💘റജില 💘: ഭാഗം 57

rajila

രചന: സഫ്‌ന കണ്ണൂർ

നിന്റെ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചിനോ ഒന്നും മിണ്ടില്ലേ . ഇനി സംസാര ശേഷി നഷ്ടപ്പെട്ടോ . അവൻ അവളുടെ മുഖത്തേക്ക് നോക്കി .നോ റെസ്പോണ്ട് . കടന്നൽ കുത്തിയ പോലുള്ള മോന്ത കാണുമ്പോൾ കലി കയറുന്നുണ്ട് .അവൻ വീണ്ടും പറഞ്ഞു . നോക്കാതിരുന്ന പോരെ. അപ്പൊ കാണില്ല . തർക്കുത്തരം പറയാൻ മാത്രം കിലോമീറ്റർ നീളമുള്ള നാവുണ്ട് . നിനക്കിതിപ്പം എന്താ വേണ്ടേ. ഒരു പാട് ദൂരം പോകാനുണ്ട്. അത് വരെ വല്ലതും മിണ്ടിയും പറഞ്ഞും പൊയ്ക്കോടെ. തനിച്ചു ബോറടിച്ചു ഉറക്കം വരുന്നുണ്ട്. നിന്നോട് ആരേലും പറഞ്ഞോ വരാൻ.നീയായിട്ട് ഏറ്റെടുത്തതല്ലേ .അനുഭവിച്ചോ . നിന്റെ അങ്കിൾ ആദ്യമായിട്ട് ഒരു കാര്യം പറഞ്ഞിട്ട് കേൾക്കാതിരിക്കുന്നത് എങ്ങനെയാ. അല്ലാതെ ഇഷ്ടം ഉണ്ടായിട്ട് ഒന്നും അല്ല. അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സിൽ മുഴുവൻ എങ്ങനെയെങ്കിലും വീട്ടിൽ തിരിച്ചു പോയമതിയെന്നായിരുന്നു .അവിടെ ഒരു പ്രശ്നം ഇല്ല. അവൾ വിളിച്ചു അന്വേഷിച്ചിരുന്നു . അതിനർത്ഥം അങ്കിൾ മനപ്പൂർവം തന്നെ ഇവിടെ നിന്നും മാറ്റിയതാണ് .

അങ്കിളിനെ ബാംഗ്ലൂർക്ക് തിരിച്ചു എത്തിക്കാൻ അഫു എല്ലാ അടവും പയറ്റിനോക്കി .ഇപ്പൊ വരുന്നില്ലെന്ന് തീർത്തു പറഞ്ഞു. എല്ലാം കൂട്ടി വായിക്കുമ്പോൾ അങ്കിൾ എന്തോ പ്ലാൻ ഇട്ടിട്ട് ഉണ്ട്. എന്തായിരിക്കും അത്. ഒന്ന് ചിരിച്ചു റൊമാന്റിക് ആയിക്കൂടെ റജു . മനസും ശരീരം ഒക്കെ റിലാക്സ് ആവട്ട്. റൊമാന്റിക് അതും നിന്നോട്..... അവൾടെ മുഖത്ത് പുച്ഛം കലർന്ന ഒരു ചിരി അവൻ കണ്ടു. അറ്റ്ലീസ്റ്റ് ഒരു ഫ്രണ്ട് ആയെങ്കിലും കണ്ടുടെ . ഒന്ന് മിണ്ടാതിരിക്കാൻ പറ്റോ.അങ്ങനെയെങ്കിലും കുറച്ചു സമാധാനം താ. ഞാൻ മിണ്ടിയത് കൊണ്ട് ഇനി സമാധാനം കളയണ്ട. മിണ്ടുന്നില്ലേ...... അവൾ സീറ്റിൽ ചാരി ഇരുന്നു കണ്ണടച്ചു. അവൾ മനപ്പൂർവം ഒഴിഞ്ഞു മാറിയതാണെന്ന് അവനു മനസ്സിലായി.ഇങ്ങിനെ പോയാൽ ഈ യാത്ര കൊണ്ട് ഒരു ഉപകാരം ഉണ്ടാവില്ല. ** എന്താ പറ്റിയത് നോ ഐഡിയ. സ്റ്റാർട്ട്‌ ആവുന്നില്ല. ഞാൻ ഒന്ന് നോക്കട്ട് അവൻ പുറത്തിറങ്ങി. കുറേ ടൈം കഴിഞ്ഞിട്ടും അവൻ വരാത്തത് കണ്ടു അവളും പുറത്തിറങ്ങി. അവൻ ബോണറ്റും തുറന്നു എന്തൊക്കെയോ ചെയ്യുന്നത് കണ്ടു. വല്ലതും നടക്കോ. നോക്കാം.

നീ പോയി സ്റ്റാർട്ട്‌ ചെയ്തു നോക്കിയേ. അവൾ പോയ പോലെ തിരിച്ചു വന്നു. സ്റ്റാർട്ട്‌ ആവുന്നില്ലേ . അവൾ ഒന്നും മിണ്ടിയില്ല. നിന്നോടാ ചോദിച്ചേ. അതിനും ഒന്നും മിണ്ടാതെ അവൾ ദൂരേക്ക് നോക്കി നിന്നു. അവൻ ദേഷ്യത്തോടെ അവളെ നോക്കി പോയി. അവൻ തിരിച്ചു വന്നു. അവൾ റോഡിൽ അരികിൽ ഒരു കല്ലിൽ ഇരിക്കുന്ന കണ്ടു. അവനും അവളുടെ അടുത്ത് പോയി ഇരുന്നു. സുഖല്ലേ പാത്തു നിനക്ക്. സോറി . നിന്റെ കോപ്പിലെ സോറി. അവൻ വാ തുറക്കുന്ന കണ്ടു അവൾ ചെവി രണ്ടും പൊത്തി . അവൻ അവളെ നോക്കി ചിരിക്കുന്ന കണ്ടു അവൾ കൈ താഴ്ത്തി. ചീത്ത വിളിച്ചിട്ട് ഒന്നും ഒരു കാര്യവും ഇല്ലടീ . രണ്ടു പൊട്ടിക്കുകയാ വേണ്ടേ. നിനക്ക് ലവലേശം ബുദ്ധി ഇല്ലെടീ മരപ്പൊത്തേ . പറയുന്നാൾക്കോ . ഗ്ലാസ്‌ എങ്കിലും താഴ്ത്തി വെച്ചു കൂടാരുന്നോ .താക്കോൽ ഉള്ളിൽ വെച്ചു ലോക്കാക്കിയതും പോര. എന്നിട്ട് എന്റെ മെക്കിട്ട് കേറിക്കോ . അറിയാത്ത സ്ഥലം. അടുത്തെങ്ങും വീടോ കടയോ ഇല്ല. മനുഷ്യവാസം ഉണ്ടോന്ന് തന്നെ അറിയില്ല. ഇരുട്ടവനുമായി .കയ്യിൽ ആണെങ്കിൽ ഫോൺ പോലും ഇല്ല. അവൻ ചുറ്റും നോക്കി പറഞ്ഞു. ഇനിയിപ്പോ എന്തു ചെയ്യും. എന്റെ ഫോണും കാറിലാണ് .

നല്ല മഴ പെയ്യാനും ചാൻസുണ്ട്. നമുക്ക് മഴയൊക്കെ കൊണ്ട് പാട്ടും പാടി. ഇവിടങ് കൂടന്നേ . അവൾ ദേഷ്യത്തോടെ അവനെ നോക്കി. കരിനാക്ക് വളച്ചു പറയല്ല. അതിന്റ ഒരു കുറവ് കൂടിയേ ഉള്ളൂ. പറയുന്നില്ല. അല്ലെങ്കിലും ഞാൻ വായ തുറക്കാതിരുന്നാൽ നിനക്ക് സമാധാനം കിട്ടുവല്ലോ . കിട്ടും .തുറക്കണ്ട . കുറേ സമയം നോക്കിയെങ്കിലും ഗ്ലാസ്‌ താഴ്ത്താൻ കഴിഞ്ഞില്ല ഒന്ന് രണ്ടു വണ്ടി വന്നെങ്കിലും നിർത്തിയും ഇല്ല. അവന് എന്തെന്നില്ലാത്ത ദേഷ്യം വരുന്നുണ്ടായിരുന്നു .അവൻ കാറിന് ആഞ്ഞു ചവിട്ടി . ഇരുട്ടായതും അവൾക്ക് ഉള്ളിൽ ചെറിയ പേടി തോന്ന . ചെറിയ തോതിൽ മഴയും ചാറ്റൽ തുടങ്ങി. അവനെ നോക്കിയെങ്കിലും മുഖത്ത് യാതൊരു കൂസലും ഇല്ല. കാറിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു . അവൾ ജാഡയൊക്കെ മാറ്റി വെച്ചു അവന്റെ അടുത്ത് ചെന്നു. ഇനിയെന്താ ചെയ്യാ. ഇവിടെ ഇങ്ങനെ നിൽക്കുന്നത റിസ്ക് ആണ്. മഴയും പെയ്യുന്നനുണ്ട് . അവൻ മനപ്പൂർവം ഒനിന്നും ശ്രമിക്കാതെ ഇരുന്നത് തന്നെയാരുന്നു .സഹായം തേടിയെങ്കിലും അവൾ അടുത്ത് വരണം .മിണ്ടണം .

അടിയൻ മിണ്ടാൻ പറ്റുമോ. അവൾ അതേയെന്നർത്ഥത്തിൽ തലയാട്ടി. ഫ്രണ്ട് അവൻ കൈ നീട്ടി . അവൾ മനസ്സില്ലാമനസ്സോടെ കൈ നീട്ടി .വാശി കാണിച്ചാൽ എനിക്ക് തന്നെയാണ് പണി കിട്ടുക . അപ്പോഴേക്കും നല്ല മഴ പെയ്യാൻ തുടങ്ങി. അവൻ അടുത്തുള്ള മരത്തിനു കീഴെ നിന്നു. അവളും പോയി . രണ്ടാളും നന്നായി നനഞ്ഞു കുളിച്ചു . സാധാരണ ഗതിയിൽ മഴ ഉള്ളപ്പോൾ മഴയത്തു ഇറങ്ങി കളിക്കാൻ ഒരുപാട് ഇഷ്ടം ആയിരുന്നു .ഇത് ഇപ്പൊ ......... അവൾക്ക് ദേഷ്യം സങ്കടം ഒക്കെ വരുന്നുണ്ടായിരുന്നു . ആരെയാണാവോ ഇന്ന് കണി കണ്ടത് .നാശം പിടിക്കാൻ .അവൾ പിറു പിറുക്കുന്നത് കണ്ടു അവൻ അവളെ നോക്കി . ചുരിദാർ ആയിരുന്നു ഇട്ടിരുന്നത് .നനഞു കുളിച്ചു ദേഹത്ത് ഒട്ടി നിൽക്കുന്നുണ്ട് .അവന് അവളുടെ അവസ്ഥ കണ്ടപ്പോൾ പാവം തോന്നി .അവൻ നോക്കുന്നത് കണ്ടു.അവൾ ഷാൾ കൊണ്ട് പുതച്ച പോലെ നിന്നു . അല്ലെങ്കിലും ഇതിനൊന്നും ഒരു കുറവ് ഇല്ല .അവൻ മുഖം തിരിച്ചു .മഴ കുറഞ്ഞു . കുറച്ചു ദൂരം നടന്നു നോക്കാം. ആരെയെങ്കിലും കണ്ടാലോ. അവൻ മുന്നോട്ട് നടന്നു.

കൂടെ അവളും .പെട്ടെന്നായിരുന്നു ഇടി ഇടിച്ചത് . അവൾ അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു . ആ പിടിയിൽ അവന് മനസ്സിലായിരുന്നു എത്രത്തോളം പേടിച്ചിട്ട് ഉണ്ടെന്ന് .അവൾ പിന്നെ കയ്യിന്ന് വിട്ടില്ല . അവൻ മൈന്റ് ചെയ്യാത്ത പോലെ നിന്നു .എന്തെങ്കിലും പറയുകയോ മറ്റോ ചെയ്തിട്ട് എന്തിനാ ഈ ചാൻസ് കളയുന്നെ . കുറച്ചു ദൂരം നടന്നതും .കുറച്ചു പ്രായം ഉള്ള ഒരാളെ കണ്ടു. അയാൾ പറഞ്ഞത് കേട്ടു റജു തലയിൽ കൈ വെച്ചു . രണ്ടുമൂന്നു കിലോമീറ്റർ പോകണം ടൌൺ എത്താൻ .ഇന്ന് ഇവിടെ എന്തോ പ്രശ്നം നടന്നോണ്ട് വാഹനം ഒന്നും ഓടില്ല . എനിക്ക് വയ്യ ഇനി ഒരടി നടക്കാൻ . ഞാൻ എടുത്തോളാം .അല്ലാതെ ഒരു വഴിയും ഇല്ല .കാട്ടുപ്രദേശ വല്ല മൃഗങ്ങളും ഇറങ്ങും നിന്റെ കൂടെ ഇറങ്ങിതിരിച്ചപ്പോഴേ കരുതിയതാ ഇങ്ങനൊക്കെ സംഭവിക്കുന്ന .നീ വെറും ദുരന്തം അല്ലടാ മഹാ ദുരന്തം ആണ് . വരാതിരുന്നാൽ പോരായിരുന്നോ .ഞാൻ നിർബന്ധിച്ചു കൂട്ടി വന്നതൊന്നും അല്ലല്ലോ . ചേട്ടാ ഇവിടെ താമസിക്കാൻ വീടോ മറ്റോ കിട്ടോ . ടൗണിൽ എത്താതെ ഒരു വഴിയും ഇല്ല .

അയാൾ പോയെങ്കിലും കുറച്ചു നടന്നു നിന്നു .റജു വിനെ നോക്കി പറഞ്ഞു .ഇന്ന് വേണമെങ്കിൽ എന്റെ വീട്ടിൽ തങ്ങാം .വലിയ സൗകര്യം ഒന്നും ഉണ്ടാവില്ല. താങ്ക്സ് ചേട്ടാ .അവൻ അയാളെ പിറകെ നടന്നു .റജു അവനെ കണ്ണ് കൊണ്ട് വേണ്ടന്ന് പറഞ്ഞെങ്കിലും അവൻ കാണാത്ത മട്ടിൽ നടന്നു .അവൾ ദേഷ്യത്തോടെ അവനെ നോക്കി .അവന്റെ പിറകെ നടന്നു .ഇനി എന്ത് ദുരന്തം ആണോ കാത്തിരിക്കുന്നെ . വീട് കണ്ടതും അവർ പരസ്പരം മുഖത്തോട് മുഖം നോക്കി. ഒറ്റമുറി വീട്. പഴയ ഇടിഞ്ഞു പൊളിയാൻ ആയെങ്കിലും നല്ല വൃത്തിയിൽ വെച്ചിട്ട് ഉണ്ട്. ഞാൻ പുറത്തു കിടന്നോളാം നിങ്ങൾ ഉള്ളിൽ കിടന്നോ. മോളെ കണ്ടു പാവം തോന്നിയൊണ്ട് മാത്രമാ കൂട്ടിട്ട് വന്നേ. നാളെ രാവിലെ പോയിക്കോണം. അവൾ തലയാട്ടി. അവൾ ഉള്ളിൽ കയറി. ഒരു ചെറിയ കട്ടിൽ ഉണ്ട്. കട്ടിലിൽ പോയി ഇരുന്നു . നനഞ്ഞ ഡ്രെസ്സയോണ്ട് അവൾക്ക് നല്ല തണുപ്പ് തോന്നി . അവൾ നദീറിനെ നോക്കി. പുറത്തു അയാളോടൊപ്പം ഇരുന്നു വർത്താനം പറഞ്ഞോണ്ട് തീ കായുകയാണ്. ഷർട്ട് ഉണക്കാൻ അഴിച്ചു വെച്ചിട്ടുണ്ട്.

അവൾക്കും പോകണം എന്നുണ്ടായിരുന്നു. ഡ്രസ്സ്‌ ദേഹത്ത് നനഞ്ഞൊട്ടിയത് കൊണ്ട് പോകാൻ തോന്നിയില്ല. അവൾ കട്ടിലിൽ കിടന്നു. അയാൾ ഉറങ്ങി.നദീർ എണീറ്റു ഉള്ളിൽ കയറി വാതിൽ അടച്ചു. ആകെ ചെറിയൊരു കട്ടിലെ ഉള്ളൂ . അവിടെ അവൾ കിടന്നിട്ട് ഉണ്ട്. അവൻ ആ റൂമിൽ നിലത്ത് ചുമർ ചാരി ഇരുന്നു. റജുവിനെ നോക്കി. അവൾ തണുത്തു വിറകുന്നത് പോലെ അവന് തോന്നി. അപ്പോഴാ അവനും ശ്രദ്ധിച്ചത് അവളെ ഡ്രസ്സ്‌ നനഞ്ഞുകുതിർന്ന ഉള്ളത്.അവൻ നെറ്റിയിൽ തൊട്ട് നോക്കി.ചെറിയ ചൂട് ഉണ്ട്. അവൻ തലക്ക് കയ്യും കൊടുത്തു നിന്നു. യാ അല്ലാഹ് ഇപ്പൊ എന്താ ചെയ്യാ പണിയാകോ. പ്രഗ്നൻഡ് ആണെന്ന് പോലും ഓർത്തില്ല. അവളോദ് മിണ്ടണം കൂടുതൽ സമയം സ്പെൻഡ്‌ ചെയ്യണം എന്നൊക്കെയേ ഓർത്തുള്ളു.അതിന് വേണ്ടിയാ ഒന്നും സീരിയസ് ആക്കി എടുക്കാതിരുന്നേ. മഴ പെയ്യുമ്പോൾ ഗ്ലാസ്‌ പൊട്ടിച്ച മതിയാരുന്നു . അവളെ കുറേ വിളിചെങ്കിലും എണീറ്റില്ല. അവന് അവന്റെ ഷർട്ട് ഊരി.മടിച്ചു മടിച്ചാണെങ്കിലും അവൻ അവളുടെ ചുരിദാർ ഊരി അവന്റെ ഷർട്ട് ഇട്ട് കൊടുത്തു .

നെറ്റിയിൽ തുണികൊണ്ട് നനച്ചിടുകയും ചെയ്തു. വിറകുന്നത് കണ്ടു അവൻ അവളെ കൂടെ കിടന്നു. ചെറിയ ചൂട് കിട്ടിയത് കൊണ്ടാകണം അവൾ അവന്റെ നെഞ്ചോട് ഒട്ടി കിടന്നു. ** അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി. ഇതെവിടെയാ ഉള്ളത്. പതിയെ ഇന്നലെ നടന്നതെല്ലാം ഓർത്തെടുത്തു. നദീർ എവിടെ. അവൾ എണീക്കാൻ നോക്കിയപ്പോഴാ കണ്ടത്. തന്റെ ഡ്രസ്സ്‌. അവൾ ആ ഷർട്ട് നോക്കി നദീറിന്റെ ആണ്. ഇത് എപ്പോ എങ്ങനെ സംഭവിച്ചു . അവൻ ഇനി എന്നെ........ അപ്പൊഴ നദീർ വന്നത്. എണീറ്റോ. പോണ്ടേ. അയാൾ രാവിലെ എണീറ്റു പോയി. വീട് പൂട്ടി താക്കോൽ ഇവിടെ വെക്കാൻ പറഞ്ഞു. കുറച്ചു പൈസ കൊടുത്തു ആ പാവത്തിന്. വേണ്ടന്ന് പറഞ്ഞതാ നിർബന്ധിച്ചു കൊടുത്തു. അവൾ ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ടു. അവൻ നോക്കി. പോകാനുള്ള ഉദ്ദേശം ഒന്നും ഇല്ലേ. എന്റെ ഡ്രസ്സ്‌ എവിടെ.ഇതാരാ മാറ്റിയത്. ഓ മറന്നു. അവൻ അവളുടെ ചുരിദാർ എടുത്തു കൊടുത്തു. ഇന്നലെ ബോധം കഥയും ഉണ്ടാരുന്നില്ല അതാ. Sry. എന്ന് വെച്ചു നിന്നോട് ആരാ ഡ്രസ്സ്‌ മാറ്റാൻ പറഞ്ഞേ. അവളുടെ മുഖത്ത് ദേഷ്യം വന്നത് അവൻ ശ്രദ്ധിച്ചു.

ഡ്രസ്സ്‌ മാറ്റിയത് പ്രശ്നം ഉള്ളു . ബാക്കിയെല്ലാം മറന്നോ. അവന്റെ മുഖത്ത് കുസൃതിചിരി വന്നത് അവൾ കണ്ടു. ഇന്നലെ എന്താ സംഭവിച്ചത് . അവൾ ഞെട്ടലോടെ അവനെ നോക്കി. അതിപ്പോ എങ്ങനെയാ പറയാ. അവൾ അപ്പോഴാ അവന്റെ നെഞ്ചത്ത് കണ്മഷി പടർന്നത് കണ്ടത്. അവൾ നോക്കുന്ന കണ്ടു അവനും നോക്കി. ഇതോ... ഇത് ഇന്നലെ കിടന്നപ്പോ നിന്റെ കണ്മഷി പടർന്നതാ. അവൻ അത് തുടച്ചു. അവൾ പൊട്ടിക്കരയുകയാരുന്നു ചെയ്തത്. അവൻ ആകെ വല്ലാതായി. ടീ എന്താ പറ്റിയെ. ഇത് ആദ്യായിട്ട് ഒന്നും അല്ലല്ലോ.... പിന്നെന്താ അവൾ രൂക്ഷമായി അവനെ നോക്കി. അവനെ പിടിച്ചു തള്ളി . ടീ അവൻ അവളെ കയ്യിൽ പിടിച്ചു വെച്ചു. അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചു . തന്റെ നെഞ്ചിലൂടെ ചുടു കണ്ണ്നീർ ഒലിച്ചിറങ്ങുന്നത് അവൻ അറിഞ്ഞു. ഇവൾക്ക് എന്താ പറ്റിയെ. അവളുടെ ദേഷ്യം കാണാനാ ഇങ്ങനൊക്കെ പറഞ്ഞത്. എന്താ പറ്റിയെ നിനക്ക്. എന്തിനാ ഇങ്ങനെ കരയുന്നെ. ഞാൻ ഭർത്താവ് അല്ലേ. അല്ലാതെ....... ഞാൻ പ്രഗ്നന്റ് ആണ്. ഇങ്ങനെഒന്നും പാടില്ലെന്ന് ഡോക്ടർ പറഞ്ഞിട്ട് ഉണ്ട്.

അവൾ കരച്ചിലിനിടയിലും വിക്കി വിക്കി പറഞ്ഞു. അവന് അപ്പോഴാ ആശ്വാസം ആയത്. കുറച്ചു പേടിച്ചു. എന്റെ കുട്ടിക്ക് എന്തെങ്കിലും പറ്റിയാ ലുണ്ടല്ലോ നിന്നെ വെറുതെ വിടുന്നു കരുതണ്ട. അവളുടെ കണ്ണിൽ തീ പാറുന്ന പോലെയാ അവന് തോന്നിയത്. അവന്റെ മുഖത്ത് പുഞ്ചിരി കണ്ടു. അവൾ തെല്ലൊന്ന് അടങ്ങി. പ്രഗ്നന്റ് ആണെന്ന് അറിഞ്ഞിട്ടും ഇവൻ എന്താ ഞെട്ടാത്തത് . ഞെട്ടാത്തത് എന്താണെന്നാണോ നോക്കുന്നെ. എനിക്കറിയാമായിരുന്നു പ്രഗ്നന്റ് ആണെന്ന്. ഇന്നലെ ഒന്നും സംഭവിച്ചിട്ടില്ല. ഞാൻ ചുമ്മാ പറഞ്ഞത.ഡ്രസ്സ്‌ മാറ്റിയത് പോലും നോക്കാതെയാ സത്യം. ഭാര്യ ആണെങ്കിൽ പോലും സമ്മതം ഇല്ലാതെ ദേഹത്ത് തൊടരുതെന്ന ഞാൻ പഠിച്ചത്. അവൾ വിശ്വാസം ഇല്ലാത്ത പോലെ അവനെ നോക്കി വേണമെങ്കിൽ വിശ്വസികാം .നിന്റെ വയറ്റിൽ വളരുന്നത് എന്റെ ചോര കൂടിയ. നിന്റെ വായിൽ നിന്നും ഇത് കേൾക്കാന ഞാനിത്രയും കാത്ത് നിന്നത്. അവൾക്ക് അപ്പോഴാ ശ്വാസം വീണത്. അവൻ അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു . Sry റജു . ഐ ആം എക്‌സ്‌റ്റെഎംലി sry .ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് .

അറിയാതെ എന്തൊക്കെയോ പറഞ്ഞു പോയിട്ട് ഉണ്ട് പൊറുക്കണം . മനസ്സ് കീറിമുറിച്ചിട്ട് വാൽയു ഇല്ലാത്ത സോറി പറഞ്ഞിട്ട് എന്താ കാര്യം . നമ്മുടെ കുട്ടിക്ക് വേണ്ടിയെങ്കിലും കഴിഞ്ഞതെല്ലാം മറന്നു പുതിയ ഒരു ജീവിതം തുടങ്ങിക്കൂടെ . വേണം തോന്നുമ്പോൾ കൂടെ കിടക്കാനും കൂലിയായിട്ട് പണം സ്വീകരിക്കാനും ഞാൻ ഒരു പ്രോസ്റ്റിട്യൂട് അല്ല . റജു .......വേണ്ടാത്തത് പറയരുത് .അവന്റെ ശബ്ദം ഉയർന്നിരുന്നു . ഒച്ചയെടുക്കണ്ട .എനിക്കും ഉണ്ട് ഫീലിംഗ്സ്. എനിക്കും ഉണ്ട് സെൽഫ് റെസ്‌പെക്ട് . ഇഷ്ടം കൊണ്ട് നിന്റെ പിറകേ നായെ പോലെ വന്നിട്ട് ഉണ്ട് .അപ്പൊ ഒന്നും ഇല്ലാതിരുന്ന ഇഷ്ടം ഇപ്പൊ എവിടുന്ന് വന്നു .കൂടെ കിടന്നോണ്ട് ആണോ .അതോ പ്രഗ്നന്റ് ആണെന്ന് അറിഞ്ഞോണ്ടോ .എങ്കിൽ വെണ്ട .അറിയാതെ നിനക്ക് പറ്റിയ അബദ്ധം ഞാനതങ് ക്ഷമചിരിക്കുന്നു .ഒന്ന് കുളിച്ച തീരുന്ന അഴുക്കെ എന്റെ ശരീരത്തിൽ പറ്റിയിട്ടുള്ളു .അങ്ങനെയേ കരുതുന്നതും ഉള്ളു ഇത്രയും ദിവസം ഇവിടെ നിന്നത് ഒരു ജോബ് ചെയ്തതാണെന് കരുതിക്കോളാം .വീണ്ടും ആ ജോലി കണ്ടിന്യു ചെയ്യാൻ ഞാനിഷ്ടപ്പെടുന്നില്ല .

നിന്നെ എന്ത് പറഞ്ഞാടി മനസ്സിലാക്കണ്ടത് .വിശ്വാസം പറഞ്ഞു വാങ്ങേണ്ടതല്ല .അത സ്വയം ഉണ്ടാവേണ്ടത .അത് ഇപ്പൊ നിന്റെ ഉള്ളിൽ ഇല്ല .അത് കൊണ്ട് തന്നെ ഞാനെന്ത് പറഞ്ഞാലും വിശ്വസിക്കുകയും ഇല്ല . ദേഷ്യപ്പെടുകയും ഒച്ചയെടുക്കുകയും ചെയ്തത് കൊണ്ടാകണം .അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി .അവൾ നെറ്റിക്ക് കൈ വെച്ചു കൊണ്ട് അവിടെ ഇരുന്നു . അവളുടെ മുഖത്ത് ക്ഷീണം കണ്ടതും അവൻ പിന്നെ ഒന്നും പറഞ്ഞില്ല .ടെൻഷൻ കൂടി പ്രഷറോ മറ്റോ കൂടിയാലോ . നീ പോയി ഡ്രെസ്സ് മാറ്റിയിട്ട് വാ .നാട്ടിലേക്ക് തിരിച്ചു പോകാം .അങ്കിളിനോട് എന്തെങ്കിലും പറഞ്ഞു അട്ജസ്റ്റ് ചെയ്തോളാം. ** അങ്കിളിനു തിരിച്ചു വന്നത് ഇഷ്ടമായില്ലെന്ന് മുഖം കണ്ടപ്പോൾ തന്നെ അവർക്ക് രണ്ടാൾക്കും മനസ്സിലായി.റജുവിന് സുഖമില്ലാത്തയൊണ്ടാന്ന് പറഞ്ഞോണ്ട് ഒന്നും തിരിച്ചു പറഞ്ഞില്ല . രാത്രി ഫുഡ്‌ കഴിക്കാൻ ഇരികുമ്പോഴാ ഉമ്മ എല്ലാവർക്കും പപ്പായ കൊണ്ട് കൊടുത്തത്. എനിക്ക് പപ്പായ ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് ഉണ്ട്

.അവിടെ ഉള്ള പപ്പായ അവൾ തന്നെയാരുന്നു തിന്നലും .അവൾ അത് വാങ്ങി തിന്നാൻ നോക്കിയതും നദീർ പിടിച്ചു വാങ്ങി തിന്നു. നിനക്ക് എന്തിന്റെ കേടാ. വേണേൽ വേറെ എടുത്തൂടെ. വീണ്ടും ഉമ്മ കൊടുത്തെങ്കിലും അവൻ പ്ലേറ്റ് അടക്കം വാങ്ങി. നീയല്ലേ ഇപ്പൊ പുറത്തു നിന്ന് തിന്നത്. പിന്നെ ഇതും വേണോ. വയറു വേദന എടുക്കുവെ നദീറേ . ഉമ്മ പറഞ്ഞു. ഇവനിതെന്താ വട്ടായോ. . നദീർ തരുന്നുണ്ടോ . അവൾ പിടിച്ചു വാങ്ങാൻ നോക്കിയതും അവൻ കൊടുത്തില്ല. ഉമ്മാന്റെ മുന്നിൽ നിന്നായോട് അവൾ പിന്നെ എടുക്കാനും നോക്കിയില്ല. വയറുവേദന എടുക്കും തെണ്ടീ. ആർത്തി കാണിക്കല്ല .അവൾ മെല്ലെ പറഞ്ഞു. നദീർ ദയനീയമായി അവളെ നോക്കി കൊണ്ടായിരുന്നു കഴിച്ചത്. വയറു നിറഞ്ഞു തിന്നിട്ട്. ബാക്കി വെച്ചാൽ ഉമ്മ വീണ്ടും കൊടുക്കും. അവൾ കഴിക്കുകയും ചെയ്യും. .ഈ ടൈമിൽ പപ്പായ നല്ലതല്ല കഴിക്കുന്നത്. അത് കൊണ്ട അങ്ങനെ ചെയ്തത്. ഈ കുട്ടിപ്പിശാചിന് ഇതൊന്നും അറിയില്ലേ. അവനു വയറു വേദന എടുക്കുന്ന പോലെ വയറിൽ കൈ വെച്ചു. നിന്റെ കൊതി കൂടിന്ന തോന്നുന്നേ.

വയറു വേദനിക്കുന്നു. എന്റെ കൊതിയല്ല . നിന്റെ ആർത്തികൊണ്ട വേദന വന്നേ. ഉമ്മ പപ്പായ കഴിച്ച വയറു വേദന എടുക്കോ. നല്ല വേദനഉണ്ട്. എല്ലാർക്കും പറ്റില്ലേ ഇത് തിന്നാൻ. നീയെന്താടാ ഗർഭിണിയാണോ. പപ്പായ കഴിച്ചു വയറു വേദനിക്കാൻ. അതെന്താ ഉമ്മ. ഗർഭിണികൾക്ക് വയറുവേദന വരോ കഴിച്ചാൽ. നല്ലതല്ല കഴിക്കാൻ. അങ്ങനെയുള്ളവർ തിന്നില്ല. അവൾ ഞെട്ടലോടെ വയറിൽ കൈ വെച്ചു. നന്ദിയോടെ നദീറിനെ നോക്കി. ഇതെവിടുന്ന ഇപ്പൊ കിട്ടീന്ന് ഉമ്മ. അസീന കടയിൽ പോയിരുന്നു . അപ്പൊ വാങ്ങീത റജൂന് ഇഷ്ടം അല്ലെന്ന് പറഞ്ഞു. അവൾ മനഃപൂർവം ചെയ്തത് ആയിരിക്കും. ഇവൾക്കിതെന്തിന്റെ കേടാ . ഇവളെയും ഇനി സൂക്ഷിക്കണല്ലോ . എനിക്ക് വേണ്ട ഇത്.നീ തിന്നോ. നിന്റെ കൊതി കൂടി വയറു വേദന കൂടും . അവൻ എണീറ്റു പോയി . അവൻ പറഞ്ഞത് മോള് കാര്യാക്കണ്ട .മോള് കഴിച്ചോ . ഉമ്മ അവൾക്ക് കൊടുത്തെങ്കിലും അവൾ വേണ്ടന്ന് പറഞ്ഞു എണീറ്റു പോയി. അവൾക്ക് നദീറിനോട് ഒരു താങ്ക്സ് പറയണമെന്ന് തോന്നി. ** അവൻ ബാൽക്കണിയിൽ നിൽക്കുന്നത കണ്ടു. അവളെ കണ്ടതും അവൻ അടുത്തേക്ക് വന്നു ടൈം കിട്ടുമ്പോൾ പ്രഗ്നൻസി ടൈമിൽ എന്തൊക്കെ ചെയ്യാം ചെയ്യാൻ പാടില്ല.

അത് പോലെ എന്തൊക്കെ കഴിക്കരുത് ഇതൊക്കെ ഒന്ന് പടിക്ക് . ഇപ്പൊ സൂക്ഷിക്കേണ്ട ടൈം ആണ്. അവന്റെ വാക്കുകളിൽ ഒരു വേവലാതി ഉണ്ടായിരുന്നു . എനിക്കറിയാം. നിന്റെ ഉപദേശം ഒന്നും വേണ്ട. അഹങ്കാരത്തോടെ ഉള്ള പറച്ചിൽ കേട്ടു അവനു ചെറുതായി ദേഷ്യം വന്നു. എന്നിട്ടാണോ പപ്പായ കഴിക്കാൻ പോയെ. ആ... അത്.... പറ്റിപോയി. താങ്ക്സ് താങ്ക്സ് എന്തിന്. എന്റെ കുട്ടീടെ കാര്യം അല്ലേ. എന്റെ കടമയ അത്. അതിന് താങ്ക്സ് വേണ്ട. നിന്റെ കുട്ടിയോ... ഇത് എന്റെ കുട്ടിയാ.എന്റെ മാത്രം. ആരും അവകാശം പറഞ്ഞു വരണ്ട. ഇല്ലാവേ......നിന്റെ മാത്രം ആണ്. പൊട്ടി മുളച്ചതല്ലേ ഗർഭം. അപ്പൊ അവകാശം നിനക്ക് മാത്രം ഉള്ളൂ. അവൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു. അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അവൻ ചാരുപടിയിൽ ചാരി ഇരുന്നു. എങ്ങനെയാ ഇവളെ ഒന്ന് നന്നാക്കിയെടുക്കുക . ഒരു പെണ്ണിന്റ ഉള്ളിൽ വെറുപ്പ് കയറിയാൽ പെട്ടെന്ന് ഒന്നും പോകില്ലെന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ .അവന്റെ കണ്ണുകളിൽ കണ്ണീർ തുള്ളികൾ ഊറിക്കൂടി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story