റൗഡി ബേബി: ഭാഗം 15

raudi baby

രചന: പ്രഭി

മാളു കാളിങ്.... ഡിസ്പ്ലേയിൽ ഞാനും അവളും നിൽക്കുന്ന ഫോട്ടോയും... ഫോൺ എന്റെ കൈയിൽ തന്നിട്ട് അവള് തിരിച്ചു അകത്തേക്ക് പോയി... അപ്പോഴേക്കും കാൾ കട്ട്‌ ആയി.... ഞാൻ വേഗം അതിലേക്ക് തിരികെ വിളിച്ചു... 🌿🌿🌿🌿🌿🌿🌿🌿 എന്നാലും ഈ മാളു ആരായിരിക്കും... നിക്കുന്ന കണ്ടില്ലേ ഫോട്ടോയിൽ.. ഓഹ് എന്താ ചെക്കന്റെ ചിരി... എന്നാലും അവള് ഏതാ എന്ന് എങ്ങനെ അറിയും... " ഞാൻ പറഞ്ഞാൽ മതിയോ... " "എന്ത്...." "മാളു ആരാ എന്ന്...." "അതിന് ഞാൻ ചോദിച്ചില്ലല്ലോ...." "ഓഹ് പിന്നെ മോന്ത കേറ്റി വച്ചിരിക്കുന്നത് കണ്ടാൽ തന്നെ അറിയാം ഉള്ളിൽ എന്താണ് എന്ന്..." "പോടാ...." "അങ്ങനെ അങ്ങ് പോവല്ലേ...."

"വിട്... എബി... കൈയിൽ നിന്നും വിട്ടേ നീ..." "ഇല്ല... എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയാൽ മതി..... അടങ്ങി നിന്നോ നീ...ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ..." "ഓഹ് എനിക്കും വരും ദേഷ്യം..." "എന്നാ പിന്നെ അത് കണ്ടിട്ടുള്ള കാര്യം...എവിടെ ദേഷ്യം വരുന്നില്ലല്ലോ..." "ദേ എബി... ഞാൻ.... വിട്ടേ... വിടെടാ പട്ടി...." "പട്ടി.... നിന്റെ..... നിന്റെ....." അവൻ എന്റെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് ഒരു കൈ പിന്നിലേക്ക് ആക്കി... എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചിട്ട് അവൻ എന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു... കീഴ് ചുണ്ട് മെല്ലെ ഒന്ന് കടിച്ചെടുത്തിട്ട് അവൻ എന്നെ വിട്ടു . "നിന്റെ കെട്ടിയോൻ... കേട്ടോടി മാക്കാച്ചി..." "പോ അവിടെന്ന്...."

നെഞ്ചിൽ പിടിച്ച് തള്ളിയിട്ട് ഞാൻ നടക്കാൻ പോയതും അവൻ എന്നെ പിന്നിൽ നിന്നും കെട്ടി പിടിച്ചു... താടി തോളിൽ ചേർത്ത് വച്ചു... "മാളു എന്റെ ഫ്രണ്ട് ആണ്... ഞങ്ങൾ ഒന്നിച്ചു പഠിച്ചത് ആണ്... നീ അവളെ കണ്ടിട്ടുണ്ട് സംസാരിച്ചിട്ട് ഉണ്ട്... ഓഫീസിൽ വന്നിട്ട് ഉണ്ട് അവള്.... അവളും ഹസ്ബൻഡും തമ്മിൽ ചെറിയ വഴക്ക് ആയിരുന്നു... ഇപ്പൊ എല്ലാം ഓക്കെ ആയി... അവർക്ക് ഒരു മോളുണ്ട് അപ്പു... അവളുടെ പിറന്നാൾ പറയാൻ വിളിച്ചത് ആ.... ഇപ്പൊ തീർന്നോ സംശയം..." "ഞാൻ അതിന് ഒന്നും ചോദിച്ചില്ലല്ലോ എബി..." " നീ ചോദിച്ചില്ല എങ്കിലും എനിക്ക് നിന്നെ മനസിലാവും.... " എന്തോ അതിന് മറുപടി ഒന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല..

തിരിഞ്ഞ് അവനെ കെട്ടിപിടിച്ചു.... 🌿🌿🌿🌿🌿🌿🌿🌿🌿 അവിടെന്ന് ഇറങ്ങി ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തി ഞങ്ങൾ വീട്ടിലേക്ക് തിരിക്കുമ്പോഴാണ് ഞാൻ വഴിയിൽ ജെന്നിയുടെ പപ്പയെ കണ്ടത്.. വേഗം കാറ്‌ നിർത്തി... "എന്താ എബി..." "നിന്റെ പപ്പ..." "എവിടെ..." ഞാൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് അവളും നോക്കി... "വാ... നമുക്ക് പോയി സംസാരിക്കാം..." "വേണ്ട എബി... നമുക്ക് വീട്ടിൽ പോവാം..." "എന്താടാ..." "ഞാൻ അവരോട് ചെയ്തത് ഒന്നും പൊറുക്കാൻ അവർക്ക് പറ്റാത്തത് കൊണ്ട് അല്ലെ എന്നെ ഒന്നു കാണാനോ വിളിക്കാനോ ശ്രമിക്കാഞ്ഞത്.... അത്രക്ക് വെറുപ്പ് ആയത് കൊണ്ട് അല്ലെ എന്റെ അവസ്ഥ അറിഞ്ഞിട്ടും....

അത് എങ്ങനെ ആ കല്യാണം ഉറപ്പിച്ചിട്ട് അവരോട് പറയാതെ ഒളിച്ചോടിയത് അല്ലെ... എന്നോട് സ്നേഹത്തോടെ ഒന്നും പറയില്ല... എനിക്ക് പേടിയാ..." "സാരില്ല... ഇനിയും അവരെ ഒന്നും കാണാതെ പറ്റില്ല... നീ ഓക്കെ ആവാൻ നോക്കി ഇരുന്നത് ആ ഞാൻ... അവരും കരുതില്ലേ നീ വന്നില്ലല്ലോ എന്ന്... വാ ഇപ്പൊ പപ്പയെ കാണാം..." ഒത്തിരി പേടിച്ചാണ് അവള് എന്റെ ഒപ്പം വന്നത്... എന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു... റോഡ് ക്രോസ്സ് ചെയ്ത് ഞങ്ങൾ പപ്പയുടെ അടുത്ത് എത്തി... "പപ്പ....." എന്നെയും അവളെയും മാറി മാറി നോക്കി.. ആ കണ്ണിൽ നിറഞ്ഞ ദേഷ്യം എനിക്ക് കാണാമായിരുന്നു... "എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്..." "പപ്പ ജെന്നി..."

"ആര്... എനിക്ക് അറിയില്ല അങ്ങനെ ഒരാളെ... എന്നെയും എന്റെ കുടുംബത്തിന്റെയും മുഖത്ത് കരി വാരി തേച്ചിട്ട് ഇറങ്ങി പോയവൾ ആണ്... എനിക്ക് കാണണ്ട..." "പപ്പാ പ്ലീസ്... ആളുകൾ നോക്കുന്നു... ജെന്നിക്ക് വയ്യ പപ്പാ... ഇങ്ങനെ ഒക്കെ പറഞ്ഞ് അവളെ വേദനിപ്പിക്കല്ലേ..." "നോക്കട്ടെ... ഈ ആളുകളുടെ മുന്നിൽ തന്നെ ആണ് മോനെ ഞാനും നാണം കെട്ട് നിന്നത് ... ഞാൻ ആയി ആരെയും വേദനിപ്പിക്കുന്നില്ല.... ഞങ്ങളുടെ വേദനക്ക് ഉള്ള മറുപടി ആണ് ദൈവം ദേ ഇവൾക്ക് കൊടുത്തത്..."

കൈയിൽ ഉള്ള പിടുത്തം മുറുകി വരുന്നുണ്ട്... അവള് കൂടുതൽ എന്നോട് അടുത്തു നിന്നു... ആലില പോലെ വിറക്കുന്നുണ്ട് പെണ്ണ് .. പെട്ടന്ന് എന്റെ കൈ വിട്ട് അവള് കാറിന്റെ അടുത്തേക്ക് ഓടി... പിന്നെ കൂടുതൽ ഒന്നും പറയാതെ ഞാനും അവൾക്ക് അടുത്തേക്ക് പോയി.... കാറിൽ കയറിയതും കണ്ടത് അലറി കരയുന്ന ജെന്നിയെ ആണ്.... "പറഞ്ഞത് അല്ലെ ഞാൻ.... എന്തിനാ എബി....അന്ന് ആ അപകടം പറ്റിയപ്പോ എന്റെ .... എന്റെ...ജീവൻ പോണമായിരുന്നു... എങ്കിൽ എനിക്ക് ഇങ്ങനെ ശാപം കേൾക്കണ്ട വരില്ലായിരുന്നു... ഇത്രക്ക് ഒക്കെ ദൈവം എന്നെ ശിക്ഷിക്കാൻ ഞാൻ അത്രക്ക് പാപി ആയിരുന്നോ എബി.... പറഞ്ഞ് താ.... എനിക്ക് ഭ്രാന്ത് പിടിക്കുന്നു......

Tell me something....." 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 മാസങ്ങൾ ഒരുപാട് കഴിഞ്ഞു... ഞാൻ പതിയെ എന്റെ ജീവിതവും ആയി ഇണങ്ങി തുടങ്ങി... ജാൻസി മമ്മി എന്നോട് വലിയ സ്നേഹം ഒന്നും കാണിക്കില്ല എങ്കിലും എന്നെ ഇഷ്ട്ടം ആണ്... അത് എനിക്ക് അറിയാം.... പിന്നെ ആ വീട്ടിൽ ഉള്ള എല്ലാവർക്കും എന്നെ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്... മുകളിൽ കറങ്ങുന്ന ഫാൻ നോക്കി അങ്ങനെ കിടക്കുമ്പോ ഞാൻ ഓരോന്ന് ആലോചിച്ച് കിടന്നു.. ഇന്ന് തോമാച്ചന്റെ മനസ്സമ്മതം ആണ്...

പള്ളിലേക്ക് ഇറങ്ങാൻ നേരം എന്റെ ചെവിയിൽ നിന്ന് ബ്ലഡ്‌ വന്നു.. ചോര കണ്ടത് കൊണ്ട് ആണോ എന്തോ എന്റെ ബോധവും പോയി...കണ്ണ് തുറക്കുമ്പോ ഞാൻ ദേ ആശുപത്രി കിടക്കയിൽ ആണ്... "Are യൂ ഓക്കെ??...." "മ്മ്....." "ട്രിപ്പ്‌ തീർന്നു... കുറച്ച് നേരം കൂടി കിടന്നിട്ട് പോവാം... ഷീണം തോന്നുന്നുണ്ടെങ്കിൽ പറയണം...." "എബി...." "പുറത്ത് ഉണ്ട്... വിളിക്കാം...." ഡോക്ടറും നേഴ്‌സും പുറത്തേക്ക് ഇറങ്ങി കുറച്ച് കഴിഞ്ഞതും എബി അകത്തേക്ക് കയറി വന്നു.... ഞാൻ എന്തേലും പറയും മുന്നേ അവൻ എന്റെ അടുത്ത് വന്നിരുന്നു... വയറിനെ മറച്ചു കിടന്ന സാരി നീക്കി വയറിലേക്ക് അവൻ ചുണ്ട് അമർത്തി.... "എബി......"

" എന്താടി ഉണ്ടക്കണ്ണി ഇങ്ങനെ നോക്കുന്നത്... മനസിലായില്ലേ.... എന്റെ കൊച്ചിനാ ഞാൻ ഉമ്മ കൊടുത്തത്... " "ശെരിക്കും.... എന്റെ... എന്റെ...." "ആടി പെണ്ണെ... നമ്മുടെ കുഞ്ഞ്.... ദേ ഇവിടെ... " "എബി...." "എന്തോ...." അവൻ എഴുനേറ്റ് എന്റെ നെറ്റിയിൽ ചുംബിച്ചു... എന്റെ കൈ അവന്റെ കൈക്ക് ഉള്ളിൽ ചേർത്ത് പിടിച്ചു... "നീ കണ്ണ് അടച്ച് കിടന്നോ.... ക്ഷീണം മാറിയിട്ട് നമുക്ക് പോവാം... ഞാൻ വിളിച്ച് പറഞ്ഞിട്ട് ഉണ്ട് വീട്ടിലേക്ക്..." "എബി.... എന്നെ ഒന്ന് കെട്ടിപിടിക്കാവോ...." "എന്താടാ ...." "സന്തോഷം കൊണ്ട് ആ... എനിക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടേ എന്ന് അറിയില്ല... ആകെ കൂടെ ഒരു ഇത്... ഞാൻ... ഞാൻ.... ഞാനും ഒരു അമ്മയായി... എനിക്ക്... എന്നെ ഒന്ന് കെട്ടിപിടിക്കാവോ നീ...." "നിന്നെ അല്ലാതെ ആരെ ആ പെണ്ണെ ഞാൻ കെട്ടിപിടിക്കുന്നത്... ഏഹ്... വാ..... Love യൂ........... Love യൂ lot......" 🌿🌿🌿🌿🌿🌿🌿🌿🌿🌿

ജെന്നിക്ക് ഇത് ഏഴാം മാസം ആണ്... മമ്മിക്ക് ഇപ്പൊ അവളോട് ദേഷ്യം ഒന്നും ഇല്ല... ഗർഭിണി ആണെന്ന് അറിഞ്ഞത് മുതൽ അവളോട് സ്നേഹം ആണ്.... ഇതിന് ഇടക്ക് തോമാച്ചന്റെ കെട്ട് കഴിഞ്ഞു... ജെന്നിയെ കൂട്ടി ഇടക്ക് പഴയ വീട്ടിലേക്ക് വരും... അവൾക്ക് ഇവിടെ ഒരുപാട് ഇഷ്ട്ടം ആണ്... ആകെ ഉള്ള ഒരു വിഷമം ജെന്നിയുടെ വീട്ടിൽ നിന്ന് ആരും ഇത് വരെ അവളെ കാണാൻ വന്നില്ല... ഇപ്പഴും അവർക്ക് അവളോട് ദേഷ്യം ആണ്... "എബിച്ചാ....." ജെന്നിയുടെ വിളി കേട്ടപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്...ആ വിളി കേട്ടതും ഞാൻ വേഗം ഓടി മുറിയിലേക്ക് പോയി... ഹെഡ് റെസ്റ്റിൽ ചാരി ഇരിക്കുന്നുണ്ട്... മുഖത്ത് നല്ല ഉറക്ക ഷീണം ഉണ്ട്... എന്നെ കണ്ടതും പെണ്ണ് അടുത്തേക്ക് കൈ മാടി വിളിച്ചു... "എന്തായി പെണ്ണെ.... ഉറക്കം ഒക്കെ കഴിഞ്ഞോ...." "മ്മ്.... മ്മ്ഹ്..." "എന്താടി എന്ത് പറ്റി..... വിശക്കുന്നുണ്ടോ..."

"ഇല്ല...." "പിന്നെ എന്താ..." "എബിച്ചാ...." എന്ന് വിളിച്ച് ഒറ്റ കരച്ചിൽ ആയിരുന്നു.... "എന്തിനാ ഇപ്പൊ കരയണേ... ഏഹ്... എന്ത് പറ്റി..." "ഒന്നും ഇല്ല... " അതും പറഞ്ഞ് അവളെന്നെ കെട്ടിപിടിച്ചു കരഞ്ഞു... ഏന്തി ഏന്തി കരയുവാ... ഞാൻ മെല്ലെ മുടിയിൽ തഴുകി കൊടുത്തു... ഇത് ഇടക്ക് ഉള്ളത് ആ .... മൂഡ് സ്വിങ്സ് ഈ സമയത്ത് സാധരണയായത് കൊണ്ട് ഞാൻ കൂടുതൽ ചോദിച്ച് അവളെ ബുദ്ധിമുട്ടിച്ചില്ല... "എബിച്ചാ...." "എന്തോ...." "എനിക്ക് ബാത്‌റൂമിൽ പോണം..." "ഈ പെണ്ണ്... വാ എണീക്ക്..." കൈ പിടിച്ച് ബാത്‌റൂമിന്റെ അടുത്ത് കൊണ്ട് ആക്കി...അവള് അകത്തേക്ക് കയറിയപ്പോ ഞാൻ ബെഡിൽ പോയി ഇരുന്നു... പെട്ടെന്ന് ആണ് ഒരു വലിയ ശബ്ദം കേട്ടത്.... ഞാൻ ഓടി ചെന്ന് നോക്കുമ്പോ കണ്ടത്..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story