രൗദ്രം ❤️: ഭാഗം 23

raudram

രചന: ജിഫ്‌ന നിസാർ

രുദ്രേട്ടാ..... ഞാൻ... അഞ്‌ജലിയാ "

ഒത്തിരി നേരത്തെ ബെല്ലടിച് അവസാനിച്ചിട്ടും വീണ്ടും വീണ്ടും വിളിച്ചിട്ട് ഒടുവിൽ തോൽവി സമ്മതിച്ചു തരും പോലെ രുദ്രനാ ഫോൺ എടുക്കുമ്പോൾ.... എന്ത് കൊണ്ടോ അവൾക്ക് കരച്ചിൽ വന്നിരുന്നു..

കേൾക്കുന്നില്ലേ... എനിക്കൊന്ന് സംസാരിക്കാൻ... "എത്ര അമർത്തി പിടിച്ചിട്ടും അപ്പോൾ കരച്ചിൽ അവളെ തോൽപ്പിക്കാൻ ശ്രമിക്കുന്നത് മറുവശം നിന്നും അവനും അറിയുന്നുണ്ട്..

"ഒരു അഞ്ചു മിനിറ്റ് സമയം തരും... അത് കഴിഞ്ഞു ഞാൻ വിളിക്കും... കരച്ചിൽ എല്ലാം നിർത്തി... ഫ്രഷ് ആയിട്ട് വാ "

അവളുടെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ അത് പറഞ്ഞിട്ടവൻ ഫോൺ കട്ട് ചെയ്തു..

ഗൗരവത്തോടെ തന്നെ യാണ് അവനത് പറഞ്ഞത് എങ്കിലും.. അവൻ വിളിക്കും എന്നതിൽ അവൾക്ക് സംശയം ഏതും ഇല്ലായിരുന്നു..നെഞ്ചിൽ കുത്തി ഇറക്കിയൊരു കത്തി.... തൂവൽ ഊരി പോരുന്നത് അവൾക്ക് തോന്നി..

വല്ലാത്തൊരു ആശ്വാസം..

തന്നെ കേൾക്കാൻ അവൻ നിന്ന് തന്നല്ലോ..

അത് തന്നെ ആയിരുന്നു ആ ആശ്വാസതിന്നു പിന്നിൽ..

പുറത്തേക്ക് അവർ വലിച്ചടച്ച വാതിൽ... അവൾ എഴുന്നേറ്റു ചെന്നിട് അകത്തേക്ക് ലോക്ക് ചെയ്തു..

ശേഷം ബാത്‌റൂമിൽ കയറി... നന്നായി മുഖം കഴുകി തുടച്ചു... റൂമിൽ വന്നിട്ട് ജെഗിൽ നിന്നും ഇത്തിരി വെള്ളവും എടുത്തു കുടിച്ചപ്പോൾ തന്നെ ഏകദേശം അഞ്ജലി ഒക്കെ ആയിരുന്നു..

പിന്നെയും ബെഡിൽ കയറി ഇരുന്നിട്ട് ആ ഫോണിലെക്ക് നോക്കുമ്പോൾ... ഒരു വിറയൽ കടന്ന് വരുന്നു..

നോക്കി ഇരിക്കെ തന്നെ രുദ്രന്റെ ചിരിക്കുന്ന മുഖത്തോടെ തന്നെ അവന്റെ വിളി എത്തിയിരുന്നു..

ഒറ്റ ബെല്ലിന് തന്നെ അവൾ അതെടുത്തു കാതോട് ചേർത്ത് പിടിച്ചു..

"അഞ്ജലി... ആർ.. യൂ.. ഒക്കെ.."

ഗൗരവത്തോടെ തന്നെയാണ് അതും.. എന്നിട്ടും ആ ചോദ്യം ഉള്ളിലേക്ക് ചെല്ലുന്നത് ഒരു തണുപ്പും കൊണ്ടാണ്..

"ഹേയ്..."

വീണ്ടും അവൻ വിളിക്കുമ്പോൾ... അവളൊന്നു മൂളി..

"ഇനി പറ.. എന്തിനാ വിളിച്ചേ.. എന്താ എന്നോട് പറയാൻ "

അവൻ ചോദിക്കുമ്പോൾ വീണ്ടും അഞ്‌ജലിക്ക് കണ്ണ് നിറഞ്ഞു.. തൊണ്ട കനച്ചു.

ഒരു വാക്കിനു നാല് വാക്ക് പകരം പറഞ്ഞിരുന്ന ആ പഴയ അഞ്ജലി എവിടെ പോയി എന്ന് അവൾക്കും സംശയം ഉണ്ടായിരുന്നു..

"അപ്പനും ചേട്ടനും കൂടി നന്നായി എടുത്തിട്ട് പെരുമാറി.. അല്ലേ "

ചിരിച്ചു കൊണ്ടാണ് അവന്റെ ചോദ്യം എന്നവൾക്ക്

"അതെങ്ങനെ അറിഞ്ഞു..."

അമ്പരപ്പോടെ അവൾ ചോദിക്കുമ്പോൾ... അവൻ ചിരിക്കുന്നത് കേട്ടു..

"പറ... നിങ്ങൾ എങ്ങനറിഞ്ഞു.."

വീണ്ടും ആവേശത്തിൽ അവൾ ചോദിച്ചു..

"അത് വിട്... ഞാൻ എല്ലാം അറിയുന്നുണ്ട് എന്ന് ഉറപ്പായില്ലേ... Aഎന്നിട്ടിപ്പോ താൻ വീട്ടിൽ ലോക്ക് ആണോ "

രുദ്രൻ ചോദിക്കുന്നത് കേട്ടപ്പോൾ അവളൊന്നു മൂളി..

"ഞാൻ അന്നേ പറഞ്ഞതല്ലേ തന്നോട്.. എന്റെ പിറകെ വരരുത് എന്ന്.. അന്നത് കേട്ടില്ലല്ലോ.. അനുഭവിച്ചോ ഇനി "

അവൻ പറയുമ്പോൾ... അവളുടെ മുഖം കൂർത്തു...

"ചേട്ടായിക്കും അപ്പനും.. ഒരു സംശയം.. ഞാനും...."

ബാക്കി പറയാൻ അവൾക്കും ഒരു പേടി ഉണ്ടായിരുന്നു..

"നീയും.. ബാക്കി പറ "

രുദ്രന്റെ ചോദ്യം... അഞ്‌ജലിക്ക് ഒരു പറവേഷം തോന്നി..

"ഞാനും... രുദ്രേട്ടനും തമ്മിൽ... ഇഷ്ടത്തിലാണോ എന്ന് "

വിക്കി കൊണ്ട് അവളത് മുഴുവനും പറയുമ്പോൾ... ഒരു നിമിഷം.. രുദ്രനും ഒന്നും മിണ്ടുന്നില്ല..

കേൾക്കുന്നില്ലേ... അവനൊന്നും മിണ്ടാതെ നിൽക്കുമ്പോൾ അഞ്ജലി വീണ്ടും ചോദിച്ചു..

"അങ്ങനെ ഒന്നും ഇല്ലെന്ന് നീ പറഞ്ഞാലും അവർ വിശ്വസിക്കില്ല... കാരണം എന്നെയും നിന്നെയും നിന്റെ ചേട്ടൻ വാച് ചെയ്യുന്നുണ്ടായിരുന്നു..ഒന്നോ രണ്ടോ തവണയേ തമ്മിൽ കണ്ടിട്ടുള്ളു എങ്കിലും... അതും അവർക്ക് വലിയൊരു തിരിച്ചടിയായത് പോലാണ്..അത് കൊണ്ടാണ് ഞാൻ നിന്നോട് പറഞ്ഞത്... ഇനിയും എനിക്ക് മുന്നിലേക്ക് വരരുത്.. ഞാൻ കാരണം നിന്റെ ലൈഫിൽ ഒരു പ്രശ്നം വരരുത് എന്നൊക്കെ "

രുദ്രൻ പറയുമ്പോൾ അഞ്ജലി ഒന്നും മിണ്ടിയില്ല..

അവൻ പറയുന്നത് നേരാണ്..

പലപ്പോഴും അവൻ വാൺ ചെയ്തിട്ടും... അവനെ സഹായിക്കാൻ അങ്ങോട്ട്‌ കേറി ചെല്ലുകയായിരുന്നു..

"ദേഷ്യത്തോടെ അല്ല.. സാവധാനം അവരോട് കാര്യം പറഞ്ഞു മനസ്സിലാക്ക് നീ ആദ്യം..നിന്റെ അപ്പനും ചേട്ടനും ആയതു കൊണ്ട് പറയുവല്ല... നീ ഒരുപാട് ശ്രമിക്കേണ്ടി വരും...ഞാനും നീയും തമ്മിൽ ഒരു ബന്ധവുമില്ല... എന്റെ നീതി നടപ്പാക്കാൻ എനിക്ക് നിന്റെ സഹായം വേണ്ട...മനസ്സിവാവുന്നുണ്ടോ "

ഗൗരവം വിട്ടിട്ടൊരു കളിയില്ല എന്നത് പോലെ ആയിരുന്നു അവന്റെ ഭാവം അപ്പോൾ..

"അഞ്ജലി.. കേൾക്കുന്നില്ലേ..."

അവളുടെ മറുപടി ഒന്നും കേൾക്കാഞ്ഞിട്ട് തന്നെ രുദ്രൻ വീണ്ടും വിളിച്ചു.

ആ.. കേൾക്കാം.. പറഞ്ഞോളൂ "

അവൾ വിളിച്ചു പറഞ്ഞു.

"വെറുതെ കേട്ട പോരാ.. ഈ പേരിൽ നിന്റെ ഫ്യുച്ചർ ഇല്ലാതെയാവരുത്.. ഇനി ഒരിക്കലും എനിക്ക് വിളിക്കരുത്.. എന്റെ മുന്നിൽ വരരുത്... ഒക്കെ.."

യാതൊരു മയവും ഇല്ലായിരുന്നു അവന്നപ്പോൾ..

അഞ്‌ജലിക്ക് ഹൃദയം വീണ്ടും വേദനിച്ചു..

വെക്കട്ടെ... "

വീണ്ടും രുദ്രൻ ചോദിച്ചു..

വേണ്ടന്ന് പറയാനാണ് തോന്നുന്നത്..

ശരീരം മൊത്തം അപ്പന്റെയും ചേട്ടായിയുടെയും സ്നേഹസമ്മാനം ഏറ്റു വങ്ങിയതിന്റെ പുകച്ചിൽ ഉണ്ട്..

ചുണ്ട് പൊട്ടി നീറുന്നുണ്ട്...

പക്ഷെ ഗൗരവത്തോടെ ആണേലും അവന്റെ ശബ്ദം കേൾക്കുമ്പോൾ അതെല്ലാം മറക്കുന്ന പോലെ..

ഹൃദയം ഒരു ആശ്വാസം അവനിൽ തേടുന്നുണ്ടോ..
താനവനിൽ ഇത്രയും വേഗത്തിൽ അലിഞ്ഞു ചേർന്നോ.. ഇത് വരെയും... ആരോടും വെറുതെ പോലും തോന്നാത്ത ഒരിഷ്ടം...

"എനിക്കിനി ഇവിടെ നിന്നും ഒന്നിനും കഴിയില്ല രുദ്രേട്ടാ.. ഇവരെന്നെ കഴുത്തിൽ ഒരു മിന്നു മുറുക്കി കൊന്നു കളയാൻ ആണ് പ്ലാൻ "..

പതിഞ്ഞ ശബ്ദത്തിൽ അവളത് പറയുമ്പോൾ അവന്റെ നെറ്റി ചുളിഞ്ഞു..

"വാട്ട്‌ യൂ മീൻ അഞ്ജലി "

രുദ്രൻ ചോദിക്കുമ്പോൾ... സ്റ്റീഫന്റെ വാക്കുകൾ അവൾ വിങ്ങലോടെ അവനെ അറിയിച്ചു..

ഒരു നിമിഷം അവനൊന്നും മിണ്ടിയില്ല..

"പേടിക്കണ്ട.. നിനക്ക് ഇഷ്ടമില്ലാതെ ആരും ഒന്നും ചെയ്യില്ല "

ആ വാക്കുകൾ മതിയായിരുന്നു അത് വരെയും അവളിൽ നീറുന്ന തീ അണക്കാൻ..

ആ വാക്കുകൾ മതിയായിരുന്നു.. അവളുടെ കണ്ണീർ തോരാൻ..

അതെനിക്ക് നിന്നെ ഇഷ്ടമായതു കൊണ്ടല്ല.. എന്നെ സഹായിച്ചു എന്നത് കൊണ്ട് നിനക്കൊരു നഷ്ടം വരരുത് എന്ന് കരുതി മാത്രം ആണ്.. നീ എനിക്കെന്നും എന്റെ ശത്രുവിന്റെ മകളാണ് "

രുദ്രൻ പറഞ്ഞു..

ഓ അതിങ്ങനെ ഇടയ്ക്കിടെ പറഞ്ഞില്ലേൽ നിനക്കൊരു സമാധാനം കിട്ടില്ലേ രുദ്രേട്ടാ "

അഞ്ജലി ദേഷ്യത്തോടെ ചോദിച്ചു..

"ഇല്ല.. എന്തേ.. നിനക്ക് വല്ല പരാതിയും ഉണ്ടോ "

അവനും വിട്ട് കൊടുത്തില്ല..

"ഉണ്ടെങ്കിൽ... അഞ്ജലിയുടെ ചോദ്യം കേട്ട് അവൻ ഒന്ന് ചിരിച്ചു..

ഉണ്ടെങ്കിൽ നീ അങ്ങ് സഹിച്ചോ.. നീയേ.. നിന്റെ അപ്പനേം ചേട്ടനേം വരെ ഒറ്റി കൊടുക്കാൻ മടിയില്ലാത്ത യൂദാസാണ്.. എനിക്ക്.. നിന്നെ ഒട്ടും വിശ്വസം ഇല്ല.. കേട്ടോ "

രുദ്രൻ അത് പറയുമ്പോൾ അഞ്‌ജലിക്ക് സത്യത്തിൽ അവന്റെ തലക്കൊന്ന് കൊടുക്കണം എന്നുണ്ടായിരുന്നു..

"ഞാനേ നിന്നേ പോലെ സ്വന്തം കാര്യം നോക്കി അറയിൽ കയറി പേടിച്ചു നിൽക്കുന്ന ആളല്ല.. തെറ്റ് ചെയ്തത് ആരായാലും ശിക്ഷ കിട്ടണം.. ചെയ്ത തെറ്റ് ബോധ്യപെട്ടാൽ... ഞാൻ ഒരിക്കലും നിന്നേ പോലെ അവരെ വെറുതെ വിടൂല.. എന്നെ കൊണ്ട് ആവുന്നത് പോലെ പ്രതിരോധിക്കും.. മനസ്സിലായോ.. പേടി തൊണ്ടൻ പോലീസേ "

അഞ്ജലി വിളിച്ചു പറയുമ്പോൾ... രുദ്രൻ ഒരു നിമിഷം ഒന്നും മിണ്ടിയില്ല..

അവളെയാ കരഞ്ഞു വിളിക്കുന്ന മൂഡിൽ നിന്നും പുറത്ത് ചാടിക്കുക എന്നേ അവനും കരുതിയത്..

എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ആവും എന്നുറപ്പുണ്ടേൽ പിന്നെ എന്തിനാണാവോ.മാഡം ഈ പാവം പേടി തൊണ്ടനെ വിളിച്ചത്.. "

കളിയാക്കി കൊണ്ട് അവൻ തിരിച്ചു ചോദിക്കുമ്പോൾ അവൾക്കും ഒന്നും പറയാൻ കിട്ടിയില്ല..

ധൈര്യമായിട്ടിരിക്ക്... ഞാൻ നോക്കട്ടെ.. എന്താ ചെയ്യാൻ പറ്റുന്നത് എന്ന്.. കേട്ടോടി... യൂദാസെ...

പിന്നൊന്നും പറയാതെ അവൻ ഫോൺ വെച്ച് പോയിട്ടും അവളാ ഫോൺ നെഞ്ചിൽ ചേർത്ത് പിടിച്ചു..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അന്നുറങ്ങാൻ കിടക്കുമ്പോൾ അവനുള്ളിലേക്ക് അഞ്ജലിയുടെ വാക്കുകൾ കടന്നു വന്നിരുന്നു..

തനിക് വേണ്ടിയാണ്... തന്നെ സഹായിച്ചു എന്നത് കൊണ്ടാണ് അവൾകീ ഗതി വന്നത് എന്നൊരു കുറ്റബോധമോ... സങ്കടമോ.. അത് അവനിലും പടർന്നു കയറി പോകുന്നുണ്ട്..

അവളുടെ കാര്യത്തിൽ എങ്ങനെ ഒരു തീരുമാനം എടുക്കും എന്നത് അപ്പോഴും അവന് അറിയില്ലായിരുന്നു..

💞💞💞💞💞💞💞💞💞💞💞💞💞💞

മോനെ.... ആ കുട്ടീടെ വിവരം വല്ലതും അറിഞ്ഞോ നീ... പിന്നൊന്നും വിളിച്ചു കണ്ടില്ലലോ "

രാവിലെ ഒരുങ്ങി ഇറങ്ങി വന്നപ്പോൾ മുത്തശ്ശിയുടെ ചോദ്യം..

രുദ്രൻ അവരുടെ അരികിൽ പോയിരുന്നു..

"ഏതു കുട്ടീടെ കാര്യം ആണെന്റെ മുത്തശ്ശി "

ചിരിച്ചു കൊണ്ട് രുദ്രൻ അവരെ ചേർത്ത് പിടിച്ചു..

"ആ ഡോക്ടർ ഇല്ലെടാ.. നമ്മേടെ ശിവേടെ "

മുത്തശ്ശി ചോദിക്കുമ്പോൾ.. ടേബിളിൽ ഭക്ഷണം കൊണ്ട് വന്ന ശിവ ഞെട്ടി കൊണ്ട് അവനെ ഒന്ന് നോക്കി..

"ഓ.. അതാണോ "

അവനും ശിവയെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് ചോദിച്ചു.

"ഞാനും ഇന്നലെ നിന്നോട് ചോദിക്കണം എന്ന് കരുതി.. നീ ശ്രീയോട് പറഞ്ഞോ.. ഡോക്ടറെ തിരഞ്ഞു ഇനി പോവണ്ട.. ന്ന് "

ലക്ഷ്മിയും ചോദ്യത്തോടെ അവനെ നോക്കി..

"പറഞ്ഞല്ലോ.."

മുത്തശ്ശിയെ ടേബിളിനരികിലേക്ക് പിടിച്ചു നടത്തി കൊണ്ട് അതേ ചിരിയോടെ രുദ്രൻ പറഞ്ഞു..

"അതെന്തിനാ.. ഗായത്രി വിളിച്ചിട്ട് നീ എന്തേ ഫോൺ എടുക്കാഞ്ഞേ. അവളും ചോദിച്ചു അത്..
"

ലക്ഷ്മി വീണ്ടും ചോദിച്ചു..

"ആ ആലോചന ഞാൻ വേണ്ടന്ന് വെച്ചു അമ്മേ.. അത് ഞാൻ ശ്രീ എട്ടനോട് പറഞ്ഞിട്ടും ഉണ്ട്.. ഗായേച്ചിക് ചിലപ്പോൾ പറഞ്ഞ മനസ്സിലാവില്ല "

പ്ളേറ്റ് എടുത്തു അതിലേക്ക് ദോശ എടുത്തു വെച്ച് കൊണ്ട് അവനത് പറയുമ്പോൾ... അവരെല്ലാം ഞെട്ടി കൊണ്ട് അവനെ നോക്കി..

"വേണ്ടന്ന് വെക്കേ.. എന്താ നീ ഈ പറീണെ മോനെ "

മുത്തശ്ശി ചോദിച്ചു..

രുദ്രൻ ഒന്ന് ചിരിച്ചു കാണിച്ചു..

"രുദ്ര.. കളിക്കാണ്ട് പറയുന്നുണ്ടോ നീ.. എന്താ ആ കുട്ടിക്ക് ഒരു കുറവ്.. നല്ല ഒരു ആലോചന ആയിരുന്നു "

ലക്ഷ്മി അമ്മ... അവന്റെ തോളിൽ അടിച്ചു കൊണ്ട് പറഞ്ഞു..

"അവന് കുറവല്ല.. ഇച്ചിരി കൂടുതൽ ആണ്..."

ശിവ അവനെ നോക്കി നിൽക്കുന്നുണ്ട്..

"ഒന്ന് തെളിയിച്ചു പറയെന്റെ രുദ്ര നീ "

മുത്തശ്ശി അവന്റെ കയ്യിൽ ഒരു അടി കൊടുത്തു കൊണ്ട് കെറുവിച്ചു...

"ആ ചെക്കന് കാണുമ്പോൾ തോന്നുന്ന ഭംഗിയും പദവിയും ഒക്കെ ഒള്ളു.. എന്റെ പാവം പെങ്ങൾക്ക് വേണ്ടത്.. അവളെ സ്നേഹിക്കാൻ അറിയാവുന്ന ഒരു ചെക്കനാണ്..."

ശിവയെ നോക്കി ചിരിച്ചു കൊണ്ട് രുദ്രൻ അത് പറയുമ്പോൾ നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാൻ... അവൾ വേഗം തിരിഞ്ഞു നടന്നു...

"ഒരു കാര്യവും ഇല്ലെങ്കിൽ അവൾക്ക് കിട്ടാവുന്ന ഒരു നല്ല ജീവിതം ഞാൻ ഇല്ലാതെയാക്കില്ല എന്നറിയില്ലേ നിങ്ങൾക്ക്... ഈ സംസാരം ഇനി ഇവിടെ വേണ്ട.. ശ്രീ ഏട്ടനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് "

രുദ്രൻ കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു..

കൈ കഴുകി വന്നിട്ട് അടുക്കളയിലേക്ക് ഒന്ന് എത്തി നോക്കി..

വാതിൽക്കൽ നിന്നിട്ട് അവനെ ഒളിഞ്ഞു നോക്കുന്ന ശിവയെ അവൻ ശെരിക്കും കണ്ടിരുന്നു...

ചിരിച്ചു കൊണ്ട് അവൻ വേഗം യാത്ര പറഞ്ഞിറങ്ങി...

💞💞💞💞💞💞💞💞💞💞💞💞💞💞💞

തലയിണയിൽ മുഖം അമർത്തി കിടക്കുമ്പോൾ... അവൾക്കുള്ളിൽ ജീവന്റെ ചുവന്നു വിങ്ങിയ മുഖം ആയിരുന്നു..

കാതിൽ പ്രണയം വിരഹം കൊണ്ട് വിഴുങ്ങിയ അവന്റെ വാക്കുകൾ ആയിരുന്നു..

വെന്തുരുകി തുടങ്ങിയ ഹൃദയത്തിലേക്ക് ആരോ മഞ്ഞു വാരി ഇട്ടത് പോലെ...

അത്ര മാത്രം ശാന്തത..

ജീവന്റെ സ്നേഹം സത്യം നിറഞ്ഞതാണ്..

അത് കണ്ടില്ലെന്ന് നടിക്കാൻ ദൈവത്തിനു പോലും ആവില്ലായിരിക്കും..

ഇനിയും മനസ്സിൽ ഒളിപ്പിച്ചു വെക്കേണ്ടുന്ന ഒന്നല്ല ആ സ്നേഹം..

ആദ്യം എട്ടനോട് തന്നെ പറയണം..

ഏട്ടനും അംഗീകരിക്കാൻ ആവുമെങ്കിൽ മാത്രം ഇനിയും പ്രതീക്ഷ കൊടുത്താൽ മതിയല്ലോ..

അന്ന് മുഴുവനും അവളിൽ വല്ലാത്തൊരു പ്രസരിപ്പ് നിറഞ്ഞു നിന്നിരുന്നു..

രാത്രി വിളക് വെച്ച് കഴിഞ്ഞു... രുദ്രനെ കാത്തിരിക്കുമ്പോൾ....പുതിയൊരു പ്രതീക്ഷയുടെ കിരണം അവളിൽ തെളിഞ്ഞു കണ്ടിരുന്നു..

പതിവിലും വൈകി വന്ന രുദ്രൻ... കുളിച്ചു വന്നു ഭക്ഷണം കഴിഞ്ഞു... റൂമിലേക്ക് കയറും വരെയും ശിവയുടെ ഭാവങ്ങൾക്ക് ഒരു കള്ളത്തരം ഉണ്ടായിരുന്നു..

നെഞ്ചിൽ പേടി ഉണ്ടായിട്ടും... രുദ്രന്റെ വാതിൽ ചെന്ന് തട്ടുമ്പോൾ വീണ്ടും അവളിൽ വിറയൽ വലിഞ്ഞു കയറി..

"എന്താണ്.. ശിവ ഡോക്ടർ പതിവില്ലാതെ.. ഉറക്കം ഒന്നും ഇല്ലേ "

കളിയാക്കി കൊണ്ടവൻ ചോദിക്കുമ്പോൾ.. ശിവയുടെ ചുണ്ട് കൂർത്തു..

രുദ്രൻ ലാപ്പ് ടോപിൽ എന്തോ ചെയ്യുവാണ്..

ബെഡിൽ ചാരി ഇരുന്നു കൊണ്ട്..

മാഞ്ഞു പോയെന്ന് കരുതിയ ഉശിരും കുറുമ്പും ഇപ്പൊ അവനിലേക്ക് തിരികെ വന്നു ചേർന്നിട്ടുണ്ട്..

വാ... ഇവിടിരിക്ക് "

ലാപ്പ് അൽപ്പം നീക്കി വെച്ച് കൊണ്ടവൻ അവളെ കൈ പിടിച്ചു ബെഡിൽ ഇരുത്തി..

"ഇനി പറ എന്താ എന്നോട് പറയാൻ ഉള്ളത് "

അവൻ അവളുടെ നേരെ നോക്കി ചിരിച്ചു..

"ഏട്ടന് എങ്ങനെ അറിയാം.. എനിക്ക് പറയാൻ ഉണ്ടെന്ന് "

അവൾ വീണ്ടും അവനെ നോക്കി ചുണ്ട് ചുളുക്കി..

"എന്റെ ഈ മിണ്ടാപൂച്ച അനിയത്തി പെണ്ണിനെ ഏട്ടൻ കാണാൻ തുടങ്ങിയിട്ട് ഒത്തിരി ആയില്ലേ "

രുദ്രൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..

"ഏട്ടന് കൊറച്ചു വർക്ക്‌ ചെയ്യാനുണ്ട്.. പെട്ടന്ന് പറ "
ഇപ്രാവശ്യം അവനിൽ ഗൗരവം ആയിരുന്നു..

ശിവ പെട്ടന്ന് എഴുന്നേറ്റു..

രുദ്രൻ നെഞ്ചിൽ കൈ കെട്ടി ഇരുന്നു കൊണ്ടവളെ നോക്കി...

ശിവ വീണ്ടും പരിഭ്രമത്തോടെ കൈ തമ്മിൽ പിരിച്ചു കൊണ്ട് നിൽപ്പുണ്ട്..

"പറഞ്ഞോ ശിവ "

രുദ്രൻ അവളെ നോക്കി..

"ശെരി.. കൂടുതൽ ഒന്നും പറയേണ്ട... ആളിന്റെ പേര്... നിനക്ക് ഇഷ്ടമാണോ.. ഇത് രണ്ടിനും ഉത്തരം പറ "ഒടുവിൽ അതേ ചിരിയോടെ അവനത് ചോദിക്കുമ്പോൾ ശിവ ഞെട്ടി കൊണ്ടവനെ നോക്കി...

അവന്റെ മുഖം നിറഞ്ഞ ചിരിയിൽ അവൾക്കുള്ള ഉത്തരം ഉണ്ടായിരുന്നു..

ഓടി വന്നവൾ അവന്റെ കയ്യിൽ കവിൾ ചേർത്ത് കെട്ടിപിടിച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story