രൗദ്രം ❤️: ഭാഗം 22

raudram

രചന: ജിഫ്‌ന നിസാർ

നീയും അവനും തമ്മിലുള്ള ബന്ധം ആണ് എനിക്കറിയേണ്ടത് "

മുരളും പോലെ സ്റ്റീഫൻ അത് പറയുമ്പോൾ അത് വരെയും കാണാത്തൊരു ഭാവം അഞ്ജലി അയാളിൽ കണ്ടിരുന്നു..

ചോദിച്ചത് കേട്ടില്ലെടി "

ജെറിൻ കൂടി അവളെ തുറിച്ചു നോക്കി കൊണ്ട് ചോദിക്കുമ്പോൾ അഞ്ജലി 
പുച്ഛത്തോടെ അവന്റെ നേരെ നോക്കി..

"ഇവളോട് ഇങ്ങനൊക്കെ ചോദിച്ച ഒന്നും പറയില്ല ജെറി... പഠിച്ച കള്ളിയാണ് "

അഞ്ജലിയെ നോക്കി പല്ലിറുമ്മി കൊണ്ട് ജസ്റ്റിൻ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ അവനിലേക്ക് നീണ്ടു..

നെറ്റിയിലെ വലിയൊരു കെട്ടുണ്ട്.. കയ്യിലും മുഖത്തും വേറെയും അടയാളങ്ങൾ..

രുദ്രൻ ചാർത്തി കൊടുത്തതിന്റെ പക മുഴുവനും ഉണ്ടായിരുന്നു അത് പറയുമ്പോൾ അവന്റെ മുഖം നിറയെ..

ഇതിനെല്ലാം പിറകിൽ... രുദ്രനെ എല്ലാം അറിയിച്ചത് അഞ്ജലി ആവും എന്ന് ജെറിനോടും... സ്റ്റീഫനോടും പറഞ്ഞു പിരി കയറ്റുമ്പോഴും അവന്റെ മനസ്സിൽ രുദ്രന് കൊടുക്കുന്ന പണിയാണ് അത് എന്നായിരുന്നു..

അവർ തമ്മിലുള്ള റിലേഷൻ... അതൊരു പ്രണയം തന്നെയാണ് എന്നവൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു..

അത് കൊണ്ട് തന്നെ.. അവൾക്ക് വേദനിക്കുമ്പോൾ... അതാണ്‌ അവന് കൊടുക്കാവുന്ന ഏറ്റവും വലിയൊരു തിരിച്ചടി..

അഞ്ജലിയുടെ നോട്ടത്തിലെ പുച്ഛം അറിഞ്ഞപ്പോൾ അവന്റെ മുഖത്തു വീണ്ടും ദേഷ്യം നിറഞ്ഞു..

"നിന്റെ വായിൽ നാവില്ലേ അഞ്ജലി.. ഇത്രേം നേരം നിന്നോടാ ചോദിച്ചത്..."
ജെറിൻ അവളെ പിടിച്ചു ഒന്ന് തള്ളി കൊണ്ട് ചോദിച്ചു..

എന്നിട്ടും അവളൊന്നും മിണ്ടാതെ നിൽക്കുമ്പോൾ അവന്റെ ദേഷ്യം അതിന്റെ പരകോടിയിൽ ആയിരുന്നു..

"നീയും രുദ്രനും തമ്മിൽ ഇഷ്ടത്തിലാണോ "

ചതഞ്ഞു പോയിരുന്നു... ആ ചോദ്യം പകയോട് കൂടി ജെറിൻ അഞ്ജലിയോട് ചോദിക്കുമ്പോൾ..

നീയും... രുദ്രനും ഇഷ്ടത്തിലാണോ...

ഹൃദയത്തിലേക്കാണ് ആ ചോദ്യം ആഴ്ന്ന് പോകുന്നത്..

മറ്റെല്ലാം... മറന്നു പോകും പോലെ... അവൾക്കുള്ളിൽ രുദ്രന്റെ മുഖം തെളിഞ്ഞു..

ആണോ... തനിക്കവനെ ഇഷ്ടമാണോ..

ചുണ്ടിൽ വിരിഞ്ഞ ചിരിയോട് അഞ്ജലി സ്വയം ചോദിച്ചു നോക്കി ആ ചോദ്യം..

എന്നാൽ അവളെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്ന മറ്റു മൂന്നു പേരുടെയും ഹൃദയം നിലച്ച പോലെ ആയിരുന്നു അവളുടെ ഭാവം കണ്ടപ്പോൾ..

അഞ്ജലി... സ്റ്റീഫൻ ഉറക്കെ വിളിക്കുബോൾ ഉള്ളിലുള്ള ദേഷ്യം മുഴുവനും ഉണ്ടായിരുന്നു അയാളുടെ സ്വരത്തിൽ..

"നിന്ന് ഇളിക്കാതെ ചോദിച്ചതിന് ഉത്തരം പറയെടി "

ജെറിൻ വീണ്ടും മുരണ്ടു..

അവനപ്പോൾ അവളെ കൊന്നു കളയാനുള്ള ദേഷ്യം ഉണ്ടായിരുന്നു..

ആണെങ്കിൽ....

നെഞ്ചിൽ കൈ കെട്ടി നിന്നിട്ട് ചെറിയൊരു ചിരിയോടെ അഞ്ജലി അത് തിരിച്ചു ചോദിക്കുമ്പോൾ... യാതൊരു പേടിയും അവളിൽ ഇല്ലായിരുന്നു..

വെല്ലുവിളി പോലെ അവളുടെ കണ്ണുകൾ ജസ്റ്റിനിൽ പാറി വീണത് കാണെ ദേഷ്യം കൊണ്ടവൻ ചുവന്നു പോയി..

പക്ഷെ അതികം നേരം അത് ആസ്വദിച്ചു നിൽക്കാൻ അവൾക്കും ആയില്ല.. അതിന് മുന്നേ സ്റ്റീഫന്റെ കൈ അവളിൽ പതിഞ്ഞു പോയിരുന്നു...

നന്നായി വേദനിച്ചു എങ്കിലും... അടി കിട്ടിയ കവിൾ ഒന്ന് തടവി നോക്കാൻ കൂടി നിൽക്കാതെ അഞ്ജലി അതേ നിൽപ്പ് തുടർന്നു..

അതവരുടെ ദേഷ്യം ഒന്നൂടെ ആളി കത്തിക്കാൻ കാരണമായി...

എന്താ... എന്താ ഇവിടെ "

സ്റ്റെപ്പ് കയറി വന്നതിന്റെ കിതപ്പോടെ റീത്ത വേവലാതിയോടെ ചോദിക്കുബോൾ അവരാരും ഒന്ന് നോക്കിയത് കൂടി ഇല്ല..

അഞ്ജലി അതേ നിൽപ്പാണ്.

"നിനക്കെന്താ ടി ഭ്രാന്ത് ഉണ്ടോ.. അവൻ നമ്മുടെ നമ്പർ വൺ ശത്രുവാണ്.. ആ ദേഷ്യം തീർക്കാനാണ് നിന്റെ പിറകെ കൂടിയത്..."

ജെറിൻ അവളെ പിടിച്ചുലച്ചു കൊണ്ട് പറയുമ്പോൾ അഞ്ജലി പുച്ഛത്തോടെ അവനെ നോക്കി..

നമ്മുടെ അല്ല.. നിങ്ങടെ..അവൻ എങ്ങനെ നിങ്ങളുടെ ശത്രുവായി "

അതേ ഭാവത്തിൽ അവൾ ചോദിക്കുമ്പോൾ അവന്റെ മുഖം മുറുകി..

"പിന്നെ എന്നെ പ്രേമിച്ചു വശത്താകി പ്രതികാരം ചെയ്യാൻ അവന്റെ പേര് ജെറിൻ തോമസ് എന്നോ.. ജസ്റ്റിൻ സ്‌കറിയ എന്നോ അല്ല.. രുദ്രദേവ് എന്നാ "

ചിരിയോടെ തന്നെ അവളത് പറയുബോൾ ജെറിന്റെ കൈകൾ വീണ്ടും അവളിൽ പതിഞ്ഞു പോയിരുന്നു..

എടാ... നിർത്തെടാ... എന്തിന എന്റെ മോളെ ഇങ്ങനെ തല്ലുന്നേ "

യാതൊന്നും മനസ്സിലാകാതെ നിന്നിരുന്ന റീത്ത അഞ്ജലിയെ അടിക്കുന്നത് കാണെ ജെറിന്റെ കയ്യിൽ പിടിച്ചു..

"ഇവളെ കൊല്ലുകയാ വേണ്ടത്.. പുന്നാര മോൾക്ക് പ്രേമം... അതും ഈ കുടുംബം മുടിക്കാൻ നടക്കുന്ന ആ തെമ്മാടിയോട് "
റീത്ത അവളെ പകച്ചു നോക്കി..

ജെറിൻ ചീറി കൊണ്ട് പറഞ്ഞു..

'കുടുംബം മുടിക്കാണും തെമ്മാടിതരത്തിനും എല്ലാം നടക്കുന്നത് ആരാണ് എന്നെനിക്ക് ഇപ്പോൾ ശെരിക്കും അറിയാം "

അഞ്‌ജലിയും വിട്ട് കൊടുകാതെ വിളിച്ചു പറഞ്ഞു..

ഡീ... വീണ്ടും അവൾക്ക് നേരെ ജെറിൻ ചീറി..

എന്റെ കർത്താവെ.. എന്താ ഈ കേൾക്കുന്നത്...

റീത്ത അഞ്ജലിയെ നോക്കി.

അവൾക്ക് പക്ഷെ യാതൊരു കൂസലും ഇല്ലായിരുന്നു..
ജസ്റ്റിൻ വല്ലാത്തൊരു പുളകത്തോടെ ആ കാഴ്ച കാണുന്നുണ്ട്.

അഞ്ജലി നോക്കുബോൾ അവൻ പകയോടെ ഒന്ന് ചിരിച്ചു കാണിക്കും...

"ഇത് വരെയും ഉള്ളത് നീ മറന്നു കള... ഇനി.. ഇനി നിന്റെ ഓർമകളിൽ പോലും അവൻ ഉണ്ടാവാൻ പാടില്ല "

അന്തിമ വിധി പോലെ സ്റ്റീഫൻ പറഞ്ഞു..

ബുദ്ധിമുട്ട് ആണ് അപ്പാ "

അതേ നിമിഷം തന്നെ അഞ്ജലി വിളിച്ചു പറഞ്ഞു..

സ്റ്റീഫൻ അവളെ തുറിച്ചു നോക്കി..

"അവൻ കാരണം ഇപ്പോൾ കോടികളാ നഷ്ടം വന്നത്.. അവനിനി വല്ല്യ ആയുസൊന്നും ഇല്ല.. പൊന്നു മോള് പോയിരുന്നു മുട്ടിപായി പ്രാർത്ഥന നടത്തിക്കോ "

ജെറിൻ കളിയാക്കി പറഞ്ഞു കൊണ്ട് അഞ്ജലിയെ നോക്കി..

"നിങ്ങൾ കാരണം അവന്റെ ലൈഫിലെ സന്തോഷം മുഴുവനും പോയിട്ടുണ്ട്.. ആ മനസ്സ് മരവിച്ച നാളുകൾ ഉണ്ടായിട്ടും ഉണ്ട്... അതിനൊന്നും നിങ്ങൾക്ക് മുന്നിൽ യാതൊരു വിലയും ഇല്ലെന്നോ "

അതേ ഭാവത്തിൽ തന്നെ അഞ്ജലി തിരികെ ചോദിച്ചു..

ജെറിൻ വീണ്ടും ദേഷ്യത്തോടെ അവളെ നോക്കി..

"ഇപ്പൊ നിങ്ങൾക്ക് വന്നെന്ന് പറയുന്ന നഷ്ടം ഉണ്ടല്ലോ.. അതൊന്നും ആരും കാരണമല്ല .കർമഫലം എന്നൊന്ന് ഉണ്ട്.. അനുഭവിക്കാതെ പോവാൻ ആവില്ല..അപ്പൻ ചെയ്തത്തിനൊക്കെ നമ്മൾ കൂടി അനുഭവിക്കും... അതുറപ്പാണ് "

ഇപ്പൊ അപ്പന്റെ പാതയിൽ ചേട്ടായി കൂടി...

അവൾ പുച്ഛത്തോടെ പറഞ്ഞു.

അഞ്ചു... എന്തൊക്കെയാ നീ പറയുന്നത്.. അപ്പനോട് ആണോ ടി ഇങ്ങനൊക്കെ പറയുന്നേ "

അവളുടെ തോളിൽ അടിച്ചു കൊണ്ട് റീത്ത ചോദിക്കുമ്പോൾ അഞ്ജലി അവരുടെ നേരെ നോക്കി..

ആ മുഖം മാത്രം അവൾക് ഇത്തിരി വേദന നൽകി.

"നമ്മളൊക്കെ വിഡ്ഢികൾ ആയിരുന്നു അമ്മേ... ഞാനും അമ്മയും... ഇവരൊക്കെ ചെയ്തു കൂട്ടിയത് അറിഞ്ഞ.. ഹൃദയം പൊട്ടി മരിച്ചു പോകും "

അഞ്ജലി പറയുമ്പോൾ റീത്ത അവളെ പകച്ചു നോക്കി..

"അഞ്ജലി... നീ സൂക്ഷിച്ചു സംസാരിക്..."

സ്റ്റീഫൻ മുന്നറിയിപ്പ് എന്നൊന്സം പറഞ്ഞു..

റീത്തയുടെ മുന്നിൽ താൻ അണിഞ്ഞ മുഖമൂടി അഴിഞ്ഞു വീഴുമോ എന്നൊരു പേടി കൂടി ഉണ്ടായിരുന്നു അപ്പോൾ ആയൾക്ക്..

"ഇനി ഞാൻ എന്താ സൂക്ഷിക്കേണ്ടത് അപ്പാ... എനിക്കിപ്പോ എല്ലാം അറിയാം.. എന്റെ അപ്പന്റെയും ചേട്ടായിയുടെയും ഒറിജിനൽ മുഖം അറിയാം.. ചെയ്തു കൂട്ടിയ ക്രൂരതകളും എല്ലാം അറിയാം "

അത് പറയുമ്പോൾ അവളുടെ സ്വരം നേർത്തു..

"ഡീ... അവനൊപ്പം കൂടിയിട്ട് ഞങ്ങളെ അങ്ങ്... തീർത്തു കളയാം എന്നാ നിന്റെ ഉദ്ദേശം എങ്കിൽ.. അത് നീ അങ്ങ് മറന്നു കളഞ്ഞേക്ക്..."

ജെറിൻ മുന്നയിപ്പ് പോലെ പറഞ്ഞു..

അഞ്ജലി അവനെ നോക്കി ഒന്ന് ചിരിച്ചു..

"രുദ്രേട്ടൻ എന്നോട് നിങ്ങൾക്കെതിരെ ഒന്നും ആവിശ്യപെടില്ല.. അതെനിക്ക് ഉറപ്പുണ്ട്.. രുദ്രേട്ടന്റെ ലൈഫിൽ നിങ്ങൾ ഉണ്ടാക്കിയ നഷ്ടങ്ങൾക്ക് പകരം ചോദിക്കാൻ... അവന് ആരുടേയും സഹായം ആവിശ്യം വരില്ല.. ഒറ്റക്ക് മതിയാവും..."

ജസ്റ്റിനെ നോക്കി അവളത് പറയുമ്പോൾ ജെറിൻ അവളെ വീണ്ടും പിടിച്ചു തള്ളി..

"അവനെ കണ്ടിട്ടാണോ ടി ഈ തുള്ളുന്നത് ഏഹ്.. അവളുടെ ഒരു രുദ്രേട്ടൻ 

ഒരുപാട് വേദനിച്ചിട്ടും അഞ്‌ജലിക്ക് ഒട്ടും കരയാൻ തോന്നിയില്ല... കരയുകയെന്നാൽ ചിലപ്പോൾ തോറ്റു പോയെന്നു കൂടി അർഥമുണ്ട്..

ഇപ്പൊ.. ഇവരുടെ ഈ അഹങ്കാരത്തിനു മുന്നിൽ തോൽക്കാൻ മനസ്സില്ല എന്നത് പോലെ അവൾ കടിച്ചു പിടിച്ചു നിന്നു...

ധൈര്യത്തോടെ...

"ഇനി നീ പുറത്ത് പോകുന്നതും മറ്റവന് പോയി ഒറ്റി കൊടുക്കുന്നതും എനിക്കൊന്ന് കാണണം "

ജെറിൻ വീണ്ടും വീണ്ടും അവളോട് തട്ടി കയറി..

അവളെ നോക്കുമ്പോൾ എല്ലാം അവനും അവന്റെ നിയന്ത്രണം നഷ്ടപെടുന്നുണ്ട് എന്ന് തോന്നും വിധം...

"ആരും ഒറ്റി കൊടുത്തില്ലേലും രുദ്രൻ നിങ്ങൾക്കുള്ളത് ഒട്ടും കുറയാതെ തന്നെ തന്നിരിക്കും ..."

അവളും ഒട്ടും പേടിയില്ലാതെ പറഞ്ഞു..

"അവളോടിനി സംസാരിക്കാൻ നിക്കണ്ട ജെറിനെ... പഠനം കഴിയട്ടെ എന്നല്ലേ.. നമ്മൾ വർഗീസിന് കൊടുത്ത വാക്ക്.. അതിലൊരു ചെറിയ തിരുത്തു വേണം.. ഞാൻ അവനെ വിളിച്ചിട്ട് പറഞ്ഞോളാം... അവന്റെ മോൻ... സാജനോട് എത്രയും പെട്ടന്ന് വന്നിവളെ പെണ്ണ് കാണാൻ... കെട്ടും അതികം വൈകാതെ തന്നെ.. ഇവളുടെ പഠനം ഇനി കെട്ട് കഴിഞ്ഞു തുടരട്ടെ.. അല്ലേൽ ഈ നാശം പിടിച്ചവൾ അവനൊപ്പം ചേർന്നിട്ട് കൂടുതൽ പ്രശ്നം ഉണ്ടാക്കും "

ക്രൂരത നിറഞ്ഞൊരു ചിരിയോടെ സ്റ്റീഫൻ അത് പറയുമ്പോൾ അഞ്ജലി ഞെട്ടി പോയി..

ഇവിടെ ഇടക്കിടെ ഓർമ പെടുത്തുന്ന പേരാണ്... വർഗീസും അയാളുടെ മകൻ സാജനും..

ഇടയ്ക്കിടെ പറഞ്ഞു പോവാറുണ്ട്... ഇവൾ സാജന്റെ പെണ്ണാണ് എന്ന്..

അന്നൊന്നും പക്ഷെ അതിലേക്ക് ശ്രദ്ധ കൊടുത്തിട്ടില്ല..

അപ്പനും ചേട്ടായിയും ഒരിക്കലും തനിക്കു നല്ലതല്ലാത്ത ഒന്നും കാത്തു വെക്കില്ലെന്നുള്ള ഒരു ഉറപ്പ് ആയിരുന്നു ആ ശ്രദ്ധയില്ലായ്മക്ക് കാരണം..

പക്ഷെ.. ഇന്നിപ്പോ അറിയാം... ഈ ആലോചനയിലും..സാജൻ തന്നെ സ്വീകരിക്കാം എന്നുള്ള വാക്കിലും ഇവർക്ക് നേട്ടമുള്ള എന്തോ ഒന്ന് ഉണ്ടാവും..

അവൾ അവരെയെല്ലാം ഒന്ന് നോക്കി..

തന്റെ മുഖത്തു തന്നെ യാണ് അവരുടെയും നോട്ടം..

റീത്ത മാത്രം അപ്പോഴും ഒന്നും മനസ്സിലാക്കാൻ പറ്റാത്ത വിധം... വേവലാതിയോടെ നോക്കുന്നുണ്ട്..

പേടിയാണ് ആ കണ്ണുകളിൽ..

ഒരു പരിധിയിൽ കൂടുതൽ അപ്പനോട് എതിർക്കാൻ ഉള്ള അവരുടെ പേടി..

ബാക്കി മൂന്നു പേർക്കും ഒരേ ഭാവം..

എന്തോ പ്രതികാരം ചെയ്യും പോലെ..

"ഞാൻ നിങ്ങളുടെ മകളായിരിക്കാം.. പക്ഷെ എനിക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞതാണ് എന്ന് നിങ്ങൾ മറന്നു പോവരുത്.. എന്റെ ജീവിതം എനിക്കിഷ്ടമുള്ളത് പോലെ തിരഞ്ഞെടുക്കാൻ തീർച്ചയായും അവകാശം ഉണ്ടന്നിരിക്കെ... ഇപ്പൊ ഈ പറഞ്ഞ വർഗീസിനും അയാളുടെ മകൻ സാജനും... ഇവിടിപ്പോ യാതൊരു റോളും ഇല്ല "

ഒട്ടും പേടിയില്ലാതെ അവളത് പറയുമ്പോൾ.. ആ മറുപടി തന്നെ യാണ് അവരും പ്രതീക്ഷിക്കുന്നത് എന്നൊരു ചിരി ഉണ്ടായിരുന്നു അവരിൽ..

"മോളീ പറഞ്ഞ നിയമം ഉണ്ടല്ലോ.. അത് മടക്കി എടുത്തു പൊതിഞ്ഞു വെച്ചോ.. ഇതിനേക്കാൾ വലിയ നിയമങ്ങൾ വരെയും തിരുത്തി എഴുതിയിട്ട് തന്നെയാണ് സ്റ്റീഫൻ ഇവിടെ വരെ എത്തിയത്.. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും... അപ്പൊ നിയമം പറഞ്ഞിട്ട് എന്നെ പേടിപ്പിച്ചു എന്നൊരു തോന്നൽ ഉണ്ടെങ്കിൽ അത് വേണ്ട "

അഞ്ജലിയുടെ നേരെ കുനിഞ്ഞു നിന്നിട്ട് അയാളത് പറയുമ്പോൾ... അവൾ അപ്പനെ തുറിച്ചു നോക്കി..

"എനിക്കിഷ്ടമുള്ളവർക്കൊപ്പം ആണ് ഞാൻ ജീവിക്കേണ്ടത്.. അല്ലാതെ അതും വെച്ച് നിങ്ങൾക്ക് ലാഭം ഉണ്ടാക്കാൻനിങ്ങൾക്ക് വല്ല പ്ലാനും ഉണ്ടെങ്കിൽ... അതും നടക്കില്ല "

അവളും പറഞ്ഞു..

സ്റ്റീഫൻ ഉറക്കെ ചിരിച്ചു കൊണ്ടവളെ നോക്കി... ജെറിനും ജസ്റ്റിനും നോക്കുന്നതും പുച്ഛത്തോടെ തന്നെ..

'ശെരി.. ഇനി നിന്റെ ഇഷ്ടം ചോദിച്ചില്ല എന്ന് വേണ്ട.. മോള് പറ... ആരാ നിന്റെ മനസ്സിൽ "

സ്റ്റീഫൻ ചിരിക്കൊടുവിൽ അത് ചോദിച്ചതിന് അവളെ കളിയാക്കുക എന്നാ ഒറ്റ ലക്ഷ്യത്തോടെ മാത്രം ആയിരുന്നു..

അഞ്ജലി ഒന്നും മിണ്ടാതെ നിന്നു...

"പറയെടി..."

ജെറിൻ വന്നിട്ട് അവൾക്ക് മുന്നിൽ നിന്നു..

"അവനല്ലേ... ആ വൃത്തി കെട്ടവൻ "

അവൻ അവളെ പിടിച്ചുലച്ചു കൊണ്ട് ചോദിക്കുമ്പോൾ അഞ്ജലി ദേഷ്യത്തോടെ അവനെ നോക്കി..

"അതേ... നിങ്ങളുടെ ഊഹം ശെരിയാണ്.. ഞാൻ അവനെ സ്നേഹിക്കുന്നു... അവൻ അല്ലാതെ മറ്റൊരാൾ എന്റെ കഴുത്തിൽ മിന്നു കേട്ടില്ല "

അപ്പോൾ വിളിച്ചു പറഞ്ഞത് വാശി കൊണ്ടാണ് എങ്കിലും... അത് തന്റെ മനസ്സ് തന്നെയാണെന്ന് അവൾക്കും അറിയാം..

പക്ഷെ അതിനുള്ള സമ്മാനമായി ജെറിന്റെ കൈകൾ പല പ്രാവശ്യം അവളിൽ പതിച്ചു കൊണ്ടേ ഇരുന്നു...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

നീ ഇങ്ങനെ സങ്കടപെട്ടു കിടന്നത് കൊണ്ടായോ ശിവ... സാറിനോട് പറയണ്ടേ.. ആ പാവം ഇത്രേം കാത്തിരുന്നിട്ട് "

അശ്വതിക്ക് ആ കാര്യത്തിൽ ശിവയോട് ദേഷ്യം തോന്നുന്നുണ്ട് എങ്കിലും അവളോട് ഒന്നും പറയാൻ വയ്യ..

ഒന്നും അവളുടെ തീരുമാനം അല്ലെന്ന് അറിയാം.. എങ്കിലും അത്രയും സ്നേഹം കാത്തു വെച്ചിട്ട് സാർ കാത്തിരിക്കുമ്പോൾ അവൾക്ക് വെറുതെ എങ്കിലും അതൊന്ന് വീട്ടിൽ സൂചിപ്പിക്കാമായിരുന്നു..

പറഞ്ഞു... പക്ഷെ കിട്ടിയില്ല എന്നെങ്കിലും സമാധാനം കണ്ടെത്താൻ വേണ്ടി എങ്കിലും..

"നീ എഴുന്നേറ്റു വാ ശിവ..."

അശ്വതി വീണ്ടും വിളിക്കുമ്പോൾ ശിവ എഴുന്നേറ്റു ഇരുന്നു..

കരഞ്ഞത് കൊണ്ടായിരിക്കും.. ചുവന്നു പോയ മുഖം അവൾ കൈ കൊണ്ട് തുടച്ചു..

"നീ കിടക്കുന്നത് കണ്ടിട്ടാവും ശിവ.. സർ ഇന്ന് ഒട്ടും കംഫേർട്ടബിൾ അല്ലായിരുന്ന്..ക്ലാസ് എടുക്കുമ്പോൾ..ഒരുപാട് പ്രാവശ്യം നിന്നേ നോക്കുന്നുണ്ടായിരുന്നു.. നേരിട്ട് വന്നു ചോദിക്കുമ്പോൾ ക്ലാസ് മൊത്തം കളിയാക്കും എന്ന് അറിഞ്ഞിട്ടാണ് മിണ്ടാതെ പോയത്.. ഇറങ്ങി പോകുമ്പോഴും നിന്നെ കൂടെ കൂടെ തിരിഞ്ഞു നോക്കുന്നത് ഞാൻ കണ്ടിരുന്നു "

അശ്വതി പറയുമ്പോൾ വീണ്ടും ശിവയുടെ കണ്ണ് നിറഞ്ഞു..

ആ നോട്ടം നേരിടാൻ വയ്യാഞ്ഞിട്ട് തന്നെയാണ് മുഖം ഉയർത്തി ഒരിക്കലും നോക്കാഞ്ഞത്..

"വന്നേ.. ഇങ്ങനെ ഇരുന്നത് കൊണ്ട് ഒന്നും ആവില്ല.. ഏതായാലും സാർ അറിയണ്ടേ.. വെറുതെ ഇനിയും അതിനെ കുരങ്ങ് കളിപ്പിച്ച അത് പാപം ആണ്..ഇന്ന് തന്നെ പറഞ്ഞേക്ക്.. വാ "

അശ്വതി പിടിച്ചു വലിച്ചു കൊണ്ട് പോവുമ്പോഴും ശിവ എങ്ങനെ ആ മുന്നിൽ പോയി നിൽക്കും എന്നതാണ് ഓർത്തത്..

മുഖം ഒക്കെ കഴുകി.. കാന്റീനിൽ പോയി ഒരു ചായയും കുടിച്ചിട്ടാണ് അവർ ഇറങ്ങിയത്..

അപ്പോഴും തണുത്തു മരവിച്ച തന്റെ കൈകൾ കൂട്ടി തിരുമ്പി ശിവ അങ്ങേയറ്റം ടെൻഷനിൽ തന്നെയാണ്..

"നീ ഇങ്ങനെ ടെൻഷൻ ആവാതെ ശിവ..."

അശ്വതി ആവും പോലെ അവളെ ചേർത്ത് പിടിച്ചു.. എന്നിട്ടും അവളിലെ വിറയൽ മാഞ്ഞു പോയിട്ടില്ല..

ഓഫീസിൽ പോയി എങ്ങനെ സാറിനെ വിളിക്കും എന്നതായിരുന്നു അവരുടെ ചിന്ത..

ശിവദ....

അതേ സമയം തന്നെയാണ് ധൃതി പിടിച്ചിട്ട് തനിക്കരിലേക്ക് വരുന്നവനെ അവളും കണ്ടത്..

അവൾ ചാടി എഴുന്നേറ്റു..

"ഇവിടെ ഇരിപ്പാണോ..ഞാൻ എവിടെല്ലാം നോക്കി.. എന്താടോ വയ്യേ "

ആർദ്രമായി ചോദിക്കുന്നവനെ കാണെ അവളുടെ കണ്ണ് നിറഞ്ഞു...

ചെറിയ കിതാപ്പോടെ തനിക്കു മുന്നിൽ നിൽക്കുന്നവൻ തന്നെ തേടി നടപ്പായിരുന്നു... ആ വേവലാതി അവന്റെ മുഖത്തുണ്ട്..

"എന്താടോ.. പറ.. തനിക്കു എന്തേലും പ്രശ്നം ഉണ്ടോ "

വീണ്ടും അവന്റെ ശബ്ദം.. ശിവയുടെ കൈകൾ അശ്വതിയിൽ മുറുകി.

ജീവന്റെ കണ്ണുകളും അശ്വതിക്ക് നേരെ നീണ്ടു...

"എന്താ അശ്വതി..."

അവൻ വീണ്ടും ചോദിച്ചു...

ഇനിയും മിണ്ടാതെ നിൽക്കുന്നതിൽ അർഥം ഇല്ലെന്ന് തോന്നി അശ്വതിക്ക്..
ശിവ അത് പറഞ്ഞിട്ട് സർ അറിയില്ലെന്ന് തോന്നി..

'അത്.. സർ ശിവദയുടെ മാരെജ് ഫിക്സ് ചെയ്തു "

അവന്റെ മുഖത്തു നോക്കി അത് പറയേണ്ടി വന്നതിൽ അവൾക്ക് തന്നെ ഒരുപാട് വേദന തോന്നി..

വിശ്വാസം വരാതെ... അവൻ ശിവയെയും അശ്വതിയെയും മാറി മാറി നോക്കി..

നിറഞ്ഞ ആ കണ്ണുകൾ... കേട്ട വാർത്ത സത്യം തന്നെ യാണ് എന്നവന് ബോധ്യപെടുത്തി കൊടുത്തു..

ആണോ ടോ... എന്നിട്ടും അല്ലെന്ന് കേട്ടാലോ എന്നുള്ള കൊതി കൊണ്ടാണ് അവൻ വീണ്ടും ചോദിച്ചത്..

ചുവന്നു പോയ മുഖം... സങ്കടം ഒതുക്കി കൊണ്ടുള്ള അവന്റെ സ്വരം...

അത് കേൾക്കാനും കാണാനും വയ്യെന്നത് പോലെ അശ്വതി തിരിഞ്ഞു നടന്നു..

"തനിക്കെന്ന് വീട്ടിൽ പറഞ്ഞൂടായിരുന്നോ ശിവദ.. ചിലപ്പോൾ..."

പാതിയിൽ നിർത്തി അവൻ വേദനയോടെ അവളെ നോക്കി..

"വൈകി പോയി.. അല്ലേ.."

ചോദ്യത്തിനുത്തരം വേദനയോടെ തന്നെ അവൻ പറയുന്നുണ്ട്..

ശിവ കണ്ണുയർത്തി നോക്കുമ്പോൾ അവൻ വേദനയോടെ ചിരിച്ചു..

"ഞാൻ.. ഞാൻ ഒരുപാട് കൊതിച്ചിരുന്നു.. ഒത്തിരി സ്വപ്നം കണ്ടിരുന്നു... ഇനി..."

അതേ ചിരിയോടെ തന്നെ അവൻ പറയുമ്പോൾ ശിവ കൈ കൊണ്ട് വാ പൊത്തി..

"തന്നോട് ഒരു ദേഷ്യവും ഇല്ല കേട്ടോ.. സന്തോഷമായി ജീവിക്കണം.. എന്റെ എല്ലാവിധ ആശംസകളും "

ഒന്നുറക്കെ കരയാൻ വയ്യാത്ത നിസ്സഹായതയും വേദനയും ഉണ്ടായിരുന്നു അവന്റെ വാക്കുകൾക്ക്

ശിവ പിന്നെയും അത് കണ്ടു നിൽക്കാൻ വയ്യാത്ത പോലെ തിരിഞ്ഞു നടന്നു..

"ശിവദ...

പിറകിൽ നിന്നും ജീവൻ വിളിക്കുമ്പോൾ അവൾ നിന്നു..

"വെറുതെ... വെറുതെ... അറിയാൻ വേണ്ടിയുള്ള ഒരാഗ്രഹം കൊണ്ട് ചോദിക്കുവാ എന്ന് കരുതി ഒന്ന് പറയുവോ നീ..."

മുന്നിൽ വന്നു നിന്ന് ചോദിച്ചവന്റെ നേരെ അവളൊന്നു നോക്കി..

"ഹൃദയം പൊട്ടുന്ന ഈ വേദന അൽപ്പമെങ്കിലും ഒന്ന് കുറയാൻ വേണ്ടി മാത്രം... ഒരിക്കൽ മാത്രം.. ഒന്ന് പറയുവോ.. ഇഷ്ടമായിരുന്നോ നിനക്ക്... ആഗ്രഹിച്ചിരുന്നോ നീ എന്നെ "

ആ ചോദ്യം.. ശിവക്ക് ശ്വാസം വിലങ്ങി..

ദൈവമേ... എന്ത് ഉത്തരം പറഞ്ഞു കൊടുക്കും ഞാൻ..

വീണ്ടും അവളുടെ കണ്ണ് നിറഞ്ഞു തൂവി..

പ്ലീസ്.... അങ്ങേയറ്റം വേദനയോടെ മുന്നിൽ നിൽക്കുവനിലാണ് തന്റെ ജീവൻ എന്ന് പറയുമ്പോൾ ആ വേദന കുറയുകയല്ല.. കൂടുകയല്ലേ ചെയ്യുന്നത്..

ഇഷ്ടം തുറന്നു പറഞ്ഞില്ലേലും.. ശിവ നിങ്ങളുടെ കൂടെ ഒരു ജീവിതം മോഹിച്ചിരുന്നു എന്ന് പറയുമ്പോൾ... ആ ഹൃദയം കൂടുതൽ പിന്നി കീറി പോവില്ലേ..

ശിവ വിറക്കുന്ന കൈകൾ അവന് നേരെ കൂപ്പി..

എന്നിട്ട് വേഗം തിരിഞ്ഞ് നടന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story