രൗദ്രം ❤️: ഭാഗം 26

raudram

രചന: ജിഫ്‌ന നിസാർ


നീ എന്താ മോളെ ഇങ്ങനൊക്കെ പറയുന്നേ "

റീത്ത വേദനയോടെ അഞ്ജലിയെ നോക്കി..

"ഞാൻ പിന്നെങ്ങനെ പറയണം അമ്മ.. എന്റെ ലൈഫ് അല്ലേ.. അതിലേറ്റവും ഇമ്പോര്ടന്റ്റ്‌ ആയൊരു കാര്യം.അല്ലേ.... അത് പോലും വിറ്റ് കാശാക്കാൻ നടക്കുന്നവരോട് ഇതിനേക്കാൾ മാന്യമായി പറയാൻ എനിക്കറിയില്ല "

അഞ്ജലി ചുറ്റും നിരന്നു നിൽക്കുന്നവരെ നോക്കി പറഞ്ഞു..

റീത്ത അപ്പോഴും പേടിയോടെ സ്റ്റീഫനെയും ജെറിനെയും ആണ് നോക്കുന്നത്..

"ആര് പറഞ്ഞെടി നിന്നോട്... ഇങ്ങനൊക്കെ "
സ്റ്റീഫൻ അവൾക്ക് നേരെ നോക്കി ചോദിച്ചു..

"നിങ്ങള് അപ്പനും മോനും എന്താണ്.. എങ്ങനാണ് എന്നൊക്കെ ഇപ്പൊ എനിക്കും അറിയാമല്ലോ.. അപ്പൊ പിന്നെ എനിക്ക് ഊഹിക്കാം.."
അഞ്ജലി പുച്ഛത്തോടെ ചുണ്ട് കോട്ടി..

"വേണ്ട... വർഗീസും സാജാനും ഒന്നും വേണ്ട.. പകരം ഞങ്ങൾ നിനക്ക് യോജിക്കുന്ന ഒരാളെ കാണിച്ചു തന്നാൽ ...തേടി പിടിച്ചു തന്നാൽ... സ്വീകരിക്കുമോ നീ "

കൗശലത്തോടെ ജെറിൻ ചോദിക്കുമ്പോൾ അഞ്ജലി അവനെ തുറിച്ചു നോക്കി..

തൊട്ടാരികിൽ നിൽക്കുന്ന ജസ്റ്റിന്റെ മുഖത്തും അതേ ഭാവം..

"പറയെടി... പറ്റുമോ നിനക്ക്..."

ജസ്റ്റിൻ അവളെ ചുഴിഞ്ഞു നോക്കി കൊണ്ട് ജെറിൻ ചോദിച്ചത് ഒന്നൂടെ ആവർത്തിച്ചു..

"അത് ചോദിക്കാൻ നീ ആരാ..ടാ . നീ ഇവരുടെ കൂടെ വാലാട്ടി നടന്നോ.. അതിലെനിക് യാതൊരു പ്രശ്നവും ഇല്ല.. പക്ഷെ മേലാൽ.. എന്റെ കാര്യങ്ങളിൽ ഇട പെടാൻ നീ..വന്ന "

അവനോടുള്ള മുഴുവൻ ദേഷ്യവും അഞ്ജലിയുടെ വിരൽ തുമ്പിൽ ഇരുന്നു വിറച്ചു..

ജസ്റ്റിൻ വിളറി പോയി..

"ശെരി... അവൻ ചോദിക്കുമ്പോൾ അല്ലേ നിനക്ക് ചൊറിച്ചിൽ.. ഇപ്പൊ ഞാൻ ചോദിക്കുന്നു... ഞങ്ങൾ പറയും.. നിനക് എന്ത് കൊണ്ടും യോജിക്കുന്ന ഒരുവൻ തന്നെ ആണെന്ന് നിനക്ക് ശെരിക്കും ബോധ്യം വന്നാൽ.. സ്വീകരിക്കുമോ നീ "

ജെറിൻ വീണ്ടും അവൾക്കിടയിലേക്ക് കയറി നിന്നിട്ട് ചോദിച്ചു..

ബുദ്ധിമുട്ടാണ് "

അഞ്ജലി അവനെ നോക്കാതെ പറഞ്ഞു..

അവൻ കളിയാക്കി ചിരിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി..

അതാണ്‌... അതാണ്‌ കാരണം.. മോൾക്ക് അപ്പൊ... വർഗീസിന്റെ മോൻ സാജൻ കെട്ടാൻ വരുന്നതോ.. അവന്റെ യോഗ്യതകളോ അല്ല പ്രശ്നം.. "

ജെറിൻ വീണ്ടും പറഞ്ഞു..

"അല്ല... രുദ്രനെ അല്ലാതെ മറ്റൊരാളെ സ്വീകഠിക്കേണ്ടി വന്നാൽ... അന്നെന്റെ മരണമാണ്...'

ഉറപ്പോടെ അഞ്ജലി പറയും മുന്നേ ജെറിൻ അവളെ അടിച്ചു കഴിഞ്ഞു..

വേണ്ട... വേണ്ട ജെറി.. ഞാൻ പറഞ്ഞു മനസ്സിലാക്കികൊള്ളാം അവളെ.. ഇനി അടിക്കല്ലേ "

റീത്ത ഓടി വന്നിട്ട് അവനെ പിടിച്ചു..

ചുണ്ട് പൊട്ടി വായിൽ ചോര കിനിയുന്നത് അറിഞ്ഞിട്ടും... അഞ്ജലി അനങ്ങിയില്ല..

"അങ്ങനെ പറഞ്ഞാലൊന്നും മനസ്സിലാവുന്ന പരുവത്തിൽ അല്ല ഇപ്പൊ നിന്റെ മോള് ഉള്ളത്... അവൾക്ക് പ്രണയപനി പിടിച്ചു മൂത്തു നിൽപ്പാ.. അപ്പഴാ അവളുടെ ഒരു മനസ്സിലാക്കൽ "

സ്റ്റീഫൻ റീത്തയെ നോക്കി പുച്ഛത്തോടെ പറഞ്ഞു..

ഞാൻ പറഞ്ഞ എന്റെ മോള് കേൾക്കും.. "

വിശ്വാസത്തോടെ പറയുന്ന അമ്മയെ നോക്കുമ്പോ അഞ്‌ജലിക്ക് ഹൃദയം പിടഞ്ഞു...

"എന്നാ അമ്മയ്ക്കും മോൾക്കും കൊള്ളാം.."

സ്റ്റീഫൻ അഞ്ജലിയെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു..

"മറന്നു കളഞ്ഞേക്ക്.. ഇത് വരെയും ഉള്ളതെല്ലാം. വർഗീസ് വിളിച്ചിരുന്നു..അവനൊരു തീരുമാനം വേണം.. അത് വർഗീസിനോട് പറയാൻ എനിക്ക് നിന്നോട് ചോദിക്കണ്ട യാതൊരു ആവിശ്യവുമില്ല... അത് മറക്കണ്ട നീ "
അവസാനവാക്കേനോണം സ്റ്റീഫൻ പറഞ്ഞു..

"അതിന് അഞ്ജലിയെ നിങ്ങൾ കൊന്നു കളയണം.."

വീണ്ടും വീറോടെ അവൾ പറയുബോൾ.. സ്റ്റീഫൻ വേട്ടി തിരിഞ്ഞു..

അടി വീഴും മുന്നേ... റീത്ത അവളെ പുറകിലേക്ക് മറച്ചു പിടിച്ചു..

അവളെ ഇനി അടിക്കല്ലേ.. നിങ്ങൾ ഇപ്പൊ ചെല്ല്.. "

അപേക്ഷപോലെ പറഞ്ഞിട്ട് റീത്ത അവരെ നോക്കി..

അഞ്ജലിയെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് അവരെല്ലാം ഇറങ്ങി പോയി..

ജസ്റ്റിന്റെ ചുണ്ടിലെ കളിയാക്കി ചിരി വാതിൽ കടന്നവൻ ഇറങ്ങും മുന്നേ അഞ്ജലി വ്യക്തമായി കണ്ടിരുന്നു..

"എന്തിനാ മോളെ നീ..."

തിണർത് കിടക്കുന്ന അവളുടെ കവിളിൽ തലോടി ചോദിക്കുബോൾ... സങ്കടം കൊണ്ട് റീത്തയുടെ കണ്ണ് നിറഞ്ഞു..

"എന്റെ ജീവിതം അല്ലേ അമ്മാ.. എനിക്കിഷ്ടമില്ലാത്ത ജീവിതം ഞാൻ എങ്ങനെ...ഇവർക്ക് അപ്പനും മോനും അവരുടെ കാര്യം ആണ് വലുത്.. അതിനിടയിൽ വരുന്നതൊന്നും അവരുടെ കണ്ണിലോ..ഹൃദയത്തിലോ.. പെടില്ല "

അഞ്‌ജലിക്കും സങ്കടം വന്നും..

പക്ഷെ കരയാതെ... അവൾ പിടിച്ചു നിന്നു..

"രുദ്രേട്ടൻ വരും അമ്മാ... എന്നെ രക്ഷ പെടുത്തി കൊണ്ട് പോകും "

ആത്മ വിശ്വാസത്തോടെ അവൾ പറയുബോൾ... നിനക്കിഷ്ടമില്ലാത്ത ഒന്നും നടക്കില്ല.. ഞാൻ നോക്കിക്കോളാം എന്നവന്റെ വാക്കുകൾ ആയിരുന്നു മനസ്സിൽ..

"ആരുടെ കൂടെ പോയാലും.. ഇവര് നിന്നേ ജീവിക്കാൻ വിടില്ല അഞ്ജു "
ബെഡിലേക്ക് ഇരുന്നു കൊണ്ട്... തളർച്ചയോടെ റീത്ത അത് പറയുബോൾ... അഞ്ജലി അവരെ നോക്കി..

കാര്യങ്ങൾ എല്ലാം...അമ്മയ്ക്കും ഇപ്പൊ അറിയാം..

അത് കൊണ്ട് തന്നെ അതിന്റെ തളർച്ചയാണ് ആ മുഖം നിറയെ..

"രുദ്രേട്ടാനൊപ്പം ചേർന്നാൽ ഇവരെന്നെ ഒന്നും ചെയ്യില്ല അമ്മേ.. അതിനുള്ള ഉഷിരൊന്നും ഇവര് അപ്പനും മോനും ഇല്ല.."

രുദ്രനെ കുറിച്ചും... അവനോടും അവന്റെ അച്ഛനോടും സ്റ്റീഫനും ജെറിനും... ഒടുവിൽ അവന്റെ പെങ്ങളോട് ജസ്റ്റിനും കാണിച്ച 
ചെറ്റത്തരം ഒന്നുപോലും വിടാതെ.... അഞ്ജലി റീത്തയെ പറഞ്ഞു കേൾപ്പിച്ചു കൊടുത്തിട്ടുണ്ട്..

"രുദ്രേട്ടൻ വരും അമ്മ... എന്നോട് പറഞ്ഞിട്ടുണ്ട്..."

അഞ്ജലി പറഞ്ഞിട്ടും റീത്തയിൽ ഭാവമാറ്റം ഏതും ഇല്ല..കാരണം ഭർത്താവിന്റെയും മകന്റെയും മനസ്സിലെ ദുഷ്ടത അവരുടെ ഉള്ളിൽ കടന്നൽ കൂട് ഇളകിയത് പോലെ മൂളി അസ്വസ്ഥത പെടുത്തുന്നുണ്ട്..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അപ്പൊ നിന്നെ സഹായിച്ചു എന്നത് കൊണ്ടാണ്... അവൾക്കീ ഗതി വന്നത്.. "

സലീം പറയുമ്പോൾ.. രുദ്രൻ ഒന്നും പറഞ്ഞില്ല..

ഇനി എന്താ ചെയ്യാ...

റെജിയും ആശങ്കയോടെ ചോദിച്ചു..

"എനിക്കറിയില്ല.. പക്ഷെ അവൾ പ്രതീക്ഷിക്കുന്നുണ്ടാവും.. ഞാൻ എന്തെങ്കിലും ചെയ്യും എന്നത്...ആ ധൈര്യത്തിലാണ് അവളാ ചെക്കന്റെ മുന്നിൽ പോയി നിന്നത് എന്നാ പറഞ്ഞത് "

രുദ്രൻ ടെൻഷനിൽ തന്നെ ആയിരുന്നു..

സലീമും റെജിയും ഒന്ന് പരസ്പരം നോക്കി..

"അവളോടുള്ള ദേഷ്യവും എന്നോടുള്ള പകയും മൂത്തു നിൽക്കുന്ന അപ്പനും മോനും ഇടയിൽ കൂടി എന്ത് പറഞ്ഞിട്ടാ ഞാൻ അവളെ രക്ഷപെടുത്തി കൊണ്ടു പോരുന്നത്...അതൊക്കെ അയാൾ വല്ല്യ ഇഷ്യു ആക്കി മാറ്റും.. എന്നെ ഒന്ന് കുടുക്കാം എന്നാ ഉദ്ദേശത്തോടെ തന്നെ... "

"ആ യൂദാസിനോട് ഞാൻ അപ്പഴേ പറഞ്ഞതാ.. എന്റെ കാര്യം നോക്കാൻ എനിക്കറിയാം... അവളുടെ സഹായം വേണ്ടന്ന് "

ഒടുവിൽ രുദ്രൻ ദേഷ്യത്തോടെ പറഞ്ഞു...

"ഇതൊക്കെ ഇപ്പൊ ഇരുന്നു വീമ്പു പറയാൻ പാകത്തിന് നിന്നേ പുകച്ചു പുറത്ത് ചാടിച്ചത് ആ കൊച്ച് തന്നെ അല്ലേടാ.. എന്നിട്ടിപ്പോ കാര്യം കഴിഞ്ഞപ്പോ.. നിനക്കവള് വെറും യൂദാസ് "

സലീമിനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ടു റെജി പറയുമ്പോൾ രുദ്രൻ അവനെ ഒന്ന് നോക്കി..

"മറന്നിട്ടൊന്നും അല്ല റെജി... ആ കടപ്പാട് ഉള്ളത് കൊണ്ടു തന്നെ അല്ലേ... അവളെ രക്ഷപെടുത്തി കൊടുക്കണം എന്ന് പോലും എനിക്ക് തോന്നുന്നത്.. ഇല്ലേൽ സ്റ്റീഫനോട് ചേരുന്നതിനെ എല്ലാത്തിനേം... ഞാൻ വെറുപ്പോടെ അല്ലേ ഓർക്കാറുള്ളത് പോലും."

"പിന്നെ... തെറ്റ് ചെയ്തവരെയാണ് രുദ്ര വെറുക്കേണ്ടത്.. സ്റ്റീഫന്റെയും ജെറിയുടെയും കാര്യത്തിൽ നിന്റെ വെറുപ്പും ദേഷ്യവും ന്യായം..."

സലീം രുദ്രനെ ഒന്ന് നോക്കി...

"ഇതിപ്പോ അഞ്ജലി അവൾക്ക് പറ്റും പോലെ നിന്നേ സഹായിച്ചു... അതിന്റെ ഫലമായി അവൾക്കൊരു പ്രശ്നം വന്നു... അത് തീർത്തു കൊടുക്കാൻ ഇപ്പൊ നിനക്കെ കഴിയൂ "

വീണ്ടും സലീം അത് പറയുമ്പോൾ... രുദ്രന് ഉള്ളിലെ പിരി മുറുക്കം ഒന്നൂടെ കൂടുകയാണ് ചെയ്തത്...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അന്നാ ഡോക്ടർ പയ്യൻ വന്നപ്പോ വെള്ളത്തിൽ വീണ പോലെ നിന്നിരുന്ന പെണ്ണാണ്.. ഇന്നിപ്പോ എന്താ ഈ മുഖം നിറയെ ഇങ്ങനെ വെളിച്ചം... വല്ല ചുറ്റി ആണോ ഡി "

അടുക്കളയിൽ തിരക്കിനിടയിൽ തന്നെ ലക്ഷ്മി അത് ചോദിക്കുമ്പോൾ... ശിവ ഞെട്ടി പോയി..

"ഞാനും അത് പറയാൻ ഇരിക്കായിരുന്നു.. അന്ന് ഈ സുന്ദരമുഖം ബലൂൺ പോലെ വീർപ്പിച്ചു പിടിച്ചത്.. എന്തിനാ ശിവ "

അടുക്കളവാതിലിനോരം വന്നു നിന്നിട്ട് ശിവയെ ഒളിഞ്ഞു നോക്കി... രുദ്രൻ അത് പറയുമ്പോൾ.. ശിവ അവനെ നോക്കി കണ്ണുരുട്ടി...

അവൻ ചിരിച്ചു പോയി അവളുടെ ഭാവം കണ്ടപ്പോൾ..

"ശ്രീ ഏട്ടൻ വരില്ലേ ഗായേച്ചി.."

ഇതിലൊന്നും പെടാതെ അടുപ്പത്... എന്തോ ചെയ്യുകയായിരുന്ന ഗായത്രിയോട് രുദ്രൻ അത് ചോദിക്കുമ്പോൾ അവളൊന്നു തിരിഞ്ഞു നോക്കി..

"ഉച്ചക്ക് പിള്ളേരെ കൂട്ടി വരുമെടാ "

ഗായത്രി മറുപടി പറഞ്ഞിട്ട് വീണ്ടും ചെയ്യുന്ന ജോലിയിലേക്ക് തന്നെ തിരിഞ്ഞു...

💞💞💞💞💞💞💞💞💞💞💞💞💞💞💞

ഇറങ്ങെടാ വെളിയിൽ... കൈ ചൂണ്ടുമ്പോൾ അഞ്ജലിയുടെ വിരൽ പോലും വിറച്ചു..

പക്ഷെ ജസ്റ്റിന് യാതൊരു മാറ്റവുമില്ല..

"കിടന്നു പിടക്കാതെടി മോളെ.. നിന്റെ അപ്പനും ചേട്ടനും നേർച്ചക്കിട്ട ഉരുവാണ് നീ "

അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു കൊണ്ടവൻ ഒന്ന് താടി ഉഴിഞ്ഞു..

അഞ്‌ജലിക്ക് അവന്റെ ഭാവം കാണുമ്പോൾ ചെറുതായി പേടി പൊടിയുന്നുണ്ട്..

"ഞാനും ഏറെ കൊതിച്ചു പോയിട്ടുണ്ട്.. എന്നെങ്കിലും ഒരു അവസരം കിട്ടുമെന്ന് കരുതി കാത്തു കാത്ത് നിന്ന എന്നെ ഇങ്ങനെ വടി പോലെ നിർത്തി നിന്നേ ഞാൻ എങ്ങനെ വല്ലവർക്കും വിട്ട് കൊടുക്കുമോ ടി മോളെ "

ജസ്റ്റിൻ മനോഹരമായി ചിരിച്ചു..

അഞ്ജലി അടഞ്ഞു കിടക്കുന്ന വാതിലിന് നേരെ നോക്കി..

അത് കണ്ടു ക്രൂരത നിറഞ്ഞ ചിരിയോടെ അവനും അങ്ങോട്ട്‌ തന്നെ നോട്ടം മാറ്റി..

"ഒച്ച വെച്ച് ആളെ കൂട്ടാം എന്നല്ലേ ഇപ്പൊ നിന്റെ മനസ്സിൽ.. എനിക്കറിയാം "
ജസ്റ്റിൻ കള്ളചിരിയോടെ അവളെ നോക്കി..

"പക്ഷെ വെറുതെ ആണ്.. നിന്റെ അപ്പനും ചേട്ടനും ഇനി ഇപ്പോഴൊന്നും ഇങ്ങോട്ട് വരില്ല മോളെ.. എന്നേം വിളിച്ചതാ.. പക്ഷെ ഇത് പോലൊരു വിഭവമിവിടെ എന്നെ കൊതി പിടിപ്പിച്ചു നിൽക്കുമ്പോ ഞാൻ എങ്ങനെ പോകും.. പിന്നെ നിന്റെ അമ്മയാണെൽ... സുഖനിദ്ര... ശുഭനിദ്ര...

ജസ്റ്റിൻ അവളുടെ ചുറ്റും നടന്നു കൊണ്ടു പറഞ്ഞു..

അഞ്‌ജലിക്ക് ദേഷ്യം വരുന്നുണ്ട്.. പക്ഷെ അത് അവന്റെ വാശി കൂടാനെ ഉപകരിക്കൂ..

ബുദ്ധിപൂർവ്വം വേണം രക്ഷപെട്ടു പോകാൻ..
പക്ഷെ എങ്ങനെ...

ഉള്ളിലെ പേടി പരമാവധി പുറത്ത് ചാടാതിരിക്കാൻ അഞ്ജലി ആവതും ശ്രമിക്കുന്നുണ്ട്..

"അപ്പൊ ഇച്ചായൻ പറഞ്ഞു വന്നത്... എന്നോടൊന്നു സഹകരിച്ചാൽ... എനിക്കും നിനക്കും വല്ല്യ റിസ്ക് ഇല്ല.. ഇനി അങ്ങനെ ഇല്ലേലും ഇച്ചായൻ ഇന്ന് മോളെ വിട്ട് പോവില്ല "

അവളുടെ മുഖത്തിനു നേരെ തല താഴ്ത്തി... ജസ്റ്റിൻ പറയുമ്പോൾ... അഞ്ജലി കണ്ണുകൾ ഇറുക്കി അടച്ചു..

ഒരൊറ്റ തള്ളിന് അവനെ ബെഡിലേക്ക് തള്ളിയിട്ട് കൊണ്ടവൾ വാതിൽ വലിച്ചു തുറന്നു..

പുറത്ത് നിന്നും പൂട്ടാറുള്ള വാതിൽ തുറന്നവൻ അകത്തു കയറിയ നിമിഷം തന്നെ.... കരുതി വെച്ചത് പോലെ അഞ്ജലി മുന്നോട്ടു കുതിച്ചു..

പോകുമ്പോൾ... മുറിയുടെ വാതിൽ പുറത്തേക്ക് വലിച്ചടക്കാനും മറ്റന്നില്ലവൾ..

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ജീവനും ശിവക്കും ഒന്നും പറയാൻ ആവുന്നില്ല..

എങ്കിലും... ചുരിദാർ ശാളിൽ കൈ വിരൽ ചുറ്റി വലിച്ചു കൊണ്ടവൾ നോക്കുമ്പോൾ ഒക്കെയും... മുറിയിലെ ടേബിളിൽ ചാരി തന്നെ നോക്കുന്നവനെ കാണുമ്പോൾ വേഗം മിഴികൾ  താഴ്ത്തും...

ഈ കളി തുടങ്ങിയിട്ട് കുറച്ചു നേരമായി..

ഒടുവിൽ ജീവൻ തന്നെ ചിരിച്ചു കൊണ്ടു അവളുടെ അരികിലേക്ക് ചെന്നു..

വെള്ളമുണ്ടും... കറുത്ത ഷർട്ടും..

നെറ്റിയിൽ അവൻ തൊട്ട ആ ചന്ദന കുറി പോലെ തണുപ്പ് പകരുന്നുണ്ട്.. രണ്ടാൾക്കും ഉള്ള്..

"അന്ന് ഞാൻ ഏറെ കേൾക്കാൻ കൊതിച്ചൊരു കാര്യം പറയാതെ ഓടി പോയൊരു കള്ളിയെ ഇന്ന് പിടി കിട്ടിയിട്ടുണ്ട്.. ഇനിയിപ്പോ ഓടി പോവാതെ.. ഒന്ന് പറയുവോ ശിവാ.. അന്ന് പറയാതെ ബാക്കി വെച്ചത് "

പതിയെ... വളരെ പതിയെ അവൾക്കും അവനുമായി മാത്രം കേൾക്കാവുന്ന ശബ്ദം... അത്രമേൽ ആർദ്രത നിറഞ്ഞത്...

ശിവ മെല്ലെ മുഖം ഉയർത്തി അവനെ നോക്കി..

പുഞ്ചിരിച്ചു കൊണ്ടു മുന്നിൽ നിൽക്കുന്നവന്റെ കണ്ണിലെ പ്രണയം...

അവളിൽ ഒരു വിറയൽ പാഞ്ഞു പോയി..

"എനിക്ക് കേൾക്കാൻ ഇപ്പോഴും ഒരുപാട് കൊതിയുണ്ട് "

നോട്ടം തെല്ലിടെ പോലും മാറ്റാതെ ജീവൻ വീണ്ടും പറഞ്ഞു..

ശിവയുടെ കണ്ണ് നിറഞ്ഞു..

"എനിക്ക് ഇഷ്ടമാണെന്നല്ല... എനിക്കെന്റെ പ്രാണൻ ആണ് സർ "

കണ്ണ് നിറച്ചു പറയുന്നവളെ കാണെ അവന്റെ ചുണ്ടിൽ അതിമനോഹരമായൊരു ചിരി വിരിഞ്ഞു..

ഹൃദയം നിറഞ്ഞ ചിരി...

"അന്നാ ഡോക്ടർക്ക് മുന്നിൽ പിന്നെ എങ്ങനെ പോയി നിന്നു.. ഇത്രേം ഇഷ്ടം വെച്ചിട്ട് "

ജീവൻ ചിരിച്ചു കൊണ്ടു തന്നെ ആണ് ചോദിച്ചത്..

പക്ഷെ ശിവ കരഞ്ഞു പോയി..

"ഹേയ്... ശിവ.. കരയല്ലേ.. ഞാൻ വെറുതെ.. ചോദിച്ചതാ.. പ്ലീസ് ശിവ "

ജീവനും പിന്നെ ആ ചോദ്യം വേണ്ടായിരുന്നു എന്ന് തോന്നി..

ശിവ വേഗം തന്നെ മുഖം അമർത്തി തുടച്ചു...

സോറി ശിവ.. ഞാൻ.. ഒരാവേശത്തിൽ ചോദിച്ചു പോയതാ.. റിയലി സോറി "

നല്ല ടെൻഷൻ ഉണ്ടായിരുന്നു ജീവൻ അത് പറയുമ്പോൾ...

"സാരമില്ല സർ.. പെട്ടന്ന്.. അന്നത്തെ ആ ഫീൽ.. ഓർത്തു പോയി.. അതാണ്‌ "

ശിവ ചിരിച്ചു കൊണ്ടു പറയുമ്പോൾ... ജീവന്റെയും മുഖം തെളിഞ്ഞു..

"ഇത്രേം ഇഷ്ടം ഉണ്ടായിട്ടും ഒരു നോട്ടം പോലും തരാതെ.. എങ്ങനാടോ... കുറെ നല്ല നിമിഷങ്ങൾ മിസ്സായി പോയി കേട്ടോ നമ്മൾക്ക് "

ജീവൻ വീണ്ടും പറയുമ്പോൾ... ശിവയുടെ കണ്ണിലെ നാണം... അവനും ചിരി വന്നു..

"ഇനിയും ഒരായുസ്സ് മുഴുവനും ബാക്കി ഉണ്ടല്ലോ അല്ലേ... മുന്നിൽ.ജീവൻ ഉള്ളടത്തോളം കാലം എന്റെ ജീവൻ ആയിരിക്കാൻ "

പ്രണയത്തെ കണ്ണിലും വാക്കിലും നിറച്ചിട്ട് അവനത് പറയുമ്പോൾ... ശിവയുംഅവളുടെ ജീവനെ നോക്കി..

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

വാ... ജീവന് പിറകിൽ വരുന്നവളെ നോക്കി... സരസ്വതിയമ്മ കൈ നീട്ടി..

ശിവയാ കയ്യിൽ പിടിച്ചിട്ട് അവരുടെ അരികിൽ ഇരുന്നു..

തൊട്ടപ്പുറത്തു തന്നെ ഇരുന്ന ശ്യാമയുടെ മുഖത്തും നിറഞ്ഞ ചിരിയാണ്..

ആ ചിരിയിലാണ് ആ അമ്മയുടെയും മക്കളുടെയും നിഷ്കളങ്ക മുഴുവനും കാത്ത് വെച്ചിട്ടുള്ളത് എന്ന് തോന്നും വിധം മനോഹരമാണത്..

വന്നവർക്ക് വീട്ടുകാരെയും... വീട്ടുകാർക്ക് വന്നവരെയും നല്ലത് പോലെ പിടിച്ച മട്ടാണ്...

മറച്ചു വെക്കലുകൾ ഇല്ലാതെ സരസ്വതിയമ്മയുടെ തുറന്ന സംസാരം തന്നെയാണ് ആ ബന്ധം കൂടുതൽ ആഴം നൽകിയത്..

യാത്ര പറഞ് ജീവനും കൂട്ടരും ഇറങ്ങി പോയിട്ടും... ഹാളിൽ ഇരുന്നിട്ട്...അവരെല്ലാം അത് തന്നെ പറഞ്ഞു കൊണ്ടിരിപ്പാണ്..

ഏറെ നാളുകൾക്ക് ശേഷം രുദ്രന്റെ മുഖത്തെ നിറഞ്ഞ ചിരിയും... സംസാരത്തിലെ കുറുമ്പും തിരികെ കിട്ടിയത് അവരെല്ലാം അത്രമേൽ ആസ്വദിച്ചു കൊണ്ടിരിപ്പാണ്........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story