💘റജില 💘: ഭാഗം 55

rajila

രചന: സഫ്‌ന കണ്ണൂർ

അവൾ കിസ്സ് തരുന്ന വീഡിയോ നേരത്തെ ഒരു ലഹരിയോടെ കണ്ടിരുന്നതെങ്കിൽ ഇപ്പൊ അത് കാണും തോറും സാലിയോദ് ദേഷ്യം കൂടി വരികയാരുന്നു . അവൾ തന്റെ ദേഹത്ത് നിന്നും എണീറ്റു പോകുമ്പോൾ കഴുത്തിൽ തൂങ്ങിയാടുന്ന മാല. ആ മാല തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെയാ അവന് തോന്നിയത് .ആ മാല കിട്ടാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ. എന്നാലും ഇവൻ അവളുടെ കൂടെ കൂടി എന്നെ ചതിക്കുകയാരുന്നോ വിശ്വസിക്കാൻ പറ്റുന്നില്ല. ആ ഡയറിയുടെ വില ആരെക്കാളും അവനു അറിയാവുന്നതാണ് . എന്നിട്ടും എന്തിന് ഇവൻ ഇത് ചെയ്തു.അവൻ എന്തിനായിരിക്കും അവൾക്ക് തിരിച്ചു കൊടുത്തിട്ട് ഉണ്ടാവുക. അവളെ പറ്റി മുഴുവൻ ഇപ്പൊ അവനറിയാം. ഒന്നുമറിയാത്തവനെ പോലെ എന്നെ പൊട്ടനാക്കുകയാരുന്നോ .അവന് സാലിയെ ഇപ്പൊ തന്നെ കാണണമെന്ന് തോന്നി. അവൻ കാബിനിൽ നിന്നും പുറത്തിറങ്ങി യതും റജില വിളിക്കുന്നുണ്ട് പറഞ്ഞു മാനേജർ അവനെ കൂട്ടി പോയി. അവൻ മനസ്സില്ല മനസ്സോടെ പിറകെ പോയി. **

അവളും രണ്ട്മൂന്നു പേരും മാത്രമേ ഉണ്ടായിരുന്നുള്ളു.അവനെ കണ്ടതും അവൾ എണീറ്റു ചെന്നു അവളുടെ സീറ്റ് ഒഴിഞ്ഞു കൊടുത്തു അവനോട് ഇരിക്കാൻ പറഞ്ഞു. അവൻ ആദ്യം ഒന്ന് മടിച്ചെങ്കിലും അവരുടെ മുന്നിൽ വെച്ച് ഇഷ്യൂ ആകേണ്ടെന്ന് കരുതി മിണ്ടാതിരുന്നു. അവൾ പരസ്പരം പരിചയപ്പെടുത്തി കൊടുത്തു. നദീറിനെ ഹസ്ബൻഡ് എന്ന് പറഞ്ഞു പരിചയപ്പെടുത്തിയത് അവനു മനസ്സിൽ ചെറിയൊരു പ്രതീക്ഷ നൽകി. അവന്റെ അടുത്ത് തന്നെ അവളിരുന്നു . അവൾ ബിസിനസിനെ പറ്റി സംസാരിക്കുന്നത് കണ്ടു അവൻ അത്ഭുതത്തോടെ അവളെ തന്നെ നോക്കി നിന്നു. ആദ്യമായിട്ട അവളെ കാണുന്നത് എന്ന് പോലും തോന്നിപോയി. വീട്ടുജോലി ചെയ്തു എട്ടും പൊട്ടും തിരിയാത്ത പച്ചപാവത്തെ പോലെ നിൽക്കുന്ന റജു തന്നെയാണോ ഇത്. രൂപം മാറ്റം സ്വഭാവം മാറ്റം സംസാര രീതി പോലും മാറ്റം . അവൻ അവളെ അടിമുടി നോക്കി. വിലകൂടിയ ടൈപ്പ് സാരി നല്ല ഒതുക്കത്തോടെ ഞൊറിഞ്ഞു ഉടുത്തിരിക്കുന്നു .കഴുത്തിൽ പ്ലാറ്റിനം ചെയിൻ. .

മറ്റേ മാല സാരിക്കുള്ളിൽ ആക്കിയിരിക്കണം . ഇപ്പൊ കാണുന്നില്ല കയ്യിൽ മാലക്ക് മാച്ചാക്കി ഓരോ വള. കാണുമ്പോൾ തന്നെ ഒരു റിച്ച് ലുക്ക്‌ ഉണ്ട്. ഇരുപത് കാരിയുടെ സ്ഥാനത് പക്വതയാർന്ന ഒരു യുവതിയെ തോന്നിച്ചു .കോടീശ്വരിയായിട്ടും ഇത് വരെ അവൾക്ക് അങ്ങനൊരു ഭാവം ഉണ്ടായിട്ടില്ല .ഇവളെപോലെ ഇവൾക്കേ ആകൂ . അവൻ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കിനിന്നു. മീറ്റിംഗ് കഴിഞ്ഞു. അവർ പോയി. നദീർ എഴുന്നേൽക്കാൻ നോക്കിയതും അവൾ തടഞ്ഞു. പത്തുമിനിറ്റ് കൂടി . എന്നിട്ട് പോകാം. അവൾ മാനേജർ നോക്കി കണ്ണ് കൊണ്ട് എന്തോ ആംഗ്യം കാട്ടി. ഇനി എനിക്കിട്ട് എന്തെങ്കിലും ആവുമോ. ഓഫീസിലെ മുഴുവൻ സ്റ്റാഫും കോൺഫ്രൻസ് ഹാളിൽ വന്നു. ഇതാരാണെന്ന് പ്രത്യേകിച്ച് പരിചയപെടുത്തണ്ടല്ലോ അവൾ നദീറിനെ ചൂണ്ടി പറഞ്ഞു. നിങ്ങളെ മനസ്സിൽ ഇപ്പൊ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകും. എംഡി യുടെ ഹസ്ബൻഡ് എന്തിന് ഒരു സാധാരണ സ്റ്റാഫ് ആയി ഇവിടെ വർക്ക്‌ ചെയ്തു എന്നൊക്കെ. നദീർ ഇവിടുത്തെ സ്റ്റാഫ്‌ അല്ല. ഇവിടെ ജോയിൻ ചെയ്തത് എംഡി യായിട്ടാണ്

.നദീറിന് നിങ്ങളെ ഓരോരുത്തരെയും കൂടുതലായി അറിയണം എന്നുണ്ടായിരുന്നു. മുതലാളിയുടെ സ്ഥാനത്തു നിന്നല്ലാതെ നിങ്ങളെ പറ്റി അറിയാൻ ആണ് ഒരു സ്റ്റാഫായി കൂടിയത്. നദീർ ഇന്ന് മുതൽ ഇവിടെ എംഡി യായി ചാര്ജടുക്കുകയണ് .ഇനി ഇവിടെ തന്നെ ഉണ്ടാവും.നിങ്ങളുടെ കൂടെ നിങ്ങളിൽ ഒരാളായി . ഓരോരുത്തരായി വന്നു കൺഗ്രാറ്റ്സ് ചെയ്യുമ്പോഴും അവൻ ശ്രദ്ധിച്ചത് അവളെ തന്നെയായിരുന്നു. അവൾക്ക് എന്നോട് ദേഷ്യം മാറിയോ. അതാണോ ഇങ്ങനെയൊക്കെ. എല്ലാവരും പിരിഞ്ഞു പോയി. അവർ മാത്രമായി. അവൾ പോകാൻ നോക്കിയതും നദീർ വിളിച്ചു. ഭർത്താവിന്റെ വില സ്റ്റാഫിന് മുന്നിൽ ഉയർത്തിയതാണോ അതോ സ്റ്റാഫിന് മുന്നിൽ ഹീറോയിസം കാട്ടിതോ . രണ്ടുമല്ല. നിന്റെ ക്വാളിഫിക്കേഷൻ അനുസരിച്ചു തന്ന പോസ്റ്റ്‌ തന്നെയാണ്. ഏതായാലും ഈ പോസ്റ്റിന് ഞാൻ അർഹനാണെന്ന് തോന്നുന്നില്ല .സൊ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് ഈ ഓഫർ സ്വീകരിക്കാൻ. ഇതിന്റെ പേരാണ് ഈഗോ. അവൾ പുച്ഛത്തോടെ പറഞ്ഞു. അവൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.

അവളുടെ രണ്ട് ചുമലിലായി കൈ വെച്ചു അവൾ തട്ടിമാറ്റാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല. അവൻ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി. അവൾ കണ്ണ് കൊണ്ട് എന്താ കാര്യം എന്ന് ചോദിച്ചു. ഡീ കോപ്പേ നിന്റെ പണം കണ്ടോ മഹിമ കൊണ്ടോ ഒന്നും അല്ല ഞാൻ നിന്നെ കെട്ടിയത്. നീ കരുതുന്നുണ്ടാവും നീ വലിയ പണക്കാരിയാണെന് അറിഞ്ഞു നിന്റെ മുന്നിൽ ചെറുതായി പോയിന്നുള്ള അസൂയയും സങ്കടം ഒക്കെ എനിക്ക് ഉണ്ടെന്ന്. ആ പിന്നെ നീ എന്തോ പറഞ്ഞല്ലോ ഈഗോ . ഇതൊക്കെ ഉള്ള ഒരു കോന്തൻ ഹസ്ബൻഡ് അല്ല ഞാൻ. പെണ്ണെന്നു വെച്ചാൽ വീട്ടിനുള്ളിൽ തളച്ചിടാനുള്ള ഒരു വസ്തുവാണെന്ന് കരുതിയിട്ടില്ല . ഹസ്ബൻഡ് ആൻഡ് വൈഫ്‌ ബെസ്റ്റ് ഫ്രണ്ട്സ ആയിരിക്കണം . ഞാൻ ബോയ് ആണ് നീ ഗേൾ ആണ് എന്ന ചിന്ത വന്നോ അവിടെ റൂൾസ്‌ ആൻഡ് കണ്ടീഷൻസ് വരും. അത് കൊണ്ട് നീ നീയായി തന്നെ ഇരിക്ക്. ഞാൻ ഞാനായും .നീ എങ്ങനെയാണോ ഇത്രയും നാൾ ജീവിച്ചത് അതേ പോലെ തന്നെ ഇനിയും ജീവിക്കാം .ഈ കമ്പനിക്ക് ഇപ്പൊ നിന്നെ തന്നെയാണ് ആവശ്യം.

നിനക്ക് എന്ത് ഹെല്പ് വേണമെങ്കിലും ഒന്ന് വിളിച്ച മതി . ഞാൻ വരും .ഞാൻ ഉണ്ടാവും എന്നും നിന്റെ കൂടെ. ഇതും പറഞ്ഞു അവൻ പോയി . വാതിലിനടുത്തെത്തിയതും അവൻ ഒന്ന് നിന്നു . ടീ ഇങ്ങനൊക്കെ പറഞ്ഞത് കാര്യായിട്ട എന്ന് വെച്ച് എന്റെ തലയിൽ കയറി നിരങ്ങാനുള്ള ലൈസെൻസ് അല്ല തന്നത് .കേട്ടോടി കോപ്പേ .എന്റെ മുന്നിൽ എത്തുമ്പോൾ ഫാത്തിമ അൻവർ അല്ല.റജില ഫാത്തിമ ആയ മതി .സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെതു മാത്രമായ പാത്തു .അല്ലലെ നീ വിവരറിയും . അവളെ നോക്കി കണ്ണിറുക്കി അവൻ പോയി . അവൾക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുന്നേ അവൻ പോയിരുന്നു . അവൾക്ക് മനസ്സിൽ അവനോട് ബഹുമാനം തോന്നി.അതേ സമയം അവൾക്ക് ചിരിയും വന്നു.ഇതൊന്നും ഇപ്പൊ എന്റെതല്ല നിന്റേതാണ് . നീ തന്നെ ഇത് ഏറ്റെടുത്തു നടത്തും. കാരണം ഇന്ന് ഇതിന് വേറൊരു അവകാശിയുണ്ട് .ആ അവകാശിക് വേണ്ടി നിനക്ക് ഇതൊക്കെ ഏറ്റെടുത്തെ പറ്റു. ഞാൻ പോയതിന് ശേഷം മാത്രമേ നീ അതൊക്കെ അറിയൂ. ***

മുപ്പതു വെള്ളിക്കാശിനാ യൂദാസ് ഒറ്റു കൊടുത്തത്. നീ എത്രകട പട്ടീ എന്നെ ഒറ്റു കൊടുത്തേ. സാലിയെ കണ്ടതും അവന്റെ കോളറയിൽ പിടിച്ചു നദീർ ചോദിച്ചു . നിനക്കെന്താടാ വട്ടായോ എന്താ കാര്യം . അവൻ കൈ വിടുവിച്ചു . ഇനിയും പൊട്ടൻ കളിക്കല്ലേ സാലി. എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ വന്നിരിക്കുന്നെ . മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറ . എന്താ കാര്യം. ഡയറി എവിടെ. എങ്ങനെയാ അത് കാണാതെ പോയത്. അവന്റെ മുഖം വിളറി വെളുക്കുന്നത് നദീർ കണ്ടു . നദീർ എല്ലാം അറിഞ്ഞെന്നു അവനു മനസ്സിലായി. സോറിഡാ. അവൾ എന്നെകൊണ്ട് സത്യം ഇടീച്ചു .നിന്നോട് എന്തെങ്കിലും പറഞ്ഞാൽ വീട് വിട്ടു പോകുന്ന പറഞ്ഞപ്പോൾ.... അതാ ഞാൻ കള്ളം പറഞ്ഞത്. അവനു ആ ഡയറിയിൽ ഉള്ളത് മുഴുവൻ വള്ളി പുള്ളി തെറ്റാതെ അവനോട് പറഞ്ഞു കൊടുത്തു .എല്ലാം കേട്ടതും അവന്റെ കണ്ണുനിറഞ്ഞിരുന്നു . എന്റെ സ്റ്റോറിയിൽ അപ്പൊ ഒരു വില്ലൻ ഒക്കെ ഉണ്ടല്ലേ .എപ്പോ വേണേലും മുന്നിൽ പ്രത്യക്ഷപ്പെടാം . പേടിയുണ്ടോ നിനക്ക് .ഞങ്ങളെ നാട്ടിൽ വന്നു .

ഞങ്ങളിൽ ഒരുത്തനെ തൊടാൻ ധൈര്യം ഉണ്ടെങ്കിൽ വരട്ടെടാ .കാണാന്നെ . ഒന്ന് പോടാപ്പാ ഇപ്പോഴാ എനിക്ക് സമാധാനം ആയത് .അവൻ വില്ലനായ സ്ഥിതിക്ക് അവളെ എന്റെ മാത്രമായില്ലേ .എന്റെ മനസ്സിൽ ആഷികിനെ കാണുബോൾ സെന്റി ഡയലോഗും കരച്ചിലും ഒക്കെയാ പ്രതീക്ഷിച്ചിരുന്നെ .ഞാൻ അവന് വില്ലനായി മാറുമെന്ന് വരെ പ്രതീക്ഷിച്ചിരുന്നു .നമ്മൾ എപ്പോഴും ഹീറോ തന്നെയാണ് അല്ലെ .അവൻ വരട്ടെ .കാത്തിരിക്കുകയാ ഞാനും അവനെ നേരിൽ കാണാൻ .അത് പറയുമ്പോൾ അവന്റെ മുഖത്ത് പറയാൻ പറ്റാത്ത ഭാവം ആയിരുന്നു .സാലിക്ക് ഉള്ളിൽ ചെറിയൊരു പേടി തോന്നി . ടാ .ഇത്രയും സങ്കടങ്ങൾ അവളുടെ ഉള്ളിൽ ഉണ്ടായിട്ടും എങ്ങനെയാടാ മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കാൻ പറ്റുന്നെ. ഒരു അപൂർവ്വ ജന്മം തന്നെ അല്ലെ അത് . നീ ഒന്നും അറിഞ്ഞതായി ഭാവികണ്ട. അവളായിട്ട് പറയട്ടെ എല്ലാം. അവൻ മൂളുക മാത്രം ചെയ്തു . അത് പോട്ടെ .നീ എങ്ങനെയാ ഞാൻ ഡയറി വായിച്ചത് അറിഞ്ഞേ. അവനു ഓഫീസിൽ നടന്നത് മുഴുവൻ പറഞ്ഞു . സാലിക് ചിരിയടക്കാൻ കഴിഞ്ഞില്ല .

അവളുടെ ഓഫീസിൽ അവളെ സ്റ്റാഫായി ...... പൊളിച്ചു.അവൾ ഒരു സംഭവം ആണല്ലേ. . അതൊക്കെ സഹിക്കടാ .അവളെ പറ്റി അവളോട് തന്നെ എന്തൊക്കെ പറഞ്ഞിട്ട് ഉണ്ടെന്നോ. ഒരു റൂമിൽ അപ്പുറവും ഇപ്പുറവും ഇരുന്ന ചാറ്റ് ചെയ്യൽ. എല്ലാം ഓർക്കുമ്പോൾ .....അവൻ ചമ്മലോടെ തല ചൊറിഞ്ഞു . ഓർക്കണ്ടടാ .ഓർത്തലല്ലേ കുഴപ്പം ഉള്ളൂ. അധികം ആക്കല്ലേ മോനേ ഡാ എല്ലാ പെണ്ണിനേയും നിമിഷനേരം കൊണ്ട് വളച്ചെടുക്കുന്ന നിനക്ക് എന്താടാ ഇവളെ പറ്റാത്തത്. അതൊക്ക പെണ്കുട്ടിയോൾ അല്ലെ. പിന്നെ ഇവളോ ഇവൾ മനുഷ്യകുട്ടിയാന്ന് പോലും എനിക്ക് ഡൗട്ടാടാ .അമ്പിനും വില്ലിനും അടുപ്പിക്കാൻ പറ്റണ്ടേ.ആറ്റം ബോംബ അത് .എപ്പോ പൊട്ടിതെറിക്കുന്ന പറയാൻ പറ്റില്ല . ഇപ്പോഴാണേൽ ഇങ്ങനെയൊരു അവസ്ഥയും . നീ ഇവളെയും കൂട്ടി ഒരു ടൂർ പോകട. നിങ്ങൾ മാത്രമായി .നിങ്ങളുടെ മാത്രമായ ഒരു ലോകം .തനിച്ചാകുമ്പോൾ അവളോട് കൂടുതൽ അടുക്കാനും പറ്റും . ഇനി അത് കൂടി പരീക്ഷിച്ചില്ലെന്ന് വേണ്ട .ഒന്നു ട്രൈ ചെയ്യലെ. ***- അവൻ വീട്ടിൽ എത്തുമ്പോഴേക്കും ലേറ്റ് ആയിരുന്നു.

അവൾ കിടന്നിരുന്നു. അവൻ അവളുടെ അടുത്ത് വന്നിരുന്നു. അവളുടെ മുടിയിഴകളിലൂടെ അവൻ തലോടി. അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നപ്പോൾ അവനു എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞു . അവൻ അവളുടെ വയറിൽ മെല്ലെ കൈ വെച്ചു . നീ പുറത്തു വരുമ്പോഴേക്കും ഇവളുടെ ജീവിതത്തിലെ സങ്കടങ്ങൾ ഒക്കെ ഞാൻ മാറ്റിയിരിക്കും .ഇപ്പൊ എനിക്ക് അവൻ തന്ന ബർത്ഡേയ് ഗിഫ്റ്റിന്റെ അർത്ഥം മനസ്സിലായി.ഞാൻ അല്ല അവന്റെ ഉന്നം നീയാണ്. അത് എന്തിനാണെന്ന മനസ്സിലാവാത്തത് . നീ ഇല്ലാതായാൽ ഇവളെ അവനു കിട്ടുമെന്നാണെന്നാണോ .ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം നിങ്ങൾ രണ്ടാളെയും തൊടാൻ പോലും പറ്റില്ല. അവൾ പെട്ടെന്നായിരുന്നു തിരിഞ്ഞു കിടന്നത്.

അവന്റെ കൈയുടെ മുകളിൽ ആയിരുന്നു.കിടന്നിരുന്നത് .അവൻ കയ്യെടുക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല.നീ വിടുന്നില്ലെങ്കിൽ പിന്നെ എനിക്കെന്താ. അല്ലെങ്കിലും എനിക്ക് കയ്യെടുക്കണമെന് ഒരാഗ്രഹവും ഇല്ല മോളെ. അവൻ അവിടെ തന്നെ അവളെയും കെട്ടിപിടിച്ചു കിടന്നു. അവനു മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൾ ഒന്ന് കൂടി അവനോട് ചേർന്നു കിടന്നു. അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. മനസ്സമാധാനത്തോടെ അവൻ കണ്ണുകൾ അടച്ചു ജനലിന്റെ പുറത്തു അവരെയും നോക്കി ഇരിക്കുന്ന രണ്ടു ചോരക്കണ്ണുകളിൽ പകയുടെ കനൽ എരിയുന്നതറിയാതെ ......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story