റൗഡി ബേബി: ഭാഗം 8

raudi baby

രചന: പ്രഭി

ഞാൻ അവളെ നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചു... അവള് തിരിച്ചും... "കോം ഇൻ..." ------------------------------------- അകത്തേക്ക് ഞാൻ ചെല്ലുമ്പോ എബി അവിടെ ചെയറിൽ എനിക്ക് വേണ്ടി വെയിറ്റ് ചെയ്ത് ഇരിക്കുവാ... എന്തോ എനിക്ക് എബിയോട് ദേഷ്യം ഒന്നും തോന്നിയില്ല... ഇന്നലെ എന്നെ അടിച്ചതിൽ എബിക്ക് നല്ല വിഷമം ഉണ്ടെന്ന് മുഖം കണ്ടാൽ അറിയാം..... "ഇരിക്ക്...." "വേണ്ട... ഞാൻ ഇത് തരാൻ വന്നത് ആണ്..." "മ്മ്... റെസിഗ്നെഷൻ ലെറ്റർ അല്ലേ..."

"അതെ... എന്തായാലും ഞാൻ ജോലി റിസൈൻ ചെയ്യാൻ ഇരിക്കുവായിരുന്നു... പിന്നെ എല്ലാം അതിന് ഒരു കാരണം ആയി എന്ന് മാത്രം..." "ഓഹോ..." "എനിക്ക്.... ഞാൻ.... എന്റെ കല്യാണം ആണ്... എല്ലാം ഫിക്സ് ആയി... എത്രേം പെട്ടെന്ന് എന്നെ ഓടിച്ചു വിടാൻ അവർക്ക് തിടുക്കം ആയി...." "മ്മ്.... ഞാൻ തന്നോട് സോറി പറയാൻ ഇരിക്കുവായിരുന്നു.... എല്ലാത്തിനും സോറി... ഇന്നലെ ഞാൻ ആകെ ദേഷ്യത്തിൽ ആയിരുന്നു അതാ ഞാൻ... ഒന്നും മനഃപൂർവം അല്ല...."

"മ്മ്.... എങ്കിൽ ഞാൻ പോട്ടെ...." "ജെന്നി... ഒരു നിമിഷം.... നല്ല ഒരു ലൈഫ് ഉണ്ടാവട്ടെ...ബെസ്റ്റ് വിഷസ്....." അതിന് മറുപടി ആയി ഞാൻ ഒന്ന് ചിരിച്ചു.... എന്നോട് ഒന്നും പറയാതെ കല്യാണം ഉറപ്പിച്ചിട്ട് എല്ലാം കഴിഞ്ഞപ്പോ എന്നോട് അത് പറഞ്ഞ അപ്പച്ചനോടും അമ്മച്ചിയോടും അപ്പൊ എനിക്ക് വല്ലാതെ ദേഷ്യം തോന്നി.... പിന്നെ വേഗം ഞാൻ പുറത്തേക്ക് നടന്നു... നടക്കുന്ന വഴിയിൽ ഞാൻ നെറ്റിയിൽ പറ്റിയ മുറിവിൽ ഒന്ന് പതിയെ വിരൽ ഓടിച്ചു...

ഇത് പോലെ ഒരു മുറിവ് നീ എന്റെ ഹൃദയത്തിലും തീർത്തിട്ട് ഉണ്ട് എബി.... ================= എന്തോ ഇന്ന് വല്ലാതെ ഒരു വിഷമം പോലെ... കാര്യം ജെന്നിയോട് ഞാൻ ദേഷ്യപ്പെടും എങ്കിലും അവൾ അവിടെ ഉള്ളത് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു... "തോമാച്ചാ.... ഡാ... തോമാച്ചാ...." "എന്തിനാ എബി കെടന്ന് കാറി പൊളിക്കുന്നത്.... കാര്യം പറ...." "നമുക്ക് കുറച്ച് ദിവസത്തേക്ക് ഒന്ന് മാറി നിന്നാലോ... എനിക്ക് ഒരു ചേഞ്ച്‌ വേണം..."

"എന്താ ഇപ്പൊ അങ്ങനെ തോന്നാൻ.... എബി... നിനക്ക് എന്താടാ പറ്റിയെ...." "അറിയില്ലെടാ.... എനിക്ക് അവളെ അത്രക്ക് ഇഷ്ട്ടം ആയിരുന്നു.... എന്തോ ആദ്യം കണ്ടപ്പോ തന്നെ തോന്നി അവൾ എന്റെ കൂടെ വേണം എന്ന്.... പക്ഷേ.... എനിക്ക് എല്ലാം മറക്കണം... എല്ലാം.... അവളുടെ കല്യാണം ആണ്..." "നീ വിഷമിക്കണ്ട.... നമ്മക്ക് ട്രിപ്പ്‌ ഒക്കെ പോയി മൈൻഡ് ഓക്കേ ആക്കിയിട്ട് വരാം... ഞാൻ ദേ വരുന്നു...." ====================

"ഇജ്ജ് എന്താ ഈ പറയണേ.... എനിക്ക് കേട്ടിട്ട് കയ്യും കാലും വിറക്കുന്നു...." "അതിന് നീ അല്ലല്ലോ ഞാൻ അല്ലേ ഓടി പോണേ.... നിനക്ക് എന്താ...." "ഡി..... മോളെ.... നാവിൽ നല്ല തെറി ഒന്നും വന്നില്ലല്ലോ...... അനക്ക് പ്രാന്ത് ആടി... ആരുടെയെങ്കിലും കൂടെ ആയിരുന്നേൽ കുഴപ്പം ഇല്ലാരുന്നു... ഇത് നീ ഒറ്റക്ക് ഒളിച്ചോടിയാൽ എങ്ങനെ ശെരി ആവും..." "അതെന്താ ഞാൻ ഒറ്റക്ക് ഒളിച്ചോടിയാൽ ഒളിച്ചോട്ടം ആവില്ലേ....." "അനക്ക് പ്രാന്ത് ആണോ... നീ അവിടെ അടങ്ങി ഇരി ജെന്നി....

ഒന്ന് ഓർത്ത് നോക്ക് രാത്രി വീട്ടീന്ന് ഇറങ്ങി പോയാൽ... നീ ഒറ്റക്ക്.. എടി വല്ലതും പറ്റിയാൽ...." "ഒന്ന് നിർത്ത് തനു.... ഞാൻ ഫോൺ വയ്ക്കുവാ... ഇത് ഞാൻ ഇപ്പൊ സ്വിച്ച് ഓഫ്‌ ആക്കും.... പിന്നെ എന്നെ നീ ഒറ്റി കൊടുത്താൽ....... ജീവനോടെ ആരും എന്നെ കാണില്ല...." "ജെന്നി... എടി.... ഞാൻ പറയട്ടെ...." "ബൈ തനു.... ഞാൻ കട്ട് ചെയ്യുവാ.... ഇനി എന്ന് വിളിക്കാൻ പറ്റും എന്ന് അറിയില്ല... ബൈ...." കാൾ കട്ട് ചെയ്തിട്ട് ഞാൻ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി...

ഒരുക്കി വച്ച ബാഗിൽ ഞാൻ ഫോണും എടുത്ത് വച്ചു... നല്ല പേടി ഉണ്ട്.... തന്നെ രാത്രി ഇവിടെന്ന് ഇറങ്ങി പോവുന്നത് ശെരിയോ തെറ്റോ എന്ന് എനിക്ക് അറിയില്ല... പക്ഷേ എന്റെ മുന്നിൽ ഇപ്പൊ ഇതേ ഉള്ളൂ വഴി....... രാത്രി എല്ലാവരും ഉറങ്ങി എന്ന് ഉറപ്പായതും ബാഗ് ഒക്കെ എടുത്ത് ഞാൻ പതിയെ മുറി വിട്ട് ഇറങ്ങി... അടുക്കള വാതിൽ തുറക്കാൻ കുറച്ച് സമയം എടുത്തു... ഗേറ്റിന്റെ അടുത്ത് എത്തിയതും ഞാൻ ഒന്ന് കൂടി തിരിഞ്ഞു നോക്കി..

.ഇരുട്ടിലേക്ക് ലക്ഷ്യം ഇല്ലാതെ നടക്കുംമ്പോ എന്തിനോ വേണ്ടി എന്റെ കണ്ണുകൾ നിറഞ്ഞു.... കൈ കണ്ട് കണ്ണുനീർ തുടച്ച് നീക്കി വാശിയോടെ ഞാൻ നടന്നു..... നേടിഎടുക്കാൻ ഇനിയും എനിക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്.... എത്ര ദൂരം നടന്നു എന്ന് അറിയില്ല... ചുറ്റും ഇരുട്ട് മാത്രം.... രാത്രിയുടെ വശ്യമായ നിശബ്ദത എന്നിലെ ഭയത്തെ ഇരട്ടിയാക്കി...പിന്നിൽ എന്തൊക്കെയോ ശബ്ദം കേട്ടപ്പോ നെഞ്ച് പട പട എന്ന് ഇടിക്കാൻ തുടങ്ങി....

തിരിഞ്ഞു നോക്കാൻ ഉള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു.... പിന്നെ ഒന്നും നോക്കിയില്ല കൈയിൽ ഇരുന്ന കൊന്ത മുറുകെ പിടിച്ച് കൊണ്ട് ഞാൻ ഓടി.... കണ്ണിൽ ഇരുട്ട് നിറയുന്നതും എന്റെ ദേഹം തളരുന്നത് ഞാൻ അറിഞ്ഞു.... കുഴഞ്ഞു വീഴുമ്പോൾ എല്ലാ പ്രതീക്ഷകളും അവിടെ അസ്തമിച്ചു.... -----------------------------

ട്രിപ്പ്‌ പോവാൻ തീരുമാനിച്ചപ്പോ പിന്നെ താമസിപ്പിചില്ല... ഒക്കെ കെട്ടി റെഡി ആക്കി ഞങ്ങൾ ഇറങ്ങി... തോമാച്ചൻ ആണ് ഡ്രൈവ് ചെയ്യുന്നത്... ഞാൻ സൈഡ് സീറ്റിൽ കണ്ണ് അടച്ച് കിടന്നു... തോമാച്ചൻ ഏതൊക്കെയോ പറയുന്നുണ്ട്... ഞാൻ ഒക്കെ മൂളി കേട്ടു.... പെട്ടെന്ന് ആണ് അവൻ വണ്ടി ബ്രേക്ക്‌ ഇട്ട് നിർത്തിയത്... "എന്താ.... എന്ത് പറ്റി...." "ദേ അവിടെ ആരോ വീണ് കിടക്കുന്നു..." "ഏഹ്... എവിടെ... വാ നോക്കാം..." "വേണ്ട എബി... രാത്രി ആണ്...

കുറെ രാത്രി ആയി... ആരാ എന്താ എന്ന് നമുക്ക് അറിയില്ല... നമുക്ക് വേറെ വഴി പോവാം..." "മ്മ്...." തോമാച്ചൻ പറഞ്ഞപ്പോ പിന്നെ ഞാൻ എതിർക്കാൻ നിന്നില്ല... അവൻ വണ്ടി തിരിച്ചു എടുത്തപ്പോ ഉള്ളിൽ ഇരുന്ന് ആരോ പറയും പോലെ.... "ഡാ... വണ്ടി നിർത്ത്..." "എന്താ...." "നമുക്ക് ഒന്ന് നോക്കിയിട്ട് പോവാം...." "എടാ വേണ്ട... പണി കിട്ടും..." അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി...

മൊബൈൽ ഫോണിലെ ലൈറ്റ് അടിച്ച് കൊണ്ട് ഞാൻ നടന്നു..... എനിക്ക് ഇപ്പം തോമച്ചനും ഉണ്ട്... അടുത്ത് വന്നതും കിടക്കുന്നത് ഒരു പെൺ കുട്ടി ആണെന്ന് മനസിലായി.... മുഖത്തേക്ക് ലൈറ്റ് അടിച്ചതും ഞാൻ ഒന്ന് ഞെട്ടി... "ജെന്നി....." "എന്താ എബി....." "എടാ... ജെന്നിയാ.... ഇത് ജെന്നിയാ... ഇവള്... ഇവള് എങ്ങനെ ഇവിടെ...." "വാ... നീ പിടിക്ക് കൊച്ചിന് ബോധം ഇല്ല... ആദ്യം ഇവളുടെ കാര്യം നോക്കാം... എന്നിട്ട് അല്ലേ ബാക്കി... വാ പിടിക്ക്..."

"മ്മ്.... ഞാൻ എടുത്തോളാം...." ഫോൺ തോമാച്ചന്റെ കൈയിൽ കൊടുത്തിട്ട് ഞാൻ ജെന്നിയുടെ ബാഗ് എടുത്ത് അവന്റെ കൈയിൽ കൊടുത്തു... അവളുടെ മുഖത്തേക്ക് ഒന്ന് കൂടി നോക്കിയിട്ട് ഞാൻ അവളെ രണ്ട് കൈ കൊണ്ടും കോരി എടുത്തു... കാറിൽ എന്റെ മടിയിൽ തല വച്ച് അവള് കിടക്കുമ്പോ എന്റെ ഉള്ളിൽ മുഴുവൻ ഇവൾ ഇവിടെ എങ്ങനെ എത്തി എന്നായിരുന്നു ചിന്ത....

"ഡാ... വണ്ടി അങ്ങോട്ട് ഒതുക്കി നിർത്ത്... മുഖത്ത് വെള്ളം തളിച്ചു നോക്കാം..." "മ്മ്...." തോമാച്ചൻ വണ്ടി ഒതുക്കി നിർത്തിയതും ഞാൻ കാറിൽ ഇരുന്ന കുപ്പി എടുത്ത് അവളുടെ മുഖത്തേക്ക് കുടഞ്ഞു... രണ്ട് വട്ടം വെള്ളം തളിച്ചപ്പോഴാണ് അവള് കണ്ണ് തുറന്നത്...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story