റൗഡി ബേബി: ഭാഗം 18 || അവസാനിച്ചു

രചന: പ്രഭി

"നീ എന്താ ഈ കാണിക്കുന്നത്... എല്ലാത്തിനും നിന്റെ കൂടെ ഞാൻ നിന്നു... ഇതിന് ഞാൻ സമ്മതിക്കില്ല.... നീ എവിടെ കൊണ്ട് പോകുവാ ഇവളെ...." "കളയാൻ..." "എന്ത്...." "കളയാൻ കൊണ്ട് പോകുവാ എന്ന്.... നീ മാറി നിന്നെ... എനിക്ക് അറിയാം എന്താ ചെയ്യണ്ടേ എന്ന്... " എല്ലാരും നോക്കി നിൽക്കെ എബി എന്നെ വലിച്ചു കാറിൽ കയറ്റി.... ഒരു വാക്ക് പോലും പറയാതെ അവൻ വണ്ടി ഓടിക്കുന്നത് കണ്ട് എന്റെ ഉള്ള് ഒന്ന് പിടഞ്ഞു..... എന്നോട് എബി എന്തെങ്കിലും പറയും എന്ന് ഞാൻ കരുതി...... വണ്ടി നിക്കും വരെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.... ഒരു വട്ടം പോലും അവൻ എന്നെ നോക്കിയില്ല....

കാർ നിന്നതും അവൻ ഇറങ്ങി എന്നെയും വലിച്ചിറക്കി...... അത് എനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം ആയിരുന്നു..... എബിയും ഞാനും ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച സ്ഥലം.... എബിയുടെ ഒക്കെ ആ പഴയ വീട്... എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപെട്ട ഓർമ്മകൾ ഉള്ള സ്ഥലം.... അകത്തേക്ക് കയറിയതും അവൻ എന്നെ സോഫയിലേക്ക് തള്ളി..... "എന്താ നീ കാണിക്കുന്നത്... നമ്മുടെ കുഞ്ഞ്...." "നമ്മുടെ കുഞ്ഞോ.... ആഹാ.... നിനക്ക് അങ്ങനെ ഒക്കെ ഓർമയുണ്ടോ..."

"എബി പ്ലീസ്..." "ചീ നിർത്തടി.... നിന്റെ കാൽ പിടിച്ചു ഞാൻ പിന്നാലെ വന്നില്ലേ അന്നൊക്കെ നീ ആട്ടി ഓടിച്ചില്ലേ... കുഞ്ഞിനെ തന്ന് നീ എങ്ങോട്ടോ പോവും എന്ന് പറഞ്ഞില്ലേ.... നിനക്ക് വേണ്ടാത്ത കൊച്ചിനെ എനിക്ക് വേണ്ട..." "എബി......" "എന്താ.... എന്താ ഇപ്പൊ നിനക്ക് ഇത് വരെ ഇല്ലാത്ത സെന്റിമെന്റ്സ്... നീ പറഞ്ഞ പോലെ പ്രസവിച്ചു കുഞ്ഞിനെ തന്നിട്ട് നീ പോണം... ഞാൻ അതിനെ വല്ല അനാഥാലയത്തിലും കൊണ്ട് ആക്കും..." "അതിന് നിനക്ക് പറ്റുവോ എബി.... നമ്മുടെ കുഞ്ഞിനെ..."

"പറ്റും.... എന്നെ ഇഷ്ടമായിട്ടും ഇല്ല എന്ന് പറയാൻ നിനക്ക് പറ്റിയെങ്കിൽ.... ആ സ്നേഹം മറച്ചു പിടിച്ച് എന്നോട് ദേഷ്യപ്പെടാൻ നിനക്ക് പറ്റിയെങ്കിൽ... ഇല്ലാത്ത കാമുകനെ പറ്റി പറഞ്ഞ് പറ്റിക്കാൻ നിനക്ക് പറ്റി എങ്കിൽ... എനിക്കും പറ്റും... എല്ലാം വേണ്ടാന്ന് വയ്ക്കാൻ.... നീ എന്താ ജെന്നി കരുതിയത് അന്ന് നിനക്ക് ആക്‌സിഡന്റ് പറ്റി എന്റെ കൂടെ കൊണ്ട് വരുമ്പോ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു.... ഒളിച്ചോടി എന്ന് നാട്ടിൽ അറിഞ്ഞിട്ട് നമ്മൾ അത് എത്ര അല്ല എന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല...

പിന്നെ നിനക്ക് ഓർമയും ഇല്ല... നിന്നെ സംരക്ഷിക്കുക നിന്റെ ഓർമ തിരിച്ചു വരും വരെ... അത് എത്ര കാലം ആയാലും.... അങ്ങനെ ഒരു ദിവസം നിന്നെ പറ്റിച്ച ആ കാമുകൻ ഇല്ലേ നീ പറഞ്ഞ എബി അവനെ ഞാൻ കണ്ടു.... നിന്നെ വിശ്വസിച്ചത് കൊണ്ട് ആദ്യം ഒന്ന് പൊട്ടിച്ചു എന്നിട്ട് ആ സംസാരിച്ചത്.... പിന്നെ സത്യങ്ങൾ എല്ലാം അവൻ പറഞ്ഞു... എബി എന്നാണ് അവന്റെ പേര് അത് മാത്രം ആണ് നീ പറഞ്ഞതിൽ ഉള്ള ഒരേ ഒരു ശെരി.... കോളേജിൽ നിന്റെ സീനിയർ... റാഗിങ്ൽ ഉള്ള പരിജയo പതിയെ പതിയെ നിങ്ങൾ കൂട്ടായി.... നിന്റെ മനസ്സിൽ അവൻ കയറിയത് ഒരു കാമുകൻ ആയല്ല...

പകരം നല്ല സുഹൃതും സഹോദരനും ഒക്കെ ആയാണ്... ജീവിതത്തിൽ ആദ്യമായി നിനക്ക് സംഭവിച്ചത് നീ മനസ്സ് തുറന്ന് പറഞ്ഞത് അവനോട് ആണ്... നിന്നെ ധൈര്യം തന്ന് മാറ്റി എടുത്തത് അവനാണ്.... വീട് വിട്ട് ഇറങ്ങും വരെ നീ അവനുമായി കോൺടാക്ട് ചെയ്യുമായിരുന്നു.... എന്നെ പറ്റി നീ അവനോട് ഒരുപാട് പറഞ്ഞിട്ട് ഉണ്ട്.... ഞാൻ നിന്നെ സ്നേഹിച്ചത് പോലെ നീയും തിരിച്ചു സ്നേഹിച്ചു... പിന്നെ അവൻ ഒന്ന് കൂടി പറഞ്ഞു.... ജെന്നിഫർ എന്ന നിനക്ക് ആദ്യമായി പ്രണയം തോന്നിയത് ഈ എന്നോട് ആണെന്ന്..... ഒക്കെ അറിഞ്ഞിട്ട് തന്നെ ആ എബി നിന്നെ സ്നേഹിച്ചത്.... അതിനും മാത്രം നിനക്ക് എന്താ പറ്റിയത്.... "

"ഞാൻ ചീത്തയാ എബി...." "എങ്ങനെ നീ അറിയാത്ത പ്രായത്തിൽ നിന്നോട് ആരോ ചെയ്ത ക്രൂരത അതിന് നീ എന്ത് ചെയ്തു... ഏഹ്... നിനക്ക് ഒന്നും ഒന്നും പറ്റിയിട്ടില്ല... നിന്റെ കൈയിൽ എന്ത് തെറ്റാ ഉണ്ടായത്.... ഇങ്ങനെ ഒക്കെ നാടകം കളിച്ചു എല്ലാം ഇവിടെ വരെ എത്തിക്കാതെ നിനക്ക് എന്നോട് എല്ലാം തുറന്ന് പറയാർന്നു... " "എബി....." "ജെന്നി നീ ജീവിക്കുന്നത് 21 ആം നൂറ്റാണ്ടിൽ ആ ജീവിക്കുന്നത്... നീ എഡ്യൂക്കേറ്റഡ് ആണ്... എന്നിട്ടും ഒരു പൊട്ടി ആയി പോയല്ലോ നീ... വെറും മണ്ടി..... നിന്നെ കളയാൻ അല്ല ഇങ്ങോട്ട് കൊണ്ട് വന്നത്.... ദേ ഇങ്ങനെ ചേർത്ത് പിടിക്കാൻ ആണ്.... നമുക്ക് ഇടയിൽ വേറെ ആരും വേണ്ട അതാണ് ഇങ്ങോട്ട് കൊണ്ട് വന്നത്.. "

അവളെ എന്നോട് ചേർത്ത് നിർത്തുമ്പോൾ എന്റെ നെഞ്ചോട് ചേർന്ന് അവള് പൊട്ടി കരഞ്ഞു.... വീണ്ടും വീണ്ടും ഞാൻ അവളെ എന്നോട് ചേർത്ത്‌ നിർത്തി... 🌿🌿🌿🌿🌿🌿🌿🌿 കുറെ ദിവസം ഞാനും അവളും മാത്രം ആയി സമയം ചിലവഴിച്ചു.... അവള് ഒന്ന് ഓക്കേ ആയി വന്നപ്പോ കൗൺസിലിങ് കൊടുത്തു പിന്നെ മമ്മിയും അവളോട് ഒക്കെ സംസാരിച്ചു പറഞ്ഞ് മനസിലാക്കി..... ഞാൻ തന്നെ നിർബന്ധിച്ചു അവളെ വീട്ടിൽ കൊണ്ട് പോയി... അപ്പച്ചനോടും അമ്മച്ചിയോടും അവള് സംസാരിച്ചു... അവർക്ക് ഇടയിലെ പ്രശ്നം പറഞ്ഞ് തീർത്തു... 🌿🌿🌿🌿🌿🌿🌿🌿 എന്റെ ഉള്ളിലെ കാർമേഘം മാഞ്ഞു.....

മഴവില്ലിന്റെ ഏഴ് വർണ്ണം പോലെ സന്തോഷം തിരികെ വന്നു.... അതിന് കാരണം എബി മാത്രം ആണ്.... ഇത് ഒൻപതാം മാസം ആണ്... ഞാനും എബിയും തനിച്ച് പഴയ വീട്ടിൽ ആണ് ...... എബിയുടെ നെഞ്ചിൽ തല വച്ച് കിടന്ന് കൊണ്ട് ഞാൻ ആ ഹൃദയ താളത്തിന് കാതോർത്തു.....അവനെ ഒന്ന് കൂടി വരിഞ്ഞു മുറുക്കി ആ നെഞ്ചിൽ ഞാൻ ഒരു മുത്തം കൊടുത്തു.... "ആഹാ... നീ എണീറ്റോ...." "മ്മ്...." "വാ.... പല്ലൊക്കെ തേച്ച് വല്ലതും കഴിക്കണ്ടേ..... നീ തന്നെ ഉണരാൻ കാത്ത് നിന്നതാ...." "എബിച്ചാ......." "എന്തോ....." "കുറച്ച് ദിവസം കഴിയുമ്പോ നമ്മുടെ കുഞ്ഞ് അഥിതി വരും..... നമ്മുടെ കുഞ്ഞിന് നല്ല അപ്പനും അമ്മയും ആയിരിക്കണം നമ്മൾ...

എന്ത് സങ്കടം ഉണ്ടേലും എന്നോടോ നിന്നോടോ തുറന്ന് പറയാൻ നമ്മുടെ കുഞ്ഞിന് പറ്റണം... പെണ്ണ് കുഞ്ഞ് ആണേൽ..." "ഞാൻ പറയാം.... പെണ്ണ് കുഞ്ഞ് ആണേൽ അവള് നമ്മുടെ രാജകുമാരി ആയിട്ട് വളരും.... തൊട്ടാൽ കരയുന്ന തൊട്ടാവാടി ആയിട്ട് അല്ല അവളെ നമ്മൾ വളർത്തുക നല്ല ചുണ കുട്ടി ആയിട്ട് ആവും.... ഇനി രാജകുമാരൻ ആണേലും അവനെ സ്ത്രീയെ റെസ്‌പെക്ട് ചെയ്ത് ജീവിക്കാനും പഠിപ്പിക്കും.... ജെന്നി...... ജീവിതത്തിൽ കഴിഞ്ഞു പോയ കുറെ അധ്യാങ്ങൾ നമ്മൾ ഇന്ന് അടച്ച് പൂട്ടി വയ്ക്കുവാ.... ഇനി ഒരു പുതിയ അധ്യായം തുടങ്ങുന്നു... നമ്മുടെ പുതിയ അതിഥിയുടെ കൂടെ...." എന്റെ നെറ്റിയിൽ അവൻ ഒന്ന് ചുംബിച്ചു..... അതിൽ എല്ലാ കരുതലും സ്നേഹവും ഉണ്ടായിരുന്നു.... അവസാനിച്ചു...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story