💘റജില 💘: ഭാഗം 6

rajila

രചന: സഫ്‌ന കണ്ണൂർ

ആരാടാ ഈ മൊഞ്ചത്തി. ഇപ്പൊഴാടാ മോനെ ഇത് കല്യാണവീടായത്. കളർ ഫുൾ ആകാൻ ആളുമെത്തി. നദീർ ഫോണിൽ നിന്നും മുഖം ഉയർത്തി നോക്കി. പിറകു വശമേ കാണുന്നുള്ളൂ. ഔട്ടോക്കാരന് പൈസ കൊടുക്കുകയാണ്. ഫർദയാണ് വേഷം. മനസ്സിൽ ലഡു പൊട്ടണ്ട മോനെ. വീട്ടിൽ ഉമ്മാക്ക് സഹായത്തിനു ഒരു കുട്ടി വരുമെന്ന് പറഞ്ഞിരുന്നു അവളായിരിക്കും. ആരായാലെന്താ മോനെ. കണ്ണ്‌ മാത്രമേ കണ്ടുള്ളു. ടാ ആ കണ്ണുകൾ ഇത്ര ബ്യൂട്ടിഫുൾ ആണെങ്കിൽ അവളുടെ മുഖം എങ്ങനെയായിരിക്കും. ആലോചിച്ചിട്ട് എന്റെ പൊന്നേ..... എന്താ അനസേ ഒറ്റ നോട്ടത്തിൽ തന്നെ അവൾ കേറി കൊത്തിന്ന് തോന്നുന്നല്ലോ. പറയാനുണ്ടോ മച്ചു് അവളുടെ മുഖം കാണാൻ കൊതിയായിട്ട് വയ്യ. അത്രക്ക് ഉണ്ടോ. അവൻ പറഞ്ഞത് കേട്ടു ചെറിയൊരു ക്യുരിയോസിറ്റി നദീറിനും തോന്നി. ബോംബെ വാലയുടെ മനസിളക്കാൻ മാത്രം സുന്ദരിയാരാണാവോ അവൻ അവളെ നോക്കി നിന്നു. റജില ആ വീടും പരിസരവും ചുറ്റും നോക്കി.സ്വന്തം ഐഡന്റിറ്റി മറച്ചു വെച്ച്

ഇനി എത്രനാൾ ഇവിടെ. എത്രാമത്തെ വേഷം കെട്ടല ഇത്. ഇത് അവസാനത്തെ ആകണേ. നദീറിന്റെയും റജിലയുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു. അറിയാതെ അവൻ വിളിച്ചു പോയി റജില റജിലയും അപ്പോഴാണ് അവനെ കണ്ടത്.യാ അല്ലാഹ് നദീറിന്റെ വീടാണോ ഇത്. . ആരുടെ മുന്നിൽ നിന്നും ഓടിയൊളിച്ചുവോ.അവസാനം ഇവന്റെ വീട്ടിൽ തന്നെ എത്തി. തിരിച്ചു ഈ ഔട്ടോയിൽ തന്നെ പോയാലോ. എന്തൊക്കെയാ ഇനി ഇവിടെ സംഭവിക്കുക. ഇവന്റെ മുന്നിൽ എത്രനാൾ നാടകം കളിക്കാൻ തനിക്ക് ആവും. അവൾക്ക് പെട്ടന്ന് എന്താ ചെയ്യേണ്ടെന്ന് മനസ്സിലായില്ല ആരാടാ റജില. ഇവളെ പേരാണോ അവന് മറുപടി പറയാൻ വാ തുറക്കാൻ പറ്റിയില്ല.അവൾ ഇവിടെ.ഷോക്ക് അടിച്ച പോലെ നിന്നു. അവൻ അവളുടെ അടുത്തേക്ക് നടന്നു. ഫാത്തിമാ എന്താ അവിടെ തന്നെ നിന്നെ കേറിപ്പോര് ഇത് തന്നെയാ വീട്. ഉപ്പ പറയുന്ന കേട്ട് അവൻ പിടിച്ചു നിർത്തിയപോലെ നിന്നു. ഫാത്തിമ.... ഇത് റജിലയല്ലേ. ഉപ്പാ ഇത് ഇത് ഫാത്തിമ ഞാൻ പറഞ്ഞിരുന്നില്ലേ ഇന്ന് വരുമെന്ന് ആ കുട്ടിയാ.

എനിക്ക് ആള് മാറിയോ. ഇല്ല. ഒരിക്കലും ഇല്ല ഇത് റജില തന്നെയാണ്. എന്റെ ഉറക്കം കെടുത്തിയിരുന്ന ആ കണ്ണുകൾ. അത് ഏത് ആൾക്കൂട്ടത്തിനിടയിലും എനിക്ക് തിരിച്ചറിയാൻ പറ്റും. ഇത് അവള് തന്നെയാണ്. ഉപ്പാക്ക് ആള് മാറിയതാണോ.റജില വീട്ടിൽ ജോലിക്ക് പോവ്വാൻ മാത്രം പാവപ്പെട്ട വീട്ടിലെയാണോ.അത് കൊണ്ടാണോ അവളുടെ ഡീറ്റെയിൽസ് മറച്ചു പിടിച്ചത്. ഒന്നും മനസ്സിലാവുന്നില്ലല്ലോ. കേറിവാ മോളേ. അവൾ നദീറിനെ നോക്കാതെ ഉള്ളിലേക്ക് നടന്നു. ടാ നിനക്ക് അവളെ നേരത്തെ അറിയോ എനിക്ക് അറിയുന്ന കുട്ടിയെ പോലെ തോന്നി. അവനും ഉള്ളിലേക്ക് നടന്നു. ഉപ്പ എല്ലാരേയും പരിചയപ്പെടുത്തി കൊടുക്കുകയാണ്. നദീറിനെ കണ്ടതും അവൾ മൂട് പടം താഴ്ത്തി. ഇത് എന്റെ മോൻ നദീർ. പഠിപ്പൊക്കെ കഴിഞ്ഞു. ഗൾഫിലേക്ക് പോകാൻ പോവ്വാ. ഇവളുടെ കല്യാണം കഴിയാൻ നിൽക്കുവാണ്. അവൾ അവനെ നോക്കി. അവന്റെ മനസ്സ് ഉറപ്പിച്ചു പറഞ്ഞു ഇത് റജില തന്നെ. പക്ഷേ അവളുടെ കണ്ണിൽ അറിയുന്ന ഭാവം പോലും ഇല്ലാത്തത് അവനിൽ നിരാശ ഉണ്ടാക്കി.

ഇനി ഒരു പോലുള്ള ഏഴുപേർ ഉണ്ടെന്നല്ലേ.ഏഴു കണ്ണുകളും ഇനി ഒരു പോലത്തെ ഉണ്ടാവോ. അങ്ങനെയാവോ ഇത് റജിലയല്ലേ ഇനി. ആണെങ്കിൽ പേര് മാറ്റി പറഞ്ഞു എല്ലാരേയും കപളിപ്പിക്കുന്നത് എന്തിന്.നൂറായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉദിച്ചു. എല്ലാത്തിനും ഉത്തരം കിട്ടണമെങ്കിൽ അവളുടെ മുഖം കാണണം. അതിനു എന്താ വഴി. നാസി ഇവൾക്ക് റൂം കാണിച്ചു കൊടുക്ക്. നാസില അവളെയും കൂട്ടി പോയി. ആകെ കൺഫ്യൂഷൻ ആയല്ലോ. എങ്ങനെയെങ്കിലും മുഖം കണ്ടേ തീരൂ. അതേ ചിന്തയോടെ ആയിരുന്നു അനസും. * നാസില പോയതും മൂഡ് പടം വലിച്ചെറിഞ്ഞു. അവൾ ബെഡിലേക്ക് വീണു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വീണു തലയിണ നനഞു കുതിർന്നു.നദീർ തീരാത്ത ഒരു നോവായി എന്നും മനസ്സിൽ ഉണ്ട്. . പെണ്ണെന്നും അവന്റെ കളിപ്പാവയാണെന്ന് അറിയാം. എത്രയോ പെൺകുട്ടികളിൽ ഒരാൾ മാത്രമാണ് ഞാൻ . എന്നിട്ടും എന്തു കൊണ്ട അവനെ വെറുക്കാൻ പറ്റാത്തത്.അവനെ കാണുമ്പോൾ ഹൃദയമിടിപ്പ് നിൽക്കുന്ന പോലെ തോന്നുന്നു.

അവന്റെ മുന്നിൽ പിടിച്ചു നിന്നേ പറ്റു. അവന്റെ മുന്നിൽ എന്നല്ല ആരുടെ മുന്നിലും ഇനി തോൽക്കാൻ ഇല്ല.അവൾ കണ്ണ്‌ തുടച്ചു. ജയിക്കണം. നദീർ അതിന് തടസ്സം ആയി ഉണ്ടാവാൻ പാടില്ല. അവന് ഇപ്പൊ ഒരു സംശയം മാത്രേ ഉള്ളൂ. തിരിച്ചറിയുന്നത് വരെ ഇവിടെ പിടിച്ചു നിക്കണം.അവന്റെ മുന്നിൽ പെടാതിരിക്കാൻ കഴിവതും ശ്രമിച്ചേ പറ്റു. പിടിക്കപ്പെട്ടാൽ....ഇല്ല അതിനു മുൻപ് ഇവിടെ നിന്നും പോകണം. അവൾ ഫർദ മാറ്റി ചുരിദാർ എടുത്തിട്ടു. . മൂക്ക് വരെ താഴ്ത്തിഷാൾ ഇട്ടു . കണ്ണാടിയിൽ നോക്കി മുഖം ശരിക്കും കാണാൻ കഴിയുന്നില്ല . തല കുനിച്ചു നടക്കുകയും ചെയ്താൽ തൽക്കാലത്തേക്ക് ഇത് മതി. അവൾ റൂമിൽ നിന്നും പുറത്തിറങ്ങി. മുന്നിൽ നദീർ. റജില ഒന്ന് നിന്നെ. എന്റെ പേര് ഫാത്തിമ. ആരാ ഈ റജില. നേരത്തെയും വിളിക്കുന്ന കേട്ടു. ശബ്ദം കഴിയുന്നത്ര സോഫ്റ്റാക്കി പതുക്കെയാണവൾ സംസാരിച്ചത്. അവന് പിന്നെ എന്തു പറയണമെന്ന് അറിയാതെ പരുങ്ങി. എനിക്ക് ആള് മാറിയതാണോ ഇനി. ശബ്ദം ഒക്കെ വിത്യാസം ഉള്ളത് പോലെ. മുഖം ഇപ്പോഴും കാണുന്നില്ല.

ഇവളെന്തിനാ മുഖം മറച്ചു നിക്കുന്നെ. അത് തന്നെ കളവ് അല്ലേ. മനസ്സ് സമ്മധികുന്നില്ല അത് റജിലയല്ലെന്ന്. അവൾ പോയി. നദീറും അനസും ഇല്ലാത്ത ഓരോ ആവശ്യവുമായി അടുക്കളയിയും അവിടെയും ഇവിടയുമൊക്കെ ആയി റജിലയെ ചുറ്റി പറ്റി നിന്നു.അവൾ മുഖം ഉയർത്തി നോക്കിയത് പോലും ഇല്ല. അവളും കാണുന്നുണ്ടായിരുന്നു ഇവരുടെ കോപ്രായങ്ങൾ. ഉള്ളിൽ അവൾക്ക് ചിരിയും വരുന്നുണ്ടായിരുന്നു. ഇവൾക്ക് എങ്ങനെയാ കണ്ണ് കാണുന്നെ അനസേ. നടക്കുമ്പോൾ തട്ടി വീഴുന്നതും ഇല്ലല്ലോ. നദീർ കുറച്ചു സങ്കടത്തോടെ പറഞ്ഞു. നല്ല ദീനിബോധം ഉള്ള കുട്ടിയാടാ.അതാ മുഖം താഴ്ത്തി നടക്കുന്നെ. ആണുങ്ങളെ മുന്നിൽ മാത്രേ ഇങ്ങനുള്ളു. അല്ലാത്തപ്പോൾ തട്ടം ഉയർത്തിയ നടപ്പ്. ഐ ലൈക്‌ ഇറ്റ് നദീർ അവനെ നോക്കി പുഞ്ചിരിച്ചു. എന്നേക്കാൾ വലിയ വായിനോക്കിയാണല്ലോ മോനെ. റബ്ബേ ഇനി ഇത് റജിലയാണെങ്കിൽ എനിക്ക് പാരയും ആകോ ഇവൻ. ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ഇങ്ങനെ ടെൻഷൻ അടിച്ചു നടക്കണ്ടായിരുന്നു. ഉറങ്ങാൻ തന്നെ ഇന്ന് പറ്റുമെന്നു തോന്നുന്നില്ല.

ഒന്നൂടി ട്രൈ ചെയ്തു നോകാം. അവൻ അടുക്കളയിലേക്ക് ചെന്നു. എല്ലാവരും ഓരോ ജോലിയിലാണ്. ഫാത്തിമാ എന്റെ റൂമിൽ ജഗ്ഗിൽ കുടിക്കാൻ വെള്ളം കൊണ്ട് വെക്കണം. അവൾ മൂളി. എന്തെങ്കിലും പണിയാണോ ഇനി. അവൾ വെള്ളം റൂമിൽ കൊണ്ട് വെച്ചു നദീർ ഫോണിൽ നോക്കികൊണ്ട്‌ ബെഡിൽ കിടപ്പുണ്ട്. അവളെ മൈൻഡ് ചെയ്തില്ല. അവിടെ മേശമേൽ വെച്ചേക്ക്‌. അവൾക്ക് ഉള്ളിൽ അത്ഭുതവും ചെറിയ ടെൻഷനും തോന്നി. എന്തായിരിക്കും മനസ്സിൽ. പെട്ടെന്ന് തോൽവി സമ്മതിച്ചു തരുന്ന കക്ഷിയല്ല. അവൾ വെള്ളം വെച്ചു തിരിച്ചു നടന്നു. ബെഡിന്റെ അടുത്ത് കൂടിയാണ് പോകേണ്ടത്. അവൾ മുന്നിലൂടെ പോയപ്പോൾ അവൻ മെല്ലെ ഷാളിന്റെ അറ്റം കട്ടിലിന്റെ കൈവരിയിൽ കൊളുത്തി. ഒരു സെക്കൻഡ് കൊണ്ട് അത് ചെയ്തു ഒന്നും അറിയാത്ത പോലെ ഫോണിലേക്ക് തന്നെ നോക്കി നിന്നു. അവൻ നെഞ്ചിടിപ്പോടെ കാത്തിരുന്നു. അവൾ നടക്കും തോറും ഷാൾ അഴിഞ്ഞു കൊണ്ടിരുന്നു. റൂമിൽ നിന്നും പുറത്തു കടക്കാനുള്ള ധൃതിയിൽ അവൾ ഷാൾ അഴിയുന്നത് അറിഞ്ഞിരുന്നില്ല. വാതിൽക്കൽ എത്തിയതും ഷാൾ മുഴുവനായും തലയിൽ നിന്നും ഊരി വീണു. .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story