💘റജില 💘: ഭാഗം 60

rajila

രചന: സഫ്‌ന കണ്ണൂർ

പോകുന്നോർ ഒക്കെ പൊയ്ക്കോട്ടേ.എനിക്കെന്താ. എന്നെ വേണ്ടാത്തൊരെ എനിക്കും വേണ്ട. എവിടെയെങ്കിലും പോയി തുലയട്ട് . കാണണ്ട എനിക്കിനി അവളെ. അവളെ അന്വേഷിച് ഇനി ഞാൻ നടക്കേം ഇല്ല . ഭ്രാന്തനെ പോലെ പിറുപിറുക്കുന്ന അവന്റെ ചുമലിൽ സാലി കൈ വെച്ചു. ഈ അവസരത്തിൽ അവനോട് എന്ത് പറഞ്ഞ ആശ്വസിപ്പിക്കേണ്ടതെന്ന് അവനും മനസ്സിലായില്ല. അവന്റെ ജീവനും ജീവിതവും എല്ലാം അവളാണ്. ആരെക്കാളും എനിക്കറിയാം അത്. അങ്ങനെയുള്ള അവനെ വേണ്ടാന്നും പറഞ്ഞു ഒരു ലെറ്ററും എഴുതിവെച്ചു നാട് വിട്ട റജുവിനോട്‌ സാലിക്ക് വെറുപ്പായിരുന്നു തോന്നിയത്. നദീർ അവന്റെ കൈ എടുത്തു മാറ്റി എനിക്ക് സങ്കടം ഒന്നും ഇല്ലടാ. ഞാനെന്തിനാ സങ്കടപെടുന്നെ. അവൾ സുഖമായി ജീവിക്കാൻ പോയതല്ലേ. ജീവിക്കട്ടെ. ഞാൻ കൂടെയില്ലെങ്കിൽ അവൾക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെങ്കിൽ അവൾ ജീവിക്കട്ടെടാ. അവളെ സന്തോഷം മാത്രമേ ഞാനിന്നുവരെ ആഗ്രഹിച്ചിട്ടുള്ളു. എന്റെ കുട്ടിയെ അവൾക്ക് ഒരുപാട് ഇഷ്ടമാ.

അവൾ പൊന്നുപോലെ നോക്കിക്കോളും. അതെനിക്ക് ഉറപ്പാ. അത് മതി എനിക്ക്. അത് മതി. അവന്റെ വാക്കുകൾ സംസാരിക്കുമ്പോൾ ഇടറുന്നുണ്ടായിരുന്നു . ഒന്ന് നിർത്തെടാ. മതി. സങ്കടം ഇല്ലെന്ന് ഭവിച്ചത്. നിന്റെ ചങ്ക് പൊട്ടുന്ന വേദന എനിക്ക് മനസ്സിലാവും. എന്റെ മുന്നിൽ വേണ്ട നിന്റെ അഭിനയം. നിന്നെ വേണ്ടാത്തൊരെ നിനക്കും വേണ്ട അത്ര തന്നെ . ഇനി അവളെ പേര് പോലും മിണ്ടിപോകരുത്. നദീർ ഒന്നും മിണ്ടിയില്ല. അവന്റെ കണ്ണ് നിറഞ്ഞത് സാലി കാണാതിരിക്കാൻ അവൻ താഴേക്ക് നോക്കി ഇരുന്നു. കുറച്ചു സമയം അവർ രണ്ടുപേരും ഒന്നും മിണ്ടാതെ നിന്നു. പിന്നെ നദീർ എണീറ്റു. ടാ ഞാൻ വീട്ടിലേക്കു പോവ്വുകയാ. വീട്ടിൽ ആർകെങ്കിലും അറിയോ റജു പോയത്. ഇല്ല. ഞാൻ വരുന്ന വരെ ആരും വന്നിട്ടില്ല. ഇപ്പൊ എല്ലാവരും വന്നു കാണും. എന്താ അവരോടൊക്കെ പറയാ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

എന്റെ കണ്ണൊന്നു തെറ്റാൻ കാത്തിരിക്കുകയായിരുന്നു അവളെന്ന് ഒരിക്കലും കരുതിയില്ല. നീ എന്റെ അടുത്ത് വന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനൊന്നും സംഭവിക്കില്ലാരുന്നു അല്ലെ. പോകണോന്ന് ഉള്ളോണ്ട് അവൾ പോയി. അതിന് നീ എന്തു പിഴച്ചു. നിനക്ക് ബൈക്ക് ആക്സിഡന്റ് ആയത് അതിന് ഒരു നിമിത്തം. ഞാൻ പോട്ടെടാ. ഉമ്മ എത്തിയെന്നു തോന്നുന്നു. വിളിക്കുന്നുണ്ട്. അവൻ പോയി. അവന് കാർ ഓടിക്കുമ്പോൾ കണ്ണ് നിറഞ്ഞു വഴിയൊന്നും കാണുന്നുണ്ടായിരുന്നില്ല. അവൻ അവൾ എഴുതിവെച്ച ലെറ്റർ ഒന്നൂടി വായിച്ചു . "പറയാതെ പോകണോന്ന കരുതിയിരുന്നത്. പിറകെ തേടി വന്നാലൊന്ന് കരുതി. ദയവുചെയ്തു എന്നെ ഇനി അന്വേഷിക്കരുത്. എനിക്ക് ഇഷ്ടമല്ല നിന്നെ.I ഹേറ്റ് യു. നിന്റെ കൂടെ കഴിയുന്ന ഓരോ നിമിഷവും ഞാൻ ശ്വാസം മുട്ടിയ ജീവിച്ചത്. ഞാൻ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ആഗ്രഹിക്കുന്നു നിന്റെ കൂടെ കഴിഞ്ഞാൽ എനിക്കതിന് ഒരിക്കലും കഴിയില്ല. ഇനി ഒരിക്കലും കണ്ടു മുട്ടാതിരിക്കട്ടെ. ഗുഡ് ബൈ. "

** നീ ഒറ്റക്കെയുള്ളോ. റജു എവിടെ. ഉമ്മാന്റെ ചോദ്യത്തിന് മുന്നിൽ ആദ്യം അവനൊന്ന് പകച്ചു. അവൾക്ക് കൊടുത്ത വാക്ക് അവന് അപ്പോഴാ ഓർമ വന്നത്. നീ പോയാലും നിന്നെ ആരും കുറ്റം പറയില്ല. എല്ലാ കുറ്റവും ഞാൻ ഏറ്റെടുത്തോളം. അല്ലെങ്കിലും അവളെ ആരും കുറ്റം പറയുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല. അവൾ ബാംഗ്ലൂർക്ക് പോയി. ബാഗ്ലൂർക്കോ എന്തിന്. അവിടെ ആരാ ഉള്ളത് അവൾക്. ഷബീർ ഇവിടെ അല്ലെ ഉള്ളെ. അവൻ ഒന്നും മിണ്ടിയില്ല . എന്നാലും ഞങ്ങളോടൊന്നും ഒരു വാക്ക് പറഞ്ഞില്ലല്ലോ. എപ്പോഴാ ഇനി വരിക. അവൾ ഇനി വരില്ല. ഞാൻ പറഞ്ഞയച്ചതാ അവളെ. വരില്ലെന്നോ. ഒന്ന് തെളിച്ചു പറയുന്നുണ്ടോ നീ. എനിക്ക് ഇഷ്ടമല്ല അവളെ. ഉപ്പ പറഞ്ഞോണ്ട ഞാൻ അവളെ കല്യാണം കഴിച്ചത്. ഇത്രയും കാലം സഹിക്കുകയാരുന്നു ഞാൻ. മോനെ നീ......ഉമ്മാന്റെ മുഖത്ത് ഒരു ഞെട്ടൽ അവൻ കണ്ടു. നിനക്ക് എങ്ങനെയാ അതിന് കഴിഞ്ഞേ. അതിന് സ്വന്തം എന്ന് പറയാൻ പോലും ആരുമില്ല. അവൾ ബാംഗ്ലൂർക്ക് തന്നെയാണോ പോയത്. എവിടെയെങ്കിലും പോയി തുലയട്ട്.

അവളായി അവളുടെ പാടായി. എനിക്ക് ഇനി അവളെ കാര്യം അന്വേഷികണ്ട ആവശ്യം ഇല്ല. ശല്യം ഒന്ന് പോയികിട്ടിയല്ലോ. അതിന് മറുപടിപറഞ്ഞത് ഉപ്പയാരുന്നു. അവന്റെ മുഖത്ത് ആഞ്ഞടിച്ചു . പെട്ടെന്നായതിനാൽ അവൻ ഒന്ന് വേച്ചു പോയി. അവൾ ശല്യം..... അല്ലേ പൊന്നുമോന്. ഇങ്ങനെ ദുഷ്ടനാവാൻ നിനക്ക് എങ്ങനെ കഴിഞ്ഞു. എന്ത് കുറവാ നീ അവളിൽ കണ്ടത്.അവളെ വിവാഹം കഴിക്കാൻ എന്ത് യോഗ്യതയാടാ നിനക്ക് ഉള്ളെ. തെറ്റ് പറ്റിയത് നിനക്കല്ല എനിക്കാ. നിനക്ക് അവളെ വേണ്ടെങ്കിൽ എന്നോട് ഒരു വാക്ക് പറയാമായിരുന്നു. ഞാൻ സ്വീകരിച്ചേനെ അവളെ എന്റെ മരുമോളായിട്ടല്ല എന്റെ സ്വന്തം മോളായിട്ട്. നിങ്ങൾക്ക് അവൾ പുണ്യവതിയാരിക്കും എനിക്ക് അങ്ങനെയല്ല. ഉപ്പ പറഞ്ഞത് ശരിയാ അവളെ കെട്ടാനുള്ള യോഗ്യത എനിക്കില്ല. അത് തന്നെയാ അവളും വിചാരിക്കുന്നത്. അവളുടെ കയ്യിൽ പണമുണ്ടെങ്കിൽ അതിന്റ അഹങ്കാരം കാട്ടേണ്ടത് എന്നോടല്ല. എനിക്ക് വേണ്ട അങ്ങനെയൊരു അഹങ്കാരിയെ. നിനക്ക് അവളെ വേണ്ടെങ്കിൽ വേണ്ട. അല്ലാതെ വെറുതെ ആ പാവത്തിനെ കുറ്റം പറയണ്ട. പണത്തിന്റെ അഹങ്കാരം കാട്ടിയത്രേ.

അവളെ കയ്യിൽ എവിടെയാട അതിന് പൈസ. ഉള്ളത് മൊത്തം നിന്റെ പേരിൽ എഴുതിയില്ലേ. അന്നേ ഞാൻ അവളോട് പറഞ്ഞതാ വേണ്ടാന്ന്. കേട്ടില്ല. അവന് അതൊക്കെ ഒരു പുതിയ അറിവായിരുന്നു. അവൾ സ്വത്ത്‌ മുഴുവൻ എന്റെ പേരിൽ എഴുതിയെന്നോ. മര്യാദക്ക് നാളെ തന്നെ അതൊക്കെ അവളെ പേരിൽ തിരിച്ചെഴുതിക്കൊള്ളണം. ഞാൻ ആരോടും സ്വത്തിന് ചോദിച്ചിട്ടില്ല.എനിക്കാരുടെയും ഒന്നും വേണ്ടതാനും. ഞാൻ അറിയുക കൂടി ചെയ്യാത്ത കാര്യ ഇതൊക്കെ. അല്ലെങ്കിലും നീ എന്താ അറിഞ്ഞിട്ടുള്ളത്. ഉത്തരവാദിത്ത ബോധം ഇല്ലാതെ തെണ്ടിതിരിഞ്ഞു നടക്കുന്ന കണ്ടു അവളെ ഓഫീസിൽ കൂട്ടി പോയി. നല്ലൊരു ജോലി തന്നു നിലയും വിലയും ഉണ്ടാക്കിതന്നു. കല്യാണം കഴിഞ്ഞപ്പോൾ ആ ആഷിക് നിന്നെയെന്തെങ്കിലും ചെയ്യുമെന്ന് പേടിച്ചു സ്വത്ത്‌ മുഴുവൻ നിന്റെ പേരിൽ ആക്കി. അതും അവകാശം വെച്ചത് നിങ്ങൾക്ക് കുട്ടികലുണ്ടയാൽ അവർക്ക്. അല്ലെങ്കിൽ ട്രസ്റ്റിന് . ആ സ്വത്തിന്റെ പേരിൽ പോലും ആരും നിന്നെ ഉപദ്രവിക്കരുതെന്ന് അവൾ കരുതിയിരുന്നു.

നിന്റെ മേൽ അത്രയും വിശ്വാസം ആയിരുന്നു അവൾക്. സ്നേഹം ആയിരുന്നു. അതൊന്നും കാണാൻ നിനക്ക് കഴിഞില്ല. അവളുടെ കുറ്റം കണ്ടു പിടിച്ചു ഒഴിവാക്കി വന്നിരിക്കുന്നു. മോൻ നാളെതന്നെ പോയി അവളെ കൂട്ടിയിട്ട് വാ. അവൾ നിനക്ക് മാപ്പ് തരും. നിന്നോട് ഉള്ള സ്നേഹക്കൂടുതൽ കൊണ്ട് ഞാനും ആ പാവത്തിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്.നിന്നോട് അവൾക്കുള്ള സ്നേഹത്തിന് മുന്നില ഞാനും തോറ്റു പോയത്. നിനക്ക് വേണ്ടി എല്ലാം വേണ്ടെന്നു വെക്കണമെങ്കിൽ നീ ആലോചിച്ചു നോക്കിയേ അവൾ നിന്നെ എത്രത്തോളം സ്നേഹിച്ചിട്ട് ഉണ്ടെന്ന്. ഉമ്മ എന്നോട് ക്ഷമിക്കണം.എനിക്ക് ഇനി അവളെ വേണ്ട. അവളിനി ഈ വീട്ടിൽ കാൽ കുത്താൻ ഞാൻ സമ്മതിക്കുകയും ഇല്ല. നീ ഒരിക്കലും നന്നാവില്ല. നോക്കിക്കോ.ഉമ്മ കരഞ്ഞോണ്ട് അവനോട് പറഞ്ഞു. അവർ പോയിട്ടും അവന് നിന്നിടത്ത് നിന്നും അനങ്ങാൻ കഴിഞ്ഞില്ല. കവിൾ നീറുന്നുണ്ടായിരുന്നു അവന് ആദ്യമായിട്ട ഉപ്പ തല്ലിയത്. കവിളിലെ നീറ്റലിനേക്കാൾ അവന് മനസ്സായിരുന്നു നീറിയത്. എവിടെ ആയിരുന്നാലും സുരക്ഷിതമായിരുന്ന മതിയാരുന്നു. എന്തിനാ മോനെ ഇങ്ങനെയൊക്കെ കള്ളം പറഞ്ഞു അവളെ ന്യായീകരിച്ചത്. അവൻ തിരിഞ്ഞുനോക്കി റജുവിന്റെ അങ്കിൾ. അവൾ ഇങ്ങനെ ചെയ്യുമെന്ന് ഞാനും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

അവൾ എനിക്ക് മെസ്സേജ് അയച്ചിരുന്നു. അത് കണ്ടു വിശ്വസിക്കാൻ കഴിഞ്ഞില്ല. നിന്നോട് നേരിട്ട് ചോദിക്കാനാ ഞാൻ വന്നത്. എല്ലാം കാണുകയും കേൾക്കുകയും ചെയ്തു. എന്ത് ഭംഗിയായ എന്റെ മുന്നിൽ രണ്ടുപേരും ആക്ട് ചെയ്തത്. തൃപ്തിയായി എനിക്ക്. മനസ്സ് നിറഞ്ഞു .ഒന്ന് മാത്രം ഇപ്പോഴും മനസ്സിലായില്ല. നിന്നെ വേണ്ടാന്ന് വെച്ചു പോയിട്ടും നീ എന്തിന് വേണ്ടിയാ കുറ്റം ഏറ്റത്. ഇവരെയൊക്കെ മുന്നിൽ നീ മോശക്കാരൻ ആയില്ലേ. അവന്റെ മുഖത്ത് വേദന നിറഞ്ഞ ഒരു ചിരി അയാൾ കണ്ടു. അവൾ എന്നെങ്കിലും എന്റെ സ്നേഹം തിരിച്ചറിഞ്ഞു തിരിച്ചു വരും. എന്റെ മനസ്സ് അങ്ങനെ പറയുന്നു. അന്ന് ആരും അവളെ കുറ്റക്കാരിയായി കാണരുത്. മോന്റെ ഈ സ്നേഹം അവൾ എത്ര നാൾ കണ്ടില്ലെന്ന് നടിക്കും. അവൾ ഒരിക്കൽ നിന്നെ തേടി വരിക തന്നെ ചെയ്യും. അവളിപ്പോ എവിടെയാ ഉള്ളത്. അറിയില്ല. എനിക്ക് ഈ ഒരു മെസ്സേജ് മാത്രം അയച്ചുള്ളൂ. അങ്ങോട്ട് വിളിച്ചപ്പോ സ്വിച് ഓഫ്‌ ആണ്. അവന് നേരെ ഫോൺ നീട്ടി. അവനാ മെസ്സേജ് വായിച്ചു. സോറി അങ്കിൾ.

ഞാനീ നാട്ടിൽ നിന്നും പോവുകയാ. എനിക്ക് ഒരിക്കലും നദീറിനെ ഭർത്താവായി അംഗീകരിക്കാൻ കഴിയില്ല.നിങ്ങളുടെ ഒക്കെ മുന്നിൽ ഞാനിത്രയും നാൾ ഇഷ്ടമാണെന്ന് അഭിനയിക്കുകയാരുന്നു. തത്കാലം ഞാനൊന്ന് മാറി നിൽക്കുകയാണ്. എന്നെ അന്വേഷിക്കണ്ട.ആഷികിന്റെയും ആരുടേയും ശല്യം ഇല്ലാതെ കുറച്ചു നാളെങ്കിലും എനിക്ക് ജീവിക്കണം. അവൻ പൊട്ടികരയണമെന്ന് തോന്നി. റൂമിലേക്ക് പോയതും അവൻ ബെഡിലേക്ക് വീണു. ** റജു വിട് അവള് ചത്തുപോകും. അസീനയുടെ കണ്ണുകൾ ഇപ്പോൾ തള്ളിപുറത്ത് വരുന്നു ആഷിഖിന് തോന്നി. റജു അസീനയുടെ കഴുത്തിൽ അമ്മാതിരി പിടിത്തം ആണ് പിടിച്ചിട്ടുള്ളത്. ആഷിക് ഓടി വന്നു അവളെ പിടിച്ചു മാറ്റി. ആഷികിനെ അവൾ ഒറ്റ തള്ള. എന്റെ ദേഹത്ത് തൊട്ടാൽ കൊന്നുകളയും പട്ടീ. അവൻ ഭിത്തിയിൽ അടിച്ചു നിന്നു. അസീന ആ സമയം നോക്കി റൂമിൽ നിന്നും പുറത്തിറങ്ങി ഓടി. അവന്റെ അടുത്തേക്ക് അവൾ ചെന്നു. ആണയാൽ നേർക്ക് നേരെ പൊരുതണം. അല്ലാതെ പിന്നിലൂടെ ചതിക്കുകയല്ല വേണ്ടത്.

കൂൾ ബേബി കൂൾ. ഈ ടൈം ദേഹം അനങ്ങാൻ പാടില്ല. ആദ്യത്തെ മൂന്ന് മാസം കെയർഫുൾ ആയിരിക്കണമെന്ന. പ്രഷർ കൂടിയാലും കുഴപ്പമാണ്. ഞാൻ പറഞ്ഞു തരണ്ടല്ലോ ഇതൊന്നും. അതായിരുന്നു അവളെ അവനെ തല്ലാൻ നോക്കിയതിൽ നിന്നും പിന്തിരിപ്പിച്ചതും. മോള് തല്ക്കാലം ഇവിടെ ഇരുന്നു റസ്റ്റ്‌ എടുക്ക്. ഞാനിപ്പോ വരാട്ടോ അവൻ പുറത്തിറങ്ങി വാതിൽ പൂട്ടി. അവൾ അവിടെ ഉള്ള ബെഡിൽ ഇരുന്നു. അവൾ ഏകദേശം അവിടെ നിന്നും കണക്ക് കൂട്ടി. ഇവരെ ചിലപ്പോൾ എതിർത്താൽ എനിക്ക് രക്ഷപെടാൻ പറ്റുമായിരിക്കും. പക്ഷേ എന്റെ കുഞ്ഞ്........ രക്ഷപ്പെടാൻ എന്തെങ്കിലും വഴി കിട്ടും. കാത്തിരിക്കാം. ഇപ്പൊ ക്ഷമ കാണിക്കുന്നതാണ് നല്ലത്. നാശം പിടിച്ച ജന്തു എന്തു തല്ല തല്ലിയത്. മുഖം കരുവാളിച്ചു നീര് വരാൻ തുടങ്ങി. അസീന കണ്ണാടിയിൽ മുഖം നോക്കി പറഞ്ഞു. ഇത്രയല്ലേ കിട്ടിയുള്ളൂ സമാധാനിക്ക്. ഞാൻ വന്നില്ലെങ്കിൽ ഡെഡ്ബോഡി ആയേനെ. നിനക്കും കിട്ടും സൂക്ഷിച്ചോ. വേട്ടയാടി പിടിക്കാന എനിക്കും ഇഷ്ടം. നിന്നോട് പറഞ്ഞതൊക്കെ ചെയ്തതിനോ ആ .

ലെറ്റർ കിടക്കയിൽ അവൻ കാണത്തക്ക രീതിയിൽ വെച്ചിട്ടുണ്ട്. മെസ്സേജും പറഞ്ഞത് പോലെ അയച്ചിന്. നിങ്ങൾ എന്തെങ്കിലും ചെയ്. ഞാനുമായുള്ള കരാർ ഇവിടെ തീരുകയാണ്. ഇവൾ ഇവിടെ നിന്നും രക്ഷപെട്ട നീ മാത്രമല്ല ഞാനും കുടുങ്ങും. എപ്പോഴാ ബാംഗ്ലൂർക്ക് തിരിച്ചു പോവുക. നാളെതന്നെ പോകണം. ഇനി എന്റെ കയ്യിൽ നിന്നും അവൾ രക്ഷപ്പെടില്ല. ** അവൻ വാതിൽ തുറന്നു അകത്തുകയറി. റജില ജനലും പിടിച്ചു നിൽക്കുന്ന കണ്ടു. എങ്ങനെ രക്ഷപെടും എന്നാണോ ആലോചിക്കുന്നേ. നദീർ ഒരിക്കലും നിന്നെ തേടി വരുമെന്ന് നീ പ്രതീക്ഷിക്കണ്ട. അവൾ പുച്ഛത്തോടെ അവനെ നോക്കി. അസീന ആ ലെറ്റർ എഴുതിയ കാര്യം പറഞ്ഞ പ്പോഴേ ആ പ്രതീക്ഷ അവൾക്ക് പോയിരുന്നു. അവൻ ചിരിച്ചുകൊണ്ട് അവളുടെ മുന്നിൽ ഇരുന്നു. വാശി വിട് റജു. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിന്നോടുള്ള ഇഷ്ടം കൊണ്ട എനിക്ക് അവരെയൊക്കെ ഇല്ലാതാക്കേണ്ടി വന്നത്. എന്നോട് നീ ക്ഷമിക്ക് . നമുക്ക് ഈ നാട്ടിൽ നിന്ന് തന്നെ പോകാം. ദൂരെ ആരും വരാത്ത ഒരിടത് പോയി സെറ്റിൽഡ് ആകാം.

നിന്നെ പൊന്നു പോലെ നോക്കിക്കൊള്ളാം. ഒരു രാജകുമാരിയെ പോലെ വാഴിക്കാം. സമ്മതിക്ക് റജൂ.അവൻ അവളുടെ കയ്യിൽ പിടിച്ചു. അവൾ തട്ടി മാറ്റി. സമ്മതിക്കാം. നീ പറയുന്നതൊക്കെ ഞാൻ ചെയ്യാം. പകരം ഒരേഒരു കാര്യം ചെയ്‌താൽ മതി. അവൻ പ്രതീക്ഷയോടെ അവളെ നോക്കി എന്റെ ഉപ്പനെയും ഉമ്മനെയും സജുവിനെയും കൊണ്ട് താ എനിക്ക്. അവളുടെ കണ്ണിൽ തീ പാറുന്ന പോലെ തോന്നി അവന്. പെട്ടന്ന് തന്നെ അവന്റെ മുഖഭാവം മാറി. ഞാൻ പറയുന്നത് അനുസരിക്കുക മാത്രമേ നിനക്ക് വഴിയുള്ളു . എതിർത്താൽ ആദ്യം ഇല്ലാതാവുക നിന്റെ കുഞ്ഞായിരിക്കും. ജീവിക്കുന്നുണ്ടെങ്കിലും മരിക്കുന്നുണ്ടെങ്കിലും നമ്മൾ ഒന്നിച്. അത് പറയുമ്പോൾ അവന്റെ മുഖം ക്രൂരമൃഗത്തെ പോലെ തോന്നിച്ചു. അവൾ അവളുടെ വയറിൽ കൈ വെച്ചു. അവന്റെ നിഴൽ പോലും നിന്റെ മേലെ പതിയാൻ ഞാൻ സമ്മതിക്കില്ല.അവന്റെ മുന്നിൽ തോൽക്കാനാ വിധിയെങ്കിൽ നിന്നെ രക്ഷിക്കാൻ എനിക്ക് പറ്റിയില്ലെങ്കിൽ പിന്നെ ഞാനും ജീവിച്ചിരിക്കില്ല. അവളത് മനസ്സിൽ ഉറപ്പിച്ചിരുന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story