💘റജില 💘: ഭാഗം 59

rajila

രചന: സഫ്‌ന കണ്ണൂർ

ടീ.. ഞാനിന്ന് ഒരു സ്വപ്നം കണ്ടു. എന്ത് സ്വപ്നം. ഞാൻ ഉറങ്ങുമ്പോൾ നീ എന്റടുത്തുവന്നു. എന്നിട്ട്..... അവൾക് തൊണ്ട വരളുന്ന പോലെ തോന്നി . തെണ്ടി അപ്പൊ ഉറക്കം അല്ലായിരുന്നോ. എന്നിട്ട്....... നീ എന്റെ മുടിയിൽ തലോഡി. എന്റെ നെറ്റിയിൽ ഒരു കിസ്സും തന്നു. അവൻ ഒരു ലാഘവത്തോടെ പറഞ്ഞപ്പോൾ അവൾക്ക് സമാധാനം ആയത്. മൂപ്പർ അതൊക്കെ ഒരു സ്വപ്നം ആയാണ് കണ്ടത്. രക്ഷപെട്ടു. എന്തു നല്ല നടക്കാത്ത സ്വപ്നം അത് എനിക്കും അറിയാം അതല്ലേ സ്വപ്നം എന്ന് പറഞ്ഞത്. പുലർച്ചെ കണ്ടതാണെങ്കിൽ നടക്കുന്നു എങ്കിലും പ്രതീക്ഷിക്കാമായിരുന്നു. ഇതിപ്പോ മനുഷ്യനെ കൊതിപ്പിക്കാൻ..... അവൻ പറയുന്നത് കേട്ട് അവൾക്ക് ചിരി വന്നു. സ്വപ്നം ആണെങ്കിലും മോളെ. റിയൽ ആയിട്ട് ഫീൽ ചെയ്തു . ദാ ഇപ്പോഴും ഉണ്ട് ഇവിടെ നീ തന്ന കിസ്സ്. അവൻ നെറ്റിയിൽ തൊട്ട് കൊണ്ട് പറഞ്ഞു.

അവൾ എഴുന്നേൽക്കാൻ നോക്കുമ്പോഴായിരുന്നു അവനത് പറഞ്ഞത്. അവൾ അവിടെ തന്നെ ഇരുന്നു. ഇനി എഴുന്നേറ്റാൽ ഇവൻ റിയൽ ആണെന്ന് ഉറപ്പിക്കും എനിക്ക് പണി കിട്ടും . വേണ്ടാരുന്നു. പറ്റിപോയി. ശരിക്കും ഞാൻ എന്താ അങ്ങനെ ചെയ്തേ. ഇനി എന്താ ചെയ്യാ. നടക്കാൻ കഴിയാത്ത പോലെ ഇരിക്കുന്നത നല്ലത്. എനിക്ക് ഇവിടെ ഇരുന്നു ബോറടിച്ചു . പുറത്ത് പോയി കൊള്ളാൻ ഉണ്ട്. അത്രേ ഉള്ളോ. അവൻ എണീറ്റു വന്നു അവക്ക് നേരെ കൈ നീട്ടി. അവൾ കയ്യിൽ പിടിച്ചു എണീറ്റു . വേദന ഉള്ള പോലെ നടന്നു. സ്റ്റെയർ കേസ് എത്തിയതും അവൻ നിന്നു. പിടിച്ചിട്ട് ഇവിടെ നിന്ന് ഇറങ്ങാൻ പാടാ അത് കൊണ്ട് ഇതേ രക്ഷയുള്ളൂ. പറയാളോട് കൂടി അവൻ അവളെ എടുത്തു . നീയെന്താ കാട്ടുന്നെ. താഴെ ഇറക്ക്. അവൾ ഇറങ്ങാൻ ശ്രമിച്ചതും അവൻ പറഞ്ഞു . പെടപ്പൻ കളി കളിച്ച രണ്ടാളും മൂക്കും കുത്തി താഴെ വീഴും. അവൾ പിന്നെ അനങ്ങിയില്ല .അവൾ അവന്റെ മുഖത്തേക്ക് തന്നെ ശ്രദ്ധിച്ചു നോക്കി. മുടിഞ്ഞ വെയിറ്റ് ആണല്ലോടീ. ഞാൻ പറഞ്ഞോ എന്നെ എടുക്കാൻ അവൾ ചൂടായി.

ഒരു തമാശ പറഞ്ഞതാ പൊന്നൂ വിട്ടേക്ക് .പിന്നെ മെല്ലെ മെല്ലെ നടക്കാൻ നോക്ക്. രണ്ടു മൂന്നു ദിവസായില്ലേ. ആദ്യം കുറച്ചു വേദന ഉണ്ടാകും പിന്നെ ശരിയായിക്കോളും. എനിക്കറിയാം എന്റെ കാര്യം നോക്കാൻ. എനിക്കാരുടെയും സഹായം വേണ്ട. എല്ലാം ഞാൻ തനിച്ചു ചെയ്തോളാം എന്നൊക്കെയുള്ള നിന്റെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാ ഇത്. ഞാൻ അത് സഹിച്ചു . അല്ലേലും ആവശ്യം കഴിഞ്ഞാൽ കറിവേപ്പില ആർക്കും വേണ്ടല്ലോ. ചെയ്തു തന്ന ഉപകാരത്തിന് നന്ദി. നന്ദി വേണ്ടായേ. കൂലി ഞാനെടുത്തു.അവളെ നോക്കി അവൻ കണ്ണടിച്ചോണ്ട് പറഞ്ഞു. മനസ്സിലായില്ല. എന്താണാവോ കൂലിയായി എടുത്തേ. നിന്നെ ഞാൻ എന്റെ മാറോടു ചേർത്ത് എവിടെയും തട്ടാതെ മുട്ടാതെ താഴെ എത്തിച്ചില്ലേ അത് തന്നെ. ചെയ്തു തന്ന സഹായത്തിനു അത്രേം കൂലി മതി. അപ്പൊ ഹെല്പ് ആയിരുന്നില്ലേ ചെയ്തത്. മുതലാക്കരുന്നല്ലേ അതേല്ലോ. നടക്കാൻ കഴിഞ്ഞിട്ടും നീ എന്തിനാ നടക്കാൻ എന്റെ സഹായം തേടിയെ. അവളുടെ മുഖം വിളറിവെളുത്തു . നിനക്ക് എങ്ങനെ..... നീ കണ്ടിരുന്നോ നടന്നത്.

താങ്ങി നടക്കുന്നതും താങ്ങിപിടിച്ചു നടക്കുന്നതും രണ്ടാമോളെ. നടക്കാൻ പറ്റാത്ത രണ്ടു ദിവസവും എന്റെ കാലായിരുന്നു നീ ഉപയോഗിച്ചത് .ഇപ്പൊ എന്റെ കയ്യ ഉപയോഗിച്ചേ. നടന്നത് നിന്റെ കാൽ കൊണ്ടാനെന്ന്. അത് പിന്നെ..... അത് പിന്നെ... ആ അത് പിന്നെ. പെട്ടന്ന് നടക്കുമ്പോൾ ബാലൻസ് കിട്ടിയില്ലെങ്കിലോന്ന് കരുതി . അതാ. അല്ലാതെ നിന്റെ കയ്യിൽ പിടിച്ചു നടക്കാനുള്ള പൂതി കൊണ്ടല്ല. അവൾ അതും പറഞ്ഞു അകത്തേക്ക് പോയി. ഈ പിശാചിന്റെ മനസ്സിൽ എന്താന്ന് ഒരു പിടിയും ഇല്ലല്ലോ. ചിലപ്പോൾ തോന്നും ഇഷ്ടം ആണെന്ന്. അത് മനസ്സിൽ ഉറപ്പിക്കുമ്പോഴേക്കും ഇമ്മാതിരി മറുപടിയുമായി വരും. വല്ലാത്തൊരു സ്വഭാവം തന്നെ. *** ഈ അങ്കിൾ എവിടെയാ പോയത്.അവൾ അങ്കിളിന്റെ റൂമിൽ പോയി നോക്കി. ഡ്രസ്സ്‌ ഒക്കെ ഇവിടെ ഉണ്ട്. ചോദിക്കുമ്പോൾ പറയും നിനക്ക് വയ്യാത്തതല്ലേ. ബുദ്ധിമുട്ടാവാണ്ടന്ന് കരുതി വരാത്തതന്നാ.

അഫുവ്വും ഉണ്ട് നാട്ടിൽ. രണ്ടു പേരും കൂടി എന്തായിരിക്കും പ്ലാൻ. അഫുവ്വും എന്തെങ്കിലും ചോദിച്ചാൽ ഉരുണ്ടു കളിക്കും. ഇവരൊക്കെ എന്തൊക്കെയോ എന്റെ അടുത്ത് നിന്നും മറകുന്നുണ്ട്. എന്തായിരിക്കും അത് . ഞാനൊന്ന് പുറത്തേക്കു പോകാൻ ഇറങ്ങിയ മതി. പിന്നെ പോലീസ് ക്വസ്റ്റൻ ആണ്. എവിടെ പോകുന്നു എന്തിന് പോകുന്നു എപ്പോ വരും. ഇതൊന്നും പതിവില്ലാത്തതാണ്. അങ്കിൾ ഇങ്ങ് വരട്ടെ എന്താ കാര്യമെന്ന് എങ്ങനെയെങ്കിലും പറയിപ്പിക്കണം. *** അവൾ ഓരോന്ന് ഓർത്ത് കൊണ്ട് സിറ്റൗട്ടിൽ ഇരുന്നു. അസീനയുമായി അന്നത്തെ പ്രശ്നത്തിന് ശേഷം മിണ്ടിയിട്ടില്ല. ഒരു കണക്കിന് അവളൊരു പാവം ആണ്. നദീറിനോട് ഉള്ള ഇഷ്ട കൂടുതൽ കൊണ്ടാണ് അവൾ അങ്ങനെയൊക്കെ ചെയ്തത്. അവളോട് സംസാരിക്കണം. അവളെ എങ്ങനെയെങ്കിലും പറഞ്ഞു മനസ്സിലാക്കണം.

എന്താ ഇത്ര കാര്യമായി ആലോചന. ഇവൾക്ക് നൂറു ആയുസാണല്ലോ . ചിന്തിച്ചതേ ഉള്ളൂ. കയ്യിൽ ഒരു ഗ്ലാസ്‌ ജൂസ് ഉണ്ട്. എന്നോട് ദേഷ്യം ആയിരിക്കും അല്ലേ. റജു ഒന്നും മിണ്ടിയില്ല. എനിക്കറിയാം ദേഷ്യം ഉണ്ടെന്ന്. അങ്ങനുള്ള പണിയാണല്ലോ ഞാൻ കാട്ടിയത്. എന്നോട് ക്ഷമിച്ചൂടെ . അന്നേരത്തെ ഒരു പൊട്ട ബുദ്ധിക്ക് ചെയ്തു പോയതാ. സോറി. നദീറിനെ ഒരുപാട് ഇഷ്ടം ആയിരുന്നു. കൈ വിട്ട് പോയപ്പോൾ സഹിച്ചില്ല. അതാ അന്ന്..... അവൾ കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ അവളും വല്ലാതായി. ക്ഷമിച്ചൂടെ എന്നോട്. ഞാൻ ബോംബയിലേക്ക് തിരിച്ചു പോവ്വുകയാ. ഇനി ശല്യമായി നിങ്ങളുടെ ഇടയിലേക്ക് വരില്ല. നീ കരയണ്ട. സാരമില്ല.. ഞാനതൊക്കെ അന്നേ വിട്ടു. എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഇല്ല. നിന്റെ അവസ്ഥ ആരെക്കാളും എനിക്ക് മനസ്സിലാവും. അസീന കയ്യിൽ ഉണ്ടായിരുന്ന ജൂസ് അവൾക്ക് നേരെ നീട്ടി.

അവളത് വാങ്ങി. ചുണ്ടോട് അടുപ്പിക്കാൻ നോക്കിയതും ഒറ്റ തട്ടായിരുന്നു അവൾ ആരാന്ന് നോക്കി. നദീർ. ഇവനെന്താ വട്ടായോ. നിനക്ക് ഇതെന്തിന്റെ കേടാ . നിലത്തും ഡ്രെസ്സിലും ഒക്കെയായി. നീ ഇത് കുടിച്ചോ. ഇല്ല. കുടിക്കാൻ പോവ്വുമ്പോഴല്ലേ തട്ടിയത് . ഇവൾ തരുന്നത് ഒന്നും കഴിക്കണ്ട. പച്ച വെള്ളം പോലും വിശ്വസിച്ചു കുടിക്കാൻ പറ്റില്ല. വല്ല വിഷവും കലക്കി തരും. അത്രക്ക് ദുഷ്ടത്തര മനസ്സ് മുഴുവൻ. അസീന പൊട്ടികരഞ്ഞു. മതി. നിർത് നിന്റെ കള്ളക്കരച്ചിൽ. ഇനി ചിലവാകില്ല എന്റെയടുത്ത്. റജു പ്ലീസ് . ഇതൊന്നും വിശ്വസിക്കരുത്. ഞാനിത് എനിക്ക് ഉണ്ടാക്കിയപ്പോൾ നിനക്കും എടുത്തുന്നെ ഉള്ളു . വേണമെങ്കിൽ കുടിച്ചു കാണിച്ചു തരാം. അവൾ ഗ്ലാസ്സിൽ ഉള്ള ബാക്കി കുടിച്ചു. നോക്ക് ഞാനിതിൽ ഒന്നും കലക്കിയിട്ടില്ല. അവൾ കരഞ്ഞുകൊണ്ട് അകത്തേക്ക് പോയി. വേണ്ടിയിരുന്നില്ല നദീർ അവളിപ്പോ ആകെ മാറി. എന്നോട് മാപ്പൊക്കെ പറഞ്ഞു. ഓ ഇപ്പൊ ഞാനായി തെറ്റുകാരൻ. ബാക്കിയുള്ളോർ എന്തു പറഞ്ഞാലും വിശ്വസിക്കും.

ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കരുത്ട്ടാ. അവൻ മുഖവും വീർപ്പിച്ചു പുറത്തേക്കു പോയി. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. * അസീന കരഞ്ഞു കൊണ്ട് റൂമിൽ ഇരിക്കുന്ന കണ്ടു. അവൾ അടുത്ത് പോയി. ഇരുന്നു. നദീറിന്റെ സ്വഭാവം അറിയാലോ മൂക്കത്ത ശുണ്ഠി. അവൻ പെട്ടെന്നുള്ള ദേഷ്യത്തിന് പറഞ്ഞതാ അവന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു. ഞാൻ കാരനല്ലെ ഇങ്ങനൊക്കെ.... Sry ഏയ്‌ അതൊന്നും വേണ്ട. അവനെ എനിക്കറിഞ്ഞുടെ. ഞാനത് കാര്യമാക്കിയി ട്ടില്ല. എന്നാ വാ എണീക്ക്. എനിക്ക് കിച്ചണിൽ ജോലി ഉണ്ട്. നമുക്ക് സംസാരിച്ചിരിക്കാലോ. എന്താ വരില്ലേ. പിന്നെല്ലാതെ എപ്പോ വന്നുന്നു ചോദിച്ച പോരെ. അവൾ എണീറ്റു മുഖം തുടച്ചു. റജുവിന്റെ പിറകെ പോയി. അവളുടെ മുഖത്തെ ക്രൂരമായ ചിരി റജു കണ്ടില്ല. അതൊന്നും അറിയാതെ റജു ഒരു ആലോചനയിലാരുന്നു. അവന് ഇന്ന് ഒരു സർപ്രൈസ് കൊടുക്കണം. കണ്ടാൽ അവൻ ഞെട്ടണം. അവന് ഇഷ്ടപെട്ട ഫുഡ്‌ തന്നെ ഇണ്ടാക്കിയാലോ. ചപ്പാത്തിയും ചില്ലിചിക്കനും.

മണം ഒന്നും പിടിക്കില്ല.വോമിറ്റ് ഉണ്ടാകും. എന്നാലും സാരമില്ല മൂക്ക് പൊത്തി പിടിച്ചനെലും ഉണ്ടാക്കാം. എത്രകാലായി അവൻ നോൺവെജ് കഴിക്കുന്നു.ആദ്യമായിട്ട് അവൻ ഭീഷണിപെടുത്തി ചില്ലിയും ചപ്പാത്തിയും ഉണ്ടാക്കിയത് അവൾക്ക് ഓർമ വന്നു. ഇന്ന് അവൻ ഇത് കണ്ടു ഞെട്ടണം. ഞാൻ പാചകം ഒക്കെ പഠിച്ചുന്ന് അവൻ അറിയട്ടെ. അവൾ ഉണ്ടാകുന്നതും നോക്കി അസീന അടുക്കളയിൽ തന്നെ നിന്നു. കുറച്ചൊക്കെ ഹെല്പ് ചെയ്യുകയും ചെയ്തു. അവൾ സഹായിക്കുന്നത് കണ്ടപ്പോൾ നദീർ പോവുമ്പോൾ പറഞ്ഞത് അവൾക്ക് ഓർമ വന്നു. അത്യാവശ്യം ഉള്ളതോണ്ട പോകുന്നേ. ആ പിശാചിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്.പച്ച വെള്ളം തന്നാൽ പോലും കുടിക്കണ്ട .ഉപദ്രവിക്കുന്നുള്ള പേടി ഇല്ല. കാരണം നിന്റെ കൈ കരുത്ത് ആരെക്കാളും എനിക്കറിയാം. നിന്റെ ഒറ്റ അടിക്കേ അവളുള്ളൂ. എന്ത് ഉണ്ടെങ്കിലും വിളിക്കണം. ഫോൺ കയ്യിൽ തന്നെ വെക്കണം. എന്തിനാ ആ പാവത്തിനെ ഇങ്ങനെ പറയുന്നേ.നിന്നോടുള്ള ഇഷ്ടം മൂത്തു വട്ടായത അവൾക്ക്. അത് തന്നെയാ എനിക്ക് കൂടുതൽ പേടി.

പ്രണയത്തിന് വേണ്ടി സ്ത്രീ തപസും ചെയ്യും യുദ്ധവും ചെയ്യും എന്നാ ചൊല്ല്. കൊള്ളാലോ ഫിലോസഫിയൊക്കെ പറയാൻ അറിയോ അവളെ അല്ല പേടി. ആഷിക്കിനെയാ നീ അറിയാതെ പലതും നിനക്ക് ചുറ്റും നടക്കുന്നുണ്ട് അവൻ മനസ്സിൽ ഓർത്തു . എന്താ ആലോചിക്കുന്നേ ഒന്നും ഇല്ലേ. ചുമ്മാ ഓരോന്ന് ഓർത്തു. പറഞ്ഞത് മറക്കണ്ട. ഞാൻ ഇടക്ക് വിളിക്കും. ** റജു പെട്ടന്ന് തന്നെ എങ്ങനെയൊക്കെയോ എല്ലാം ഉണ്ടാക്കി. അവൾ ഇടക്കിടക്ക് ഫോൺ നോക്കുന്നുണ്ടാരുന്നു. അവൻ വിളിക്കുന്നു പറഞ്ഞു ഒരിക്കൽ പോലും വിളിച്ചില്ലല്ലോ. ബിസിയാരിക്കും. അങ്ങോട്ട്‌ വിളിക്കാൻ അവൾക്ക് തോന്നിയില്ല. എനിക്ക് ശരിക്കും എന്താ പറ്റിയെ അവനെ തന്നെ ആലോചിക്കുന്നു. അവന് കിസ്സ് കൊടുത്തു അവന് ഇഷ്ടപെട്ട ഫുഡ്‌ ഇണ്ടാക്കി. ഈ രണ്ടു ദിവസം കൊണ്ട് വീണ്ടും അവൻ എന്നിലേക്ക്‌ കടന്നു കയറുന്നുണ്ടോന്ന് ഒരു തോന്നൽ.

പക്ഷെ എന്തോ ഒന്ന് അടുക്കും തോറും തടഞ്ഞു നിർത്തുന്ന പോലെ. ഇവൻ പറഞ്ഞതൊക്കെ ശരിയായിരിക്കുമോ. അസീന ആയിരിക്കോ ആ ലെറ്റർ എഴുതിയത്. ആണെങ്കിൽ തന്നെ അന്ന് രാത്രി സംഭവിച്ചത് അവളെങ്ങനെയാ അറിഞ്ഞത്. അവൻ പറയാതെ എങ്ങനെ മറ്റൊരാൾ അറിയും. വല്ലാത്തൊരു അവസ്ഥയിൽ ആണല്ലോ ഇപ്പൊ . ഇവളോട് ചോദിച്ചാലോ. അല്ലെങ്കിൽ വേണ്ട ഞങ്ങൾ തമ്മിൽ ഉടക്കിലാന്ന് അവൾ അറിയില്ലേ. എന്താ ആലോചിക്കുന്നേ. നതിങ്. ഒന്ന് ഫോൺ തരുമോ എന്റെ ഫോണിൽ ബാലൻസ് ഇല്ല. അവൾ ഫോൺ എടുത്തു അവൾക്ക് കൊടുത്തു . അസീന കൈ നീട്ടി വാങ്ങിയതും അവളെ കയ്യിന്ന് ഫോൺ താഴെ വീണു പാർട്സ് ആയി. സോറി സോറി. സോറി റജു. പെട്ടന്ന് കയ്യിൽ നിന്നും വീണു. ഫോൺ പിന്നെ ഓൺ ആയില്ല സാരമില്ല. അറിഞ്ഞോണ്ട് അല്ലല്ലോ ലാൻഡ് ഫോണിൽ നിന്നും വിളിച്ചോ. അത് രണ്ടു ദിവസം ആയി കേടാ. ബെസ്റ്റ്. ഇനി നദീർ വന്നിട്ടേ വിളിക്കാൻ പറ്റു. അത്യാവശ്യം ആണോ. ആയിരുന്നു. സാരമില്ല പിന്നെ വിളിച്ചോളാം റജു പോയി ടീവിയും കണ്ടു ഇരുന്നു.

അസീന അവളെ റൂമിലേക്കും പോയി. കുറച്ചു കഴിഞ്ഞു അസീന പേടിച്ച ഭാവത്തോടെ അവളുടെ അടുത്തേക്ക് വന്നു. എന്താ പറ്റിയെ. നീയെന്താ വല്ലതിരിക്കുന്നെ. നദീറിന്....... ബാക്കിപറയാതെ അവൾ ഇരുന്നു. നദീര്ന്ന് എന്താ പറ്റിയെ. അവൻ എവിടെയാ ഉള്ളെ. സാലി വിളിച്ചിരുന്നു. ചെറിയൊരു ആക്സിഡന്റ്. കൈക്ക് ചെറിയ പരിക്ക് ഉണ്ടെന്ന്. ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. നാളെ വരുന്ന് പറഞ്ഞു .നിന്റെ ഫോണിൽ കിട്ടാത്തൊണ്ട എന്നെ വിളിച്ചേ .തിരിച്ചു വിളിക്കാനാണേൽ ഫോണിൽ ബാലൻസ് ഇല്ല . അവൾക് ശരീരം മുഴുവൻ തളരുന്ന പോലെ തോന്നി . വിളിക്കുന്നു പറഞ്ഞിട്ടും വിളിക്കാതിരുന്നപ്പോഴെ സംശയം തോന്നിയതാ. ഇങ്ങനെയാകുന്നു കരുതിയില്ല. ഏതാ ഹോസ്പിറ്റൽന്ന് അറിയോ. അവൾ ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു കൊടുത്തു. നാളെ അവറിങ് വരും. ചെറിയൊരു പരിക്ക് അത്രയേ ഉള്ളൂ.

നീ പേടിക്കൊന്നും വേണ്ട. എനിക്ക് നേരിട്ട് കാണാതെ ഒരു സമാധാനം ഉണ്ടാകില്ല. ഞാൻ ഹോസ്പിറ്റലിൽ പോവുകയാ . അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എന്നാ ഒറ്റക്ക് പോകണ്ട . ഞാനും വരുന്നു. അവൾ പെട്ടന്ന് തന്നെ റെഡിയായി വന്നു. ഈ അവസ്ഥയിൽ നീ ഡ്രൈവ് ചെയ്യണ്ട. ഞാൻ ഓടികം. അവൾ താക്കോൽ അസീനക്ക് കൊടുത്തു. അവളുടെ മനസ്സ് മുഴുവൻ അവനെ പറ്റി തന്നെയാരുന്നു. മനസ്സുരുകിതന്നെ അവൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഒരു വീടിന്റ മുന്നിൽ കാർ നിർത്തിയതും അവൾ ഞെട്ടലോടെ അസീനയെ നോക്കി. ഞാൻ പണ്ട് താമസിച്ചിരുന്ന എന്റെ വീട് ഇതെന്താ ഇവിടെ. ഇവിടെയാ നിന്റെ ഭർത്താവ് ഉള്ളത്. അവൾക്ക് ചതി മണത്തു . ഇവൾ എന്നെ ചതിക്കുകയാരുന്നു. ഒന്നും ആലോചിക്കാതെ എടുത്തു ചാടുകയും ചെയ്തു. നദീർ അപ്പോഴേ പറഞ്ഞതാ ഇവളെ വ്ശ്വസിക്കരുതെന്ന്. ദാ വന്നല്ലോ നിന്റെ ഭർത്താവ്. അവൾ ഡോർ തുറന്നു പിടിച്ച ആളെ നോക്കി. മുഖതെക്ക് നോക്കുമ്പോഴേക്കും അവളുടെ മുഖത്ത് ഒരു കർച്ചീഫ് വീണിരുന്നു. ബോധം മറയുന്നതിനിടയിലും ആ വ്യക്തിയെ അവൾ തിരിച്ചറിഞ്ഞിരുന്നു. ആഷിക് ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story