രൗദ്രം ❤️: ഭാഗം 18

raudram

രചന: ജിഫ്‌ന നിസാർ

വിളറി വെളുത്തു നിൽക്കുന്നവളുടെ മുഖത്തേക്ക് ആരും നോക്കുന്നില്ല..

എല്ലാവരും രുദ്രന്റെ നേരെയാണ്.. ചുവരിൽ... സേതു മാധവന്റെ ഫോട്ടോയുടെ താഴെ നിന്നിട്ട്... ഡോക്ടർ ആദിദ് വർമയെ കുറിച്ച് അവൻ പറയുബോൾ... കരച്ചിൽ പോലും വരാത്ത വിധം മറ്റൊരു മുഖം മനസ്സിൽ കുരുങ്ങിയവളെ അവരാരും കണ്ടതുമില്ല..

"നീ ശെരിക്കും അന്വേഷണം നടത്തിയില്ലേ രുദ്ര... കുഴപ്പം ഒന്നും ഇല്ലല്ലോ "
ശ്രീ ഏട്ടൻ ചോദിക്കുമ്പോൾ അതേ ഭാവത്തിൽ ഗായത്രിയും അവനെ നോക്കി..

"പിന്നല്ലാതെ ശ്രീ ഏട്ടാ.. അവൻ പറഞ്ഞതെല്ലാം ശെരിയാണ്.. ഹോസ്പിറ്റലിൽ ഞാൻ പോയിരുന്നു.. അവിടെ ഉള്ളവർക്കെല്ലാം ഡോക്ടറെ കുറിച്ച് നല്ല അഭിപ്രായം തന്നെയാണ്.. ഇനി അവന്റെ നാട്ടിൽ പോവാം.. അതേ ചെയ്യാനുള്ളു.. ബാക്കി എല്ലാം പെർഫെക്ട് ആണ്.."

രുദ്രൻ പറയുബോൾ... ശിവയുടെ നോട്ടവും അവന്റെ നേരെയാണ്.

ഏട്ടനെല്ലാം തീരുമാനം എടുത്തോ അപ്പൊ "

അവൾക്കുള്ളം വീണ്ടും വേദന തിങ്ങി..

"എങ്കിൽ പിന്നെ അവരോട് വരാൻ പറയാം.. അല്ലേ അമ്മേ "

ലക്ഷ്മി മുത്തശ്ശിയെ നോക്കി ചോദിച്ചു..

അവരും തലയാട്ടി..

പൊതുവെ ഒരു വെളിച്ചം ഉണ്ടായിരുന്നു ഗായത്രിയിലും അവളുടെ ശ്രീ ഏട്ടനിലും.

അത് രുദ്രന്റെ മാറ്റം കൊണ്ട് വന്നതാണ്.. അവൻ തന്നെ വിളിച്ചിട്ട് വന്നതായിരുന്നു..

അപ്പൊ അവനോട് വിളിച്ചിട്ട് വീട്ടുകാരേം കൂട്ടി വരാൻ പറയാം.. അല്ലേ "

രുദ്രൻ ചോദിക്കുബോൾ സമ്മദത്തിന്റെ ചിരി ഉണ്ടായിരുന്നു എല്ലാവർക്കും..

പിന്നെ ഒന്നും പറയാനില്ലാത്ത പോലെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ ശിവയെ രുദ്രൻ വിളിച്ചു..

"മോൾക്ക് ഇഷ്ടകുറവ് വല്ലതും ഉണ്ടോ ഇനി... ഏറ്റവും ഇമ്പോര്ടന്റ്റ് നിന്റെ സമ്മതം ആണ്.. നിന്റെ ജീവിതം ആണ്.. ഏട്ടൻ ഒരിക്കലും നിന്നിലേക്ക് അടിച്ചേൽപ്പിക്കാൻ അല്ല... അതിന് മാത്രം ബാധ്യതയല്ല എനിക്ക് നീ "

വാടിയ അവളുടെ മുഖം കണ്ടിട്ട് തന്നെ ആയിരുന്നു രുദ്രൻ അങ്ങനെ പറഞ്ഞത്..

എനിക്ക്... പഠിക്കാൻ.. "
ദുർബലമായ സ്വരത്തിൽ.. ശിവയത് പറയുമ്പോൾ കരഞ്ഞു പോകുമോ എന്നായിരുന്നു അവളുടെ പേടി മുഴുവനും...

"അതാണോ... ഈ സുന്ദരമുഖം ഇങ്ങനെ വാടി പോവാൻ കാരണം.. നിന്റെ സ്വപ്നം അല്ലേ മോളെ അത്.. അത് പാതിയിൽ നിർത്താൻ ഏട്ടൻ സമ്മതിച്ചു കൊടുക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ "

രുദ്രൻ ചോദിക്കുമ്പോൾ മറുപടി പറയാതെ ശിവ തലയാട്ടി..

"എന്നായാലും മോൾക്കൊരു കൂട്ട് വേണ്ടേ.. ഡോക്ടർ നിനക്ക് നന്നായി ചേരും എന്നെനിക് തോന്നി.. പക്ഷെ അത് മാത്രം പോരല്ലോ.. അവൻ വരട്ടെ.. മോൾക്ക് കൂടി ഇഷ്ടമായെങ്കിൽ.. അംഗീകരിക്കാൻ ആവുമെങ്കിൽ മാത്രം നമ്മളിത് മുന്നോട്ടു കൊണ്ട് പോവും.. ഇല്ലായെങ്കിൽ ഏതു കൊമ്പത്തെ ഡോക്ടർ ആണേലും പോയി പണി നോക്കാൻ പറയും ഏട്ടൻ "

രുദ്രൻ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് പറയുമ്പോൾ ഒന്ന് മൂളാൻ കൂടി കഴിയാത്ത വിധം ദയനീയമായൊരു മുഖം അവളിലേക്ക് ഓടി കയറി..

ഇനിയെങ്കിലും എനിക്കൊരു മറുപടി താ ശിവദ എന്നൊരു ചോദ്യത്തോട് കൂടി തന്നെ..

ഇനിയും എന്താണ് ആ മുന്നിൽ ചെന്ന് നിന്നിട്ട് പറയേണ്ടത്...
ഇഷ്ടമായിരുന്നു തനിക്കവനെ.. നേരിട്ട് പറഞ്ഞില്ല എങ്കിൽ കൂടിയും..

ബാക്കി കാര്യങ്ങളിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധ മാറിയ നിമിഷം.. രുദ്രന്റെ കയ്യിൽ നിന്നും മാറി അകത്തേക്ക് നടക്കുമ്പോൾ ശിവ സ്വയം പറയുന്നുണ്ടായിരുന്നു അത്..

💞💞💞💞💞💞💞💞💞💞💞💞💞💞💞

അപ്പൊ അവന് സംശയങ്ങൾ ഒന്നും ഇല്ല.. അല്ലേടാ "

കയ്യിലെ ഗ്ലാസ്‌ ചുണ്ടോട് ചേർത്ത് കൊണ്ട് സ്റ്റീഫൻ അത് ചോദിക്കുമ്പോൾ ജസ്റ്റിൻ ജെറിനെ നോക്കി..

"ഇല്ലപ്പാ.... ഹോസ്പിറ്റൽ നമ്മുടെ തന്നെ ആണെന്നും... പക്ഷെ.. അത് ഒരു ബിനാമിയുടെ പേരിൽ ആയതും കൂടുതൽ നന്നായി.. അത് കൊണ്ട് ഡോക്ടർ ആദിത് വർമ അവിടെ നല്ല കുട്ടി ആണെന്ന് നമ്മൾക്ക് പറയിപ്പിക്കാൻ സാധിച്ചു.. ഓൾറെഡി അവിടൊരു മിടുക്കൻ ആദിത് വർമ ഉള്ളത് കൊണ്ട് തന്നെ ആണല്ലോ നമ്മൾ ഈ പേരിലും പദവിയിലും ഇവനെ ഇറക്കിയത്.... അവൻ ആദ്യം അവിടെ പോയി അന്വേഷണം നടത്തും എന്നത് നമ്മൾ ഉറപ്പിച്ച കാര്യം അല്ലേ "

ജെറിൻ ഒരു വിജയിയെ പോലെ ആവേശത്തിൽ വിളിച്ചു പറയുമ്പോൾ... ജസ്റ്റിൻ ചിരിച്ചു കൊണ്ട് അവരെ നോക്കി..

സ്റ്റീഫൻ ഒന്ന് അമർത്തി മൂളി..

"ഇനി സെറ്റ് ചെയ്യേണ്ടത് ഇവനൊരു തറവാട് തന്നെയാണ്.. പ്രധാപിയാണ് ആദിത് വർമ "

ജെറിൻ ജസ്റ്റിന്റെ തോളിൽ അടിച്ചു കൊണ്ട് പറയുമ്പോൾ... ചുണ്ട് കൊണ്ടവൻ ചിരി അമർത്തി..

"അതൊക്കെ സിമ്പിൾ അല്ലേ,."

ജെറിൻ പറയുമ്പോൾ... സ്റ്റീഫൻ അവന്റെ നേരെ ഒന്ന് നോക്കി..

"രുദ്രനെ ഒട്ടും വില കുറച്ചു കാണേണ്ട നീ ജെറിനെ... ശത്രു എപ്പോഴും മിടുക്കൻ ആണെന്ന് ഓർമ വേണം നിനക്ക്... എത്ര കാശ് കൊടുത്താലും വേണ്ടില്ല.. യാതൊരു പഴുതും ഉണ്ടാവരുത്.. കാശ് കൊടുത്താ എന്തും ചെയ്യാൻ തയ്യാറുള്ള ആളുകൾ ഉള്ള ലോകത്ത്.. ഇതൊക്കെ സിമ്പിൾ ആയിരിക്കും.. ആണെന്ന് നമ്മൾക്ക് തോന്നാം..പക്ഷെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.. ആവിശ്യം നമ്മുടേതാണ് "

സ്റ്റീഫൻ ഒന്നൂടെ ഓർമിപ്പിച്ചു കൊണ്ട് തിരിച്ചിറങ്ങി പോകുമ്പോൾ... ജെറിന്റെ മുഖം നിറയെ പുച്ഛം ആയിരുന്നു..

"സത്യത്തിൽ എന്താ ജെറിൻ.. നിങ്ങളും രുദ്രനും തമ്മിലുള്ള പ്രശ്നം "

സ്റ്റീഫൻ പോയ വഴിയേ നോക്കി കസേരയിൽ ഇരുന്നു കൊണ്ട് ജസ്റ്റിൻ ചോദിച്ചു..

ജെറിനും അവന്റെ മറു സൈഡിൽ ഇരുന്നു..

'അവനുമായി അല്ലടോ... അവന്റെ അച്ഛനുമായി... "

പറയുമ്പോൾ ജെറിന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി..

"വില്ലേജ് ഓഫിസർ ആയിരുന്ന അവന്റെ അച്ഛന്,.. സേതു മാധവന് കലക്റ്ററുടെ അഹങ്കാരം ആയിരുന്നു.. നീതി വിട്ട് ഒന്നും ചെയ്യില്ല.. ആർക്കും.. അതിനി ആരായാലും വേണ്ടില്ല.. മുന്നിൽ നിൽക്കുന്നത്..."

ജസ്റ്റിൻ കൗതുകത്തോടെ ജെറിനെ നോക്കി...

"അപ്പന്റെ പഴയ ഫ്രണ്ട് കൂടിയാണ് ഈ പറഞ്ഞ സേതുമാധവൻ... അപ്പനൊരു പ്രശ്നം.. എത്രയൊക്കെ ശ്രമിച്ചിട്ടും ഊരി പോരാൻ ആയില്ല.. പോരാത്തതിന് നിറയെ... എതിർപ്പും.. ആകെ കൂടി പിടി വിട്ട് പോകും എന്നായപ്പോൾ ആയിരുന്നു അപ്പൻ ഈ പറഞ്ഞ സേതു മാധവനെ പോയി കണ്ടത്.. കോടി കണക്കിന് രൂപ നഷ്ടം വരുന്ന കേസാണ്... വെറുതെ വേണ്ട.. കോടികൾ ഓഫർ ചെയ്തു അപ്പൻ.. അപ്പോഴും അയാൾക്ക് വലുത് നീതിയും ന്യായവും... അത് വിട്ട് കളിക്കില്ല... മനസാക്ഷി പൊറുക്കില്ല എന്നൊക്കെ വല്ല്യ വിരവാദം.. എന്തൊക്കെ പറഞ്ഞിട്ടും വഴങ്ങുന്നില്ല.."

ജെറിൻ പറയുന്നതിനിടെ തന്നെ മുന്നിലെ ചെറിയ ടേബിളിൽ ഉണ്ടായിരുന്ന കുപ്പിയിൽ നിന്നും രണ്ടു ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ട് ഒന്നെടുത്തു ജസ്റ്റിനു നേരെ നീട്ടി..

"ഒടുവിൽ അപ്പൻ എപ്പോഴെത്തെയും പോലെ... ഭീക്ഷണി പെടുത്തി.. അതിലും അങ്ങേര് വീണില്ല.. അസാമാന്യ ധൈര്യം ആയിരുന്നു... അത് സമ്മതിച്ചു കൊടുക്കാതെ വയ്യ... ആ സമയം ഈ പറയപെടുന്ന രുദ്രൻ IPS എടുത്തു ജോയിൻ ചെയ്തിട്ട് മാസങ്ങൾ ആവുന്നുള്ളു..പക്ഷെ കുറച്ചു സമയം കൊണ്ട് തന്നെ അവൻ നന്നായി പെർഫോമൻസ് ചെയ്തു...പിന്നെ അവനെ വെച്ചായി ഭീഷണി..."

ഗ്ലാസിൽ നിന്നും കുറേശ്ശേ കുടിച്ചു കൊണ്ട് ജെറിൻ പറയുന്നത്... ആകാംഷനിറഞ്ഞൊരു കഥ കേൾക്കാൻ ഇരിക്കുന്ന പോലെയാണ് ജസ്റ്റിൻ ഇരിക്കുന്നത്...

അപ്പനെ കുറിച്ചും അപ്പന്റെ പിടിപാടിനെ കുറിച്ചും നന്നായി അറിയാവുന്ന... അയാൾ എന്നിട്ടും.. സമ്മതിച്ചു തന്നില്ല എന്നത് അത്ഭുതം തന്നെ ആയിരുന്നു..
ഒടുവിൽ സേതുവിനെ ഞങ്ങളുടെ ടീം അങ്ങ് പൊക്കി.. അയാളെ കൊണ്ട് തന്നെ രുദ്രനെയും വിളിപ്പിച്ചു...ചതിയാണ് എന്നറിയാതെ രുദ്രനും വന്നു കയറി..സേതുവിൽ നിന്ന് ആവിശ്യമുള്ളതെല്ലാം ശെരിയാക്കി വാങ്ങി.. പിന്നെ വെറുതെ വിട്ടാൽ.. തീർച്ചയായും അച്ഛനും മോനും കൂടി ഞങ്ങളുടെ നേരെ തിരിയും എന്നുറപ്പായിരുന്നു... അങ്ങനെയാണ്.. ഒരാൾ മാത്രം ഇനി ജീവിച്ചിരിന്നാൽ മതിയെന്ന തീരുമാനത്തിൽ എത്തിയത്.."

അത് പറഞ്ഞപ്പോഴും.. ഒട്ടും പതറാതെ. എന്റെ മോനെ വെറുതെ വിട്ടേക്ക്... "
എന്നാവശ്വപെട്ട് കൊണ്ട് സേതു മരണത്തിലേക്ക് സ്വയം നടന്നു കയറി.. കയ്യും കാലും തല്ലി ഓടിച്ചു രുദ്രനെ ഞങ്ങൾ ഒരു ഹോസ്പിറ്റലിൽ ഉപേക്ഷിച്ചു... കണ്മുന്നിൽ കണ്ടതെല്ലാം അവനൊരിക്കലും മറക്കില്ല..അത് കൊണ്ട് തന്നെ തിരഞ്ഞു വരില്ല...എന്നായിരുന്നു അപ്പന്റെ വിചാരം.. അന്നേ ഞാൻ പറഞ്ഞതാ.. അവനെ ഇനി ബാക്കി വെച്ചേക്കരുത് എന്ന്... അന്നത് കേട്ടിരുന്നു എങ്കിൽ... ഇന്നിപ്പോൾ തിരിഞ്ഞു കൊത്താൻ അവൻ ഉണ്ടാവില്ലായിരുന്നു "

ജെറിന്റെ കൈക്കുള്ളിൽ ഇരുന്നു കൊണ്ട് ഗ്ലാസ്‌ ഞെരിഞ്ഞു..

ജസ്റ്റിൻ ചെറു ചിരിയോടെ അവന്റെ നേരെ നോക്കി ഇരിപ്പുണ്ട്...

"അവനറിയില്ല... അവന് അപ്പന്റെ കളികളെ കുറിച്ചേ അറിയൂ.. ഈ എന്നെ അവനറിയില്ല "

കണ്ണിലെ ദേഷ്യത്തിനൊപ്പം തന്നെ അഹങ്കാരവും കണ്ടിരുന്നു.. ജസ്റ്റിൻ അപ്പോൾ... ജെറിനിൽ.

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

പറ... എന്താ നിന്റെ ഉദ്ദേശം "

ജോസ് ചോദിക്കുമ്പോൾ.. അഞ്‌ജലിക്ക് പെട്ടന്ന് ഒരു ഉത്തരം കിട്ടിയില്ല..

"എന്തേ.. നിനക്കൊന്നും പറയാൻ ഇല്ലേ.. ഇന്നലെ വിളിച്ചപ്പോൾ ഇതൊന്നും അല്ലായിരുന്നല്ലോ നിന്റെ പ്രസംഗം "

ജോസ് ഒന്നൂടെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിക്കുമ്പോൾ അഞ്ജലി...ഒളി കണ്ണോടെ അയാളെ നോക്കി..

"ദേ പെണ്ണെ... നന്നാക്കാൻ എന്നൊക്കെ പറഞ്ഞു പോയിട്ട് വേണ്ടാത്തത് വല്ലതും മനസ്സിൽ തോന്നി ആ ചെക്കനെ കൂടി അപകടത്തിൽ പെടുത്തരുത് നീ.. അറിയാലോ നിനക്ക് നിന്റെ അപ്പനെയും മൂപരുടെ പിശാചിന്റെ സ്വഭാവവും..."

ജോസ് അവളെ നോക്കി പറഞ്ഞു..

"എന്റെ അങ്കിളെ... അഞ്ജലി അയാളെ ഒന്ന് തൊഴുതു..

"ഇന്നലെ അങ്ങനൊരു ഫീലിൽ ആയിരുന്നു ഞാൻ.. അത് കൊണ്ട് പറഞ്ഞതാ... എന്റെ മനസ്സിൽ വേറൊന്നും ഇല്ല.. രുദ്രൻ തിരികെ ജോലിയിൽ കയറിയപ്പോൾ തന്നെ എന്റെ ആവിശ്യം നടന്നു.. ഇനി അവനായി... അവന്റെ പാടായി "

അഞ്ജലി പറഞ്ഞിട്ടും ജോസിന്റെ മുഖം തെളിഞ്ഞിട്ടില്ല..

സത്യം അല്ലേടി...

അയാൾ വീണ്ടും ചോദിച്ചു.
അഞ്ജലി ഒന്ന് കൂർപ്പിച്ചു നോക്കി..
"പിന്നെ അങ്കിൾ പറയും പോലെ രുദ്രനെ തൊടാൻ മാത്രം എന്റെ അപ്പന് ധൈര്യം ഇനി അത്ര പോരാതെ വരും.. അവൻ പഴയ പോലെ അല്ല... ഒരു പുലികുട്ടിയാ... സ്റ്റീഫൻ തോമസ് വളർത്തിയ കഴുത പുലി പോലുള്ള ജെറിൻ തോമസ് അല്ലന്നേ... അത് രുദ്ര ദേവ് IPS ആണ് "

വല്ല്യ ജാഡ ഇട്ടു കൊണ്ട് അഞ്ജലി അത് പറയുമ്പോൾ വീണ്ടും അയാളുടെ നെറ്റി ചുളിഞ്ഞു..

പക്ഷെ...ഇങ്ങനെ അല്ലല്ലോ നീ അന്ന് പറഞ്ഞത്... ജോസ് ചോദിക്കുബോൾ അഞ്‌ജലിക്ക് ഒരു കള്ളചിരി ഉണ്ടായിരുന്നു..

"അതൊക്കെ അന്ന് അവനെ ഒന്ന് പുകച്ചു ചാടിക്കാൻ പറഞ്ഞതല്ലേ അങ്കിൾ... രുദ്രൻ അന്നും ഇന്നും ഹീറോ തന്നെയാണ്

അഞ്ജലി പറയുബോൾ ഒന്ന് അമർത്തി മൂളി കൊണ്ട് അയാൾ തലയാട്ടി..

"നിനക്ക് ഇനി വല്ലതും കഴിക്കാൻ വേണോ ടി "

അഞ്ജലിയോട് അയാൾ ചോദിച്ചു..
വേണ്ട അങ്കിൾ.. വയറ് ഇപ്പൊ തന്നെ പൊട്ടാനായി "

അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു..

ഇന്നലെ രുദ്രനെ വിളിച്ചിട്ട് കിട്ടാത്ത ദേഷ്യവും സങ്കടവും തീർത്തത് ജോസ് വിളിക്കുമ്പോൾ അയാളോടാണ്..

അവളുടെ ഫോണിൽ കൂടിയുള്ള പ്രകടനം കണ്ടിട്ട് ജോസ് തന്നെ
യാണ് ഒന്ന് കാണണം എന്ന് പറഞ്ഞിട്ട് വിളിച്ചു വരുത്തിയത്..

പക്ഷെ അവളപ്പോൾ ഏറെ സന്തോഷത്തിൽ ആണെന്ന് കണ്ടതും.. പിന്നെ ഒന്നും പറയാതെ... രണ്ടാളും യാത്ര പറഞ്ഞു പിരിഞ്ഞു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story