രൗദ്രം ❤️: ഭാഗം 1

raudram

രചന: ജിഫ്‌ന നിസാർ

എന്നെ ഒന്ന് അഴിച്ചു വിടെടോ വൃത്തികെട്ടവൻമാരെ.. ഞാൻ എന്ത് ചെയ്തിട്ടാ എന്നെ പിടിച്ചോണ്ട് വന്നിങ്ങനെ കെട്ടി ഇട്ടിരിക്കുന്നെ "

പാതി കരച്ചിൽ പോലെ.. അഞ്ജലി അത് വിളിച്ചു പറയുമ്പോൾ... പിറകിലേക്ക് വലിച്ചു കെട്ടിയ കൈകൾ നല്ലത് പോലെ വേദനച്ചിരുന്നു അവൾക്ക്...

കൈകൾ മാത്രം അല്ല.. ശരീരം മൊത്തം ചുട്ട് പുകയുന്നുണ്ട്..

അതിനുമപ്പുറം... മനസ്സിൽ ഉരുണ്ടു കൂടിയ പേടിയും... വേവലാതിയും മറുവശം..

ഡോ... താൻ പറയുന്നത് കേട്ടിട്ടും.. തിരിഞ്ഞു പോലും നോക്കാതെ... തറയിൽ ഒരു മൂലയിൽ ഇരുന്നു കൊണ്ട്.. ഫോണിൽ തോണ്ടുന്നവരെ നോക്കി... അവൾ വീണ്ടും വിളിച്ചു..

ഇപ്രാവശ്യം ഉള്ളിലെ ദേഷ്യം കൂടി കലർന്നത് കൊണ്ടാവാം.. ശബ്ദം അൽപ്പം മൂർച്ച കൂടിയത് പോലെ..

എന്നിട്ടും അവമാർക്ക് യാതൊരു കുലുക്കവും ഇല്ലെന്നത് അവളിൽ ദേഷ്യവും നിരാശയും കൂട്ടി..

അവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തൻ... കസേരയിൽ ഇരുന്നു കൊണ്ട് അടുത്തുള്ള ജനലിലേക്ക് കാൽ നീട്ടി വെച്ചിട്ട് കണ്ണടച്ച് കിടക്കുന്നുണ്ട്..

ബോധം വന്നപ്പോൾ മുതൽ കാണുന്നത് ഇതേ കാഴ്ച തന്നെ ആയിരുന്നു അവൾ..

" നീയൊക്കെ ആണെന്നും പറഞ്ഞിട്ട് മീശ വെച്ച് വെറുതെ നടന്നിട്ടൊന്നും ഒരു കാര്യവും ഇല്ലെടോ... കെട്ടിയിട്ട് കാര്യം നേടുന്ന വെറും പേടി തെണ്ടന്മാർ... അഞ്ജലി സ്റ്റീഫൻ ആരാണ് എന്ന് നിനക്കൊന്നും അറിയില്ല.. എന്റെ അച്ഛൻ ആരാണ് എന്നറിയോ നിനക്കൊക്കെ..."

അഞ്ജലി ഇരുന്നിടത്തു നിന്നും വിളിച്ചു പറയുമ്പോൾ.. ഫോണിൽ തോണ്ടി ഇരിക്കുന്ന മറ്റു മൂന്നു പേരും... കണ്ണടച്ച് ഇരിക്കുന്നവന്റെ നേരെയാണ് നോക്കുന്നത്..

അവരുടെ കണ്ണിലെ ആശങ്ക..

അഞ്‌ജലിക്ക് വീണ്ടും ദേഷ്യം വരുന്നുണ്ട് അവരുടെ ഭാവം കാണുമ്പോൾ...

"ഡോ... ആദ്യം ആ ഇരിക്കുന്നവന്റെ തലക്കൊന്നു കൊടുക്ക്.. അവന്റെ ഒരു ഉറക്കം.. മനുഷ്യൻ ഇവിടെ വേദന തിന്ന് ഇരിക്കുമ്പോഴാ അവന്റെ പള്ളി ഉറക്കം.. എന്റെ അച്ഛൻ... സ്റ്റീഫൻ തോമസ് ഇതെങ്ങാനും അറിഞ്ഞ പിന്നെ നിനക്ക് ഈ ജന്മം മനഃസമാദാനത്തോടെ ഉറങ്ങാൻ ആവില്ല.. മാര്യാദക്ക് എന്നെ പിടിച്ചു കൊണ്ട് വന്നിടത്തേക്ക് തന്നെ തിരിച്ചെത്തിച്ചോ.. അതാണ്‌ നിങ്ങൾക്ക് നല്ലത് "

ഭീക്ഷണിയുടെ ചുവയിൽ അവൾ അത് പറഞ്ഞതും കസേരയിൽ ഇരുന്നവൻ ചാടി എഴുന്നേറ്റു വെട്ടി തിരിഞ്ഞിട്ട്.. അഞ്ജലിയുടെ മുഖം പൊളിയും വിധം ഒന്ന് കൊടുത്തു..

മുഖം ഒരു വശത്തേക്ക് കോടി പോയത് പോലാണ് അവൾക്ക് തോന്നിയത്...

തൊട്ടു മുന്നിൽ നിൽക്കുന്നവന്റെ കണ്ണിലെ ദേഷ്യം... അതിന്റെ തീവ്രതയിൽ അവൾ വിറച്ചു പോയിരുന്നു..

വെളുത്ത മുഖത്തെ പൂച്ച കണ്ണുകൾ ആണ് ആദ്യം അവൾ കണ്ടത്..

ദേഷ്യം ആ മുഖത്തെ ചുവപ്പ് അണിയിച്ചു പിടിച്ചിട്ടുണ്ട്...

കറുത്ത ഒരു ബനിയനും അതിന് മുകളിൽ ബട്ടൺ അഴിഞ്ഞു കിടക്കുന്നൊരു മെറൂൺ ഷർട്ടും...

സമൃതമായ മുടി ഇഴകളെ ഒതുക്കാൻ മുകളിലേക്ക് ചീകി ഒതുക്കി വെച്ചിട്ടുണ്ട്..

അടിയുടെ വേദനകൂടി ആയപ്പോൾ അഞ്‌ജലിക്ക് നിയന്ത്രണം പാടെ വിട്ട് പോയിരുന്നു..

അല്ലെങ്കിൽ തന്നെ മേല് നൊന്താ പിന്നെ അവൾക്ക് ദേഷ്യം പിടിച്ച കിട്ടില്ല എന്നത് അവനുണ്ടോ അറിയുന്നു..

"എന്നെ തല്ലാൻ മാത്രം നീ ആരാടാ... ധൈര്യം ഉണ്ടെങ്കിൽ നീ ഈ കെ lട്ട് ഒന്ന് അഴിക്ക്... കെട്ടി വെച്ച് തല്ലുന്നത് വല്ല്യ ഹീറോയിസം ആണെന്നാണോ നിന്റെ വിചാരം... ഞാൻ... സ്റ്റീഫൻ തോമസിന്റെ മകൾ ആണെങ്കിൽ നിനക്കിതിന് പകരം കിട്ടി ഇരിക്കും...ധൈര്യം ഉണ്ടെങ്കിൽ അഴിച്ചു വിടെടാ "

കൈ ഒന്നനക്കാൻ കൂടി വയ്യാഞ്ഞിട്ടും അഞ്ജലി അത് പറയുമ്പോൾ... അവന്റെ മുഖത്തു വീണ്ടും ദേഷ്യം കൂടി..ഒപ്പം പുച്ഛം കൂടി ഉണ്ടായിരുന്നു..

കൈകൾ കൊണ്ട് അവളുടെ കവിളിൽ കുത്തി പിടിക്കുമ്പോൾ വേദന കൊണ്ട്... അഞ്ജലി കണ്ണ് അടച്ചു പിടിച്ചു..

"സ്റ്റീഫൻ തോമസിന്റെ മകൾ ആയെന്നത് കൊണ്ട് മാത്രം ആണ് നിനക്കീ ഗതി വന്നത്..എനിക്ക് മുന്നിൽ നീ ആ പേര് ഒരിക്കൽ കൂടി പറഞ്ഞാൽ... പൊന്ന് മോളുടെ ശവം ആയിരിക്കും വീട്ടിൽ എത്തുക..."

മുരൾച്ച പോലെ അവന്റെ സ്വരം..

പല്ലിനിടയിൽ കൂടി കവിൾ ഞെരിയുന്ന വേദനയോടൊപ്പം തന്നെ അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു..

എന്നിട്ടും മുഖത്തു തോൽക്കില്ല എന്നൊരു ഭാവത്തിൽ അവൾ മുഖം വെട്ടിച്ചു മാറ്റി..

അതിനൊപ്പം അവന്റെ പിടുത്തം മുറുകുന്നുണ്ട്..

വായിൽ ചോര ചുവക്കും പോലെ..

അവളും അവനും ദേഷ്യത്തോടെ പരസ്പരം നോക്കുന്നുണ്ട്..

ഡാ രുദ്ര... വിടെടാ... അവള് ചത്തു പോകും "

കൂട്ടത്തിൽ ഒരുവൻ ഓടി വന്നിട്ട് അവനെ പിടിച്ചു മാറ്റി..

എന്നിട്ടും പാറ പോലെ ഉറച്ചു നിന്നവൻ..

രുദ്ര.. വിട്..

മറ്റുള്ളവരുടെ കൂടി പിടിച്ചു വലി ആയപ്പോൾ അവൻ പിറകോട്ടു മാറി...

പിടിച്ചു വെച്ചവരെ അവൻ കുടഞ്ഞു മാറ്റിയിട്ടു വീണ്ടും അഞ്‌ജലിക്ക് മുന്നിൽ ചെന്ന് നിന്നു...

അവളുടെ ചുവന്നു തിനർത്ത കവിളിലേക്ക് പുച്ഛത്തോടെ നോക്കി..

"ഈ രുദ്രന്റെ മുന്നിൽ ഒരിക്കൽ കൂടി നീ ആ നാറിയുടെ പേര് പറയരുത്.. നിന്റെ തന്ത ആയത് കൊണ്ട് നിനക്കവൻ പുണ്യളാൻ ആയിരിക്കും.. പക്ഷെ... എനിക്കുണ്ടല്ലോ.. എനിക്കവനെ ഓർക്കുമ്പോൾ ഓർമ വരുന്നത്...."

രുദ്രന്റെ മുഖത്തെ ഭാവത്തിലേക്ക് അഞ്ജലി തുറിച്ചു നോക്കി...

"സ്വർഗം പോലെ ആയിരുന്ന എന്റെ കുടുംബത്തിലേക്ക് ഇടിച്ചു കയറി വന്നു പോയ പിശാചിനെ പോലാണ് സ്റ്റീഫൻ തോമസ് എന്നാ നിന്റെ അച്ഛൻ "

രുദ്രൻ കുനിഞ്ഞു നിന്നിട്ട് അവളെ നോക്കി..

"പക്ഷെ അച്ഛനോടുള്ള ദേഷ്യം കാണിക്കാൻ മകളെ തട്ടി കൊണ്ട് വന്നത് എവിടുത്തെ നിയമം ആണ്... നിന്ന് വല്ല്യ പ്രസംഗം നടത്തിയല്ലോ നീ.. അതൂടെ ഒന്ന് പറഞ്ഞു താ "

അവന്റെ മുഖത്തേക്ക് നോക്കി... ഒട്ടും പേടിയില്ലാതെ അഞ്ജലി അത് ചോദിക്കുമ്പോൾ.. രുദ്രനൊപ്പം ഉള്ളവർ ഞെട്ടി പോയിരുന്നു..

ഈ പെണ്ണിതു എന്ത് ഭാവിച്ച..

ഇനിയും ഒരുപാട് വാങ്ങി കൂട്ടും ഇവൾ.. ഇങ്ങനെ ആണെങ്കിൽ.. ഇവന്റെ കയ്യിൽ നിന്നും..

അവരുടെ ചിന്ത അതായിരുന്നു അപ്പോൾ..

"എനിക്കറിയാം ഡി അത്.. നാറിയ കളി ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ ഇത് ചെയ്തത്.. നിന്റെ ത ന്തക്ക് രുദ്രന്റെ വക ഫസ്റ്റ് ഡോസ്.. അതല്പം കൂടി തന്നെ വേണം.. സ്റ്റീഫന്റെ ഹൃദയതുടിപ്പല്ലേ പുന്നാര മോള്... അവൾക്കെന്ത് പറ്റി എന്നറിയാതെ... അവൻ ഇന്ന് മുഴുവനും ഓടി തീരട്ടെ.."

ക്രൂരത നിറഞ്ഞ ഒരു ചിരി ഉണ്ടായിരുന്നു ഇപ്രാവശ്യം അവന്റെ മുഖം നിറയെ..

"എന്റെ അച്ഛൻ ഈ മാർക്കറ്റിൽ ചുമട്ടു തൊഴിലാളി അല്ല കേട്ടോ..."

പരിഹാസത്തോടെ അഞ്ജലി വിളിച്ചു പറഞ്ഞു..

"അറിയാടി... വെറും ചുമട്ടു തൊഴിലാളികളെ കൂടി നിന്റെ അച്ഛനോട് ഉപമിച്ചു അവർക്ക് കൂടി നാണക്കേട് ഉണ്ടാക്കി കൊടുക്കരുത് നീ.. അതിനേക്കാൾ താഴ്ന്നൊരു നിലയിൽ ആയിരുന്നു സ്റ്റീഫൻ തോമസിന്റെ കഴിഞ്ഞ കാലം.. നിനക്കറിയാത്ത നിന്റെ അച്ഛന്റെ പാസ്റ്റ്.."

രുദ്രൻ വീണ്ടും അവളെ നോക്കി..

"അവിടുന്നിങ്ങോട്ട്... ഇന്നീ കാണുന്ന കോടീശ്വരൻ സ്റ്റീഫൻ തോമസ് ആയതിനു പിന്നിൽ പല നാറിയ കഥകളും മറഞ്ഞു കിടപ്പുണ്ട്.. അതൊന്നും പൊന്ന് മോളോട് അച്ഛൻ പറഞ്ഞു കാണില്ല.. അല്ല.. അതങ്ങനെ പുറത്ത് പറയാൻ കൊള്ളില്ല.. ഒത്തിരി പേരുടെ കണ്ണുനീർ പുരണ്ട ആ കഥകൾ.... ഇനി അതികം വൈകാതെ ലോകം അറിയും... അറിയിക്കും ഞാൻ...ഇനി എന്റെ ജീവിതം അതിന് വേണ്ടി മാത്രം ഉള്ളതാ.. എന്റെ അച്ഛന്റെ ആത്മാവ് എന്നൊന്നുണ്ടങ്കിൽ... അതിന് സന്തോഷിക്കാൻ വേണ്ടി എങ്കിലും... നിന്റെ കുടുംബം മൊത്തം നശിപ്പിക്കും ഞാൻ "

വിരൽ ചൂണ്ടി പറയുന്നവനെ നോക്കി അവൾ ഒന്ന് ചിരിച്ചു..

വീണ്ടും അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി..

നിന്റെ ഈ മുഖത്തു ഇനി എല്ലാം അറിയുമ്പോൾ കരച്ചിൽ ആയിരിക്കും... ഓർത്തോ... "

വിരൽ ചൂണ്ടി അവൻ പറയുമ്പോഴും അവളുടെ ചിരി മാഞ്ഞില്ല.. പകരം അത് ഒന്നൂടെ തെളിഞ്ഞു..

ഇതേതാ ജാതി എന്നാ മട്ടിൽ ആണ് മറ്റുള്ളവരുടെ നോട്ടം അവൾക്ക് നേരെ...

"സമ്മതിച്ചു... ഇയാൾ വല്ല്യ മിടുക്കൻ തന്നെ.. പക്ഷെ ആണുങ്ങൾ തമ്മിൽ കളിക്കാൻ ഇറങ്ങുമ്പോൾ ഇമ്മാതിരി ചീള് നമ്പർ ഇറക്കി ആവരുത്.. ഒരു പെണ്ണിനെ തട്ടി കൊണ്ട് വന്നിട്ട് കണക് തീർക്കാൻ മാത്രം അന്തസ്സേ നിനക്കുള്ളു എന്നെനിക്ക് മനസ്സിലായി... പക്ഷെ.. അതിനു വേണ്ടി ഇല്ലാത്ത കഥ ഉണ്ടാക്കി എന്റെ അച്ഛനെ കുറിച്ച് പറഞ്ഞത്... അതെനിക് ഇഷ്ടമായില്ല കേട്ടോ "

അത്രേം വേദന സഹിച്ചു ഇരുന്നിട്ട് പോലും ചിരിച്ചു കൊണ്ട് പറയുന്നവളിലെ ഉറപ്പ്... രുദ്രന്റെ നെറ്റി ചുളിഞ്ഞു..

"വല്ല്യ ആളാണ്‌ എന്ന് തെളിയിച്ചു കൊടുക്കണം എന്നുണ്ടങ്കിൽ ആണുങ്ങളെ പോലെ കളത്തിൽ ഇറങ്ങി കളിക്കേടോ ചേട്ടാ.ഇതൊരുമാതിരി കൊച്ചു പിള്ളേരെ പോലെ.. അയ്യേ"

വീണ്ടും കളിയാക്കി കൊണ്ട് അഞ്ജലി പറയുമ്പോൾ അവന്റെ കൈ വീണ്ടും അവളുടെ നേരെ നീണ്ടു...

വേണ്ട ഡാ രുദ്ര... ഈ പെണ്ണിന് വട്ടാണോ ദൈവമേ.. ഇങ്ങനേം ഉണ്ടോ... "

രുദ്രനെ പിടിച്ചു മാറ്റി... ഷാജിയുടെ ആത്മഗതം കേട്ടപ്പോൾ സലീമും മനോജും അത് തന്നെയാണ് ഓർത്തത്..

അവന്റെ ഭാവത്തിന് മുന്നിൽ.... ദേഷ്യത്തിനു മുന്നിൽ താങ്ങൾക്ക് പോലും പേടി തോന്നുന്നുണ്ട്..

കൈ കൾ രണ്ടും പുറകിലേക്ക് ചേർത്ത് കെട്ടി... ഒന്നോ രണ്ടോ മണിക്കൂർ ആയിട്ടുണ്ട് അവളാ ഇരിപ്പ് തുടങ്ങിയിട്ട്..പോരാത്തതിന് മുന്നിൽ ഇരിക്കുന്നത് യാതൊരു പരിജയവും ഇല്ലാത്ത... നാല് ചെറുപ്പക്കാർ.

സാധാരണ പെൺകുട്ടികൾ ആണെങ്കിൽ.. ഇപ്പൊ പേടി കൊണ്ട് പാതി ജീവൻ പോയേനെ..

ഇവൾക്കിനി അങ്ങനൊരു വികാരം ദൈവം കൊടുത്തിട്ടില്ലേ..

"എന്റെ ചേട്ടാ.. കാശ് എണ്ണി വാങ്ങി വെക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഇയാൾ കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ പേടി വന്നേക്കാം.. സ്വാഭാവികം.. പക്ഷെ എനിക്കതിന്റെ യാതൊരു ആവിശ്യവുമില്ല.. എന്റെ അച്ഛന്റെ പേര്.. സ്റ്റീഫൻ തോമസ് എന്നാ.."

അൽപ്പം അഹങ്കാരത്തോടെ തന്നെ അഞ്ജലി അത് പറയുബോൾ... വീണ്ടും രുദ്രന് തീ പിടിച്ചത് പോലെ ആയിരുന്നു..

"നിർത്തേടി.. അവളുടെ ഒരു അച്ഛൻ പുരാണം "

അവന്റെ അലർച്ചയിൽ ഒന്ന് വിറച്ചു എങ്കിലും അഞ്ജലി അതേ ഭാവത്തിൽ രുദ്രനെ തന്നെ നോക്കി..

"ആ അച്ഛനെ നീ വെറുപ്പോടെ നോക്കും ഇനി.. ഇപ്പൊ അഹങ്കാരത്തോടെ നീ പറഞ്ഞൊരു പദവി ഉണ്ടല്ലോ.. സ്റ്റീഫൻ തോമസിന്റെ മകൾ.. അത് നീ ഓർക്കുമ്പോൾ നിനക്ക് നിന്നോട് തന്നെ വെറുപ്പ് തോന്നും... ഇനി അങ്ങോട്ട് നീ പറഞ്ഞത് പോലെ രുദ്രൻ കളത്തിൽ ഇറങ്ങി കളിക്കാൻ തുടങ്ങി എന്നതിന് ഒരു തെളിവാണ് ഇപ്പൊ നിന്റെ അവസ്ഥ...."

രുദ്രൻ അവളെ തുറിച്ചു നോക്കി കൊണ്ട് പറയുബോൾ അവന്റെ ചാര കണ്ണുകൾ ഒന്നൂടെ തിളങ്ങി..

"എണ്ണി എണ്ണി ചോദിക്കും ഞാനും.... ഉത്തരം ഇല്ലാത്ത നിന്റെ അച്ഛന്റെ രൂപം അന്ന് കാണാൻ നീയും വരണം.. എനിക്ക് കാണണം.. നിന്റെ മുഖത്ത് നിന്നും ഈ പുച്ഛം അഴിഞ്ഞു വീഴുന്നത്..."

വിരൽ ചൂണ്ടി പറഞ്ഞിട്ട്... രുദ്രൻ..നിവർന്നു.

അഞ്ജലി ചിരിച്ചു കൊണ്ട് തന്നെ അവന്റെ നേരെ നോക്കി..

തീർച്ചയായും വരും ഞാൻ.. "

വെല്ലുവിളി പോലെ അവളത് പറയുമ്പോൾ.. രുദ്രൻ കനപ്പിച്ചു നോക്കി കൊണ്ട് തിരിച്ചു നടന്നു..

"ഹലോ... ചേട്ടോയ്.. പോവല്ലേ.. ഞാൻ ഏതായാലും ബോറടിച്ചു ഇരിക്കുവാ.. ഈ ചേട്ടന്മാർ ഏതാണ്ട് മൗനവ്രതം ആണെന്ന് പോകുന്നു.. നിങ്ങൾ വന്നിരിക്ക് ഭായ്. നമ്മൾക്ക് വല്ലോം മിണ്ടിയും പറഞ്ഞും ഇരിക്കാലോ.. എന്റെ അച്ഛൻ എന്നെ കണ്ടു പിടിക്കും വരെയും.."

നടന്ന് പോകുന്ന രുദ്രനെ നോക്കി കൊണ്ടവൾ വിളിച്ചു പറഞ്ഞു..

മറ്റുള്ളവരുടെ മുഖം കൂടി രുദ്രന് നേരെ തിരിഞ്ഞു..

അവളുടെ വാ വല്ലതും കൊണ്ട് മൂടി കെട്ടട സലീമേ "

തിരിഞ്ഞു പോലും നോക്കാതെ അത് വിളിച്ചു പറഞ്ഞു കൊണ്ടവൻ വാതിൽ വലിച്ചു തുറന്നിട്ട്‌ പുറത്തേക്ക് നടന്നു..

"അല്ല മോളെ.. നീ ചാവാൻ കരുതി കൂട്ടി ഇറങ്ങിയേക്കുവാണോ... "

അഞ്ജലിയെ നോക്കി...മനോജ്‌ ചോദിച്ചു.

"അതിനിപ്പോ ഞാൻ ഉള്ളതല്ലേ പറഞ്ഞത്..."

അഞ്ജലി കണ്ണുരുട്ടി കൊണ്ട് തിരിച്ചു ചോദിച്ചു..

"അവനെ നീ വെറുതെ ചൊറിയരുത്.. അത് നിനക്ക് നല്ലതല്ല "

സലീം മുന്നറിയിപ്പ് പോലെ പറഞ്ഞപ്പോഴും...അവൾക്ക് യാതൊരു കൂസലും ഇല്ലായിരുന്നു..

ഹലോ.... ചേട്ടന്മാർക്ക് അയാളെ പേടി കാണും.. കൂലി എണ്ണി വാങ്ങുന്ന നന്ദി കാണിക്കണ്ടേ.. പക്ഷെ എനിക്കതിന്റെ ആവിശ്യമില്ല "

അഞ്ജലി പറയുമ്പോൾ... സലീം അവളുടെ അരികിൽ വന്നു നിന്നു..

"അവനെ നീ പേടിക്കണം.. കാരണം... നഷ്ടങ്ങൾക്ക് നേരെ അവൻ ആഞ്ഞടിക്കാൻ തീരുമാനം എടുത്തു എങ്കിൽ... അത് സ്റ്റീഫൻ തോമസ് എന്നാ നിന്റെ അച്ഛന്റെയും... നിന്റെ കുടുംബത്തിന്റെയും നാശം കൂടിയാണ്...ഇനി അങ്ങോട്ട് നിങ്ങളുടെ നഷ്ടങ്ങളുടെ കണക്ക് എണ്ണി തിട്ടപ്പെടുത്താൻ കൂടി ആവാത്ത വിധം നിന്റെ കുടുംബം അവന് മുന്നിൽ കേഴുന്നത് നീ കാണേണ്ടി വരും "

സലീം പറയുമ്പോൾ അഞ്ജലി ചിരിച്ചു കൊണ്ട് തലയാട്ടി കാണിച്ചു..

ഐആം വൈറ്റിംഗ് ചേട്ടാ... "

ഒറ്റ കണ്ണിറുക്കി കൊണ്ടവൾ പറഞ്ഞു..

"ഇപ്പൊ ഈ കെട്ടൊന്ന് അഴിച്ചു തരുവോ.. നല്ല വേദന.. അത് കൊണ്ട.. എന്നും കരുതി.. നിങ്ങൾ പേടിക്കണ്ട കേട്ടോ.. ഞാൻ എവിടേം ഓടി പോവില്ല.. എന്റെ അച്ഛൻ വരും.. എന്നെ കൊണ്ട് പോവാൻ..."

ആത്മവിശ്വാസം നിഴലിക്കുന്ന അവളുടെ വാക്കുകൾ... അവരെല്ലാം പരസ്പരം നോക്കി..

💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു... രുദ്രന്റെ ബൈക്ക് വീടിന്റെ ഗേറ്റ് കടക്കുമ്പോൾ.

മുന്നേ ആ വരവുകൾ ഒത്തിരി സന്തോഷം നൽകിയിരുന്നു എങ്കിൽ... ഇന്നിപ്പോൾ നിറഞ്ഞ ശൂന്യത മാത്രം..

വീടിനുള്ളിലും അവനുള്ളിലും..

ബൈക്ക് നിർത്തി ഇറങ്ങും മുന്നേ അവന്റെ കണ്ണുകൾ... തെക്കേ തൊടിയിലേക്ക് പാഞ്ഞു..

രൗദ്രഭാവം നിറഞ്ഞ ആ മുഖത്തു വീണ്ടും വേദന നിറഞ്ഞു..

ഹൃദയം പിടയുന്ന വേദന..

കൈകൾ കൊണ്ടവൻ മുഖം പൊതിഞ്ഞു പിടിച്ചിട്ട് കുറച്ചു നേരം അനങ്ങാതെ ഇരുന്നു..

മോനെ..... അടുത്ത് നിന്നും അച്ഛൻ വിളിക്കും പോലെ തോന്നിയപ്പോൾ രുദ്രൻ.. ഞെട്ടി കൊണ്ട് കൈ മാറ്റി ചുറ്റും നോക്കി...

തോന്നലാണ് എന്നോർക്കുമ്പോൾ തോന്നുന്ന വേദനയിൽ അവൻ ഒരു നിമിഷം പിടഞ്ഞു..

ബൈക്കിൽ നിന്നും ഇറങ്ങി അവൻ നേരെ നടന്നതും... വിശാലമായ തൊടിയുടെ അറ്റത്തെ... അസ്ഥിതറയിലേക്കാണ്.

കെടാതെ കൊളുത്തി വെച്ച കുഞ്ഞു വിളക്കിന്റെ നാളം അവനെ സ്വീകരിക്കുന്ന പോലെ ഒന്നാളി...

രുദ്രൻ... ആ വെറും മണ്ണിലേക്ക് ഇരുന്നു കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു..

കാതിനരികിൽ അപ്പോഴും അവനാ സ്വരം കേട്ടിരുന്നു..

അച്ഛന്റെ ഇമ്പം നിറഞ്ഞ വിളി....

തുടരും....

ഒരു പ്രതികാരത്തിന്റെ കഥ... ഞാൻ പ്രണയത്തോടെ പറഞ്ഞു തരട്ടെ 😍

രുദ്രൻ പുതിയ ഒരാളാണ്... മറ്റാരെയും ചേർത്ത് കൊണ്ടവനെ വായിക്കാൻ ശ്രമിക്കരുത്...

അപ്പൊ എങ്ങനെ.......
രുദ്രനും അഞ്‌ജലിയും കടന്ന് വരട്ടെ ല്ലേ..

സ്നേഹത്തോടെ... ജിഫ്ന നിസാർ...

Share this story