രൗദ്രം ❤️: ഭാഗം 20

raudram

രചന: ജിഫ്‌ന നിസാർ


വൈകുന്നേരം ആർത്തലച്ചു പെയ്തിറങ്ങിയ മഴയുടെ തണുപ്പ് ഉണ്ടായിട്ടും മുഖത്തും കഴുത്തിലും പൊടിഞ്ഞു തുടങ്ങിയ വിയർപ്പ് തുള്ളികൾ കൈ കൊണ്ട് തുടച്ചു കൊണ്ട് ദൃതിയിൽ സ്റ്റെപ് കയറി ഇറങ്ങി പോകുമ്പോൾ തന്റെ കാലുകൾ കൂടി വിറക്കുന്നുണ്ട് എന്ന് തോന്നി അഞ്‌ജലിക്ക്..

അതും മഴയുടെ കുളിർ കൊണ്ടല്ല.. മറിച്ചു കേട്ട വാർത്ത നൽകിയ ഉൾചൂടിന്റെ വിറയലാണ്.

ഇത്രേം ക്രൂരത നിറഞ്ഞ ഒരു മുഖം ഉണ്ടോ ഏട്ടന്..

അച്ഛനൊപ്പം ഏട്ടൻ കൂടി പ്രതി പട്ടികയിലേക്ക് നടന്നു കയറി ആ നിമിഷം മുതൽ..

സ്വന്തമെന്ന് അഹങ്കരിച്ചവർക്കുള്ളത് മാന്യതയുടെ മുഖമൂടിക്കുള്ളിൽ അവരുടെ ചെകുത്താന്റെ മുഖം..

അത് മറ നീക്കി പുറത്ത് വരാൻ ഇനി അതികം താമസം ഇല്ല..

അതിന്റെ തെളിവാണ്.. തനിക്കത് കേൾക്കാൻ ആയത്.. ജസ്റ്റിനെ കുറിച്ച് ആദ്യം മുതലേ അത്ര നല്ല അഭിപ്രായം...അല്ലെന്നിരിക്കെ.. അതിനേക്കാൾ വൃത്തികെട്ടവനാണ് സ്വന്തം കൂടപ്പിറപ്പ് എന്നവൾക്ക് മനസ്സിലായി.

അല്ലെങ്കിൽ എന്തിന്റെ പേരിൽ ആണേലും... മറ്റൊരു പെൺകുട്ടിയുടെ സ്വപ്നങ്ങൾക്ക്... ജീവിതത്തിന്.. ഇങ്ങനെ പുല്ല് വില നൽകില്ല.

സ്വന്തം അച്ഛന്റെ മരണത്തിൽ കാരണകാരൻ ആയിട്ടും... തനിക്കെതിരെ രുദ്രന്റെ കാഴ്ചപാട് ഓർക്കേ... അവളുടെ ഹൃദയം വേദനിച്ചു..

അവനെ ഓർത്തിട്ട് തന്നെ..

ഇത്ര മാത്രം സങ്കടം നൽകിയത് പോരെ അവന്... ഇനിയും അവനെ പരീക്ഷിച് മതിയായില്ലേ..

ഇപ്രാവശ്യം എന്തിനെന്നു പോലും അറിയാതെ അവൾക്ക് ദൈവത്തോട് പോലും ദേഷ്യം തോന്നുന്നു...

നീ എന്താ അഞ്ജു.. ഇങ്ങനെ നടക്കുന്നെ "

കൈ കൂട്ടി തിരുമ്പി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അഞ്ജലി പെട്ടന്ന് റീത്തയുടെ ചോദ്യം കേട്ടപ്പോൾ ഒന്ന് ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി..

മനസ്സിലെ സംഘർഷം കാരണം ചെയ്യുന്നതൊന്നും ഓർമ വന്നില്ല..

അവളുടെ കണ്ണുകൾ.. മുകളിലേക്ക് നീണ്ടു..

"എന്താടി.. അവളുടെ ഭാവം കണ്ടിട്ട് റീത്ത വീണ്ടും ചോദിച്ചു..

അമ്മയോട് പറയാൻ ഒരു മറുപടി തേടി ഉഴറി അപ്പോൾ അഞ്ജലിയുടെ ഉള്ളം..

വയ്യേ.. നിനക്ക്... തലയിൽ കൈ വെച്ചു നോക്കി കൊണ്ട് ചോദിക്കുന്ന റീത്തയെ അവൾ അലിവോടെ നോക്കി..
തന്നെപോലെ അമ്മയും ചതിക്കപെടുകയാണ്..

സത്യത്തിൽ ഒന്നും അറിയാതെ അപ്പനെയും മകനെയും അമ്മ ഒരുപാട് വിശ്വസിക്കുന്നുണ്ട്...

"എന്താടി... അവളുടെ നോട്ടം കണ്ടിട്ട് വീണ്ടും റീത്ത അഞ്ജലിയെ കുലുക്കി കൊണ്ട് ചോദിച്ചു..

'എനിക്ക് ഒന്നൂല്ല അമ്മാ.. വന്നേ.. വിശന്നിട്ടു പാടില്ല..."അപ്പോൾ അങ്ങനെ പറയാൻ ആണ് അവൾക്ക് തോന്നിയത്...

ഭക്ഷണം കഴിക്കുമ്പോഴും റീത്ത എന്തൊക്കെയോ ചോദിക്കുന്നും പറയുന്നും ഉണ്ട്..
പക്ഷെ അതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല..

പകരം മനസ്സിൽ പലവിധ കണക്ക് കൂട്ടലുകളിൽ ആയിരുന്നു..

കഴിച്ചു കഴിഞ്ഞു 
മുറിയിൽ എത്തിയിട്ടും എന്ത് വേണം എന്നറിയില്ല...

അറിഞ്ഞു കൊണ്ട് ആ പെൺകുട്ടിയുടെ ജീവിതം കണ്മുന്നിൽ നശിക്കുന്നത് കണ്ടു നിൽക്കാനും വയ്യ..

പക്ഷെ എന്ത് ചെയ്യും..

ധൃതിയിൽ ഫോൺ എടുത്തിട്ട് രുദ്രനെ വിളിച്ചു..

പക്ഷെ എത്ര അടിച്ചിട്ടും അവൻ അതെടുത്തില്ല..താൻ ആണെന്ന് അറിയാം.. അതാണ്‌ രുദ്രൻ ഫോൺ എടുക്കാത്തത് എന്നവൾക്ക് മനസ്സിലായി..

ദേഷ്യവും സങ്കടവും ഒരുമിച്ച് അവളെ തളർത്തി..

ഫോൺ ബെഡിലേക്ക് എറിഞ്ഞു..

എന്റെ ശത്രുവുമായി ബന്ധപെട്ടതെല്ലാം ഞാൻ സംശയത്തിന്റെ കണ്ണോടെ മാത്രമേ നോക്കൂ..

അവന്റെ വാക്കുകൾ ഓർമ വന്നപ്പോൾ വീണ്ടും വേദന...

💞💞💞💞💞💞💞💞💞💞💞💞💞💞💞

ശിവാ..

അവളുടെ ഡോറിൽ മുട്ടി കൊണ്ട് അകത്തേക്ക് പാളി നോക്കി രുദ്രൻ..

സ്റ്റഡി ടേബിളിൽ തല വെച്ച് കിടന്നവൾ പെട്ടന്ന് ചാടി എഴുന്നേറ്റു..

"വയ്യേ... എന്തേ കിടക്കുന്നെ "

രുദ്രൻ അകത്തേക്ക് കയറി..

"ചെറിയൊരു തലവേദന.."

പെട്ടന്ന് വായിൽ തോന്നിയത് പറഞ്ഞു...

ഡോക്ടർ ആദിദ് ആണോ നിന്റെ തലവേദനയുടെ പേര്..

കളിയോടെ ചോദിച്ചു  രുദ്രൻ 

അവളെ ഒന്ന് നോക്കിയിട്ട് ബെഡിൽ പോയിരുന്നു..

ശിവ ടേബിളിൽ ചാരി മുഖം കുനിച്ചു നിന്നു..

അവനെന്തോ പറയാൻ ഉണ്ടെന്ന് അവൾക്കും തോന്നി..

"മോൾക്ക് ആദിത്തിനെ ഇഷ്ടമായില്ലേ "

പെട്ടന്ന് രുദ്രൻ ചോദിക്കുമ്പോൾ ശിവ അവന്റെ നേരെ നോക്കി..

നിഷ്കളങ്ക നിറഞ്ഞ മറ്റൊരു ചിരിയാണ് കണ്മുന്നിൽ അപ്പോൾ തെളിഞ്ഞത്..

"പറഞ്ഞോ ശിവ.. നിന്റെ ജീവിതം ആണ് മോളെ... അച്ഛൻ ഇല്ലെന്ന് കരുതി.. ഏട്ടന് നീ ഒരിക്കലും നീ ഒരു ബാധ്യതയല്ല.. ഡോക്ടർ ആദിത് നിനക്ക് ചേരും എന്ന് തോന്നി.. നിന്റെ സ്വപ്നങ്ങളെ ചേർത്ത് പിടിക്കും എന്ന് തോന്നി.. ഇവിടെല്ലാർക്കും അവനെയും അവന്റെ ഫാമിലിയെയും ഒത്തിരി ഇഷ്ടമായി..."

രുദ്രൻ പറയുമ്പോൾ... ഇനി നിന്റെ സമ്മതം കൂടിയാണ് വേണ്ടത് എന്നവൻ പറയും പോലെ ശിവക്ക് തോന്നി..

ശെരിയാണ് രുദ്രൻ പറയുന്നത്..

ഒരാൾക്കും ഇഷ്ടകേട് തോന്നുന്ന യാതൊന്നും ആ ഡോക്ടർക്ക് ഇല്ല..

പക്ഷെ തുറന്നു പറയാതൊരു ഇഷ്ടത്തിന്റെ വിങ്ങൽ നിറയുന്ന തന്റെ മനസ്സിനെയാണ് വരുതിയിൽ കിട്ടാത്തത്..

ആ വേദനയാണ് ആർക്കും മനസ്സിലാക്കി കൊടുക്കാൻ ആവാത്തതും...

തനിക് മുന്നിൽ സൂക്ഷിച്ചു നോക്കി നിൽക്കുന്ന രുദ്രനെ കാണുമ്പോൾ... വീണ്ടും വീണ്ടും ശിവയിൽ വെപ്രാളം നിറയുന്നുണ്ട്..

"ഇങ്ങടുത്തു വാ ശിവ "

അവൻ കൈ മാടി വിളിക്കുമ്പോൾ അവൾ പോയിട്ട് അവന്റെ അരികിൽ ഇരുന്നു..

"എട്ടനുള്ളപ്പോ ഇനി നിങ്ങളിൽ ആർക്കും ഒന്നും വരില്ല.. ഇഷ്ടമില്ലാത്തതൊന്നും നിങ്ങളോട് ആരും ചേർത്ത് വെക്കില്ല.. ആ ഉറപ്പ് പോരെ "

കണ്ണ് ചിമ്മി ഉറപ്പോടെ അവനത് പറയുബോൾ ശിവ അവന്റെ തോളിൽ മുഖം ചേർത്ത് കയ്യിൽ ചുറ്റി പിടിച്ചിരുന്നു..

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

മുന്നിലേക്ക് ചാടി കയറി വന്നവളുടെ മുഖം ദേഷ്യം നിറഞ്ഞു നിൽക്കുന്നത്... രുദ്രൻ അറിഞ്ഞിരുന്നു..

എന്നിട്ടും വല്ല്യ ഭാവമാറ്റം ഒന്നും ഇല്ലാതെ തന്നെ അവൻ ഇരുന്നു..

"വിളിച്ചാൽ എടുക്കാൻ വയ്യെങ്കിൽ താൻ എന്തിനാടോ ആ പരട്ട ഫോണും തൂക്കി നടക്കുന്നത്"

ഉള്ളിലെ ദേഷ്യം മുഴുവനും ഉണ്ടായിരുന്നു അഞ്ജലിയുടെ സ്വരത്തിൽ..

എന്റെ ഫോണിൽ എനിക്ക് പ്രിയപ്പെട്ടവർ വിളിക്കാറുണ്ട്.. ഞാൻ എടുക്കാറുമുണ്ട് "

അതേ ഭാവത്തിൽ അവൻ മറുപടി കൊടുക്കുമ്പോൾ.. അഞ്ജലി ചുവന്ന മുഖത്തോടെ അവന്റെ മുന്നിൽ പോയി നിന്നു..

"പ്രിയപ്പെട്ടവർ മാത്രം വിളിക്കുമ്പോ എടുക്കാൻ ഉള്ളതാണോടോ ഫോൺ "

വീണ്ടും അവൾ ചോദിച്ചു..

"എന്റെ ഫോൺ എപ്പോ എടുക്കണം.. എടുക്കണ്ട എന്ന് ഞാൻ ആണ് തീരുമാനിക്കേണ്ടത്.. അത് അവിടെ നിൽക്കട്ടെ.. ഇപ്പോൾ ഈ വരവിന്റെ ഉദ്ദേശം എന്താണാവോ.. മാഡം ആദ്യം അത് പറഞ്ഞിട്ട് തുള്ള് "

അവളെ നോക്കി ഗൗരവത്തിൽ തന്നെ രുദ്രൻ പറഞ്ഞു..

"ഓ.. ആയിക്കോ... പക്ഷെ എടുക്കുന്ന തീരുമാനം എല്ലാം എല്ലായ്പോഴും ശെരിയാവണം എന്നില്ല.. അഹങ്കാരം മാറ്റി വെച്ചിട് ആദ്യം അതൊന്ന് മനസ്സിലാക്കിയ സാറിനു തന്നെ ആണ് നല്ലത് "

അഞ്ജലി കളിയാക്കി കൊണ്ട് പറയുബോൾ രുദ്രന്റെ കണ്ണുകൾ ചുരുങ്ങി..

"വ്യക്തമായി സംസാരിക്കാൻ ശ്രമിക്കുക എന്നതും ഒരു മനുഷ്യന്റെ ക്വാളിറ്റി തന്നെയാണ് "

അഞ്ജലിയെ നോക്കി രുദ്രൻ പറഞ്ഞു..

അവളൊന്നും മിണ്ടാതെ മുഖം വീർപ്പിച്ചു പിടിച്ചു..

"അഞ്ജലി..."

ആ നിൽപ്പ് തുടരുമ്പോൾ ഒന്ന് വാച്ചിൽ നോക്കിയിട്ട് രുദ്രൻ വിളിച്ചു..

"പറയാൻ എന്തേലും ഉണ്ടെങ്കിൽ വ്യക്തമായി പറയാൻ ശ്രമിക്കുക.. അല്ലെങ്കിൽ മുന്നിൽ നിന്നും മാറി തരിക.. തന്നെ പോലെ വേസ്റ്റ് ചെയ്യാൻ എനിക്ക് മുന്നിൽ ടൈം ഇല്ല "

അങ്ങേയറ്റം ഗൗരവം നിറഞ്ഞ വാക്കുകൾ..

അഞ്ജലി അവനെ ഒന്ന് നോക്കി..

"എന്ന് മുതൽ..."

അഞ്‌ജലിയും വിട്ട് കൊടുക്കാതെ ചോദിച്ചു..

രുദ്രൻ അവളെ സൂക്ഷിച്ചു നോക്കി..

"ആ.. അത് തന്നെ എന്റെ ചോദ്യം..നോക്കി പേടിപ്പിക്കേണ്ട..എന്ന് മുതലാ രുദ്രദേവിന് ഈ ബോധം വന്നത് എന്ന് "

അഞ്ജലി വീണ്ടും ചോദിച്ചു..

അവനൊന്നും മിണ്ടാതെ പോയി വണ്ടിയിൽ കയറാൻ ആഞ്ഞു..

"ഒന്ന് നിക്ക് രുദ്രേട്ടാ.. ഞാൻ ഒരു തീ നെഞ്ചിൽ കൊണ്ട് നടക്കാൻ തുടങ്ങിട്ട് എത്ര നേരായി എന്നറിയോ.. ഇന്നലെ ഞാൻ ഒട്ടും ഉറങ്ങിയില്ല.. എത്ര വിളിച്ചു... ഒരു വട്ടം കൂടി ഫോൺ എടുത്തില്ല "

അഞ്ജലിയുടെ ആ ഭാവം രുദ്രന് പുതുതായി തോന്നി..

ഒരു സാധാരണ പെൺകുട്ടി... അവളുടെ അവസ്ഥ പറയുന്നു..

അങ്ങനെയാണ് അവന്നപ്പോൾ തോന്നിയത്..

"പറ.. എന്താ നിന്റെ പ്രശ്നം..."

ഡോർ അടച്ചു തിരിഞ്ഞ് കൊണ്ട്...

"ശിവദക്ക്... ആ ആലോചന... രുദ്രേട്ടൻ ശെരിക്കും അന്വേഷണം നടത്തിയിട്ടു തന്നെയാണോ "

തൊട്ടരികിൽ വന്നു നിന്നിട്ട് അഞ്ജലി ചോദിക്കുമ്പോൾ രുദ്രൻ അവളുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി..

"ഡോക്ടർ ആദിത്തിനെ താൻ അറിയുവോ "

അവന്റെ ചോദ്യം കെട്ടവൾ... ഇല്ലെന്ന് തലയാട്ടി..

"പിന്നെ എന്താ ഇങ്ങനൊരു ചോദ്യം... വാ തുറന്നു പറയെടി..."

രുദ്രന് ദേഷ്യം വന്നിരുന്നു..

"അവൻ ഡോക്ടർ ആദിദ് അല്ല... ജസ്റ്റിൻ... ജസ്റ്റിൻ സ്കറിയ.. എന്റെ അപ്പന്റെ കസിന്റെ മോനാണ്.. അപ്പനും ചേട്ടായിയും കൂടി... രുദ്രേട്ടനോട്....."

ദേഷ്യം കൊണ്ട് ചുവന്നു പോയ അവന്റെ മുഖത്തു നോക്കി ബാക്കി പറയാൻ അവൾക്കൊരു പേടി ഉണ്ടായിരുന്നു..

"സത്യമാണ്.. അത് പറയാൻ ഞാൻ ഇന്നലെ ഒരുപാട് വിളിച്ചു. രുദ്രേട്ടൻ ഫോൺ എടുത്തില്ല.. ഞാൻ കേട്ടതാണ്.. ചേട്ടായിയും ജസ്റ്റിനും തമ്മിൽ പറയുന്നത്..."

അവന്റെ കണ്ണിലെ സംശയം കണ്ടിട്ട് തന്നെ ആയിരുന്നു.. അഞ്ജലി എല്ലാം വിശദമായി പറഞ്ഞത്..

"പക്ഷെ.. ഞാൻ അവൻ വർക് ചെയ്യുന്ന ഹോസ്പിറ്റലിൽ പോയി അന്വേഷണം നടത്തി.. അവിടെല്ലാം ഡോക്ടർ ആദിത്... വളരെ നല്ല അഭിപ്രായം ആണല്ലോ കിട്ടിയത്.."

വീണ്ടും തീരാത്ത സംശയങ്ങൾ..

അഞ്‌ജലിക്ക് വേദന തോന്നിയിരുന്നു..

സ്റ്റീഫൻ എന്ന അപ്പന്റെ മകളാണ് താൻ എന്നായിരുന്നു ആ സംശയങ്ങൾക്ക് പിന്നിലെ അടിസ്ഥാനം.

അവന്റ പെങ്ങളുടെ ജീവിതത്തിൽ ഇത്രയും ഇമ്പോര്ടന്റ്റ്‌ ആയൊരു കാര്യം പറഞ്ഞിട്ടും അത് പോലും വിശ്വാസം വരാത്ത രീതിയിൽ..

"അഞ്ജലി... ആൻസർ മി "

വീണ്ടും അവന്റെ മുഴക്കമുള്ള സ്വരം..
അവളൊന്നും മിണ്ടിയില്ല..

"ആ ഹോസ്പിറ്റലിൽ സ്റ്റീഫൻ തോമസിന് ഷെയർ ഉണ്ട്... അവരുടെ ഓരോ വാക്കും എണ്ണി വാങ്ങിയ കാഷിനോടുള്ള നന്ദിയാണ്... ഓൾറെഡി അവിടൊരു ഡോക്ടർ ആദിത് ഉണ്ട്.. ആ പേരിലും പദവിയിലും ജസ്റ്റിനെ ഇറക്കിയത് എന്നോടുള്ള പക തീർക്കാൻ ആണ്...
ഇതല്ലേ ഇനി നിനക്ക് എന്നോട് പറയാൻ ഉള്ളത്..

അവൻ  ദേഷ്യത്തോടെ അഞ്ജലിയുടെ നേരെ തിരിഞ്ഞു..

എങ്ങനെ അറിയാം... അപ്പൊ.. അപ്പൊ എല്ലാം അറിയാമായിരുന്നോ "

ഞെട്ടി കൊണ്ട്  അഞ്ജലി ചോദിക്കുമ്പോൾ അവനൊന്നും മിണ്ടിയില്ല..

'ഇതൊന്നു പറയാൻ വേണ്ടിയാ ഞാൻ ഇന്നലെ പാതിരാത്രി വരെയും ഉറങ്ങാതെ ഇരുന്നു വിളിച്ചത്... അല്ലാതെ.. ഐ ലവ് യൂ എന്നൊന്നും പറഞ്ഞു കളയാൻ അല്ല "

അഞ്ജലി അൽപ്പം കുറുമ്പോടെ പറഞ്ഞു..

"അതും പറഞ്ഞു ഇങ്ങോട്ട് വാ... ബാക്കി ഞാൻ അപ്പൊ തരാം
. ഒരിക്കൽ കിട്ടിയത് മറന്നു പോയിട്ടില്ലല്ലോ.."

രുദ്രനും ദേഷ്യത്തോടെ ചോദിച്ചു..

"ഓ... അതൊക്കെ ഈ ഞാൻ എപ്പഴേ മറന്ന് കളഞ്ഞു...ഞാൻ അങ്ങനെ ഒന്നും മനസ്സിൽ വെച്ച് നടക്കുന്ന ആളല്ല എന്ന് സാറിനു ഇനിയും മനസ്സിലായിട്ടില്ല അല്ലേ.. ഇപ്പോഴും അപ്പനോട് ചേർത്താണ് എന്റെ സ്ഥാനം.."

അൽപ്പം വേദന കൂടി ഉണ്ടായിരുന്നു ഇപ്രാവശ്യം അവളിൽ..

അതെന്തിന് എന്ന് ചോദിച്ചാൽ.. അത് അറിയില്ല..

"താങ്ക്സ്...

ചെറിയൊരു ചിരിയോടെ രുദ്രൻ അത് പറയുമ്പോൾ... അഞ്ജലിയുടെ മുഖം വിടർന്നു പോയി..

കേട്ടത് ശെരിയോ എന്നുറപ്പിക്കാൻ അവനെ ഒന്നൂടെ സൂക്ഷിച്ചു നോക്കി..

ഉണ്ട്.. ആ മുഖം ദേഷ്യത്തിനൊപ്പം തന്നെ ചുണ്ടിൽ ചെറിയൊരു ചിരിയുണ്ട്..

"എന്നെ സ്കാൻ ചെയ്തു നിൽക്കാതെ വീട്ടിൽ പോടീ "

അവൻ പറയുമ്പോൾ അഞ്ജലി ഞെട്ടി..

ആ മുഖം വീണ്ടും ഗൗരവം നിറഞ്ഞു നിന്നിരുന്നു..

"ഓ.. അല്ലേലും കാര്യം കഴിഞ്ഞ ഇങ്ങേർക്ക് പിന്നെ അഞ്ജലി വെറും കറിവേപ്പില ആണല്ലോ.. മുന്നേയും അത് അങ്ങനെ തന്നെ ആണ്.. എല്ലാം അറിയാം.. പിന്നെയും ഓടി വന്നത് തന്നെ ഓർത്തിട്ടൊന്നും അല്ല സാറേ.. ആ പാവം പെണ്ണിനെ ഓർത്താണ്.. അവളുടെ ജീവിതം ഓർത്താണ് "

അഞ്ജലി പിന്നിൽ നിന്നും വിളിച്ചു പറയുമ്പോൾ രുദ്രൻ വീണ്ടും തിരിഞ്ഞു നോക്കി..

"അതിനല്ലേ ഞാൻ താങ്ക്സ് പറഞ്ഞത്.. "

അവൻ ചോദിക്കുമ്പോൾ അഞ്ജലി ചുണ്ട് കോട്ടി..

അത് താൻ തന്നെ കൊണ്ട് പോയി പുഴുങ്ങി തിന്ന്.. "

അവൻ കേൾക്കാതെ പറയാൻ ആണ് അവൾ ഉദ്ദേശിച്ചത് എങ്കിലും.. രുദ്രൻ അത് വളരെ വ്യക്തമായി കേട്ടിട്ടുണ്ട് എന്ന് അവന്റെ മുഖത്തു നിന്നും അറിയാം..

"താൻ എന്റെ നമ്പർ വൺ ശത്രുവിന്റെ മകളാണ്.. ആ നിന്നോട് ഞാൻ ഇത്രയും സോഫ്റ്റ്‌ ആയിട് പെരുമാറി എങ്കിൽ.. ഇത്രേം നേരം നിന്നോട് സംസാരിക്കാൻ ശ്രമിച്ചു എങ്കിൽ... അതെനിക് നിന്നോട് ചെറിയൊരു കടപ്പാട് ഉള്ളത് കൊണ്ട് മാത്രം ആണ് അഞ്ജലി... ശ്രദ്ധിച്ചു കേൾക്കണം.. കടപ്പാട് എന്നാണ് ഞാൻ പറഞ്ഞത്.. ഇനി ഇതിൽ തൂങ്ങി നാളെ എനിക്ക് പിറകിൽ വരരുത്... നിന്നെ എനിക്കത്ര വിശ്വാസം ഇല്ല.. അത് കൊണ്ടാ പറഞ്ഞത്...'

രുദ്രൻ പറയുമ്പോൾ... അഞ്ജലിയുടെ മുഖം കൂർത്തു വന്നു..

"ഞാൻ വേറെന്താ വിചാരിക്കുന്നത് "
അവൾ തിരിച്ചു ചോദിച്ചു...

"അതാണ്‌ ഞാനും പറഞ്ഞത്.. വേറൊന്നും വിചാരിക്കരുത്.. നിന്നേ കാണുമ്പോൾ എനിക്ക് നിന്റെ അപ്പനെയാണ് ഓർമ വരിക... അത് കൊണ്ട് തന്നെ എന്റെ മുന്നിലേക്ക് വരാതെ ശ്രദ്ധിക്കുക.. അപേക്ഷയാണെന്ന് തന്നെ കൂട്ടിക്കോ "

രുദ്രൻ പറയുമ്പോൾ... അഞ്ജലിയുടെ മുഖം വേദന നിറഞ്ഞു..

"ലൈഫിൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ.. ഉചിതമായ ഒരു തീരുമാനം എടുക്കാൻ... എനിക്ക് മുന്നിൽ നിന്റെ വാക്കുകൾ ഒരുപാട് സഹായിച്ചിട്ടുണ്ട്.. അതെല്ലാം മനസ്സിലും ഉണ്ട്.. പക്ഷെ എനിക്കിങ്ങനെ പറയാനേ കഴിയൂ.. പ്ലീസ്... അണ്ടർസ്റ്റാന്റ് മി "

തിരിഞ്ഞ് നടന്നിരുന്ന രുദ്രൻ പെട്ടന്ന് നിന്നു..

എന്നിട്ട് വീണ്ടും അവൾക്ക് മുന്നിലേക്ക് വന്നു..

ഡോക്ടർ ആദിത്... ജെറിൻ തോമസിന്റെ ഇറക്കുമതി ആണെന്ന് തിരിച്ചറിഞ്ഞിട്ട് തന്നെയാണ് ഞാനും ഇപ്പൊ ഈ കളിക്ക് പിറകെ ഉള്ളത്.. എത്ര വരെയും പോവും എന്നറിയണ്ടേ "

അവൻ ചോദിക്കുമ്പോൾ അഞ്ജലി അറിയാതെ തന്നെ തലയാട്ടി..

"ഞാൻ പഠിച്ചു നേടിയതാണ്... IPS... കാശ് കൊടുത്തു നേടിയ പദവി അല്ല... വികാരം കൊണ്ടല്ല.. വിവേകം കൊണ്ടാ കാര്യങ്ങളെ നോക്കി കാണുന്നത്... ഒക്കെ.. ക്ലിയർ ആയില്ലേ.. ഇനി വേഗം വീട് പിടിക്കാൻ നോക്ക് "

പറഞ്ഞു കൊണ്ടവൻ തിരികെ നടന്നിട്ട് കാറിൽ കയറി..

ആരാധനയോ. ... ഇഷ്ടമോ..
എല്ലാം കൂടി കുഴഞ്ഞൊരു ഫീൽ ആയിരുന്നു അഞ്ജലിയുടെ ഉള്ള് നിറയെ..

അവനെല്ലാം അറിയാം... ഇനിയൊന്നും പേടിക്കണ്ട.

അത് വരെയും ഉണ്ടായിരുന്ന പേടി പതിയെ തന്നിൽ നിന്നും വിട്ട് മാറുന്നത് അവൾ അറിഞ്ഞു..പകരം ഹൃദയം കുളിരുന്ന എന്തൊക്കെയോ വന്നു നിറയുന്നതും.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story