റൗഡി ബേബി: ഭാഗം 9

raudi baby

രചന: പ്രഭി

തോമാച്ചൻ വണ്ടി ഒതുക്കി നിർത്തിയതും ഞാൻ കാറിൽ ഇരുന്ന കുപ്പി എടുത്ത് അവളുടെ മുഖത്തേക്ക് കുടഞ്ഞു... രണ്ട് വട്ടം വെള്ളം തളിച്ചപ്പോഴാണ് അവള് കണ്ണ് തുറന്നത്.... പതിയെ കണ്ണ് ചിമ്മി തുറന്ന് അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു.... പിന്നെ വളരെ പെട്ടന്ന് അത് ഒരു ഞെട്ടൽ ആയി മാറി...... 🌹🌹🌹🌹🌹🌹🌹 മുഖത്ത് വെള്ളം വീണപ്പോ ഞാൻ പതിയെ കണ്ണ് തുറന്നു... എന്നെ തന്നെ നോക്കി ഇരിക്കുന്ന ആ കണ്ണുകളിലേക്ക് ഞാനും നോക്കി കിടന്നു...

പിന്നെയാണ് എനിക്ക് ബോധം വന്നത്... രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയത് ആണ്... ആരോ തന്നെ പിന്തുടർന്ന് വരുന്നത് പോലെ തോന്നി ഓടിയത് മാത്രം ഓർമയുണ്ട്... പിടഞ്ഞെഴുന്നേറ്റ് നോക്കുമ്പോ കണ്ടത് വലിഞ്ഞു മുറുകിയ മുഖവും ആയി തന്നെ നോക്കി ഇരിക്കുന്ന എബിയെ ആണ്...ചിന്തകളെ വകഞ്ഞു മാറ്റി കൊണ്ട് ചേട്ടായിയുടെ ശബ്ദം എന്റെ കാതുകളിലേക്ക് എത്തി.... "എന്താ... ജെന്നി കൊച്ചേ നിനക്ക് പറ്റിയെ... ഈ നേരത്ത് നീ എവിടെ പോയത് ആ... ഒറ്റക്ക്...."

"അത് പിന്നെ ഞാൻ... എനിക്ക്..." "ഞങ്ങൾ വന്നില്ലായിരുന്നു എങ്കിൽ... ഞങ്ങളുടെ സ്ഥാനത് വേറെ ആരുടെയെങ്കിലും കൈയിൽ ആണ് നിന്നെ കിട്ടുന്നത് എങ്കിലോ... ഒരു ബോധവും ഇല്ലാതെ റോഡിൽ കിടക്കുവായിരുന്നു..." "ആരോ പിന്നിൽ ഉള്ളത് പോലെ തോന്നിയിട്ട് ഞാൻ ഓടിയത് ആ...." "ബെസ്റ്റ്... അല്ല എന്തിനാ ഇപ്പൊ നീ ഒറ്റക്ക് വീട്ടിൽ നിന്ന് ഇറങ്ങിയത്... വാ വീട്ടിൽ എത്തീട്ടു ബാക്കി സംസാരം...." "അയ്യോ... ചേട്ടായി വേണ്ട... എന്നെ വീട്ടിൽ കൊണ്ട് പോവല്ലേ....

എനിക്ക് അങ്ങോട്ട് പോവണ്ട.... ഞാൻ നാട് വിട്ട് പോവാൻ ഇറങ്ങിയത് ആ..." "വാട്ട്‌......." "മ്മ്.... എനിക്ക് ആ കല്യാണം ഇഷ്ട്ടം അല്ല... ഞാൻ പറഞ്ഞിട്ട് ആരും അത് കേൾക്കുന്നില്ല... എനിക്ക് പോണം..." "ജെന്നി...." "അവൾക് ഏത് കല്യാണം ആണ് ഇഷ്ട്ടം... കോപ്പ്... നീ വണ്ടി എടുക്ക്... ഈ സമയത്ത് ഇവളെയും നമ്മളെയും ഒന്നിച്ചു കണ്ടാൽ പിന്നെ അത് മതി... നീ വണ്ടി എടുക്ക്..." അതും പറഞ്ഞ് എബി എന്നെ ഒന്ന് തുറിച്ചു നോക്കി......

ചേട്ടായി ഒന്നും പറയാതെ വണ്ടി സ്റ്റാർട്ട്‌ ആക്കി... ചെവിയിൽ ഹെഡ് ഫോൺ വച്ച് എബി സീറ്റിൽ ചാരി ഇരുന്നു... എന്താ ചെയ്യണ്ടേ എന്ന് അറിയാതെ ഞാനും..... 🌹🌹🌹🌹🌹🌹🌹🌹 ഞങ്ങൾ നേരത്തെ ബുക്ക്‌ ചെയ്ത ഹോട്ടലിലേക്ക് തന്നെ ആണ് പോയത്... അവിടെ എത്തിയപ്പോഴേക്കും ജെന്നി ഉറങ്ങിപോയിരുന്നു.... മൂന്നാറിൽ നല്ല തണുപ്പ് ഉണ്ട്... പെണ്ണ് കിടന്ന് കിടു കിടാ വിറക്കുന്നുണ്ട്... അവളുടെ ആ ഇരുപ്പ് നോക്കി ഞാൻ കുറെ നേരം ഇരുന്നു... അപ്പോഴേക്കും തോമാച്ചൻ പോയി റൂം ഒക്കെ ശെരി ആക്കി...

"ജെന്നി.... ജെന്നി കൊച്ചേ... വാ..." തോമാച്ചൻ തന്നെ ആണ് അവളെ വിളിച്ച് ഉണർത്തിയത്... തോമാച്ചന് പിന്നാലെ പതുങ്ങി പതുങ്ങി അവള് നടക്കുന്നത് നോക്കി ഞാൻ നടന്നു... "ആഹ് മോളെ... ഇത് നിന്റെ റൂം... ദ ഇപ്പുറത്ത് ഞങ്ങൾ ഉണ്ട്.. ഫ്രഷ് ആയി ഇരിക്ക്.. ഫുഡ് കഴിക്കാൻ ഞാൻ വന്ന് വിളിക്കാം... നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്...." "വീട്ടിലേക്ക് വിളിച്ച് പറയല്ലേ ചേട്ടായി എന്നെ കണ്ട കാര്യം..." "അത് നിന്നോട് സംസാരിച്ചു കഴിഞ്ഞിട്ട് ഞാൻ അല്ല ഞങ്ങൾ തീരുമാനിക്കാം.... ഇപ്പൊ ചെല്ല്......"

"മ്മ്..." അവളെ റൂമിലേക്ക് വിട്ടിട്ട് ഞങ്ങളും പോയി ഫ്രഷ് ആയി... "എബി.... നീ പറഞ്ഞിട്ട് ആണ് അവളെ കൂടെ കൂട്ടിയത്... പണിയാവോ...." "അവള് വീട്ടിൽ നിൽക്കാൻ പറ്റാഞ്ഞിട്ട് ഇറങ്ങിയത് ആ... എന്തൊക്കെയോ ഉള്ളിൽ കിടന്ന് പുകയുന്നുണ്ട്... അത് ഒന്ന് പുറത്ത് എടുക്കണം... നമ്മളെ കൊണ്ട് പറ്റുന്നത് ആണേൽ സോൾവ് ആക്കാം..." "ആഹ്... നീ കഴിക്കാൻ ഓർഡർ ചെയ്... ഞാൻ അവളെ വിളിച്ച് കൊണ്ട് വരാം..." 🌹🌹🌹🌹🌹🌹🌹🌹🌹🌹

ഫ്രഷ് ആയി കഴിഞ്ഞ് ഞാൻ ചേട്ടായി വന്ന് വിളിക്കുന്നതും നോക്കി ഇരിക്കുവായിരുന്നു....വിശന്നിട്ട് കണ്ണ് കാണാൻ മേല......ഞാൻ ഷാൾ കൊണ്ട് ഒന്ന് കൂടി പുതച്ചിട്ട് റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു...... പെട്ടന്ന് ആണ് വാതിലിൽ ഒരു മുട്ട് കേട്ടത്....ചെന്ന് നോക്കിയപ്പോ തോമാച്ചൻ ആണ്.... "ആഹ് ചേട്ടായി...." "വാ കഴിക്കാം....." ഒന്നും മിണ്ടാതെ ഞാൻ ചേട്ടായിക്ക് പിന്നാലെ നടന്നു... അവിടെ ഫുഡ്‌ ഒക്കെ റെഡി ആക്കി വച്ചിട്ടുണ്ട്....

ഞങ്ങളെ നോക്കി എബി അവിടെ ഇരിക്കുന്നുണ്ട്... എന്നെ കണ്ടതും ആ മുഖത്ത് ഒരു പുച്ഛചിരി ചിരിച്ചു.... എനിക്ക് ഫുഡ് വിളമ്പി തന്നിട്ട് ചേട്ടായിയും കഴിക്കാൻ ഇരുന്നു.... എന്തോ ഒരു പിടി പോലും വായിലേക്ക് വയ്ക്കാൻ എന്നെ കൊണ്ട് ആയില്ല... " എന്താ ജെന്നി കഴിക്കാതെ ഇരിക്കുന്നത്... " "എനിക്ക് വേണ്ട ചേട്ടായി... എനിക്ക് കഴിക്കാൻ പറ്റുന്നില്ല...." "ഏഹ് അതെന്താ... നിനക്ക് വിശക്കുന്നില്ലേ..." ഞാൻ ഒന്നും കേൾക്കാത്തത് പോലെ ഇരുന്ന് ഫുഡ് കഴിക്കുന്ന എബിയെ നോക്കി....

"നീ എന്തിനാ അവനെ നോക്കുന്നെ... അവൻ ഒന്നും പറഞ്ഞില്ലല്ലോ നിന്നെ...." ചേട്ടായി പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല... ഞാൻ അപ്പോഴും എബിയെ തന്നെ നോക്കി ഇരിക്കുവായിരുന്നു... എന്തോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... "സോറി എബി..... അന്ന് എന്നെ പെണ്ണ് കാണാൻ വന്നപ്പോ എനിക്ക് കല്യാണത്തിന് താല്പര്യം ഇല്ല എന്ന് പറയണമെന്ന് കരുതിയത് ആണ്... പക്ഷേ എബിടെ സംസാരം കേട്ടപ്പോ ഞാൻ...

എബി പറഞ്ഞ ഓരോ വാക്കിലും എനിക്ക് നിന്റെ സ്നേഹം മനസിലായി... പക്ഷേ..... ഒന്നും മനഃപൂർവം അല്ല എബി... പഠിച്ചു കൊണ്ട് ഇരിക്കുന്ന കാലത്ത് ആണ് ഞാൻ എബിൻ എന്ന എന്റെ എബിയെ കാണുന്നത്... ഒരു കോമ്പറ്റിഷനിൽ പങ്കെടുക്കാൻ വേറെ കോളേജിൽ പോയത് ആ... സൗഹൃദം പതിയെ പ്രണയം ആയി മാറി.... എല്ലാ പരുതിയും കടന്ന് ഞങ്ങൾ ഒന്നായി.... എല്ലാ അർത്ഥത്തിലും.... പക്ഷേ അവൻ എന്നെ ചതിച്ചു....

എന്തോ ഒരാളുടെ മുന്നിൽ താലിക്ക് ആയി തല കുനിക്കാൻ എനിക്ക് പറ്റില്ല... അവൻ എന്നെ ചതിച്ചിട്ട് പോയ അന്ന് തൊട്ട് ഞാൻ എല്ലാം ഉള്ളിൽ ഇട്ട് വേദനിക്കുവാ... മറ്റൊരാളെ ചതിക്കാൻ എനിക്ക് പറ്റില്ല...ഇതൊക്കെ ഞാൻ എങ്ങനെ എന്റെ വീട്ടിൽ പറയും.... ഞാൻ അവനെ കാണാൻ ഇറങ്ങിയത് ആണ്... അവനെ കണ്ട് എനിക്ക് രണ്ട് പറയണം... ആ കരണo നോക്കി ഒന്ന് കൊടുക്കണം... " ഞാൻ പറഞ്ഞ് കഴിഞ്ഞ് കണ്ണ് തുടച്ച് തല ഉയർത്തി നോക്കുമ്പോ ചേട്ടായിയും എബിയും നല്ല ഫുഡ് അടി...

"ആഹ് ജെന്നി നീ കഥ പറഞ്ഞ് കഴിഞ്ഞു എങ്കിൽ ഫുഡ് കഴിക്ക്...." അതും പറഞ്ഞ് കൈ കഴുകാൻ ചേട്ടായി എഴുനേറ്റ് പോയി... എനിക്ക് ആണേൽ ദേഷ്യം വന്നിട്ട് വയ്യ.... ഞാൻ ഇത്ര കാര്യം ആയി പറഞ്ഞിട്ട്... ഞാനും എഴുനേൽക്കാൻ തുടങ്ങി... "നീ കഴിക്കുന്നില്ലേ..." "എനിക്ക് വേണ്ട എബി..." "അവിടെ ഇരുന്ന് കഴിക്കടി...." "വേണ്ട...." "നിന്നോട് ആ പറഞ്ഞെ അവിടെ ഇരുന്ന് കഴിക്കാൻ.... ഇരിക്കടി....." എബിയുടെ ഒച്ച മുറുകിയതും ഞാൻ അവിടെ ഇരുന്നു.....

"ജെന്നി... ഈ ഒരു കാര്യത്തിന് നീ വീട് വിട്ട് ഇറങ്ങിയത് മണ്ടത്തരം... ശെരിക്കും നീ പറഞ്ഞത് കേട്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല... ഈ ബുദ്ധി ഉറക്കാത്ത ഒരു പൊട്ടി പെണ്ണിന്റെ പൊട്ടത്തരം അത്രേ തോന്നിയുള്ളു.... പ്രണയം ഒക്കെ എല്ലാർക്കും ഉണ്ടാവുന്നത് അല്ലെടോ...." "ഉണ്ടാവാം പക്ഷേ... എന്നിലെ പെണ്ണിനെ സ്നേഹം നടിച്ചു സ്വന്തം ആക്കിയിട്ട് അവൻ എന്നെ ചതിച്ചു... ഞാൻ ചീത്തയാ.... അറിഞ്ഞു കൊണ്ട് ഞാൻ മറ്റൊരു പുരുഷനെ എങ്ങനെ ചതിക്കും...."

"ഓക്കേ കൂൾ നീ റീലാക്സ് ആവു... ആദ്യം ഭക്ഷണം കഴിക്ക്... എന്നിട്ട് നമുക്ക് ഒന്നിച്ചു പോയി നിന്റെ കെബിയെ തല്ലാം... എന്നാലും ആ ശവത്തിന് എന്റെ പേര് തന്നെ കിട്ടിയുള്ളൂ...." ================ അതും പറഞ്ഞ് അവളെ നോക്കി ഒന്ന് കണ്ണ് ഇറുക്കിയിട്ട് ഞാൻ കൈ കഴുകാൻ ആയി. എഴുനേറ്റു... കൈ കഴുകി പുറത്തേക്ക് ചെല്ലുമ്പോ അവിടെ തോമാച്ചൻ നിൽക്കുന്നുണ്ട്... "എന്തായി ഇപ്പൊ നിനക്ക് സമാധാനം ആയോ...

ഇനിയും പറയോ അവളെ മറക്കാൻ പറ്റണില്ല എന്ന്...." "ഇനി അങ്ങനെ അല്ല... അവളെ മറ്റൊരുത്തനും വിട്ട് കൊടുക്കില്ല എന്നാ പറയാ...." "എന്താ...." "നീ നോക്കിക്കോ അവളുടെ കഴുത്തിൽ ഈ എബി മിന്നു കെട്ടും.... ആദ്യം മോൻ വീട്ടിലേക്ക് വിളി... ജെന്നിടെ വീട്ടിലെ അവസ്ഥ എന്താ എന്നും എങ്ങനെ എങ്കിലും തിരക്കണം... ബാക്കി ഞാൻ പിന്നെ പറയാം...." "എന്താ മോനെ നിന്റെ ഉദ്ദേശം..." അവനെ നോക്കി ഒന്ന് കണ്ണ് ഇറുക്കിയിട്ട് ഞാൻ റൂമിലേക്ക് നടന്നു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story