റൗഡി ബേബി: ഭാഗം 16

raudi baby

രചന: പ്രഭി

കൈ പിടിച്ച് ബാത്‌റൂമിന്റെ അടുത്ത് കൊണ്ട് ആക്കി...അവള് അകത്തേക്ക് കയറിയപ്പോ ഞാൻ ബെഡിൽ പോയി ഇരുന്നു... പെട്ടെന്ന് ആണ് ഒരു വലിയ ശബ്ദം കേട്ടത്.... ഞാൻ ഓടി ചെന്ന് നോക്കുമ്പോ കണ്ടത് നിലത്ത് കിടക്കുന്ന ജെന്നിയെ ആണ്... എനിക്ക് എന്താ ചെയ്യണ്ടത് എന്ന് അറിയില്ലായിരുന്നു... അടുത്ത് പോയി കുറെ വിളിച്ച് നോക്കി... "ഡാ എബി....." തോമാച്ചന്റെ ശബ്ദം കേട്ടതും ഞാൻ റൂമിലേക്ക് ചെന്നു... തോമച്ചനും സോനയും.... "എടാ.... ജെന്നി..." "എന്ത് പറ്റി...." "വാ.. അവള് വീണ് കിടക്കുവാ.. ബ്ലഡ്‌ വരുന്നു." ദൈവനിമിത്തം പോലെ ആണ് ആ സമയത്ത് രണ്ടാളും കൂടെ വന്നത്... എത്രയും പെട്ടന്ന് ജെന്നിയെ ഹോസ്പിറ്റലിൽ എത്തിച്ചു... 🌿🌿🌿🌿🌿🌿🌿

തലക്ക് നല്ല ഭാരം ഉണ്ട്.... കണ്ണ് തുറക്കാൻ ശ്രമിച്ചെങ്കിലും എന്നെ കൊണ്ട് സാധിച്ചില്ല... ദേഹം മുഴുവൻ വേദനയുണ്ട് ഒപ്പം എന്തോ വല്ലാത്ത ഭാരം പോലെ ശരീരത്തിന്.... എനിക്ക് ചുറ്റും ആരൊക്കെയോ ഉള്ളത് പോലെ..... ഒരു വലിയ ശബ്ദത്തോടെ ലോറി പാഞ്ഞു വന്ന് കാറിൽ ഇടിക്കുന്നത് എനിക്ക് ഓർമയുണ്ട്.... പിന്നെ എന്താണ് സംഭവിച്ചത് എന്ന് മാത്രം എനിക്ക് അറിയില്ല.... അത് കഴിഞ്ഞു ഇന്നാണോ പിന്നെ ഞാൻ ഉണരുന്നത്.... കൈയിൽ സൂചി കുത്തി ഇറങ്ങിയതും ഞാൻ ഒന്ന് പിടഞ്ഞു.... കണ്ണുകൾ മെല്ലെ തുറക്കാൻ ശ്രമിച്ചു.... പതിയെ പതിയെ ഞാൻ കണ്ണ് തുറന്ന് ചുറ്റും നോക്കി.... അതെ ഞാൻ ഹോസ്പിറ്റലിൽ ആണ്....

ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് എത്ര നാളായി... അവര് എന്നെ അന്വേഷിച്ചു വന്ന് കാണുമോ... എനിക്ക് എന്ത് പറ്റിയെന്നു അവര് അറിഞ്ഞു കാണുമോ... അപ്പാ.... അമ്മാ.... നിയ... സെലിൻ.... ലൈസാമ്മ.... സാജുപ്പ... അവരൊക്കെ എവിടെ ആവും.... ഞാൻ എബിടെ കൂടെ അല്ലേ ആയിരുന്നത്... അവനോട് ഞാൻ ഒരു വലിയ കള്ളം പറഞ്ഞില്ലേ.... "Noooooooooo......." ഞാൻ പെട്ടെന്ന് എഴുനേൽക്കാൻ ശ്രമിച്ചതും ആരോ എന്നെ തടഞ്ഞു.. "ഏയ്... വേണ്ട... ശ്രദ്ധിച്ചു... സൂക്ഷിച്ചു വേണം എണീക്കാൻ..." അപ്പോഴാണ് ഞാൻ എന്റെ വീർത്ത വയർ ശ്രദ്ധിച്ചത്.... "എന്താ... എന്തായിത്... " "ഏയ്... കൂൾ.... ഞാൻ ഡോക്ടറെ വിളിക്കാം..."

എന്നെ ബെഡിലേക്ക് ഇരുത്തിയിട്ട് നേഴ്സ് വേഗം ഓടി പുറത്തേക്ക് പോയി.... ഞാൻ എന്റെ വയറിൽ കൈ വച്ച് നോക്കി... ഇത് ശെരിക്കും.... എങ്ങനെ.... എങ്ങനെ ഇത് സംഭവിച്ചത്.... "ജെന്നി.... ഹൗ do u feel nw??? " "ഇത് എന്താ ഇത്... എനിക്ക് എന്താ പറ്റിയെ.... എനിക്ക് ആക്‌സിഡന്റ് പറ്റും വരെ ഇങ്ങനെ ഒന്നും..." "നീ ഒന്നു relax ആവു... അവിടെ ഇരിക്ക് മോളെ..." "Noooooooooooooooo..... What happened to me..... എനിക്ക് ഒന്നും ഓർമ കിട്ടുന്നില്ല.... എനിക്ക്.... തല വേദനിക്കുന്നു..." മുടിയിൽ കൈ കോർത്തു ഞാൻ വലിച്ചു....തലയിൽ നിന്ന് എന്തൊക്കെയോ ഒച്ച കേൾക്കും പോലെ.... തല പിളർന്നു പോവുന്ന വേദന.... ഞാൻ നിലത്തേക്ക് ഇരുന്നു.... ആരോ പുറത്തേക്ക് പോവുന്നതും... ആരോ വരുന്നതും ഒക്കെ ഞാൻ അറിഞ്ഞു... തല ഉയർത്തി ഞാൻ ആരെയും നോക്കിയില്ല... "ജെന്നി..... മോളെ...."

ഞാൻ നോക്കിയില്ല... ചതിക്കപ്പെട്ടതിന്റെ മുഴുവൻ ദേഷ്യവും സങ്കടവും ആയിരുന്നു ഉള്ളിൽ.... എന്റെ ഓർമയിൽ അവസാനമായി രണ്ട് മുഖങ്ങളെ ഒള്ളു.... എബിയും ആ ചേട്ടായിയും.....അവരാണോ... ഇല്ല.... എബി അങ്ങനെ ഒന്നും ചെയ്യത്തില്ല... "ജെന്നി മോളെ... " എനിക്ക് അടുത്തായി ആരോ വന്നിരുന്നു.... എന്റെ കൈയിൽ പിടിച്ച കൈ തട്ടി മാറ്റി ഞാൻ തലയുയർത്തി നോക്കി.... "ചേട്ടായി ..." "ജെന്നി... എനിക്ക്...." എന്തോ ദേഷ്യത്തിൽ ഞാൻ ചേട്ടായിയുടെ ഷർട്ടിൽ കുത്തി പിടിച്ചു... "പറ.... എനിക്ക് എന്താ പറ്റിയെ... നിങ്ങളുടെ കൂടെ ആയിരുന്നില്ലേ ഞാൻ... എന്താ എനിക്ക് പറ്റിയെ ആരാ എന്നെ ചതിച്ചത്....എനിക്ക് എന്താ പറ്റിയെ..... പറ....."

"നിന്നെ ആരും ചതിച്ചില്ല മോളെ... നിനക്ക് ഒന്നും പറ്റിയിട്ടില്ല... എണീക്ക് കട്ടിലിൽ കയറി ഇരിക്ക്.... എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്... പ്ലീസ്....." 🌿🌿🌿🌿🌿🌿🌿🌿 ജെന്നിക്ക് ബോധം വന്നെന്ന് ഡോക്ടർ പറഞ്ഞപ്പോ തന്നെ ഞാൻ അകത്തേക്ക് കയറാൻ കാത്ത് നിൽക്കുവാ... അപ്പോഴാ മറ്റൊരു കാര്യം കൂടി അറിയുന്നത്... ജെന്നിക്ക് നഷ്ട്ടം ആയ ഓർമ തിരികെ വന്നെന്ന്... പക്ഷേ ഇനി എനിക്ക് അവളെ നഷ്ട്ടം ആവും... എന്നെ അകത്തേക്ക് കയറാൻ സമ്മതിക്കാതെ തോമച്ചനും സോനയും കൂടിയാണ് അകത്തേക്ക് കയറിയത്.... ഇപ്പൊ അതാണ് നല്ലത് എന്ന് എനിക്കും തോന്നി... പക്ഷേ അവളെ ഒന്നു കാണാൻ എന്റെ ഉള്ള് വല്ലാതെ തുടിക്കുന്നുണ്ട്....

അകത്തു നിന്ന് ജെന്നിയുടെ കരച്ചിലും ബഹളവും ഒക്കെ കേൾക്കുന്നുണ്ട്... എന്തൊക്കെയോ ഒടയുന്ന ശബ്ദവും... ദൈവമേ പഴയ ജെന്നി ആയെങ്കിൽ അവള് ഈ ഹോസ്പിറ്റൽ തന്നെ തിരിച്ചു വയ്ക്കും..... എന്തോ എനിക്ക് ആകെ ഒരു സമാദാനക്കേട്... ഞാൻ വേഗം ഡോക്ടറിന്റെ അടുത്തേക്ക് നടന്നു.... "May i come in madam...." "ആഹ്.. എബി... കയറി വാ..." "ജെന്നി ആകെ വയലന്റ് ആണ്... അവൾക്ക് ഒന്നും അങ്ങോട്ട് അക്‌സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല.. " "മ്മ്... ഞാൻ പാലക്കാട്‌ അന്ന് നിങ്ങൾ ട്രീറ്റ്മെന്റ് എടുത്ത ഹോസ്പിറ്റലിൽ വിളിച്ചു... ഡോക്ടറോഡ് സംസാരിച്ചു ... റിപ്പോർട്ട്‌ ഒക്കെ നോക്കി... ചില കാര്യങ്ങൾ നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറം ആണ്..

ജെന്നി പഴയ പോലെ ആയി... അന്ന് ആക്‌സിഡന്റ് നടക്കുമ്പോ ഉള്ള ആളാണ് ഇപ്പൊ... ആക്‌സിഡന്റിന് ശേഷം നടന്നത് എന്താണ് എന്ന് പോലും ഇപ്പൊ ആ കുട്ടിക്ക് അറിയില്ല..പക്ഷേ സാവധാനം എല്ലാം അയാളുടെ ഓർമയിൽ വരും.. അത് ചിലപ്പോ രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ആവാം... അല്ലെങ്കിൽ അതിൽ കൂടുതൽ.... എന്ന് വച്ച് എല്ലാം ഓർത്ത് എടുക്കാൻ കഴിയില്ല... എവിടെ എങ്കിക്കും ഗ്യാപ് ഫിൽ ചെയ്ത് കൊടുക്കാൻ ആള് വേണം... ഞാൻ പറഞ്ഞത് എബിക്ക് മനസ്സിലായോ... ഒരുപാട് സ്‌ട്രെസ് കൊടുക്കരുത്... അപ്പോഴാണ് ചെവിയിൽ നിന്നും ബ്ലഡ്‌ വരുന്നത്... എല്ലാം ശെരി ആവും... താൻ ടെൻഷൻ ആവണ്ട.. ആ കുട്ടിക്ക് കുറച്ച് സമയം കൊടുക്ക്‌....

കുറച്ച് അല്ല കുറച്ച് അധികം സമയം കൊടുക്ക്... എല്ലാം ഓക്കെ ആവും... ജെന്നിക്ക് ഒട്ടും സ്‌ട്രെസ് കൊടുക്കരുത്... അത് ശ്രദ്ധിക്കണം...." "Sure ഡോക്ടർ...." ഡോക്ടരുടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോ പുറത്ത് തോമച്ചാനെ കണ്ടു.. ഒപ്പം സോനയും ഉണ്ട്... . "എന്തായി നീ സംസാരിച്ചോ..." "മ്മ്... പറ്റും പോലെ ഞാൻ അവളോട് സംസാരിച്ചു... അവൾക്ക് ഒന്നും അങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല... പെട്ടെന്ന് ഒരു ദിവസം ഓർമ തിരികെ വരുക... അപ്പോ നിറ വയർ...

ആരായാലും ഇങ്ങനെ ഒക്കെ പ്രതികരിക്കു..." "ഞാൻ ഒന്ന് അവളെ കാണട്ടെ..." "വേണ്ട..." "അതെന്താ...." "നീ ഇപ്പൊ അവളെ കാണണ്ട... അവൾക്ക് ഒക്കെ ഉൾകൊള്ളാൻ സമയം വേണം... ഇനി നീ പോയി അവളുടെ ബിപി കൂട്ടണ്ട.... നിന്നെ കാണണ്ട എന്നാ അവള് പറഞ്ഞത്.. " "What.. എന്നെ കാണണ്ട എന്നോ.. " "അതെ. അവളുടെ വയറ്റിൽ കിടക്കുന്നത് നിന്റെ ആണെന്ന് കൂടെ അറിഞ്ഞപ്പോ തൃപ്തി ആയി... നിന്നെ കണ്ട അവള് ഒന്നുടെ വയലന്റ് ആവും..." "ഇത് എന്ത്.... ഛേ... " ഞാൻ അവിടെ കണ്ട ചെയറിൽ ഇരുന്നു... എന്നെ കാണണ്ട പോലും.... എന്തൊരു വിധി ആണ് ദൈവമേ... അവൾക്ക് ഓർമ തിരികെ വരണ്ടായിരുന്നു... എന്റെ കൂടെ അവള് എത്ര ഹാപ്പി ആയിരുന്നു...

പിന്നീട് അങ്ങോട്ട് ഉള്ള ദിവസങ്ങളിൽ ഒരിക്കൽ പോലും ഞാൻ അവളെ കണ്ടില്ല... കാണാൻ സമ്മതിച്ചില്ല... പപ്പയും അമ്മയും തോമച്ചനും സോനയും ഒക്കെ അവളെ കേറി കാണും... മമ്മിയാണ് അവളുടെ കൂടെ നിൽക്കുന്നത് പോലും... എന്നെകുറിച്ച് അവള് ഒന്ന് ചോദിച്ച് പോലും ഇല്ല... എന്തിന് എന്നെ കാണണം എന്ന് പോലും ഇല്ല... 🌿🌿🌿🌿🌿🌿🌿🌿🌿 ഹോസ്പിറ്റലിൽ നിന്ന് എബിയുടെ വീട്ടിലേക്ക് വന്നു... ചേട്ടായി പറഞ്ഞത് ഒന്നും എനിക്ക് വിശ്വസിക്കാൻ ആയില്ല... പക്ഷേ തന്നെ ഇരുന്ന് ആലോചിച്ചു നോക്കിയപ്പോ ആ പറഞ്ഞതിൽ പലതും എനിക്ക് ഓർമയുണ്ട്...കൂടുതൽ കൂടുതൽ ഓർത്ത് എടുക്കാൻ ശ്രമിക്കുതോറും തല വല്ലാതെ വേദനിക്കും...

ഹോസ്പിറ്റലിൽ വച്ച് ഒരിക്കൽ പോലും ഞാൻ എബിയെ കണ്ടില്ല... കാണണം എന്ന് തോന്നിയെങ്കിലും ഞാൻ അത് മനഃപൂർവം ആ ആഗ്രഹം ഉപേക്ഷിച്ചു... എബിയെ എന്റെ മുന്നിൽ കാണരുത് എന്ന ഒറ്റ നിബന്ധനയിൽ ആണ് ഞാൻ അങ്ങോട്ട് പോവാൻ സമ്മതിച്ചത്... പറഞ്ഞ പോലെ അവരെല്ലാം വാക്ക് പാലിച്ചു... മുറിയിൽ നിന്ന് പുറത്ത് ഇറങ്ങാറില്ല ഞാൻ എനിക്ക് ഉള്ള ഫുഡ് മമ്മിയോ ടെസ്സ മോളോ ആണ് കൊണ്ട് വരുന്നത്.... ഞാൻ മുറിയിൽ ചുറ്റും ഒന്ന് കണ്ണോടിച്ചു... മുറി നിറയെ ഞാനും എബിയും കൂടെ ഉള്ള ഫോട്ടോസ് ആണ്... ആ ചിത്രങ്ങൾ പറയുന്നുണ്ട് ഞാൻ അവന്റെ കൂടെ എത്ര ഹാപ്പി ആയിരുന്നു....

എന്തോ ഇന്ന് ആ പടം നോക്കി ഇരുന്നപ്പോ എന്റെ കണ്ണ് നിറഞ്ഞു... ഒപ്പം കൈകൾ മെല്ലെ വീർത്ത വയറിൽ തലോടി....പെട്ടെന്ന് ആണ് ആരോ മുറിയിലെ വാതിൽ തുറന്ന് വന്നത്... പെട്ടന്ന് മുറിയിൽ ലൈറ്റ് തെളിഞ്ഞു.... എബി... അവനെ കണ്ടതും ഞാൻ ചാടി എണീറ്റു... വാതിൽ കുറ്റിയിട്ട് അതിൽ ചാരി നിൽക്കുന്ന എബിയെ ഞാൻ നോക്കി നിന്ന് പോയി... പെട്ടെന്ന് ആണ് എനിക്ക് ഓർമ വന്നത്... "എന്താ ഈ കാണിക്കുന്നത്.... വാതിൽ തുറക്ക്...." "പറ്റില്ല എനിക്ക് നിന്നോട് സംസാരിക്കണം...എത്ര ദിവസം ആയെന്നോ ഇങ്ങനെ... നിനക്ക് കാണാനോ മിണ്ടാനോ തോന്നില്ലായിരിക്കും പക്ഷേ എനിക്ക് അങ്ങനെ അല്ല....."

"നിന്റെ കാര്യം ആരും ചോദിച്ചില്ല... ഇറങ്ങി പോ ഇവിടെന്ന്... അല്ലെങ്കിൽ ഞാൻ ഇറങ്ങി പോവും...." "നീ എങ്ങോട്ട് ഇറങ്ങി പോവും.... പറ.... നീ പറ......" "ഞാൻ ഇങ്ങോട്ട് പോയാലും നിനക്ക് എന്താ.." "എനിക്ക് പലതും ഉണ്ട്... നിന്റെ വയറ്റിൽ കിടക്കുന്നത് എന്റെ കൊച്ചാണ്... നീ എന്റെ കൊച്ചിന്റെ അമ്മയാണ്... അത് മറക്കണ്ട...." എന്നേക്കാൾ ദേഷ്യത്തിൽ എന്നോട് അവൻ ചാടി കടിക്കുന്നത് കണ്ട് എനിക്ക് വല്ലാതെ ദേഷ്യം വന്നു... ഇത്രേം ദിവസം ഉള്ളിൽ കരുതിയ ദേഷ്യവും കൂടി ആയതും ഞാൻ അവന്റെ കാരണത്ത്‌ അടിച്ചു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story