റൗഡി ബേബി: ഭാഗം 17

raudi baby

രചന: പ്രഭി

എന്നേക്കാൾ ദേഷ്യത്തിൽ എന്നോട് അവൻ ചാടി കടിക്കുന്നത് കണ്ട് എനിക്ക് വല്ലാതെ ദേഷ്യം വന്നു... ഇത്രേം ദിവസം ഉള്ളിൽ കരുതിയ ദേഷ്യവും കൂടി ആയതും ഞാൻ അവന്റെ കാരണത്ത്‌ അടിച്ചു...... പെട്ടെന്ന് തോന്നിയ തോന്നിയ ദേഷ്യത്തിൽ ചെയ്തത് ആണ്... തിരിച്ചു ഒരു അടിയാണ് ഞാൻ പ്രതീക്ഷിച്ചത് പക്ഷേ അതുണ്ടായില്ല... "കഴിഞ്ഞോ.... പോരെങ്കിൽ നീ ഇനിയും തല്ല്... നിന്റെ ദേഷ്യം തീരും വരെ തല്ല്...." "എന്റെ ദേഷ്യം അങ്ങനെ ഒന്നും തീരില്ല..."

"ജെന്നി... നീ ഞാൻ പറയുന്നത് ഒന്ന് കേൾക്കു... ആക്‌സിഡന്റ് ആയി ഓർമ നഷ്ട്ടപെട്ട നിന്നെ ഞാൻ പിന്നെ എന്ത് ചെയ്യണം ആയിരുന്നു.. എന്റെ കൂടെ നീ ഒളിച്ചോടി എന്ന് നാട്ടുകാർ എല്ലാം അറിഞ്ഞു ആ അവസ്ഥയിൽ നിന്നെ എന്നെ തള്ളിക്കളയാൻ പറ്റിയില്ല... പിന്നെ ഇങ്ങനെ ഒക്കെ പറഞ്ഞതും ചെയ്തതും എന്റെ സ്വാർത്ഥത.... നിന്നോട് ഉള്ള എന്റെ സ്നേഹം.... വിട്ട് കളയാൻ മനസ്സ് വന്നില്ല..." "മതി... നിനക്ക് ന്യായികരിക്കാൻ കുറെ കാര്യങ്ങൾ ഉണ്ടാവും പക്ഷേ അതൊന്നും എന്നെ സമാധാനിപ്പിക്കാൻ മതിയാവില്ല....എനിക്ക് ഒന്ന് തന്നെ ഇരിക്കണം..." "ജെന്നി..." "മതി...... ഞാൻ ഇഷ്ടപ്പെടാതെ ഞാൻ ഇപ്പൊ ഒരു ഭാരം ചുമക്കുവാ.....

എന്നെ ഭ്രാന്ത് പിടിപ്പിക്കരുത്...." "വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ആണ് നീ പറഞ്ഞത് എന്ന് എനിക്ക് അറിയാം... അതിന് ഉള്ള മറുപടി തരേണ്ടത് എങ്ങനെ ആണെന്നും അറിയാം... നീ തന്നത് പോലെ ഒരു അടി എനിക്കും തരാൻ അറിയാം... പക്ഷേ... ഒന്ന് ഓർത്തോ ഇപ്പൊ പറഞ്ഞത് ഓർത്ത് നീ ഒരിക്കെ കരയും.." 🌿🌿🌿🌿🌿🌿🌿🌿🌿 ഞാൻ എന്തൊക്കെ പറഞ്ഞിട്ടും അവൾക്ക് ഒന്നും മനസ്സിലാവുന്നില്ല... സഹിക്കുന്നതിനും ഒരു പരിധി ഉണ്ട്... ഒന്നും വേണ്ടായിരുന്നു.... അവിടെ കണ്ടത് ഒക്കെ ഞാൻ തട്ടി താഴേ ഇട്ടു... കലിതുള്ളി താഴേക്ക് ചെന്നതും ഞാൻ ഒന്ന് ഞെട്ടി... ജെന്നിയുടെ പപ്പയും അമ്മയും... "ഞാൻ വിളിച്ചിട്ടാ ഇവര് വന്നത്..."

എന്ന് എന്റെ പപ്പാ പറഞ്ഞതും അതിന് മറുപടി ആയി ഞാൻ പപ്പയെ ഒന്ന് നോക്കി... അവരോട് ഒന്നും പറയാതെ ഞാൻ സോഫയിൽ പോയി ഇരുന്നു... "ടെസ്സ നീ പോയി ചേച്ചിയെ വിളിച്ചോണ്ട് വാ..." മമ്മി പറയാൻ കാത്തു നിന്ന പോലെ അവള് മുകളിലേക്ക് പോയി... "ടെസ്സ നിക്ക്...അവളെ വിളിക്കണ്ട... അവൾക്ക് ആരേം കാണണ്ട...." "എനിക്ക് കാണണം..." ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി... കരഞ്ഞു കലങ്ങിയ കണ്ണുമായി ജെന്നി സ്റ്റെപ് ഇറങ്ങി വരുന്നുണ്ട് .... "എന്തിനാ വന്നത്... ആരെ കാണാൻ ആ... എന്നെ കുറ്റപ്പെടുത്താനോ.... അതോ ശപിക്കാനോ..." ജെന്നി അവർക്ക് നേരെ നോക്കി സംസാരിച്ചപ്പോ ഞങ്ങൾ എല്ലാം വെറും കാഴ്ചക്കാരായി ഇരുന്നു.... 🌿🌿🌿🌿🌿🌿🌿🌿🌿🌿

മമ്മിയുടെയും പപ്പയുടെയും മുഖത്തു നല്ല ദേഷ്യം ഉണ്ട്... "ആരേം ശപിക്കാൻ അല്ല... പണ്ടത്തെ എല്ലാം ഓർമ വന്നു എന്ന് അറിഞ്ഞു... ഞങ്ങളെ ഇങ്ങനെ നാണം കെടുത്താൻ എന്താ നിന്നോട് ഞങ്ങൾ ചെയ്തത് എന്ന് ഒന്ന് അറിയണം..." "മമ്മിയെ ഞാൻ എങ്ങനെ ആ നാണം കെടുത്തിയത്..." "പിന്നെ... കല്യാണം വേണ്ട എന്നും പറഞ്ഞ് എന്തായിരുന്നു.... വീട്ടിൽ പെണ്ണ് കാണാൻ ഇവര് വന്നപ്പോ ചെക്കനെ ഇഷ്ട്ടം ആയില്ല എന്ന് പറഞ്ഞ് നീ കരഞ്ഞില്ലേ... എന്നിട്ട് അവന്റെ കൂടെ തന്നെ നാട് വിട്ട് പോയിരിക്കുന്നു...

അതും വേറെ കല്യാണം ആലോചിച്ചു ഉറപ്പിച്ച സമയം മനസ്സ് ചോദ്യത്തിന് രണ്ട് ദിവസം ഉള്ളപ്പോ..." "എന്നോട് ചോദിച്ചോ... എന്നോട് ചോദിച്ചോ..ആരെങ്കിലും... എന്നോട് ചോദിക്കാതെ എല്ലാം തീരുമാനിച്ചു... മമ്മിയോട് ഞാൻ കരഞ്ഞു പറഞ്ഞത് അല്ലേ വേണ്ട എന്ന്... കേട്ടോ.... ആരും കേട്ടില്ല... അതാണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി പോയത്..." "ഇറങ്ങി പോയത് അല്ല... ഒളിച്ചോ..." "നിർത്ത് മമ്മി...... ഒളിച്ചോടി അല്ല ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി പോയതാണ്... അന്ന് രാത്രി വഴിയിൽ ബോധം കെട്ട് കിടന്നപ്പോ ഇവര് കണ്ടു... തിരികെ വീട്ടിൽ കൊണ്ട് ആക്കിയാൽ ചത്ത്‌ കളയും എന്ന് പറഞ്ഞ് കരഞ്ഞപ്പോ അവർക്ക് അലിവ് തോന്നി...

അതിന് ഇടയിൽ ആക്‌സിഡന്റ് ആയതിനു ഞങ്ങൾ എന്ത് ചെയ്യാനാ ... പിന്നെ എബിടെ കൂടെ ഞാൻ ഒളിച്ചോടി എന്ന് നിങ്ങൾ പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്..." "നീ .. ഇനിയും..." "ഞാൻ പറഞ്ഞ് തീർന്നില്ല മമ്മി.... ഒരുപാട് തവണ ഞാൻ കരഞ്ഞു പറഞ്ഞത് അല്ലെ കല്യാണത്തിന് സമ്മതം അല്ല എന്ന്... അന്നൊക്കെ എന്നെ വഴക്ക് പറയും എന്ന് അല്ലാതെ എന്നോട് ശാന്തം ആയി ഒന്ന് ചോദിച്ചോ എന്താ കാര്യം എന്ന്... ഇല്ല... ഇല്ല... നിങ്ങൾ രണ്ട് പേരും ചോദിച്ചില്ല.... നിങ്ങൾ എന്നെ സ്നേഹിച്ചില്ല എന്ന് ഒന്നും ഞാൻ പറയില്ല... സ്നേഹിച്ചു പക്ഷേ അതിൽ ഒരു അധികാരം ഉണ്ടായിരുന്നു... മക്കൾ എന്നാൽ മാതാപിതാക്കൾ പറയുന്നത് എല്ലാം അനുസരിക്കുന്നവർ അല്ല...

അടിമകൾ അല്ല. മൂന്ന് പെൺ മക്കളെ പപ്പയും അമ്മയും ഭാഗ്യം ആയിട്ട് അല്ല കണ്ടത്.... ഒരു ബാധ്യത ആയിട്ട് ആണ്... കെട്ടിച്ചു വിടണം... അതിന് വേണ്ടി മാത്രം ആണല്ലോ പെൺകുട്ടികൾ ഈ ഭൂമിയിൽ ജനിക്കുന്നത് പോലും... അല്ലേ... മൂന്നും പെണ്ണ് ആണല്ലോ എന്ന് പറഞ്ഞ് എത്ര വട്ടം പരിതപിച്ചു നിങ്ങൾ.." "നീ കണക്ക് പറയുവാണോ..." "അതെ കണക്ക് പറയുവാ.... കിട്ടാത്ത സ്നേഹത്തിന്റെ തരാത്ത പരിഗണനയുടെ.... നല്ല ഭക്ഷണം വസ്ത്രം...

ഇതിനെക്കാൾ ഉപരി സ്നേഹം ആണ് ഞാൻ നിങ്ങളിൽ നിന്ന് ആഗ്രഹിച്ചത്... ചില സമയങ്ങളിൽ ചില ചേർത്ത് പിടിക്കലുകൾ... അന്ന് ഞാൻ പത്തിൽ പഠിക്കുമ്പോ ഒരിക്കെ തന്നെ വീട്ടിൽ നിന്നത് ഓർക്കുന്നുണ്ടോ... സ്റ്റഡി ലീവ് ന്.... മമ്മി അന്ന് ജോലി കഴിഞ്ഞു വന്നപ്പോ ഞാൻ കിടക്കുവായിരുന്നു... പറഞ്ഞ് ഏല്പിച്ച ജോലി ഒന്നും ചെയ്തില്ല... അതിന് എന്നെ എന്തോരം വഴക്ക് പറഞ്ഞു... തല്ലി... പപ്പയെ കൊണ്ട് വഴക്ക് പറയിച്ചു..... എന്താ മമ്മി അന്ന് മമ്മിക്ക് എന്റെ മാറ്റം മനസിലാവാഞ്ഞത്....

എന്താ എന്നെ ഒന്ന് ശ്രദ്ധിക്കാതെ ഇരുന്നത്... ഞാൻ സംസാരിക്കാൻ ശ്രമിച്ചപ്പോ മമ്മി കേൾക്കാൻ ശ്രമിച്ചില്ല... പിന്നീട് അങ്ങോട്ട് ജെന്നി അങ്ങനെ ആയിരുന്നു... എപ്പോഴും എന്തേലും ചിന്തിച്ചു ഒരിടത് ചടഞ്ഞു കൂടി ഇരിക്കും... നന്നായി പഠിച്ച ഞാൻ പഠനത്തിൽ പുറകിൽ ആയപ്പോ മടിച്ചി എന്ന് വിളിച്ച് വഴക്ക് പറഞ്ഞു... അന്ന് വരെ ചുറു ചുറുക്കോടെ നടന്ന ഞാൻ ഒതുങ്ങി പോയപ്പോ നന്നായി ഇനി ഇരുന്ന് പഠിക്കുവല്ലോ എന്ന് പറഞ്ഞു... അറിയോ അന്ന് ആ ദിവസം i was brutally abused by him... A devil..... U know that i was abused.... I was abused..... അന്ന് തൊട്ട് ഇന്ന് വരെ അത് എന്റെ ഉള്ളിൽ ഒരു നീറ്റൽ ആയി ഉണ്ട്....

സ്വന്തം അമ്മയോട് പറയാൻ പറ്റാത്തത് ആരോട് പറയാൻ ആണ്... ഉള്ളിൽ ഇട്ട് നടന്നു ഞാൻ ഇത് വരെ.... ഞാൻ ചീത്തയാണ് എന്ന് എന്റെ മനസ്സ് എന്നെ പറഞ്ഞ് പഠിപ്പിച്ചു... എന്തെ മമ്മി മമ്മിക്ക് അത് മനസിലാവാതെ ഇരുന്നത്... എന്നിലെ മാറ്റം... Teenage changes.... എന്നൊക്കെ പറഞ്ഞ് പലതും എല്ലാരും തള്ളികളയും... എല്ലാം അങ്ങനെ തള്ളി കളയരുത്.... ഇപ്പൊ മനസ്സിലായോ എന്തിനാ കണക്ക് പറഞ്ഞത് എന്ന്.... എനിക്ക് നിങ്ങൾ തരാതെ ഇരുന്ന സ്നേഹത്തിനു കരുതലിനു.... " ഞാൻ പറഞ്ഞ് കഴിഞ്ഞതും എല്ലാവരും നിശബ്ദം ആയി.... തല ചുറ്റും പോലെ തോന്നിയതും ഞാൻ മതിലിൽ ചാരി നിന്നു... പപ്പയുടെയും മമ്മിയുടെയും തല താണ് പോയി...

"എന്താ മമ്മി... എന്താ പപ്പാ... എന്താ ആരും ഒന്നും പറയാഞ്ഞത്.... ഇത്രേം നാളും ഇത് പറയാമായിരുന്നില്ലേ എന്ന് ചോദിക്ക്... പേടി ആയിരുന്നു നിങ്ങളെ എനിക്ക്... ഞാൻ പറഞ്ഞാലും എന്നെ നിങ്ങൾ കുറ്റം പറയും... നീ പെണ്ണാണ് എന്ന് ഓർമ്മപ്പെടുത്തും... അതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല.... ഒന്നും...നീ ഒരു പെണ്ണാണ്... ഇതാണ് നിങ്ങളിൽ നിന്ന് ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ട് ഉള്ളളത്..... ഇനി ഒന്നിനും വയ്യാ..... അറിഞ്ഞു കൊണ്ട് ഈ മനുഷ്യനെ എനിക്ക് വഞ്ചിക്കാൻ വയ്യാ....

പപ്പാ... മമ്മ.... എനിക്ക് ഇപ്പഴും നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ്...." "ജെന്നി.... മോളോട്..." "ആരാണ് എന്ന ചോദ്യത്തിന് ഇനി പ്രസക്തി ഇല്ല... പറയില്ല ഞാൻ.... നിനക്ക് എന്താ ജെന്നി.... നീ എന്താ ഇങ്ങനെ... ഇത്രേം ദേഷ്യവും വാശിയും പാടില്ല എന്നൊക്കെ പറയാറില്ലേ എന്നോട്.... ആലോചിച്ചു നോക്കിയാൽ അവിടെ എവിടെ എങ്കിലും ആ ചെകുത്താന്റെ മുഖം തെളിഞ്ഞു കാണാം...." പിന്നെ ആരും ഒന്നും മിണ്ടിയില്ല ..... പപ്പയുടെയും അമ്മയുടെയും തല കുനിഞ്ഞു തന്നെ ഇരുന്നു...

എന്റെ മുന്നിലൂടെ തല താഴ്ത്തി പിടിച്ച് രണ്ടാളും പോയി... ഞാൻ വീഴാതെ ഇരിക്കാൻ ഭിത്തിയിൽ പിടിച്ചു.... അത് കണ്ടിട്ട് ആവണം ജാൻസി മമ്മി എന്റെ അടുത്തേക്ക് ഓടി വന്നു... മോളെ എന്ന് വിളിച്ച് ചേർത്ത് പിടിച്ചപ്പോ ആ നെഞ്ചിൽ വീണ് പൊട്ടി കരയാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ..... കരച്ചിൽ നിർത്തി ഞാൻ എബിയെ നോക്കി ... അവൻ ഇത് ഒന്നും എന്നെ ബാധിക്കുന്ന കാര്യം അല്ലെ അല്ല എന്ന പോലെ ആണ് ഇരുപ്പ്.... അതെ അവനും എന്നെ വേണ്ടായിരിക്കും... ജെന്നി ചീത്തയാണ്.... "എനിക്ക് ഇവിടെ നിക്കണ്ട...... ഇവിടെ നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ ഞാൻ അർഹയല്ല....

കുഞ്ഞിനെ പ്രസവശേഷം നിങ്ങളെ ഏൽപ്പിക്കുന്നതോടെ ഞാനും നിങ്ങളും ആയുള്ള എല്ലാ ബന്ധവും അവസാനിക്കും...." 🌿🌿🌿🌿🌿🌿🌿🌿🌿🌿 എല്ലാവരും നിശബ്ദം ആയി....ഇനിയും മിണ്ടാതെ നിന്നാൽ എല്ലാം കൈ വിട്ട് പോവും.... "ടെസ്സ.... നീ മോളിൽ പോയി ഇവളുടെ ഡ്രസ്സ്‌ ഒക്കെ എടുത്ത് പാക്ക് ചെയ്ത് കൊണ്ട് വാ..." "എബി... നീ എന്താ ചെയ്യാൻ പോവുന്നത്...." "പപ്പ കേട്ടില്ലേ അവൾക്ക് ഇവിടെ നിൽക്കണ്ട എന്ന്... ഇവിടെ നിൽക്കണ്ടത്താവരെ ഇവിടെ പിടിച്ച് നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല...." "എബി മോനെ... കൊച്ചിന് തീരെ വയ്യാ നീ ഇങ്ങനെ ഒക്കെ പറയല്ലേ..." "അയ്യോ അങ്ങനെ പറയല്ലേ... മമ്മിക്ക് ആയിരുന്നല്ലോ ഏറ്റവും ദേഷ്യം ഇവളെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നതിന്...

കൊണ്ട് വന്ന ഞാൻ തന്നെ തിരികെ കൊണ്ട് പോവുന്നു.. ഡ്രസ്സ്‌ ഒക്കെ എടുത്ത് വച്ചാൽ മതി... നീ വാ..." ജെന്നിയെ കൈ പിടിച്ച് ഞാൻ കാറിൽ കൊണ്ട് ഇരുത്തി.. ഞാൻ കേറാൻ തുടങ്ങിയതും തോമാച്ചൻ എന്നെ തടഞ്ഞു.. "നീ എന്താ ഈ കാണിക്കുന്നത്... എല്ലാത്തിനും നിന്റെ കൂടെ ഞാൻ നിന്നു... ഇതിന് ഞാൻ സമ്മതിക്കില്ല.... നീ എവിടെ കൊണ്ട് പോകുവാ ഇവളെ...." "കളയാൻ..." "എന്ത്...." "കളയാൻ കൊണ്ട് പോകുവാ എന്ന്.... നീ മാറി നിന്നെ... എനിക്ക് അറിയാം എന്താ ചെയ്യണ്ടേ എന്ന്... "......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story