രൗദ്രം ❤️: ഭാഗം 13

raudram

രചന: ജിഫ്‌ന നിസാർ

കേളേജിൽ എത്തും മുന്നേ തന്നെ അഞ്ജലി കണ്ടിരുന്നു... വേവലാതിയോടെ ഗേറ്റിലേക്ക് ഉറ്റു നോക്കി ഇരിക്കുന്ന സേറയെ..

മറ്റു രണ്ടു കീടങ്ങളും വന്നിട്ടില്ല..

"അഞ്ജലി... നീ വിളിച്ചോ.. രുദ്രേട്ടനെ കിട്ടിയോ.. എന്താ പറഞ്ഞത്.. ഷൗട്ട് ചെയ്‌തോ... നീ എന്താ പറഞ്ഞത് "

ഓടി വന്നിട്ട് മുന്നിൽ നിന്നും കിതച്ചു കൊണ്ടു... ചോദ്യങ്ങളുടെ കെട്ടഴിക്കുന്ന സേറയെ അഞ്ജലി ചിരിച്ചു കൊണ്ടാണ് നോക്കിയത്..

ആദ്യം നീ ഒന്ന് ശ്വാസം വിടെടി സേറ "

സ്കൂട്ടി നിർത്തുന്നതിന്റെ ഇടയിൽ അഞ്ജലി പറയുമ്പോൾ സേറയുടെ മുഖം കൂർത്തു..

"നിന്ന് ഇളിക്കാണ്ട് കാര്യം പറയെന്റെ പെണ്ണെ.. ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല.. നിന്റെ കാര്യം ഓർത്തിട്ട്..."

സേറ പറയുന്നത് സത്യമാണെന്ന് തിളക്കം മാഞ്ഞു തുടങ്ങിയ അവളുടെ കണ്ണുകൾ വിളിച്ചു പറഞ്ഞിരുന്നു..

"നീ ഇത്രേം ടെൻഷൻ ആവേണ്ട കാര്യം ഒന്നുല്ല സേറ.. ഒറ്റ ദിവസം കൊണ്ടു നിന്റെ രുദ്രേട്ടൻ നേരെ ആവാനുള്ള മാജിക് ഒന്നും എനിക്ക് അറിയില്ല.. പക്ഷെ എനിക്കുറപ്പുണ്ട്... അയാളെ ഈ അവസ്ഥയിൽ നിന്നും പുറത്ത് കൊണ്ടു വരാം എന്നതിൽ "

വണ്ടിയിൽ നിന്നും ബാഗ് വലിച്ചെടുത്തു കൊണ്ടു അഞ്ജലി പറയുമ്പോൾ സേറയുടെ മുഖം അൽപ്പം തെളിഞ്ഞു..

"നീ ആരാണ് എന്ന് ചോദിച്ചില്ലേ അഞ്ജലി..."

സേറ വീണ്ടും ചോദിച്ചു..

"പിന്നെ ചോദിക്കില്ലേ സേറ.. അമ്മാതിരി ഡയലോഗ് അല്ലായിരുന്നോ ഞാൻ "

ഒറ്റ കണ്ണിറുക്കി കൊണ്ടു അഞ്ജലി പറയുമ്പോൾ... സേറയുടെ മുഖം വീണ്ടും പേടി നിറഞ്ഞ് കണ്ടു..

എന്നിട്ട് നീ എന്താ പറഞ്ഞത്.. പടച്ചോനെ.. നമ്പർ ഞാനാ തന്നത് എന്നെങ്ങാനും രുദ്രേട്ടൻ അറിഞ്ഞ.. തീർന്നു "

തട്ടം വലിച്ചിട്ടു കൊണ്ടു സേറ അത് പറയുമ്പോൾ അഞ്ജലി അവളെ നോക്കി ചിരിച്ചു..

നിനക്ക് പിന്നെ എല്ലാം തമാശ അല്ലേ..അഞ്ജലിയെ നോക്കി സേറ കണ്ണുരുട്ടി..

"എല്ലാം എനിക്ക് തമാശയാണേലും.. ഇത് ഞാൻ സീരിയസ് ആയിട്ടാണ് സേറ... അറ്റം കാണാതെ.. അടങ്ങില്ല... ഒന്നല്ലങ്കിൽ രുദ്രൻ പഴയ രീതിയിലേക്ക് വരും.. അല്ലെങ്കിൽ...."

നീ ആരാണ് എന്ന് തേടി പിടിച്ചു വന്നിട്ട് നിന്നെ രുദ്രേട്ടൻ ചവിട്ടി കൂട്ടി പോവും.. അതുറപ്പാ "

അഞ്ജലി പറയാൻ വന്നത് സേറ പൂരിപ്പിച്ചു കൊടുത്തു..

"നിന്റെ കരിനാക്ക് വളച്ചിട്ട് ഒന്നും പറയാതെടി "

അഞ്ജലി അവളുടെ തോളിൽ ഒരു അടി കൊടുത്തു കൊണ്ടു പറഞ്ഞു...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

നീ കാര്യം പറഞ്ഞിട്ട് ചൂടാവെന്റെ രുദ്ര "

കുറെ നേരമായി ഉറഞ്ഞു തുള്ളി നിൽക്കുന്ന രുദ്രനോട് സലീം പറയുമ്പോൾ അവൻ ഒന്ന് അടങ്ങി..

അതൊന്നും ഇല്ല..

അവരെ നോക്കാതെ അവൻ പറഞ്ഞു..

ഒന്നും ഇല്ലാതെയാണോ നീ ഇത്രേം നേരം ഇവിടെ കിടന്നു തുള്ളിയത്... ദേഷ്യം നിനക്ക് മാത്രം അല്ല വരുന്നത്... "

റെജി ദേഷ്യത്തോടെ തന്നെ പറഞ്ഞു....

"ഇന്നലെ രാത്രി എന്റെ ഫോണിലേക്കു ഒരുത്തി വിളിച്ചു..."

ഇത്തിരി നേരം മിണ്ടാതെ ഇരുന്നിട്ടാണ് രുദ്രൻ പറഞ്ഞു തുടങ്ങിയത്..

സലീമും റെജിയും പരസ്പരം നോക്കി..

"അവൾക്ക് എന്നെ ശെരിക്കും അറിയില്ല... ഞാൻ ഭീരുവാണ് പോലും... പേടിച്ചിട്ടാണ് ജോലിക്ക് ഉപേക്ഷിച്ചു വീട്ടിൽ ഇരിക്കുന്നത്... എന്റെ അച്ഛന്റെ പേരിനൊരു കളങ്കം ആണ് ഈ രുദ്രൻ എന്നൊക്കെ പറഞ്ഞു. "

രുദ്രൻ വീണ്ടും ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു...

"അതാരാ എന്ന് കണ്ടു പിടിക്കും വരെയും എന്റെ മനസ്സിനൊരു ശാന്തത കിട്ടില്ല "

"അല്ല... വിളിച്ചത് ഇനി ആരായാലും പറഞ്ഞത് ശെരി തന്നെയല്ലേ.. സേതു ഏട്ടന് ഒത്തിരി സന്തോഷം നൽകുന്ന കാര്യം ആണല്ലോ നീ ചെയ്തു കൂട്ടുന്ന ഓരോന്നും... പറയാൻ നിനക്ക് മുന്നിൽ ഒരുപാട് ന്യായം ഉണ്ടാവും രുദ്ര.. എന്നും കരുതി എല്ലാവർക്കും അത് അങ്ങനെ ആവണം എന്നില്ലല്ലോ..

റെജി പറയുബോൾ രുദ്രൻ ദേഷ്യത്തോടെ അവന്റെ നേരെ നോക്കി..

"ഓ.. ഇനി നീ കൂടി തുടങ്ങിക്കോ "

റെജിയെ നോക്കി അവൻ പറഞ്ഞു..

"എല്ലാവരും പറയുന്നതാ നിനക്ക് പ്രശ്നം.. നീ ചെയ്യുന്നത് വളരെ നല്ലൊരു കാര്യം അല്ലേ.. എല്ലാവർക്കും സന്തോഷം കൊണ്ടു വീർപ്പു മുട്ടുന്നത്.. ആ പെണ്ണ് വിളിച്ചു പറഞ്ഞത് സത്യം തന്നെയാ.. നീ ഒരു ഭീരുവിനെ പോലെ തോറ്റു മടങ്ങിയില്ലേ.. സേതുവേട്ടൻ ഏതെങ്കിലും പ്രശ്നം വരുമ്പോൾ നെഞ്ചും വിരിച്ചു കൊണ്ടു അതിന് മുന്നിലേക്ക് ഇറങ്ങി നിൽക്കാറുള്ളത് നീയും കണ്ടിട്ടില്ലേ... അല്ലാതെ എപ്പോഴേലും തോറ്റോടിയത് നീ കണ്ടിട്ടുണ്ടോ.. അതാണ്... അങ്ങനാണ്.. ധീരൻമാർ.. അങ്ങനെ നോക്കുമ്പോ നീ ഭീരു തന്നെ അല്ലേ രുദ്ര "

യാതൊരു കൂസലും കൂടാതെ റെജി പറഞ്ഞു..

രുദ്രന്റെ കണ്ണിലും മുഖത്തും ദേഷ്യം നിറഞ്ഞു കവിഞ്ഞിരുന്നു അത് കേൾക്കുമ്പോൾ..

'പറയുന്നത് കൊണ്ടൊന്നും തോന്നരുത് രുദ്ര..നീ ഞങ്ങളുടെ കൂട്ടുകാരൻ ആണെന്ന് പറയാൻ ഉള്ള അഭിമാനം ഇപ്പൊ ഇല്ല... നീ തന്നെ സ്വയം പടച്ചൊരു മൂട് പടത്തിനുള്ളിൽ നിന്നും ഇറങ്ങി വരാതെ നിനക്കൊരു രക്ഷയും ഇനി ഉണ്ടാവില്ല "

റെജി അതൂടെ പറഞ്ഞപ്പോൾ പിന്നൊന്നും കേൾക്കാൻ നിൽക്കാതെ പെട്ടന്ന് എഴുന്നേറ്റു കൊണ്ടു രുദ്രൻ വണ്ടിയിൽ കയറി പോകുമ്പോൾ വേദനയോടെ റെജി അത് നോക്കി..

'വേണ്ടായിരുന്നു റെജി... അവനിപ്പോ സങ്കടമായി കാണും ".
സലീം പറഞ്ഞു..

"എനിക്കറിയാം സലീമേ അത്.. പക്ഷെ ജീവിതത്തിൽ മുഴുവനും ഇതേ ഭാവത്തിൽ നമ്മുക്കവനെ കാണേണ്ടി വരും.. ഇനിയും നമ്മൾ അവന്റെ താളത്തില് തുള്ളിയ.. എല്ലാത്തിനും ഒരു മാറ്റം വേണ്ടേ ഇനിയെങ്കിലും..."

റെജി പറയുമ്പോൾ സലീമും തലയാട്ടി..

"സങ്കടം അവന് മാത്രം അല്ലടാ.. നമ്മൾക്ക് എല്ലാർക്കും ഇല്ലേ... "

പറഞ്ഞിട്ട് റെജി എഴുന്നേറ്റു...

പോവാ.. വാ.. നാളെ ജോലിക്ക് പോണ്ടതല്ലേ 

സലീമും...അവനൊപ്പം എഴുന്നേറ്റു നടന്നു..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു ജസ്റ്റിൻ..

മുന്നിൽ വന്നു നിൽക്കുന്നവനോട് സ്റ്റീഫൻ ചോദിച്ചു..

പെർഫെക്ട് ഒക്കെ അങ്കിൾ "

ജസ്റ്റിൻ കൈ വിരൽ ഉയർത്തി കാണിച്ചു കൊണ്ടു പറഞ്ഞു...

സ്റ്റീഫന്റെ മുഖം തെളിഞ്ഞു..

"നിന്നേ.. വിളിപ്പിച്ചത്...

സ്റ്റീഫൻ അവന്റെ മുന്നിൽ വന്നു നിന്നിട്ട് പറയുമ്പോൾ ജസ്റ്റിൻ ഒന്ന് ചിരിച്ചു കൊണ്ടു താടി ഉഴിഞ്ഞു...

"എനിക്കറിയാം അങ്കിൾ... ജെറി പറഞ്ഞു.

അത് പറയുമ്പോൾ അവന്റെ മുഖം ഒന്നൂടെ തിളങ്ങി..

ഡ്രിം ചെയ്തു വെച്ച താടിയിലൂടെ അവന്റെ വിരൽ ഓടി നടന്നു..

ചിരിക്കുമ്പോൾ കവിളിൽ കാണുന്ന ആ നുണ കുഴിയിലാണ് അവന്റെ ഭംഗി...

ചുരുണ്ട മുടികൾക്ക് മീതെ ഒരു കൂളിംഗ് ഗ്ലാസ്‌ കയറ്റി വെച്ചിട്ടുണ്ട്..

ഫുൾ കയ്യുള്ള ബനിയന്റെ കൈ തൊരുത് വെച്ചിട്ടുണ്ട്..

കഴുത്തിൽ ചുറ്റി കിടക്കുന്ന മാലയുടെ തിളക്കം...

"അച്ഛൻ ഇനി കൂടുതൽ വിശദീകരണം കൊടുത്തു ബുദ്ധിമുട്ടണ്ട... അവനോട് ഞാൻ എല്ലാം പറഞ്ഞു.. ഇനി അവൻ നോക്കിക്കോളും... രുദ്രനുള്ള ഫസ്റ്റ് മീറ്റപ്പ്... അതിവൻ ഭംഗിയായി ചെയ്‌തോളും.. അവന്റെ പെങ്ങളുടെ ചെക്കന്റെ റോളിൽ "

ജെറിൻ വന്നു പറയുബോൾ ചിരിച്ചു കൊണ്ടു സ്റ്റീഫൻ ജസ്റ്റിനെ നോക്കി..

അവനൊന്നു കണ്ണടച്ച് കാണിച്ചു..

"ഇനി നീ ജസ്റ്റിൻ അല്ലേടാ...ആദിത്...ഡോക്ടർ ആദിത് വർമ.. രുദ്രന്റെ കുഞ്ഞി പെങ്ങൾ... ശിവദയെ വിവാഹം കഴിക്കാൻ മോഹിച്ചു നടക്കുന്ന ഒരു പാവം അമ്പലവാസി ഡോക്ടർ പയ്യൻ "

അവന്റെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ടു ജെറിൻ അത് പറയുമ്പോൾ... സ്റ്റീഫന്റെ കണ്ണുകൾ ഇരയെ കൈയ്യിൽ കിട്ടിയ ചെന്നായുടേത് പോലെ തിളങ്ങുണ്ടായിരുന്നു..

💞💞💞💞💞💞💞💞💞💞💞💞💞💞💞💞

സാറിന്റെ നോട്ടം കണ്ടിട്ട് വല്ലാത്തൊരു പ്രയാസം ശിവാ "

ക്ലാസ് കഴിഞ്ഞു ശിവദയെ ഒന്ന് നോക്കി ചിരിച്ചു കൊണ്ടു ഇറങ്ങി പോകുന്ന ജീവനെ നോക്കി അവിടുള്ളവർ മുഴുവനും ചിരിക്കുന്നുണ്ട്..

വിളറി വെളുത്ത മുഖം കുനിഞ്ഞു കൊണ്ടിരിക്കുന്ന ശിവയോട് അശ്വതി അത് കൂടി പറയുമ്പോൾ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി.. ശിവദ.

"പ്രേമിച്ചു നടക്കാനൊന്നും അല്ലെന്റെ ശിവ... വീട്ടിൽ വന്നു സംസാരിക്കട്ടെ എന്ന് സർ ചോദിച്ചപ്പോൾ അതിനെങ്കിലും ഒക്കെ പറഞ്ഞൂടെ നിനക്ക്.."

അശ്വതി വീണ്ടും പറഞ്ഞു..

"അതൊന്നും ഇപ്പൊ നടകില്ലെടി അച്ചു... നിനക്കറിയില്ലേ ഏട്ടന്റെ കാര്യം... ഇപ്പൊ എങ്ങനെ എങ്കിലും പഠനം പൂർത്തിയായി ഒന്നിറങ്ങി പോയ മതി എന്ന് മാത്രം ആണ് എന്റെ മനസ്സിൽ "

വേദനയോടെ തന്നെ അത് പറയുമ്പോഴും ജീവനോടുള്ള ഇഷ്ടം അവളുടെ കണ്ണിലും വാക്കിലും ഉണ്ടായിരുന്നു അപ്പോഴും..

"മ്മ്.. അപ്പോഴേക്കും ഈ പിറകിൽ നടത്തം മടുത്തിട്ട് സാർ വേറെ കെട്ടും.. നീ നോക്കിക്കോ "

അശ്വതി പറയുമ്പോൾ... ശിവദ ഒന്ന് ചിരിച്ചു..

എങ്കിൽ അതായിരിക്കാം വിധി എന്നും കരുതി ഞാൻ അങ്ങ് സമാധാനിക്കും.. അത്ര തന്നെ "

ശിവ ചിരിയോടെ പറഞ്ഞു..

സങ്കടം ഉണ്ടാവില്ലേ... അശ്വതി വീണ്ടും ചോദിച്ചു..

ശിവ അതിനുത്തരം പറഞ്ഞില്ല...

ചോദിച്ചു വാങ്ങുന്ന വിധിക്ക് സങ്കടപെടാൻ അവകാശമുണ്ടാവില്ല ശിവാ... എല്ലാം വിധിക്ക് വിട്ടു കൊടുത്തിട്ട് വെറുതെ ഒരു പാവ പോലെ ജീവിക്കുന്നതിലും നല്ലതല്ലേ... അനിയോഗ്യമായ സമയത്ത്... അത് അനുസരിച്ചു തീരുമാനം എടുക്കുന്നത് "

അശ്വതി അത്രേം പറഞ്ഞിട്ടും യാതൊന്നും പറയാനില്ലാത്ത പോലെ ശിവ തല താഴ്ത്തി ബുക്കിലേക്ക് നോക്കി ഇരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story