💘റജില 💘: ഭാഗം 56

rajila

രചന: സഫ്‌ന കണ്ണൂർ

നാട്ടിൽ കണ്ട ബന്ധം എങ്കിലും കാട്ടിക്കൂടെ പിഷാചെ വൃത്തികേട് കാട്ടിയിട്ട് ന്യായം പറയുന്നോ ചവിട്ടി താഴെ ഇടാൻ മാത്രം എന്തു വൃത്തികേടാ ഞാൻ കാട്ടീത് ജന്തു എന്നെ കെട്ടിപിടിച്ചു കിടന്നില്ലേ അത് വൃത്തികേടല്ലേ പറച്ചിൽ കേട്ട കണ്ടവന്റെ പെണ്ണിനെ കെട്ടിപിടിച്ചെന്ന തോന്നുവല്ലോ .ഞാൻ എന്റെ ഭാര്യയെ അല്ലെ കെട്ടിപിടിച്ചെ . എന്നെ തൊടരുതെന്ന് പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്. നീ തന്നെയാ പോകാൻ നോക്കിയ എന്നെ കെട്ടിപിടിച്ചു കിടന്നേ.

എന്നിട്ട് ഇപ്പൊ കുറ്റം എനിക്കയോ ഞാൻ നിന്നെയോ. നോ വേ ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ ഫോട്ടോ എടുത്തു വെക്കുമായിരുന്നു തെളിവിനു ഉറക്കത്തിൽ ചിലപ്പോൾ അങ്ങനെ ചെയ്തു കാണും.നിന്നോട് ആരാ എന്റെടുത്ത് കിടക്കാൻ പറഞ്ഞത്. അവൻ അവളെ തന്നെ നോക്കി മനസ്സിൽ പറഞ്ഞു. എന്റെ ബേബി ഇങ്ങോട്ട് വരട്ടെടീ ഈ ചെയ്തതിനെല്ലാം പകരം വീട്ടിയില്ലെങ്കിൽ എന്റെ പേര് മാറ്റി വിളിച്ചോ. നോക്കി പേടിപ്പിക്കണ്ട ഇനി ഞാൻ ഇവിടെ കിടക്കാൻ പോണും ഇല്ല.

നോക്കി പേടിപ്പിച്ചതല്ലേ .... എന്റെ ബോഡിക്ക് ഇൻഷുറൻസ് എടുക്കണംന്ന് ആലോചിച്ചതാ . അവൻ നടുവും പിടിച്ചു നിലത്ത് നിന്നും എണീറ്റു. ഫോൺ റിങ് ചെയ്യുന്ന കണ്ടു അവൾ അറ്റൻഡ് ചെയ്തു. അങ്കിളാണ് . നമ്മൾ രണ്ടാളോടും താഴേക്കു പോകാൻ പറഞ്ഞു. ഞാൻ ഫ്രഷ് ആയി വരാം. നീ ചെല്ല്. അവൾ പോയി. നദീർ പോകുമ്പോൾ അങ്കിളുമായി ഉടക്കി സംസാരിക്കുന്ന റജുവിനെയാ കണ്ടത്. ഇവർ തമ്മിൽ എന്താ പ്രശ്നം. ദാ നദീർ വന്നല്ലോ .

എന്താ അങ്കിൾ കാര്യം എനിക്ക് ഊട്ടിയിൽ ഒരു റിസോർട്ട് ഉണ്ട്. അവിടെ ചെറിയൊരു പ്രോബ്ലം. എനിക്ക് തീരെ വയ്യ. എനിക്ക് പകരം നിങ്ങൾ രണ്ടാളെയും അയകന്ന് കരുതി. അഫുവിനെ അയച്ച മതി നിന്നെ ബുദ്ധിമുട്ടിക്കണ്ടാന്ന് പറയ ഇവൾ. നദീറിന് അങ്കിളിനെ നോക്കുമ്പോൾ ചിറക് വിടർത്തി നിൽക്കുന്ന മാലാഖയാണെന്ന തോന്നിയത്.

ഞാൻ എങ്ങനെയെങ്കിലും ഇവളോടൊപ്പം ഒരു ട്രിപ്പ്‌ പോകാന്നു കരുതി പ്ലാൻ മെനയുമ്പോഴാ ഇങ്ങോട്ട് വന്നു ലോട്ടറി അടിച്ചെന്ന് പറയുന്നത് . എനിക്ക് പ്രശ്നം ഒന്നും ഇല്ല അങ്കിൾ .ഞാൻ പോയിക്കൊള്ളാം .അവൻ ഉള്ളിലെ സന്തോഷം പുറത്ത് കാട്ടാതെ പറഞ്ഞു. അവൻ ഒളിക്കണ്ണിട്ട് അവളെ നോക്കി.തന്നെ കൊല്ലാനുള്ള ദേശ്യത്തോടെ നോക്കി നിൽക്കുന്നുണ്ട് .അവൻ കാണാത്ത മട്ടിൽ പുറത്തേക്കു പോയി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story