രൗദ്രം ❤️: ഭാഗം 19

raudram

രചന: ജിഫ്‌ന നിസാർ

കുട്ടിയെ വിളിക്കാം ല്ലേ എന്ന "

ആദിത് വർമ്മയുടെ അച്ഛന്റെ അനിയൻ എന്നവകാശപെട്ടയാളുടെ സംസാരം കേട്ടപ്പോൾ ശ്രീകാന്ദ് ഗായത്രിയെ നോക്കി..

അവൾ രുദ്രനെയും... അവനാണ് അകത്തേക്ക് പോയി ശിവയെ കൂട്ടിയിട്ട് വന്നത്.. ചായ സൽക്കാരം മുന്നേ നടന്നത് കൊണ്ട് തന്നെ ശിവ രുദ്രനോട് ഒട്ടിയാണ് നടന്നു വന്നത്..

അവളുടെ വിറയൽ അറിഞ്ഞിട്ട് തന്നെ അവൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു..

ശിവയെ കണ്ടപ്പോൾ അക്ഷമയോടെ കാത്തിരുന്ന ജസ്റ്റിന്റെ കണ്ണുകൾ തിളങ്ങി..

അവനൊപ്പം വന്നവരുടെയും മുഖം തെളിയുന്നത് അവരെല്ലാം ആകാംഷയോടെ നോക്കി നിൽപ്പുണ്ട്..

മോളുടെ പേരെന്താ "

ഡോക്ടറുടെ അമ്മായി എന്ന് പറഞ്ഞവരുടെ വകയാണ് ആദ്യചോദ്യം വന്നത്..

അവരതികം ആളുകൾ ഒന്നും വന്നിട്ടില്ല..
ഡോക്ടർക്ക് അച്ഛൻ ഇല്ലെന്ന് വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു..

കൂടെ ഉള്ളത് അമ്മയും... ചെറിയച്ഛനും അദ്ദേഹത്തിന്റെ ഭാര്യയും അമ്മാവനും അമ്മായിയും എന്നാണ് പറഞ്ഞത്..

പിന്നെ.. അവനും മാത്രം.

ആഡംബരം ഒട്ടും ഇഷ്ടമല്ലെന്ന് അവരുടെ സംസാരം കൊണ്ടും പ്രവർത്തി കൊണ്ടും തെളിയിക്കും പോലെ...

ശിവ പേര് പറഞ്ഞു കൊടുക്കുമ്പോൾ... ജസ്റ്റിന്റെ കണ്ണുകൾ കഴുകനെ പോലെ അവളെ കൊത്തി പറിക്കാൻ തുടങ്ങിയിരുന്നു..

കണ്ണടക്കുള്ളിലെ ഭാവം അവരാരും അറിഞ്ഞില്ലെന്നു മാത്രം.

മോൾ ഇങ്ങ് വാ..

ഡോക്ടറുടെ അമ്മ അവളുടെ കയ്യിൽ പിടിച്ചു അടുത്തേക്കിരുതി..

എത്ര പിടിച്ചു നിന്നിട്ടും തന്റെ കണ്ണുകൾ ചതിക്കുമോ എന്നൊരു പേടിയോടെ തന്നെയാണ് ശിവ അവർക്കിടയിൽ ഇരുന്നത്...
വല്ല്യ നാണകാരിയാ... ഗായേച്ചി ജാമ്യം എടുക്കും പോലെ പറയുന്നുണ്ട്..

കുട്ടികൾക്ക് സംസാരിക്കാൻ എന്തേലും... "

ഓ... ഓഫ്‌കോഴ്സ്... വിളിച്ചു കൊണ്ട് പോ... ശിവ മോളെ "

ശ്രീകാന്ദ് പറയുമ്പോൾ ശിവ പേടിയോടെ രുദ്രനെ നോക്കി..

അവൻ ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു..

അവൾ എണീക്കും മുന്നേ... ജസ്റ്റിൻ എഴുന്നേറ്റു മുറ്റത്തേക്ക് നടന്നിരുന്നു..

പിന്നെയും മടിച്ചു നിൽക്കാൻ ആവില്ലെന്ന് തോന്നിയത് കൊണ്ട് ശിവയും..

ശിവദയ്ക്ക് എന്നെ കാണണ്ടേ "

മുന്നിൽ നിൽക്കുന്നവൻ ചോദിക്കുമ്പോൾ... എനിക്കൊരു ഉത്തരം താ ശിവദ.. തനിക്കെന്നെ ഒട്ടും ആസെപ്റ്റ് ചെയ്യാൻ ആവുന്നില്ലേ
"

വീണ്ടും വേദന നിറഞ്ഞ ജീവന്റെ വാക്കുകൾ അവൾക്കുള്ളിലേക്ക് ഓടി വന്നിരുന്നു..

കണ്ണ് നിറഞ്ഞു പോകും എന്ന് തോന്നിയപ്പോൾ അവൾ ഒന്നൂടെ കുനിഞ്ഞു നിന്നു..

"എനിക്ക് തന്നെ എന്തായാലും ഒരുപാട് ഇഷ്ടമായി... അത് കൊണ്ടല്ലേ ഇവിടം വരെയും എത്തിയത് "

അവളെ ആകെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ടവൻ പറയുമ്പോൾ ഒന്ന് മൂളാൻ കൂടി കഴിഞ്ഞില്ല അവൾക്ക്..

മുഖം കുനിഞ്ഞു നിന്നത് കൊണ്ട് തന്നെ.. അവന്റെ ഭാവങ്ങൾ ഏതും അവൾ അറിഞ്ഞതുമില്ല..

പിന്നെയും എന്തെക്കെയോ അവൻ പറയുന്നുണ്ട്.. പഠിക്കാൻ സപ്പോർട്ട് ചെയ്യും.. ലോകം മുഴുവനും കറങ്ങി നടക്കും.. അവന്റെ സ്വപ്നം... ആഗ്രഹം അങ്ങനെ അങ്ങനെ പലതും.... പക്ഷെ പലയിടത്തും... അവൾ  ജീവന്റെ ഓർമകൾക്ക് മുന്നിൽ പിടഞ്ഞു കൊണ്ടായിരുന്നു അവന് നേരെ നിന്നത്..

അത് കൊണ്ട് തന്നെ ആ പറഞ്ഞത് ഒന്നും തന്നെ അവളിലേക്ക് എത്തിയില്ല..

അവനവട്ടെ... അവളുടെ ഓരോ അണുവിലേക്കും അവന്റെ കണ്ണുകൾ കുത്തി ഇറക്കുന്ന തിരക്കിലും...

💞💞💞💞💞💞💞💞💞💞💞💞💞💞💞

എന്നിട്ട് നീ എന്ത് പറഞ്ഞു "

സലീം രുദ്രനെ നോക്കി ചോദിച്ചു.. കേട്ടിടത്തോളം വല്ല്യ കുഴപ്പമില്ല എന്നെനിക്ക് തോന്നുന്നു... "

രുദ്രൻ അവനെ നോക്കി കൊണ്ട് പറഞ്ഞു..

ശിവയുടെ ആലോചനയുടെ കാര്യം അവരോട് പറയുകയാണ് അവൻ..

"എടാ അവള്... അവള് സമ്മതിച്ചോ... പഠിക്കുവല്ലേ.. അതൊന്ന് തീർന്നിട്ട് മതിയായിരുന്നു "

റെജി അത് ചോദിക്കുമ്പോൾ.. സലീം കൂടി അങ്ങനൊരു ചോദ്യം കാത്ത് വെച്ചിരിക്കുന്നു എന്നൊരു ഭാവം ആയിരുന്നു..

"അതൊക്കെ എനിക്കറിയാം.. ഞാൻ അവളെ ഫോയ്‌സ് ചെയ്തു കെട്ടിക്കാനൊന്നും അല്ലേടാ.. ഇങ്ങോട്ട് വന്നിട്ട് അവൻ.. അതും എന്നോട് നേരിട്ട് വന്നു ചോദിക്കുമ്പോൾ... അവനെന്റെ പെങ്ങൾക്ക് ചേരും എന്നൊരു തോന്നൽ "

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

"അച്ഛനും അവളും ഏറെ കൊതിച്ചു പോയ ആ പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു കളയുന്ന ഒന്നിനും ഞാൻ കൂട്ട് നിൽക്കില്ലെന്ന് നിങ്ങൾക്ക് അറിയില്ലേ... അവളോടൊപ്പം ശിവയുടെ സ്വപ്നങ്ങളെയും സന്തോഷങ്ങളെയും കൂടി ചേർത്ത് പിടിക്കുന്നവനെ അവളെ ഞാൻ ഏല്പിച്ചു കൊടുക്കൂ.. അല്ലാതെ അവൾ എനിക്കൊരിക്കലും ഒരു ഭാരമോ ബാധ്യതയോ അല്ലെടാ "

ഉറപ്പോടെ രുദ്രൻ പറയുമ്പോൾ അവരുടെ കണ്ണിലെ സംശയവും തീർന്നിരുന്നു..

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

അപ്പൊ നമ്മുടെ സെക്കൻഡ് സ്റ്റേപ്പും ഒക്കെ "

ആഹ്ലാദത്തിന്റെ ഒരു പ്രസരിപ്പ് നിറഞ്ഞു നിന്നിരുന്നു ജെറിന്റെ വാക്കിലും കണ്ണിലും..

കസേരയിൽ കാൽ കയറ്റി വെച്ചിരുന്നവന്റെ മനസ്സിൽ പക്ഷെ ശിവയുടെ കൊതിപ്പിക്കുന്ന സൗന്ദര്യം ആയിരുന്നു..

അത് വരെയും കണ്ടവർക്ക് പണത്തിനു മാത്രം നോട്ടമുള്ള ഒരു അവിഞ്ഞ ഭാവം ആയിരുന്നു എങ്കിൽ... അവൾക്ക്...

തനിക് മുന്നിൽ വന്നു നിന്നവളെ ഒരിക്കൽ കൂടി ഓർത്തിട്ട് ജസ്റ്റിൻ കണ്ണുകൾ ഒന്നടച്ചു പിടിച്ചു..

മുഖത്തും വല്ലാത്തൊരു ഭാവത്തിൽ ഇരിക്കുന്നവനെ കണ്ടു ജെറിൻ ഊറി ചിരിച്ചു..

"ചങ്കിൽ കേറി കൊളുത്തി.. അല്ലേടാ.. ഞാൻ അന്നേ പറഞ്ഞില്ലേ.. നിനക്ക് ഒരിക്കലും നിരാശ പെടേണ്ടി വരില്ലെന്ന് "

ജെറിൻ അരികിൽ വന്നു നിന്നിട്ട് ചോദിക്കുമ്പോൾ ജസ്റ്റിൻ ഒന്നും പറയാതെ ഒന്ന് ചിരിച്ചു...

"അവൻ ഈ ജെറിന്റെ പെങ്ങളെ വെച്ചാണ് കളിക്കാൻ നോക്കിയത്.. അതിനിത്രയെങ്കിലും ഞാൻ കൊടുക്കണ്ടേ.. വേണ്ടേ "

പകയോടെ ജെറിൻ മെഴിഞ്ഞു..

ഇനി ഇത് നടക്കേണ്ടത് എന്റേം കൂടി ആവിശ്യമാണ് ജെറി...

ഏതോ ഓർമയിൽ തിളങ്ങുന്ന കണ്ണോടെ ജസ്റ്റിൻ പറയുമ്പോൾ ജെറിൻ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് ഒന്ന് തലയാട്ടി കാണിച്ചു...

"പക്ഷെ അങ്കിൾ പറഞ്ഞത് പോലെ നീ അവനെ വെറും നിസാരമായി കാണരുത്.. ആ നോട്ടത്തിൽ പോലും പലപ്പോഴും നമ്മൾ പതറി പോവുന്നുണ്ട് "

മുന്നേ ഉള്ളൊരു അനുഭവം പോലെ ജസ്റ്റിൻ അത് പറയുമ്പോൾ ജെറിൻ ഒന്ന് പുച്ഛത്തോടെ ചിരിച്ചു...

"പിന്നെ... അവൻ ഒന്നുമല്ല.. ജെറിനൊരു എതിരാളിയെ അല്ല.. ചുമ്മാ.. പ്രതികാരം എന്നൊക്കെ പറഞ്ഞു നടക്കാൻ അല്ലാതെ... എന്തിന് കൊള്ളാം.. മാത്രമല്ലെടാ... സ്വന്തം ജോലിയോടും സഹ പ്രവർത്തകാരോട് പോലും നിറഞ്ഞ പുച്ഛം മാത്രം ഉള്ളവൻ.. അവനിനി എന്തോ ചെയ്യാനാ "

ജെറിൻ അപ്പോഴും നിസ്സാരമായി ചിരിച്ചു തള്ളി..

പക്ഷെ ജസ്റ്റിൻ വീണ്ടും അവന്റെ ഓരോ ഭാവത്തെയും ഒന്നൂടെ മനസ്സിലിട്ട് നോക്കുന്ന തിരക്കിൽ ആയിരുന്നു..

ഇല്ല.. ഇവൻ പറയുന്ന പോലല്ല..

എല്ലാം നേരിടാൻ അറിയാവുന്ന ഒരു മനസ്സ് കൂടി ഉണ്ടവന്..അതവന്റെ ഓരോ നോട്ടത്തിൽ പോലും ഉണ്ട്..അതുറപ്പാണ്‌.

ജസ്റ്റിൻ അപ്പോഴും അത് തന്നെയാണ് ചിന്തിക്കുന്നത്..

"ഇനിയുള്ള മൂവ്മെന്റ് കുറച്ചു കൂടി വേഗത്തിൽ ആക്കിയാലോ നമ്മൾ.. എനിക്കൊട്ടും ക്ഷമയില്ല.. വീണ്ടും വീണ്ടും തോൽക്കുമ്പോൾ അവനുള്ള വേദന കാണാൻ വല്ലാത്ത കൊതി എനിക്ക് '

കണ്ണിൽ പക എരിയിച്ചു കൊണ്ട് ജെറിൻ അത് പറയുമ്പോൾ ജസ്റ്റിൻ ഒന്ന് ചിരിച്ചു..

"നീ നിന്റെ അപ്പന്റെ മോൻ തന്നെ...

ജസ്റ്റിൻ പറയുമ്പോൾ ജെറിൻ ഒന്ന് തല കുലുക്കി..

അപ്പനെക്കാൾ ഒരു പടി മുകളിൽ..

ജെറിൻ ഓർമ പെടുത്തി കൊടുത്തു..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അന്ന് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും അവർക്കെല്ലാം പറയാനുള്ളത് ഡോക്ടറെ കുറിച്ച് തന്നെ ആണെന്ന് ശിവ അറിഞ്ഞിരുന്നു..

അവർക്കെല്ലാം അയാളെ അത്ര പിടിച്ചു പോയിരുന്നു...

"ഇനി അവന്റെ വീടൊന്ന് കാണാൻ പോവണ്ടേ രുദ്ര..."

ശ്രീ ഏട്ടൻ ചോദിക്കുമ്പോൾ രുദ്രൻ തലയാട്ടി..

ശേഷം അവന്റെ കണ്ണുകൾ ശിവയിലേക്ക് നീണ്ടു.. ഏത് നിമിഷവും കരയും എന്നാ പരുവത്തിൽ ആണ് ആ ഇരിപ്പ്..

കോരി ഇട്ട ചോറ് ആ പാത്രത്തിൽ അത് പോലുണ്ട്..

ഗായേച്ചിയുടെ ചങ്കൂറ്റം ഒന്നും പണ്ടേ അവൾക്കില്ല..

എത്ര വേദനിച്ചാലും... നിറഞ്ഞ കണ്ണോടെ നേരിടുന്ന അവളിലെ ഭാവം..

രുദ്രന് അവളോട് ആ നിമിഷം ഒരുപാട് സ്നേഹം തോന്നി..

അവരെല്ലാം വീണ്ടും വീണ്ടും ആവേശത്തിൽ ഓരോന്നു പറയുമ്പോൾ.. മുഖം ഉയർത്തി നോക്കിയ ശിവ കണ്ടത് .. അവളെ തന്നെ നോക്കി ഇരിക്കുന്ന രുദ്രനെ..

ചിരിച്ചു കൊണ്ട് രുദ്രൻ അവളോടൊന്ന് കണ്ണടച്ച് കാണിച്ചിട്ട്.. ഭക്ഷണം കഴിക്കാൻ കാണിച്ചു കൊടുത്തു..

പിന്നെയും ഇത്തിരി കൂടി കൊത്തി പൊറുക്കി തിന്നിട്ട് അവൾ അവൻ നോക്കുന്ന വെപ്രാളത്തിൽ എഴുന്നേറ്റു പോകുമ്പോൾ അതേ ചിരിയോടെ... കണ്ണിൽ ഒളിപ്പിച്ചു പിടിച്ച ഭാവത്തോടെ തന്നെ രുദ്രന്റെ കണ്ണുകൾ അവളുടെ വഴിയേ തന്നെ ആയിരുന്നു..

അവരാരും അത് അറിഞ്ഞതുമില്ല..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കാതിലൂടെ ഒരു കടന്നൽ മൂളി പറന്നിട്ട്.. അതങ്ങ് നേരെ ഹൃദയത്തിൽ ചെന്ന് കുത്തി നോവിച്ചത് പോലെ ഒന്ന് പിടഞ്ഞു പോയി അഞ്ജലി..

വിശ്വാസം വരാത്ത പോലെ.. ഒരിക്കൽ കൂടി ജെറിനെയും ജസ്റ്റിനെയും പാളി നോക്കി..

അവരതൊന്നും അറിയാതെ അപ്പോഴും ആഘോഷത്തിൽ തന്നെയാണ്..

സ്വന്തം നില നിൽപ്പിനു വേണ്ടി ഒരു ജീവൻ എടുത്തു.. ഒരു മനുഷ്യന്റെ സ്വപ്നങ്ങളെ പോലും ചവിട്ടി അരച്ച്... അയാളുടെ ജീവിതത്തിലെ വെളിച്ചം പോലും അണച്ചു കളഞ്ഞു...

എന്നിട്ടും ബാക്കി ഉള്ള ആത്മ വിശ്വാസം കൊണ്ട് ഇനിയും ജീവിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണ്ടും അവനെ ദ്രോഹിക്കാൻ പുതിയ വഴി അന്വേഷിച്ചു നടക്കുന്നു..

അതും ഒരു പെൺകുട്ടിയുടെ ജീവനും ജീവിതവും വെച്ചിട്ട്..

അവൾക്കാ നിമിഷം ജെറിനോട് വല്ലാത്ത വെറുപ്പ് തോന്നി..

ഇത്രയും വൃത്തികെട്ട ഒരു മനസ്സുള്ള ഇവനെയാണ് ഇത്ര നാളും ചേട്ടായി എന്ന് വിളിച്ചിട്ട് സ്നേഹിച്ചു കൊണ്ട് നടന്നത് എന്നോർക്കുമ്പോൾ അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി..

അതേ നിമിഷം രുദ്രന്റെ മുഖം മനസ്സിലേക്ക് വരുമ്പോൾ... അതൊരു സങ്കടമാവുന്നുണ്ട്..
ഇത് കൂടി ഇനി അവനെങ്ങനെ സഹിക്കും...

ആ ഓർമ പോലും അവൾക്കപ്പോൾ വേദനയാണ്..

അവളെ ഒന്നാകെ പിടിച്ചു കുലുക്കി കൊണ്ടത് ഹൃദയമങ്ങനെ നിറഞ്ഞു നിൽക്കുന്നുണ്ട്........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story