രൗദ്രം ❤️: ഭാഗം 11

raudram

രചന: ജിഫ്‌ന നിസാർ

പെട്ടന്ന് റെഡിയായി വാ... ശിവാ.. ഇന്ന് ഞാൻ കൂടെ വരാം.. ഫീസ് അടക്കേണ്ടതല്ലേ "

ചായ കുടിച്ചു കഴിഞ്ഞു എഴുന്നേൽക്കും മുന്നേ രുദ്രൻ അത് പറയുമ്പോൾ... ശിവദ പതിയെ തലയാട്ടി..

ലക്ഷ്മിയെ നോക്കി..

"ചെല്ല്.. വേഗം ചെന്ന് റെഡിയായിക്കോ.. ജോലി എല്ലാം ഇനി ഞാൻ ചെയ്‌തോളാം "

അവളെ നോക്കി ചിരിച്ചു കൊണ്ട് ലക്ഷ്മി അത് പറയുമ്പോൾ തലയാട്ടി കൊണ്ട് അവൾ എഴുന്നേറ്റ് നടന്നു..

കുളിയെല്ലാം കഴിഞ്ഞു... നല്ലൊരു ചുരിദാറും എടുത്തിട്ട് അത്യാവശ്യം വേണ്ടുന്ന കുറച്ചു മിനുക്ക് പണികളും കഴിഞ്ഞു... കണ്ണാടിക്ക് മുന്നിൽ വന്നു നിൽക്കുമ്പോൾ..

"എനിക്കൊരു ഉത്തരം താ ശിവദ. പ്ലീസ്.. എത്ര നാളായി ഞാൻ ഇങ്ങനെ..."

ദയനീയമായൊരു ചോദ്യം... പ്രണയം തുടിക്കുന്ന അവന്റെ കണ്ണുകൾ.. എല്ലാം അവൾക്ക് മുന്നിൽ തെളിഞ്ഞു..

അടക്കി പിടിച്ച പേടി വീണ്ടും പുറത്ത് ചാടി..

അവന്റെ ഓർമയിൽ ചുവന്നു പോയ കവിളുകൾ...
ജീവൻ.... അവളുടെ കോളേജിലെ സർ...

കുറച്ചു നാളുകളായി പിറകിൽ ഉണ്ട്..

ഒലിപ്പിച്ച് കൊണ്ട് പിറകിൽ നടക്കുന്നൊരു ചെത്തു പയ്യൻ അല്ലായിരുന്നു അവനെന്നു അവൾക്കും അറിയാം..

പക്ഷെ മനസ്സിൽ എന്തോ ഒരു പേടി...ഈ ഒരവസ്ഥയിൽ.. പഠിച്ചൊരു ജോലി വാങ്ങുക എന്നതിൽ കവിഞ്ഞു മറ്റൊന്നും മോഹിക്കാൻ മനസ്സിന് ധൈര്യം ഇല്ലാത്ത പോലെ..

ഉണ്ടായിരുന്ന ജോലിക്ക് പോവാതെ വീട്ടിൽ ഇരിക്കുന്ന ഏട്ടനൊരു ബാധ്യത കൂടി ആവാൻ വയ്യ..

ശിവാ.. കഴിഞ്ഞില്ലേ..

വീണ്ടും പുറത്തു നിന്നും രുദ്രന്റെ വിളി കേൾക്കുമ്പോൾ.. വിളി കേട്ട് കൊണ്ടവൾ ബാഗ് എടുത്തിട്ട് വേഗം പുറത്തേക്ക് നടന്നു..
പോട്ടെ മുത്തശ്ശി...

പോകും വഴി.... വിളിച്ചു പറയാനും മറന്നില്ല ശിവ..

ലക്ഷ്മി നീട്ടിയ ചോറ് പാത്രം വാങ്ങി ബാഗിലേക്ക് വെച്ചിട്ട് അവരെയും നോക്കി ഒന്ന് കണ്ണ് കൊണ്ട് യാത്ര പറഞ്ഞിട്ട് ഇറങ്ങിയവൾക്ക് പിറകെ... ലക്ഷ്മിയും വാതിൽ പടി വരെയും അവരും ചെന്നിരുന്നു..

ഒരുമിച്ച് പോകുന്ന മകനെയും മകളെയും കണ്ടിട്ട് അവരുടെ കണ്ണ് നിറഞ്ഞ് പോയിരുന്നു..

ഓർമകൾ കുത്തി നോവിക്കാൻ മത്സരിക്കും മുന്നേ... തിരിച്ചു അകത്തേക്ക് നടന്നിട്ട്.. ജോലികളിലേക്ക് ഊളി ഇട്ടു..

രക്ഷപെടാൻ എന്നത് പോലെ...

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ഫീസ് അടച്ചിട്ട്... രുദ്രൻ റസീപ്റ്റ് പോക്കറ്റിൽ ഇട്ടു കൊണ്ട് തിരികെ ബൈക്കിനരികിലേക്ക് നടന്നു വരുമ്പോൾ ശിവയും പോവാതെ അവിടെ തന്നെ ഉണ്ടായിരുന്നു..

നീ ക്ലാസ്സിൽ പോയില്ലേ..

അവൻ ചോദിച്ചു.. ഇല്ലെന്ന് തലയാട്ടി കൊണ്ടവൾ ചിരിച്ചു..

"ഫീസ് അടിച്ചിട്ടുണ്ട്.. ഇനി പോയിരുന്നു പഠിക്കാൻ നോക്ക് "

പറഞ്ഞു കൊണ്ടവൻ ബൈക്കിൽ കയറി..

പിന്നൊന്നും പറയാതെ ഓടിച്ചു പോയവന്റെ നേരെ നോക്കി പിന്നെയും ശിവ അവിടെ തന്നെ നിന്നിരുന്നു..

തന്റെ ഏട്ടനാണോ ശിവദ.. ഇപ്പൊ പോയത് "

തൊട്ടരികിലെ ചോദ്യം കെട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്..

ജീവൻ.. നിറഞ്ഞ ചിരിയോടെ അരികിൽ..

അവൾക്കുള്ളിൽ വെപ്രാളം നിറഞ്ഞു... വീണ്ടും.

"ശിവദ...

വീണ്ടും അവൻ വിളിക്കുമ്പോൾ അവളൊന്നു മൂളി..

"വാ...

അവിടെ തന്നെ നിൽക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കും എന്ന് അറിയാവുന്ന ജീവൻ അവളെ വിളിച്ചു..

വാടോ.. എന്തിനാ ഇത്രേം പേടി.

ജീവൻ ചിരിച്ചു കൊണ്ട് വിളിക്കുമ്പോൾ ചുറ്റും ഒന്ന് നോക്കിയിട്ട് ശിവദ അവനൊപ്പം നടന്നു തുടങ്ങി..

"എവിടെ ആയിരുന്നു.. മൂന്നാലു ദിവസം ആയിട്ട്.."

തല ചെരിച്ചു നോക്കി ചോദിക്കുന്നവനോട് എന്ത് ഉത്തരം പറയും എന്നറിയാതെ ശിവദ പേടിച്ചു..

അസുഖം വല്ലോം ആയിരുന്നോ "

ജീവൻ ചോദിക്കുമ്പോൾ ഒരു പിടി വള്ളി കിട്ടിയത് പോലെ ശിവ തലയാട്ടി കാണിച്ചു..

"ഇപ്പൊ ഓക്കേ ആയോ "

അതിനും അവൾ ഒന്ന് മൂളി..

"അത്യാവശ്യം സ്മാർട് ആയിരുന്നു ശിവദ... പെട്ടന്ന് ഇത് പോലൊരു മാറ്റം.. ഞാൻ ആണോടോ കാരണം "

തെല്ലൊരു കുറ്റബോധം ഉണ്ടായിരുന്നു അവന്റെ വാക്കിൽ..

അല്ലെന്നോ ആണെന്നോ പറഞ്ഞില്ല അവൾ..

"പറഞ്ഞല്ലോ ഞാൻ.. ഉത്തരം യെസ് എന്നായാലും നോ എന്നായാലും ധൈര്യത്തോടെ പറയാൻ തീർച്ചയായും ശിവദക്ക് അവകാശം ഉണ്ടെന്ന്... പിന്നെയും എന്താ "

"ദയവു ചെയ്തിട്ട് എന്നെ ഒന്ന് ഒഴിവാക്കി തന്നിട്ട് പോണം.. എനിക്കീ പ്രഷർ സഹിക്കാൻ വയ്യാഞ്ഞിട്ട... പ്ലീസ്.. ഇപ്പൊ ഒരു പ്രേമം... കല്യാണം എന്നൊന്നും ചിന്തിക്കാൻ ഉള്ള സിറ്റുവേഷൻ അല്ലെനിക്കും.."

ജീവനെ നോക്കി അത് പറയുമ്പോൾ ഉള്ളിൽ ഊറി കൂടിയ നിരാശയെ ശിവദ കണ്ടില്ലെന്ന് നടിച്ചു..

ഇതിങ്ങനെ അവസാനിക്കട്ടെ..

വിധി ഉണ്ടെങ്കിൽ ദൈവം കൂട്ടി യോജിപ്പിക്കട്ടെ..

അത്രയുമേ അവളപ്പോൾ കരുതിയൊള്ളു..

"തനിക്കെന്നെ ഒട്ടും ആസെപ്റ്റ് ചെയ്യാൻ ആവുന്നില്ലേ ടോ "

വേദന ആയിരുന്നു ജീവന്റെ സ്വരത്തിൽ..

അവനെത്ര കൊതിച്ചു പോയിരുന്നു എന്നതിന് തെളിവ് ആയിരുന്നു...

പറ ശിവദ.... അറിയാലോ.. പ്രണയിച്ചു നടക്കാൻ ഒന്നും അല്ലെടോ.. എന്റെ പാതിയാക്കാൻ ആണ് വിളിക്കുന്നത്.. ഒരു താലി കെട്ടി ഈ ജീവന്റെ ജീവനിൽ ചേർത്ത് വെക്കാനല്ലേ... എനിക്കത്ര ഇഷ്ടം ആയോണ്ടാല്ലേ ശിവദ "

പറയുമ്പോൾ പ്രണയം നുരയുന്ന അവന്റെ കണ്ണിലേക്കു നോക്കുബോൾ.. അവൾക്കുള്ളം വീണ്ടും വേദനിച്ചു...

"വീട്ടിൽ എതിർപ്പ് പറയും എന്നതാണോ തന്റെ പ്രോബ്ലം.. തന്റെ ഏട്ടനോട് ഞാൻ സംസാരിക്കാം.. പക്ഷെ എല്ലാത്തിനും മുന്നേ തന്റെ മനസ്സൊന്നു അറിയേണ്ടേ എനിക്ക്..."

ശിവാ... എന്തോ മറുപടി പറയാൻ തുടങ്ങും മുന്നേ.. അശ്വതി വിളിക്കുന്നത് കേട്ടപ്പോൾ രണ്ടാളും ഒരുമിച്ച് തിരിഞ്ഞു നോക്കി.

ശിവദയുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് അശ്വതി..

ഗുഡ്മോർണിംഗ് സർ... ജീവനെ കണ്ടപ്പോൾ അശ്വതി പെട്ടന്ന് പറഞ്ഞു..

ശിവദ ആശ്വാസത്തോടെയാണ്... അശ്വതിയെ നോക്കിയത് എങ്കിൽ... ജീവന്റെ കണ്ണിൽ നിരാശ ആയിരുന്നു..

ഗുഡ്മോർണിംഗ്... എന്നിട്ടും ചിരിച്ചു കൊണ്ട് തന്നെ ജീവൻ അശ്വതിയോട് പറഞ്ഞു..

ഒക്കെ എന്നാ... ബൈ "

ഇനിയും അവിടെ തുടരുന്നത് കൊണ്ട് പ്രതേകിച്ചു ഒന്നും ഇല്ലെന്ന് അറിയാവുന്ന ജീവൻ തിരികെ നടന്നു...

പോകും മുന്നേ... ശിവയെ ഒന്നൂടെ നോക്കി.

അവൾ പക്ഷെ മുഖം തിരിച്ചു കളഞ്ഞു...

വീണ്ടും... "

അശ്വതി ജീവൻ പോയ വഴിയേ നോക്കി കൊണ്ട് ശിവദയോട് ചോദിച്ചു..

അതേ എന്നവൾ തലയാട്ടി കാണിച്ചു..

"യെസ് എന്നങ്ങോട്ട് പറയെടി ശിവാ.. ഈ കോളേജിൽ അങ്ങേർക്ക് എത്ര പെൺപിള്ളേർ ആരാധകരായി ഉണ്ട്.. എന്നിട്ടും അങ്ങേർക്ക് വേണ്ടത്... നിന്നെ.. ലക്കി ആണെന്ന് കരുതിക്കോ നീ "

അശ്വതി പറയുബോൾ... ഒരു വരണ്ട ചിരിയോടെ ശിവ തിരിഞ്ഞു നടന്നു...

"ശെരിക്കും എന്താ നിന്റെ പ്രശ്നം... നിനക്കും സാറിനെ ഇഷ്ടമാണ് എന്നെനിക്ക് അറിയാം "

അശ്വതി പറയുമ്പോൾ ശിവ ഒന്ന് ചിരിച്ചു...

എല്ലാം അറിയാവുന്ന നീ തന്നെ ഇങ്ങനെ ചോദിക്കല്ലേ അശ്വതി "

ശിവ അത് പറയുബോൾ ആ വാക്കിലെ വേദന തിരിച്ചറിയാൻ കഴിഞ്ഞത് കൊണ്ടായിരിക്കും.. അശ്വതി പിന്നൊരു ചോദ്യതിനിട കൊടുക്കാതെ അവളോടൊപ്പം നടന്നു...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അച്ഛൻ എന്നതാ ഒന്നും മിണ്ടാതെ.. അവൻ അങ്ങനെ മിടുക്കനായി പൊയ്ക്കോട്ടേ എന്നാണോ "

ജെറിൻ ചോദിക്കുമ്പോൾ സ്റ്റീഫൻ നിഗൂഢമായി ഒന്ന് ചിരിച്ചിട്ട് അവന്റെ നേരെ നോക്കി..

രുദ്രൻ പറഞ്ഞിട്ട് പോയതെല്ലാം തികട്ടി വരുന്നതിന്റെ ദേഷ്യം ജെറിന്റെ വാക്കിൽ ഉണ്ടായിരുന്നു..

അതിനൊപ്പം സ്റ്റീഫന്റെ ചിരി കൂടി ആയപ്പോൾ അവൻ ദേഷ്യം കടിച്ചു പിടിച്ചു..

"ഏതൊരു കാര്യവും ചെയ്യും മുന്നേ അതിനെ കുറിച്ച് നന്നായി ആലോചിച്ചു വേണം ചെയ്യാൻ... എടുത്തു ചാടി ഒന്നും ചെയ്യരുത്... അത് നാശത്തിലെ അവസാനിക്കൂ.. മനസ്സിലായോ "

സ്റ്റീഫൻ ജെറിയെ നോക്കി ചോദിച്ചു..

ഒന്നുമില്ലായ്മയിൽ നിന്നും നിന്റെ മുന്നിൽ എല്ലാം നേടിയിട്ട് നിൽക്കുന്ന എന്റെ വിജയമന്ത്രം ആണത് മോനെ

അൽപ്പം അഹങ്കാരം ഉണ്ടായിരുന്നു ഇപ്രാവശ്യം സ്റ്റീഫൻ അത് പറയുബോൾ..

ജെറിൻ ഒന്നും മിണ്ടാതെ നിന്നു..

തിരിച്ചടി കൊടുക്കുമ്പോൾ അത് അവരൊരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ വേണം കൊടുക്കാൻ... "

കഴുകൻ കണ്ണോടെ സ്റ്റീഫൻ അത് പറയുബോൾ... ജെറിന്റെ മുഖത്തും ചിരി ഉണ്ടായിരുന്നു..

"അഞ്ജലിയെ വെച്ചല്ലേ അവൻ കളിക്കാൻ തുടങ്ങിയത്... അതേ വഴിയിൽ തന്നെ അവനും മറുപടി കൊടുത്താലോ.. അവനുമില്ലേ ഒരു പെങ്ങൾ "

തല ചെരിച്ചു കൊണ്ട് ജെറിനെ നോക്കി സ്റ്റീഫൻ അത് ചോദിക്കുബോൾ അവന്റെ കണ്ണുകൾ തിളങ്ങി..

"പക്ഷെ നമ്മൾ കൊടുക്കുന്ന സമ്മാനം... അവന്റെ പെങ്ങളെ ഒരായുസ്സ് മുഴുവനും സ്നേഹിക്കാൻ പറ്റുന്ന തരത്തിൽ ഉള്ളതാവട്ടെ.. മനസ്സിലായോ "

ഉള്ളിലെ പ്രതീക്ഷകൾക്ക് അൽപ്പം മങ്ങൽ വന്നെങ്കിലും ജെറിൻ തലയാട്ടി കാണിച്ചു..

ജസ്റ്റിനെ ഒന്ന് വിളിക്ക് നീ.. നാളെ തന്നെ ഇങ്ങോട്ട് പുറപ്പെടാൻ റെഡിയായി നിൽക്കാൻ പറ അവനോട് "

അവസാനവാക്കെന്നോനം അത് പറഞ്ഞിട്ട് സ്റ്റീഫൻ തിരിഞ്ഞു നടന്നു..

ആ പറച്ചിൽ കേട്ടപ്പോൾ.. ജെറിന്റെ കണ്ണുകൾ ഒന്നൂടെ വിടർന്നു പോയിരുന്നു..
❤️❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

തിരികെ വീട്ടിൽ എത്തിയിട്ടും അഞ്ജലിയുടെ മനസ്സിൽ അത് തന്നെ ആയിരുന്നു ചിന്ത..

എങ്ങനെ രുദ്രനെ കൊണ്ട് തിരിക്കെയാ ജോലിയിലേക്ക് തന്നെ എത്തിക്കും..

പ്രതികാരം എന്നും പറഞ്ഞു കൊണ്ട് സ്വയം നശിക്കാൻ വിടാതെ.... എങ്ങനെ അവനിലെ ആ പോലീസ് ഓഫീസറെ തിരിച്ചു പിടിക്കും..

സെറയോട് വല്ല്യ ഡയലോഗ് ഒക്കെ പറഞ്ഞു എങ്കിലും അതെങ്ങനെ നടത്തും എന്നതിന് അവൾക്ക് മുന്നിൽ ഉത്തരം ഇല്ലായിരുന്നു അപ്പോഴും...

പക്ഷെ തിരികെ അവനെ കൊണ്ട് വരണം എന്നത് മാത്രം അപ്പോഴും അവൾ വിട്ടു കളഞ്ഞില്ല..

കുളിയെല്ലാം കഴിഞ്ഞു താഴെ എത്തി... റീത്തയുടെ അരികിൽ ചായക്ക് വേണ്ടി ഇരിക്കുമ്പോഴും.. തലേന്നത്തെ മങ്ങൽ വിടാത്ത അമ്മയുടെ മുഖത്തേക്ക് അഞ്ജലി പാളി നോക്കി..

ഒരു തരം നിസ്സഹായതയുടെ മങ്ങൽ ആണോ അത്..

അഞ്‌ജലിക്ക് ഉള്ളിലൂടെ ആ ചോദ്യം പാഞ്ഞു..

അമ്മാ... അവൾ വിളിക്കുമ്പോൾ ഒന്ന് മൂളിയതല്ലാതെ റീത്ത നോക്കിയത് കൂടിയില്ല..

"അമ്മയത് ഇനിയും വിട്ടില്ലേ..."

വീണ്ടും അഞ്ജലി ചോദിക്കുമ്പോൾ... റീത്ത അവളെ ഒന്ന് നോക്കി..

"കഴിച്ചിട്ട് പോ അഞ്ജു "

അതും പറഞ്ഞിട്ട് അവർ തിരികെ ചെയ്യുന്ന ജോലിയിൽ തന്നെ ശ്രദ്ധിച്ചു..

അമ്മാ... വീണ്ടും അഞ്ജലി വിളിക്കുബോൾ തിരിഞ്ഞു നോക്കാതെ തന്നെ റീത്ത വിളി കേട്ടു..

"ഞാൻ നാളെ ജോസ് അങ്കിളിന്റെ വീട്ടിൽ ഒന്ന് പൊയ്ക്കോട്ടേ "

എന്തൊക്കെയോ തീരുമാനം എടുത്തത് പോലുള്ള അവളുടെ ചോദ്യം കേട്ടിട്ടാണ് റീത്ത അമ്പരപ്പോടെ അവളെ നോക്കിയത്..

പറ... പൊയ്ക്കോട്ടേ "

വീണ്ടും അവൾ ചോദിച്ചു..

"ഇതെന്താ ഇപ്പൊ പെട്ടന്ന് ഇങ്ങനൊക്കെ തോന്നാൻ.. സത്യം പറഞ്ഞോ അഞ്ജു... എന്താ നിന്റെ ഉദ്ദേശം "

റീത്ത കണ്ണുരുട്ടി കൊണ്ട് ചോദിച്ചു...

"എനിക്ക് ജോസ് അങ്കിളിനെ ഒന്ന് കാണാൻ തോന്നിയത് ഇത്രേം വലിയ തെറ്റാണോ അമ്മാ "

അഞ്ജലി ചിരിച്ചു കൊണ്ട് ചോദിച്ചു..

"വേണ്ട അഞ്ജു.. നിന്റെ അച്ഛന്റെ കണ്ണിൽ അത് വലിയൊരു തെറ്റാണ്.. ഞാൻ പറഞ്ഞു വിട്ടതാണ് എന്ന് വരെയും പറഞ്ഞു കളയും.. നീ വെറുതെ ഓരോ വയ്യാ വേലി ഉണ്ടാക്കാതെ എഴുന്നേറ്റു പോയെ.. ഇതൊക്കെ ഇങ്ങനെ തന്നെ നിൽക്കട്ടെ.."

ഉള്ളിലെ നിരാശ മുഴുവനും ഉണ്ടായിരുന്നു അന്നേരം റീത്തയുടെ സ്വരം നിറയെ..

അഞ്ജലി പിന്നൊന്നും പറയാൻ നിൽക്കാതെ എഴുന്നേറ്റു പോന്നു...

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ഇനി എന്താടാ നിന്റെ ഉദ്ദേശം... "

രുദ്രനെ നോക്കി സലീം ആണ് ചോദിക്കുമ്പോൾ അവനൊന്നും മിണ്ടിയില്ല..
പക്ഷെ കല്ലിച്ച ആ മുഖം നിറയെ അവനുള്ളിൽ ശക്തമായ ഒരു തീരുമാനം ഉണ്ടെന്ന് ഉറപ്പായിരുന്നു..

സ്റ്റീഫനും മകനും വന്നിരുന്നു... "

കിടപ്പിൽ നിന്നും എഴുന്നേറ്റു ഇരുന്നു കൊണ്ടു രുദ്രൻ പറയുമ്പോൾ മൂന്നാളും അവന്റെ നേരെ നോക്കി..

"എന്നിട്ടെന്താഡാ പറഞ്ഞേ "

റെജിയാണ് ചോദിച്ചത്..

"പ്രതേകിച്ചു ഒന്നും അല്ല.. അയാളുടെ കുറെ വമ്പത്തരം പറഞ്ഞു.. അയാൾക്ക് വഴിയിൽ ഉണ്ടാവരുത്.. എന്റെ നല്ലതിനല്ല അങ്ങനെയൊക്കെ.. ഭീഷണി "

പുച്ഛത്തോടെയാണ് രുദ്രൻ അത് പറഞ്ഞത്..

"പേടിച്ചിട്ടൊന്നും അല്ലടാ രുദ്ര... അയാൾ ഒരു അല..വലാതി ആണെന്ന് നമ്മുക്ക് അറിയാമല്ലോ.. എന്തും ചെയ്യാൻ മടിയില്ലാത്ത വെറും മൃഗം... അയാളോട് എതിരെ നിൽക്കുമ്പോൾ നമ്മൾക്കും അതേ വിലയല്ലേ ഉള്ളത്... വേണോ ഡാ "

സലീം വീണ്ടും ചോദിച്ചു.

"എന്റെ അച്ഛന്റെ പേര് സേതു മാധവൻ എന്നാണ്..."

അതും പറഞ്ഞിട്ട് രുദ്രൻ എണീറ്റു..

"നഷ്ടപെടാൻ നമ്മുക്ക് മുന്നിൽ ഇനിയും ഒരുപാടുണ്ട് രുദ്ര.. എടുത്തു ചാടി ഓരോന്നു ചെയ്യുന്നതിലും നല്ലത്.. നല്ലൊരു അവസരം കിട്ടാൻ വേണ്ടി അൽപ്പം കാത്തിരിക്കുന്നതല്ലേ ഡാ.. കേട്ടിട്ടില്ലേ നീ.. നല്ലൊരു പോരാളി.. നല്ലൊരു ക്ഷമാശീലൻ കൂടി ആയിരിക്കും എന്നത് "

റെജിയുടെ ഓർമപെടുത്തൽ.. കേട്ടിട്ട് യാതൊന്നും മിണ്ടാതെ തിരികെ നടക്കുന്നവനെ ഒരു ദീർഘനിശ്വസത്തോടെ നോക്കി അവരും ഇരുന്നു...

💞💞💞💞💞💞💞💞💞💞💞💞💞💞💞

നീ എനിക്ക് രുദ്രന്റെ നമ്പർ ഒന്ന് സെൻറ് ചെയ്തെ "

വാട്‌സാപ്പിൽ അഞ്ജലിയുടെ മെസേജ് കണ്ടതും സേറയുടെ നെറ്റി ചുളിഞ്ഞു..

ഇവളിത് എന്ത് ഭാവിച്ച പടച്ചോനെ..

കണ്ടതിലെ തെറ്റൊന്നും അല്ലെന്നുറപ്പിക്കാൻ സേറ ഒന്നൂടെ ആ മെസ്സേജ് നോക്കി..

സംഭവം അത് തന്നെ..

നമ്പർ സെൻറ് ചെയ്യുന്നതിലും മുൻപ് അവൾ അഞ്ജലിയുടെ നമ്പറിൽ വിളിച്ചു..

"നിനക്കെന്തിനാ അഞ്ജലി രുദ്രേട്ടൻറെ നമ്പർ "

ഫോൺ എടുത്തതും യാതൊരു മുഖവുരയും കൂടാതെ സേറ ചോദിച്ചു..

"അതൊക്കെ പറയാം. നീ ആദ്യം നമ്പർ ഇടെടി "

അഞ്ജലി ആവിശ്യപെട്ടു..

"പറ്റില്ല.. കാര്യം പറയാതെ ഞാൻ അത് തരില്ല അഞ്ജലി "

സേറയും കടുപ്പത്തിൽ തന്നെ പറഞ്ഞു..

ഉറപ്പാണോ... അഞ്ജലിയുടെ ചോദ്യത്തിനു അയവൊട്ടും കുറയാതെ സേറ അതേ എന്ന് ഉത്തരം പറയുമ്പോൾ അഞ്ജലി ഒരു നിമിഷം മിണ്ടാതെ ഇരുന്നു..

"നീ പറഞ്ഞത് പോലെ.. നിങ്ങളുടെ നാടിന്റെ മൊത്തം ആഗ്രഹം പോലെ.. നിങ്ങളുടെ പ്രിയപ്പെട്ട രുദ്രനെ ജോലിയിലേക്ക് തിരികെ എത്തിക്കാൻ ഈ അഞ്ജലിയുടെ വക ഒരു സൈക്കിളോടിക്കൽ മൂവ്മെന്റ് "

ആവേശത്തിൽ അഞ്ജലി അത് പറയുമ്പോൾ സേറയുടെ നെറ്റി ചുളിഞ്ഞു..

"എന്തോന്ന് "

അവൾ വീണ്ടും ചോദിച്ചു..

"സത്യം.. എനിക്ക് തോന്നുന്നു... അയാൾ ഇങ്ങനെ നടക്കേണ്ടവൻ അല്ല.. നല്ല എഫിഷൻസി ഉള്ളൊരു പോലിസ് ഓഫീസർ അയാൾക്കുള്ളിൽ ഒളിച്ചു കിടപ്പുണ്ട്.. നമ്മുക്കത് പുറത്ത് കൊണ്ടു വരണ്ടേ സേറ.."

വീണ്ടും അഞ്ജലി ചോദിക്കുമ്പോൾ സേറയിൽ ഒരു വേദന നിറഞ്ഞ ചിരി ഉണ്ടായിരുന്നു...

"അതൊന്നും നടക്കില്ല അഞ്ജലി... രുദ്രേട്ടനോട് ഇതെല്ലാം ഏതെല്ലാം വിധത്തിൽ എത്രയോ ആളുകൾ പറഞ്ഞതാ.. അന്നൊന്നും നടന്നിട്ടില്ല.. പിന്നെയാണോ ഒരു പരിജയവും ഇല്ലാത്ത നീ പറയുന്നത് കേൾക്കാൻ പോവുന്നത്.. നീ ഒന്ന് പോയെ... അതൊന്നും നടക്കാൻ പോണില്ല.."

സേറ നിരാശയിൽ ആണ് പറഞ്ഞത്..

"നേടുമെന്ന് ഉറപ്പുണ്ടേൽ ഒരു നക്ഷത്രവും ഒരുപാട് അകലെ അല്ലെന്ന് വിശ്വസിക്കുന്നവളാ സേറ ഞാൻ.. അത് കൊണ്ടു തന്നെ നടക്കും എന്ന് നല്ല ഉറപ്പുണ്ട്.. പിന്നെ പുള്ളിയെ നേരിടുന്ന രീതിയിൽ വെത്യാസം വേണം എന്ന് മാത്രം.. അത് നീ എനിക്ക് വിട്ടേക്ക്.. "

അഞ്ജലിയുടെ ആത്മ വിശ്വാസം സേറയുടെ മനസ്സിൽ യാതൊരു ചലനവും വരുത്തിയില്ല..

അവൾക്കറിയാം രുദ്രന്റെ മനസ്സിന്റെ ഉറപ്പ്.. വേദന.. എല്ലാം..

"അഞ്ജലി.. ഞാൻ വീണ്ടും പറയുന്നു.. നീ വെറുതെ ഓരോന്ന് കാണിച്ചു കൂട്ടി രുദ്രേട്ടനെ കൂടുതൽ വിഷമിപ്പിക്കാൻ നോക്കരുത്.. ഒരുപാട് അനുഭവിച്ചിട്ടുണ്ട് ആ പാവം "

സേറ ഒന്നൂടെ ഓർമിപ്പിച്ചു..

"ഇല്ലെടി.. ഞാൻ നിന്റെ രുദ്രേട്ടനെ നുള്ളി നോവിക്ക കൂടി ഇല്ല... പിന്നെ ഞങ്ങൾ തമ്മിൽ പരിചയം ഇല്ലെന്ന് പറയല്ലേ നീ.. അവനാണ് എന്നെ കിഡ്നാപ്പ് ചെയ്തു കൊണ്ടു പോയവൻ "

കവിളിൽ തടവി അഞ്ജലി പറഞ്ഞു..

"ഓ.. അത് നീ ഉണ്ടാക്കിയ കഥയല്ലേ "

സേറ പുച്ഛത്തോടെ പറയുമ്പോൾ... അഞ്ജലിയുടെ മുഖം കൂർത്ത് വന്നിരുന്നു..

നീ നമ്പർ തരുമോ ഇല്ല്യോ.. അത് പറ.. ഇല്ലെങ്കിൽ എനിക്ക് വേറെ വഴി നോക്കാലോ "ഒടുവിൽ ദേഷ്യത്തോടെ അഞ്ജലി പറയുമ്പോൾ ഒക്കെ എന്ന് പറഞ്ഞിട്ട് സേറ ഫോൺ കട്ട് ചെയ്തു..

അപ്പോഴും അഞ്‌ജലിക്ക് അറിയില്ലായിരുന്നു..

ചെയ്യുന്നത് ശെരിയോ തെറ്റോ എന്നത്.. അവനിൽ ഒരു മാറ്റം വേണം എന്ന് മാത്രം ആയിരുന്നു അപ്പോൾ അവളുടെ ആഗ്രഹം..
അതെന്തിന് എന്ന് ചോദിച്ചാൽ... അതിനും അവൾക്ക് മുന്നിൽ ഉത്തരം ഇല്ല..

ആലോചനക്കിടയിൽ തന്നെ ഫോണിൽ മെസേജ് ടൂൺ കേട്ടിരുന്നു..

സേറ നമ്പർ സെന്റ് ചെയ്തതാണ്..

സൂക്ഷിച്ചോ... എന്നൊരു വാണിങ് കൂടി ഉണ്ട് അവളുടെ..

അഞ്ജലി ചിരിച്ചു കൊണ്ടു തന്നെ ആ നമ്പർ സേവ് ചെയ്തു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story