രൗദ്രം ❤️: ഭാഗം 21

raudram

രചന: ജിഫ്‌ന നിസാർ

പറഞ്ഞോളൂ... "

മുന്നിൽ ഇരിക്കുന്നവളോട് എന്നത് പോലെ രുദ്രൻ പറഞ്ഞു..

അവളുടെ മുഖം നിറഞ്ഞ വെപ്രാളം... നാല് പാടും ചിതറി പോവുന്ന കണ്ണുകൾ.. എല്ലാം അവൻ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുന്നുണ്ട്..

"ഞാൻ... എന്റെ പേര് ഷീന.. ഷീന മാത്യുസ്.."

വിളറി വെളുത്ത മുഖം തുടച്ചു കൊണ്ട് പതിയെ അവൾ പറഞ്ഞു തുടങ്ങി..

അത്യാവശ്യം മോഡേൺ ലുക്കിൽ ആണ് ആള്.. ഒറ്റ നോട്ടത്തിൽ തന്നെ അറിയാം.. കാശുള്ള കുടുംബത്തിൽ ഉള്ളതാണ് എന്ന്..

അവരുടെ ചുറ്റും മനം മയക്കുന്ന ഒരു വശ്യ സുഗന്ധം നിറഞ്ഞു നിന്നിരുന്നു.

പാറി കളിക്കുന്ന അതികം നീളമില്ലാത്ത മുടി ഇഴകൾ കഴുത്തിൽ ഇറങ്ങി കിടക്കുന്നു..

രുദ്രൻ അവളുടെ ഓരോ ഭാവങ്ങളും നോക്കി യാതൊരു ദൃതിയും ഇല്ലാതെ അവളെ കേൾക്കാൻ ഇരുന്നു..

"എന്നെ ഒന്ന് ഹെല്പ് ചെയ്യാൻ ഇപ്പൊ സാറിനെ കഴിയൂ.. പ്ലീസ് "

പെട്ടന്ന് ആ കണ്ണുകൾ നിറച്ചു കൊണ്ട് ഷീന അത് പറയുമ്പോൾ രുദ്രൻ ഒന്ന് ചിരിച്ചു..

"ഇട്സ് ഒക്കെ.. കാര്യം പറയൂ.."

അവൻ സൗമ്യമായി പറഞ്ഞു..

"സാറിനെ വിശ്വാസം ഉള്ളത് കൊണ്ടാ ഞാൻ ഇത് പറയാൻ വന്നത്.. മാറ്റാരോട് പറയാനും എനിക്ക് പേടിയാണ്.. ആരെ വിശ്വാസിക്കും ആരെ മാറ്റി നിർത്തും എന്നറിയാത്ത ഒരു സിറ്റുവേഷനിൽ ആണ് ഞാൻ ഇപ്പൊ.. ഇനിയും ഇത് ഇവിടെ വന്നു പറഞ്ഞില്ല എങ്കിൽ... ശ്വാസം മുട്ടി ഞാൻ മരിക്കും.. അല്ലെങ്കിൽ അവരെന്നെ കൊല്ലും "

വല്ലാത്തൊരു പേടിയോടെ ഷീന അത് പറയുമ്പോൾ അവളുടെ കണ്ണുകളിലേക്ക് രുദ്രൻ സൂക്ഷിച്ചു നോക്കി..

"എന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു.. കോളേജ് കാലം മുതൽ ഉള്ളതാ.. എന്റെ ഹസ്ബൻഡിനും അറിയാം അവനെ .. ആ ഒരു വിശ്വാസം കൊണ്ട് തന്നെ യാണ് എനിക്ക് ഷെയർ കിട്ടിയ ഇരുപത് ലക്ഷം രൂപ.. അവനൊരു അത്യാവശ്യം വന്നപ്പോൾ യാതൊരു ഉപാതിയും കൂടാതെ ഞാൻ അവന് കൊടുത്തത്.."

ഷീനയുടെ മുഖം കുറ്റബോധം നിറഞ്ഞു തുടങ്ങി..

പക്ഷെ.. പക്ഷെ അവൻ എന്നെ ചതിച്ചു.. എന്റെ ഹസ്ബൻഡ് സഞ്ജയ്‌ ഒരു അപകടത്തിൽ പെട്ടപ്പോൾ.. പെട്ടന്ന് എനിക്കാ കാശ് അവനോട് തിരികെ ചോദിക്കേണ്ടി വന്നു.. അപ്പോളാണ് ഞാൻ പറ്റിക്ക പെടുകയാണ് എന്നെനിക് മനസ്സിലായത്... "

ഷീനയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..

രുദ്രൻ അവളെ തന്നെ സൂക്ഷിച്ചു നോക്കി ഇരിക്കുന്നുണ്ട്...

"ആളുടെ ഡീറ്റെയിൽസ് പറയൂ "

കുറച്ചു നേരത്തിനു ശേഷം രുദ്രൻ അത് പറയുമ്പോൾ ഷീന അവന്റെ നേരെ നോക്കി..

"സത്യത്തിൽ എനിക്ക് പറയാൻ ഉള്ളത് അതിനെ കുറിച്ചല്ല സാർ... ഇതാരോട് പറയും എന്നോർത്ത് ഒത്തിരി നാളായി ഞാൻ ഉറങ്ങിയിട്ട്.."

ഷീന പതിഞ്ഞ ശബ്ദത്തിൽ പറയുമ്പോൾ..
രുദ്രന്റെ നെറ്റി ചുളിഞ്ഞു..

"ആ പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് ഞാൻ കമ്മീഷണർ അലി അക്തർ സാറിനെ പോയി കണ്ടത്... എന്റെ ലൈഫിലെ ഏറ്റവും മോശമായ തീരുമാനം..."

ഷീന പറയുമ്പോൾ ആ പേരിൽ മാത്രം ആയിരുന്നു രുദ്രന്റെ മനസ്സ്..

കമ്മീഷണർ... അലി അക്തർ.

ആ വാക്കുകൾ തന്നെ അവനിൽ നിന്നും പുറത്തേക്ക് ചാടിയത്.. ചതഞ്ഞരഞ്ഞു കൊണ്ടാണ്..

"അന്നാ പ്രശ്നം കമ്മീഷണർ സർ ഇടപെട്ട് നന്നായി തീർത്തു.. എനിക്ക് കാശ് എല്ലാം ഒരു രൂപ പോലും നഷ്ടം വരാതെ തിരികെ കിട്ടി.. സഞ്ജുവിന്റെ കാര്യങ്ങൾ ഭംഗിയായി തീർത്തു.."

വീണ്ടും ഷീന വിയർത്തു...

"ഒരു കടപ്പാടിന്റ പേരിൽ തുടങ്ങിയ സൗഹൃദം...അതിനിപ്പോ എന്റെ ജീവന്റെ വിലയാണ്..."

ചെറിയൊരു വിതുമ്പലോടെ ഷീന അത് പറയുമ്പോഴും... രുദ്രന്റെ മുഖം വലിഞ്ഞു മുറുകി തന്നെ ആയിരുന്നു..

ഷീന ബാഗ് തുറന്നിട്ട്‌ ഒരു പെൻഡ്രൈവ് എടുത്തു കൊണ്ട് രുദ്രന് നേരെ നീട്ടി..

"തെളിവുകൾ എല്ലാം ഇതിലുണ്ട്.. എന്നെ ചതിക്കും എന്നൊരു തോന്നൽ വന്നപ്പോൾ ഞാൻ തന്നെ എടുത്തു വെച്ചതാ ഇത്.. ഇപ്പൊ ഇതിലാണ് എന്റെ ജീവനും ജീവിതവും..ഇപ്പൊ അയാൾക് മാത്രം അല്ല... അയാൾ പറയുന്നവർക്ക് കൂടി ഞാൻ....ഇല്ലെങ്കിൽ എന്റെ ഫാമിലി അടക്കം... അവരുടെ...."

നിറഞ്ഞ കണ്ണോടെ ഷീനയത് പറയുമ്പോൾ രുദ്രൻ കൈ നീട്ടി അത് വാങ്ങി..

"സാറിനെ എനിക്ക് വിശ്വാസം ആണ്.. അത് കൊണ്ടാണ് ഞാൻ ഇത് ഇവിടെ ഏല്പിച് തരുന്നത്.. ഹെല്പ് മി.. ഇല്ലെങ്കിൽ..."

ഷീന കരഞ്ഞു കൊണ്ട് തന്നെ പറയുമ്പോൾ.. രുദ്രൻ അവളെ ഒന്ന് നോക്കി..

"പേടിക്കണ്ട.. ഞാൻ നോക്കിക്കോളാം... ധൈര്യമായിട്ട് പോവൂ..ഇനി കമ്മീഷണർ സർ ഷീനയുടെ പിറകെ ഉണ്ടാവില്ല... ഞാൻ നോക്കി കൊള്ളാം "

അവന്റെ വാക്കുകളിൽ ആശ്വാസം കണ്ടെത്തി ഷീന മടങ്ങി പോകുമ്പോൾ... ചുണ്ടിൽ ഊറി കൂടിയ ചിരിയോടെ അവനാ പെൻഡ്രൈവ് ഒന്ന് ഉയർത്തി പിടിച്ചു..

"അങ്ങനെ വെറുതെ നിന്റെ അച്ഛനെ കൊന്നു അച്ഛനെ കൊന്നു എന്ന് പറയാതെ തെളിവ് വല്ലതും ഉണ്ടോ നിന്റെ കയ്യിൽ.. ഉണ്ടെങ്കിൽ അത് കാണിക്ക് നീ "

പരിഹാസത്തിന്റെ അങ്ങേയറ്റത്തോളം... ചവിട്ടി താഴ്ത്തി കൊണ്ട് കമ്മീഷനർ അലി അക്തർ പറയുന്നത് അവന്റെ കാതിൽ മുഴങ്ങി..

ആ മുഖം ഒന്നൂടെ വലിഞ്ഞു മുറുകി...

"അച്ഛനും മോനും കൂടി ഏതോ എടാകൂടം ഒപ്പിച്ചു.. അച്ഛൻ എങ്ങാനോ ചത്തും പോയി.. എന്നിട്ട് അത് മാന്യൻമാരുടെ മേൽ വെച്ച് കെട്ടാൻ നോക്കുന്നോ നീ... കൊള്ളാമല്ലോ "

എത്രയൊക്കെ കുടഞ്ഞു കളഞ്ഞിട്ടു അയാളുടെ വാക്കുകൾ വീണ്ടും വീണ്ടും അവനുള്ളിൽ ഒരു നിരാളിയെ പോലെ ചുറ്റി വരിഞ്ഞു..
അന്നവൻ പറഞ്ഞ മാന്യൻ.. സ്റ്റീഫൻ ആയിരുന്നു... അവന് സ്റ്റീഫൻ എറിഞ്ഞു കൊടുത്ത നോട്ട് കെട്ടിൽ ആയിരുന്നു മാന്യതയുടെ സർട്ടിഫിക്കറ്റ് എഴുതി ഉണ്ടാക്കിയത്..

ദൈവം എക്കാലത്തും എല്ലാവരേം പറ്റിക്കാൻ സമ്മതിച്ചു തരില്ല എന്നതിന്റെ തെളിവ് പോലെ... അവന്റെ കയ്യിൽ ആ പെൻഡ്രൈവ് തിളങ്ങി.

"നിനക്ക് തെളിവല്ലേ വേണ്ടത്... തരാം.. കത്രിക പൂട്ടിട്ട് നിന്നേ പൂട്ടാനുള്ള തെളിവുമായി ഞാൻ വരാം "

പകയോടെ രുദ്രൻ പതിയെ പറഞ്ഞു...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

തനിക്കു മുന്നിൽ ഇരുന്നിട്ട്... ചെറിയ ചിരിയോടെ സൂക്ഷിച്ചു നോക്കുന്ന രുദ്രൻ...

ജസ്റ്റിന് ഉള്ളിലെ ടെൻഷൻ എത്ര ഒതുക്കിയിട്ടും മുഖത്തേക്ക് വലിഞ്ഞു കയറിയിരുന്നു...

രുദ്രനപ്പോൾ യൂണിഫോമിൽ അല്ലായിരുന്നു..

ക്യാപ്പ് ഉള്ളൊരു ബനിയനും... ജീൻസും.

ബനിയന്റെ കൈ മുകളിലേക്ക് കയറ്റി വെച്ചിട്ടുണ്ട്..

"ഡോക്ടർ ആദിദ്.. ഇന്നത്ത സേവ കഴിഞ്ഞെങ്കിൽ.. ഒന്ന് വന്നേ.. എനിക്കൊരു കാര്യം പറയാനുണ്ട്.."

അങ്ങേയറ്റം ഗൗരവം പൂണ്ട ആ മുഖം ജസ്റ്റിന്റെ ഉള്ളിലേക്ക് പേടിയെ കൂടുതൽ ക്ഷണിച്ചു വരുത്തി.

അവന്റെ ആ ഭാവങ്ങൾ എല്ലാം ശ്രദ്ധിച്ചു കൊണ്ടാണ് രുദ്രന്റെ ഇരിപ്പ്..

"സർ... ഇവിടെ..."

എത്ര ശ്രമിച്ചിട്ടും ഒരു വിറയൽ അവന്റെ ശബ്ദം കടമെടുത്തു..

"നോ...രുദ്രദേവ് IPS ആയിട്ടല്ല ജസ്റ്റിൻ സ്‌കറിയ.. ഞാൻ ഇപ്പൊ നിനക്ക് മുന്നിൽ ഇരിക്കുന്നത്.. ശിവദയുടെ രുദ്രേട്ടൻ ആയിട്ടാണ് "

കടുപ്പത്തിൽ അവനത് പറയുബോൾ ജസ്റ്റിൻ ചാടി എഴുന്നേറ്റു..

ആ വെളി പെടുത്തൽ അവന്റെ തകർച്ച പൂർണമാക്കി...

അപ്പൊ സംശയം ശെരിയാണ്... ഇവനെല്ലാം അറിയാം..

ജസ്റ്റിൻ എത്ര ഒതുക്കിയിട്ടും... ഉള്ളിലെ വെപ്രാളം... രുദ്രന് ആസ്വദിക്കാൻ പാകത്തിന് പുറത്തേക്ക് കാണുന്നുണ്ട്..

വൈകുന്നേരം... സ്ഥിരമായി വരുന്ന പാർട്ടി ഹാൾ.. ഒഴിഞ്ഞൊരു മൂലയിൽ.. കുടിയും വലിയും.. പിന്നെ അത്യാവശ്യം വായി നോട്ടവും ഒക്കെയായി സ്വസ്ഥമായി ഇരിക്കുന്നതിനിടെ... എതിരെ വന്നവൻ ഇരിക്കുമ്പോൾ മുതൽ ഇന്നേരം വരെയും... ജസ്റ്റിനു dj തുള്ളുന്ന ഹൃദയം വരുതിയിൽ കിട്ടിയിട്ടില്ല..

"എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട് ജസ്റ്റിൻ... നല്ല മര്യാദക്ക് എന്റെ കൂടെ വന്നാൽ... ഇവിടൊരു സീൻ ക്രിയേറ്റ് ആവില്ലെന്ന് മാത്രമല്ല... ഞാൻ വെറും രുദ്രൻ കൂടി ആയിരിക്കും.. ഇനി അതല്ല... സീൻ ആക്കാൻ തന്നെയാണ് നിന്റെ ഉദ്ദേശം എങ്കിൽ... അതും എനിക്ക് നോ.. പ്രോബ്ലം..."

യാതൊരു ധൃതിയും കൂടാതെ... ടേബിളിൽ ഇരിക്കുന്ന ഗ്ലാസ്‌ കറക്കി രുദ്രൻ അത് പറയുബോൾ ജസ്റ്റിൻ ചുറ്റും ഒന്ന് വെറുതെ നോക്കി...

നിറഞ്ഞ ആളുകൾ.... അവരെല്ലാം ലഹരിയുടെ നിരാളിപിടുത്തതിലേക്ക് നടന്നു കയറുന്ന ആവേശത്തിലാണ്..

ഇവിടൊരു സീൻ വന്നാലും... അത് തന്നെയാണ് കൂടുതൽ ബാധിക്കുന്നത് എന്ന് ശെരിക്കും അറിയാം..

ജസ്റ്റിൻ ഉമിനീര് ഇറക്കി..

രുദ്രൻ അപ്പോഴും ചെറിയൊരു ചിരിയോടെ ഇരിപ്പുണ്ട്..

അവന്റെയാ ഭാവത്തെയാണ് ജസ്റ്റിനു പേടി തോന്നിയത്...

പേടിപ്പിക്കുന്ന... ഒരു തരം ശാന്തത...

കണ്ണുകളുടെ ചെറു ചലനം നോക്കി പോലും മുന്നിൽ ഇരിക്കുന്നവരുടെ ഉള്ളിലെ കള്ളത്തരം ചൂണ്ടി എടുക്കാൻ കഴിയുന്ന... ഇവനെ പോലൊരു എഫിഷ്യന്റ് പോലീസ് ഓഫീസർക്ക് മുന്നിൽ... അങ്ങനൊരു വിഡ്ഢിത്തം കാണിച്ചു ചെന്നത് തന്നെ തെറ്റ്...

ജസ്റ്റിന് നിരാശ തോന്നി..

ലൈഫിൽ തോറ്റു പോകുന്ന ആദ്യത്തെ അനുഭവം ആയിരിക്കും തനിക് ഇത്..

പക്ഷെ... എതിരെ ഉള്ളത്... തോറ്റു തോറ്റു തോൽവിയോടുള്ള പേടി മാറിയവനാണ്..

അത് ഒന്നൂടെ ഓർമ്മിപ്പിക്കും പോലെ..

അതേ നോട്ടത്തോടെ തന്നെ രുദ്രൻ എഴുന്നേൽക്കുമ്പോൾ... അറിയാതെ തന്നെ ജസ്റ്റിനും എഴുന്നേറ്റു...

"വാ... ബില്ല് ഞാൻ പേയ് ചെയ്‌തോളാം... എന്റെ പെങ്ങൾക്ക് തരുന്ന സ്ത്രീധനത്തിൽ കുറച്ചോളാം അത് "

ജസ്റ്റിനെ തോളിൽ നോവും വിധം അമർത്തി പിടിച്ചു കൊണ്ട് രുദ്രൻ അത് പറയുമ്പോൾ... എത്ര അടക്കിയിട്ടും അവനുള്ളിലെ വിറയൽ രുദ്രൻ അറിഞ്ഞിരുന്നു...

അവന്റെ മുഖത്തെ ചിരിക്ക് കൂടുതൽ ക്രൂരത ഏറി....

"നീ പേടിക്കണ്ട... ജസ്റ്റിൻ സ്‌കറിയ...നിന്നെ ഇറക്കിയവനുള്ളത് കൊടുത്തു വിട്ടിട്ടാണ് ഞാൻ ഇങ്ങോട്ട് പോന്നത് തന്നെ...ഇതൊക്കെ... സാംമ്പിൾ വെടിക്കെട്ടാണ്... ഒറിജിനൽ വരുന്നുണ്ട്... ഒരുമിച്ച് താങ്ങൂല നിങ്ങൾ... അത്രേം മിടുക്കൻമാരല്ലേ...

അതേ... ചിരിയോടെ തന്നെ രുദ്രൻ.. അവനെ നോക്കി...

അത് കൊണ്ട്.... ഇടയാൻ നിക്കാതെ...മിടുക്കനായ് 
മോനിങ്ങു വന്നേ.. ഏട്ടൻ പറയെട്ടെ...നമ്മുക്ക് കല്യാണത്തിന് ഡേറ്റ് നോക്കാടാ 

അവനെയും കൂട്ടി രുദ്രൻ പുറത്തേക് നടന്നു..

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

എവിടെ ആണെടാ....

ഫോൺ എടുക്കുമ്പോൾ തന്നെ സ്റ്റീഫന്റെ അലറൽ ആണ് ജെറിൻ കേട്ടത്.

ഒരു നിമിഷം അവനൊന്നു വിറച്ചു.. അത് കേട്ടപ്പോൾ...

ഞാൻ... ഞാൻ... ഇവിടുണ്ട്... എന്താ അപ്പാ "

ഒട്ടൊരു പരവേശത്തോടെ അവൻ ചോദിച്ചു..

"നീ അപ്പൊ ഒന്നും അറിഞ്ഞില്ലേ... ആ ഫോണൊന്നു എടുത്തു നോക്കെടാ നീ ആദ്യം "

സ്റ്റീഫന്റെ ശബ്ദം വല്ലാതെ ഉയർന്നത് കൊണ്ട് തന്നെ... എന്തോ സംഭവം നടന്നിട്ടുണ്ട് എന്നവന് ഉറപ്പായി..

ടെൻഷൻ കൊണ്ട് ഹൃദയം മിടിപ്പ് വല്ലാതെ കൂടി..

"നീ വിട്ടോ..
ആവിശ്യം ഉള്ളത് എടുത്തിട്ട് "

ബെഡിൽ ഇരിക്കുന്നവൾക്ക് നേരെ പേഴ്സ് എറിഞ്ഞു കൊടുത്തു കൊണ്ട് ബാൽകണി യുടെ വാതിൽ തുറന്നവൻ പുറത്ത് കടന്നു..

ഫോൺ ഓപ്പൺ ചെയ്യുമ്പോൾ കൈ വിറച്ചു..

ഒരു നിമിഷം ജെറിൻ കണ്ണ് അടച്ചു പിടിച്ചിട്ട് ശ്വാസം ആഞ്ഞു വലിച്ചു..

സിറ്റിയിലെ പ്രമുഖ ഹോസ്പിറ്റലിൽ... നടന്ന അവയവബിസിനസ് വാർത്തയും... അവിടെ പോലീസ് കേറി ഇറങ്ങുന്ന വാർത്തയും അവന്റെ നെഞ്ച് തകർത്ത് കൊണ്ട് ഫോണിൽ നിറഞ്ഞു തൂവി കിടപ്പുണ്ട്..

ജനങ്ങൾ രോഷത്തോടെ ഹോസ്പിറ്റലിൽ തടിച്ചു കൂടി... എറിഞ്ഞു തകർക്കുന്ന കാഴ്ച കാണെ ജെറിൻ വിയർത്തു പോയി..

ഹോസ്പിറ്റൽ ഉള്ളത് ബിനാമി പേരിൽ ആണേലും.. അത് വൈകാതെ തന്നിലേക്ക് തിരിയും എന്നത് പകൽ പോലെ സത്യം..

"അപ്പാ..

പെട്ടന്ന് സ്റ്റീഫൻ വിളിക്കുമ്പോ ജെറിൻ ഫോൺ അറ്റന്റ് ചെയ്തു.

"കണ്ടില്ലേ നീ... ആരോ ഒറ്റിയതാ..'

സ്റ്റീഫൻ വേവലാതിയോടെ പറയുന്നത് കേൾക്കാം..

"ഇനി എന്തോ ചെയ്യുമെടാ "

അയാൾ ചോദിക്കുമ്പോൾ ജെറിൻ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു..

"വീണ്ടും വീണ്ടും ഫോണിലേക്ക് ആരൊക്കെയോ വിളിക്കുന്നുണ്ട്..

വിവരം എല്ലാവരും അറിഞ്ഞു തുടങ്ങി എന്നർത്ഥമാണത്.അവൻ ഫോൺ ഓഫ് ചെയ്തു..

അടുത്തറിയുന്നവർക്കെല്ലാം അറിയാം.. ആ ഹോസ്പിറ്റൽ താങ്ങളുടെതാണ് എന്ന്..

ഇത്.. ഈ തകർച്ച മറ്റുള്ള ബിസിനസിനെ കൂടി നന്നായി ബാധിക്കും എന്നവന് അറിയാം..

നേരിട്ട് ഇടപെടാൻ വയ്യ...

എങ്ങനെ ഊരി പോരും..

ജെറിൻ വീണ്ടും വിയർത്തു തുടങ്ങി..

കോടികളുടെ കളിയാണ്..

മുന്നേയും ചില ചെറിയ പരാതികൾ ഉണ്ടായിരുന്നു.. അതെല്ലാം പണം കൊടുത്തു ഒതുക്കി..

ഇനി ഇപ്പോൾ അതെല്ലാം കൂടി രംഗത്ത് വന്നാൽ കളി ഒന്നൂടെ കൊഴുത്തു പോകും..

ജെറിൻ ആലോചിച്ചു കൊണ്ട് അകത്തേക്ക് നടന്നു..

അകത്തുള്ളവൾ പേഴ്സ് തട്ടി കുടഞ്ഞു എടുത്തു കൊണ്ട് സ്ഥലം വിട്ടിരുന്നു..

തളർച്ചയോടെ അവൻ ബെഡിൽ ഇരുന്നു..

😍😍😍😍😍😍😍😍😍😍😍😍😍😍

കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പോലെ രുദ്രൻ പകയോടെ ആ കാഴ്ച്ച വീണ്ടും വീണ്ടും കണ്ടു കൊണ്ടേ ഇരുന്നു..ഓഫീസിൽ ഉള്ള ടീവിയിലൂടെ..

ബ്രെക്കിങ് ന്യൂസ്‌ തന്നെയാണ്..

ആളുകളുടെ രോഷം ഹോസ്പിറ്റലിന് നേരെ കത്തി പടരുന്നുണ്ട്...

രുദ്രന്റെ..ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു..

വിളറി വെളുത്തു എന്താ വേണ്ടത് എന്നറിയാതെ ഉഴറി നടക്കുന്ന സ്റ്റീഫാനെയും ജെറിനെയും അവന് അവിടെ ഇരുന്നും കാണാൻ കഴിഞ്ഞിരുന്നു..

അവന്റെ മുഖം നിറയെ പക നിറഞ്ഞ ഒരു ചിരി തെളിഞ്ഞു നിന്നിരുന്നു..

രുദ്രൻ കളി തുടങ്ങിയിട്ടേ ഒള്ളു..

അവൻ ചിരിച്ചു കൊണ്ട് ഓർത്തു..

നേരിട്ട് അവർക്കൊന്നും ഈ കേസിലേക്ക് ഇറങ്ങി വരാൻ കഴിയില്ല.. അതവന് ഉറപ്പാണ്..

വാലിന് തീ പിടിച്ചത് പോലെ നീ ഒക്കെ ഓടി പിടഞ്ഞു നടക്കുന്നത് എനിക്ക് കാണണം ഇനി..

പകയോടെ തന്നെ അവൻ സ്വയം പറഞ്ഞു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story