രൗദ്രം ❤️: ഭാഗം 16

raudram

രചന: ജിഫ്‌ന നിസാർ

.

എത്രയൊക്കെ ആലോചിച്ചു നോക്കിയാലും.. കണ്മുന്നിൽ നിന്നിട്ട് വെല്ലുവിളി പോലെ ഓരോന്നും വിളിച്ചു പറയുന്ന അഞ്ജലിയുടെ മുഖമാണ് രുദ്രന്റെ മനസ്സിൽ മുഴുവനും...

തെറ്റായിരുന്നോ താൻ എടുത്ത തീരുമാനം എന്നത് തിരിച്ചും മറിച്ചും ഇട്ടിട്ട് ചിന്തിച്ചു നോക്കിയിട്ടും... ഒരു ഉത്തരം കിട്ടാത്ത പോലെ..

ഉറക്കം പോലും വരുന്നില്ല...

അവന് വീണ്ടും ദേഷ്യം വരുന്നുണ്ട്..

എന്തെന്നറിയില്ല...

ആരോട് എന്നും അറിയില്ല..

തന്നെ ഒരു കഴിവ് കെട്ടവനായി കാണുന്നുണ്ടോ എന്നോർക്കുമ്പോൾ തന്നെ ഹൃദയം മുഴുവനും മൂടുന്ന നിരാശ..

അതായിരുന്നോ സ്വപ്നം മുഴുവനും..

അതിന് വേണ്ടിയാണോ കഷ്ടപെട്ട് പഠിച്ചത്...

ഓർമകൾ കടന്നൽ കൂട് ഇളകിയത് പോലെ അവനെ പൊതിഞ്ഞു..

ഇടയ്ക്കിടെ കുത്തി നോവിച്ചു..

തോറ്റവൻ ആയിട്ടാണോ രുദ്രനെ ലോകം അറിയേണ്ടത് "

എന്ന അഞ്ജലിയുടെ ചോദ്യം..

അവനത് സ്വയം ഒരുപാട് പ്രാവശ്യം ചോദിച്ചു..

വ്യക്തമായൊരു ഉത്തരം കിട്ടുന്നത് വരെയും.. അത് തുടർന്നു.
💞💞💞💞💞💞💞💞💞💞💞💞💞💞💞💞

രണ്ടു ദിവസം... അഞ്ജലി പിന്നെ അവനെ വിളിക്കാൻ ശ്രമിച്ചില്ല.

അവൻ ആലോചിച്ചു ഒരു നല്ല തീരുമാനം എടുക്കട്ടേ എന്ന് തന്നെ അവളും കരുതി..

അതിന് വേണ്ടുന്ന ചെറിയൊരു തിരി അവനിലേക്ക് എറിഞ്ഞു കൊടുത്തിട്ടുണ്ട്..

ഇനി അത് ആളി പടരട്ടെ..

അവൻ സ്വയം ഒരുക്കിയ ആ കൂട് ഉരുകി തീരും വരെയും...

എത്രയൊക്കെ തടഞ്ഞു നിർത്തിയിട്ടും മനസിനോട് നിരവധി തവണ കലഹിച്ചു നോക്കിയിട്ടും... അവന്റെ ഓർമകൾ കൊണ്ടാണ് ആ രണ്ടു ദിവസങ്ങളിലും അവളുടെയും ഉറക്കം നഷ്ടം വന്നത്..

💞💞💞💞💞💞💞💞💞💞💞💞💞💞💞

ഒരുങ്ങി ഇറങ്ങി വന്നവനെ കണ്ടപ്പോൾ മുത്തശ്ശിയുടെയും ലക്ഷ്മിഅമ്മയുടെയും കണ്ണ് നിറഞ്ഞു...

ശിവ ചുവരിൽ ചാരിയിട്ട്.. നിറഞ്ഞ കണ്ണോടെ അച്ഛന്റെ മാലയിട്ട് വിളക് കൊളുത്തി വെച്ച ഫോട്ടോയിലേക്ക് നോക്കി..

രുദ്രൻ പക്ഷെ അവരെ ആരെയും നോക്കാതെ.. ഇറങ്ങി പോയി നിന്നത് സേതുവിന്റെ അരികിലാണ്..

ഇട്ടിരിക്കുന്ന യൂണിഫോം പോലും പൊള്ളുന്നുണ്ട് ആ നിമിഷം അവന്റെ ഹൃദയചൂടിൽ.. മൗനമായി മനസ്സ് കൊണ്ടു ഒരുപാട് നേരത്തെ സംസാരത്തിനു ശേഷം കലങ്ങി ചുവന്നു പോയ ആ കണ്ണിലെ പുതിയ ഭാവം പ്രതീക്ഷയുടേത് തന്നെ ആയിരുന്നു....

തിരിഞ്ഞിറങ്ങി പോയിട്ട് പോർച്ചിൽ നിന്നും കാറിന്റെ നേരെ നടന്നു...
അപ്പോഴാണ് സിറ്റൗട്ടിൽ തന്നെയും നോക്കി വേദനയോ... സന്തോഷമോ എന്നറിയാതൊരു ഭാവത്തിൽ നിൽക്കുന്നവരെ അവൻ കണ്ടത്..

ഡോർ അടച്ചിട്ട് വീണ്ടും രുദ്രൻ അവർക്ക് നേരെ നടന്നു...

മുത്തശ്ശിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി... ലക്ഷ്മിയെ നെഞ്ചിൽ ചേർത്ത് പിടിച്ചിട്ട് ഒരു നിമിഷം കണ്ണടച്ച് നിന്നു..

റെഡിയായി എങ്കിൽ വാ... നമ്മുക്ക് ഒരുമിച്ച് പോവാം

പിന്നെയാ പുറത്തൊന്നു തട്ടിയിട്ട് തിരികെ ഇറങ്ങി പോരും നേരം ശിവയോട് പറഞ്ഞു..

സന്തോഷത്തോടെ തലയൊന്ന് കുലുക്കി കൊണ്ടവൾ അകത്തേക്ക് ഓടി.. തിരിച്ചിറങ്ങി വരുമ്പോൾ കയ്യിൽ അവളുടെ ബാഗുണ്ട്..

ഒരിക്കൽ കൂടി യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങുമ്പോൾ തിര ഒതുങ്ങിയ കടൽ പോലെ അവന്റെ മനസ്സ് ശാന്തമായിരുന്നു..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അഞ്ജലി ഒരുങ്ങി ഇറങ്ങി വന്നപ്പോൾ ഹാളിൽ തന്നെ ഉണ്ടായിരുന്നു ജെറിനും... ജസ്റ്റിനും..

സ്റ്റീഫന്റെ വകയിലൊരു പെങ്ങളുടെ മകൻ ആണെന്നത് കൊണ്ട് തന്നെ ജസ്റ്റിൻ അവിടെ വരാറുണ്ട്..

ആകെ കൂടി സ്റ്റീഫൻ അംഗീകരിക്കുന്ന ബന്ധം അവൻ മാത്രം ആണെന്ന് തോന്നാറുണ്ട്..

അഞ്‌ജലിക്ക് പക്ഷെ അവനോട് അത്ര മതിപ്പ് പോരാ..

തന്നെ കാണുമ്പോൾ.. അവന്റെ കണ്ണുകൾ മുഖത്തെക്ക് നോക്കുന്നതിനു പകരം മറ്റു പലയിടത്തും പാറി വീഴുന്നതും കൊത്തി പറിക്കുന്നതും അവളും കണ്ടിട്ടുണ്ട്... ഒത്തിരി തവണ..

ജെറിനും സ്റ്റീഫനും അവനോടുള്ള സ്നേഹവും... അവനീ ലോകത്തിലെ ഏറ്റവും വലിയ മാന്യനും ആണെന്നുള്ള വിചാരവും കൊണ്ട്... താൻ ഇങ്ങനൊരു കാര്യം പറയുമ്പോൾ അവരത് എങ്ങനെ സ്വീകരിക്കും എന്നത് കൊണ്ട് തന്നെ..

കാണുമ്പോൾ കനപ്പിച്ചോരു നോട്ടം കൊണ്ട് അവനെ നേരിടും... ഇഷ്ടകേട് അറിയിക്കും..

കഴിവതും അവന്റെ മുന്നിൽ ചെല്ലാറില്ല..

അഞ്ജലി...

ഒരക്ഷരം മിണ്ടാതെ ഇറങ്ങി പോകുന്നവളെ ജെറിൻ ഉറക്കെ വിളിച്ചു..

അവൾ തിരിഞ്ഞു നിന്നിട്ട് അവനെ നോക്കി..

നീ എന്താ ഒന്നും മിണ്ടാതെ പോകുന്നത്.. ഞങ്ങൾ ഇവിടെ ഇരിക്കുന്നത് നീ കണ്ടില്ലേ "

ജെറിൻ ചോദിക്കുമ്പോൾ അഞ്ജലി നോക്കിയത് ജസ്റ്റിന്റെ കഴുകൻ കണ്ണിലേക്കാണ്..

ചുണ്ടിൽ ഒരു വഷളൻ ചിരി ഉള്ളത് വിരൽ കൊണ്ടവൻ തടയിട്ട് വെച്ചിട്ടുണ്ട്...

നിങ്ങൾ സംസാരിചിരിപ്പല്ലായിരുന്നോ ചേട്ടായി.. "

അഞ്ജലി ജെറിനെ നോക്കി പറഞ്ഞു...

മ്മ്മ്... അവനൊന്ന് അമർത്തി മൂളി കൊണ്ട് തലയാട്ടി..

ജസ്റ്റിനെ ഒരിക്കൽ കൂടി കൂർപ്പിച്ചു നോക്കി കൊണ്ട് അഞ്ജലി ഇറങ്ങി പോയി..

"നീ എന്താ ജെറി അവളോട് ചോദിക്കാഞ്ഞത്‌ "

ജസ്റ്റിൻ അവൾ പോയ വഴിയേ നോക്കി കൊണ്ട് ചോദിച്ചു..

"സമയം ആയിട്ടില്ല ജസ്റ്റിൻ.. അവനും രുദ്രനും ആയിട്ടുള്ള ബന്ധവും കൂടി കാഴ്ചകളും ഒന്നും തത്കാലം നമ്മൾ അറിഞ്ഞിട്ടില്ല.. ആദ്യം അവനുള്ള പൂട്ട് ശെരിയാക്കി വെച്ചിട്ടാണ് അവളോട് ഇതിനെ കുറിച്ച് ചോദിക്കാൻ...അത് വരെയും അവരുടെ സ്നേഹം അങ്ങ് കൊഴുക്കട്ടെ ഡാ "

വല്ലാത്തൊരു ഭാവത്തിൽ ജെറിൻ അത് പറയുമ്പോൾ ജസ്റ്റിനും ചിരിച്ചു..

"എന്റെ പുന്നാര പെങ്ങൾക്ക് പ്രേമിക്കാൻ അവനെയെ കിട്ടിയുള്ളൂ..."

ജെറിന്റെ കണ്ണുകൾ ചുവന്നു... ദേഷ്യം നിറഞ്ഞു..

എന്നിട്ടും യാതൊരു കൂസലും ഇല്ലാതെ ഇവിടെ എനിക്കും അച്ഛനും മുന്നിൽ അവളുടെ അഭിനയം... ശെരിയാക്കി കൊടുക്കുന്നുണ്ട്... രണ്ടിനേം "

ജെറിൻ കൈ ചുരുട്ടി പിടിച്ചു കൊണ്ട് പറയുമ്പോൾ...ജസ്റ്റിനെ മുഖത്തും നിറഞ്ഞ കുടിലതയായിരുന്നു..

എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ...

💞💞💞💞💞💞💞💞💞💞💞💞💞💞💞
ഏട്ടാ,.. ഓൾ ദി ബെസ്റ്റ് "

കാറിൽ നിന്നിറങ്ങി ഡോർ അടക്കും മുന്നേ കുനിഞ്ഞു നിന്നിട്ട് ശിവ പറയുമ്പോൾ കണ്ണുകൾ കൊണ്ട് ചുറ്റും ആരെയോ തേടും പോലെ നോക്കികൊണ്ടിരുന്ന രുദ്രൻ അവളെ നോക്കി ഒന്ന് ചിരിച്ചു..

ബൈ ഏട്ടാ..

ഡോർ അടച്ചിട്ട് ശിവ മുന്നോട്ടു നടന്നിട്ടും അവന്റെ കണ്ണുകൾ ഒരിക്കൽ കൂടി അവിടെ തന്നെ ഒന്ന് ഓടി നടന്നു...

💞💞💞💞💞💞💞💞💞💞💞💞💞💞💞

ശ്വാസം പോലും വിടാൻ കഴിയുന്നില്ല... അത്രയും ഇറുക്കി കെട്ടിപിടിച്ചു നിൽക്കുന്ന സേറയെ അഞ്ജലി അൽപ്പം ബലത്തോടെ അടർത്തി മാറ്റി..

രുദ്രേട്ടൻ... തിരികെ ജോലിക്ക് ജോയിൻ ചെയ്തു... "

കരച്ചിനിടെ... സേറ അത് പറയുമ്പോൾ അഞ്ജലിയുടെ ഹൃദയം ഒരു നിമിഷം മിടിക്കാൻ മറന്നു..

സന്തോഷത്തിനും അപ്പുറം മറ്റൊരു ഭാവം..

അവനോട് അങ്ങനൊക്കെ വിളിച്ചു പറഞ്ഞല്ലോ എന്നോർത്ത് വേദനിച്ച ഹൃദയം തന്നെ...  അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടായിരിക്കും ഇന്നീ തീരുമാനം എന്നോർക്കുമ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു..

ഹൃദയം ഒരു പൂ തുമ്പിയെ പോലെ പിടി തരാതെ തെന്നി മാറുന്നുണ്ട്..

പക്ഷെ അതിനിടയിൽ... അപ്പനെയും ചേട്ടായിയെയും ഓർക്കുമ്പോൾ.. നിരാശയുടെ നിലയില്ലാകയത്തിലേക്ക് മനസ്സ് കൂപ്പു കുത്തുമ്പോൾ മാത്രം അവളുടെ മുഖം മങ്ങി... ഉള്ള് ഉലഞ്ഞു..

ഇനിയും മൂഢസ്വർഗത്തിൽ സ്വയം വഞ്ചിച്ചു കൊണ്ട് ജീവിക്കാൻ വയ്യ..

വേദനിപ്പിക്കും എങ്കിലും എല്ലാം... മുഖമൂടി നീക്കി പുറത്തേക്ക് കൊണ്ട് വരണം..

ജോസ് അങ്കിൾ പറഞ്ഞത് പോലെ... ഇനിയെങ്കിലും തെറ്റ് തിരുത്താൻ ചിലപ്പോൾ അതൊരു കാരണമായേക്കും..അപ്പന്.

ഡീ... സേറ തട്ടി വിളിക്കുമ്പോൾ അഞ്ജലി ഞെട്ടി പോയി..

ഏതു ലോകത്താണ് "

സേറയുടെ ചോദ്യം കേട്ടവൾ ഒന്ന് ചിരിച്ചു എന്നതല്ലാതെ ഒന്നും പറഞ്ഞില്ല..

അപ്പോഴും സേറ നന്ദിയും സ്നേഹവും കൊണ്ട് ഓരോന്നും പറഞ്ഞിട്ട് പൊതിഞ്ഞു പിടിക്കുന്നത് അഞ്‌ജലിക്ക് ചെറിയൊരു ആശ്വാസം നൽകി...

💞💞💞💞💞💞💞💞💞💞💞💞💞💞💞

All  the best"

മുന്നിൽ ഇരുന്നു പറയുന്നവരുടെ നേരെ താങ്ക്സ് പറഞ്ഞു ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് തിരിച്ചിറങ്ങി പോരുമ്പോൾ തന്റെ ചിരിയിലും നന്ദി പറച്ചിലിലും അൽപ്പം പോലും ആത്മാർത്ഥ ഇല്ലാത്ത പോലെ രുദ്രന് തോന്നി..

തന്നോടും ആർക്കും ഇല്ലല്ലോ... ഇല്ലായിരുന്നല്ലോ ഈ പറയുന്നതൊന്നും..

ഇനി ഇങ്ങനെ മതി..

ആരോടും യാതൊരു കമ്മിറ്റ്മെന്റും കാത്തു സൂക്ഷിച്ചു കൊണ്ട് നടക്കേണ്ടത്തില്ല..

ഇവിടാരും അതൊന്നും അർഹിക്കുന്നുമില്ല..

അവരിൽ ഒരുത്തൻ ആണെന്ന് കരുതി കൈ പിടിക്കുന്നതിലും ആവേശത്തിൽ ആയിരുന്നു ഇനി ഒരിക്കൽ പോലും ഉയർന്നു വരരുത് എന്ന ഉദ്ദേശം വെച്ചിട്ട് തന്നെയല്ലേ കൂടുതൽ കൂടുതൽ ചവിട്ടി താഴ്ത്താൻ കൂട്ട് നിന്നത്..ഇങ്ങോട്ട് കിട്ടാത്തത് ഇനി അങ്ങോട്ടും കൊടുക്കുന്നില്ല..

എല്ലാം കൊണ്ടും ഇതൊരു പുതിയ തുടക്കമാണ്..

പുതിയ രുദ്രൻ ആണ്...

അവന്റെ മുഖത്ത് വീണ്ടും വല്ലാത്തൊരു ഭാവം നിറഞ്ഞ് നിന്നിരുന്നു..

പുതിയ ഒരാളാണ്.. ഇനി നേരിടാൻ ഉള്ളതും പുതിയ കളികളാണ്.. രുദ്രൻ സ്വയം പറഞ്ഞു കൊണ്ടേയിരുന്നു..

അകത്തേക്ക് കയറി... അവനാ മുറിയിലേക്ക് ഒന്ന് കണ്ണോടിച്ചു..

ശേഷം പതിയെ കസേരയിൽ ഇരുന്നു... തൊപ്പി എടുത്തു കൊണ്ട് ടേബിളിൽ വെച്ചു..

പതിയെ അരിച്ചു കയറുന്ന വേദനയെ മനഃപൂർവം അവഗണിച്ചു..
തളർന്നിരിക്കാൻ ഇനി സമയമില്ല...

അവൻ അവനെ തന്നെ ഓർമ പെടുത്തി..

സർ... ആരോ വിളിക്കുന്നത് കേട്ടാണ് ഇറുക്കി അടച്ച കണ്ണുകൾ വലിച്ചു തുറന്നത്..

പതിഞ്ഞൊരു ചിരിയോടെ മുന്നിൽ... സത്യയാണ്.

ഇവിടെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ.. സഹ പ്രവർത്തകൻ.

രുദ്രൻ മങ്ങിയ ചിരിയോടെ അവനെ നോക്കുബോൾ അവന്റെ മുഖം കുനിഞ്ഞു പോകുന്നതറിഞ്ഞു..

രുദ്രൻ എഴുന്നേറ്റു ചെന്നിട്ട് അവന്റെ തോളിൽ ഒന്ന് തട്ടി...

അവന് പിന്നിൽ നിന്നിരുന്ന മറ്റുള്ളവരുടെയും മുഖം നിറയെ സന്തോഷവും... അവന്റെ മാറ്റത്തിൽ വന്ന വേദനയും കൂടി കലർന്നിരുന്നു

അവർക്ക് അറിയാവുന്ന രുദ്രന് ഇങ്ങനൊരു ഭാവമേ ഉണ്ടായിരുന്നില്ലല്ലോ.
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

അറിഞ്ഞില്ലേ... ജെറിൻ മുന്നിൽ വന്നു നിന്ന് ചോദിക്കുമ്പോൾ... സ്റ്റീഫൻ അവന്റെ നേരെ നോക്കി തലയാട്ടി കൊണ്ട് വീണ്ടും നടത്തം തുടർന്നു..

ഇനിയെന്താ പ്ലാൻ... "

അവന്റെ സ്വരത്തിൽ പരിഹാസം ആയിരുന്നു..

അത് മനസ്സിലായി എന്ന മട്ടിൽ അയാൾ ജെറിനെ ഒന്ന് കൂർപ്പിച്ചു നോക്കി..

"എന്നെ കൂർപ്പിച്ചു നോക്കിയിട്ട് യാതൊരു കാര്യവുമില്ല.. ഉശിരുകാണിക്കേണ്ടത് എന്നോടല്ല.. അവനോടാ.. വല്ല്യ വീരവാദം ആയിരുന്നല്ലോ അപ്പൻ .. എന്നിട്ടിപ്പോ എന്തായി..അവനാ ജോലിക്ക് കയറ്റാതിരിക്കാൻ എന്തെല്ലാം ചെയ്‌തതാ..ഒടുവിൽ അവൻ തന്നെ മിടുക്കൻ ആയില്ലേ.. ഇന്നവൻ തിരികെ ജോയിൻ ചെയ്തു.. അറിഞ്ഞായിരുന്നോ "

ജെറിൻ ചോദിക്കുമ്പോൾ സ്റ്റീഫൻ ഒന്നമർത്തി മൂളി..

അതൂടി കണ്ടപ്പോൾ... ജെറിന്റെ ദേഷ്യം അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു..

"അന്നേ ഞാൻ പറഞ്ഞതാ... അച്ഛനൊപ്പം മോന് കൂടി ചീട്ടെഴുതാൻ...അന്നത് കേട്ടില്ല.. അവൻ ഇനി തലപൊക്കി വരില്ല എന്നായിരുന്നു കണ്ട് പിടുത്തം.. ഇപ്പൊ എന്തായി 

നിരാശയിൽ മുങ്ങി പോയിരുന്നു അപ്പോഴവന്റെ സ്വരം.

നമ്മുടെ നാശം എന്നത് മാത്രം ആയിരിക്കും ഇനിയിപ്പോ അവന്റെ മുഖ്യ അജണ്ട തന്നെ.. "

ഓർമ പെടുത്തും പോലെ ജെറിൻ പറഞ്ഞിട്ടും സ്റ്റീഫന് കുലുക്കമില്ല..

"അപ്പന് കളിക്കാൻ അറിയില്ലേൽ ഒന്ന് മാറി താ.. ഇനി ഉള്ളത് ഞാൻ ചെയ്‌തോളാം.. നല്ല വെടിപ്പായിട്ട് "

ഉള്ളിലുള്ള നിരാശയും... ദേഷ്യവും ഒക്കെ ഉണ്ടായിരുന്നു അവനതു പറയുമ്പോൾ.

സ്റ്റീഫൻ നടന്നു വന്നിട്ടവന്റെ മുന്നിൽ നിന്നു..

അതിന് മാത്രം വളർന്നോടാ നീ.. എന്നെ കളി പഠിപ്പിക്കാൻ മാത്രം "

കണ്ണുകൾ ജ്വലിക്കുന്ന അയാൾക് നേരെ നോക്കാൻ ജെറിന് ചെറിയൊരു ഭയം ഉണ്ടായിരുന്നു..

"എങ്കിൽ കേട്ടോ.. എന്റെ നിഴൽ പറ്റിയല്ലേ നീ ഇപ്പോ വലിയ ആളാണ്‌ എന്ന മട്ടിൽ പറയാൻ മാത്രം വളർന്നത്.. അതും എനിക്ക് മുകളിൽ "

പരിഹാസമായിരുന്നു അപ്പോൾ സ്റ്റീഫൻറെ വാക്കിൽ..

"സ്റ്റീഫൻ നോക്കി വെച്ച ആരും പിന്നെ അതികം തുള്ളിയിട്ടില്ല ജെറിനെ... ഇവനും അങ്ങനെ തന്നെ... ഒടുങ്ങാൻ പോകുന്നതിന്റെ മുന്നേ ഉള്ള ഇച്ചിരി തിളപ്പ്.. അത് എന്റെ ഔദാര്യം ആണ് "
ക്രൂരത നിറഞ്ഞ ചിരിയോടെ സ്റ്റീഫൻ പറഞ്ഞു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story