രൗദ്രം ❤️: ഭാഗം 14

raudram

രചന: ജിഫ്‌ന നിസാർ

സത്യം പറഞ്ഞോ.. നിനക്ക് പിന്നിൽ സ്റ്റീഫൻ അല്ലേ "

മുന്നിൽ വന്നു നിന്നിട്ട് ദേഷ്യം നിറഞ്ഞ മുഖത്തോടെ റെജി അത് ചോദിക്കുമ്പോൾ അഞ്‌ജലി... അല്ലെന്ന് തലയാട്ടി..

പിന്നെ നീ എന്തിനാ അവന്റെ നന്മ ഇത്രേം ആഗ്രഹിക്കുന്നത്.. നിന്റെ അച്ഛൻ ആണ് അവന്റെ ഒന്നാം നമ്പർ ശത്രു... നീയും അതിന്റെ ശിക്ഷ ഒരിക്കൽ അനുഭവിക്കേണ്ടി വന്നിട്ടുമുണ്ട്.. എന്നിട്ടും നിനക്കവനോട് ഇങ്ങനൊക്കെ തോന്നാൻ എന്താ കാരണം എന്നാ ഞങ്ങളുടെ ചോദ്യം... വെളിപാട് വല്ലതും ഉണ്ടായോ.. നിനക്ക് പെട്ടന്ന് "

സലീം ചോദിക്കുമ്പോൾ അഞ്ജലി സേറയെ ഒന്ന് നോക്കി..

പേടിച്ചു നിൽപ്പുണ്ട് പെണ്ണ്..

ആ നിൽപ്പ് കണ്ടപ്പോൾ അഞ്‌ജലിക്ക് ചിരി വന്നിരുന്നു..

അഞ്ജലി പറഞ്ഞിട്ട് സെറയാണ് സലീമിനെയും റെജിയെയും വിളിച്ചു വരുത്തിയത്..

ഈ യുദ്ധം പൂർണമായും വിജയിക്കാൻ അവരെ കൂടി ഇതിലേക്ക് ഉൾപെടുത്തുക എന്ന ഉദ്ദേശം സെറയോട് പറയുബോൾ ആദ്യം അവൾ എതിർത്തു.. പിന്നെ ഒരുപാട് അഞ്‌ജലിക്ക് ഒരുപാട് കാര്യങ്ങൾ അവളെ പറഞ്ഞു മനസ്സിലാക്കേണ്ടി വന്നിട്ടാണ് അവൾ വിളിക്കാൻ തയ്യാറയത്‌..

അതും കാര്യം എന്തെന്ന് ഇവിടെ എത്തിയതിനു ശേഷം മാത്രം അവരോട് പറഞ്ഞാൽ മതി എന്നൊരു കണ്ടീഷനാനോട് കൂടി..

ഡീ... സത്യം പറഞ്ഞോ.. നീ അവനോട് ദേഷ്യം തീർക്കാനുള്ള നിന്റെ അടവല്ലേ.. നിന്നെ പിടിച്ചു കൊണ്ടു പോയതിന്.. അന്ന് കിട്ടിയത് നീ ഇത്രേം വേഗം മറന്നു പോയോ.. അവനെതിരെ കളിക്കുമ്പോ അത് ഓർക്കുക "

റെജി അഞ്ജലിയെ നോക്കി പറഞ്ഞു..

"എന്റെ പൊന്ന് ചേട്ടന്മാരെ.. കാര്യം നിങ്ങളോടൊക്കെ എനിക്ക് നല്ല ദേഷ്യം ഉണ്ട്.. പക്ഷെ.. പ്രതികാരം ചെയ്യുന്നത് ഒരാളെ നന്മയിലേക്ക് തിരികെ കൊണ്ടു പോയിട്ടാണോ.. അതെങ്കിലും ഒന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇല്ലേ നിങ്ങൾക്ക്.. കഷ്ടം.. അതെങ്ങനെ.. പ്രതികാരം എന്നും പറഞ്ഞിട്ടൊരു മണ്ടനും... അവന് കുട പിടിക്കാൻ വേറെ രണ്ടു മണ്ടന്മാരും "

അഞ്ജലി പറയുമ്പോൾ റെജിയും സലീമും പരസ്പരം നോക്കി..മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി...

"അവനോട് നിനക്ക് പെട്ടന്ന് അങ്ങനെ തോന്നാൻ കാരണം എന്താണ്.. അത് ന്യായമായ ഒരു സംശയം ആണല്ലോ. നീ ആദ്യം അത് പറ "

റെജി വീണ്ടും പറഞ്ഞു.

'അതല്ലേ ഞാനും പറയാൻ വന്നത്.. അതിന് സമ്മതിച്ചോ നിങ്ങള് "

അഞ്ജലി തിരിച്ചു ചോദിച്ചു..

"എങ്കിൽ അത് അങ്ങോട്ട്‌ പറഞ്ഞു തോലക്കെടി "
സലീം കണ്ണുരുട്ടി..

"സത്യത്തിൽ നിങ്ങളുടെ രുദ്രനെ കുറിച്ച് സേറ പറഞ്ഞു തരും വരെയും അവൻ എന്റെ മനസ്സിൽ ഒരു വൃത്തികെട്ടവൻ മാത്രം ആയിരുന്നു.. അവൻ മാത്രം അല്ല.. നിങ്ങളും "

അഞ്ജലി ചിരിച്ചു കൊണ്ടു പറയുബോൾ സലീമും റെജിയും അവളെ തുറിച്ചു നോക്കി..

"എങ്കിൽ നിന്റെ ആ ധാരണ ഒന്നും മാറ്റേണ്ട.. ഞങ്ങൾ ഇപ്പോഴും അങ്ങനെ തന്നെയാണ്. വിളച്ചിലെടുക്കാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ അത് നീ ശെരിക്കും അറിയും "

റെജി ഓർമിപ്പിച്ചു കൊടുത്തു..

"ഇതാണ് ഈ ലോകത്ത് ആർക്കും ആരും ഉപകാരം ചെയ്യാത്തത് "

അഞ്ജലി അത് കേട്ടപ്പോൾ ചുണ്ട് കൂർപ്പിച്ചു കൊണ്ടു പറഞ്ഞു..

"ഈ ലോകോം അതിലെ നന്മയും എല്ലാം കൂടിയാണ് ആ ചെക്കനെ ഈ അവസ്ഥ
യിൽ എത്തിച്ചത്.. അപ്പൊ നീ അത് വിട്.. പിന്നെ നീ സ്റ്റീഫന്റെ മോളല്ലേ... തീർച്ചയായും അവന്റെ ആ കഴുകൻ മനസ്സ് നിനക്കും ഇല്ലാതിരിക്കില്ല "
സലീം പറഞ്ഞു..

"അതേ... അവനെ ഈ നിലയിൽ എത്തിച്ചിട്ടും മതിയായില്ലേ നിനക്കും നിന്റെ വീട്ടുകാർക്കും.."

റെജി കൂടി ചോദിക്കുമ്പോൾ അഞ്ജലി ഒന്നും മിണ്ടാതെ കൈ കെട്ടി നിന്നു..

"നിങ്ങളുടേത് കഴിഞ്ഞിട്ട് പറ... അപ്പൊ പറയാം ഞാൻ എനിക്ക് പറയാൻ ഉള്ളത് "

അവൾ പറയുന്നത് കേട്ടപ്പോൾ സലീമും റെജിയും പരസ്പരം ഒന്ന് നോക്കിയിട്ട് അവൾക്ക് നേരെ നോക്കി..

ശെരി.. ഇനി നീ പറ "

ഒടുവിൽ അവരുടെ വാക്കുകൾ കേട്ടപ്പോൾ അഞ്ജലി ഒന്ന് കൂർപ്പിച്ചു നോക്കി..

ഇനി അങ്ങോട്ട് ഇടയിൽ കയറി കോണിഷ്ട ചോദ്യം ചോദിച്ചു വന്ന എന്റെ സ്വഭാവം മാറും.. പറഞ്ഞേക്കാം

അഞ്ജലി പറയുമ്പോൾ സേറയുടെ കണ്ണുകൾ പുറത്ത് ചാടുമെന്ന പരുവത്തിൽ ആയിരുന്നു.

അവളുടെ കണ്ണുകൾ റെജിയിലേക്കും സലീമിലേക്കും പാറി വീണു.

ദേഷ്യം തന്നെയാണ്..

"ഞാൻ ഇപ്പോഴും സ്റ്റീഫന്റെ മോള് തന്നെ ആണ്.. രുദ്രനെ വീണ്ടും കുഴപ്പത്തിൽ ചാടിക്കാൻ ആണ് എന്റെ ഉദ്ദേശം എങ്കിൽ ഞാൻ നിങ്ങളെയും ഇവളെയും കൂട്ട് പിടിക്കുമോ..."

അവൾ ചോദിച്ചു..

അവരെന്തോ പറയാൻ വന്നത് അഞ്ജലി കൈ ഉയർത്തി തടഞ്ഞു..

"ആദ്യം നിങ്ങൾ എന്നെ ഒന്ന് വിശ്വസിക്കൂ... ഒരുമിച്ച് നിന്നാൽ നിങ്ങളുടെ ആ പഴയ കൂട്ടുകാരനെ.. അതേ പവറോട് കൂടി തിരികെ കൊണ്ട് വരാൻ കഴിയും എന്നെനിക് തോന്നുന്നു..."

ആത്മ വിശ്വാസത്തോടെ അവളത് പറയുബോൾ സേറ രണ്ടാളെയും മാറി മാറി നോക്കി..

പ്രതീക്ഷിച്ചത് പോലെ തന്നെ അമ്പരപ്പ് നിറഞ്ഞ അവരുടെ മുഖം..

"അയാൾ സ്വയം ഒരു തോൽവിയുടെ ചട്ട കൂട് ഉണ്ടാക്കി അതിനുള്ളിൽ സ്വന്തം കഴിവ് പോലും മറന്നിട്ടു ഒരു തെരുവ് ഗുണ്ടയെ പോലെ പ്രതികാരത്തിനു നടക്കുവാണ്‌ എന്നത് നിങ്ങൾക്ക് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ"

അഞ്ജലി ചോബിക്കുബോൾ റെജിയും സലീമും തലയാട്ടി..

"നല്ലൊരു പദവി കയ്യിലുള്ളപ്പോൾ... അതിന്റെ മൂല്യം അറിയാതെ അവനെ അങ്ങനെ നശിക്കാൻ വിടണോ.. പ്രതികാരം വേണ്ടന്നല്ല.. അവൻ വേദനിച്ചതിന് പകരം ചോദിച്ചോട്ടെ.. അത് കാലത്തിന്റെ കണക്ക് പുസ്തകത്തിൽ ചേർക്കാതെ... അവൻ തന്നെ തിരിച്ചടി കൊടുക്കണം... അവനെന്ന മകന്റെ അവകാശം തന്നെയാണ് അത്..അത് പക്ഷെ സ്വന്തം ജീവിതം എന്നെന്നേക്കുമായി നശിപ്പിച് കൊണ്ട് തന്നെ വേണോ... ഒന്നാലോചിച്ചു നോക്ക് പ്രിയപ്പെട്ട കൂട്ടുകാർ... അതിന് അവന് കൂട്ട് നിൽക്കുമ്പോൾ നിങ്ങൾ എല്ലാം കൊണ്ടും പെർഫെക്ട് ഫ്രണ്ട്സ് ആയെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക് "

അഞ്ജലിയുടെ ഓരോ ചോദ്യവും... സൂചി മുന പോലെ... കുത്തി നോവിക്കാൻ പാകത്തിന് ഉള്ളതാണ്..

"നീ പറയും പോലെ.... അവനോട് ഞങ്ങൾ പറയാഞ്ഞിട്ടൊന്നും അല്ല "

കടുപ്പത്തിൽ റെജി അത് പറയുമ്പോൾ അഞ്ജലി ഒന്ന് ചിരിച്ചു..

"നിങ്ങൾ പറഞ്ഞിട്ടുണ്ടാകും.. എല്ലാവരും പറഞ്ഞിട്ടുണ്ടാകും..ഇല്ലെന്ന് ഞാനും പറയുന്നില്ല... പക്ഷെ ആ വെട്ടു പോത്തിനോട് പറയേണ്ട രീതി ഇതല്ല.. ഇങ്ങനല്ല "

അഞ്ജലി പറയുമ്പോൾ സേറ ഞെട്ടി കൊണ്ട് അവളെ നോക്കി..

പിന്നെ റെജിയെയും സലീമിനെയും..

രുദ്രനെയാണ് പറയുന്നത്... അവർക്കത് അവരെ പറയും പോലെ തന്നെയാണ്..

ഡീ.... സലീം വിളിക്കുമ്പോ അഞ്ജലി കണ്ണടച്ച് പിടിച്ചു..നാവ് കടിച്ചു.

അതിനുള്ള ഫസ്റ്റ് സ്റ്റെപ് ഞാൻ ചെയ്തു വെച്ചിട്ടുണ്ട്.. ഇനി നിങ്ങൾ കൂടി ഒന്ന് കൂടെ നിന്ന് തന്ന.. സംഗതി പൊളിക്കും.. നമ്മുക്ക് അവനെ പുകച്ചു വെളിയിൽ ചാടിക്കാം "

അഞ്ജലി പറയുബോൾ...റെജിയും സലീമും അവളെ അത്ഭുതത്തോടെ നോക്കി..

അത് നീയാണോ... അവനെ വിളിച്ചത്.. "

റെജി ചോദിക്കുമ്പോൾ അവൾ ചിരിച്ചു കൊണ്ട് തലയാട്ടി കാണിച്ചു.

"അവനറിയില്ല... ഇത് അറിയുമ്പോഴോ "

സലീം ചോദിച്ചിട്ടും അവൾക്ക് വല്ല്യ കുലുക്കമൊന്നും ഇല്ല.

"അതെല്ലാം ആലോചിച്ചു നിന്ന ഒന്നും നടക്കില്ല.. വരുന്നിടത്തു വെച്ചു കാണാം.. അതാണ്‌ എന്റെ തീരുമാനം... എന്റെ പ്ലാൻ നടന്ന... അവനെ പോലെ ഒരു ബ്രില്ല്യന്റ് ഓഫീസറെ തിരികെ നേടി എടുക്കാൻ ആയി എന്നൊരു സന്തോഷം.. വേറൊന്നും ഞാൻ ഇപ്പൊ ചിന്തിക്കുന്നില്ല... ഒന്നും "

ഇനി എന്താണ് തീരുമാനം എന്നറിയാൻ വേണ്ടിയൊരു ചോദ്യത്തോടെ അഞ്ജലി അവരെ നോക്കി..

💞💞💞💞💞💞💞💞💞💞💞💞💞💞💞

സ്കൂട്ടി നിർത്തി അകത്തേക്ക് നോക്കുമ്പോൾ... പഴമയുടെ ഒരു മനോഹരദൃശ്യം തന്റെ ഉള്ളിലേക്ക് അരിച്ചു കയറുന്നത് അഞ്ജലി അറിഞ്ഞിരുന്നു..

അമ്മയോട് ജോസ് അങ്കിളിനെ കാണാൻ പൊയ്ക്കോട്ടേ എന്നൊരു ചോദ്യം കാത്ത് വെക്കുമ്പോഴും പോരണോ വേണ്ടയോ എന്നൊരു തീരുമാനം എടുത്തിരുന്നില്ല..

പിന്നീട് ആലോചിച്ചപ്പോൾ തോന്നി... തനിക്കൊരു സമാധാനം നൽകാത്ത ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം.. ഇവിടെ നിന്നും കിട്ടാൻ സാധ്യതയുണ്ടെന്ന്..

ആഴങ്ങളിലേക്ക് ചിന്തകളെ അലിഞ്ഞു ചേരാൻ വിടുമ്പോൾ.. തിരികെ പൊങ്ങി നിവരുന്നത്... ഒത്തിരി ചോദ്യങ്ങൾ കൂടി കൊണ്ടാണ്..

അതിന്റെ ഉത്തരം ഒരുപക്ഷെ ജോസ് അങ്കിളിന് പറഞ്ഞു തരാൻ ആവുമെന്നൊരു തോന്നൽ.. ഇവിടെ എത്തിച്ചു..

അമ്മയോടൊപ്പം വന്നിരുന്ന ഒരു കുഞ്ഞുടുപ്പിട്ട കുഞ്ഞി പെൺകുട്ടിയെ അങ്കിൾമാർക്കും.. അപ്പച്ചനും അമ്മച്ചിക്കും എല്ലാം ഒരുപാട് ഇഷ്ടമായിരുന്നു എന്നവൾക്കറിയാം..

ആ ഇഷ്ടവും വാത്സല്യവും ഒരുപാട് അനുഭവിക്കാൻ യോഗം ഉണ്ടായില്ല എങ്കിലും.. എന്തായിരിക്കും അതിന്റെ കാരണം എന്നൊരിക്കലും ചിന്തിച്ചു നോക്കിയിട്ടില്ല..

വണ്ടി സ്റ്റാൻഡിൽ ഇട്ടിട്ട്.. തോളിൽ കിടന്ന ബാഗിൽ രണ്ടു കയ്യും പിടിച്ചിട്ട് അവളൊന്നു ചുറ്റും നോക്കി..

എത്രയോ നാളുകൾക്ക് ശേഷമാണ് വീണ്ടും ഇവിടേക്ക് വന്നു ചേർന്നത്..

അവളൊന്നു ചുറ്റും നോക്കി.

നല്ല മാറ്റങ്ങൾ ഉണ്ട്.. വീടിനും ചുറ്റുപാടുകൾക്കും..

പക്ഷെ ഹൃദയം നിറയുന്ന എന്തോ ഒരു ശാന്തത കൂടി ഇവിടെ ഉണ്ട്..

അച്ഛൻ അറിയുമ്പോൾ ആയിരിക്കും ഇനി..

പക്ഷെ പേടി തോന്നുന്നില്ല എന്നത് അത്ഭുതമായി തോന്നി അവൾക്ക്..

തനിക്കെവിടുന്ന് കിട്ടി ഇത്രേം ധൈര്യം എന്നതും ഉള്ളിലെ ചോദ്യമാണ്..

അഞ്ജലി പതിയെ സിറ്റൗട്ടിൽ കയറി.. ബെല്ലടിച്ചു..

വാതിൽ തുറന്നിട്ട്‌ മുന്നിൽ നിൽക്കുന്നവളെ കാണുമ്പോൾ ജോസിന്റെ കണ്ണിലേക്കു അമ്പരപ്പ് ആണ് നിറഞ്ഞത്..

അഞ്ജു മോളെ... തൊട്ടടുത്ത നിമിഷം തന്നെ.. ആ ഭാവം വാത്സല്യത്തിനു വഴി മാറി കൊടുത്തിരുന്നു അയാളിൽ..

അഞ്ജലി ചിരിച്ചു കൊണ്ട് അയാളെ ചെന്ന് കെട്ടിപിടിച്ചു..

"എന്താ മോളെ.. എന്തേലും പ്രശ്നം ഉണ്ടോ ഡി "

വേവലാതിയോടെയുള്ള ചോദ്യം കേട്ട് അഞ്ജലി ഇല്ലെന്ന് കണ്ണടച്ച് കാണിച്ചു..

പിന്നെ അങ്ങോട്ട്‌ അഞ്ജലി ആ സ്നേഹത്തിൽ ലയിച്ചു ചേരുവായിരിന്നു.

എന്തൊക്കെ കൊടുത്തിട്ടും.. അവളെ പുന്നരിച്ചിട്ടും അങ്കിളിനും ആന്റിക്കും മതിയാവുന്നില്ല എന്ന് തോന്നി അഞ്‌ജലിക്ക് അവരുടെ സ്നേഹം കാണുമ്പോൾ..
ജോസിന്റെ രണ്ടു മക്കളിൽ മൂത്തവൾ ഡോക്ടർ ആണ്... ഇളയവൻ പഠിക്കുന്നുണ്ട്.. ഏകദേശം അഞ്ജലിയുടെ പ്രായം തന്നെ

അവർ രണ്ടാളും അവിടെ ഉണ്ടായിരുന്നില്ല..
അവളുടെ തലയിൽ തലോടി ഇരുന്നു കൊണ്ട് തന്നെ... ലില്ലി ചേച്ചിക്കും.. ജേക്കബ് അങ്കിളിനും വിളിച്ചിട്ട് ജോസിന്റെ സന്തോഷം പങ്ക് വെക്കുമ്പോൾ...

വീണ്ടും നിരവധി ചോദ്യങ്ങൾ കൊണ്ട് അഞ്ജലി വീർപ്പു മുട്ടി..എന്ത് ചോദിച്ചു തുടങ്ങും..

വീട്ടിൽ അറിയാതെ വന്നതാവും.. അറിഞ്ഞാൽ അവൻ വിടില്ലല്ലോ "

എന്നൊരു നെടുവീർപ്പോടെ ജോസ് അങ്കിൾ പറയുന്നത് കേട്ടപ്പോൾ അഞ്ജലി ഒരു പിടി വള്ളി പോലെ അയാളെ നോക്കി..

"അങ്കിൾ.... സത്യത്തിൽ അച്ഛനുമായി എന്നതാ പ്രശ്നം "

ഫോൺ വെച്ചു കഴിഞ്ഞും തലോടി ഇരിക്കുന്ന ജോസിനോട് അഞ്ജലി ചോദിക്കുമ്പോൾ അയാളുടെ കൈകൾ ഒരു നിമിഷം നിശ്ചലമായി..

അഞ്ജലി ഒന്ന് തല ചെരിച്ചു നോക്കി..

"ഇവിടാരും പ്രശ്നതിനൊന്നും പോയില്ല മോളെ... സ്റ്റീഫനൊരു പ്രശ്നം വന്നപ്പോ.. അത് ഞങ്ങളുടെ കൂടി പ്രശ്നം ആണെന്ന് കരുതി ജേക്കബ് ചേട്ടായി പോയി അതൊന്ന് ചോദിച്ചു.. അന്ന് തുടങ്ങിയ പ്രശ്നമാണ്.. അല്ല.. അന്ന് മുതൽ അവൻ ഞങ്ങളെ അകറ്റാൻ മനഃപൂർവം പ്രശ്നം ഉണ്ടാക്കി തുടങ്ങി "

ജോസ് പറയുമ്പോൾ അഞ്ജലിയുടെ ഹൃദയം പിടച്ചു..

പേടിക്കുന്നത് തന്നെ കേൾക്കേണ്ടി വരുമോ എന്നൊരു പേടി നിറഞ്ഞു അന്നേരം അവളിൽ...

"അത് മനസ്സിലായത് കൊണ്ട് തന്നെയാണ് ഞാനും ചേട്ടായിയും അവനെ വിടാതെ പിടിച്ചത്.. അവന്റെ വഴികളിൽ ഒരു അനേഷണം നടത്തിയത്.. അന്ന് കിട്ടിയ വിവരങ്ങൾ ഒന്നും തന്നെ ഒട്ടും നല്ലതായിരുന്നില്ല...നിന്റെ അച്ഛന്റെ വഴി നേരായ വഴി അല്ലായിരുന്നു.. അത് ആരും അറിയാതിരിക്കാനും.. ചോദ്യം ചെയ്യാതിരിക്കാനുമാണ് സ്റ്റീഫൻ ഞങ്ങളിൽ നിന്നും റീത്തയെ അകറ്റാൻ നോക്കിയത് "

ജോസ് പറയുമ്പോൾ.. ഇനിയും അനേകം ചോദ്യം ഒളിപ്പിച്ചു കൊണ്ട് അഞ്ജലി അയാളെ നോക്കി..

"അതൊന്നും കൊണ്ട് പക്ഷെ തെറ്റ് അങ്ങനെ അല്ലാതെ ആവില്ലല്ലോ അഞ്ജു.. വീണ്ടും ഞാനും ചേട്ടായിയും സ്റ്റീഫനെ പോയി കണ്ടു.. കാര്യം പറഞ്ഞു മനസ്സിലാക്കാം എന്നായിരുന്നു ഉദ്ദേശിച്ചത്.. അവൻ പക്ഷെ... ആട്ടി ഇറക്കി... ഞങ്ങളുടെ നേരെ അവന്റെ പകയുടെ വിഷകാറ്റ് വീശി തുടങ്ങി.. ഞങ്ങളുടെ നാശം ആണ് അവന്റെ ലഹരി എന്ന് വരെയും പറഞ്ഞു കളഞ്ഞു.. എന്നെയും ചേട്ടായിയെയും പല വിധത്തിൽ.. പലപ്പോഴും ഉപദ്രവിച്ചു.. ഞങ്ങളുടെ ബിസിനസ് തകർത്തു..

ജോസ് പറയുമ്പോൾ അഞ്ജലിക്ക് വീണ്ടും രുദ്രനെ ഓർമ വന്നു..

അവന്റെ കണ്ണുകളിൽ കണ്ട പക ഓർമ വന്നു..

അവളൊന്നു തല കുടഞ്ഞു..

"അവന്റെ വളർച്ചക്ക് വേണ്ടി ആരെ വേണമെങ്കിൽ പോലും കൊന്ന് കളയാൻ പോലും മടിയില്ലാത്ത ഒരു പിശാചിന്റെ മനസാണ് നിന്റെ അച്ഛന് "

അടർന്നു വീണ ആ വാക്കുകൾക്ക് അവളെ അപ്പാടെ വിഴുങ്ങി കളയാനുള്ള ശക്തി ഉണ്ടായിരുന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story