായിടത്തും നാണം കെട്ടെങ്കിലും ഇതെങ്കിലും തിരിച്ചു കിട്ടിയല്ലോ. സമാധാനം. അവൻ രാവിലെ നടന്നത് ഒന്ന് കൂടി ഓർമിച്ചു നോക്കി. അവനത് നേരിട്ട് കാണണമെന്ന് തോന്നി. അവൻ ലാപ്പിൽ സെക്യൂരിറ്റി കാം കണക്ട ചെയ്തു. രാവിലത്തെ എൻട്രി റീവൈൻഡ് ചെയ്തു നോക്കി. ഓരോ പ്രാവിശ്യം കണ്ടപ്പോഴും അവനത് വീണ്ടും കാണണമെന്നു തോന്നി. ആദ്യായിട്ട അവൾടെ കയ്യിന്ന് ഒരു കിസ്സ് കിട്ടിയത്. ആ വീഡിയോയിൽ ഒരു സീനിൽ അവന്റെ കണ്ണുടക്കി. അവൻ വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി. അവന്റെ മനസ്സും നാവും ഒരേ സമയം ഒരു പേര് ഉരുവിട്ടു സാലി .. സാലീ ... ..... അവൻ ദേഷ്യത്തോടെ ടേബിളിൽ ആഞ്ഞടിച്ചു........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story