റൗഡി ബേബി: ഭാഗം 10

raudi baby

രചന: പ്രഭി

അവനെ നോക്കി ഒന്ന് കണ്ണ് ഇറുക്കിയിട്ട് ഞാൻ റൂമിലേക്ക് നടന്നു....ഞാൻ ചെന്നപ്പോഴേക്കും ജെന്നി ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞിരുന്നു.... "ഡോ നമുക്ക് ഒരു ഡ്രൈവ്ന് പോയാലോ...." എന്റെ ചോദ്യം കേട്ട് അവൾ എന്നെ ഒന്ന് നോക്കി..... "ഞാൻ നിന്നെ പിടിച്ച് തിന്നില്ല... എന്നെ പേടി ആണെങ്കിൽ വേണ്ട... വരണ്ട...." " ഞാൻ എനിക്ക്... " അവൾ എന്തോ പറയാൻ വന്നതും തോമാച്ചൻ മുറിയിലേക്ക് കയറി വന്നത്... "ഡാ... ആകെ പണി പാളി.... നീയും ജെന്നിയും കൂടെ ഒളിച്ചോടി എന്നാണ് അവിടെ എല്ലാരും ധരിച്ചു വച്ചിരിക്കുന്നത്....

ആകെ ബഹളം ആണ്..." "എന്ത്... ആര് ആരുടെ കൂടെ ഒളിച്ചോടി..." "നീയും ഇവളും കൂടി ഒളിച്ചോടി എന്ന്..." "ചേട്ടായിയോട് ഇത് ആര് പറഞ്ഞു...." "ഇന്നലെ അവിടന്ന് പോന്നപ്പോ ഫോൺ ഓഫ്‌ ആക്കിയത് ആണ്... ഇപ്പൊ നിന്റെ വീട്ടിൽ എന്തായി കാര്യങ്ങൾ എന്ന് അറിയാൻ ആരേലും വിളിച്ചു നോക്കാൻ ഒന്ന് ഓൺ ആക്കി... അപ്പൊ തന്നെ മനുവിന്റെ കാൾ വന്നു.... അവൻ ഒരുപാട് നേരം ആയി നമ്മളെ രണ്ടാളെയും മാറി മാറി വിളിക്കുന്നു...."

"ഈശോയെ...." "നിന്റെ ഏതോ കൂട്ടുകാരി ആ പറഞ്ഞെ നീ നാട് വിട്ട് പോയെന്ന്... ഒരു പെൺ കുട്ടി വീട്ടിൽ നിന്നും ഇറങ്ങി എന്ന് പറയുമ്പോ ആദ്യം ചിന്തിക്കുക ഒളിച്ചോടി പോയി എന്ന് ആവും..അവിടെന്ന് നീ എഴുതിയ ഡയറി ഒക്കെ കിട്ടി... അതിലെ എബി ഈ എബി ആണെന്ന് കരുതി ഇരിക്കുവാ... നമ്മുടെ വീട്ടിലും അറിഞ്ഞു... ആകെ ജക പുക...." ============= അതും പറഞ്ഞ് ചേട്ടായി ബെഡിലെക്ക് ഇരുന്നു... ഞാൻ എബിയെ നോക്കുമ്പോ അവൻ എന്നെ തന്നെ നോക്കി നിക്കുവാ..

. "ഞാൻ കാരണം നിങ്ങൾക്കും നാണക്കേട് ആയില്ലേ.... എന്നെ തിരികെ ആക്കി താ... ഞാൻ പൊക്കോളാം വീട്ടിലേക്ക്... നടന്നത് ഒക്കെ ഞാൻ പറയാം എല്ലാരോടും....." കരച്ചിൽ അടക്കി പിടിച്ച് അത്രേം ഞാൻ പറഞ്ഞൊപ്പിച്ചു... ഞാൻ പറഞ്ഞത് കേട്ട് നിന്നു എന്നല്ലാതെ രണ്ടാളും എന്നോട് ഒന്നും പറഞ്ഞില്ല..... "എന്റെ മനസാക്ഷിക്ക് ശെരി എന്ന് തോന്നിയത് കൊണ്ട് ആണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്... സ്നേഹം നടിച്ചു എന്നെ സ്വന്തം ആക്കിയിട്ട് കറി വേപ്പില പോലെ എന്നെ വലിച്ചെറിഞ്ഞു....

ഇത്രേം നാള് അവനെ ഓർത്ത് ഞാൻ നിന്നു... എന്നെ അവൻ ഒരിക്കലും സ്വീകരിക്കില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ .... ഉള്ളിൽ കിടന്ന കുറ്റബോധം കാരണം ആണ് ഞാൻ എല്ലാ കല്യാണ ആലോചനകളും മുടക്കിയത്... ഇനി വയ്യാ... അതാ എങ്ങോട്ടേലും ഇറങ്ങി പോവാൻ നോക്കിയത്... എനിക്ക് ഒരിക്കൽ കൂടെ അവനെ കാണണം... മുഖത്തു നോക്കി നാല് വർത്താനം പറയണം... അവന്റെ കാരണത്ത്‌ ഒന്ന് കൊടുക്കണം... അല്ലെങ്കി ഞാൻ ആരും അല്ലാതെ ആയി പോവും...

പെണ്ണ് എന്ന് പറയുന്നത് അവൻ അറിയുന്നതിലും അപ്പുറം ആണെന്ന് മനസിലാക്കണം അവൻ... ചെറ്റ........." ഞാൻ പറഞ്ഞ് തീർന്നതും എബി കൈ അടിച്ചു... ഒന്നും മനസിലാവാതെ ഞാൻ ചേട്ടായിയെ നോക്കി... ആള് അവിടെ ഇരുന്ന് ചിരിക്കുവാ... "എന്നെ കളിയാക്കിയത് ആണോ നിങ്ങള്.." "അല്ല... നീ പറഞ്ഞത് കേട്ട് കൈ അടിക്കണം എന്ന് തോന്നി.... ഒന്നും ഓർത്ത് നീ ടെൻഷൻ ആവണ്ട... എന്താണോ നമ്മുടെ വീട്ടിൽ അറിഞ്ഞിരിക്കുന്നത് അത് അങ്ങനെ തന്നെ ഇരിക്കട്ടെ...

ഇപ്പൊ ഞാൻ പറയാൻ വന്നത് അതല്ല... പ്രതികാരം... നമുക്ക് പ്രതികാരം ചെയ്യണ്ടേ അവനോട്... നിന്റെ കെബിയോട്.... മ്മ്...." "പക്ഷേ വീട്ടിൽ... അവരൊക്കെ...." "അത് ഞാൻ നോക്കിക്കോളാം.... നിനക്ക് ഞങ്ങളെ വിശ്വാസം ഇല്ലേ... ഇല്ലേൽ വാ വീട്ടിൽ കൊണ്ട് ആക്കാം....." "എനിക്ക് വീട്ടിൽ പോവണ്ട..." "എന്നാ നീ ഇവിടെ ഇരിക്ക്... ഞങ്ങൾ ഇപ്പൊ വരാം... വാതിൽ അടച്ചോ... ആഹ് പിന്നെ.. അവന്റെ അഡ്രസ് നമ്പർ എന്തേലും ഉണ്ടോ.." " 7****0" "ഓഹോ ഇപ്പഴും മറന്നിട്ടില്ല..."

=================== അവളോട് നമ്പർ വാങ്ങി ഞാൻ പുറത്തേക്ക് ഇറങ്ങി ഒപ്പം തോമച്ചനും...ഇനി എന്താ വേണ്ടത് എന്ന് എനിക്ക് കൃത്യo ആയി അറിയാമായിരുന്നു... " നീ എന്ത് വിചാരിച്ചാ എബി " " വിചാരിച്ചിട്ടില്ല...... ഇനി വിചാരിക്കാൻ പോകുന്നേ ഉള്ളൂ.... ഞാൻ ആദ്യം വീട്ടിലേക്ക് വിളിക്കട്ടെ... " "ഡാ.... നിനക്ക് അവളെ ഇഷ്ട്ടം ആയിരിക്കും... പക്ഷേ അവൾക്ക് അത് തിരിച്ചില്ല... ഇഷ്ട്ടം ആരിലും അടിച്ചേൽപ്പിക്കാൻ പറ്റില്ല..."

"ആരാഡാ ഇഷ്ട്ടം അടിച്ചേൽപ്പിക്കാൻ പോകുന്നത്... ഒരിക്കലും ഇല്ല... എനിക്ക് ഇഷ്ട്ടം ആണ് അവളെ... അതാണ് ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം എടുത്തത്... അവള് മനസ്സിൽ ചിന്തിച്ചത് പോലെ ഒക്കെ നടത്തി കൊടുക്കും.... അവള് പോയി അവനിട്ട് ഒന്ന് പൊട്ടിക്കട്ടെ..." അവനോട് അത് പറഞ്ഞിട്ട് ഞാൻ ഫോൺ എടുത്ത് പപ്പയെ വിളിച്ചു.... "എവിടാ എബി നീയും തോമാച്ചനും... എന്തൊക്കെയാ കേൾക്കുന്നത്...നിന്റെ അമ്മിച്ചി ഇവിടെ ആകെ പേടിച്ചു ഇരിക്കുവാ... അവള് മാത്രം അല്ലടാ ഞാനും..

"എന്തിനാ പപ്പാ പേടിക്കുന്നെ.... ഏഹ്... അറിഞ്ഞത് ഒക്കെ ശെരി ആണ്... അത് പറയാൻ ആ ഞാൻ ഇപ്പൊ വിളിച്ചത്... അവള് സേഫ് ആയി എന്റെ കൂടെ ഉണ്ട്... അവളുടെ വീട്ടിൽ പപ്പ ഒന്ന് പറയണം.... അവരോട് പേടിക്കണ്ട എന്ന് പറയണം... എന്തായാലും കുറച്ച് ദിവസം കഴിഞ്ഞേ അങ്ങോട്ട് ഒള്ളൂ.." "എബി മോനെ...." "പേടിക്കണ്ട പപ്പ.... പിന്നെ ഞാൻ ഇല്ല എന്ന് കരുതി ബിസിനസ് ഉഴപ്പരുത്... കേട്ടോ...." പിന്നെയും കുറെ നേരം പപ്പയോടു സംസാരിച്ചു....

ഞാൻ തിരികെ ചെല്ലുമ്പോ ജെന്നി തോമച്ചനോട് എന്തൊക്കെയോ പറഞ്ഞ് ഇരിന്നു കരയുന്നുണ്ട്... "നിനക്ക് ഇതിനും മാത്രം കണ്ണീർ എവിടെ ഇരിക്കുന്നു ജെന്നി...." "ഹും...." "ഓഹ്... എന്നോട് മാത്രേ നാക്ക് ഒള്ളൂ...അപ്പൊ പോകുവല്ലേ...." "എങ്ങോട്ട്....." "പറഞ്ഞ് കൊടുക്ക് തോമാച്ചാ...." "നമ്മൾ പോകുവാ ജെന്നി കൊച്ചേ...പാലക്കാടിന്.... അവൻ ഇപ്പൊ അവിടെ ആണ്... ഇന്നലെ ബാംഗ്ലൂർ നിന്ന് പാലക്കാടിന് വന്നു..." "ആര് " "നിന്റെ മറ്റവൻ...."

"ഡോ...." എനിക്ക് നേരെ അവള് കൈ ചൂണ്ടി ചാടി എഴുനേറ്റു... എനിക്ക് ചിരി വന്നു എങ്കിലും ഞാൻ കടിച്ച് പിടിച്ചു.... "എന്താടി... അവനെ പറഞ്ഞപ്പോ നിനക്ക് സഹിക്കാത്തെ...." "ഇത് കണ്ടോ ചേട്ടായി...." അതും പറഞ്ഞ് അവള് പില്ലോ എടുത്ത് എന്നെ എറിഞ്ഞു... തിരിച്ചു എറിയാൻ പോയതും തോമാച്ചൻ ഇടയിൽ കയറി..

. "മതി രണ്ടാളും... ജെന്നി നിന്റെ റൂമിലേക്ക് പോ... പോയി റെഡി ആയി വാ...." "നീ ഇപ്പോ രക്ഷപെട്ടു... നിന്നെ ശെരി ആക്കി തരാടി...." "നീ പോടാ..." "നീ പോടീ..." എന്നെ നോക്കി കൊഞ്ഞനം കുത്തി അവള് റൂമിൽ നിന്ന് ഓടി.... അവള് പോയതും ഉള്ളിൽ അടക്കി വച്ച ചിരി പുറത്തേക്ക് വന്നു...എന്നെ നോക്കി താടിയും ഉഴിഞ്ഞു കൊണ്ട് ഒരുത്തൻ നിൽക്കുന്നുണ്ട്.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story