റൗഡി ബേബി: ഭാഗം 12

രചന: പ്രഭി

എന്റെ കൈ പിടിച്ചാണ് അവള് കാറിൽ നിന്ന് ഇറങ്ങിയത്.... എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് അവൾ അകത്തേക്ക് കാൽ വച്ചതും കുഴഞ്ഞു താഴേക്ക് വീണു....... അവളെ കോരിയെടുത്ത് അകത്തേക്ക് നടക്കുമ്പോ ടെസ്സ ( അനിയത്തി ) എന്നെ നോക്കി ആക്കി ചിരിക്കുന്നുണ്ട്.... ജെന്നിയെ മുറിയിൽ കിടത്തി മുഖത്ത് വെള്ളം തളിച്ചു.. രാവിലെ ഒന്നും കഴിച്ചില്ല... കഴിച്ചത് അങ്ങനെ തന്നെ ശർദിച്ചു... അതിന്റെ ഷീണം ആവും....

"ഞാൻ അപ്പഴേ പറഞ്ഞത് അല്ലേ നിന്നോട് ഇച്ചിരി കൂടെ കഴിക്കാൻ... ഒന്നും കഴിക്കാഞ്ഞിട്ട് ആണ് തല ചുറ്റി വീണത്..." "ഞാൻ കഴിച്ചല്ലോ...ശർദിച്ചതു കൊണ്ട് അല്ലേ..... അതിന് എന്തിനാ വഴക്ക് പറയുന്നത്...." "ഞാൻ വഴക്ക് പറഞ്ഞത് അല്ല ജെന്നി... നീ റസ്റ്റ്‌ എടുക്ക് ഞാൻ ഇപ്പൊ വരാം...." അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോ അവിടെ ചുറ്റി പറ്റി നിൽക്കുന്ന ആളെ കണ്ടത്... ഇവള് ഞാൻ വന്നപ്പോ തൊട്ട് കളിയാക്കി ചിരിക്കുവാണ്...

എന്നെ കണ്ട് ഓടാൻ നിന്നതും ഞാൻ അവളുടെ ചെവിക്ക് പിടിച്ചു... "അആഹ്..... ചേട്ടായി വിട്.., എന്റെ ചെവി..." " നിന്റെ ചെവി ഇന്ന് ഞാൻ പൊന്നാക്കും... എന്തിനാടി നീ എന്നെ കാണുമ്പോ ഒരുമാതിരി ചിരിക്കുന്നത്... ഏഹ് ... ഇവിടെ ചുറ്റി പറ്റി നിൽക്കുന്നത് എന്തിനാ... " "ചെവിയിൽ നിന്ന് കൈ എടുക്ക്.... അആഹ്.... ഞാൻ പറയാം . ഊ... ആ... ആ.... ദുഷ്ട....ചേച്ചി തല ചുറ്റി വീണപ്പോ ഞാൻ കരുതി നീ പണി പറ്റിച്ചു എന്ന് അതാ ചിരിച്ചേ...."

"ഡീ മാക്രി ...." ഞാൻ തല്ലാൻ കൈ ഓങ്ങിയതും അവള് ഒറ്റ ഓട്ടം ആയിരുന്നു... 🌿🌿🌿🌿🌿🌿 പതിയെ ഒന്ന് മയങ്ങി വന്നപ്പോഴാണ് ആരോ മുറിയിലേക്ക് വന്നത്.... ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കി... എബിയുടെ മമ്മി ആയിരുന്നു അത്.... എന്നെ നോക്കി ഒന്ന് ചിരിച്ചത് പോലും ഇല്ല... "എണീക്ക്... ഇത് കഴിക്ക്..." ഭക്ഷണം ടേബിളിൽ വച്ചിട്ട് മമ്മി പോയി....എന്തോ അത് എടുത്ത് കഴിക്കാൻ എനിക്ക് തോന്നിയില്ല.. അങ്ങനെ അനങ്ങാതെ അവിടെ ഇരുന്നു...

ഇടക്ക് ഞാൻ ഭക്ഷണം കഴിച്ചോ എന്ന് അറിയാൻ വന്ന് നോക്കുന്നുണ്ട്... ഞാൻ ഇടം കണ്ണിട്ട് നോക്കുമ്പോ മമ്മി മാറി കളയും... ഉള്ളിലെ ചിരിയെ അടക്കി പിടിച്ച് ഞാൻ ഇരുന്നു... 🌿🌿🌿🌿🌿🌿🌿🌿🌿 ഓഫീസിൽ ഒക്കെ ഒന്ന് പോയി നോക്കി... തോമാച്ചൻ എല്ലാം വേണ്ടത് പോലെ ചെയ്യുന്നുണ്ട്... എങ്കിലും ഇത്രെയും ദിവസം അവിടെന്ന് മാറി നിന്നത് അല്ലെ... ആ കുറവ് ഒക്കെ അങ്ങ് നികത്തി... തിരികെ വീട്ടിൽ എത്തിയപ്പോ രാത്രിയായി.. ഉച്ചക്ക് മുന്നേ ജെന്നിയെ വീട്ടിൽ കൊണ്ട് വിട്ടിട്ട് വന്നത് ആണ്....

"നീ എന്താ എബി ആലോചിക്കുന്നെ..." "ഏയ്.. ഉച്ചക്ക് മുന്നേ അവളെ ഇവിടെ കൊണ്ട് വിട്ടിട്ട് വന്നത് ആണ്... ഇത് വരെ വിളിച്ച് പോലും ചോയ്ച്ചില്ല.." "അതിന് എന്താ അവള് നമ്മുടെ വീട്ടിൽ അല്ലേ..." "അതാ ഒരു ആശ്വാസം... അവൾക്ക് ഒരു ഫോൺ വാങ്ങണം... വീട്ടിൽ നിന്ന് ഇറങ്ങിയപ്പോ അവള് ഫോൺ ഒന്നും എടുത്തില്ല എന്ന് തോന്നുന്നു.." "അതൊക്കെ നമുക്ക് വാങ്ങാം നീ വാ..." അകത്തേക്ക് ചെന്നപ്പോ പപ്പ ഹാളിൽ ഉണ്ട് ഒപ്പം ടെസ്സയും... ഞങ്ങൾ പോയി അവർക്ക് അടുത്ത് ഇരുന്നു... "പപ്പാ...."

"എന്താടാ..." "എനിക്ക് ഒന്ന് പപ്പയോടു സംസാരിക്കണം......" "അതിന് എന്താ... നീ ഇങ്ങനെ തല കുനിച്ചു ഒന്നും ഇരിക്കേണ്ട... എനിക്ക് നിന്നോട് പിണക്കം ഒന്നും ഇല്ല... അല്ലേലും അന്ന് പോയി കണ്ടപ്പോ തന്നെ അവളെ മോളായി കിട്ടാൻ ഞാൻ ആഗ്രഹിച്ചത് ആ..." "മമ്മി.... മമ്മിക്ക് എന്നോട് ദേഷ്യം മാറിയിട്ട് ഇല്ല...." "അത് നമ്മക്ക് ശെരിയാക്കാം... അവളുടെ ദേഷ്യം കുറച്ച് കഴിഞ്ഞു മാറും.." "ഇല്ല... മാറില്ല..." "ജാൻസി... നീ..." "വേണ്ട എനിക്ക് ഒരു ന്യായവും കേൾക്കണ്ട...

പെണ്ണ് കാണാൻ പോവുന്നു.. പെണ്ണിന് ഇഷ്ട്ടം അല്ല എന്ന് പറയുന്നു... ഒരുത്തൻ നിരാശ കാമുകൻ ആയി നടക്കുന്നു... അവള് ഓഫീസിൽ ജോലിക്ക് വരുന്നു..എന്നിട്ട് ബാക്കി എല്ലാരേം പൊട്ടൻമാരാക്കി രണ്ടും കൂടെ ഒളിച്ചോടുന്നു..അതിന്റെ ആ ബോധം ഇല്ലാതെ ഇരിക്കുന്നത് ഒരുത്തി... അനുഭവിക്കാൻ കിടക്കുന്നതെ ഒള്ളൂ... ഓർമയില്ലാത്ത ആ പെണ്ണിനേയും കൊണ്ട് നീ അനുഭവിക്കും... നോക്കി..." "നിർത്തഡി.... കൊള്ളാം നല്ല അമ്മ... ശപിക്ക് നീ നല്ലോണം ശപിക്ക്..."

"അല്ല ഞാൻ..." "മിണ്ടരുത്... നീ പറയുന്നത് എല്ലാം ഞാൻ കേട്ട് നിൽക്കും എന്ന് കരുതണ്ട..." "നിങ്ങൾ കേൾക്കണ്ട... ആരും കേൾക്കണ്ട... അവൻ തന്നെ അവളെ വേണ്ട എന്ന് പറയും നോക്കിക്കോ...." "മിണ്ടാതെ കേറി പൊക്കോ ജൻസി നീ..." "ഓഹ് ഞാൻ പോകുവാ...." അമ്മ പറഞ്ഞത് എല്ലാം വന്നു വീണത് എന്റെ നെഞ്ചിൽ ആ... "എബി... അവള് പറയുന്നത് നീ കാര്യം ആക്കണ്ട... മോൻ പോയി ഫ്രഷ് ആയി വാ... ചെല്ല് തോമാച്ചാ...."

മുറിയിൽ ചെന്ന് ലൈറ്റ് ഇട്ടപ്പോ കണ്ടത് എന്റെ കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന ജെന്നിയെ ആണ്... അവളെ ഉണർത്താതെ ഞാൻ പോയി ഫ്രഷ് ആയി.... 🌿🌿🌿🌿🌿🌿🌿 കവിളിൽ ഒരു തണുപ്പ് അനുഭവപെട്ടപ്പോൾ ഞാൻ മെല്ലെ കണ്ണ് തുറന്നു.... എബിയെ കണ്ടപ്പോ എനിക്ക് ആശ്വാസം ആയി... "ടെസ്സയുടെ മുറിയിൽ കിടന്ന ആള് എങ്ങനെ ഇവിടെ എത്തി..." "എബിടെ മമ്മി പറഞ്ഞിട്ട... കെട്ടിയോന്റെ മുറിയിലേക്ക് പൊക്കോളാൻ പറഞ്ഞു..."

"മമ്മി നിന്നോട് മിണ്ടിയോ...." "എബി...... ഞാൻ... ഞാൻ ചീത്തയാണോ എബി...." അത് ചോദിക്കുമ്പോ എന്റെ കണ്ണ് നിറഞ്ഞ് ഒഴുകി ശബ്ദം ഇടറി.... "നീ എന്താ അങ്ങനെ ചോദിച്ചേ... നീ ചീത്തയോ..." "മ്മ്.... ഞാൻ എബിടെ കൂടെ ഒളിച്ചോടി വന്നില്ലേ... ഇത്രേം ദിവസം എബിടേം ആ ചേട്ടന്റെയും കൂടെ ആയിരുന്നില്ലേ... എനിക്ക് എനിക്ക് ഓർമയും ഇല്ല.... ഞാൻ ചീത്ത ആയത് കൊണ്ട് ആണോ എബി എന്റെ വീട്ടിൽ നിന്ന് ആരും വരാത്തത്....."

"ഏയ്...." അതും പറഞ്ഞ് അവൻ എന്നെ ഇറുക്കി കെട്ടിപിടിച്ചു... പതിയെ എന്റെ മുടിയിൽ തഴുകി... "ഒരിക്കലും ഇല്ല...നീ ഇങ്ങനെ ഒന്നും പറയല്ലേ... ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല കുട്ടിയാ നീ... അതോണ്ട് ആണ് ആർക്കും വിട്ട് കൊടുക്കാതെ നിന്നെ സ്വന്തം ആക്കണം എന്ന് ആഗ്രഹിച്ചത്..." "ഞാൻ മരിച്ചാൽ മതിയായിരുന്നു... ഒന്നും ഓർമ ഇല്ലാതെ ആരെയും ഓർമ ഇല്ലാതെ..."

"നിനക്ക് ഞാൻ ഉണ്ട് ജെന്നി... എന്റെ പെണ്ണാണ് നീ... നീ എന്താണ് എന്ന് എനിക്ക് അറിയാം.. മമ്മി ആവും നിന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞത് ഞാൻ ഇപ്പൊ വരാം..." "വേണ്ട... മമ്മിയോട് ഒന്നും ചോദിക്കല്ലേ എബി... പ്ലീസ്... ആരും പറഞ്ഞിട്ട് അല്ല ഞാൻ.. എന്റെ ഉള്ളിൽ തോന്നിയിട്ട് ചോദിച്ചത് ആണ്... പ്ലീസ്... ആരോടും ഒന്നും പറയാൻ പോവണ്ട........" "മ്മ്...." 🌿🌿🌿🌿🌿🌿🌿🌿🌿 ഓരോ ദിവസം കഴിയും തോറും ജെന്നി എന്നോട് വല്ലാതെ അടുത്ത് കൊണ്ടിരുന്നു....

വീട്ടിൽ ബാക്കി എല്ലാവരും അവളോട് നന്നായി തന്നെ ആണ് പെരുമാറുന്നത്...മമ്മി മാത്രം ആണ് അവളോട് ദേഷ്യം കാണിക്കുന്നത്... മമ്മി അവളോട് പറയുന്നതും പെരുമാറുന്നതും ഓക്കെ കാണുമ്പോ എനിക്ക് അങ്ങോട്ട് ദേഷ്യം വരും... പക്ഷേ ഒരു നോട്ടം കൊണ്ട് ജെന്നി എന്നെ തടയും... ഇപ്പൊ മറ്റാരേക്കാളും അവൾക്ക് എന്നെ മനസിലാവും...പണ്ടത്തെ ജെന്നിയിൽ നിന്ന് അവള് ഒരുപാട് മാറി... തറുതല പറയുന്ന ഒരു അഹങ്കാരി പെണ്ണിൽ നിന്നും അവള് ഒരുപാട് മാറി....

ഓരോന്ന് ആലോചിച്ചു കൊണ്ട് ഞാൻ എപ്പഴോ ഉറങ്ങി..... എന്തോ പൊട്ടുന്ന ഒച്ച കേട്ടാണ് ഞാൻ ഉണർന്നത്...എന്താ പറ്റിയത് എന്ന് ഓർത്ത് ഞാൻ ഞെട്ടി ഉണർന്നതും കണ്ടത് കൈയിൽ പോപ്പറും പിടിച്ച് ഇരിക്കുന്ന ജെന്നിയെ ആണ്... "ഹാപ്പി birthday മൈ ലവ്......." അതും പറഞ്ഞ് അവള് എന്നെ ചേർത്ത് പിടിച്ചു... ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു എന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ടുകൾ ചേർന്നത്.... ഒന്ന് അമർത്തി മുത്തിയിട്ട് അവള് എന്നെ വിട്ടിരുന്നു....

ഞെട്ടൽ മാറാതെ ഞാൻ അവളെ തന്നെ നോക്കിയിരുന്നു... "നിനക്ക് തരാൻ എന്റെ കൈയിൽ ഇതേ ഒള്ളൂ.... Once again happy birthday dear... 😘😘😘😘"" "നിനക്ക് എങ്ങനെ അറിയാം..." "ടെസ്സ പറഞ്ഞു.... സോറി എബി.... നിന്റെ പിറന്നാൾ പോലും ഓർക്കാൻ പറ്റുന്നില്ലല്ലോ.... എനിക്ക് എന്നെങ്കിലും ഓർമ തിരികെ വരുമോ...." "വരും..." "മ്മ്... പോപ്പർ പൊട്ടിച്ചപ്പോ നീ പേടിച്ചോ..." "പിന്നെ പേടിക്കാതെ... പെട്ടന്ന് ഒച്ച കേട്ടപ്പോ ഞാൻ കിടുങ്ങി പോയി..."

"ഈ... സർപ്രൈസ്...." "താങ്ക്സ്... ഇനി ഉറങ്ങാം... വാ..." ഇന്ന് പതിവ് തെറ്റിച്ചു കൊണ്ട് ജെന്നി എന്നോട് ചേർന്ന് കിടന്നു എന്റെ നെഞ്ചിൽ തല വച്ച് കിടന്നു... ഒരുമിച്ചു ഒരു മുറിയിൽ ആണെങ്കിലും ഞാൻ ഞങ്ങൾക്ക് ഇടയിൽ ഒരു അകലം തീർത്തിരുന്നു... "എന്താടോ.... എന്ത് പറ്റി വയ്യേ നിനക്ക്..." "എബി.... എന്താ എന്നോട് ഒരു അകൽച്ച... എന്തിനാ നീ ഇങ്ങനെ എന്നെ അകറ്റി നിർത്തുന്നത്..." "ഞാനോ... ഏയ് ഇല്ല..."

"ഉണ്ട്... നിനക്ക് എന്നോട് ഉള്ള സ്നേഹത്തിന്റെ ആഴം എനിക്ക് അറിയാൻ പറ്റുന്നുണ്ട്... പക്ഷേ നീ എന്നെ എപ്പഴും അകറ്റി നിർത്തുന്നുണ്ടോ എന്നൊരു തോന്നൽ..." "ഇല്ലടാ... അതൊക്കെ നിനക്ക് തോന്നുന്നത് ആണ്... നിന്നെ അകറ്റി നിർത്താൻ എനിക്ക് കഴിയില്ല... പിന്നെ നിനക്ക് അങ്ങനെ തോന്നിയത്തിൽ...." "വേണ്ട.... ഇനി ഒന്നും പറയണ്ട... ഞാൻ എബിയോട് ഒരു കാര്യം പറയട്ടെ... എനിക്ക് അത് സാധിച്ചു തരുമോ..." "നീ പറഞ്ഞോ...." "എബി..... I want a baby..... " ..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story