റൗഡി ബേബി: ഭാഗം 11

raudi baby

രചന: പ്രഭി

എന്നെ നോക്കി കൊഞ്ഞനം കുത്തി അവള് റൂമിൽ നിന്ന് ഓടി.... അവള് പോയതും ഉള്ളിൽ അടക്കി വച്ച ചിരി പുറത്തേക്ക് വന്നു...എന്നെ നോക്കി താടിയും ഉഴിഞ്ഞു കൊണ്ട് ഒരുത്തൻ നിൽക്കുന്നുണ്ട്...അവനു നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.... 🌹🌹🌹🌹🌹🌹🌹🌹 കണ്ണ് തുറന്ന് നോക്കുമ്പോ കാറിൽ ഞാൻ മാത്രേ ഉള്ളൂ... കർത്താവെ ഇവരൊക്ക എവിടെ പോയി... ഞാൻ നേരെ ഇരുന്ന് ഒന്ന് ചുറ്റും നോക്കി... ചേട്ടായിയും എബിയും കൂടെ ആരോടോ സംസാരിച്ചു കൊണ്ട് നിൽക്കുന്നുണ്ട്.... ഒരു കാര്യം മനസിലായി ഞങ്ങൾ പാലക്കാട്‌ എത്തി എന്നുള്ളത്.... അന്ന് അവിടെന്ന് തിരിച്ചു വരുമ്പോ എന്റെ ഉള്ളിൽ ഒന്നും ഉണ്ടായിരുന്നില്ല...

ഫുൾ ബ്ലാങ്ക് ആയിരുന്നു.. അവര് പറയുന്നത് കേട്ടു അത്ര തന്നെ... എന്തോ ഒരു ഉൾപ്രേരണയിൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി... എന്നെ സ്നേഹിച്ചു ചതിചവനെ ഒന്ന് കാണണം.... പിന്നെ എന്നെ അറിയാത്ത ഞാൻ അറിയാത്ത കുറെ ആളുകളുടെ ഇടയിൽ പോയി ജീവിക്കണം... ചതിക്കപ്പെട്ടു എന്ന് എന്ന എന്റെ തോന്നൽ ആണ് എല്ലാത്തിനും കാരണം.... ഓരോന്ന് ആലോചിച്ചു കൊണ്ട് ഇരിക്കുമ്പോ പെട്ടെന്ന് കാറിൽ വന്ന് എന്തോ ഇടിച്ചു.... 🌹🌹🌹🌹🌹🌹🌹🌹

അവളുടെ കെബി (എബി ) ഇവിടെ ആണെന്ന് ആണ് അനേഷിച്ചപ്പോ അറിഞ്ഞത് അതാണ് പാലക്കാട്ടിലേക്ക് വച്ച് പിടിച്ചത്... അവിടെ വണ്ടി നിർത്തി വഴി ചോദിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ഒരു വലിയ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത്... കാറിലേക്ക് ഒരു വലിയ ലോറി ഇടിച്ചു കയറുന്നതാണ് ഞാൻ കണ്ടത്.... ഒരു വലിയ ശബ്ദത്തോടെ കാർ മറിഞ്ഞു പോകുന്നത് ഞാൻ കണ്ടു.... "ജെന്നി....." ഞാൻ ഓടി അവൾക്ക് അടുത്തേക്ക് ചെന്നു... അവിടെ കൂടിയിരുന്നവർ ഒക്കെ ഓടി വന്നു...

എന്റെ നെഞ്ച് വല്ലാതെ ഇടിക്കാൻ തുടങ്ങി... കാറിന്റെ അടുത്തേക്ക് പോയി അവിടെ ചോരയിൽ കുളിച്ചു കിടക്കുന്ന ജെന്നിയെ ഞങ്ങൾ പുറത്തേക്ക് എടുത്തു... ലോറിക്കാരനെ ആളുകൾ അവിടെ പിടിച്ച് നിർത്തി... അവളെയും നെഞ്ചോട് ചേർത്ത് ആശുപത്രിയിലേക്ക് പോയത് മാത്രം ഓർമ്മയുണ്ട്..... ....... ....... ....... ........ ........ ....... ........ ....... അങ്ങനെ ദിവസങ്ങളുടെ കാത്തിരുപ്പ് ആയിരുന്നു... ഊണും ഉറക്കവും ഇല്ലാതെ ഞാനും തോമച്ചനും അവള് ഉണരുന്നതും നോക്കി ആ ഹോസ്പിറ്റൽ വരാന്തയിൽ കാത്തിരിന്നു....

വീട്ടിൽ വിളിച്ചു എന്റെ പപ്പയോടു മാത്രം എല്ലാം പറഞ്ഞു... ജീവനോടെ അല്ലാതെ ഞാൻ എങ്ങനെ അവളെ തിരികെ കൊണ്ട് പോവും... എന്ത് ഉത്തരം പറയും ഞാൻ അവരോട്.... "ജെന്നിഫറിന്റെ ബൈ സ്റ്റാൻഡേഴ്സ് നിങ്ങൾ അല്ലേ... ഡോക്ടർ വിളിക്കുന്നു..." തോമാച്ചന്റെ കൈ മുറുകെ പിടിച്ച് ഞാൻ നടന്നു... ഡോക്ടർക്ക് മുന്നിൽ ഇരിക്കുമ്പോ അവൾക്ക് വേറെ ആപത്ത് ഒന്നും വരല്ലേ എന്നായിരുന്നു എന്റെ പ്രാത്ഥന... "ഇതിൽ ആരാ എബി..." "ഞാൻ ആണ്..."

"മ്മ്... ഓപ്പറേഷൻ ഫോം സൈൻ ചെയ്തത് കണ്ടു... എനിക്ക് തന്നോട് ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാൻ ഉണ്ട്... ജെന്നിഫറിന് ബോധം വന്നിട്ട് ഉണ്ട്.... പക്ഷേ സ്റ്റബിൾ ആവുന്നില്ല... നോക്കട്ടെ എന്നിട്ട് കാണാൻ സമ്മതിക്കാം... പിന്നെ എബി വൈഫിന് തലക്ക് നല്ല ക്ഷതം ഏറ്റിട്ട് ഉണ്ട്... ഒരു പക്ഷേ ഇനി നിങ്ങൾ കാണാൻ പോകുന്ന ജെന്നിഫർ പുതിയ ഒരാൾ ആയിരിക്കും... കഴിഞ്ഞത് ഒന്നും ഓർമ ഇല്ലാത്ത ഒരാൾ... ചിലപ്പോ ഹസ്ബൻഡ് ആയ തന്നെ പോലും...."

"ഡോക്ടർ....." "ഏയ്‌ പേടിക്കണ്ട... ദൈവ ഭാഗ്യം ഒന്ന് മാത്രം ആണ് ഇത്ര വലിയ അപകടം ആയിട്ട് പോലും അയാളെ നമുക്ക് ജീവനോടെ കിട്ടിയത്... രണ്ട് ദിവസത്തിന് ഉള്ളിൽ ഓക്കെ ആവും ... ഞാൻ സംസാരിക്കാം ജെന്നിഫറിനോട്... ഇവിടെ ഉള്ള സൈക്കോളജിസ്റ്റിനോട്‌ ഞാൻ പറഞ്ഞിട്ട് ഉണ്ട്... ജെന്നിഫറിനോട് സംസാരിച്ചു അയാൾക്ക് ഒരു ഷോക്ക് ആവാത്ത രീതിയിൽ പറഞ്ഞു മനസിലാക്കാം... പിന്നെ ബാക്കി ഒക്കെ പറഞ്ഞ് കൊടുക്കാൻ നിങ്ങൾ ഒക്കെ ഉണ്ടല്ലോ...."

തലക്ക് അടി കിട്ടിയവന്റെ അവസ്ഥയായിരുന്നു എനിക്ക്....അവര് വന്നു ചോദിച്ചപ്പോ ഭർത്താവ് ആണെന്ന് പറയാൻ ആണ് തോന്നിയത്.... ഇനി ആ കള്ളം വീണ്ടും വീണ്ടും പറഞ്ഞെ പറ്റു.... 🌿🌿🌿🌿🌿🌿🌿🌿🌿 കണ്ണ് മെല്ലെ തുറന്ന് നോക്കി... ആകെ മൊത്തം നല്ല വേദന..... തുറന്ന കണ്ണ് ഞാൻ മെല്ലെ അടച്ചു... തലയൊക്കെ പിളർന്നു പോവും പോലെ ഒരു തോന്നൽ.... 🌿🌿🌿🌿🌿🌿🌿🌿 "എബി... അപ്പ വിളിച്ചിരുന്നു.. അമ്മിച്ചിയേയും കൂട്ടി ഇങ്ങോട്ട് വരുവാ എന്ന്... "

"മ്മ്... ജെന്നിയുടെ വീട്ടിൽ അറിഞ്ഞോ..." "മ്മ്... അവരോട് പറഞ്ഞിട്ട് ഉണ്ട്... പക്ഷേ അവര് വരില്ല.... അവരുടെ കണ്ണിൽ നിന്റെ ഒപ്പം ഒളിച്ചോടിയത് ആണ് ജെന്നി..." "മ്മ്..." "അപ്പയും അമ്മിച്ചിയും നിന്നോട് ദേഷ്യപ്പെട്ടു സംസാരിച്ചെന്ന് വരും... നീ അത് കാര്യം ആയി എടുക്കരുത്..." "ഇല്ല തോമാച്ചാ.... പിന്നെ... ഇപ്പൊ നമ്മൾ പറഞ്ഞ കാര്യങ്ങൾ ഒന്നും നീ മാറ്റി പറയരുത്... എന്റെ കൂടെ ഇണ്ടാവണം..." "ഇല്ലടാ ഞാൻ ആയിട്ട് ഒന്നും പറയില്ല.." തോമച്ചനോട് സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാ ഡോക്ടർ വന്നത്...

ജെന്നിയെ കേറി കണ്ടോളാൻ പറഞ്ഞു ഒപ്പം അവളെ ടെൻഷൻ ആക്കരുത് എന്നും പറഞ്ഞു... അകത്തേക്ക് നടക്കുമ്പോ എന്റെ നെഞ്ച് പട പടാന്ന് ഇടിക്കാൻ തുടങ്ങി... ജെന്നി കട്ടിലിൽ മേലേക്ക് നോക്കി കിടക്കുവാണ്... ഞാൻ ചെന്ന് അടുത്ത് ഇരുന്നതും അവള് തല ചെരിച്ചു കൊണ്ട് എന്നെ നോക്കി... കുറെ നേരം എന്നെ തന്നെ നോക്കി ഇരുന്നു .. എനിക്ക് ആണേൽ അവളോട് എന്താ പറയാ എന്ന് അറിയില്ല... "എന്റെ ഭർത്താവ് ആണോ??....."

ഇടറിയ ശബ്ദത്തിൽ അത് ചോദിച്ചു കൊണ്ട് വീണ്ടും അവള് എന്റെ മുഖത്തേക്ക് ഉറ്റു നോക്കി.... "ജെന്നി...." "എനിക്ക് ഒന്നും ഓർത്ത് എടുക്കാൻ കഴിയുന്നില്ല.... ഡോക്ടർ എന്നോട് കുറെ സംസാരിച്ചു.... എന്തൊക്കെയോ പറഞ്ഞു തന്നു... പക്ഷേ എനിക്ക് ഒന്നും ഓർമയില്ല....." "ആക്‌സിഡന്റ് പറ്റിയത് കൊണ്ട് ആണ്..." "എന്റെ ഓർമയിൽ ആകെ ഒരു പേര് മാത്രേ ഉള്ളു എബി.... ഡോക്ടർ പറഞ്ഞു അത് എന്റെ ഭർത്താവ് ആണെന്ന്... അത് ഇയാൾ ആണോ..."

" ജെന്നി... ഡോക്ടർ പറഞ്ഞത് ഒക്കെ ശെരി ആണ് .... ഞാൻ.... ഞാനാ... എബി ... നിന്റെ നിന്റെ ഭർത്താവ്.... എന്റെ പെണ്ണാ നീ... എബിയുടെ മാത്രം..... " അവളുടെ മുഖത്തു നോക്കി അത് പറയുമ്പോ എന്റെ കണ്ണുകളും നിറഞ്ഞ് ഒഴുകുന്നുണ്ട്.... 🌿🌿🌿🌿🌿🌿🌿🌿 കരഞ്ഞു കൊണ്ട് എഴുനേറ്റ് പോവുന്നത് കണ്ടപ്പോ എനിക്ക് വിഷമം ആയി... എന്നോട് ഒരുപാട് ഇഷ്ട്ടം ഉള്ളത് കൊണ്ട് ആവില്ലേ കരഞ്ഞത്... പിന്നെ മുഖത്തു നോക്കി ഇയാളാണോ എന്റെ ഭർത്താവ് എന്നൊക്കെ ചോദിക്കുമ്പോ സങ്കടം ആവില്ലേ....

പക്ഷേ എന്നെ പറ്റിക്കുകയാണോ എന്ന് ഞാൻ എങ്ങനെ അറിയും... ആരോട് ചോദിക.... അങ്ങനെ ദിവസങ്ങൾ പലതും കടന്ന് പോയി.... എനിക്ക് കൂട്ടായി രാവും പകലും എബി ഉണ്ടായിരുന്നു... ഒരു കൊച്ച് കുഞ്ഞിനെ നോക്കും പോലെ എബി എന്നെ നോക്കി.... ആ സ്നേഹത്തിൽ എന്റെ എല്ലാ സംശയങ്ങളും അലിഞ്ഞു ഇല്ലാതെ ആയി... പിന്നെ എന്നെ കുറിച്ചും എനിക്ക് ഇങ്ങനെ വന്ന സാഹചര്യങ്ങളും ഒക്കെ എബി എനിക്ക് പറഞ്ഞു തന്നു....

തെളിവുകൾ അടക്കം... അവന്റെ സ്നേഹo കാണുമ്പോ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നോട് ഉള്ള അവന്റെ പ്രണയം... അതിന്റെ തീവ്രത.... 🌿🌿🌿🌿🌿🌿🌿 അങ്ങനെ ഹോസ്പിറ്റലിൽ നിന്ന് ഇന്ന് തിരിച്ചു പോകുവാ ഞങ്ങൾ... എന്റെ വീട്ടിലേക്ക് ആണ് പോകുന്നത്.. എല്ലാവരുടെയും മുന്നിൽ ഞാനും ജെന്നിയും ഭാര്യയും ഭർത്താവും ആണ്.... "എത്താറായോ എബിച്ച...." "മ്മ്... ഇച്ചിരി കൂടെ...." എന്റെ നെഞ്ചിൽ തല വച്ച് എന്നെ ചുറ്റി പിടിച്ച് ഇരുന്നാണ് അവളുടെ ചോദ്യം.... വാതിൽക്കൽ തന്നെ മമ്മിയും പപ്പയും ഒക്കെ ഉണ്ട്... എന്റെ കൈ പിടിച്ചാണ് അവള് കാറിൽ നിന്ന് ഇറങ്ങിയത്.... എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് അവൾ അകത്തേക്ക് കാൽ വച്ചതും കുഴഞ്ഞു താഴേക്ക് വീണു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story