രൗദ്രം ❤️: ഭാഗം 10

raudram

രചന: ജിഫ്‌ന നിസാർ

മുന്നിലേക്ക് ഇരച്ചു വന്നു നിർത്തിയ കാറിന്റെ അരികിൽ.തൊട്ടു തൊട്ടില്ല എന്ന മട്ടിൽ രുദ്രന്റെ ബുള്ളറ്റ്... നിന്നു.

ദേഷ്യം നിറഞ്ഞ മുഖത്തോടെ അവൻ കാറിന്റെ നേരെ നോക്കി..

ഒരു നിമിഷം കൊണ്ട് എല്ലാം തീർന്നേനെ..

കാറിന്റെ ഡോർ തുറന്നിറങ്ങി വന്നിരുന്ന സ്റ്റീഫൻ..

ഇരുണ്ടു കൂടിയ മുഖം ഒന്നൂടെ വലിഞ്ഞു മുറുകി..

"പേടിച്ചു പോയോ ഡാ മക്കളെ "

ചുണ്ടിൽ ഒരു പുച്ഛചിരിയോടെ അയാൾ ചോദിക്കുമ്പോൾ.. അവന്റെ കൈകൾ ബൈക്കിന്റെ ഹാൻഡിലിൽ പിടുത്തം മുറുകി തുടങ്ങി..

"അയ്യോ.. അവനോട് മുട്ടാൻ നിക്കല്ലേ അച്ഛാ.. അവൻ കിഡ്നാപ്പ് ചെയ്തു കളയും "

ഡ്രൈവിംഗ് സീറ്റിൽ നിന്നും ഡോർ തുറന്നിറങ്ങി ജെറിൻ പറയുമ്പോൾ.. രുദ്രൻ അവന്റെ നേരെ നോക്കി..

"നോക്കി പേടിപ്പിച്ചിട്ട് ഒരു കാര്യോം ഇല്ലെടാ മോനെ.. കളിക്കാൻ അറിയില്ല എങ്കിൽ കളത്തിൽ ഇറങ്ങരുത്.."

വീണ്ടും പരിഹാസത്തോടെ സ്റ്റീഫൻ പറയുമ്പോൾ.. നിലത്ത് കാലുകൾ കുത്തി ബാലൻസ് ചെയ്തു കൊണ്ട് നെഞ്ചിൽ കൈ കെട്ടി രുദ്രൻ അവരെയും നോക്കി ഇരുന്നു..

"നീ എന്താ വിചാരിച്ചത്.. എന്റെ മോളെ... കുറച്ചു നേരം പിടിച്ചു വെച്ചാൽ... ഈ സ്റ്റീഫൻ പിന്നെ നിന്നെ പേടിച്ചു രാജ്യം വിടുമെന്നോ.. ആണോ ഡാ "

അവന്റെ തൊട്ട് മുന്നിൽ വന്നു നിന്നിട്ട് സ്റ്റീഫൻ പറയുമ്പോൾ.. കാറിൽ ചാരി നിന്നിട്ട് ജെറിൻ പുച്ഛത്തോടെ ചിരിക്കുന്നതിലേക്ക് ആയിരുന്നു രുദ്രന്റെ നോട്ടം..

"ഇത് ആള് വേറെയാണ്.. ഈ എന്നോട് കളിക്കാൻ മാത്രം നീ വളർന്നിട്ടില്ലെന്ന് അനുഭവം കൊണ്ട് നീ പഠിച്ചില്ലേ... സ്വന്തം അച്ഛൻ നിന്റെ കണ്മുന്നിൽ കിടന്നു പിടഞ്ഞു മരിച്ചത്.. ഈ സ്റ്റീഫന് എതിരെ പറഞ്ഞിട്ടാണ്.. ഒരിക്കൽ ആത്മാർത്ഥ ചങ്ങാതിയായിരുന്നവനെ പോലും കു..ത്തി മലർത്താൻ എന്റെ കൈ വിറക്കില്ലെന്ന് നിനക്ക് ഞാൻ കാണിച്ചു തന്നിട്ടും... നീ പിന്നെയും എന്റെ വഴിയിൽ വരരുത്.. വീട്ടിൽ അമ്മയും പെങ്ങന്മാരും ബാക്കി ഇല്ലേ.. അവർക്ക് നീ അല്ലേ ഒള്ളു "

അവന്റെ മുന്നിലൂടെ നടന്നു കൊണ്ട് സ്റ്റീഫൻ പറഞ്ഞിട്ടും യാതൊരു ഭാവഭേദമന്യേ അത് കേട്ടിരിക്കുന്ന അവനെ അയാൾ ഒന്ന് സൂക്ഷിച്ചു നോക്കി..

വീട്ടിലേക്ക് തിരിയുന്ന പോക്കറ്റ് റോഡിൽ ആയിരുന്നു എന്നത് കൊണ്ട് തന്നെ... ആ വഴിയിൽ വേറെ വണ്ടി ഒന്നും വന്നിരുന്നില്ല..

"അഞ്ജലി എന്റെ മോളാണ്... അവൾക്കറിയാം ഒരു കുടുക്കിൽ നിന്നെങ്ങനെ രക്ഷപെട്ടു പോരണം എന്നത്... ഒരു പോലീസ് ഓഫീസർ ആയിരുന്നിട്ട് കൂടി സ്വന്തം അച്ഛന്റെ മരണത്തിന്റെ കാരണം നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ കൂടി പറ്റാതെ പോയവനാണ് നീ.. ആ നീ എന്നോട് കളിക്കാൻ ആയിട്ടില്ല.. കളത്തിൽ ഇറങ്ങാൻ നിനക്കീ മൂപ്പ് പോരെന്റെ മോനെ... അത് തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കും... നീ എന്റെ മോളെ സേഫ് ആയിട്ട് വീട്ടിൽ ഏല്പിച്ചു തന്നത്.. അല്ല്യോ "

ജെറിനെ ഒന്ന് നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട് സ്റ്റീഫൻ പറയുമ്പോൾ... രുദ്രന്റെ കണ്ണുകൾ ഒന്നൂടെ കൂർത്തു..

"ഒരിക്കൽ കൂടി പറയാം.. എന്റെ വഴിയിൽ വരരുത്.. അത് നിനക്ക് നല്ലതല്ല.. പറ്റുമെങ്കിൽ.. ഒരു തൂമ്പ എടുത്തിട്ട് കിളക്കാൻ ഇറങ്ങിക്കോ.. മോനു പറ്റിയ പണി അതാണ്‌... അല്ലാതെ സ്റ്റീഫനെ ചൊറിയാൻ വന്ന... എന്റെ ചെങ്ങാതിയുടെ മോനല്ലേ.. ആ സ്നേഹം കൊണ്ട് പറയുവാ.. ഒരിക്കൽ മോനൊരു അബദ്ധം പറ്റി.. അത് ചേട്ടൻ അങ്ങ് ക്ഷമിച്ചു.. ഇനി ഇങ്ങനൊക്കെ പ്രതീക്ഷിക്കുന്നു എങ്കിൽ നിനക്ക് തെറ്റി "

കണ്ണുകളിൽ വല്ലാത്തൊരു ഭാവത്തിൽ അയാൾ രുദ്രനെ നോക്കി..

"സ്റ്റീഫന് പറഞ്ഞു ശീലമില്ല.. പ്രവർത്തിച്ചേ ശീലം ഒള്ളു... ഈ ലോകം ഭരിക്കുന്നത് ഇപ്പൊ ദൈവം ഒന്നും അല്ലേടാ മോനെ.. കാശ് ആണ്.. കാശുള്ളവൻ പറയും.. അധികാരം ഉള്ളവൻ അനുസരിക്കും... അങ്ങനെ അല്ലാത്തവർ.. അങ്ങ് പരലോകത്തേക്ക് ടിക്കറ്റ് എടുത്തിട്ട് ഒറ്റ പോകങ്ങു പോകും.."

സ്റ്റീഫൻ പറഞ്ഞു നിർത്തി..

"ഇനി മതി അച്ഛാ.. ഇനിയും പേടിപ്പിച്ച അവൻ മൂത്രം ഒഴിച്ച് പോകും "

കളിയാക്കി കൊണ്ട് ജെറിൻ ഉറക്കെ വിളിച്ചു പറയുമ്പോൾ... സ്റ്റീഫൻ ഉറക്കെ ചിരിച്ചു..

അപ്പോൾ പറഞ്ഞതൊന്നും മറക്കണ്ട... കേട്ടോ "

അവന്റെ തോളിൽ ഒന്ന് തട്ടി കൊടുത്തു കൊണ്ടയാൾ തിരിഞ്ഞു നടന്നു..

അച്ഛനും മോനും ഒന്ന് നിന്നേ "

ഡോർ തുറക്കും മുന്നേ രുദ്രന്റെ ഗൗരവം  നിറഞ്ഞ ശബ്ദം അവരുടെ കാതിൽ പതിഞ്ഞു..

പരസ്പരം ഒന്ന് നോക്കിയിട്ട് രണ്ടാളും ഒപ്പം തിരിഞ്ഞു നോക്കി..

വണ്ടി സ്റ്റാൻഡിൽ ഇട്ടു കൊണ്ട് രുദ്രൻ താഴെ ഇറങ്ങിയിട്ട് അവരുടെ നേരെ ഇറങ്ങി വന്നിരുന്നു..

"അച്ഛന്റേം മോന്റേം കുരക്കൽ കഴിഞ്ഞിട്ട് മറുപടി പ്രസംഗം തുടങ്ങാം എന്ന് കരുതി നിന്ന എന്നെ അങ്ങ് നിർത്തി അപമാനിച്ചു പോകുവാ.. അല്ലേ.. വിടില്ല ഞാൻ "

ചിരിച്ചു കൊണ്ട് തന്നെയാണ് അവൻ പറയുന്നത്..

പക്ഷെ കല്ലിച്ചു കിടക്കുന്ന ഭാവം ഒരിക്കലും ശാന്തമല്ലായിരുന്നു..

കൈ ഉയർത്തി ഞെട ഇട്ടവൻ സ്റ്റീഫന്റെ മുന്നിൽ വന്നു നിന്നു..

"നിന്റെ മോളെ.. നിന്റെ വീട്ടിൽ ഞാൻ കൊണ്ട് വന്നു വിട്ടത്.. ഞാൻ നിന്നേ പോലൊരു ചെ..റ്റ അല്ലാത്തത് കൊണ്ട് മാത്രം ആണ് സ്റ്റീഫാ... അതെന്റെ മാന്യത മാത്രം ആയിട്ട് കണ്ടാൽ മതി.. നിന്നോട് ഏറ്റു മുട്ടാൻ..ഒന്നും അറിയാത്ത ആ പെണ്ണിനെ വലിച്ചിട്ട് ഇടയിൽ നിർത്തണ്ട എന്ന് തോന്നി.. അത് കൊണ്ട് മാത്രം.. കേട്ടോ "

ഡാ... സൂക്ഷിച്ചു സംസാരിക്കണം "
രുദ്രൻ പറയുമ്പോൾ... ജെറിൻ ഉറക്കെ ഡോർ വലിച്ചടച്ചു കൊണ്ടവന്റെ നേരെ വന്നു..

മിണ്ടാതെ ഇരിയെടാ...ഇത്രേം നേരം.. നീയും നിന്റെ അച്ഛനും സംസാരിച്ചപ്പോൾ.. ഞാൻ മാന്യതയുടെ കാര്യം വല്ലതും മിണ്ടിയോ ഡാ ജെറിനെ.. ഇല്ലല്ലോ.. എന്താ എന്നറിയോ... എനിക്കറിയാം.. മാന്യതയുള്ളവരോടല്ലേ അത് പറയേണ്ടു "

അവന്റെ നേരെ നോക്കി രുദ്രൻ പറഞ്ഞു..

"ഞാൻ കളി തുടങ്ങിയിട്ടേ ഒള്ളു.. അപ്പഴേക്കും അച്ഛനും മോനും പേടിച്ചോ "

താടി തടവി കൊണ്ട് രുദ്രൻ ചോദിക്കുമ്പോൾ.. ജെറിന്റെ മുഖം ചുവന്നു പോയി..

സ്റ്റീഫനിൽ പക്ഷെ ചിരി ആയിരുന്നു..

"എന്നോട് കളിക്കാൻ മാത്രം നിന്റെ അച്ഛൻ പോലും ഇല്ലായിരുന്നു രുദ്ര.. പിന്നല്ലേ നീ.. പിടിച്ചു നിൽക്കാൻ പറ്റില്ലെടാ മോനെ "

അവന്റെ നേരെ നോക്കി സ്റ്റീഫൻ പറഞ്ഞു..

"എന്റെ അച്ഛനെ ചതിയിലൂടെ കുത്തി വീഴ്ത്തിയത് നീ നിന്റെ ചങ്കൂറ്റം ആയിട്ട് കാണല്ലേ സ്റ്റീഫാ.. ചുറ്റും കൂടി നിൽക്കുന്നവരിൽ ആണ് നിന്റെ ധൈര്യവും ഉശിരും എങ്കിൽ... എനിക്കതു രണ്ടും എന്റെ ഉള്ളിലാണ്... എന്നിലാണ് എന്റെ വിശ്വാസം... അത് നീ അറിയാൻ പോകുന്നുള്ളു "

രുദ്രൻ വെല്ലുവിളി പോലെ അയാളെ നോക്കി..

"ആദ്യം നീ നിന്റെ തന്തയെ കൊന്നത് തെളിയിച്ചു വാടാ ആൺകുട്ടി ആണെങ്കിൽ "

ജെറിൻ രുദ്രനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

"നിനക്കൊകെ മുന്നിൽ ആൺകുട്ടി ആണെന്ന് തെളിയിക്കാൻ വേണ്ടി അല്ലേലും.. ഞാൻ തീരുമാനിച്ച കാര്യം ആണത്.. എന്റെ അച്ഛന് നീതി കിട്ടാൻ ഞാൻ ഏതറ്റം വരെയും പോകും... എന്തും ചെയ്യും.. അത് നീയൊക്കെ കയ്യടക്കി വെച്ച തൊലിഞ്ഞ നിയമത്തിൽ വിശ്വസിച്ചുകൊണ്ടല്ല... സേതു മാധവൻ എന്ന എന്റെ അച്ഛന്റെ മകൻ ആണ് ഈ രുദ്രൻ എന്നെനിക്ക് നല്ല ഉറപ്പുള്ളത് കൊണ്ട് "

മുഖം നിറഞ്ഞ രൗദ്ര ഭാവത്തിൽ അവനത് പറയുമ്പോൾ... സ്റ്റീഫനും ജെറിനും ഒന്ന് പരസ്പരം നോക്കി...

"ഇനി കളി നീ ഒക്കെ കാണാൻ പോകുന്നുള്ളു... മനസ്സിന്റെ പിടി വിട്ടു പോകും എന്ന് ഞാൻ തന്നെ പേടിച്ചു പോയ കുറച്ചു ദിവസങ്ങൾ ഉണ്ടായിരുന്നു എന്റെ മുന്നിൽ.. അന്ന് ഞാൻ എന്നെ തന്നെ ചാർജ് ചെയ്യിക്കാൻ... എടുത്ത തീരുമാനം.. ജീവൻ പോവേണ്ടി വന്നാലും നിന്റെ ഒക്കെ നാശം കാണാതെ രുദ്രൻ ഇനി പിറകോട്ടു വലിയില്ല"

വിരൽ ചൂണ്ടി പറയുന്നവന്റെ ഭാവം.... സ്റ്റീഫന്റെയും ജെറിന്റെയും ചിരി മാഞ്ഞു പോയിരുന്നു...

പകരം ദേഷ്യം വന്നു നിറഞ്ഞു..

"നിന്ന് വല്ല്യ പ്രസംഗം നടത്താതെ.. നീ ആദ്യം ചുരുട്ടി കൂട്ടി എറിഞ്ഞ ജോലി എങ്കിലും തിരികെ പിടിക്കാൻ ഒന്ന് ശ്രമിച്ചു നോക്കെടാ.. കാണാലോ... ഞാനോ നീയോ കളി അറിയാവുന്നവൻ എന്ന്.. അതൊക്കെ നീ ഇനി മറന്നേക്ക്.നിന്റെ യൂണിഫോമും സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം സ്റ്റീഫൻ മൊത്തത്തിൽ അങ്ങോട്ട് തൂക്കി... അങ്ങനെ കറുത്തിയേക്ക്..

സ്റ്റീഫൻ വിളിച്ചു പറയുമ്പോൾ രുദ്രൻ പുച്ഛത്തോടെ അയാളെ നോക്കി..

"അത് നീ തന്നെ.. നാറിയ കളികളിൽ നീ തന്നെ ആവും എന്നും മുന്നിൽ...

പക്ഷെ ഇത് വരെയും ഉള്ളത് വെച്ച് നിന്നോളം താഴാൻ എനിക്കീ ജന്മത്ത് കഴിയില്ല...പക്ഷെ എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മൊത്തത്തിൽ ഏറ്റെടുക്കാൻ പോയിട്ട്.. അതിന്റെ പരിസരത്ത് കൂടി ഇനി നിന്റെ സാന്നിധ്യം ഉണ്ടാവില്ല.. 

രുദ്രൻ കളിയാക്കി കൊണ്ട് പറഞ്ഞു...

"എനിക്കെതിരെ ഒരിക്കൽ കളിക്കാൻ ഇറങ്ങിയപ്പോൾ സ്വന്തം ജീവൻ തന്നെ നഷ്ടപെട്ടില്ലേ നിന്റെ അച്ഛന്... അതൊരു ഉദാഹരണം മാത്രമാണ്... അങ്ങനെ എത്രയോ പേര്.... അതിലൊരാൾ ആവാനാണ് നിനക്കും യോഗം... എന്ത് ചെയ്യാൻ "

സങ്കടം ഭാവിച്ചു കൊണ്ട് സ്റ്റീഫൻ അത് പറഞ്ഞിട്ടും രുദ്രന് ഒരു മാറ്റവുമില്ല..

"നീ പറഞ്ഞത് പോലെ... ഇപ്പോ എനിക്കും വാശിയാണ്... നിന്റെ നാശം എന്റെ അവകാശമാണെന്ന് കൂട്ടിക്കോ ഇനി നീയും...

വിരൽ ചൂണ്ടി കൊണ്ടവൻ പറഞ്ഞു.

ഞാനും എന്റെ അച്ഛനും നിങ്ങൾക്കിടയിലേക്ക് കടന്ന് വന്നിട്ടില്ല.. അനാവശ്യ ആവിശ്യവും പറഞ്ഞു കൊണ്ട് ഞങ്ങളുടെ ജീവിതം തന്നെ തകർക്കാൻ നീയും നിന്റെ നശിച്ച കൂട്ടാളികളുമാണ് ഞങ്ങളിലേക്ക് വന്നത്... അതിനുള്ളത് നിനക്ക് തന്നില്ലേൽ......

രുദ്രൻ സ്റ്റീഫനെ നോക്കി പറയുമ്പോൾ.. സ്വയം ജ്വലിക്കുന്ന ഒരു സൂര്യനാണ് അവനെന്നു തോന്നി..

ഉള്ളിലെ കനലുകൾ കൊണ്ട്...
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

രുദ്രേട്ടനെ കുറച്ചു പറയുമ്പോൾ ദേഷ്യം വന്നിരുന്ന നിനക്കിപ്പോ എന്തേല്ലാം അറിയണം അഞ്ജലി.. ഏട്ടനെ കുറിച്ച് തന്നെ "

സേറ പറയുമ്പോൾ അഞ്ജലി ഒന്നും പറയാതെ നോട്ടം മാറ്റി..

പറ... എന്താ നിനക്കൊരു മൗനം.. ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നു... മിണ്ടുന്നേ ഇല്ലല്ലോ.. ആകെ ചോദിക്കുന്നത് രുദ്രേട്ടനെ കുറിച്ചും "

മനസ്സിൽ തോന്നിയത് സേറ മറച്ചു വെച്ചില്ല..

"ഒന്നുല്ല.. നീ പറയുന്നത് കേട്ടപ്പോൾ.. ആൾക്കൊരു ഹീറോ പരിവേഷം വന്നത് പോലെ..."

അഞ്ജലി അവളെ നോക്കാതെ പറഞ്ഞു..

"ഹീറോ... അങ്ങനെ തന്നെ ആവേണ്ടിയിരുന്നവനാ... ഇപ്പൊ ഹീറോ ഒന്നും അല്ലേടി.നിലനിൽപ്പിനു വേണ്ടി പെരുത്തുന്ന ഒരു പാവം.. ഉണ്ടായിരുന്ന ജോലിയിൽ ഉള്ള വിശ്വസം വരെയും പോയി.. ആ പാവത്തിനെ ആരും കൈ നീട്ടി സഹായിക്കാൻ ഉണ്ടായില്ല.."

വീണ്ടും സേറയുടെ വാക്കിൽ വേദന തിങ്ങിയപ്പോൾ എന്ത് കൊണ്ടോ ആ വേദന തന്റെ ഉള്ളിലേക്കും പടർന്നു പിടിക്കുന്നത് പോലെ തോന്നി.. അഞ്‌ജലിക്ക്..

"നിങ്ങൾക്ക്.. ഐ മീൻ... നിന്റെ നാട്ടുകാർക്ക് ഒന്ന് പറഞ്ഞൂടെ അയാളോട്.. ആ ജോലി ഉപേക്ഷിച്ചു കളയാതെ.. അതിൽ തന്നെ തുടർന്നിട്ട് അന്വേഷണം നടത്താൻ "

അഞ്ജലി സെറയോട് ചോദിച്ചു..

സേറ ഒന്ന് ചിരിച്ചു..

"എങ്ങനെ പറയും അഞ്ജലി.. എന്താ പറയാ.. ഉയർന്നൊരു പോലീസ് ഓഫീസർ... സ്വന്തം അച്ഛന്റെ മരണത്തിനു പോലും നീതി വാങ്ങിച്ചു കൊടുക്കാൻ ആയില്ലേൽ പിന്നെ എങ്ങനെ ജനങ്ങളെ സേവിക്കും.. ജനങ്ങൾ എങ്ങനെ തന്നെ വിശ്വസിക്കും എന്നൊക്കെ തിരിച്ചു ചോദിച്ചു കൊണ്ട് വാ അടപ്പിച്ചു കളയും രുദ്രേട്ടൻ... അത് പറഞ്ഞിട്ട് ചെല്ലുന്നവരെ "

സേറ നിരാശയോടെ പറഞ്ഞു..

"ആ പറയുന്നതിൽ സത്യമുണ്ടല്ലോ.. ഒരിക്കൽ നീയും ചോദിച്ചില്ലേ എന്നോട് തന്നെ ഈൗ ചോദ്യം "

സേറ അഞ്ജലിയോട് ചോദിച്ചു..

ഉത്തരം ഇല്ലാത്ത പോലെ അവൾ മുഖം കുനിച്ചു കളഞ്ഞു..

"എന്നും കരുതി ജീവിതം മുഴുവനും അയാൾ ഇങ്ങനെ... തോറ്റു തോറ്റു ജീവിക്കട്ടെ എന്നാണോ.. ഉള്ളിലെ നിരാശയിൽ അയാൾ സ്വന്തം ആയിട്ടൊരു ലോകം നിർമിച്ചു... ചുറ്റും ഉള്ളതൊന്നും അറിയുന്നില്ലെന്ന് സ്വയം നടിച്ചു... എന്നിട്ട് അതിൽ നിന്നും എന്ത് ചെയ്തിട്ടായാലും അയാളെ വലിച്ചു പുറത്തേക്ക് ഇറക്കി കൊണ്ട് വരുന്നതിന് പകരം... ഒരു തോൽവി ഒന്നിന്റെയും അവസാനമല്ലെന്ന് പറഞ്ഞു കൊടുക്കുന്നതിനു പകരം... എന്തേലും ചോദിച്ചാലോ പറഞ്ഞാലോ..അയാൾക്ക് കൂടുതൽ നോവും എന്നുള്ള ന്യായവും പറഞ്ഞിട്ട്.... ഛേ...

വീണ്ടും വിട്ട് കൊടുക്കാത്ത പോലെ അഞ്ജലി ചോദിച്ചു..അവളിൽ വല്ലാത്തൊരു ദേഷ്യം ഉള്ളത് പോലെ തോന്നി സേറയ്ക്ക്..

"നിനക്ക് രുദ്രേട്ടനെ കുറിച്ച് ശെരിക്കും അറിയാഞ്ഞിട്ടാ.. ഇങ്ങനൊക്കെ പറയുന്നത്..

സേറ പറഞ്ഞിട്ടും അഞ്ജലിയുടെ മുഖത്തെ കടുപ്പം മാറിയിട്ടില്ല..

പിന്നെ... എന്താ ഇതിന് മാത്രം അറിയാൻ...
നിങ്ങൾക്ക് അയാളോടും കുടുംബത്തിനോടും ഉണ്ടെന്ന് പറയുന്ന സ്നേഹം ശെരിക്കും ഉണ്ടെങ്കിൽ.. അതായിരുന്നു വേണ്ടത്.. നല്ല രീതിയിൽ പറഞ്ഞിട്ട് കേട്ടില്ലെങ്കിൽ.. കേൾക്കുന്ന രീതി അന്വേഷിച്ചു കണ്ടു പിടിക്കണം.. അല്ലാതെ.. ഒരാളെ അങ്ങനെ അങ്ങ് നശിക്കാൻ വിടണോ... അതും... അവനെ പോലെ ഒരാളെ..ജീവിതം മുഴുവനും അവനീ നോവും സഹിച്ചു ജീവിക്കട്ടെ എന്നാണോ...

വീണ്ടും വീണ്ടും ദേഷ്യത്തിൽ ഓരോന്നു വിളിച്ചു പറയുന്നവളെ സേറ ഒന്നൂടെ പാളി നോക്കി... പക്ഷെ..
അവളെതോ ചിന്തയുടെ ഒഴുക്കിൽ പെട്ട് പോയിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story