റൗഡി ബേബി: ഭാഗം 7

raudi baby

രചന: പ്രഭി

ആകെ കലി കയറി നിക്കുവാ അതിന്റെ ഇടക്ക് ആണ് ഇതും... നോക്കുമ്പോ ജെന്നിഫർ... എവിടെ നിന്നാണ് ദേഷ്യം വന്നത് എന്ന് അറിയില്ല എനിക്ക്... പിന്നെ ഒന്നും നോക്കിയില്ല കൈ നീട്ടി ഒന്ന് അവൾക്ക് കൊടുത്തു..... അടിയുടെ ശക്തി കുറച്ച് കൂടി പോയെന്ന് തോന്നുന്നു... ജെന്നിഫർ വേച്ചു പോയി... താഴേക്കു വീണത് കണ്ടതും ഞാൻ ഓടി അടുത്തേക്ക് ചെന്നു... തല എവിടെയോ ഇടിച്ചിട്ടുണ്ട്... നെറ്റി മുറിഞ്ഞു ചോര പൊടിഞ്ഞു...

"ഡോ... ജെന്നി... കണ്ണ് തുറക്ക്... എടൊ...." "എന്താ എബി...." വാതിൽ തുറന്ന് വരുന്ന തോമസുട്ടിയെ കണ്ടപ്പോ എനിക്ക് ആകെ ടെൻഷൻ ആയി... ഞാൻ അടിച്ചിട്ട് ആണ് അവള് വീണത് എന്ന് അറിഞ്ഞാൽ തീർന്നു... "എന്താ... ജെന്നിക്ക് എന്താ പറ്റിയെ..." "അത്... ഞാൻ... അടിച്ചപ്പോ... അവള്..." "വാട്ട്‌ അടിച്ചോ... ഓഹ് ഗോഡ്... മാറിയേ അങ്ങോട്ട്...." അവൻ വന്ന് കുറെ കുലുക്കി വിളിച്ചു എങ്കിലും അവളിൽ അനക്കം ഒന്നും ഇല്ല...

പെട്ടെന്ന് ആണ് തോമസുട്ടി അവളെ കൈകളിൽ കോരി എടുത്തത്...പിന്നാലെ ചെല്ലാൻ നിന്ന എന്നെ അവൻ തടഞ്ഞു... "നീ വരണ്ട... തല്ലി അതിനെ ഈ പരുവം ആക്കിയതും പോര... മാറി നിക്ക്..." എന്തോ അവനോട് ഒന്നും എതിർത്തു പറയാൻ കഴിഞ്ഞില്ല... അവൾക്ക് കാര്യമായി ഒന്നും ഉണ്ടാവല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന...... ------------------------------------- കണ്ണ് പതിയെ തുറക്കാൻ ശ്രമിച്ചു എങ്കിലും തലക്ക് നല്ല വേദന....

പതിയെ സമയം എടുത്ത് കണ്ണ് തുറന്നപ്പോ എനിക്ക് അടുത്തായി ഇരിക്കുന്ന തോമച്ചാനെ കണ്ടു... "എങ്ങനെ ഉണ്ട് ജെന്നി കൊച്ചേ...." "തല നല്ല വേദന ഉണ്ട് ചേട്ടായി..." "അത് മാറും... ടേബിളിൽ എവിടെയോ കൊണ്ട് നെറ്റി കുറച്ച് മുറിഞ്ഞു... തല പോയി ഇടിച്ചിട്ട് ആ വേദന...." "മ്മ്...." "അവനു വേണ്ടി ഞാൻ മാപ്പ് ചോദിക്കുവാ..." "സാരില്ല... മറ്റൊരു ജോലിക്ക് ഞാൻ നോക്കുന്നുണ്ട്... ശെരിയായാൽ ഞാൻ ഉടനെ ഇത് നിർത്തും...."

"അതൊക്കെ തന്റെ ഇഷ്ട്ടം ഞാൻ എന്ത് പറയാൻ ആണ്... വേറെ കുഴപ്പം ഒന്നും ഇല്ലെങ്കിൽ വീട്ടിൽ പോവാം എന്ന് ഡോക്ടർ പറഞ്ഞു..." "മ്മ്... എനിക്ക് വേറെ കുഴപ്പം ഒന്നും ഇല്ല... വീട്ടിൽ പോയാൽ മതി..." "ഓക്കേ... ഞാൻ കൊണ്ട് പോയി ആക്കാം..." മരുന്ന് ഒക്കെ വാങ്ങി ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി.. തല ചെറുതായി വേദന ഉണ്ട്... കാറിൽ ഇരുന്ന് ഞാൻ മയങ്ങി പോയി... വീട് എത്തിയത് അറിഞ്ഞേ ഇല്ല... "ഡോ.... ജെന്നി കൊച്ചേ... എണീക്ക്..."

"ആഹ്... ഞാൻ മയങ്ങി പോയി..." "മ്മ്... ഞാൻ കണ്ടു... ദേ വീട്ടിൽ ഞാൻ പറഞ്ഞത് വീണു എന്നാ... മരുന്നും കൊടുത്തിട്ട് ഉണ്ട്... താൻ ഇറങ്ങി വാ..." കാറിൽ നിന്ന് ഇറങ്ങിയപ്പോ കണ്ടു എന്നെ നോക്കി മുറ്റത് നിക്കുന്ന അമ്മച്ചിയെയും ലൈസാമ്മയെയും കണ്ടു... --------------------------------------- ജെന്നിയെയും കൊണ്ട് തോമാച്ചൻ പോയപ്പോ തന്നെ ഞാൻ വീട്ടിലേക്ക് പോന്നു... അവനെ ഒന്ന് വിളിച്ചു ചോദിക്കണം എന്നുണ്ട്... പക്ഷേ അവന്റെ വായിൽ ഇരിക്കുന്ന മുഴുവൻ ഞാൻ കേൾക്കണ്ടി വരും.... അങ്ങനെ ഓരോന്ന് ആലോചിച്ചു മുറിയിൽ ഇരിക്കുമ്പോഴാ തോമാച്ചൻ റൂമിലേക്ക് വന്നത്... "നീ എന്താ ഓഫീസിൽ നിന്ന് ഇങ്ങോട്ട് വന്നത്.... വയ്യേ നിനക്ക്...."

"എടാ... അവൾക്ക് എങ്ങനെ ഉണ്ട്...." "ആർക്ക്..." "ജെന്നിക്ക്...." "ഓഹോ... അപ്പൊ അത് ഓർത്ത് കൊണ്ട് ഇരിക്കുവാ അല്ലേ.... നാണം ഉണ്ടോ നിനക്ക്.... എടാ സ്വന്തം അഭിപ്രായം പറയാൻ ഉള്ള അവകാശം എല്ലാവർക്കും ഉണ്ട്... കല്യാണം വേണ്ട എന്ന് പറഞ്ഞ ഒറ്റ കാരണം കൊണ്ട് അവളോട് ഇനിയും ദേഷ്യം കാണിക്കുന്നത് ശെരിയല്ല... അവളുടെ മുന്നിൽ ഉള്ള വില കളയരുത്..." "എടാ.... ഞാൻ അങ്ങനെ ഒന്നും കരുതിയല്ല... പെട്ടന്ന് ദേഷ്യം വന്നപ്പോ അറിയാതെ.... മനഃപൂർവം അല്ല തോമാച്ചാ...."

"പിന്നെ അടിച്ച് ബോധം കളഞ്ഞിട്ട് നിന്ന് പറയുന്നത് കേട്ടില്ലേ...." അതും പറഞ്ഞ് അവൻ അങ്ങ് പോയി.... ശെരിക്ക് ഇരുന്ന് ആലോചിച്ചപ്പോ എന്റെ ഭാഗത്തെ തെറ്റ് എനിക്ക് മനസിലായി... എങ്കിലും ഞാൻ ചെയ്തത് കൂടി പോയി... പക്ഷേ ഞാൻ അത് മനഃപൂർവം ചെയ്തത് അല്ല... മാളുനോട്‌ ഉള്ള ദേഷ്യത്തിൽ പറ്റി പോയത് ആണ്.... --------------------------------------- അമ്മിച്ചിയും ലൈസാമ്മയും മുറിയിൽ നിന്ന് പോയപ്പോ ഞാൻ പോയി വാതിൽ അടച്ചു...

കണ്ണാടിക്ക് മുന്നിൽ നിന്ന് അടി കൊണ്ട മുഖത്തേക്ക് ഞാൻ ഒന്ന് നോക്കി...പതിയെ കവിളിൽ ഞാൻ ഒന്ന് വിരലോടിച്ചു... നല്ല നീറ്റൽ ഉണ്ട്.... എങ്ങനെ ഇല്ലാതെ ഇരിക്കും... അമ്മാതിരി അടിയല്ലേ ആ കാലമാടൻ അടിച്ചത്.... "ചേച്ചി.... ജെന്നി ചേച്ചി... വാതിൽ തുറക്ക്...." "വരുന്നു നിയ... നീ ആ വാതിൽ തല്ലിപൊളിക്കാതെ... " ഞാൻ വാതിൽ തുറന്നതും അവളെന്നെ ഓടി വന്ന് കെട്ടിപിടിച്ചു... ""ചേച്ചി എവിടെ ആ വീണേ.... അമ്മിച്ചി പറഞ്ഞു നെറ്റി മുറിഞ്ഞു എന്ന്...."

"ഏയ് ഒന്നും ഇല്ലടാ... ഞാൻ ഒന്ന് തട്ടി വീണതാ... അതെങ്ങനാ സാരി ഉടുത്തപ്പോ തന്നെ കരുതിയത് ആണ് വീഴും എന്ന്..." "ഓഹ് പിന്നെ... ആരും സാരി ഉടുക്കാത്ത പോലെ... അതേയ് മോള് നോക്കി നടക്കാഞ്ഞിട്ട് ആണ്...." "ഡി... ഡി... വേണ്ടാട്ടോ...." ഞാൻ അടിക്കാൻ കൈ ഓങ്ങിയതും അവള് എഴുനേറ്റ് ഓടി... ഓടി പോയി വാതിൽ കുറ്റിയിട്ടിട്ട് അവള് തിരികെ എന്റെ അടുത്ത് വന്നിരുന്നു.... "ഞാൻ ജെന്നി ചേച്ചിയോട് ഒരു കാര്യം പറയട്ടെ.... എന്നെ വഴക്ക് പറയരുത്..."

"അതെന്താപ്പ അങ്ങനെ ഒരു കാര്യം... നീ പറ കേക്കട്ടെ..." "അതേയ്... നമ്മുടെ വീട്ടിലേക്ക് തിരിയുന്ന വഴി ഇല്ലേ..." "ഉണ്ട്..." "അവിടെ ഒരു മഞ്ഞ പെയിന്റ് അടിച്ച വീടില്ലേ......" "ആഹ് ഉണ്ടല്ലോ... അവിടെ എന്താ...." "ആഹ് വീട്ടിലെ ചേട്ടൻ ഇന്ന് എന്നോട് ഇഷ്ട്ടവാ എന്ന് പറഞ്ഞു...." "ഏത് ആ പുതിയ താമസക്കാരോ..." അതിന് മറുപടിയായി അവള് ഒന്ന് തല കുലുക്കി.... "നീ എന്ത് പറഞ്ഞു എന്നിട്ട്...." "ഞാനെ ചേച്ചിയോട് പറയും എന്ന് പറഞ്ഞ് ഓടി പോന്നു... ചേച്ചി ഇത് അപ്പയോട് പറയല്ലേ...."

"അത് ഞാൻ ആലോചിക്കട്ടെ..." "ഞാൻ അങ്ങനെ പ്രേമിക്കാൻ ഒന്നും പോവത്തില്ല ചേച്ചി... സത്യം..." "എന്റെ നിയ മോളെ എനിക്ക് അറിയത്തില്ലേ... എന്നാലും പറയുവാ.... ഇപ്പൊ കാണുന്നത് ഒക്കെ നല്ലതായി തോന്നും... പക്ഷേ അടുത്ത് ആരോയുമ്പോ അത് അങ്ങനെ ആവില്ല... ഇപ്പൊ നിനക്ക് പഠിക്കാൻ ഉള്ള സമയം ആണ്... പഠിച്ചു നല്ല ജോലി ഒക്കെ വാങ്ങി സ്വന്തം കാലിൽ നിൽക്കാൻ നോക്കണം എന്നിട്ട് നമുക്ക് ഇതിനെ കുറിച്ച് ഒക്കെ ആലോചിക്കാം..."

"എനിക്ക് അറിയാം... അതല്ലേ ഞാൻ ചേച്ചിയോട് പറഞ്ഞത്..." "ദാറ്റ്‌സ് മൈ ഗേൾ.... Ummaaahhh......" ------------------------------------------ ഇന്ന് ഓഫീസിൽ പോവാൻ ആകെ കൂടി ഒരു മടി... ഇന്നലെ അങ്ങനെ ഒക്കെ പറ്റിയത് കൊണ്ട് ജെന്നിഫർ ഇന്ന് വരാതെ ഇരിക്കോ... അവളെ കണ്ട് ഇന്ന് ഒന്ന് സംസാരിക്കണം... "നീ എന്ത് ഓർത്ത് നിക്കുവാ... വരുന്നില്ലേ..." "ആ തോമാച്ചാ വരുവാ...നീ വണ്ടി എടുത്തോ...." "മ്മ്...." വണ്ടിയിൽ ഒരിക്കുമ്പോ മുഴുവൻ ഉള്ളിൽ ജെന്നിയോട് എങ്ങനെ സംസാരിച്ചു തുടങ്ങും എന്നായിരുന്നു ചിന്ത... "എബി...." "എന്താ...." "നീ ഒരു കമ്പനിയുടെ ഓണർ ആണ്... അത്‌ മറന്ന് ഓരോന്ന് ചെയ്ത് നിന്റെ വില കളയരുത്..." "മ്മ്...."

പിന്നെ ഓഫീസിൽ വരുന്നവർ നിന്റെ അടിമ അല്ല.. കൊടുക്കുന്ന ശമ്പളത്തിന് ജോലി ചെയ്യാൻ ആ വരുന്നത് അല്ലാതെ നിന്റെ തല്ല് വാങ്ങാൻ അല്ല..." "മ്മ്...." ഓഫീസിൽ എത്തിയതും ആദ്യം കണ്ടത് എന്റെ ക്യാബിന്റെ പുറത്ത് നിൽക്കുന്ന ജെന്നിയെ ആണ്... നെറ്റിയിൽ പറ്റിയ മുറിവ് കണ്ടപ്പോ എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു... കൈയിൽ എന്തോ ലെറ്റർ ഉണ്ട്.... ഞാൻ അവളെ നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചു... അവള് തിരിച്ചും... "കോം ഇൻ..." .........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story