💘റജില 💘: ഭാഗം 7

rajila

രചന: സഫ്‌ന കണ്ണൂർ

അവൻ നെഞ്ചിടിപ്പോടെ കാത്തിരുന്നു. അവൾ നടക്കും തോറും ഷാൾ അഴിഞ്ഞു കൊണ്ടിരുന്നു. റൂമിൽ നിന്നും പുറത്തു കടക്കാനുള്ള ധൃതിയിൽ അവൾ ഷാൾ അഴിയുന്നത് അറിഞ്ഞിരുന്നില്ല. വാതിൽക്കൽ എത്തിയതും ഷാൾ മുഴുവനായും തലയിൽ നിന്നും ഊരി വീണു. അവൾക്ക് പെട്ടന്ന് എന്താ ചെയ്യേണ്ടെന്ന് തിരിഞ്ഞില്ല. തിരിഞ്ഞു നോക്കിയാൽ അവൻ കാണും. അവന്റെ പണി തന്നെയായിരിക്കും ഇത്. തട്ടം ഇടാതെ പുറത്തേക്കും പോകാൻ പറ്റില്ല. അവൾ രണ്ടു സൈഡിലേക്കും നോക്കി. കസേരയിൽ അവന്റെ ഷർട്ട്‌ കണ്ടു. ഞൊടിയിടയിൽ അത് എടുത്തു തലയിൽ ഇട്ടു. അവൻ എഴുന്നേൽക്കാൻ നോക്കുമ്പോഴേക്കും അവൾ ഓടി പോയിരുന്നു. ടീ എന്റെ ഷർട്ട്‌. അവൾ തിരിഞ്ഞു നോക്കിയില്ല. ഛെ ജസ്റ്റ്‌ മിസ്സായല്ലോ. ഇത് അവൾ തന്നെയാണ്. അല്ലെങ്കിൽ തട്ടം എടുത്തേ പോകുമായിരുന്നുള്ളു. അപ്പോഴാണ് അനസ് കേറി വന്നത്. എന്തു മൊഞ്ചാടാ ഇവൾക്ക്. മാനത്തുദിച്ചു നിക്കുന്ന ചന്ദ്രൻ പിറകെ നിക്കേണ്ടി വരും. എത്രയോ ഗ്ലാമർ താരങ്ങൾ എന്റെ ലിസ്റ്റിൽ ഉണ്ടെന്നോ.

അവരൊക്കെ ഇവളുടെ മുന്നിൽ മുട്ട് മടക്കും.ഇവൾ എനിക്ക് പണിയാകുന്ന തോന്നുന്നെ. നീ കണ്ടോ അവളുടെ മുഖം ഇപ്പൊ ഇവിടുന്ന് ഇറങ്ങി പോയില്ലേ. മുഖം മറച്ചിരുന്നില്ലല്ലോ.നീ കണ്ടില്ലേ. ഒറ്റ നോട്ടെ കണ്ടുള്ളു.അത് തന്നെ ധാരാളം. അവൻ ബെഡിലേക്ക് വീണു. നദീർ മെല്ലെ അവളെ ഷാൾ കാൽ കൊണ്ട് കട്ടിലിന്റെ അടിയിലേക്ക് നീക്കി. ഇനി ഇവനോട് ഇത് വിശദീകരിക്കാൻ വയ്യ. ഇനി എന്താ വഴി. റജില നേരെ റൂമിലേക്ക്‌ പോയി. അവൾ വേറെ ഷാൾ എടുത്തിട്ടു. ഇങ്ങനൊരു പണി പ്രതീക്ഷിച്ചില്ല. നദീർ ഇനി അടങ്ങി ഇരിക്കില്ല. അതുറപ്പാണ്. ഇത് തുടക്കം മാത്രമായിരിക്കും. അവൾ ആ ഷർട്ട്‌ എടുത്തു അലമാരയിൽ വെച്ചു. അവൾ അടുക്കളയിലേക്ക് പോയി ബാക്കിയുള്ള ജോലിയും വേഗം തീർത്തു.റൂമിലേക്ക്‌ വന്നു. നദീറിന്റെ മാമിക്ക് തന്നെ പിടിച്ചിട്ടില്ല . എന്ത് ജോലി ചെയ്താലും അതിൽ അവർ കുറ്റം കണ്ടുപിടിച്ചു വഴക്ക് പറയും. നദീറിന്റെ ഉമ്മ ഒരു പാവമാണ്. നാസില ഒരു ഫ്രണ്ടിനെ പോലെയാണ് പെരുമാറുന്നത്. പിന്നെയുള്ളത് അനീസ അവളെ വന്നപ്പോൾ കണ്ടതെ ഉള്ളൂ.

അടുക്കളയിൽ വന്നതേയില്ല. അനസ് തന്നെ തന്നെ നോക്കി നിൽക്കുന്നത് പലപ്പോഴും കണ്ടിരുന്നു. നദീറിനെ പോലെ ഒരു പഞ്ചരയാണ് അവനും.കണ്ടാൽ പാവമാണെന്ന് തോന്നുന്നു. ഇവിടെ ഞാൻ ഇപ്പൊ സേഫ് ആണ്. നദീറിന്റെ പേരും പറഞ്ഞു ഇവിടുന്ന് പോയാൽ ഇനി വേറെ ഇത് പോലൊരു സ്ഥലം കിട്ടണമെന്നില്ല. പോകണമെന്ന് കരുതിയാലും നദീറിന്റെ ഉപ്പ വിടില്ല. അവരെ വെറുപ്പിച്ചു തനിക്ക് പോകാനും പറ്റില്ല. ആകെയുള്ള ആശ്വാസം ഇപ്പൊ അവരെ ഉള്ളൂ. നദീറിനെ മാത്രം പേടിച്ചാൽ മതി. വേലക്കാരിയാണെന്ന് അറിയുമ്പോൾ അവൻ പിന്മാറി പോയിക്കോളും ഓരോന്ന് ഓർത്തു അവൾ ഉറക്കിലേക്ക് വീണു. വാതിലിൽ മുട്ട് കേട്ടാണ് എണീച്ചത്. അവൾ ഞെട്ടി എണീറ്റു.ഫോണിൽ ടൈം നോക്കി. 7.30.ഒരുപാട് നാളുകൾക്കു ശേഷം എല്ലാം മറന്നു സുഗമായി ഉറങ്ങിയത് ഇന്നലെയാണ്. അലാറം അടിഞ്ഞിട്ടും അതാണ് അറിയാതിരുന്നത്. അല്ലേൽ സുബ്ഹിക്ക് എണീക്കുന്നതാണ്. നിസ്കാരം കളാകായതിൽ അവൾക്ക് സങ്കടം വന്നു. അവൾ വേഗം എണീറ്റു വാതിൽ തുറന്നു. നാസിലായാണ്.

എഴുന്നേറ്റ് വരുന്ന കണ്ടില്ല. അതാ വാതിലിൽ മുട്ടിയെ. ഇവിടെ എല്ലാരും രാവിലെ എഴുന്നേൽക്കും. സോറി. ഞാൻ ഉറങ്ങി പോയി. നാസില പോയി. അവൾ വേഗം നിസ്കരിച്ചു.റെഡിയായി അടുക്കളയിലേക്ക് പോയി. മാമിയുടെ മുഖത് ഇഷ്ടക്കേട് അവൾ കണ്ടു. ഉമ്മ നോക്കി ചിരിച്ചു. പെണ്കുട്ടിയോൾ ഇങ്ങനെ കിടന്നുറങ്ങു്ന്നത് നല്ല ശീലം അല്ല. ഞാൻ രാവിലെ എണീക്കും. ഇന്ന് ഉറങ്ങിപോയതാ. ഇനി ഇങ്ങനെ ഉണ്ടാവില്ല. ക്ഷമിക്കണം. എണീക്കണം. രാവിലെതന്നെ ജോലി എല്ലാം ചെയ്യുകയും വേണം. പോയി മുറ്റം അടിച്ചു വാരി വാ. മാമി മുറുമുറുപ്പോടെ അതും പറഞ്ഞു പോയി. അവൾക്ക് ചായ കുടിക്കണം എന്നുണ്ടായിരുന്നു. പതിവായുള്ള ശീലം ആണ്. രാവിലെ എണീറ്റാൽ ചായ നിർബന്ധം ആണ്.ചായ കുടിക്കാതെ നിന്നിടത് നിന്നും അനങ്ങില്ലെന്ന് പറയുന്നതാ ശരി. ഇവരോട് എങ്ങനെയാ ചോദിക്കുക. ഇങ്ങോട്ട് ചോദിക്കുന്നതും ഇല്ലല്ലോ. അവൾ മാച്ചിലും എടുത്തു മുറ്റത്തേക്ക് ഇറങ്ങി.കണ്ണ് ഒഴിച്ചു ബാക്കി ഷാൾ കൊണ്ട് ചുറ്റി കെട്ടി. മുറ്റം അടിച്ചു വാരുമ്പോഴാണ് നദീർ വന്നത്.

ചൂലാണല്ലോ കണി. ഇന്നത്തെ ദിവസം പോക്കാണ്. അവൾ നദീറിനെ നോക്കി. ജോഗിങ് കഴിഞ്ഞുള്ള വരവാണ്. നല്ല ശീലം ഒക്കെ ഉണ്ടോ ഇവന്. അവനവന്റെ കയ്യിലിരിപ്പ് പോലെ ഇരിക്കും അന്നത്തെ ദിവസം. അവനെ നോക്കാതെ അവൾ പറഞ്ഞു. എനിക്ക് ഇതിൽ വിശ്വാസം ഒന്നും ഇല്ല.വെറുതെ പറഞ്ഞതാടോ. എന്ത് കണി കണ്ടാലും എനിക്ക് ഒരുപോലെയാണ്. എല്ലാ ദിവസവും പോക്ക് തന്നെ. നല്ലത് മാത്രം ചിന്തിക്കുക. നല്ലത് മാത്രം ചെയ്യുക. സ്വയം സന്തോഷിക്കാനും കഴിയും.മറ്റുള്ളവരെ സംതോഷിപ്പിക്കാനും. കഴിയും. സന്തോഷവും സമാധാനവും ഒക്കെ കൊണ്ട് എന്റെ പെണ്ണ് പോയി.അവൻ കൊള്ളിച്ചു പറഞ്ഞു. അവൾ പിന്നെ ഒന്നും ചോദിച്ചില്ല. അടിച്ചു വാരുന്നതിൽ തന്നെ ശ്രദ്ധിച്ചു. നദീർ അവൾ അടിച്ചു വരുന്നത് നോക്കി കുറച്ചു സമയം നിന്നു. മാച്ചിൽ പിടിക്കാൻ പോലും അറിയാത്ത മാതിരിയാണ് കളി. ശരിക്കും വൃത്തിയാവുന്നത് പോലും ഇല്ല . ഇതിനു മുൻപ് അവൾ അടിച്ചു വാരിയിട്ടില്ലെന്ന് അവനു തോന്നി. ഡ്രെസ്സ് ആണെങ്കിൽ വിലകൂടിയ ചുരിദാർ കുറച്ചു പഴയത് പോലെ.

മൊത്തത്തിൽ അവന് അവളെ ഒരു വേലക്കാരിയായി തോന്നിയില്ല . എന്തൊക്കെയോ മിസ്റ്റേക്ക് തോന്നി അവന്. ഉപ്പാക്ക് എങ്ങനെയാ ഇവളെ അറിയുക. മോർണിംഗ് ഫാത്തിമാ ദേ അടുത്തത്. ഇവനൊന്നും വേറെ പണിയില്ലേ. മനുഷ്യനെ മെനക്കെടുത്താൻ. പിണക്കിയാൽ ഇവിടെ നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല. മോർണിംഗ് അവൾ തിരിച്ചു പറഞ്ഞു. അല്ല അനസേ. നീ നേരത്തെ എണീക്കൽ ഉണ്ടോ. എപ്പോ തുടങ്ങി ഇതൊക്കെ നദീറെ കളിക്കല്ലേ. എങ്ങനെയെങ്കിലും ഒന്ന് നല്ല ഇമേജ് ഉണ്ടാക്കികോട്ടെ. അനസ് മെല്ലെ അവനോട് പറഞ്ഞു. അവർ ഉള്ളിലേക്ക് പോയി. നിനക്ക് എന്തിന്റെ വട്ടാടാ അവൾ ഇവിടുത്തെ വേലക്കാരിയാ. ഉപ്പാക്ക് വേണ്ടപ്പെട്ട കുട്ടിയും. ഉപ്പ കണ്ടാൽ സീനാകുമെ. അതിന് ഞാനവളെ തമാശയായല്ല നോക്കുന്നത്. ശരിക്കും എനിക്ക് അവളെ ഇഷ്ടപ്പെട്ടു. ആരാ എന്താ ഒന്നും അറിയാതെ. നിനക്ക് എന്താ വട്ടായോ.

ആയി മോനെ. പ്രണയഭ്രാന്ത്. അവളെ കണ്ടപ്പോൾ തുടങ്ങിയതാ. കഴിയുമെങ്കിൽ ഹെല്പ് ചെയ്യ്. നിന്റെ ഉമ്മ കേൾക്കണ്ട നിന്നെയും അവളെയും കൊല്ലും. ഭൂലോകം അടിമറിഞ്ഞാലും അവളെ ഞാൻ സ്വന്തമാക്കും. ആദ്യം അവളെ സമ്മതം അറിയട്ടെ. ബാക്കി പിന്നെ. ഒന്നൂടി ആലോചിച്ചിട്ട് പോരെ. അവൻ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോയി. ഇവൻ രണ്ടും കല്പിച്ചാണല്ലോ. നാശം പിടിക്കാൻ ഇത് റജിലയാണെങ്കിൽ എനിക്ക് ആലോചിക്കാൻ വയ്യ. പിശാചിന്റെ മോന്ത കാണാൻ എന്താ ഒരു വഴി.വൈകും തോറും അനസ് പാരയായി വരും. അവൻ റജിലയെ നോക്കി അവൾ മുറ്റം അടിക്കുന്ന തിരക്കിലാണ്. ഇത് തന്നെ അവസരം അവളുടെ റൂം തപ്പിയാൽ എന്തെങ്കിലും കിട്ടാതിരിക്കില്ല. മെല്ലെ അവളുടെ റൂമിലേക്ക്‌ പോയി. അലമാരയിൽ കുറച്ചു ഡ്രസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു. കട്ടിലിനടിയിൽ ഒരു ബാഗ് കണ്ടു. അത് നമ്പർ ലോക്ക് ഇട്ടു പൂട്ടിയിരുന്നു. ഇതിന് മാത്രം എന്തു കോപ്പാണ് ഇതിൽ.മൊത്തത്തിൽ പരതിയിട്ടും അവന് ഒന്നും കിട്ടിയില്ല.അവൻ റൂം മൊത്തം ഒന്ന് കണ്ണോടിച്ചു നോക്കി. അലമാരയുടെ മുകളിലായി അവളുടെ ഹാൻഡ് ബാഗ് അവൻ കണ്ടു.

അവൻ ഒരു കസേര വെച്ചു കയറി അത് തുറന്നു നോക്കി. അതിൽ അവൾ ഉപയോഗിക്കുന്ന കുറച്ചു സാധനങ്ങൾ മാത്രേ ഉണ്ടായിരുന്നുള്ളു. അവൻ ദേഷ്യത്തോടെ അതിൽ ഉള്ളത് മൊത്തം അലമാരയുടെ മേലെ ചെരിഞ്ഞു. നിരാശയോടെ താഴെ ഇറങ്ങാൻ നോക്കുമ്പോൾ ഒരു കടലാസ്സിൽ അവന്റെ കണ്ണുടക്കി. അവൻ അത് തുറന്നു നോക്കി. അവന് സന്തോഷം കൊണ്ട് തുള്ളിചാടണമെന്ന് തോന്നി. അവളെ പൂട്ടാൻ ഇത് തന്നെ ധാരാളം. അവൻ അതിൽ മുത്തം കൊടുത്തു. പെട്ടെന്നാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കി. റജില. അവൾ ദേഷ്യത്തോടെ അവനെ നോക്കി. താൻ എന്താടോ ചെയ്യുന്നെ. അനുവാദം ഇല്ലാതെ റൂമിൽ കേറാൻ നിനക്ക് നാണം ഇല്ലേ. എന്റെ വീടാണ് ഇത്. എനിക്കിഷ്ടം ഉള്ളത് ചെയ്യും. നീയാരാ അത് ചോദിക്കാൻ. ഒരു വേലക്കാരി. അതും നാടും പേരും പറഞ്ഞു എല്ലാരേയും പറ്റിച്ച ഒരു കള്ളി. ഞാനാരെയും പറ്റിച്ചിട്ടില്ല. അവൾ അവന്റെ കയ്യിലുള്ള കാർഡ് കണ്ടു. കോളേജിൽ ചേരുമ്പോൾ എടുത്ത ബസ് പാസ്സ്. അതിൽ ഫോട്ടോയും ഉണ്ട്.

നീ ഫാത്തിമ അല്ല റജിലയാണെന്ന് തെളിയിക്കാൻ ഇത് മതി. അവൾ അത് അവന്റെ കയ്യിൽ നിന്നും പിടിച്ചുവാങ്ങാൻ ശ്രമിച്ചു. അവളുടെ പെട്ടന്ന് ഉള്ള നീക്കത്തിൽ നദീറിന് തടയാൻ കഴിഞ്ഞില്ല. അവൾക്ക് ആ പാസിൽ പിടിത്തം കിട്ടിയിരുന്നു . അവൻ ശക്തിയിൽ പാസ് തിരിച്ചു വലിച്ചു . കസേരയിൽ നിന്നും ബാലൻസ് തെറ്റി അവൻ പിറകോട്ട് വീണു. പാസിൽ നിന്നും പിടി വിടാത്തത് കൊണ്ട് അവളും.ഒരു നിമിഷത്തേക്ക് എന്താ സംഭവിച്ചെന്ന് അവൾക്ക് മനസ്സിലായില്ല. നദീറിന്റെ കൈ തന്റെ ദേഹം വരിഞ്ഞു മുറുക്കെ പിടിച്ചപ്പോൾ അവൾ ഞെട്ടലോടെ മനസ്സിലാക്കി അവന്റെ മേലെ ആണ് ഞാനുള്ളത്. അവൾ എഴുന്നേൽക്കാൻ നോക്കിയതും അവൻ മുറുക്കെ പിടിച്ചു. നദീ വിട്. അവൾക്ക് എഴുന്നേൽക്കാൻ പറ്റിയില്ല. അവൾ ശക്തി ഉപയോഗിക്കുമ്പോൾ പിടിത്തത്തിന് മുറുക്കം കൂടി വന്നു. നദീർ വിട്. പ്ലീസ്. യാചനയോടെ അവൾ അവനെ നോക്കി. ഒരു കൈ കൊണ്ട് മെല്ലെ അവളുടെ പാതി അഴിഞ്ഞ ഷാൾ അവൻ മുഖത്ത് നിന്നും മാറ്റി. അവൾക്ക് എതിർക്കാൻ കഴിഞ്ഞില്ല. അവൻ അവളെത്തന്നെ നോക്കി. .

ദേഷ്യവും സങ്കടവും സന്തോഷവും ഒക്കെ കൊണ്ട് അവന് വാക്കുകൾ പുറത്തേക്കു വന്നില്ല. ഒരു നോക്ക് കാണുവാനും മിണ്ടുവാനും എത്ര നാളായി ഭ്രാന്തുപിടിച്ച പോലെ നടക്കുന്നു. ഇപ്പൊ തന്റെ ഇത്ര അടുത്ത് തന്റെ പെണ്ണ്. അവന് താൻ സ്വപ്നലോകത്ത ഉള്ളത് എന്ന് തോന്നി. അവന്റെ പിടിത്തത്തിന് മുറുക്കം കുറഞ്ഞുന്ന തോന്നിയതും അവൾ അവനെ തളളി മാറ്റി എഴുന്നേറ്റു. അവൻ അവിടത്തന്നെ കിടന്നു അവളെ തന്നെ നോക്കി. എണീക്കേടോ ഇപ്പൊ ആരേലും വരും ഒന്ന് പുറത്തിറങ്ങ്. വന്നോട്ടെ എനിക്ക് പ്രശ്നം ഒന്നും ഇല്ല. നിന്റെ കളവ് ഞാൻ എല്ലാരോടും പറഞ്ഞു കൊടുക്കും. ഞാൻ ഒരു കള്ളത്തരവും കാണിച്ചിട്ടില്ല. നിന്റെ പേര് എന്താടി പിന്നെ നുണയല്ലേ എല്ലാരോടും പറഞ്ഞെ. റജില ഫാത്തിമ. റജില എന്നും വിളിക്കും. ഫാത്തിമ എന്നും വിളിക്കും. പാസ്സ് ശരിക്കും നോക്ക് നെയിം എന്താന്ന്. അവൻ അതിൽ നോക്കി. ശരിയാണ്. താഴെ നിന്നും അവളെ വിളിക്കുന്ന ശബ്ദം കേട്ടു. എവിടെ പോയി കിടക്കുവാടി. കെട്ടിലമ്മയാണെന്ന വിചാരം. മാമി. നദീറിനെ തന്റെ ബെഡിൽ കണ്ടാൽ ഇന്നത്തോടെ തീർന്നു.

അവൾ നദീറിനെ നോക്കി കൈ കൂപ്പി. ദയവുചെയ്തു ഒന്ന് പോയി താ. അവൻ കാലിൽ കാലും കയറ്റി വെച്ചു മലർന്നു കിടന്നു. നീ എന്തു ഭാവിച്ചാ എനിക്ക് ഒരുപാട് സംശയം ഉണ്ട് അതൊക്കെ തീർത്തു തന്നാൽ പോയി കൊള്ളാം. എന്തു സംശയം. നീ ശരിക്കും ആരാ. എങ്ങനെയാ ഇവിടെ എത്തിയത്. എന്റെ ഉപ്പയുമായി എന്താ കണക്ഷൻ. നീ കോളേജ് നിർത്തിയത് എന്തിനാ. ഒറ്റശ്വാസത്തിൽ ചോദിക്കാതെ ഓരോന്നായി ചോദിക്കേടോ. എനിക്ക് വന്ന നല്ല ഒരാലോചനയാ നീ മുടക്കിയത്. എന്നെപ്പോലത്തെ പാവപ്പെട്ടവൾക്ക് ഒരിക്കലും സ്വപ്നം പോലും കാണാൻ പറ്റാത്ത പണക്കാരൻ ചെറുക്കൻ.എന്റെ ഭാഗ്യം തട്ടിത്തെറിപ്പിച്ച നിന്നോട് എങ്ങനെ പ്രതികാരം തീർക്കും എന്ന് ആലോചിച്ചു നിക്കുമ്പോഴാ നീ വലിയ പണക്കാരൻ ആണെന്ന് അറിഞ്ഞത്. അപ്പൊ തോന്നി നിന്നെ തന്നെ കെട്ടിയ പോരെന്ന്. നിനക്ക് ആണെങ്കിൽ എന്നെ ഇഷ്ടവുമാണല്ലോ. നിന്റെ ഉപ്പാനെ എനിക്ക് പരിജയം ഒന്നും ഇല്ല. നിന്റെ ഉപ്പാനോട് ജീവിക്കാൻ ഗതിയില്ലെന്ന് പറഞ്ഞു കരഞ്ഞപ്പോൾ ഇവിടെ കൂട്ടി വന്നു. ഇവിടത്തെ ജോലിക്കാരിയായി വന്നത് നിന്നെ കാണാൻ വേണ്ടിയാണ്.

നീ കോടീശ്വരൻ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ എപ്പോഴേ നിന്നെ പ്രേമിച്ചേനെ.ആ ഇനിയും വൈകിയിട്ട് ഒന്നും ഇല്ല. നിന്റെ കെട്ടൊന്നും കഴിഞ്ഞില്ലല്ലോ. അവൻ എണീറ്റു നിന്നു പോയി.അവന് ആദ്യായി അവളോട്‌ ദേഷ്യം തോന്നി. നിനക്ക് സ്നേഹത്തേക്കാൾ വലുത് ക്യാഷ് ആണോ. പിന്നല്ലാതെ നിങ്ങൾ പണക്കാർക്ക് അത് പറഞ്ഞ മനസ്സിലാവില്ല. എനിക്ക് ഒരു പണക്കാരനെ കെട്ടണം. സുഖമായി ജീവിക്കണം എന്നെ ഉള്ളൂ. അവന് മനസ്സിൽ ഒരു നീറ്റൽ തോന്നി. ഇവളെയാണോ റബ്ബേ ഇത്രയും നാൾ നെഞ്ചിൽ കൊണ്ട് നടന്നത്. എനിക്ക് പരിജയം ഉള്ള റജില ഉണ്ടായിരുന്നു. അവളുടെ മനസ്സ് കണ്ട ഞാൻ സ്നേഹിച്ചത് അവൾ മരിച്ചു. എനിക്ക് പണം മോഹിച്ചു നടക്കുന്ന ഒരുത്തിയെ വേണ്ട.എന്നെ സ്വപ്നം കണ്ടു ഇവിടെ കഴിയുകയും വേണ്ട. എനിക്ക് നിന്നെ തന്നെ വേണമെന്ന് ഒരു നിർബന്ധവും ഇല്ല. നീ കണ്ടുപിടിച്ചു താ നല്ലൊരു പണക്കാരൻ ചെക്കനെ ഞാൻ അപ്പൊ ഇവിടുന്ന് പോയിക്കൊള്ളാം.

അത് വരെ ഇവിടെയുണ്ടാകും. അവൾ അവനെ മെല്ലെ നോക്കി. കണ്ണ് നിറഞ്ഞിരുന്നു അവന്റെ. അത് കാണാൻ കെല്പില്ലാതെ അവൾ റൂമിൽ നിന്നും ഇറങ്ങി പോയി. ഒന്ന് നിന്നെ അവനും പിറകെ പോയി.ഞാൻ കണ്ടു പിടിച്ചു തരും അങ്ങനൊരാളെ ഇപ്പൊ നീ ഇവിടുന്ന് പോകണം. ഒരിക്കലും ഇല്ല. എന്തു വലിയ വീടാ ഇത്.നല്ല നല്ല ഫുഡും. വലിയ ജോലിയൊന്നും അതും ഇല്ല. സത്യം പറഞ്ഞാൽ സുഖവാസം. ഇതൊക്കെ വിട്ട് പോകാന്നു വെച്ചാൽ എനിക്ക് ലോട്ടറി അടിച്ചതാ ഇത്. അത് കൊണ്ട് സോറി. ഞാൻ പോവില്ല. നീ എത്രയും പെട്ടന്ന് ചെക്കനെ കണ്ടുപിടിക്ക് ഞാൻ പോയിക്കൊള്ളാം. നിന്നെ ഇവിടുന്ന് ഓടിച്ചാൽ പോരെ. എന്നാ പൊന്നു മോൻ ആ വഴി നോക്ക്. അവൾ വെല്ലുവിളി പോലെ പറഞ്ഞു. നീ തന്നെ എത്രയും പെട്ടന്ന് ഇവിടുന്ന് പോയിക്കോളും. കാണിച്ചു തരാടീ ഇവിടുത്തെ സുഖവാസം..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story