റൗഡി ബേബി: ഭാഗം 13

രചന: പ്രഭി

"എബി..... I want a baby..... " "ഇപ്പൊ വേണോ അതോ നാളെ മതിയോ..." "എബി ഞാൻ സീരിയസ് ആയിട്ട് ആ..." "ഞാനും സീരിയസ് ആയിട്ട് ആണ്..." "പോടാ...." 🌿🌿🌿🌿🌿🌿🌿 അതും പറഞ്ഞ് ഞാൻ തിരിഞ്ഞു കിടന്നു... എബി കേൾക്കാതെ ഞാൻ ചുണ്ട് അമർത്തി പിടിച്ചു കൊണ്ട് ചിരിച്ചു... പെട്ടെന്ന് ആണ് രണ്ട് കൈകൾ എന്നെ ചുറ്റി പിടിച്ചത്.... കൈകൾ വയറിൽ അമർന്നതും ഞാൻ ഒന്ന് വിറച്ചു.... വലിച്ച് അവനിലേക്ക് അടുപ്പിക്കുമ്പോ ഞാൻ ഒന്ന് കുതറി... കഴുത്തിലേക്ക് മുഖം അമർത്തി കിടന്നു...

രണ്ട് പേരും പരസ്പരം ഒന്നും മിണ്ടിയില്ല... അവന്റെ ചൂട് നിശ്വാസം കഴുത്തിൽ വന്ന് പതിക്കുമ്പോ എന്നിൽ എന്തൊക്കെയോ മാറ്റം സംഭവിക്കുന്നുണ്ടായിരുന്നു... ആദ്യമായിട്ടാണ് ഇത് പോലെ ഒരു ഫീലിംഗ്.... എന്നെ വലിച്ച് മുറുക്കി അവനോട് ചേർത്ത് പിടിച്ചു.... ആ കര വലയത്തിൽ പതുങ്ങി കിടന്ന് ഞാൻ ഉറങ്ങി.....എന്നിൽ എന്തൊക്കെയോ മാറ്റം ഞാൻ അറിഞ്ഞു... രാവിലെ ഞാൻ ഉണരുമ്പോൾ എബി അടുത്തില്ല... കണ്ണ് തുറക്കുമ്പോ കണ്ടത് അടുത്ത് ടേബിളിൽ ഇരിക്കുന്ന കോഫി കപ്പ്‌ ആണ്...

അതിന് അടിയിൽ ഒരു പേപ്പറും... * വൈകീട്ട് ഞാൻ വരുമ്പോ റെഡി ആയി ഇരിക്കണം.. We will go for a ride... Have a nice day* അത് വായിക്കുമ്പോ ചുണ്ടിൽ എവിടെ നിന്നോ ഒരു ചിരി സ്ഥാനം പിടിച്ചിരുന്നു... കോഫി കപ്പും ആയി ഞാൻ താഴേക്ക് ഇറങ്ങി... ടെസ്സ ക്ലാസ്സിൽ പോവാൻ ഉള്ള തിടുക്കത്തിൽ ആണ്.... "ഗുഡ് മോർണിംഗ് ചേച്ചി..." "മോർണിംഗ് മോളെ...." "വൈകീട്ട് കാണാട്ടോ... ബൈ..." "ബൈ... മോളെ...." അവൾക് ബൈ പറഞ്ഞ് തിരിഞ്ഞതും പിന്നിൽ മമ്മി..

. "ഓഹ്... കെട്ടിലമ്മ എണീറ്റോ...പള്ളിയുറക്കം കഴിയാൻ എന്താ താമസിച്ചത്...." "ഞാൻ... ഉറങ്ങി പോയി...." "അയ്യോ... ഞാൻ കരുതി നീ അവിടെ ഡാൻസ് കളിക്കുവാ എന്ന്... ഉറങ്ങി പോയി പോലും... നിന്റെ വിജാരം എന്തുവാ... നിനക്ക് തോന്നുമ്പോ എണീറ്റ് വരാം എന്നോ.. ഞാൻ ഉണ്ടാക്കുന്നത് വായിലോട്ടു ഉരുട്ടി കെട്ടുമ്പോൾ ഒരു കുഴപ്പവും ഇല്ലല്ലോ... ഹും... ഒരു പണിയും എടുക്കാതെ മേൽ അനങ്ങാതെ നടന്നോ നീ....... കർത്താവേ എന്റെ ഒരു വിധിയെ...." 🌿🌿🌿🌿🌿🌿🌿🌿

ബര്ത്ഡേ ആയിട്ട് ഫ്രണ്ട്‌സിന്റെ കൂടെ ചെറിയ ഒരു പാർട്ടി ഉണ്ടായിരുന്നു... എല്ലാം തോമാച്ചന്റെ പണി ആണ്... എന്റെ എല്ലാ പിറന്നാളിനും അവൻ ഇങ്ങനെ ഓരോ പാർട്ടി അറേഞ്ച് ചെയ്യും... വീട്ടിൽ അങ്ങനെ വലിയ ആഘോഷം ഒന്നും ഉണ്ടാവില്ല.. മമ്മി സ്പെഷ്യൽ ആയി എന്തേലും ഒക്കെ ഉണ്ടാക്കിയാൽ ആയി... പിന്നെ പപ്പയുടെ വക വല്ല ഗിഫ്റ്റും കാണും... ജെന്നിയെ കൂട്ടി പുറത്ത് പോവാം എന്ന് പറഞ്ഞത് കൊണ്ട് മാക്സിമം നേരത്തെ വീട്ടിൽ എത്താൻ നോക്കി...

അകത്തേക്ക് കയറിയപ്പോ തന്നെ മമ്മി സോഫയിൽ ഇരുന്ന് ടീവി കാണുന്നുണ്ട്... ഇത് പതിവില്ലാത്തത് ആണല്ലോ... ടെസ്സയുടെ മുഖം ആകെ കൂടെ ഇഞ്ചി കടിച്ചത് പോലെ ഉണ്ട്... എന്നെ കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ട്... "ആഹ് നീ വന്നോ... നല്ല ഒരു ദിവസം ആയിട്ട് ഇന്ന് എങ്കിലും നേരത്തെ വന്നാൽ എന്താ..." "ഒരു പാർട്ടി ഉണ്ടായിരുന്നു മമ്മി..." "ആഹ്.... പപ്പാ നിന്നെ നോക്കി ഇരിക്കുവായിരുന്നു.. ഇപ്പൊ ആരോ വിളിച്ചിട്ട് പുറത്തേക്ക് പോയി...

അല്ല തോമാച്ചൻ എവിടെ...." "അവൻ വരും... എനിക്ക് ജെന്നിയെ കൂട്ടി ഒരു സ്ഥലം വരെ പോണം.. അത് കൊണ്ട് വന്നത് ആ പാർട്ടി കഴിഞ്ഞിട്ടില്ല..." "ഓഹ്... അതാണ് നേരത്തെ എഴുന്നുള്ളിയത്... ഹും....." അത്രെയും നേരം ചിരിച്ചു കൊണ്ട് സംസാരിച്ച ആളാണ്... ജെന്നി എന്ന് കേട്ടതും കാർമേഘം ഇരുണ്ട് കൂടിയത് പോലെ ആയി.... "ചേട്ടായി നീ എന്ത് നോക്കി നിക്കുവാ..." "എന്താടി മമ്മി ഇങ്ങനെ..."

"ആവോ... എന്തേലും ആവട്ടെ... അതേയ് ചേട്ടൻ കിച്ചണിൽ പോയി ഒന്ന് നോക്കിക്കേ... അതിനെ വേഗം അവിടെന്ന് രക്ഷിച്ചോ..." "ആരെ..." "അങ്ങോട്ട്‌ ചെല്ല് ചേട്ടായി..." ടെസ്സ എന്നെ ഉന്തി തള്ളി അടുക്കളയിലേക്ക് വിട്ടു... ചെന്ന് നോക്കുമ്പോ ജെന്നി അവിടെ കാര്യം ആയ പണിയിൽ ആണ്.. "ജെന്നി...." "ആഹ്... എബി വന്നോ... ഞാൻ ഇപ്പൊ ചായ എടുക്കാം...." അതും പറഞ്ഞ് അവള് തിരിഞ്ഞതും ഞാൻ പിടിച്ച് എനിക്ക് നേരെ നിർത്തി....മുഖത്ത് വല്ലാത്ത തളർച്ച ഉണ്ട്...

ആകെ ക്ഷീണിച്ചു.. "ഞാൻ പറഞ്ഞത് അല്ലെ റെഡി ആയി നിക്കാൻ..." "ദേ കഴിഞ്ഞു ഞാൻ ഇപ്പൊ റെഡി ആവാം..." "നീ എന്താ ക്ഷീണിച്ചു നിൽക്കുന്നത് ഏഹ്..." "ഏയ് ഒന്നും ഇല്ല..." "ഉണ്ട് ചേട്ടായി... ഞാൻ ക്ലാസ്സിൽ നിന്ന് വരുമ്പോ ജെന്നി ചേച്ചി ഒറ്റക്ക് വീട് തുടക്കുവായിരുന്നു... പിന്നെ അപ്പൊ മുതൽ ഓരോന്ന് ഒറ്റക്ക് ചെയ്യുവാ... ഞാൻ സഹായിക്കാൻ ചെന്നപ്പോ മമ്മി എന്നെ തല്ലി... ഇത് അത് തന്നെ അമ്മായിയമ്മ പോര്..."

"ഒന്ന് പോ പെണ്ണെ... അവള് ചുമ്മാ പറയുവാ... ഞാനും ഈ വീട്ടിലെ ആളല്ലേ... ഞാനും ജോലി ഒക്കെ ചെയ്യണ്ടേ..." "അത് ശെരി ആയിരിക്കും... പക്ഷേ ഇന്നത്തെ അവസ്ഥ കണ്ടിട്ട് മമ്മി ചേച്ചിക്ക് ഇട്ട് നല്ല പണി കൊടുത്തത് ആയിട്ടാ തോന്നിയത്... എല്ലാം ചേച്ചി ഒറ്റക്ക് ചെയ്‍തു..." ടെസ്സ പറഞ്ഞത് ശെരി ആണെന്ന് എനിക്കും തോന്നി... ജെന്നി ആകെ തളർന്നു... ഞാൻ ഒന്നും മിണ്ടാതെ ഒക്കെ കേട്ട് നിന്നു... "മതി ചെയ്തത് നീ ഇങ്ങോട്ട് വാ..."

"എബി കുറച്ച് പണി കൂടെ ഉണ്ട്... ഞാൻ ഇപ്പൊ വരാം..." "വേണ്ട... ബാക്കി പണി ടെസ്സ ചെയ്തോളും..." "അത് തന്നെ... നിങ്ങള് പോയി പൊളിക്ക്..." "അല്ല.. ഞാൻ..." "ഒന്നും പറയണ്ട... നീ ഇങ്ങോട്ട് വാ..." അവളെ വലിച്ച് ഞാൻ പുറത്തേക്ക് നടക്കുമ്പോ മമ്മി അവിടെ നിന്ന് നോക്കുന്നത് ഞാൻ കണ്ടു... എങ്കിലും മൈൻഡ് ചെയ്യാൻ പോയില്ല... "എങ്ങോട്ടാ എബി... ഞാൻ ഈ ഡ്രസ്സ്‌ മാറട്ടെ... ആകെ മുഷിഞ്ഞു..." അവള് പറയുന്നത് കേൾക്കാൻ നിൽക്കാതെ ഞാൻ അവളെ വലിച്ച് കാറിലേക്ക് കയറ്റി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story