റൗഡി ബേബി: ഭാഗം 6

raudi baby

രചന: പ്രഭി

പെട്ടെന്ന് ആണ് ഡോർ തുറന്ന് ജെന്നിഫർ അകത്തേക്ക് വന്നു....എന്തോ മാളുവിനെ അകറ്റാൻ തോന്നിയില്ല.... ഒത്തിരി സങ്കടം ഉള്ളിൽ ഉള്ളത് കൊണ്ട് ആണ് അവൾ ഇങ്ങനെ കരയുന്നത്... അവളുടെ പുറത്ത് മെല്ലെ തട്ടികൊണ്ട് തന്നെ ഞാൻ ജെന്നിഫറിനെ നോക്കി... എന്താ ചെയ്യണ്ടേ എന്ന് അറിയാതെ അവള് അവിടെ നിന്ന് പരുങ്ങി കളിക്കുവാ.... ഞാൻ ഒരു കൈ കൊണ്ട് അവളോട് അടുത്തേക്ക് വരാൻ പറഞ്ഞു... " സാർ... റിപ്പോർട്ട്.... " ജെന്നിയുടെ ശബ്ദം കേട്ടതും മാളു എന്നെ വിട്ടിരുന്നു....

ഞാൻ റിപ്പോർട്ട്‌ വാങ്ങി സീറ്റിൽ പോയി ഇരുന്നു.... എല്ലാം ഒന്ന് ഓടിച്ചു നോക്കി... "ഓക്കേ... റിപ്പോർട്ട്‌ ഒക്കെ ആണ്... താൻ ഇത് സണ്ണിയുടെ കൈയിൽ കൊടുക്ക്... ഇത് ടൈപ്പ് ചെയ്ത് എടുക്കാൻ പറ..." "ഓക്കേ സർ..." "ജെന്നിഫർ.... തന്റെ ഒരു ഹെല്പ് വേണം എനിക്ക്.... തനിക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ...." "എന്ത് ഹെല്പ് ആണ് വേണ്ടത് എന്ന് പറഞ്ഞാൽ അല്ലെ എനിക്ക്..." ടേബിളിൽ തല വച്ച് കിടക്കുന്ന മാളുവിനെ ഞാൻ ഒന്ന് നോക്കി...

"ഇവളെ കൊണ്ട് ഒന്ന് കാന്റീൻ പോണം... നിങ്ങൾ ഒരു കോഫി ഒക്കെ കുടിച്ച് ഇരിക്കുമ്പോ ഞാൻ അങ്ങ് വരാം.. " --------------------------------------------- ആദ്യം ആയിട്ട് ആണ് എബി എന്നോട് ഇങ്ങനെ സോഫ്റ്റ്‌ ആയി സംസാരിക്കുന്നത് ഇവിടെ വന്നതിന് ശേഷം...

അപ്പൊ ഈ ഇരിക്കുന്ന മുതല് എബിക്ക് അത്രയും വേണ്ടപ്പെട്ട ആരേലും ആവും... "അതിനെന്താ ഞാൻ കൊണ്ട് പോവാലോ...." "മ്മ്.... മാളു... ഡി.... എണീറ്റെ..... ദേ നീ ഇയാളുടെ കൂടെ പോയി ഒരു കോഫി ഒക്കെ കുടിക്ക്... ഞാൻ അപ്പഴേക്കും വരാം... ഒരു മീറ്റിംഗ്... ഒന്ന് തല കാണിച്ചിട്ട് വരാം..." എബി പറഞ്ഞത് കേട്ട് ആ പെണ്ണ് എന്നെ നോക്കി ഒന്ന് ചിരിച്ചു... എന്നിട്ട് അനുസരണയുള്ള കുട്ടിയെ പോലെ എന്റെ പിന്നാലെ വന്നു... മുഖം ഒക്കെ ചുവന്നു കിടക്കുന്നുണ്ട്...

അത് കണ്ടാലേ അറിയാം നല്ല പോലെ കരഞ്ഞിട്ട് ഉണ്ടെന്ന്... ക്യാന്റീനിൽ എത്തിയിട്ട് ഞാൻ രണ്ട് കോഫി വാങ്ങി ആ കുട്ടിയുടെ അടുത്ത് പോയി ഇരുന്നു... തല കുനിച്ചു ഒരേ ഇരുപ്പ് ആണ്... "ഹായ്... ഞാൻ ജെന്നിഫർ...." "ഞാ... ഞാൻ... മാളവിക..." "എബി സാറിന്റെ ആരാ...." "ഫ്രണ്ട് ആണ്... ഞങ്ങൾ ഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചത് ആ...." "മ്മ്.... ഞാൻ ഒരു കാര്യം ചോദിച്ചാൽ സങ്കടം ആകുവോ...." "ചോദിക്ക്..."

"എന്തിനാ മാളവിക കരഞ്ഞത്....എന്നോട് പറയാൻ പറ്റുന്നത് ആണെങ്കിൽ പറഞ്ഞോ..." "അത് പിന്നെ.... ഞാൻ...." "എന്നോട് പറയാൻ ബുദ്ധിമുട്ട് ഉണ്ടേൽ പറയണ്ട..... ഇങ്ങനെ കരഞ്ഞു കൊണ്ട് ഇരിക്കുന്നത് കണ്ടിട്ട് ചോദിച്ചത് ആ... പലപ്പോഴും നമ്മളെ കേൾക്കാൻ ഒരാൾ ഇല്ലാത്തത് ആ ഏറ്റവും വലിയ വേദന.. കേൾക്കാൻ മാത്രം അല്ലാട്ടോ നമ്മളെ മനസിലാക്കാനും..." "അത് പിന്നെ ഞാൻ... എനിക്ക്..." "ഏയ് ടെൻഷൻ ആവണ്ട...

കോഫി കുടിക്ക്... എബി സാർ ഇപ്പൊ വരും...." അതും പറഞ്ഞ് ഞാൻ കോഫി കുടിക്കാൻ തുടങ്ങി... ഇടക്ക് മാളവികയെ നോക്കിയപ്പോ ആ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ട്... ഒഴുകി ഇറങ്ങുന്ന കണ്ണുനീർ ഒരു കൈ കൊണ്ട് തുടച്ച് നീക്കുന്നുണ്ട്.....അപ്പഴാണ് അങ്ങോട്ട് വരുന്ന എബിയെ കണ്ടത്... "ആഹ് ദേ എബി സാറ് വന്നു..." എബി ഞങ്ങൾക്ക് അടുത്തേക്ക് വന്നപ്പോ മാളവികയെ നോക്കി ഒന്ന് ചിരിച്ചിട്ട് ഞാൻ അവിടെ നിന്നും എഴുനേറ്റ് പോന്നു... --------------------------------

ജെന്നി പോവുന്നതും നോക്കി ഞാൻ മാളുവിന്‌ അടുത്തായി ഇരുന്നു... "ഇനി പറ എന്താ നിന്റെ പ്രശ്നം....." "എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല എബി.. എനിക്ക് ഡിവോഴ്സ് വേണം... അതിന് നീ എന്നെ ഹെല്പ് ചെയ്യണം..." "ചെയ്യാം... പക്ഷേ എനിക്ക് കാരണം അറിയണം.... നിന്നെ ആരും ഫോഴ്സ് ചെയ്യിപ്പിച്ചു കല്യാണം കഴിപ്പിച്ചത് അല്ല... നിന്റെ ചോയ്സ് ആയിരുന്നു... നിന്റെ മാത്രം... നിന്റെ പങ്കാളിയെ തിരഞ്ഞു കണ്ട് പിടിച്ചത് നീ തന്നെ ആണ്...."

"ആ തീരുമാനം എല്ലാം തെറ്റി പോയി എബി..." "ഇപ്പൊ ഇങ്ങനെ തോന്നാൻ കാരണം അതാണ് ഞാൻ ചോദിച്ചു കൊണ്ട് ഇരിക്കുന്നത്... വന്നപ്പോ തൊട്ട് ഞാൻ അതല്ലേ ചോദിക്കുന്നെ... നിനക്ക് എന്താ അത് പറഞ്ഞാൽ...." "എബി എനിക്ക് ഡിവോഴ്സ് വേണം.. ഇല്ലങ്കിൽ ഞാൻ ചത്ത്‌ കളയും...." "നിന്നോട് അല്ലെടീ പുല്ലേ ഞാൻ അതിന് ഉള്ള കാരണം ചോദിച്ചത്... നിനക്ക് അത് പറയാൻ മാത്രം ഉള്ള നാക്ക് ഇല്ലേ..." ദേഷ്യത്തിൽ മുന്നിൽ ഇരുന്ന ടേബിൾ ഞാൻ മറിച്ച് ഇട്ടു...

വന്നത് മുതൽ ഞാൻ ചോദിക്കുവാ കാരണം... അവൾക്ക് ആണേൽ വായിൽ ഡിവോഴ്സ് എന്നാ ഒറ്റ വാക്കും... എന്നിട്ടും ദേഷ്യം തീരാതെ ഞാൻ എഴുനേറ്റ് കസേരയും മറിച്ചിട്ടു....മാളു ഇതൊക്കെ കണ്ട് പേടിച് ഇരിക്കുവാ.... അവളെ ഒന്ന് നോക്കിയിട്ട് ഞാൻ അവിടെ നിന്നും പോന്നു... ഡോർ തുറന്ന് എന്റെ ക്യാബിനിലേക്ക് കയറിയതും ഞാൻ ആരെയോ ചെന്ന് ഇടിച്ചു... ആകെ കലി കയറി നിക്കുവാ അതിന്റെ ഇടക്ക് ആണ് ഇതും... നോക്കുമ്പോ ജെന്നിഫർ... എവിടെ നിന്നാണ് ദേഷ്യം വന്നത് എന്ന് അറിയില്ല എനിക്ക്... പിന്നെ ഒന്നും നോക്കിയില്ല കൈ നീട്ടി ഒന്ന് അവൾക്ക് കൊടുത്തു.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story