💘റജില 💘: ഭാഗം 9

rajila

രചന: സഫ്‌ന കണ്ണൂർ

 ഇത് കുറച്ചു കൂടിപോയെടാ. ഒന്നുല്ലേലും അതൊരു പെണ്ണല്ലേ. അവളോട്‌ കേറി വരാൻ പറയ്. നല്ല കാറ്റും മഴയും ഉണ്ട്. സാലി പറയുന്നത് കേട്ട് നദീർ പുറത്തേക്ക് വന്നു നോക്കി. മഴയത്ത് കാർ കഴുകുന്നത് കണ്ടു അവനും പാവം തോന്നി. ജ്യൂസിന് പതിലായി കാർ കഴുകിയിട്ട് വീട്ടിൽ കേറിയ മതീന്ന് പറഞ്ഞിരുന്നു. മഴ വരുന്നുണ്ട് പിന്നെ കഴുകാന്നു പറഞ്ഞിട്ടും ഞാൻ കേട്ടില്ല. അതിന് പകരം വീട്ടുകയാണ് മഴയത്ത് കാർ കഴുകി. ടാ നദീറെ എന്തു പണിയാട ഇത് വല്ല അസുഖവും വരും ആ പാവത്തിന്. അനസ് പറഞ്ഞു അവൾ മഴ നനയുന്നതിന് ഞാൻ എന്തു പിഴച്ചു.ഇത് നല്ല കഥ ഞാൻ പറഞ്ഞോ മഴ കൊള്ളാൻ. നീ പറയാതെ അവൾ കേറി വരില്ല. കേറിപോടീ. കഴുകിയത് മതി അവൻ വിളിച്ചു പറഞ്ഞു. ഒരുപാട് പ്രാവിശ്യം വിളിച്ചെങ്കിലും അവൾ തിരിഞ്ഞു നോക്കിയത് പോലും ഇല്ല.

ഇനി കേൾക്കുന്നില്ലേ അതോ കേൾക്കാത്ത പോലെ നടിക്കാനോ. വേണേൽ കേറി വരട്ടെ എനിക്ക് ഇനി വിളിക്കാനൊന്നും വയ്യ. കൊച്ചു കുട്ടിയൊന്നും അല്ലല്ലോ അനസ് അവളെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവന് ദേഷ്യവും വരുന്നുണ്ടായിരുന്നു. അവൻ അവളെ നോക്കി ഡ്രെസ്സ് നനഞ്ഞു ദേഹത്ത് ഒട്ടി നിക്കുന്നത് കണ്ടു. ശരീര വടിവ് എടുത്തു കാണിക്കുന്നുണ്ടായിരുന്നു. സാലിയും അനസും ഇനി അതാണോ നോക്കുന്നെ. എങ്ങനെ നോക്കാതിരിക്കും അമ്മാതിരി കാഴ്ച അല്ലേ. എനിക്ക് തന്നെ കണ്ടിട്ട് നോക്കാതിരിക്കാൻ പറ്റുന്നില്ല. സഹികെട്ട് അവൻ ഒരു കുടയും എടുത്തു അവളുടെ അടുത്തേക്ക് പോയി. നിന്നോട് അല്ലെടി പറഞ്ഞെ കേറിപ്പോകാൻ. അവൾ കേൾക്കാത്ത ഭാവത്തിൽ വീണ്ടും കഴുകാൻ നോക്കിയതും അവന് കലി കയറി. അവൻ അവളുടെ കയ്യിൽ കേറി പിടിച്ചു. അവൾ കലിപ്പ് ഭാവത്തോടെ അവനെ നോക്കി. കയ്യിൽ നിന്ന് വിട്. എടുത്ത ജോലി പൂർത്തിയാക്കിയിട്ട് വന്നോളാം.

ഇനി ചെയ്യാത്തതിന്റെ പേരിൽ ആകാശം ഇടിഞ്ഞു വീണാലോ. ഹോ വാശി. ഞാൻ വിളിച്ചത് കേട്ടിട്ടും കേൾക്കാത്ത പോലെ നടിച്ചതാണല്ലേ. ആണെങ്കിൽ.... നിന്നോട് പലവട്ടം പറഞ്ഞിട്ട് ഉണ്ട് എന്നോട് തർക്കുത്തരം പറയരുതെന്ന്. കഴുകിയത് മതി. കേറിപ്പോ. കയ്യിൽ നിന്ന് വിട് എന്നാലല്ലേ പോകാൻ പറ്റു. അവൻ വിട്ടു. അവൻ അനസിനെ നോക്കി. ഇങ്ങോട്ട് തന്നെ നോക്കി നിക്കുന്ന കണ്ടു. അവൻ അവളെ മറങ്ങി നിന്നു. മുന്നിന്ന് മാറി നിക്ക്. എന്റെ പിറകെ വന്ന മതി. മാറനല്ലെ പറഞ്ഞെ. അവൾ അവനെ തള്ളിമാറ്റി പോകാൻ നോക്കി. ഷാൾ ശരിക്കിട്ട് പോടീ പിശാചേ അവൾ ദേഹത്തേക്ക് നോക്കി.അവൾക്ക് കാര്യം മനസ്സിലായി. സോറി ശ്രദ്ധിച്ചില്ല. ഷാൾ നേരെയാക്കി. നനഞ്ഞു കുതിർത്തോണ്ട് ഷാൾ കൊണ്ടൊന്നും കാര്യമില്ല. വേറാരേലും കണ്ടോ ഈ വേഷത്തിൽ. അവൾ ചുറ്റും നോക്കി. അനസിനേയും സാലിയെയും കണ്ടു. അവൾ അവന്റെ പിറകേ നിന്നു. ഇവരെ മുന്നിലൂടെയേ അകത്തേക്ക് പോകാനും പറ്റു.

പിറക് വശത്തൂടെ പോയ മതി. കുടയും എടുത്തോ. അവൾ നന്ദിയോടെ അവനെ തന്നെ നോക്കി. താങ്ക്സ് കോപ്പ് കേറിപോടീ അവിടുന്ന്. വല്ലാത്തൊരു ചൂടൻ തന്നെ. എന്തു പറഞ്ഞാലും കലിപ്പ് തന്നെ. ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാർ. അവൾ ഓടിപോകുന്നതും നോക്കി അവൻ കുറച്ചു സമയം അവിടെ നിന്നു. ** രാത്രി ആയപ്പോഴേക്കും അവൾ തുമ്മൽ തുടങ്ങി. ഫുഡ്‌ കഴിക്കാൻ വന്നപ്പോൾ നദീർ കണ്ടു അവൾ തുമ്മിക്കൊണ്ട് നടക്കുന്നത്. അവന് ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല. എന്തോ വല്ലായ്മ പോലെ . അവൾക്ക് വിക്‌സോ മരുന്നോ കിട്ടിക്കാണോ. സുഖമില്ലാതായാൽ അവളെ ഇവിടെ ആരേലും നോക്കുവോ. വേണ്ടായിരുന്നു ഒന്നും. പാവം. പെട്ടന്ന് തന്നെ മാറ്റി ചിന്തിക്കുകയും ചെയ്തു. അഹങ്കാരം കൊണ്ടല്ലേ അങ്ങനെതന്നെ വേണം. മഴ വന്ന കേറി നിന്നോടെ. അനുഭവിക്കട്ടെ കുറച്ച്. മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞു കൊണ്ടിരിക്കുന്നു. അവസാനം വിക്‌സും തണുപ്പിന്റെ ടാബ്‌ലറ്റ്സ് എടുത്തു അവളുടെ റൂമിലേക്ക്‌ പോയി. റൂം പൂട്ടിയിരുന്നില്ല.

അവൻ അത് മേശപ്പുറത്തു വെച്ചു തിരിച്ചു പോകാൻ നോക്കുമ്പോൾ അവൾ റൂമിലേക്ക്‌ കേറി വന്നു. കൊച്ചു മുതലാളി എന്താ സെർവന്റിന്റെ റൂമിൽ. തണുപ്പിന്റെ ഗുളിക മേശൻമേൽ വെച്ചിട്ടുണ്ട്. എന്നോട് ഇപ്പോഴും ഇഷ്ടം ഒക്കെയുണ്ട് അല്ലേ. ഇഷ്ടം..... അവൻ പുച്ഛത്തോടെ അവളെ നോക്കി. ഉണ്ടായിരുന്നു. ഇപ്പൊ ഇല്ല.ഒരു ആണിന്റെ ഭാഗ്യം എന്താന്നറിയോ ജീവൻ പോയാലും നമ്മളെ വിട്ട് പോകില്ലെന്ന് ഉറപ്പുള്ള ഒരു പെണ്ണിനെ കിട്ടുന്നത്. പണവും സൗന്ദര്യവും ഇന്ന് വരും നാളെ പോകും. നിന്നെപ്പോലെ പണത്തിനു പിറകെ പോകുന്ന ഒരു പെണ്ണിനെ കെട്ടിയാൽ അവിടെ തീർന്നു.പൈസ തീർന്നാൽ വേറെ ആളെ തേടി പോകില്ലേ. ഡ്രെസ്സ് മാറുന്ന പോലെ ലവറെ മാറ്റുന്ന നീ തന്നെ ഇത് പറയണം. അതിന് അവൻ മറുപടിയൊന്നും പറഞ്ഞില്ല. റൂമിൽ നിന്നും ഇറങ്ങാൻ നോക്കുമ്പോൾ അനസ് വരുന്ന കണ്ടു. ഇതിനൊന്നും ഉറക്കവും ഇല്ലേ.നാശം ഇവളുടെ റൂമിൽ നിന്നും ഇറങ്ങി വരുന്ന കണ്ടാൽ നൂറു ചോദ്യമായിരിക്കും. അവൻ റൂമിലേക്ക്‌ തന്നെ കയറി.

അവളും കണ്ടു അനസ് വരുന്നത്. അവൻ മിണ്ടരുതെന്ന് കാണിച്ചു വാതിലിന്റെ പിറകെ നിന്നു. ഫാത്തിമാ ഉറങ്ങിയില്ലേ കിടക്കാൻ പോകുവാ. അനസ് എന്താ ഇവിടെ അവൻ വിക്സ് എടുത്തു അവൾക്ക് നേരെ നീട്ടി. എന്തിനാ മഴ നനഞ്ഞേ അതല്ലേ തണുപ്പ് പിടിച്ചേ. No താങ്ക്സ്. എന്റെ കയ്യിൽ ഉണ്ട്. എന്നാലും വെച്ചോളൂ. കൊണ്ട് വന്നതല്ലേ. അവൻ അവളുടെ കയ്യിൽ വെച്ച് കൊടുത്തു. അവൻ കയ്യിൽ പിടിച്ചതും അവൾ കൈ വലിച്ചു . അവൾക് വല്ലായ്മ തോന്നി. അനസ് പോയിക്കൊള്ളൂ. എനിക്ക് ക്ഷീണം ഉണ്ട് ഒന്ന് കിടക്കണം. എന്ത് ആവിശ്യം ഉണ്ടേലും വിളിക്കണം. അവന്റെയൊരു ഒലിപ്പിക്കൽ. ഇവനെയൊക്കെ എന്താ വേണ്ടത്. നദീറിന് ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു. അവൾ വാതിൽ അടച്ചു. നിന്റെ കാര്യം നോക്കാൻ ആളൊക്കെയുള്ളത് മറന്നു പോയി. അവന്റെ വാക്കുകളിലെ ആക്കൽ അവൾക്ക് മനസ്സിലായി. അവൾക്ക് ഉള്ളിൽ ചിരിയാണ് വന്നത്. അനസ് വന്നത് ഇഷ്ടപ്പെട്ടില്ല. അതിന്റെ നീരസം മുഖത്ത് കാണുന്നുണ്ട്. നിനക്കെന്താ അതിന്. അവനെങ്കിലും എന്നോട് സ്നേഹം ഉണ്ടല്ലോ.

കണ്ടില്ലേ വിക്സ് ഒക്കെ കൊണ്ട് വന്നത്. അല്ല പോകുന്നില്ലേ ഇയാൾ. ഇവിടെ നിക്കാനുള്ള പ്ലാൻ ആണോ. അവൻ വാതിൽ തുറക്കാൻ നോക്കിയതും പുറത്ത് ഉപ്പാന്റെ ശബ്ദം കേട്ട് അവൻ ഞെട്ടി. അവളും. റബ്ബേ എന്താ ഇനി ചെയ്യുക. പെട്ടല്ലോ. അവൻ അവളെ നോക്കി. അവളെ മുഖത്തും പേടി കണ്ടു. ഉപ്പാക്ക് എന്താ ഇവിടെ കാര്യം ഫാത്തിമാ വാതിൽ തുറക്ക്. അവൾ പേടിയോടെ അവനെ നോക്കി. പോയി തുറക്ക് അവൻ കണ്ണ്‌ കൊണ്ട് കാണിച്ചു. അവൻ വാതിലിന് പിറകിൽ തന്നെ നിന്നു. കിടന്നോ നീ. ഇല്ല. . നീ മഴ നനഞ്ഞിനോ പെട്ടന്ന് തണുപ്പ് പിടിച്ചത് എന്താ. നിനക്ക് മരുന്നോ മറ്റോ വേണോ അവളുടെ നെറ്റിയിൽ കൈ വെച്ചു നോക്കി. ചെറിയ ചൂടുണ്ടല്ലോ. ഡോക്‌ടറെ കാണിക്കാൻ പോണോ. നദീറിന് അത്ഭുതം തോന്നി. സ്വന്തം മകളോടെന്ന പോലെയാണ് ചോദ്യവും പെരുമാറ്റവും. ചെറിയൊരു ജലദോഷം അത്രേ ഉള്ളു. രാവിലേക്ക് മാറി കൊള്ളും. ടാബ്‍ലറ് ഉണ്ട്. നിന്റെ ഇത്താത്ത വിളിച്ചിരുന്നു. മോളെ കല്യാണം ആണല്ലേ.പിന്നെ ഒരു നമ്പർ തന്നിരുന്നു. തിരിച്ചു വിളിക്കാൻ പറഞ്ഞു.

ഏതോ ഒരു മുനീന്റെ നമ്പർ ആണെന്ന് പറഞ്ഞു. ആരാ അത്. എന്റെ ഫ്രണ്ടാണ്. ഞാൻ വിളിച്ചോളാം. ഉപ്പ അവൾക്ക് നേരെ ഒരു ഫോൺ നീട്ടി.അവൻ ഞെട്ടിപ്പോയി ഐ ഫോൺ. പുതിയ ഐ ഫോൺ ആണെന്ന് അവന് മനസ്സിലായി. ഇനി മുതൽ ഇതിൽ വിളിച്ചാൽ മതി. നെറ്റ് കാൾ ചെയ്യാൻ പറ്റുന്ന രീതിയിൽ ആക്കിയിട്ടുണ്ട്. നമ്പർ കാണിക്കില്ല. ഇനി സിം മാറ്റിക്കൊണ്ട് ഇരിക്കണ്ട. ഇതിൽ വിളിച്ചോ. ഫോൺ നീട്ടികൊണ്ട് അയാൾ പറഞ്ഞു. അവൾ വാങ്ങാൻ മടിച്ചത് കൊണ്ട് പറഞ്ഞു. മര്യാദയ്ക്ക് വാങ്ങെടി. പൈസ ശമ്പളത്തിന് പിടിച്ചോളാം. ഇവക്കെത്രയാ അപ്പൊ ശമ്പളം. നദീർ കണക്കു കൂട്ടി നോക്കി. അവൾ മടിച്ചത് നദീർ ഉള്ളത് കൊണ്ടാണ്. അവൾക്ക് നദീറിന്റെ ഉപ്പ എങ്ങനെയെങ്കിലും പോയ മതിന്നു ഉള്ളു. എന്താ ഇപ്പൊ ചെയ്യുക. അവൾ ഫോൺ വാങ്ങി. വിളിച്ചു നോക്ക്. പിന്നെ വിളിച്ചോളാം. കാൾ കണക്ട് ആവുന്നോണ്ട് നോക്ക്. ഉപ്പ ഫോൺ വാങ്ങി നമ്പർ ഡയൽ ചെയ്‌തു അവൾക്ക് കൊടുത്തു. ലൗഡ് സ്പീക്കറിലാ ഉള്ളത്. അവൾക്ക് എന്താ ചെയ്യേണ്ടെന്ന് മനസ്സിലായില്ല.

നദീർ റൂമിലുള്ളത് ഉപ്പക്ക് അറിയില്ലല്ലോ. ഫോൺ റിങ് ചെയ്യുന്നതിന് അനുസരിച്ച് അവളുടെ ഹാർട്ട് ഇടിപ്പും കൂടി വന്നു. കാൾ കണക്ട് ആയി. ഹലോ അവൾക്ക് ശബ്ദം പുറത്തേക്ക് വന്നില്ല. അവൾ ഉപ്പാനെയും നദീറിനെയും നോക്കി. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. റജിലയാണ്. ജീവിച്ചിരിപ്പുണ്ടോ പന്നി. പിന്നെ മുട്ടൻ തെറിയാരുന്നു കേട്ടത്. അവൾ നദീറിന്റെ ഉപ്പാനെ നോക്കി ചമ്മലോടെ നോക്കി ചിരിച്ചു. പിന്നെ ആരോടോ ടാ റജിലയുടെ ഫോൺ എന്ന് വിളിച്ചു പറയുന്ന കേട്ടു. പിന്നെ ഒരുപാട് പേരുടെ ബഹളായിരുന്നു. എല്ലാവരുടെയും ശബ്ദം കേട്ട് നദീറിന് പോലും ചെവി പൊത്താൻ തോന്നി. ഞാൻ പിന്നെ വിളിക്കാം. കുറച്ചു തിരക്കിലാ. അവൾ ഫോൺ കട്ടുചെയ്തു. നദീറിന് മനസ്സിലായി ഞാൻ ഉള്ളത് കൊണ്ടാണ് കട്ടാക്കിയതെന്ന്. എന്താ സംസാരിക്കാഞ്ഞത് ഞാൻ ഉള്ളത് കൊണ്ടാണോ.

ആ താടിയും മുടിയും മുറിക്കാൻ കാശില്ലാത്തൊരല്ലേ ഇവന്മാർ. അവൾ ചിരിച്ചു ഫാഷനാ അത്. പാവം പിള്ളേരാ. കാണാൻ അങ്ങനെയാണെന്ന് ഉള്ളൂ. സ്നേഹിച്ച ചങ്ക് പറിച്ചു കൊടുക്കുന്ന ടീമാ.ഞാൻ എന്ന് വെച്ചാ വലിയ കാര്യാ അവർക്ക്. പിന്നെ ഞങ്ങളെ സംസാരം കേട്ടാൽ ശരിയാവില്ല. നമ്മളെ ലാംഗ്വേജ് ഒക്കെ അങ്ങനെയാണ്. എല്ലാരുടെയും തെറി വിളിയാരിക്കും ഇനി. അതിന് മാത്രം എന്താ ഒപ്പിച്ചത്. മാസം നാലായി അവിടെ നിന്നും മുങ്ങിയിട്ട്. യാത്ര പോലും ചോദിച്ചില്ല ആരോടും. അതിന്റെ കലിപ്പ് ആണ്. ഇപ്പോഴാ പിന്നെ വിളിക്കുന്നെ. . ഇത്താത്തക്ക് സൗര്യം കൊടുത്തു കാണില്ല. അതാ വിളിക്കാൻ പറഞ്ഞിട്ട് ഉണ്ടാവുക.കല്യാണത്തിന് പോകുന്നുണ്ടോന്ന് അറിയാൻ ആയിരിക്കും. സത്യം പറ മോളെ ഇവിടുന്ന് എപ്പോഴാ മുങ്ങുന്നേ. നാളെയൊ മറ്റന്നാളോ. തിരിച്ചു വരുമോ അതോ..... വരാതെ പിന്നെ. ഇനി ഇവിടെ നിന്ന് എങ്ങോട്ടും ഇല്ല. ഒരുപാട് ഇഷ്ടമായി ഇവിടെ. നദീറിനെ നോക്കിയാ അത് പറഞ്ഞത്. അവൾ മെല്ലെ റൂമിൽ നിന്നും പുറത്തിറങ്ങി. പിന്നാലെ ഉപ്പയും.

പിന്നെ പറയുന്നതൊന്നും അവൻ കേട്ടില്ല. നദീറിന് മനസ്സിലായി അവൾ മനപ്പൂർവം പുറത്തെക്ക് പോയതാണ്‌ . ഉപ്പയെ പരിജയം ഇല്ലെന്ന് അവൾ പറഞ്ഞത് കളവാണ്. ഐ ഫോണൊക്കെ വാങ്ങി കൊടുക്കാൻ മാത്രം ഇവൾ ഉപ്പാന്റെ ആരാ.ഇവൾ ഒറ്റ മോളാണെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഇത്താത്തന്ന പറയുന്നത് ആരാ. അവൾ പറയുന്നത് മുഴുവൻ കളവാണ്. എന്നോട് ഇവൾ എന്തൊക്കെയോ മറച്ചു പിടിക്കുന്നുണ്ട്. ഉപ്പാക്ക് ഇവളെ നേരത്തെ പരിജയം ഉണ്ട്. സംസാരത്തിൽ നിന്നും അത് വ്യക്തമാണ്. ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉയർന്നു വന്നു. കണ്ടു പിടിക്കണം. കുറച്ചു കഴിഞ്ഞാണ് അവൾ തിരിച്ചു വന്നത്. അല്ലെടി നീ ഒന്ന് തുമ്മുമ്പോഴേക്കും സഹായഹസ്തവുമായി എത്ര ആളാ. നമ്മളൊക്കെ പനിച്ചു കിടന്നാലും സുഖമയോന്ന് ചോദിക്കാൻ പോലും ആളില്ല. അവൾ മറുപടിയായി ചിരിക്കുക മാത്രം ചെയ്തു.

ഉപ്പ പോയി. പോകാൻ നോക്ക്. ആരെങ്കിലും കണ്ടാൽ എനിക്ക് പണിയാകും. നീ ശരിക്കും ആരാ. എവിടെയാ നിന്റെ വീട്. നേരത്തെ ഫോണിൽ കേട്ട ആൾക്കാരൊക്കെ നിന്റെ ആരാ ഒന്ന് പോയെ നദീറെ.എനിക്ക് ഉറങ്ങണം. പറഞ്ഞിട്ട് ഉറങ്ങിക്കോ. അവൾ അവനെ പിടിച്ചു തള്ളിപുറത്താക്കി വാതിൽ അടച്ചു. മുന്നിൽ നാസി.കുരിശായല്ലോ. അവൻ ഒന്നും മിണ്ടാതെ പോകാൻ നോക്കി. ഇക്കാക്ക ഒന്ന് നിന്നെ. നന്നാവാനുള്ള ഒരു ഉദ്ദേശവും ഇല്ലേ. നാണം ഇല്ലല്ലോ നട്ടപാതിരാക്ക് കണ്ട പെണ്ണിന്റെ റൂമിൽ പോകാൻ. അവരുടെ സംസാരം കേൾക്കാൻ വേറൊരാൾ കൂടി പിറകിൽ ഉണ്ടെന്നു രണ്ടുപേരും അറിഞ്ഞില്ല..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story