💘റജില 💘: ഭാഗം 58

rajila

രചന: സഫ്‌ന കണ്ണൂർ

നിന്റെ മനസ്സിൽ ഇത്രയും ദുഷ്ട് ഉണ്ടോടീ . നീ ഇമ്മാതിരി പെണ്ണാണെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില.നാണക്കേട് തോന്നുകയാ നിന്നെപറ്റി ഓർക്കുമ്പോൾ. നദീർ പ്ലീസ് ദയവുചെയ്തു എന്നെ പറ്റി മോശമായി പറയരുത്. നീ ചെയ്യുന്ന കാര്യങ്ങൾകൊക്കെ അഭിനന്ദിക്കുകയാണലോ വേണ്ടത് . നിന്നെ വിശ്വസിച്ചു എങ്ങനെ ഇനി ഈ വീട്ടിൽ താമസിക്കും. ആ പാവം നിന്നോട് എന്തു തെറ്റടീ ചെയ്തേ. അവൾ പ്രഗ്നന്റ് ആണെന്ന് നിനക്ക് അറിയാം. മനപ്പൂർവം അല്ലെ നീ പപ്പായ കൊടുത്തത്. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയണ്ട.എനിക്ക് പറയാൻ ഒന്നേ ഉള്ളൂ. എനിക്ക് നിന്നെ ഇഷ്ടം ആണ്. നീയില്ലാതെ പറ്റില്ല എനിക്ക്. എനിക്ക് വേണം നിന്നെ. ആദ്യം അതിന് ഒരു മറുപടി താ. മറുപടിയായി ഈ ഒറ്റ കാര്യം ചെയ്ത മതി. എന്നെ കൊണ്ട് ചെയ്യിക്കരുത അത്. താങ്ങില്ല നീ. അവളുടെ നേരെ തല്ലാൻ കയ്യോങ്ങി കൊണ്ട് അവൻ പറഞ്ഞു.

നിന്റെ ഉപ്പനെയും ഉമ്മനെയും വിചാരിച്ച അത് ചെയ്യാത്തത് . മര്യാദക്ക് നാളെ രാവിലെ തന്നെ ബോംബെക്ക് തിരിച്ചു പൊക്കോണം നിനക്ക് എന്നെ ശരിക്കും മനസ്സിലായിട്ടില്ല. ഞാൻ എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയെടുത്തിരിക്കും .അതിനു വേണ്ടി എന്തു ചെയ്യാനും ഞാൻ മടിക്കില്ല. അത്രക്ക് ഇഷ്ട എനിക്ക് നിന്നെ. ഭ്രാന്ത നീയെന്ന വെച്ചാൽ. നീ എന്ത് വേണമെങ്കിൽ ചെയ്തോ. ഒരിക്കലും എന്റെ മനസ്സിലൊ ജീവിതത്തിലോ നീ ഉണ്ടാവില്ല.നീയെന്നല്ല മറ്റാരും. റജുവിന് മാത്രമേ സ്ഥാനം ഉള്ളൂ. ഇനി ഉണ്ടാവുകയും ഉള്ളു. തീരുമാനം മാറ്റാവുന്നതല്ലേ ഉള്ളൂ. ഞാൻ കാത്തിരുന്നോളാം. നീയൊരു പെണ്ണാണോ. നിന്നിടൊക്കെ മിണ്ടാൻ തന്നെ അറപ്പ് തോന്നുന്നു. ഇനി ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല. ഉപ്പാനോടും ഉമ്മനോടും എല്ലാം തുറന്നു പറയാൻ പോവ്വുകയാ ഞാൻ. എന്റെ മരണവും ഇപ്പോൾ തന്നെ നീ കാണേണ്ടി വരും. സത്യം ആയിട്ടും ഞാൻ പിന്നെ ജീവിച്ചിരിക്കില്ല . നിനക്ക് ഇതെന്തിന്റെ കേടാ അസീന. ദയവു ചെയ്തു എന്നെ വെറുതെ വിട്. അല്ലെങ്കിൽ തന്നെ നൂറുകൂട്ടം പ്രശ്നങ്ങൾ എനിക്ക് ഉണ്ട്.

ആ പ്രശ്നങ്ങൾകൊക്കെ അവൾ അല്ലെ.കാരണം. അവൾക്ക് നിന്നെ വേണ്ടാന്ന് പറഞ്ഞിട്ടും പിന്നെയും പിന്നെയും എന്തിനാ നാണം ഇല്ലാതെ പിറകെ പോകുന്നേ. നീ നിന്റെ കാര്യം നോക്കിയാൽ മതി. എന്റെ കാര്യം നോക്കാൻ എനിക്കറിയാം. എന്റെ വായടച്ചോണ്ട് കാര്യമില്ല. സത്യം അല്ലെ പറഞ്ഞത്. അവൾക്ക് നിന്നെ വേണ്ട.നിന്നെ കാണുന്ന പോലും ഇഷ്ടമല്ല. ആ കുട്ടി നിന്റെയാണെന്ന് പോലും അവൾ സമ്മതിക്കുന്നില്ല പിന്നെന്തിനാ അവളെ നിനക്ക്. പുറത്തുന്ന് നോക്കിയാൽ അങ്ങനെ തോന്നും. പക്ഷേ അവൾക്ക് എന്നെ ഒരുപാട് ഇഷ്ടാ. ഞാനല്ലാതെ വേറൊരാൾ അവളുടെ ജീവിതത്തിൽ ഉണ്ടാവുക പോലും ഇല്ല. ഓരോ പ്രാവിശ്യം എന്നെ ഇഷ്ടം അല്ലെന്ന് പറയുമ്പോഴും അവളെ നെഞ്ച് നീറുന്നത് എനിക്ക് അറിയാം. എന്നെ പിന്തിരിപ്പിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെയൊക്കെ പറഞ്ഞു സ്വയം സമാധാനിക്ക് .

കാണണോ നിനക്ക് അവളുടെ സ്നേഹം. എന്നാ ഒന്ന് കാണണമല്ലോ. നിന്റെ വിശ്വാസം എത്രത്തോളം ഉണ്ടെന്ന് . അവൻ അടുത്തിരുന്ന കണ്ണാടി ഗ്ലാസ്സിൽ ഒറ്റയിടി .ഗ്ലാസ്‌ പൊട്ടിതകർന്നു നിലത്ത് വീണു . അതിനു മുകളിൽ അവന്റെ കയ്യിൽ നിന്നും രക്തതുള്ളികളും .അസീന കൈ പിടിക്കാൻ നോക്കിയതും അവൻ തട്ടിമാറ്റി . ഉമ്മാ ആ ഫസ്റ്റേയ്ഡ് ബോക്സ്‌ ഇങ്ങ് എടുത്തേ . കയ്യൊന്ന് മുറിഞ്ഞു. ഓടി വന്നത് റജുവായിരുന്നു . എങ്ങനെയാ മുറിഞ്ഞേ. എന്താ പറ്റിയെ . അവൾ കയ്യിൽ പിടിച്ചു നോക്കി ചെറിയൊരു മുറിവ് അത്രേ ഉള്ളു. ചെറിയ മുറിവ്....... എന്നിട്ടാണല്ലോ ബ്ലഡ്‌ വന്നേ. ബ്ലഡ്‌ നല്ലോണം വരുന്നുണ്ടല്ലോ . അവൾ തലയിൽ ഇട്ടിരിക്കുന്ന ഷാൾ എടുത്തു അവന്റെ കൈ കെട്ടി . ഞാൻ പോയി ഫാസ്റ്റ്ഐഡ ബോക്സ്‌ എടുത്തു വരാം. അവൾ അകത്തേക്ക് പോയി. മരുന്ന് എടുത്തു വന്നു. കൊച്ചു കുട്ടിയാണെന്ന വിചാരം. ഗ്ലാസ്‌ കൊണ്ട് കളിക്കുമ്പോ സൂക്ഷിച്ചുടെ. അവൾ തന്നെ കൈ കഴുകികൊടുത്തു മരുന്നും വെച്ചു കൊടുത്തു. അവൾ പോയപ്പോൾ അസീനയോട് പറഞ്ഞു നീ കണ്ടോ അവളുടെ ടെൻഷനും പരിഭ്രാന്തിയുമൊക്കെ.

സ്നേഹം ഇല്ലെങ്കിൽ അവൾ എന്തിനാ ഉമ്മാനെ വിളിച്ചപ്പോ ഓടി വന്നേ. എന്റെ കൈ മുറിഞ്ഞ അവൾക്കെന്താ. അവളെ തലയിൽ ഇട്ട ഷാൾ അഴിച്ച എനിക്ക് കെട്ടിത്തന്നത് എന്തിനാ. കൊച്ചു കുട്ടിയൊന്നും അല്ലല്ലോ ഞാൻ. മുറിവ് കണ്ട ആരായാലും ചെയ്യുന്നതേ അവളും ചെയ്തുള്ളൂ. നീ നന്നാവാനെ പോകുന്നില്ല. ഒരു കാലത്ത് ജീവന് തുല്യം സ്നേഹിച്ച ഒരാളെ എത്രയൊക്കെ വെറുക്കാൻ ശ്രമിച്ചാലും പറ്റില്ല. ഉള്ളിന്റെ ഉള്ളിൽ ആ സ്നേഹം ഉണ്ടാവുക തന്നെ ചെയ്യും. പിന്നെ അവളിപ്പോ കാണിക്കുന്നത് അന്നത്തെ സംഭവം അവളെ ഹൃദയത്തിൽ അത്ര മാത്രം മുറിവ് ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് ഉറപ്പ് ഉണ്ട് എന്നെങ്കിലും ആ മുറിവ് ഉണങ്ങും.വീണ്ടും എന്റെ റജുവായി തിരിച്ചു വരികയും ചെയ്യും. വേണമെങ്കിൽ ഈ ജന്മം മുഴുവൻ കാത്തിരുന്നോളാം ഞാൻ. അസീന ഒന്നും മിണ്ടാതെ പോയി. *** അവൻ റൂമിലേക്ക് പോയി. അവൾ ലാപ്ടോപ് എന്തോ ചെയ്യുന്ന കണ്ടു. ഓഫീസ് വർക്ക്‌ ആയിരിക്കും. താങ്ക്സ്. അവളൊന്നും മിണ്ടിയില്ല. അവൾ ചെയ്യുന്നതും നോക്കി അവൻ നിന്നു. എന്താ ഇങ്ങനെ നോക്കുന്നെ.

നതിങ്. അത് ചുമ്മാ.. പറയെടോ അല്ലടീ സാധാരണ ഗർഭിണികൾ വോമിറ്റ്. പച്ച മാങ്ങ പുളിന്നൊക്കെ പറഞ്ഞു നടക്കും .നീയാണേൽ ഓഫീസ് ലാപ്ടോപ് ഫോൺ എന്നൊക്കെ പറഞ്ഞും. നിനക്ക് ഇമ്മാതിരി ഫീലിംഗ്സ് ഒന്നും ഇല്ലേ. അവളുടെ മുഖത്ത് ഒരു പുഞ്ചിരി അവൻ കണ്ടു. പറയാൻ നാണം ആയോണ്ടാണേൽ.......... എനിക്ക് വാങ്ങിതരാൻ പ്രോബ്ലം ഒന്നും ഇല്ലാട്ടോ. എനിക്ക് ആരും ഒന്നും വാങ്ങി തരണ്ട. വേണമെന്നുണ്ടെങ്കിൽ ഞാൻ വാങ്ങികഴിച്ചോളാം . അപ്പൊ വേണ്ടാഞ്ഞിട്ട് അല്ല. കിട്ടിയാൽ കഴിക്കുന്. അവൾ അവന്റെ നേർക്ക് കൈ കൂപ്പി. ചുമ്മാ ചോദിച്ചതാണേ. ഇഷ്ടായില്ലേൽ വിട്ടേക്ക്. ഇഷ്ടായില്ല. എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടേണ്ട. ഐ ഡോണ്ട് ലൈക്‌. ചില നേരത്തെ സംസാരവും സ്വഭാവം കാണുമ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും. അവൻ മെല്ലെ പറഞ്ഞു. കിണറ്റിന് ഗ്രിൽ ഇട്ടത് ഭാഗ്യം. ആവശ്യം ഇല്ലാത്തത് പെട്ടെന്ന് കേട്ടോളും. അല്ലെങ്കിൽ വിളിച്ചു കൂകണം .ഞാൻ ചുമ്മാ.... ഒരു തമാശ പറഞ്ഞതാ ഓ ആയിക്കോട്ട്. എന്നാ പൊന്നുമോൻ കിടന്നോ.

എനിക്ക് കുറച്ചു വർക്ക്‌ ഉണ്ട് . രാത്രിയിൽ അധികം ഉറക്കം ഒഴിയുന്നത് നല്ലതല്ല.പിന്നെ ഓഫീസ് വർക് റൂമിൽ ഒഴിവാക്കികൂടെ. ഈ ടൈം സ്ട്രെസ് തീരെ പാടില്ല. അതിന് അവൾ തിരിച്ചു ഒന്നും പറഞ്ഞില്ല. ലാപ്ടോപ് ഓഫ് ആക്കി വന്നു കിടന്നു. **** രാവിലെ എണീറ്റപ്പോൾ തന്നെ ഇത് വരെ ഇല്ലാത്ത ക്ഷീണം. ഒരേ വോമിറ്റിങ്ങും കരീനക്ക തെണ്ടിക്ക്. നാവെടുത്തു വളച്ചത്തെ ഉള്ളു. അവൾ നദീറിന്റെ മെക്കിട്ട് കേറി. അവൻ നാവ് നീട്ടി നോക്കി. ഇനി ശരിക്കും കരിനാക്ക് ഉണ്ടോ. ഞാൻ ഒരു കുശലം ചോദിച്ചതാ ഇങ്ങാനാവുമെന്ന് കരുതിയില്ല. സോറി. അതിന് മറുപടിപറയാതെ അവൾ വീണ്ടും വോമിറ്റിങ് തുടങ്ങി. അവൻ അവളുടെ അവസ്ഥ കണ്ടു സങ്കടം വരുന്നുണ്ടായിരുന്നു . ഹോസ്പിറ്റലിൽ പോണോ. അവളൊന്നും മിണ്ടിയില്ല. പുറം തടവികൊടുക്കാൻ നോക്കിയതും അവൾ കൈ തട്ടിമാറ്റി. എനിക്കാരുടെയും സഹായം വേണ്ട. എന്റെ കാര്യത്തിൽ ഇടപെടുകയും വേണ്ട. വേണ്ടെങ്കിൽ വേണ്ട. എന്താന്ന് വെച്ച ചെയ്യ. അവൻ റൂമിൽ നിന്നും ഇറങ്ങി പോയി.

ഉമ്മയും ഉപ്പയും രാവിലെ തന്നെ ഇത്താത്താന്റെ വീട്ടിലേക്കു പോയിരുന്നു. രാത്രി അവളോട് പറഞ്ഞിരുന്നു പുലർച്ചെ പോകുമെന്ന്.ഉമ്മരണ്ടു മൂന്നു ദിവസം കഴിഞ്ഞേ വരികയുള്ളു. അങ്കിൾ ഉള്ളോണ്ട് എന്തെങ്കിലും ഫുഡ്‌ ഇണ്ടാക്കി കൊടുക്കണം. എന്താ ഇപ്പൊ ചെയ്യാ. അസീനനെ കൊണ്ട് ഒരു ഉപകാരം ഇല്ല. അവൾ വോമിറ്റിംഗിന്റെ ടാബ് കഴിച്ചു. കുറച്ചു ആശ്വാസം തോന്നി. അവൾ താഴേക്കു വന്നു. അങ്കിളും നദീറും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്ന കണ്ടു അവൾ അമ്പരന്നു പോയി.ദോശയും ചട്ണിയും. ഉമ്മ പോയില്ലേ.പോയിട്ട് ഉണ്ടാവില്ല. അല്ലാതെ ഇതെവിടെ നിന്നും വരാനാ. കല്യാണം കഴിഞ്ഞപ്പോഴേക്കും ആളാകെ മാറിയല്ലോ. നീ ഇത്ര നന്നായി ഫുഡ്‌ ഉണ്ടാകുന്ന ഞാൻ ഒരിക്കലും കരുതിയില്ല.അടുക്കളയിൽ കയറിയിട്ടേ ഇല്ല ഇവൾ ഇത് വരെ . അതെനിക്ക് അറിയാം അങ്കിലേ .അവന് അവൾ ആദ്യായിട്ട് ചായ ഇട്ടത് ഓർമ വന്നു . ഹോട്ടലിൽ നിന്നും വാങ്ങാൻ പറഞ്ഞതാ.അപ്പോഴാ നദീർ പറഞ്ഞേ നീ ഉണ്ടാക്കിയിട്ട് ഉണ്ടെന്ന്. ഞാനോ അവൾ കണ്ണ് മിഴിച്ചു ഒന്നും മനസ്സിലാകാത്ത പോലെ നദീറിനെ നോക്കി.

നീ കൂടി ഇരിക്ക് .ഒന്നിച്ചു കഴിക്കാം. നദീർ അവളെ കയ്യിൽ പിടിച്ചു ഇരുത്തി . അങ്കിൾ എണീറ്റു പോയി. ഇതാറുണ്ടാക്കിയതാ .എന്തിനാ എന്റെ പേര് പറഞ്ഞത്. അടുത്ത തട്ട് കടയിൽ നിന്നും വാങ്ങിയതാ.നിനക്ക് ഉണ്ടാക്കാൻ കഴിയില്ലെന്ന് തോന്നി. പിന്നെ ക്രെഡിറ്റ്‌ നിനക്ക് ഇരിക്കട്ടേന്ന് കരുതി. എനിക്ക് ആരുടെയും ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട. എനിക്ക് വേണ്ടി ഒന്നും ചെയ്യുകയും വേണ്ട.അവൾ കഴിക്കാതെ എണീറ്റു പോയി. മുഖത്തിട്ട് ഒന്ന് പൊട്ടിക്കുകയാ വേണ്ടേ ഭദ്രകാളി. പിശാച്. എന്തെങ്കിലും ചെറിയൊരു പണി ഇവൾക്കിട്ട് കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ. ........... അവനും പിന്നെ തിന്നാൻ തോന്നിയില്ല. അവനും എണീറ്റു പോയി. അടുക്കളയിൽ നിന്നും എന്തൊക്കെയോ തട്ടി തടഞ്ഞു വീഴുന്ന ശബ്ദം കേട്ടു ഓടി ചെന്നു. അവൾ കാലും പിടിച്ചു നിലത്തിരിക്കുന്ന കണ്ടു. പത്രങ്ങൾ ഒക്കെ നിലത്ത് വീണു കിടക്കുന്നു. എന്താ പറ്റിയെ. നീ വീണോ . അവൻ ചെറിയ പേടി തോന്നി. അവൾ ഇല്ലെന്ന് തലയാട്ടി. പിന്നെ ഇവിടെ ഇരിക്കുന്നത് എന്താ. ഒരു പാറ്റ കാലിന് മുകളിലൂടെ പാഞ്ഞു. പെട്ടന്ന് പേടിച്ചു പിറകോട്ടു മാറിയപ്പോ പാത്രം ഒക്കെ തട്ടി തടഞ്ഞു വീണു.

കൂടെ നീയും വീണോ. നീയെങ്ങനെയാ താഴെ എത്തിയെ. കാൽ എവിടെയോ തട്ടി. ചെറിയ വേദന തോന്നി. അതാ ഇവിടെ ഇരുന്നേ. അത്രയേ ഉള്ളൂ. പേടിപ്പിച്ചു കളഞ്ഞല്ലോ. അവൻ അവൾക്ക് നേരെ കൈ നീട്ടി. അവൾ കൈ പിടിക്കാൻ കൈ ഉയർത്തിയതും അവൻ കൈ വലിച്ചു. എന്റെ സഹായം വേണ്ടല്ലോ. നിന്റെ ഒരു കാര്യത്തിലും ഇടപെടാനും പാടില്ലല്ലോ.ഞാനത് മറന്നു. സോറി. അവൻ അവളെ മൈൻഡ് ആകാതെ പത്രം എടുത്തു വെക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അവന് ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു. കണ്ടിട്ട് കാൽ ഉളുക്കിയതാണ്.ചെറിയ നീര് വരുന്നുണ്ട്. എന്റെ സഹായം ഇല്ലാതെ എഴുന്നേൽക്കാൻ പറ്റില്ല. അവൾ കൈ ഉയർത്തിയത് കണ്ടി ട്ടും കാണാത്ത മട്ടിൽ ആക്കിയതാണ് . എന്നാലും എനിക്ക് ശരിക്കും കരിനാക്ക് ഉണ്ടോ. ചെക്ക് ചെയ്തു നോക്കേണ്ടി വരും. അല്ലാതെ ഇങ്ങനെ വരില്ല . ദുഷ്ടൻ കിട്ടിയ അവസരം മുതലാക്കുകയാണ്. ഒറ്റക്ക് എഴുന്നേൽക്കാൻ നോക്കിയതാ നടന്നില്ല. വേറെ ഒരു വഴിയും ഇല്ല. ഈ പിശാചിന്റെ കാൽ പിടിക്കുകയെ നിവർത്തിയുള്ളൂ.

നദീർ അവൻ കേൾക്കാത്ത പോലെയാക്കി. അവൾ രണ്ടു മൂന്നു പ്രാവശ്യം വിളിച്ചു. നീ വിളിച്ചിരുന്നോ. കേട്ടില്ല. എന്താ കാര്യം. അവൾക്ക് ദേഷ്യം വന്നെങ്കിലും അടക്കി പിടിച്ചു. എഴുന്നേൽക്കാൻ പറ്റുന്നില്ല. ഒന്ന് കൈ പിടിക്കോ. കാൽ ഉളുക്കിന്ന തോന്നുന്നേ. അവൻ പിടിച്ചു എഴുന്നേൽപ്പിച്ചു. അവൾക്ക് കാൽ നിലത്ത് കുത്താൻ പറ്റുന്നുണ്ടായിരുന്നില്ല അവൾ നടക്കാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. വേദനയുണ്ടോ കാൽ. മം എടുക്കണോ. വേണ്ട. പിടിച്ച മതി . അവൾ അടുത്തുള്ള കസേരയിൽ ഇരുന്നു.അവൾ വേണ്ടെന്നു പറഞ്ഞെങ്കിലും . നദീർ വേദനകുള്ള ഒരു തൈലം തടവി കൊടുത്തു. അവൾ ചുമരിൽ പിടിച്ചു നടക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. അവൻ കാണുന്നുണ്ടായിരുന്നു ഇത്. ടീ കാണിക്കാൻ പോണോ. ഈ അവസരത്തിൽ റിസ്ക് എടുക്കാൻ വയ്യ. കാണിക്കുന്നതാ നല്ലേ. **

- രണ്ടു ദിവസം കാൽ അനക്കാൻ പാടില്ലെന്ന് പറഞ്ഞു. ഈ അവസരത്തിൽ ടാബ്ലട്ട് നല്ലതല്ലെന്നും പറഞ്ഞു കുറച്ചു വേദനക്കുള്ള ഓയിന്മെന്റ് കൊടുത്തു. ചൂട് പിടിച്ച മതീന്ന് പറഞ്ഞു. അവൾക് കാലിന്റെ വേദനയെക്കാളും മനസ്സിൽ ആയിരുന്നു സങ്കടം. എന്താ ഇനി ചെയ്യാ. ഒരാളുടെ സഹായം ഇല്ലാതെ അനങ്ങാൻ പറ്റില്ല. നദീറിന്റെ സഹായം തേടാൻ മനസ്സ് അനുവധികുന്നുമില്ല.അവൾക്ക് ഓർകുംതോറും കരച്ചിൽ വരുന്നുണ്ടായിരുന്നു. നദീറിന് അവളുടെ അവസ്ഥ ശരിക്കും മനസ്സിലാവുന്നുണ്ടായിരുന്നു .ഞാനും ഇത് പോലെ കിടന്നത് ആണല്ലോ. അവൻ റൂമിൽ തന്നെ നിന്നു. ഫോൺ നോക്കിയും ടീവി കണ്ടും നേരം കൂട്ടി. അവളോട് മിണ്ടാൻ ശ്രമിച്ചെങ്കിലും ആദ്യം ഒന്നും മിണ്ടിയില്ല. എല്ലാം സഹിക്കാൻ പറ്റുമായിരുന്നു ഇടക്ക് ഇടക്ക് ഉള്ള വോമിറ്റ് അവളെ അഹന്തയും ചമ്മലുമൊക്കെ മാറ്റി. പിന്നെ പിന്നെ ഓരോ ആവശ്യത്തിനും മടിയോടെ ആണെങ്കിലും അവനെ തന്നെ വിളിച്ചു . അങ്കിൾ എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞു പോയി. നദീറും റജുവും അസീനയും മാത്രമായി വീട്ടിൽ .

അസീനക്ക് ശരിക്കും ഭ്രാന്ത് ഇളകുന്നുണ്ടായിരുന്നു . *** മൂന്നു ദിവസം അവൾക് മൂന്നു യുഗം പോലെ തോന്നിച്ചു. മൂന്നാമത്തെ ദിവസം വൈകുന്നേരം അവൾ മെല്ലെ എഴുന്നേറ്റു. കുറച്ചു വേദന ഉണ്ടെങ്കിലും നടക്കാൻ കഴിയുന്നുണ്ടായിരുന്നു . അവൾ നന്ദിയോടെ നദീറിനെ നോക്കി. നല്ല ഉറക്കം ആയിരുന്നു അവൻ. ടീവി യും കണ്ടു സോഫയിൽ കിടന്നതാ. അവിടെ കിടന്നു ഉറങ്ങുകയും ചെയ്തു. അവന്റെ അടുത്ത് വന്നിരുന്നു. ഈ മൂന്നു ദിവസവും അവൻ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിയില്ല. ഇവനോട് നല്ല രീതിയിൽ ഇത് വരെ പെരുമാറിയിട്ടില്ല. സുഖം ഇല്ലാതിരുന്നപ്പോ പോലും പലപ്പോഴും മോശമായി പെരുമാറിയിട്ട് ഉണ്ട്. എല്ലാത്തിനും പകരം വീട്ടാൻ പറ്റുമായിരുന്നു. ഒന്നും പറഞ്ഞില്ല. ഇഷ്ടക്കേടോടെ ആയിരുന്നില്ല അവൻ എനിക്ക് വേണ്ടി ഓരോ കാര്യവും ചെയ്തിരുന്നത്.അവന്റെ മുഖത്ത് നിന്നും അവളത് വായിച്ചെടുത്തിരുന്നു. അവൻ ചെയ്തു തന്നതെല്ലാം അവളുടെ ഓർമയിലേക്ക് വന്നു. എന്റെ കാൽ തിരുമ്മി ചൂട് പിടിച്ചു തന്നു. രണ്ടു മൂന്നു പ്രാവശ്യം അവനെ വിളിക്കുമ്പോഴേക്കും നിലത്ത് ഛർദിച്ചു. ഞാൻ വൃത്തിയാക്കാന്ന് പറഞ്ഞെങ്കിലും കേട്ടില്ല. യാതൊരു മടിയും കൂടാതെ വൃത്തിയാക്കി. തനിക്ക് ഇഷ്ടമുള്ള ഫുഡ്‌ ഉണ്ടാക്കി തന്നു. ഇടയ്ക്കിടെ ജൂസ് ഉണ്ടാക്കി തന്നു . വേണ്ടെന്നു പറഞ്ഞാലും നിർബന്ധിച്ചു കുടിപ്പിച്ചു. അവൾക്ക് എല്ലാം ഓർത്തപ്പോൾ എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story