രൗദ്രം ❤️: ഭാഗം 17

raudram

രചന: ജിഫ്‌ന നിസാർ

വീണ്ടും ആ നമ്പറിൽ വിളിക്കുമ്പോൾ എന്തിന് എന്ന ചോദ്യം തന്നെ നോക്കി പല്ലിളിക്കുന്ന പോലെ തോന്നിയിട്ടും അഞ്ജലി പിന്മാറിയില്ല..

പക്ഷെ തുടരെ അടിച്ചിട്ടും അതാരും എടുക്കാതെ സ്വയം നിലച്ചപ്പോൾ ഹൃദയം കൂടി ശൂന്യമായതു പോലെ അവൾക് തോന്നി...

അല്ലേലും താൻ അവന്റെ ശത്രുവിന്റെ മകളാണ്.. അച്ഛനോടുള്ള ദേഷ്യം തന്നോടും തീർച്ചയായും കാണും..

അതെല്ലാം മനസ്സിൽ നിന്നാരോ വിളിച്ചു പറഞ്ഞിട്ടും അതോരൽപ്പം പോലും ആശ്വാസം കൊടുത്തില്ല..

ഫോൺ ബെഡിലേക്ക് ഇടുമ്പോൾ.. ഒരു നന്ദി വാക്ക് പറഞ്ഞിട്ട് അവൻ വിളിക്കുന്നതും കാത്ത് താൻ നിന്നിരുന്നു എന്ന ഓർമ പോലും അവളിൽ സങ്കടം നൽകി...

പിന്നെ ഏന്തോ വാശിയിൽ സേറയുടെ നമ്പറിൽ കാൾ ചെയ്തു..

"തിരികെ ജോലിക്ക് ജോയിൻ ചെയതപ്പോ അവനിപ്പോ എന്റെ ഫോൺ എടുക്കാൻ കൂടി വയ്യടി "

യാതൊരു മുഖവുരയും ഇല്ലാതെ തന്നെ അവളത് പറയുബോൾ സേറ ഒരു നിമിഷം മിണ്ടാതെ നിന്നു..

"നീ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ സേറ.. വായിട്ടലച്ചു തിരികെ കയറ്റിയപ്പോ... മങ്ങി തുടങ്ങിയ അവന്റെ പ്രതീക്ഷകാൾ തേച്ചു മിനുക്കി കയ്യിൽ കൊടുത്തു.. എന്നിട്ടിപ്പോ ഞാൻ വിളിച്ചിട്ട് എടുക്കുന്നില്ല അത് ന്യായമാണോ "

എന്തൊക്കെയാ വിളിച്ചു പറയുന്നത് എന്ന് പോലും അറിയാതൊരു ഭാവത്തിൽ വായിൽ തോന്നിയതെല്ലാം പറഞ്ഞു കൊണ്ടവൾ ഫോൺ കട്ട് ചെയ്തു..

തിരികെ സേറ വിളിച്ചിട്ടും എടുക്കാത്തൊരു വാശികാരി ആയിരുന്നു അവളപ്പോൾ...

💞💞💞💞💞💞💞💞💞💞💞💞💞💞💞
പിന്നെയുള്ള രണ്ടു ദിവസവും രുദ്രന് തിരക്കുകൾ നിറഞ്ഞതായിരുന്നു..

തനിക് മുന്നിൽ വരുന്നവരുടെ പ്രശ്നവും... അതിൽ വേദനിക്കുന്ന.. പ്രതീക്ഷയോടെ കാത്തിരിക്കുന്ന നോട്ടത്തിലും അവൻ അവനെ തന്നെ കണ്ടിരുന്നു..

ശെരിയാക്കാം എന്നൊരു വെറും വാക്കല്ല രുദ്രൻ അവർക്ക് കൊടുക്കുന്ന വിശ്വാസം..

അത് കൊണ്ട് തിരികെ പോകുന്നവരുടെ നീതിയുടെ പേര് രുദ്രൻ എന്ന് കൂടി ആയിരുന്നു...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വണ്ടി നിറുത്തി അഞ്ജലി ഇറങ്ങിയിട്ടും സേറ വിറയലോടെ അവളെ അള്ളി പിടിച്ചു ഇരിപ്പുണ്ട്...

ഇറങ്ങേടി...

അഞ്ജലി തോളു വെട്ടിച്ചു കൊണ്ട് പറഞ്ഞിട്ടും... സേറ അനങ്ങിയില്ല..

"വേണ്ട ടി.. നീ ഞാൻ പറയുന്നതൊന്നു കേൾക്ക് അഞ്ജലി.... നമ്മുക്ക് തിരിച്ചു പോവാം.. പ്ലീസ് "

സേറ വീണ്ടും ശബ്ദം കുറച്ചു കൊണ്ട് അവളോട് പറഞ്ഞു..

നിന്നോട് ഞാൻ ഇരുന്നു പ്രസംഗം നടത്താൻ അല്ല സേറ പറഞ്ഞത്.. ഇറങ്ങാൻ ആണ് "

അഞ്ജലിക്ക് ദേഷ്യം വരുന്നുണ്ട്..
"എടീ.. ഇതൊന്നും രുദ്രേട്ടന് ഇഷ്ടമാവില്ല "

സേറ പേടിയോടെ ചുറ്റും നോക്കി പറയുന്നുണ്ട്..

പിന്നെ... അതിനാര് നിന്റെ രുദ്രേട്ടന്റെ ഇഷ്ടം നോക്കി ഇരിക്കുന്നു..

അഞ്ജലി ചുണ്ട് കോട്ടി..

"പിന്നെ എനിക്കൊരു പരാതി ഉണ്ടേൽ അത് പോലീസ് സ്റ്റേഷനിൽ ആണ് കൊണ്ട് പോയി കൊടുക്കേണ്ടത്.. അല്ലാതെ പഞ്ചായത്തിൽ അല്ല.. DCP രുദ്രദേവിനെ കാണാനാണ് വന്നതെങ്കിൽ... കണ്ടിട്ടേ അഞ്ജലി... പോകൂ.."

ഇപ്രാവശ്യം അഞ്ജലിയുടെ സ്വരം കടുത്തു പോയി..വാശിയോടെ..

ഇറങ്ങേടി അങ്ങോട്ട്... അവന്റെ ഒരു ദേഷ്യം..

സേറ പേടിയോടെ തന്നെയാണ് താഴെ ഇറങ്ങിയത്..
അഞ്‌ജലിയും ഇറങ്ങിയിട്ട് വണ്ടി ഒതുക്കി..

"വാ..

സേറയെ വിളിച്ചിട്ട് മുന്നോട്ടു നടക്കുന്നവളെ സേറ പിടിച്ചു നിർത്തി..

"അകത്തേക്ക് കൂടി നീ എന്നെ കൊണ്ട് പോയ.. ഞാൻ അവിടെ പേടിച്ചു മൂത്രം ഒഴിച്ച് പോകും.. സത്യം..അത് വേണോ "

സേറ ദയനീയമായി ചോദിച്ചു..

അഞ്‌ജലിക്ക് അവളുടെ ഭാവം കണ്ടിട്ട് ചിരി വന്നിരുന്നു..

കഷ്ടം... സേറയെ നോക്കി പറഞ്ഞിട്ട് അഞ്ജലി പതിയെ അകത്തേക്ക് കയറി പോയി.

രുദ്രൻ സാറിനെ കാണാൻ എന്ന് പറഞ്ഞിട്ട് പുറത്ത് കാത്ത് നിൽക്കുമ്പോൾ... ഉള്ളിലേക്ക് തരിച്ചു കയറുന്ന തണുപ്പ് പേടി കൊണ്ടാണോ...

കൈകൾ പരസ്പരം കൂട്ടി തിരുമ്പി നിൽക്കുമ്പോൾ തന്റെ മനസ്സ് അങ്ങേയറ്റം പരവേശത്തിൽ ആണെന്ന് അവൾക്ക് തോന്നി..

ചെന്നോളൂ..

അകത്തേക്ക് പോവാൻ അനുവാദം കിട്ടിയപ്പോൾ... ഉള്ളിലൂടെ ഒരു ആളാൽ..

അഞ്ജലി വിറയലോടെ തന്നെയാണ് വാതിൽ തുറന്നു കയറിയത്..

സെറയോട് വല്ല്യ വീരവാദം പറഞ്ഞു എങ്കിലും... അവന് മുന്നിൽ യാതൊരു പരാതിയും ബോധിപ്പിക്കാൻ ഇല്ലെന്ന് തനിക് നന്നായി അറിയാം..

പിന്നെ എന്തിനാണ് വന്നത്..

കാണണം എന്നുള്ള തോന്നൽ.. ശ്വാസം മുട്ടിക്കുന്നു.. അതിന് വേണ്ടി..

പക്ഷെ അത് എങ്ങനെ അവനോട് പറയും..

പറയുമ്പോൾ എങ്ങനെ പ്രതികരിക്കും..

എല്ലാം ഓർക്കുമ്പോൾ... പേടി കൂടുന്നുണ്ട്..

ചെന്നോളൂ.. സർ അകത്തുണ്ട്.

വീണ്ടും മുന്നേ കണ്ടൊരു പോലീസ്കാരൻ വിളിച്ചു പറയുമ്പോൾ.. പിന്നെയും അവിടെ നിൽക്കാൻ വയ്യെന്ന് തോന്നിയത് കൊണ്ട് അഞ്ജലി ഒന്ന് തലയാട്ടി കൊണ്ട് അകത്തേക്കു കയറി..

മുന്നിൽ യൂണിഫോമിൽ ഇരിക്കുന്നു...

രുദ്ര ദേവ് IPS... ആ ബോർഡ് അവന് മുന്നിലും... ആ പേര് അവന്റെ നെഞ്ചിലും തിളങ്ങുന്നുണ്ട്..

അഞ്ജലിയുടെ ചുണ്ടിലേക്ക് ഒരു ചിരി ഓടി വന്നിരുന്നു..
ഇവനിത്രേം ലുക്ക് ഉണ്ടായിരുന്നോ..

അവൻ എന്തോ നോക്കി കൊണ്ട് ഇരിപ്പുണ്ട്..

ഇരിക്കു...

പറഞ്ഞു കൊണ്ട് മുഖം ഉയർത്തി നോക്കിയ രുദ്രൻ മുന്നിൽ അഞ്ജലിയെ കണ്ട് ഒന്ന് ഞെട്ടി..

പിന്നെ മുഖത്തേക് ഒരു ഗൗരവം വലിച്ചു കൊണ്ട് വന്നു..

"ഹലോ.. ഇരിക്കൂ.. എന്താണ് പരാതി "

അഞ്ജലിയുടെ അനങ്ങാതെയുള്ള നിൽപ്പ് കണ്ടിട്ട് അവൻ വീണ്ടും പറഞ്ഞു..

താങ്ക്സ് സർ...

ഞെട്ടി കൊണ്ട് അവന്റെ മുന്നിലേക്ക് ഇരിക്കുമ്പോൾ അഞ്ജലി ശെരിക്കും ചമ്മി പോയിരുന്നു..

"പറഞ്ഞോളൂ.. എന്താണ് പരാതി "

രുദ്രൻ വീണ്ടും കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു..

അഞ്ജലി ഒന്ന് പതറി..

അവളുടെ ഓരോ ഭാവങ്ങളും ശ്രദ്ധയോടെ നോക്കി ടേബിളിൽ കൈ കുത്തി ഇരുന്നു കൊണ്ട് രുദ്രനും..

ആ നോട്ടത്തിൽ അവൾ ഒന്നൂടെ വിയർത്തു തുടങ്ങി..

"പെട്ടന്ന് പറ.. വേറെയും ജോലി ഉള്ളതാ.."

കണ്ണിലെക്ക് തന്നെ നോക്കി അവനത് ചോദിക്കുമ്പോൾ അഞ്ജലി ഒരു നിമിഷം ശ്വാസം എടുത്തു..

"ഒരു പരാതി ഉണ്ട്.. സർ വിചാരിച്ച മാത്രം പരിഹാരം കാണാൻ കഴിയുന്ന പ്രശ്നം ".
അവളും അവനെ മാത്രം കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു.

രുദ്രൻ ഒന്ന് കനത്തിൽ മൂളി..

"ഒരു നന്ദി കെട്ടവനെ കുറിച്ചാ എന്റെ പരാതി... ആളിപ്പോ വല്ല്യ കൊമ്പത്തെ ഓഫിസർ ഒക്കെ തന്നെ ആവും.. പക്ഷെ അതിന് വേണ്ടി വായിട്ടലച്ചവരെ ഒരു കറിവേപ്പില പോലെ ഒഴിവാക്കി ജാഡ കാണിക്കുന്നത് ശെരിയാണോ... ആണോ സർ തന്നെ പറ "

അഞ്ജലി പറയുമ്പോൾ രുദ്രന് ചിരി വരുന്നുണ്ട്..

അവളുടെ ഭാവം കണ്ടിട്ട്.

പക്ഷെ അവൻ ഗൗരവത്തിൽ തന്നെ ഇരുന്നു..

പറ സാറേ... സാറിനും തോന്നുന്നില്ലേ.. അത് ചെറ്റത്തരം ആണെന്ന്.. പെട്ടന്ന് പറ. പോയിട്ട് വേറെയും ജോലി ഉള്ളതാ...

അവൾ ഒന്നൂടെ ആവേശത്തിൽ ചോദിച്ചു..

ഇപ്രാവശ്യം അവളിലെ പേടി വിട്ടോഴിഞ്ഞു പോയിരുന്നു..

"തീർച്ചയായും ചെറ്റത്തരം ആണ്... പക്ഷെ അങ്ങനെ ഒരു ചെറ്റത്തരം ചെയ്യാൻ കൃത്യമായൊരു കാരണം ഉണ്ടായിരിക്കുമല്ലോ... അല്ലാതെ ആരേലും അങ്ങനെ ചെയ്യുവോ..."

അവനും അവളെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു..

അഞ്ജലിയുടെ കണ്ണിലേക്കു ദേഷ്യം ഇരച്ചു കയറുന്നത് രുദ്രൻ കൗതുകത്തോടെ നോക്കി ഇരുന്നു..

"ഓ... ആയിക്കോട്ടെ.. പക്ഷെ എപ്പോഴും പറയുന്നത് തന്നെ ഇപ്പോഴും പറയാൻ ഉള്ളത്.. എല്ലാവരേം അങ്ങനെ ഒരേ കണ്ണ് കൊണ്ട് കാണാൻ ശ്രമിക്കരുത്... എല്ലാവർക്കും ഒരേ മനസല്ല "

വാശിയോട് അഞ്ജലി പറഞ്ഞു..

"ആയിരിക്കാം... അല്ലായിരിക്കാം...പക്ഷെ എന്റെ മനസ്സിൽ എന്റെ ശത്രുകൾക്ക് എല്ലാം ഒരേ മനസ്സാണ്... ശത്രുവിനോട് ബന്ധപെട്ടതെന്തും ഞാൻ... സംശയത്തോടെ തന്നെ നേരിടും.. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും.."

യാതൊരു മാറ്റവും ഇല്ലാതെ രുദ്രൻ അത് പറയുമ്പോൾ അഞ്ജലിയുടെ മുഖം ഒന്ന് മങ്ങി..

തൊട്ടടുത്ത നിമിഷം അതവൾ മറച്ചു പിടിച്ചു എങ്കിലും... രുദ്രൻ അത് ശെരിക്കും കണ്ടിരുന്നു..

തീർന്നോ പരാതി...

വീണ്ടും രുദ്രൻ ചോദിക്കുമ്പോൾ.. അഞ്ജലി തലയാട്ടി കൊണ്ട് എഴുന്നേറ്റു...

എങ്കിൽ വിട്ടോ..

കസേരയിലേക്ക്...ചാഞ്ഞു ഇരുന്നു കൊണ്ടവൻ പറയുമ്പോൾ... അഞ്ജലി ഒന്നവനെ.... ദേഷ്യത്തോടെ നോക്കി.

അവന് പക്ഷെ യാതൊരു ഭാവമാറ്റവും ഇല്ല.

"ഒന്ന് നന്ദി പറഞ്ഞ ഇവന്റെ തലയിലെ തൊപ്പി ഊരി പോകുവോ.... അതിന് വേണ്ടി വായിട്ടലച്ചത് പോയി കിട്ടി.."

അഞ്ജലി നിന്ന് പിറു പിറുത്തു..

പോവുന്നില്ലേ... രുദ്രൻ വീണ്ടും ചോദിച്ചു..

ബൈ... പിന്നൊന്നും പറയാതെ തിരിഞ്ഞു നടക്കുന്ന അവളെ നോക്കുമ്പോൾ രുദ്രൻ ചിരിച്ചു പോയിരുന്നു..

"എന്തായി...

ചാടി തുള്ളി നടന്നു വരുന്ന അഞ്ജലിയെ നോക്കി സേറ ചോദിച്ചു.. പേടി കൊണ്ട് വിളറി വെളുത്ത കോലത്തിൽ ആയിരുന്നു പെണ്ണ്..

ഇങ്ങോട്ട് ആണ് വരുന്നത് എന്ന് പറയാതെ പൊക്കി കൊണ്ട് പോന്നതാ... അടുത്തെത്തിയപ്പോൾ ആണ് കാര്യം അറിഞ്ഞത്..

അപ്പൊ തുടങ്ങിയ പേടിയാണ്..

പറ അഞ്ജലി.. ഏട്ടൻ പിടിച്ചു പുറത്താക്കിയോ നിന്നേ "

പിന്നിലേക്ക് തിരിഞ്ഞു നോക്കി കൊണ്ട് സേറ വീണ്ടും ചോദിക്കുമ്പോൾ... അഞ്ജലി ഒന്ന് പുച്ഛത്തോടെ അവളെ നോക്കി..

"അതിനുള്ള പവർ നിന്റെ ഏട്ടന് ഇപ്പോഴും ആയിട്ടില്ല മോളെ..അവനൊരു DCP കളി.. ഈ അഞ്ജലി ആരാന്ന് അറിയില്ല അവന്.. 

വണ്ടിയിലേക്ക് കയറി കൊണ്ടവൾ പറഞ്ഞു..

പക്ഷെ കാലുഷിതമായ മനസപ്പോൾ ശാന്തമായിരുന്നു അവളിൽ..

സേറയും കയറി ഇരുന്നു.. പുറത്തേക്ക് ഇറങ്ങുമ്പോൾ അത് നോക്കി കാത്തിരുന്ന ഒരാൾ... ഫോണെടുത്തു ഡയൽ ചെയ്തിരുന്നു... ആ നിമിഷം തന്നെ...

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ഞാൻ... വീട്ടിൽ ഒന്ന് പറഞ്ഞിട്ട് റിപ്ലൈ തരാം "

മുന്നിൽ ഇരിക്കുന്നവനോട് പറയുമ്പോഴും രുദ്രന് അതിശയം തന്നെ ആയിരുന്നു..

ശിവദയെ ചോദിച്ചാണ് വന്നത്.. അവളെ കണ്ടു... പറിച്ചെറിയാൻ ആവാത്ത വിധം ഒരു ഇഷ്ടം ഉള്ളിൽ ഊറി കൂടി.. അവളെ എനിക്ക് തന്നൂടെ എന്ന് അപേക്ഷ പോലെ ചോദിക്കുന്നവന്റെ കണ്ണിലേക്ക് അവൻ സൂക്ഷിച്ചു നോക്കി..

ഡോക്ടർ ആദിത് വർമ്മ.. മുന്നിൽ ഇരിക്കുന്നവൻ എന്ത് കൊണ്ടും അവൾക്ക് യോജിച്ചവൻ തന്നെ..

മൃദുവായി സംസാരിക്കാൻ അറിയാവുന്ന അവൻ ശിവക്ക് നന്നായി ചേരും..

"മതി ഏട്ടാ.. പക്ഷെ അവളെ എനിക്ക് തന്നെ നൽകും എന്നൊരു ഉറപ്പെങ്കിലും എനിക്ക് വേണം.. എന്റെ ഒരു സമാധാനത്തിനാണ്.."

രുദ്രന് അവനോട് വല്ലാത്തൊരു ഇഷ്ടം തോന്നി..അവന്റെയാ ഏട്ടാ എന്നുള്ള വിളിയിൽ ആത്മാർത്ഥയുള്ളത് പോലെ..

ടൗണിൽ തന്നെ... സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ വർക് ചെയ്യുന്നവൻ.. 

അവൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ശിവയുടെ ഭാഗ്യം എന്ന് വേണമെങ്കിൽ പറയാം..

അവരുടെ തന്നെ ഹോസ്പിറ്റലിൽ അവൾക്കും ഭാവി ഭദ്രമാക്കാം..

ഏട്ടനൊന്നും പറഞ്ഞില്ല.. മുന്നിൽ ഇരിക്കുന്നവന്റെ അക്ഷമ നിറഞ്ഞ കണ്ണുകൾ... കണ്ണടക്കുള്ളിൽ തിളങ്ങി..

"പറഞ്ഞല്ലോ ആദിദ് ഞാൻ.. ഇകാര്യത്തിൽ.ഞാൻ അല്ല ശിവയാണ് തീരുമാനം എടുക്കേണ്ടത്.. അവളുടെ ജീവിതം അല്ലേ... അച്ഛൻ ഇല്ലെന്ന് കരുതി... എനിക്കവൾ ഒരിക്കലും ഒരു ഭാരം അല്ല "

വല്ലാത്തൊരു ഉറപ്പോടെ രുദ്രൻ പറയുബോൾ ആദിത് അൽപ്പം വിളറിയ പോലെ....

'സോറി ഏട്ടാ.. ഞാൻ.. അങ്ങനൊന്നും... "

അവൻ പറയാൻ ശ്രമിച്ചതിനെ രുദ്രൻ കൈ ഉയർത്തി തടഞ്ഞു..

"താൻ തെറ്റ് ചെയ്തു എന്നല്ല.. എന്റെ പെങ്ങൾ എനിക്ക് ബാധ്യതയല്ലെന്ന് തെളിയിച്ചതാ ഞാൻ.. ഏതായാലും.. തന്റെ രീതി എനിക്കിഷ്ടമായി.. നേരിട്ട് എന്നെ വന്നു കാണാൻ തോന്നിയല്ലോ...ഗുഡ്..

രുദ്രൻ പറയുമ്പോൾ ആദിത് ഒന്ന് ചിരിച്ചു..

"തന്റെ നമ്പർ തന്നേക്ക്.. ഞാൻ അറിയിക്കാം "

രുദ്രൻ ചോദിക്കുമ്പോൾ ആദിത് നമ്പർ പറഞ്ഞു കൊടുത്തു..

ഒക്കെ... എന്ന "

കൈ കൊടുത്തു പിരിഞ്ഞു പോയവനെ കാത്തു.... പുറത്ത് വണ്ടിയിൽ.. ജെറിൻ ഉണ്ടായിരുന്നു.

അവനോട് കളിക്കാൻ നിനക്ക് ഇച്ചിരി കൂടി ധൈര്യം വേണ്ടി വരും ജെറിനെ.. ആ നോട്ടം.. എന്നാ പവറാ..

ഇൻ ചെയ്തു റെഡിയാക്കി വെച്ച ഷർട്ട് പുറത്തേക്ക് വലിച്ചു മാറ്റി... കൈകൾ തൊരുത് കയറ്റി കൊണ്ട് ജസ്റ്റിൻ അത് പറയുമ്പോൾ ജെറിൻ ഒന്ന് ചിരിച്ചു..

പുച്ഛത്തോടെ തന്നെ..

എന്തെ... പേടിയുണ്ടോ ഡോക്ടർ ആദിദ് വർമ്മയ്ക്ക് "

കളിയാക്കി കൊണ്ട് ജെറിൻ അത് പറയുമ്പോൾ അത് രസിച്ചത് പോലെ ജസ്റ്റിൻ ഒന്ന് ചിരിച്ചു..

ഏയ്... എനിക്കെന്ത് പേടി.. ഇതിനേക്കാൾ എത്ര വലിയ നൂലാ മാല കേസ് കുരുക്കഴിച്ചു കയ്യിൽ കൊടുത്തിട്ടുള്ളവനാ ഈ ജസ്റ്റിൻ..സ്കറിയ . ഇത് വരെയും പിടിക്കപ്പെട്ടില്ല എന്നത് കൊണ്ട് തന്നെ അല്ലേ മോനെ ജെറിനെ.. നീയും നിന്റെ അപ്പനും എന്നെ തേടി വന്നത്... അല്ലാതെ വകയിൽ ഉള്ള ബന്ധം പുതുക്കാൻ അല്ലാ എന്നെനിക്ക് അറിയാലോ '

കണ്ണട എടുത്തൊന്ന് തുടച്ചിട്ട്... ജസ്റ്റിൻ അത് കാറിന്റെ ബാക്കിലേക്ക് ഇട്ടു..

'ഡോക്ടർ ആദിദ് വർമ ഇത് വരെയും സേഫ് ആണ്.. രുദ്രൻ ഒരു സാധാരണകാരൻ അല്ലെന്ന്  എനിക്കും നിനക്കും നല്ലത് പോലെ അറിയാം... അത് അനുസരിച്ചു തന്നെ നമ്മൾ പ്ലാൻ ചെയ്തത് പോലെ എല്ലാം നടന്നാൽ... "

ജസ്റ്റിൻ ജെറിനെ നോക്കി പറഞ്ഞു നിർത്തി..

"നടക്കുമെടോ ജസ്റ്റിൻ.. കാരണം.. എതിരെ അവനാണ് എന്നുള്ള ഉത്തമബോധ്യത്തോടെ തന്നെ കാടടച്ചു വല വീശിയില്ലേ നമ്മൾ.. പിന്നെ ജയികാതെ.. എവിടെ പോവാൻ..."

ജെറിന്റെ കണ്ണിൽ ദേഷ്യം മിന്നി കൊണ്ടേയിരുന്നു..

"അവൻ എന്റെ പെങ്ങളെ വെച്ചു കളിക്കാൻ തുടങ്ങി.. അവന്റെ പെങ്ങളെ എന്നെന്നേക്കുമായി തളർത്തി തരിപ്പണമാക്കുന്ന രീതിയിൽ ഞാൻ ഈ കളി അവസാനിപ്പിച്ചു കൊടുക്കും "

ജെറിന്റെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി തുടങ്ങി...

അവളെങ്ങനെ കാണാൻ... ഡോക്ടർ ആദിദ് വർമയുടെ നെഞ്ചിൻ കൂട് തകർക്കാൻ മാത്രം ശക്തി ഉള്ളവൾ തന്നെയാണോ "

വഷളൻ ചിരിയോടെ ജസ്റ്റിൻ ചോദിച്ചു...

ജെറിൻ ഗൂഡമായ ചിരിയോടെ അവനെ ഒന്ന് നോക്കി..

"നിന്റെ കാത്തിരിപ്പ് വെറുതെ ആവില്ല മോനെ ജസ്റ്റിൻ... ആ ഉറപ്പ് പോരെ നിനക്ക്..

അതേ ചിരി അപ്പോൾ ജസ്റ്റനിലേക്കും പകർന്നു പിടിച്ചിരുന്നു..

💞💞💞💞💞💞💞💞💞💞💞💞💞💞💞

അച്ഛനെയും ചേട്ടിയായിയെയും അവരറിയാതെ തന്നെ നീരീക്ഷിച്ചു നടക്കുമ്പോൾ അത് വരെയും കാണാത്ത പല ഭാവങ്ങളും അവൾക്കവരിൽ കാണാൻ കഴിഞ്ഞു..

ജോസ് അങ്കിൾ പറഞ്ഞതും... രുദ്രന്റെ പകയും... എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ.. അസുഖകരമായൊരു ഫീലിംഗ് ഹൃദയം മുഴുവനും നിറയുന്നു..

ഇത് വരെയും അനുഭവമില്ലാത്ത ഒരു പേടി..

ചുറ്റും ഉള്ളതിനെ ഹൃദയം കൊണ്ട് നോക്കി കാണുമ്പോൾ കണ്ണും കാതും വിഡ്ഢിയാക്കിയിരുന്നോ എന്നൊരു സംശയം അവൾക്കുളിൽ നിറഞ്ഞ് നിന്നിരുന്നു..

അതാരോടും ഷെയർ ചെയ്യാൻ വയ്യെന്നുള്ളതാണ് അവൾ നേരിടുന്ന വലിയൊരു പ്രതിസന്ധി...

ജോസ് അങ്കിൾ പറഞ്ഞത് പോലെ ഒരു തെളിവ് കിട്ടണം... അതിനായുള്ള കാത്തിരിപ്പാണ്...

അതിന് മുന്നേ അവരെ രണ്ടു പേരെയും ഒന്ന് മുട്ടിച്ചു കൊടുത്താലോ..

അവന്റെ മനസ്സിലെ നീറുന്ന കുറ്റബോധത്തിനു ഒരു അവസാനം കാണുവാൻ അങ്കിളിനെ കൊണ്ട് ആവും എന്നൊരു തോന്നൽ...

അപ്പോഴും നീറുന്ന തന്നെ മറന്നിട്ടു രുദ്രന്റെ വേദന മാത്രം കാണുന്നത് എന്തിന് എന്നുള്ളത് ഉത്തരമറിയാത്ത ചോദ്യം തന്നെ ആയിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story