💘റജില 💘: ഭാഗം 8

rajila

രചന: സഫ്‌ന കണ്ണൂർ

 എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും എന്നിട്ടോ പവനായി ശവമായി. ശവത്തിൽ കുത്തല്ലേടാ പട്ടീ അന്നേ ഞാൻ പറഞ്ഞതാ അവൾ ഉടായിപ്പ് ആണെന്ന്. കേട്ടില്ല. എന്നെ തിന്നാൻ വരുമായിരുന്നല്ലോ. ഇപ്പൊ എങ്ങനെയുണ്ട്. . സാലി താടിക്ക് കയ്യും വെച്ചു നദീറിനെ നോക്കി. നദീറിന്റെ തളർന്നുള്ള ഇരിപ്പ് കണ്ടു അവനും സങ്കടം വരുന്നുണ്ടായിരുന്നു. വിട്ടേക്ക് മച്ചു. അവൾക്ക് ഭാഗ്യം ഇല്ല നിന്റെ കൂടെ ജീവിക്കാൻ അത്രന്നെ. പറ്റുന്നില്ലെടാ ഇന്നോ ഇന്നലെയോ അല്ല അവൾ നെഞ്ചിൽ കേറിയിട്ടു വർഷങ്ങളായി. സഹിക്കാൻ പറ്റുന്നില്ല. എന്നാ പോയി അവളെ കെട്ട് അല്ല പിന്നെ അവളെ വീട്ടിൽ നിന്നും പറഞ്ഞു വിടണം. എന്നിട്ടേ ഉള്ളൂ ഇനി ബാക്കി എന്തും. എനിക്ക് കാണണ്ട ഇനി അവളെ. നദീറിന്റെ മുഖത്ത് അവളോടുള്ള ദേഷ്യം സാലി കണ്ടു. സാലിയോട് അങ്ങനെ പറഞ്ഞെങ്കിലും അവന് നെഞ്ചിൽ ഒരു നീറ്റൽ തോന്നി. അവളെ മറക്കാൻ ഈ ജന്മം കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രമാത്രം അവളെ ഞാൻ സ്നേഹിക്കുന്നുണ്ട്. **

നിക്ക് നിക്ക് ചായ കുടിക്കാൻ വരട്ടെ. നദീറിന്റെ ഉപ്പ സിറ്റൗട്ടിൽ ഇരുന്നു ചായ കുടിക്കാൻ നോക്കുമ്പോൾ റജില ഓടി ചെന്നു. എന്താ കാര്യം അവൾ ആ ചായ വാങ്ങി. ഒന്നൂല്യ മനുഷ്യനിവിടെ ഒരു ചായ തന്നെ കിട്ടിയില്ല അപ്പോഴാ രണ്ടാമത്തെ ചായ. അങ്ങനെ ഇപ്പൊ കുടിക്കണ്ട. അത് ഞാൻ കുടിച്ചോളാം. ടീ അത് മധുരം ഇല്ലാത്ത ചായയാ എന്തു പണ്ടാരം ആയാലും സാരമില്ല. തല പെരുത്തു കയറുവാ. രാവിലെ ചായ നിർബദ്ധമാ കുടിക്കാതെ നോ രക്ഷ. നിനക്ക് ചായ തന്നില്ലേ ആരും ഇല്ല. ചോദിക്കാൻ ഒരു മടി. നമ്മൾ സർവന്റ് അല്ലെ നിന്നോട് ഞാൻ പറഞ്ഞോ അങ്ങനെ പറയാൻ. നീയായിട്ട് ഉണ്ടാക്കി വെച്ചതല്ലേ അനുഭവിച്ചോ അത് പ്രോബ്ലം ഒന്നും ഇല്ല. കല്യാണ വീടല്ലേ ഇത്. ഒരുപാട് ആൾക്കാർ ഇടക്കിടക്ക് വരും. നൂറു ചോദ്യങ്ങൾ ഉണ്ടാകും. ഇതാകുമ്പോൾ ഒറ്റയടിക്ക് മറുപടി പറയാലോ ജോലിക്കാരി. മാത്രമല്ല എനിക്ക് ഒരു സുരക്ഷ കൂടിയാ ഈ വേഷം. ആ അതും ശരിയാ. അവൾ ചായ കുടിക്കുന്നത് നോക്കി ഇരുന്നു.

തട്ടം കൊണ്ട് ഗ്ലാസ്‌ പിടിച്ചു കുടിക്കുന്നത് കണ്ടു ചോദിച്ചു. നല്ല ചൂട് ഉണ്ടോ ചൂട് തട്ടുമ്പോൾ കൈ പുകച്ചിൽ എടുക്കുന്നു എന്ത് പറ്റി കൈക്ക്. അവളുടെ കൈ പിടിച്ചു നോക്കി. രണ്ടുമൂന്ന് ഇടത് ചുവന്നിരുന്നു. തഴമ്പ് വരുന്നതാ. എന്ന് വെച്ചാ. ആദ്യായിട്ട് ജോലി ചെയ്യുന്നോർക്ക് വരുന്നതാ. ഇനി പോവില്ലേ ഇത്. ചെറിയ വേദന ഉണ്ട്. മുറ്റം അടിച്ചിരുന്നു. നല്ല സോഫ്റ്റ്‌ ചൂൽ ഒക്കെ വാങ്ങിക്കോടെ സോഫ്റ്റ്‌ ചൂല്ലോ. സത്യം പറയെടി ഇതിനു മുൻപ് നീ ജോലി ചെയ്തിട്ടുണ്ടോ നമ്മൾക്ക് അതിന് എവിടുന്നാ സമയം മാഷേ. ഫൈറ്റിങ് അല്ലേ എനിക്ക് പണി. അപ്പൊ ഒരു ജോലിയും അറിയില്ലേ. നിനക്ക് ഫുഡ് ഉണ്ടാക്കാൻ..... കുറച്ചൊക്കെ... ഒപ്പിക്കാം.... അവൾ കണ്ണടിച്ചോണ്ടു ചെറിയ ചമ്മലോടെ പറഞ്ഞു. നല്ല കാര്യായി അയാൾ പൊട്ടിച്ചിരിച്ചു. ആരും കേൾക്കണ്ട. ഈ അറിവും വെച്ചു ജോലിക്ക് വന്ന ആദ്യത്തെ ആളായിരിക്കും നീ. കളിയാക്കണ്ട. ഉമ്മ ജോലിയൊന്നും ചെയ്യിക്കാതെ പുന്നാരിച്ചാനേ വളർത്തിയത്.ജോലി ചെയ്യേണ്ട ആവിശ്യം ഒന്നും ഇല്ലാന്ന് കരുതിക്കാണും . എന്നിട്ട് അവസാനം എന്നെ തനിച്ചാക്കി അങ്ങ് പോയി. അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു. പിന്നെ ഇത്താത്ത ഉമ്മയില്ലാത്ത കുട്ടിയല്ലെന്നും പറഞ്ഞു സെന്റി. മൊത്തത്തിൽ ഞാൻ കുഴിമടിച്ചിയായി.

പിന്നെ അധികവും ഹോസ്റ്റലിൽ ആയിരുന്നു. ഞാൻ കുറച്ചു കാലം ഇത്താത്തയുടെ വീട്ടിൽ ഉണ്ടായിരുന്നു കുറച്ചു പാചകം ഒക്കെ അവിടുന്ന് പഠിച്ചിരുന്നു. ഇത്താത്തന്ന് വെച്ചാൽ... അന്ന് കണ്ടില്ലേ അവർ തന്നെ. ഇത്താത്തന്ന ഞാൻ വിളിക്കൽ. അവരെ കെട്ടിയോൻ അവരെ കള്ളും കുടിച്ചു വന്നു തല്ലുമായിരുന്നു. ഒരു ദിവസം സഹികെട്ടു ഞാൻ അയാൾക്കിട്ട് രണ്ടു പൊട്ടിച്ചു. അതോടെ അവിടത്തെ വാസം പോയി കിട്ടി. ഇവിടെ ഇനി എത്രനാളുണ്ടാവും ആർക്കറിയാം. നിനക്ക് സമ്മതമാണെങ്കിൽ ജീവിതകാലം മുഴുവൻ അവളുടെ മുഖത്ത് ഒരു ചിരി വന്നു. ഇപ്പൊ ഇങ്ങനയൊക്കെ പറയും. എല്ലായ്യിടത്തും നിന്നും പുറത്താക്കിന്ന് പറയുന്നതാ ശരി. അവസാനം ഇവിടെയും അതന്നെ ഉണ്ടാവും. സമാധാനം ആഗ്രഹിക്കാത്ത ആരാ ഉണ്ടാവുക. അനുഗ്രഹീത ജന്മനെ എന്റേത്. നീ ഇവിടെയാ ഉള്ളതെന്ന് ആർകെങ്കിലും അറിയോ ഇല്ല.എന്റെ സിം ഞാൻ മാറ്റി. സ്ഥിരമായി ഒരേ നമ്പർ ഉപയോഗിക്കൽ ഇല്ല. ഇത്താത്തക്ക് മൂത്താപ്പയുടെ നമ്പർ കൊടുത്തിട്ടുണ്ട് അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കും. ഞാൻ പോട്ടെ .

ഇനി ചായ അടിച്ചു മാറ്റി കുടിച്ചത് ആരും കാണണ്ട. അവൾ അടുക്കളയിലേക്ക് പോയി. എങ്ങനെ ജീവിക്കണ്ട മോളാ ഇത് പാവം. അവളെ നോക്കി നെടുവീർപ്പിട്ട് ഇട്ട് കൊണ്ട് പറഞ്ഞു അവൾ ഓരോന്നായി നോക്കി പഠിച്ചും. മറ്റും അഡ്ജസ്റ്റ് ചെയ്തു അടുക്കളയിൽ പിടിച്ചു നിന്നു. *** ഈ അനസിനെ കൊണ്ട് തോറ്റല്ലോ റബ്ബേ. പോകുന്നിടത്തെല്ലാം ഉണ്ടാവും ഒലിപ്പീര് പ്രേമവും കൊണ്ട്. കാണുമ്പോൾ കലിയ വരുന്നേ. എന്ത് കണ്ടാവോ പിറകേ കൂടിന്. അവൾക്ക് നദീറിനെ ഓർമ വന്നു. അവൻ ഇത് പോലെ വന്നപ്പോൾ എനിക്ക് ഒരു ശല്യമായി തോന്നിയിട്ടില്ല. ശരിക്കും ഞാനത് ഇഷ്ടപ്പെട്ടിരുന്നില്ലേ. ഉണ്ടാവും അതല്ലേ അവൻ ശല്യമായി തോന്നാതിരുന്നത്. അല്ല കക്ഷി എവിടെപ്പോയി പിന്നെ കണ്ടില്ലല്ലോ. നിന്നോട് മുറ്റം അടിക്കാൻ പറഞ്ഞിരുന്നോ. അവൾ പെട്ടെന്ന് ഞെട്ടിപ്പോയി. മാമി. ഇവർക്ക് മെല്ലെ സംസാരിച്ചോടെ ഞെട്ടിപ്പോയല്ലോ ഞാൻ അടിച്ചു വാരി.

ആരുടെ മുറ്റം അപ്പുറത്തെ വീട്ടിലെയോ. അപ്പുറത്തെ വീടോ അങ്ങനൊരു വീട് എവിടേം കണ്ടില്ലല്ലോ ഇവര് എന്തൊക്കെയാ പറയുന്നേ അവൾ മനസ്സിൽ അവളോട്‌ തന്നെ ചോദിച്ചു. എന്താടി മിണ്ടാത്തെ ഞാൻ അടിച്ചു വാരിയതാ ഇവിടുത്തെ മുറ്റം മാമി അവളുടെ കയ്യും വലിച്ചു പിടിച്ചു മുറ്റത്തേക്ക് പോയി. മുറ്റം കണ്ടതും അവളുടെ കണ്ണ് തളളിപ്പോയി. ഇത്..... അവൾ മാമിയെ നോക്കി നിന്ന് പരുങ്ങി ഇതാര പണിയാ റബ്ബേ. രാവിലെ അടിച്ചു വാരുമ്പോൾ ഇത്രേം ചപ്പുചവറുകൾ ഉണ്ടായിരുന്നില്ല.ഇനി കൊടുംകാറ്റ് വന്നോ. ഇവര് പറഞ്ഞാലും വിശ്വസിക്കുന്ന തോന്നുന്നില്ല. ഞാൻ ഇപ്പൊ വൃത്തിയാക്കികൊള്ളം. അവരുടെ മറുപടിക്ക് കാക്കാതെ വേഗം മുറ്റത്തേക്ക് ഇറങ്ങി. അല്ലേൽ തെറിയായിരിക്കും ഇനി വരിക. അവൾ എങ്ങനെയൊക്കെയോ അടിച്ചു വാരി. നടുവും പുറവും പോയി. നടുവിന് കയ്യും കൊടുത്തു

മുകളിലേക്ക് നോക്കിയപ്പോൾ ബാൽക്കണിയിൽ നദീർ നോക്കി നിക്കുന്ന കണ്ടു. വേഗം തീർക്കേടോ എന്നാലല്ലേ അടുത്ത പണി തരാൻ പറ്റു. ഈ പിശാചിന്റെ പണിയായിരുന്നോ ഇത്. അവൾ ദേഷ്യത്തോടെ അവനെ നോക്കി. ഞാനെന്താ കുപ്പിയിൽ നിന്നും വന്ന ഭൂതമോ. തീരുമ്പം പണി തരാൻ. അവൻ മറുപടിയൊന്നും പറയാതെ അവിടെ നിന്നും പോയി. അവൾ ഉള്ളിലേക്ക് കയറുമ്പോൾ നദീർ മുകളിൽ നിന്നും ഇറങ്ങി വന്നു. ഉമ്മാ മുകളിൽ മുഴുവനും പൊടിയാണല്ലോ അടിച്ചു വാരിയില്ലേ ഇനിയും. അവൾക്ക് മനസ്സിലായി ഇത് തനിക്കിട്ടാണെന്ന്. ആലോചിച്ചു തീരുമ്പോഴേക്കും വിളി വന്നു. ഫാത്തിമാ ഒന്ന് വൃത്തിയാക്കിയിട്ട് വാ അവൾ മുകളിലേക്ക് പോയി നോക്കി. എവിടെയും ഒരു വൃത്തികേടും അവൾ കണ്ടില്ല. അവൾ നദീറിനെ നോക്കി. എവിടെയാടോ പൊടി. വേലക്കാരി പറഞ്ഞത് കേട്ടാൽ മതി. ഇങ്ങോട്ട് ചോദ്യം വേണ്ട. അവൾ അവനെ രൂക്ഷമായി നോക്കി. അവൻ അവളുടെ അടുത്തേക്ക് ചെന്നു. അവൻ അടുത്ത് വരും തോറും തന്റെ ഹൃദയ ഇടിപ്പ് കൂടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.

ഇവനെ കാണുമ്പോൾ മാത്രമെന്താ ഇങ്ങനെ. പണി തുടങ്ങീട്ടെ ഉള്ളൂ മോളേ നിന്റെ ഇവിടത്തെ സുഖവാസം അവസാനിക്കുമോന് ഞാനൊന്ന് നോക്കട്ടെ. ഹ അതിനുള്ള പണിയാണോ. എന്നാ പറയണ്ടേ ചക്കരേ.അല്ല എനിക്ക് ചെക്കനെ നോക്കുന്നില്ലേ അപ്പൊ. അല്ലേൽ വേണ്ട ഈ അനസ് ആൾ എങ്ങനെയാ. അവനാണേൽ എന്റെ മേലൊരു കണ്ണും ഉണ്ടേ. ക്യാഷ് പാർട്ടി ആണേൽ അവൻ തന്നെ മതി. നിനക്ക് ജോലി എളുപ്പവും ആകുമല്ലോ. അത് പറഞ്ഞപ്പോൾ അവന്റെ മുഖത്ത് ദേഷ്യം വന്നത് അവൾ കണ്ടു. കലിപ്പ് ഭാവം ആണേലും എന്തു മൊഞ്ചാ റബ്ബേ കാണാൻ. ഒരു നിമിഷം അവനെത്തന്നെ നോക്കി നിന്നുപോയി. അവൻ പോയിക്കഴിഞ്ഞും അവൾ കുറച്ചു സമയം ആ നിൽപ്പ് തന്നെ നിന്നു. അവൻ അവളെ ഒരു മിനിറ്റ് ഇരിക്കാൻ പോലും സമ്മതിക്കാതെ ഓരോ ജോലി പറഞ്ഞു കൊണ്ടേ ഇരുന്നു. ഒരു മടിയും കൂടാതെ അവൾ അതൊക്കെ ചെയ്തു. ഇടക്കിടക്ക് അവൻ ജ്യൂസ് വെള്ളം സ്നാക്ക്സ് തുടങ്ങി ഓരോ കരണമുണ്ടാക്കി അവന്റെ റൂമിൽ വരുത്തിച്ചു കൊണ്ടിരുന്നു.

റൂം മുകളിൽ ആയത് കൊണ്ട് അവൾക്ക് കാൽ വേദനിക്കാൻ തുടങ്ങി.വീട്ടു ജോലി ഈസിയാണെന്ന് ആയിരുന്നു ഇതുവരെ കരുതിയിരുന്നത്. അത് മാറി കിട്ടി. ആദ്യമായിട്ട് ചെയ്യുന്നത് കൊണ്ടും ശരിക്കും അറിയാത്തത് കൊണ്ടും അവൾ പെട്ടെന്ന് തന്നെ തളർന്നു. അവന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് അവൾക്ക് മനസ്സിലായി. ഫാത്തിമ നിന്നോട് ഇക്കാക്ക ജ്യൂസ് ഉണ്ടാക്കി മുകളിൽ കൊണ്ട് കൊടുക്കാൻ പറഞ്ഞു. ഇപ്പൊ കൊണ്ട് കൊടുത്തോളം. വേണ്ടിട്ട് ഒന്നും അല്ല ജ്യൂസ്. എന്നെ ബുദ്ധിമുട്ടിക്കണം എന്നെ അവന് ഉള്ളൂ. നിന്റെ ജ്യൂസ് കുടി ഇപ്പൊ നിർത്തിത്തരാം. സഹിക്കുന്നേനും ഒരു പരിധിയില്ലേ. അവൾ ഓറഞ്ചു ജ്യൂസ് ഉണ്ടാക്കി അതിൽ പഞ്ചസാരയ്ക്ക് പകരം നാലഞ്ചു സ്പൂൺ ഉപ്പും കലക്കി. നദീറിന് കൊടുത്തു. ഒരിറക്ക് കുടിച്ചതും അവൻ ബാത്‌റൂമിലേക്ക്‌ ഓടി. ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് ചെന്നു.

എന്താടി ഇതിൽ കലക്കിയത് അവൾക്ക് ഉള്ളിൽ ചെറിയ പേടിയുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ അവനോട് ഒച്ചയെടുത്തു തന്നെ പറഞ്ഞു. ഉപ്പ്. ഇംഗ്ലീഷിൽ സാൾട്ട് എന്ന് പറയും. നിന്റെ വയറ്റിൽ കൊക്കപ്പുഴു ഉണ്ടെങ്കിൽ ചാത്തോട്ടെന്ന് കരുതി. കഴിക്കുന്നതൊക്കെ എവിടെയാടോ പോകുന്നെ. ഇനി ജ്യൂസ് വെള്ളം എന്നൊക്കെ പറഞ്ഞു എന്നെ വിളിച്ചാലുണ്ടല്ലോ വിമ്മായിരിക്കും കലക്കി തരിക പറഞ്ഞില്ലെന്നു വേണ്ട. നീർക്കോലിക്ക് ജീവൻ വെച്ചല്ലോ. വെച്ചു അല്ലേൽ നീ തലേൽ കേറി നിരങ്ങും. വേലക്കാരി പറയുന്നത് കേട്ടാൽ മതി ഭരിക്കാൻ വരണ്ട. വരുന്നില്ല. എന്റെ മെക്കിട്ട് കേറാനും വരണ്ട. നാസിയുടെ കല്യാണം കഴിയുന്നത് വരെ ഞാൻ ഇവിടെയുണ്ടാകും. ജോലി ഭാരം കൂട്ടിന്ന് വെച്ചു ഞാൻ പോകാനൊന്നും പോണില്ല. വേലക്കാരിയുടെ പണി തന്നെയാ ജോലി ചെയ്യൽ. അവൾ കലിപ്പോടെ വാതിലും വലിച്ചടച്ചു പോയി. ഈ ജ്യൂസിനുള്ള പണി നിനക്ക് ഇപ്പൊ തരാം.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story