രൗദ്രം ❤️: ഭാഗം 25

raudram

രചന: ജിഫ്‌ന നിസാർ

തനിക്കു മുന്നിൽ വിളറി വിയർത്തു നിൽക്കുന്ന കമ്മീഷണർ അലി അക്തർ..

രുദ്രൻ വല്ലാത്തൊരു ആത്മ നിർവൃതിയോടെയാണ് ആ കാഴ്ച നോക്കി നിന്നത്..

സലീമിന്റെ തോളിൽ തൂങ്ങി.... റെജിയുടെ കയ്യും പിടിച്ചു എത്ര തവണ നീതി തേടി ഈ മുന്നിൽ വന്നിരുന്നു..

തെളിവ് വേണമെടാ... അതുണ്ടെൽ കൊണ്ട് വാ നീ... എന്നിട്ട് നിന്ന് ഡയലോഗ് അടിക്ക് നീ "

കളിയാക്കി കൊണ്ടാണ് അന്നയാൾ മുന്നിലേക്ക് വന്നത് തന്നെ..

രുദ്രാ... നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ചു കൊണ്ടാണ് അയാൾ അവനെ വിളിച്ചത്..

അവനൊന്നു മനോഹരമായി ചിരിച്ചു..

"തെളിവല്ലേ സാറിനു വേണ്ടത്... തെളിവാണ് സാറേ.. ഇപ്പൊ ഈ കണ്മുന്നിൽ ഓടുന്നത്...അങ്ങോട്ട് നോക്ക് സാറേ...

അന്നയാൾ പറഞ്ഞ അതേ രീതിയിൽ രുദ്രൻ തിരിച്ചു പറയുമ്പോൾ ദയനീയമായി അലി അക്തർ അവനെ നോക്കി..

"സാർ തെളിവ് കണ്ട മാത്രം വിശ്വാസം വരുന്ന കൂട്ടത്തിൽ അല്ലേ.. അത് കൊണ്ട് നല്ല സ്‌ട്രോങ് ആയിട്ടൊരു തെളിവ് കിട്ടും വരെയും കാത്തിരുന്നതാ ഞാനും.. സാറിനെ പൂട്ടാൻ "

രുദ്രൻ അയാൾക്ക് മുന്നിലെ കസേരയിൽ ചാഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു..

"വേണ്ടാ.. രുദ്ര.. നോ.. പ്ലീസ് "

ചാടി എഴുന്നേറ്റു കൊണ്ടയാൾ പറയുന്നത് പതിയെ ചൂളി ചുരുങ്ങിയ വാക്കുകളായി നേർത്തു വന്നു..

കാരണം അലി അക്തറിന് അറിയാം... അവന്റെ കയ്യിൽ ഉള്ളത് തന്റെ ജീവിതം തന്നെ താറുമാറാക്കാൻ പാകത്തിന് ഉള്ളതാണ് എന്ന്..

വയസായി എങ്കിലും ഇപ്പോഴും പ്രധാപം വിട്ട് കളിക്കാത്ത ബാപ്പാക്ക് തന്റെ ചെകിട് അടിച്ചു പൊളിക്കാനും തറവാട്ടിൽ നിന്നും എന്നെന്നേക്കുമായി ഇറക്കി വിടാനും അത് മതി..

ഇത് വരെയും ജന്മി മാരെ പോലെ ഭരിച്ച നാട്ടിൽ... ഒരു പീഡനകഥയിലെ നായകനായ് നിൽക്കുന്നത് ഓർക്കേ തന്നെ അയാൾ വിറച്ചു പോയിരുന്നു..

"എന്ന് പറഞ്ഞ എങ്ങനാ സാറേ.. നല്ലൊരു തെളിവ് കിട്ടിയിട്ട് സാറിനെ അങ്ങനെ അങ്ങ് വിട്ട് കളയാൻ ഒക്കുവോ.. അത് തെറ്റല്ലേ.. പഠിച്ച നീതിക്ക് എതിരല്ലേ.. ഞാൻ ഈ തെളിവുകൾ ഒന്നൂടെ മൂർച്ച കൂട്ടി എടുക്കാനുള്ള പ്ലാൻ ആണ്..."

താളത്തിൽ പറഞ്ഞു കൊണ്ട് രുദ്രൻ അയാളെ നോക്കി..

"നോ രുദ്രൻ.. പ്ലീസ്.. എന്നോട് ദേഷ്യം ഉണ്ടാവും....എനിക്കറിയാം.. പക്ഷെ "

തുടർന്ന് പറയാനുള്ള ചളിപ്പ് കൊണ്ടാണ് അയാളുടെ മുഖം താഴ്ന്ന് പോയിരുന്നു..

"ദേഷ്യം.... എനിക്ക് നിന്നോട് ഉള്ളത് വെറും ദേഷ്യം..ആണോ സാറേ.."

രുദ്രൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റു..

"അതിനെ നീ വെറും ദേഷ്യത്തിന്റെ കണക്കിൽ പെടുത്തല്ലേ സാറേ.. ദേഷ്യം അല്ലത്.. വെറുപ്പാണ്...."

അവന്റെ മുഖത്തും അത് നിറഞ്ഞു...

"അതെന്തിന്... അതൂടെ സാർ ഒന്ന് പറഞ്ഞേ.."

രുദ്രൻ വീണ്ടും ചോദിക്കുമ്പോൾ അലി അക്തർ അവനെ ഒന്ന് നോക്കി...

മടിക്കാതെ അങ്ങോട്ട്‌ പറ സാറെ...

രുദ്രൻ വീണ്ടും പറഞ്ഞു.
"അത്... അന്ന് തന്റെ അച്ഛനെ സ്റ്റീഫൻ സാർ "

പറയാൻ വന്നത് രുദ്രൻ തുറിച്ചു നോക്കിയപ്പോൾ അലി അക്തർ വിഴുങ്ങി കളഞ്ഞു..

"നാണം ഉണ്ടോ ടോ.തനിക്ക്... ഒരു സ്റ്റീഫൻ സാർ... അപ്പൊ തനിക്കറിയാം എന്റെ അച്ഛനെ നിന്റെ സ്റ്റീഫൻ സാർ കൊന്നതാ ന്ന്.. ല്ലേ "

അയാളുടെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് ദേഷ്യത്തോടെ അവനത് ചോദിക്കുമ്പോൾ...

അത് അന്നും നിനക്ക് അറിയാമല്ലോ.. എന്റെ അച്ഛനെ കൊന്നതാണ് എന്ന്.. അതിനു നേരെ കണ്ണടക്കാൻ സ്റ്റീഫൻ തന്ന പാരിത്തോഷികം വാങ്ങി പെട്ടിയിൽ വെച്ചിട്ടല്ലെടോ സാറേ നീ എന്നോട് തെളിവ് കൊണ്ടു വരാൻ പറഞ്ഞത്.. നിനക്കന്ന് ശെരിക്കും അറിയാം.. ഞാൻ എത്രയൊക്കെ ശ്രമിച്ചാലും സ്റ്റീഫനെതിരെ ഒരു തെളിവും ഉണ്ടാക്കാൻ കഴിയില്ലെന്ന്... "

രുദ്രൻ ചോദിക്കുമ്പോൾ പകരം അവന് കൊടുക്കാൻ ഒരു വാക്ക് പോലും അയാൾക്ക് കിട്ടിയില്ല..

"അന്ന് അത്രേം തകർന്നൊരു അവസ്ഥയിൽ എന്നെ കണ്ടിട്ടും... ഒപ്പം നിൽക്കാൻ നിനക്ക് ബാധ്യത ഉണ്ടായിട്ടും യാതൊരു ദയവും നീ എന്നോട് കാണിച്ചിട്ടില്ല.. ശെരിയല്ലേ "

രുദ്രൻ അയാളെ ഒന്ന് നോക്കിയിട്ട് ക്രൂരമായി ചിരിച്ചു..

"ആ ദയവ് പിന്നെ എങ്ങനാടോ സാറേ ഞാൻ നിന്നോട് കാണിക്കേണ്ടത് "

അവന്റെ ആ ഭാവത്തിൽ അയാൾ നന്നേ വിയർത്തു പോയിരുന്നു..

"രുദ്രൻ പ്ലീസ്... അവിവേകം ഒന്നും കാണിക്കരുത് ത്താൻ... അന്ന് അങ്ങനൊക്കെ സംഭവിച്ചു പോയി.. എന്റെ വിവരക്കേട് കൊണ്ടു ഞാൻ അവർക്കൊപ്പം നിന്നും കൊടുത്തു... പക്ഷെ അതിലെനിക്ക് കുറ്റബോധം ഉണ്ട്.. ഇനി ഞാൻ എന്താ വേണ്ടത്... നീ പറയും പോലെ ചെയ്യാം... പ്ലീസ്.."

അലി അക്തർ എഴുന്നേറ്റു വന്നു കൊണ്ടു അവന്റെ മുന്നിൽ നിന്ന് പറയുമ്പോൾ.. രുദ്രൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു..

"നെട്ടെല്ലിന് പകരം വാഴ പിണ്ടി എങ്കിലും തനിക്കു ഉണ്ടാവും എന്ന് കരുതിയ ഞാൻ ആണ് മണ്ടൻ "

രുദ്രൻ കളിയാക്കി കൊണ്ടു പറയുമ്പോൾ അലി അക്തർ ഒന്നും മിണ്ടിയില്ല..

അയാളിൽ ഒരു പരവേശമാണ്..

"സാർ എനിക്ക് വേണ്ടി ഇനി അങ്ങോട്ട് നന്നാവാൻ ഒന്നും നിൽക്കണ്ട.. പക്ഷെ എനിക്ക് എന്റെ അച്ഛന് നീതി നേടി കൊടുക്കണം.. അന്നത് നടക്കാതെ പോവാൻ ഒരു പ്രധാന കാരണം സർ ആയതു കൊണ്ടു തന്നെ... ഇനി അതൊന്ന് റീ ഓപ്പൺ ചെയ്യാൻ.. സർ തന്നെ മുന്നിൽ നിൽക്കണം.. ബാക്കി എന്താ വേണ്ടത് എന്നെനിക്ക് അറിയാം സാറേ "

ഈണത്തിൽ അവനത് പറയുമ്പോൾ... തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിൽ ആയിരുന്നു... അലി അക്തർ.

💞💞💞💞💞💞💞💞💞💞💞💞💞💞💞

തികച്ചും ഫോർമൽ വേഷത്തിൽ ബൈക്കിൽ ആണ് രുദ്രൻ ജീവന്റെ വീട്ടിലേക്ക് ചെന്നത്..

നാട്ടു വഴികളുടെ നിശബ്ദത നിറഞ്ഞ... നോക്കിയാൽ കാണാൻ കഴിയാവുന്ന അകലങ്ങളിൽ വീടുകൾ നിറഞ്ഞ... എങ്ങും എന്തോ ഒരു സമാധാനം നിറഞ്ഞ ആ യാത്ര തന്നെ അവന്റെ മനസ്സിൽ തണുപ്പ് നിറച്ചു..

അതികം വലുതൊന്നും അല്ലാത്ത... ഒരു ടെറസ് വീടിന് മുന്നിലാണ് അവന്റെ ബൈക്ക് നിന്നത്..

വൃത്തിയുള്ള ചുറ്റുപാടും... നിറഞ്ഞ പൂക്കളും അവിടം...കൂടുതൽ മനോഹരമാക്കി.

ചരൽ വിരിച്ച ഇത്തിരി മുറ്റം..

ഒരുപാട് ഒന്നും ഇല്ലേലും... ഉള്ളത് നന്നായി പരിപാലിച്ചു കൊണ്ട് നടക്കുന്നുണ്ട്..

രുദ്രൻ ചുറ്റും നോക്കി കൊണ്ട് തന്നെയാണ് ചെന്ന് ബെല്ലടിച്ചത്..

സെറ്റ് സാരിയിൽ.. ഐശ്വര്യം തുളുമ്പുന്ന ഒരമ്മയാണ് അവന് വാതിൽ തുറന്നു കൊടുത്തത്..

അവരുടെ കണ്ണിൽ ആരെന്നുള്ള ചോദ്യം നിറഞ്ഞു കണ്ടിരുന്നു..

"ജീവനില്ലേ..."

അവനും ചിരിച്ചു കൊണ്ടാണ് ചോദിച്ചത്..

"ഉണ്ട്.. അവൻ നാല് ദിവസം ലീവാണ് എന്നാ പറഞ്ഞത്... കോളേജിൽ പോയിരുന്നോ മോൻ.. അവനെ അന്വേഷിച്.."

നിറ ചിരിയോടെ... വാത്സല്യത്തോടെയുള്ള അവരുടെ ചോദ്യം..

രുദ്രന്റെ വല്ലാത്തൊരു സന്തോഷം തോന്നി..

"കയറി ഇരിക്ക് ട്ടോ.. അമ്മ അവനെ വിളിക്കാം "

അവർ പറയുമ്പോൾ.. രുദ്രൻ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി..

പുറത്തുള്ള അതേ വൃത്തി അകത്തും ഉണ്ട്..

അവൻ ചുറ്റും ഒന്ന് നോക്കിയിട്ട് മെല്ലെ കസേരയിൽ ഇരുന്നു..

"അവനിപ്പോ വരും.. നല്ല സുഖമില്ല അവന്.. ഇല്ലെങ്കിൽ ലീവ് എടുക്കില്ല.. ഇതിപ്പോ ഒട്ടും വയ്യാഞിട്ടാ..."

അവരുടെ ആ തുറന്ന സംസാരം തന്നെയാണ് അവൻെററെ ഇഷ്ടമായതും...

"ഇവിടെ.. അമ്മേം ജീവനും മാത്രം ഒള്ളോ "

രുദ്രൻ ചോദിച്ചു..

"മ്മ്.. അവന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി... ഒരു മോള് കൂടി ഉണ്ട്.. അവളുടെ കല്യാണം കഴിഞ്ഞു അവരുടെ വീട്ടിലാ.."

അവരുടെ കണ്ണുകൾ നനഞ്ഞു...

"അച്ഛൻ മരിക്കുമ്പോൾ ജീവൻ ഡിഗ്രിക്കാണ് പഠിക്കുന്നത്.. അച്ഛനും മക്കളും വല്ല്യ കൂട്ട് ആയിരുന്നു.. പെട്ടന്ന് വന്നൊരു നെഞ്ച് വേദന അച്ഛനൊപ്പം ഞങ്ങളുടെ സന്തോഷം കൂടിയാണ് കൊണ്ട് പോയത് "

ചുവരിൽ മാലയിട്ട് വെച്ച.. ഒരു ഫോട്ടോയുടെ നേരെ അവരുടെ കണ്ണുകൾ നീങ്ങിയപ്പോൾ അതായിരിക്കാംജീവന്റെ അച്ഛൻ എന്നവന് തോന്നി..

അവിടുന്നിങ്ങോട്ട് എന്റെ മോൻ പൊരുതി നേടിയതാ ഇതെല്ലാം.. തറവാട്ടിൽ നിന്നും പോരുമ്പോൾ... അച്ഛൻ ഇല്ലാതെ അവിടെ വയ്യെന്നാ അവൻ പറഞ്ഞത്.. കൂട്ടവും കുടുംബവും ഒന്നും അതികം ഇല്ലായിരുന്നു.. എനിക്കും അദ്ദേഹത്തിനും.. എല്ലാം പേരിന് മാത്രം... ആദ്യം വാടക വീട്ടിൽ ആയിരുന്നു..

അവിടെ നിന്ന് പഠനവും... പാർട്ട് ടൈം ജോലിയും ഒക്കെയായി.. എന്റെ ജീവൻ ഒറ്റയ്ക്ക് നേടിയതാ ഈ വീടും സ്ഥലവും.. പെങ്ങളേം അവൻ തന്നെയാണ് ഇറക്കി വിട്ടത്..

അഭിമാനത്തോടെ.. നീന്തി കയറിയ വലിയൊരു ദുരിതത്തിന്റെ കഥ വളരെ കുറഞ്ഞ വാക്കുകൾ കൊണ്ടവർ അവന് മുന്നിൽ നിരത്ബ്യുമ്പോൾ.. മകനെ കുറിച്ചുള്ള അഭിമാനം ആ കണ്ണിലെ ആവേളം ഉണ്ടായിരുന്നു..

പെട്ടന്നാണ് ജീവൻ അങ്ങോട്ട്‌ നടന്നു വന്നത്..

മുണ്ടും ഷർട്ടും.. ഭംഗിയായി ഒതുക്കി വെച്ച താടിയും മീശയും..

മുഖത്തു കാണുന്ന നിഷ്കളങ്ക തന്നെയാണ് അവന്റെ ഭംഗി കൂട്ടുന്നത്...

രുദ്രനെ മനസ്സിലാകാത്ത ഒരു ഭാവത്തിനും അപ്പുറം ചുവന്നു കലങ്ങിയ കണ്ണുകൾക്ക് മറ്റൊരു കഥ കൂടി പറയാൻ ഉള്ളത് പോലെ..

"ജീവൻ... കൈ കൊടുത്തു കൊണ്ടു ചിരിച്ചു..

രുദ്രൻ... ശിവദയുടെ ഏട്ടൻ "

അതേ ചിരിയോടെ രുദ്രനും കൈ നീട്ടി..

തനിക്കു നേരെ നീട്ടിയ ജീവന്റെ കൈ പെട്ടന്ന് വിറക്കുന്നയ് രുദ്രൻ അറിഞ്ഞു..

"ഇരിക്ക്.."

അവൻ വീണ്ടും രുദ്രനെ നോക്കി പറഞ്ഞു..

അവരെ സംസാരിക്കാൻ വിട്ടിട്ട് ആ അമ്മ വേഗം അകത്തേക്ക് നടന്നു..

"രുദ്രൻ അപ്പോഴും ജീവന്റെ നേരെ തന്നെ നോക്കി ഇരിക്കുന്നു..

ജീവൻ ആണെങ്കിൽ.. ആ നോട്ടം വല്ലാത്തൊരു വീർപ്പു മുട്ടലോടെയാണ് നേരിടുന്നത്..

"കല്യാണം വിളിക്കാൻ വന്നതാവും.. അല്ലേ.. ശിവദ പറഞ്ഞിരുന്നു... മാരെജ് ഫിക്സ് ചെയ്ത കാര്യം "

വിളറിയാ ചിരിയോടെ ജീവൻ പറയുമ്പോൾ രുദ്രൻ ഒന്നും പറയാതെ ചിരിച്ചു..

'ആള് എന്ത് ചെയ്യുന്നു "

വീണ്ടും ജീവൻ ചോദിച്ചു..

"മാഷ് ആണ്.."
വീണ്ടും ജീവന്റെ തെളിച്ചമില്ലാത്ത ചിരി...

"ശിവദ നല്ല കുട്ടിയാണ്..."

ഒട്ടൊരു നഷ്ടംബോധത്തിന്റെ കനം ഉണ്ട് ആ വാക്കുകൾക്കെന്ന് രുദ്രന് തോന്നി..

വാ മക്കളെ.. ചായ കുടിക്കാം ഇനി "

ഹാളിലെ ടേബിളിൽ ചായയും പലഹാരവും നിരത്തി അമ്മ വിളിക്കുമ്പോൾ ജീവൻ ആദ്യം എഴുന്നേറ്റു..

വാ..

ചിരിച്ചു കൊണ്ട് തന്നെ രുദ്രനെ ക്ഷണിച്ചു.

അവനും എഴുന്നേറ്റു ചെന്നു..

ആ അമ്മയുടെയും മോന്റെയും ക്ഷണം ആർക്കും നിരസിക്കാൻ ആവാത്തൊരു ലാളിത്യം ഉണ്ടായിരുന്നു..

"പനി ഒന്നും ഇല്ല.. പിന്നെ എന്താവോ.. എന്ത് ചോദിച്ചാലും ഒന്നുമില്ല എന്ന് പറയും.. പണ്ടേ ഇവൻ ഇങ്ങനാ.. ഒന്നും പറയില്ല...ഇന്നലെ മുതൽ ഇവൻ മുറിയിൽ തന്നാ.. സാധാരണ അകത്തിരിക്കാൻ എന്തൊരു മടിയുള്ള ആളാ "

ജീവന്റെ നെറ്റിയിൽ പതിയെ ഒന്ന് തൊട്ടു നോക്കി.. തലയിൽ തലോടി അവരത് പറയുമ്പോൾ ജീവൻ വിളറി കൊണ്ട് രുദ്രന് നേരെയാണ് നോക്കിയത്.. അവൻ അത് കാണാത്ത പോലെ.. വേഗം ചായ എടുത്തു കുടിച്ചു...

വിശദീകരിക്കാൻ കഴിയാത്ത സങ്കടങ്ങൾക്ക് അവൻ കൊടുക്കുന്ന ഉത്തരമാണ് ആ ഒന്നും ഇല്ലായ്മ എന്നപ്പോൾ ആ അമ്മ അറിഞ്ഞതെ ഇല്ല..

വയറും മനസ്സും ഒരുപോലെ നിറച്ചു കൊണ്ടാണ് രുദ്രൻ എഴുന്നേറ്റത്..

"ഇതാണ് എന്റെ നമ്പർ.. അമ്മയെയും പെങ്ങളെയും കൂട്ടി വീട്ടിലേക്ക് വാ.. "

പോക്കറ്റിൽ നിന്നൊരു കാർഡ് എടുത്തു കൊണ്ട് രുദ്രൻ പറയുമ്പോൾ ജീവൻ ഒന്ന് ചിരിച്ചു..

"എന്റെ പെങ്ങളുടെ കല്യാണം കൂടാൻ അല്ല.. എന്റെ പെങ്ങളുടെ ചെക്കനാവാൻ "

ജീവനെ കെട്ടിപിടിച്ചു കൊണ്ട് പതിയെ അവന്റെ കാതിൽ രുദ്രൻ പറയുമ്പോൾ അവൻ ഞെട്ടി കൊണ്ടവനെ നോക്കി...

രുദ്രൻ ഒന്ന് കണ്ണടച്ച് കാണിച്ചു...
എങ്ങനെ അറിയൂ... ഒട്ടൊരു ചമ്മലോടെയാണ് ജീവൻ അത് ചോദിച്ചത്..

ശിവ പറഞ്ഞു... "അവന്റെ മുഖം കണ്ടപ്പോൾ രുദ്രന് ചിരി വന്നിരുന്നു..

അത് കേട്ടപ്പോൾ ജീവന്റെ കണ്ണുകൾ തിളങ്ങുന്ന പോലെ...

"അമ്മയോട് ഞാൻ പറയണോ.. അതോ നീ പറയണോ "

വീണ്ടും രുദ്രൻ ചോദിച്ചു കൊണ്ടു അവനെ നോക്കി..

"വേണ്ട... ഞാൻ.. ഞാൻ പറഞ്ഞോളാം "ജീവൻ പറഞ്ഞു..

വല്ലാത്തൊരു ആവേശം ഉണ്ടായിരുന്നു അവനിൽ അപ്പോൾ..

ശെരി.. എങ്കിൽ ഞാൻ ഇറങ്ങട്ടെ.. ഏറ്റവും അടുത്തൊരു ദിവസം തന്നെ വാ "

ജീവന് നേരെ കൈ നീട്ടി കൊണ്ടു രുദ്രൻ അത് പറയുമ്പോൾ... അവനെ യാത്രയാക്കാൻ എന്നോണം... ജീവന്റെ അമ്മയും  വാതിലിൽ വരെ വന്നിരുന്നു..

പോയിട്ട് വരാം അമ്മേ "

രുദ്രൻ കൈ വീശി കാണിച്ചു കൊണ്ടു നിറഞ്ഞ മനസ്സോടെ യാത്ര പറഞ്ഞു പിരിഞ്ഞു..

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

പോക്കറ്റിൽ കിടന്നു മൂന്നോ നാലോ പ്രാവശ്യം ബെല്ലടി തുടർന്നപ്പോൾ രുദ്രൻ ബൈക്ക്.. റോഡിനോരം ചേർത്ത് നിർത്തി.

ഈ യൂദാസിന് വേറെ പണിയൊന്നും ഇല്ലേ.. "

ഫോൺ എടുത്തു... അഞ്ജലിയാണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോൾ അവൻ പിറു പിറുത്തു..

അവൻ നോക്കി ഇരിക്കെ വീണ്ടും ആ ഫോൺ ബെല്ലടി തുടർന്നു..

"ഇന്നെന്റെ പെണ്ണ് കാണൽ കഴിഞ്ഞു..."

ഫോൺ എടുത്ത ഉടനെ തന്നെ അഞ്ജലി അത് പറയുമ്പോൾ രുദ്രന് ചിരിയാണ് വന്നത്..

"ആണോ.. ഇനി എന്നാ കല്യാണം.. വൈകാതെ ഉണ്ടാവുമോ... എനിവേ.. ഓൾ ദി ബെസ്റ്റ് "

ആ ചിരി അമർത്തി കൊണ്ടു അവൻ  പറഞ്ഞു..

"ടോ... വല്ല്യ പോലീസ് ആണെന്ന് കരുതി തോന്നിവാസം പറയരുത്..."
അഞ്ജലി ദേഷ്യത്തോടെ പറയുമ്പോൾ രുദ്രൻ ചിരിയോടെ കേട്ടു നിന്നു..

"ഞാൻ എന്ത് തോന്നിവാസം ആണ് നിന്നോട് പറഞ്ഞത് .. ആദ്യം നീ അത് പറ "

അവൻ വീണ്ടും അവളെ എരി കയറ്റി..

"രുദ്രേട്ടൻ തന്ന വാക്കിന്റെ ഒറ്റ ധൈര്യത്തിൽ അല്ലേ ഞാൻ ആ കോന്തന് മുന്നിൽ പോയി നിന്ന് കൊടുത്തത് "

ഇപ്രാവശ്യം അഞ്‌ജലിക്ക് സങ്കടം വന്നത് പോലെ ആയിരുന്നു ശബ്ദം..

"അത് നി കാര്യം ആകേണ്ട... കൊള്ളാവുന്ന ചെക്കൻ ആണേൽ നീ അവനെ അങ്ങ് കെട്ടിക്കോടി "

അവൻ വീണ്ടും പറഞ്ഞു..

"അതങ്ങ് പള്ളീൽ പോയി പറഞ്ഞ മതി.. കേട്ടോടാ പേടി തൊണ്ടൻ പോലീസേ "

അവളും അതേ ഭാവത്തിൽ മറുപടി പറഞ്ഞു..

"ഏതു പള്ളിയിൽ പറഞ്ഞ നീ ഒന്ന് ഒഴിഞ്ഞു പോകും യൂദാസെ.. അതൊന്നു പറഞ്ഞു താ ഞാൻ ഇപ്പൊ തന്നെ പോയികൊള്ളാം "

അവനും കുസൃതിയോടെ തന്നെ പറയുമ്പോൾ അഞ്‌ജലിക്ക് അത്ഭുതം ആണ് തോന്നിയത്..

ചാടി കടിച്ചു പറയും എന്ന് കരുതിയിരുന്നു..

ആ പേടിയോടെ തന്നെ ആണ് വിളിച്ചതും..

"ഡീ... യൂദാസെ... നീ പോയോ "

വീണ്ടും അവൻ വിളിച്ചു ചോദിക്കുബോൾ അഞ്ജലി പ്രണയത്തോടെ ഒന്ന് മൂളി..

"അത്ര പെട്ടന്ന് എനിക്കൊന്നും ചെയ്യാൻ ആവില്ല.. അവിടെ ഉള്ളത് നിന്റെ അപ്പനും ചേട്ടായിയും ആണ്... അവർക്കാണ് ഇപ്പൊ നിന്റെ ഉത്തരവാദിത്തം മുഴുവനും... എന്ത് ചെയ്യും മുന്നേയും അത് മറക്കാൻ പാടില്ല...ഞാൻ ശ്രമിക്കാം.. നീ എടുത്തു ചാടി ഒന്നും ചെയ്യരുത്.. നിന്നെ എനിക്ക് നല്ല വിശ്വാസം ആയത് കൊണ്ടാണ് പറയുന്നത്..

രുദ്രൻ പറഞ്ഞു കൊടുത്തു..

"എനിക്കിവിടെ ഒട്ടും പറ്റുന്നില്ല..."

സങ്കടത്തോടെ തന്നെ അവൾ പറഞ്ഞു..

"അതൊക്കെ ഓരോന്നു ചെയ്യും മുന്നേ ഓർക്കണം... അവളൊരു സഹായി വന്നേക്കുന്നു... യൂദാസിന്റെ സ്വഭാവം ഉള്ള
മാലാഖ "

രുദ്രൻ വീണ്ടും ചൊറിഞ്ഞു നോക്കി..

"ഞാൻ ഇല്ലേൽ കാണാമായിരുന്നു.. മര്യാദക്ക് ഒരു കിഡ്നാപ്പ് കൂടി ചെയ്യാൻ അറിയാത്ത ഗുണ്ട.. അങ്ങനെ അങ്ങ് തീർന്ന് പോയേനെ "

അഞ്‌ജലിയും വിട്ട് കൊടുത്തില്ല...

"ഓ... നിന്നേ പോലൊരു യൂദാസിനെ രക്ഷ പെടുത്തി കൊണ്ടു പോവുന്നതിലും നല്ലത് അത് തന്നെ ആയിരുന്നു "

രുദ്രൻ പുച്ഛത്തോടെ പറയുന്നത് കേട്ടിട്ടും അവൾക്ക് സന്തോഷം ആയിരുന്നു..

ഇങ്ങനെ ഇത്രേം തുറന്നു സംസാരിക്കാൻ നിൽക്കുമെന്ന് പോലും കരുതിയില്ല..

അപ്പൊ കരുതിയത് പോലല്ല... കുറച്ചു കുസൃതിയും കുറുമ്പും എല്ലാം കയ്യിലുണ്ട്..ഗൗരവം കാണിച്ചു ചുമ്മ ജാഡയിട്ട് നടക്കുവാ കള്ള പോലിസ്..

ഇവിടെ നിന്നൊന്ന് ചാടി കിട്ടിയ മാത്രം മതി.. ഞാൻ ഈ അഞ്ജലി ഏറ്റു...

"ഡീ യൂദാസെ..."

അവളുടെ ശബ്ദം ഒന്നും കേൾക്കാഞ്ഞിട്ട് രുദ്രൻ വിളിച്ചു നോക്കി..

എന്തോ....

അഞ്ജലി നല്ല ഈണത്തിൽ വിളി കേട്ടപ്പോൾ രുദ്രൻ ഞെട്ടി പോയി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story