രൗദ്രം ❤️: ഭാഗം 29

raudram

രചന: ജിഫ്‌ന നിസാർ

ഇറങ്ങി വാ "

ബൈക്ക് നിർത്തി അവൻ പറയുമ്പോൾ അഞ്ജലി പതിയെ പുറത്തിറങ്ങി..

"ഇപ്പൊ തന്നെ പറഞ്ഞേക്കാം... നിന്നെ ഞാൻ കെട്ടി കൊണ്ട് വന്നതൊന്നും അല്ല.. അവിടെ പറഞ്ഞു ഡയലോഗ്.. അതൊന്നും മനസ്സിൽ വെച്ചേക്കരുത് എന്ന് മാത്രം അല്ല.. അതിന്റെ പിറകെ കൂടി അമ്മാതിരി ഭാവത്തിൽ എന്റെ പിറകെ വന്ന ചവിട്ടി ഓടിക്കും ഞാൻ... ആ പറഞ്ഞതൊക്കെയും... നിന്റെ അപ്പന്റേം ചേട്ടന്റേം മുന്നിൽ നീ തോറ്റു പോവരുത് എന്ന് കരുതിയാണ്... ഒരിക്കൽ വലിയൊരു തോൽ‌വിയിൽ നിന്നും എന്നെ വലിച്ചു പുറത്തിട്ടതിന്റെ നന്ദി ആണെന്ന് കൂട്ടിയ മതി "

യാതൊരു ദയവും ഇല്ലാതെ... രുദ്രൻ പറയുമ്പോൾ അഞ്ജലി തലയാട്ടി..

"വെറുതെ തല ഇട്ട് ആട്ടിയത് കൊണ്ടായയില്ല... എന്നോട് തറു തല പറയാൻ മാത്രമേ നിന്റെ നിന്റെ നാവ് പൊന്തറോള്ളു..ല്ലോ "

അവൻ കളിയാക്കി കൊണ്ട് പറയുമ്പോൾ.. അഞ്ജലി അവനെ കൂർപ്പിച്ചു നോക്കി..

"പിന്നെ... നേരത്തെ വന്നു ഷോ കാണിച്ചു പോയത് പോലല്ല ഇപ്പൊ.. നീ ആരാണ് എന്ന് ഇവിടെ ഇപ്പൊ എല്ലാവർക്കും അറിയാം.. അതിന്റെ ഇഷ്ടകേട് ആരെങ്കിലും കാണിച്ചാൽ തത്കാലം സഹിക്കുക... കുറച്ചു നാളത്തെ കാര്യം അല്ലെ.. അവരെയും കുറ്റം പറയാൻ ആവില്ലലോ "

രുദ്രൻ ഓർമിപ്പിച്ചു..

അതിനും അഞ്ജലി തലയാട്ടി..

"എന്നാ ഇനി നിന്ന് താളം ചവിട്ടാതെ നടക്ക് അങ്ങോട്ട്‌ "

അവളെ ഒന്ന് നോക്കിയിട്ട് അവൻ പോയി ബെല്ലടിച്ചു..

അഞ്‌ജലിക്ക് ടെൻഷനും... ആശ്വാസവും ഒരു പോലെ തോന്നിയ നിമിഷം..

ഇനി ഇങ്ങോട്ട് ഒരു തിരിച്ചു വരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..

ഇനി .. തന്നോട് ഇവർക്ക് ദേഷ്യം ആയിരിക്കുമോ...

അവളുടെ ചിന്തകളെ മുറിച്ചു കൊണ്ട് വാതിൽ തുറന്നിറങ്ങി വന്നത്... ലക്ഷ്മിയാണ്..

അവരെ മുഖം ഉയർത്തി നോക്കാൻ അവൾക്ക് നല്ല പേടി ഉണ്ടായിരുന്നു..

പതിയെ രുദ്രന്റെ മറവിലേക്ക് മാറി..

"വലിച്ചോണ്ട് വരാഞ്ഞിട്ട് അമ്മയ്ക്ക് ആയിരുന്നല്ലോ ഏറ്റവും കലിപ്പ്.. ദേ നിക്കുന്നു... നിങ്ങൾക്ക് സമാധാനം ആവട്ടെ..വിളിച്ചോണ്ട് പോ.. ഈ യൂദാസിനെ "

തനിക്കു പിന്നിൽ നിൽക്കുന്നവളുടെ കൈ പിടിച്ചു മുന്നിലേക്ക് നീക്കി നിർത്തി കൊണ്ട് രുദ്രൻ പറയുമ്പോൾ... അഞ്ജലി രുദ്രനെ ഒന്ന് നോക്കി കണ്ണുരുട്ടി..

അവൻ അത് മനോഹരമായി പുച്ഛത്തോടെ നേരിട്ടു..

"നിക്ക് ഞാൻ ഇതാ വരുന്നു "

ലക്ഷ്മി വേഗത്തിൽ അകത്തേക്ക് പോകുന്നത് കണ്ടു..

ഗായത്രിയും... ശിവയും ശ്രീയും വാതിൽക്കൽ വന്നു നിൽക്കുന്നത് രുദ്രന്റെ അടുത്ത് നിന്നിട്ട് അഞ്ജലി കണ്ടു..

അവരെ ആരെയും നേരിട്ട് നോക്കാനുള്ള കരുത്തില്ല..

ഇതിനോടകം തന്നോട് അവർക്ക് തോന്നുന്ന വികാരം... അത് ദേഷ്യത്തിനും അപ്പുറം... വെറുപ് തന്നെ ആയിരിക്കും..

അവൾക്ക് ഹൃദയം വേദനിച്ചു..

യാതൊരു തെറ്റും ചെയ്യാഞ്ഞിട്ടും... കുറ്റവാളിയെ നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥയുണ്ടല്ലോ.. അത് ഭീകരമാണ് എന്നവൾക്ക് ആ നിമിഷം തോന്നി..

"ഒന്ന് ചേർന്നു നിക്ക് മോനെ "

ഏഴ് തിരിയിട്ട വിളക്കുമായി വന്നിട്ട് ലക്ഷ്മി അത് പറയുമ്പോൾ... രുദ്രനും അഞ്‌ജലിയും ഒരുപോലെ ഞെട്ടി പോയി..

"അമ്മായിത് എന്ത് ഭാവിച്ച.. വിളക് കൊടുത്തു സ്വീകരിക്കാൻ ഞാൻ ഈ യൂദാസിനെ കെട്ടി കൊണ്ട് വന്നതൊന്നും അല്ല.."

അവൻ ദേഷ്യത്തോടെ പറഞ്ഞു..

"അതെനിക് അറിയാം രുദ്ര... ആദ്യം ആയിട്ട് അവൾ ഇങ്ങോട്ട് കയറുവല്ലേ.. അത് പ്രകാശം പരത്തി കൊണ്ട് തന്നെ ആവട്ടെ.. അങ്ങനെ കരുതിയ മതി "

ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു..

"അപ്പൊ നേരത്തെ ഇവിടെ ഷോ കാണിക്കാൻ ഇവൾ വന്നപ്പോൾ അകത്തേക്കു വലിച്ചു കൊണ്ടു പോയത് അമ്മ മറന്നോ.. അങ്ങനെ നോക്കുമ്പോ ഇത് സെക്കൻഡ് ടൈം അല്ലേ "

രുദ്രൻ വിട്ട് കൊടുക്കാതെ തർക്കിച്ചു..
"ആണെങ്കിൽ നീ അങ്ങ് സഹിച്ചോ... അല്ലെങ്കിൽ എന്ത് പറഞ്ഞാലും അവൻ മൂങ്ങയെ പോലെ മൂളും.. അല്ലെങ്കിൽ തറുതല മാത്രം പറയും.. നീ എന്താടാ ഇങ്ങനെ "

ലക്ഷ്മി അവനെ നോക്കി കണ്ണുരുട്ടി..

"മോൾ ഇവൻ പറയുന്നത് കേൾക്കണ്ട.. അങ്ങോട്ട് ചേർന്ന് നിന്നേ "

അവൻ നീങ്ങിയിട്ട് വിളക് കൊടുത്തു കയറ്റില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ലക്ഷ്മി വേഗം അഞ്ജലിയെ നോക്കി പറഞ്ഞു..

അവനെ ഒന്ന് നോക്കിയിട്ട്.. വലിഞ്ഞു മുറുകിയ ആ മുഖം കണ്ടിട്ട്... വളരെ പതിയെ അഞ്ജലി ഒന്ന് നീങ്ങി നിന്നു..

"അമ്മ അങ്ങനെ പലതും പറയും.. അതും മനസ്സിൽ വെച്ചോണ്ട് കൂടുതൽ അങ്ങ് ഒട്ടി പിടിക്കാൻ വന്ന... വലിച്ചു പറിച്ചു ഞാൻ കളയും.. മറക്കണ്ട.. കേട്ടോ ടി.. യൂ.. ദാസെ "

ചേർന്ന് നിൽക്കുന്നവളുടെ അടുത്തേക്ക് മുഖം ചെരിച്ചു കൊണ്ടു രുദ്രൻ പറയുമ്പോൾ..

അഞ്ജലി ഒന്നും മിണ്ടിയില്ല..

അത് കണ്ടപ്പോൾ ഒരാക്കി ചിരിയോടെ... ശ്രീയും ശിവയും നോക്കി ചിരിക്കുന്നത്... രുദ്രൻ കണ്ടിരുന്നു...

ഗായത്രി പിന്നെ ചുവരിൽ ചാരി എല്ലാം നോക്കി ഗൗരവത്തോടെ നിൽപ്പുണ്ട്..

വലതു കാൽ വെച്ച് കയറി വാ മോളെ "

വിളക് അവൾക് കൊടുത്തു കൊണ്ടു ലക്ഷ്മി പറയുമ്പോൾ... രുദ്രൻ വീണ്ടും അമ്മയെ കൂർപ്പിച്ചു നോക്കി...

എവിടെ.... അവരത് നോക്കിയത് കൂടിയില്ല.. അഞ്ജലിയെ ആനയിക്കുന്ന തിരക്കിൽ ആയിരുന്നു..

ശിവയും ഗായത്രിയും അവർക്ക് പിറകെ അകത്തേക്കു നടന്നപ്പോൾ... ശ്രീ അതേ ചിരിയോടെ അവനെ തന്നെ നോക്കി..

തിരിച്ചു ഒന്ന് നോക്കി കൊണ്ട് രുദ്രനും... അവനൊപ്പം ശ്രീയും അകത്തേക്ക് നടന്നു..

"എന്താണ്... ശ്രീയേട്ടന് ഒരു അവലക്ഷണം പിടിച്ച ചിരി.. ഏഹ് "

രുദ്രൻ ചോദ്യത്തോടെ സോഫയിലേക്ക് ഇരുന്നു..

ശ്രീയും അവനരുകിൽ വന്നു ഇരുന്നു...

"ഒന്നുമില്ല...ഫ്രണ്ട് എത്ര പെട്ടന്നാണ് വീട്ടുകാരി ആയത് എന്നോർത്ത് പോയതാ 

ശ്രീ ചിരി വിടാതെ തന്നെ പറഞ്ഞു..
അവളിപ്പോഴും എനിക്ക് ഫ്രണ്ട് തന്നെയാണ് ശ്രീ ഏട്ടാ.. അവളുടെ ആവിശ്യം കഴിയുമ്പോൾ ഇറങ്ങി പോകുന്ന വെറും ഫ്രണ്ട് "

രുദ്രൻ കടുപ്പത്തിൽ പറഞ്ഞു.. ശ്രീ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല..

രുദ്രൻ... സോഫയിലേക്ക് ചാരി കിടന്നു കൊണ്ടു കണ്ണുകൾ അടച്ചു..

ശ്രീ അവന്റെ കിടപ്പ് നോക്കി അൽപ്പസമയം ഇരുന്നു..

"ഇതിപ്പോ പ്രശ്നം കൂടുതൽ വഷളാവുകയല്ലേ രുദ്ര ചെയ്തത്.. ഇനി എന്തോ ചെയ്യുമെടാ "

മനസ്സിലെ ആവലാതി.. ശ്രീ ചോദിക്കുമ്പോൾ... രുദ്രൻ കണ്ണ് തുറന്നിട്ട്‌ നേരെ ഇരുന്നു..

"അതാണ്‌ ശ്രീ ഏട്ടാ ഞാനും ഓർക്കുന്നത് "

രുദ്രനും പറഞ്ഞു..

"നീ ടെൻഷൻ ആവാതെടാ.. ഏതായാലും ഇത്രേം ആയില്ലേ.. ഇനി വരുന്നിടത്തു വെച്ച് കാണാം "

ശ്രീ അവന്റെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു..

രുദ്രൻ ഒന്നും മിണ്ടാതെ ഒന്ന് തലകുലുക്കി...

"ഇത് പക്ഷെ സ്റ്റീഫനും മോനും കൊടുക്കാവുന്ന വലിയൊരു തിരിച്ചടി ആയിരുന്നു രുദ്ര... അവരെരിക്കലും പ്രതീക്ഷിക്കാത്ത വലിയൊരു ഗിഫ്റ്റ് "

ശ്രീ അത് പറയുബോൾ.... രുദ്രന്റെ മുഖത്തേക്ക് പക നിറഞ്ഞ ഒരു ചിരി നിറഞ്ഞു..

മുത്തശ്ശി കിടന്നോ.. ഇങ്ങോട്ട് കണ്ടില്ലല്ലോ "

രുദ്രൻ ചോദിക്കുമ്പോൾ ശ്രീ ഇല്ലെന്ന് തലയാട്ടി..

"ആള് കുറച്ചു പിണക്കത്തിൽ ആണെന്ന് തോന്നുന്നു.. അഞ്ജലി സ്റ്റീഫന്റെ മകളാണ് എന്നത് അംഗീകരിക്കാൻ ആവാത്തൊരു വിഷമം.. സ്വന്തം മകനെക്കാൾ ഒരമ്മയ്ക്ക് വലുതായി വേറൊന്നും ഉണ്ടാവില്ല രുദ്ര.. അതും മകനെ അത്രയും ജീവനായി കൊണ്ടു നടന്ന ഒരമ്മ.. സ്റ്റീഫാനോടുള്ള ആ ദേഷ്യം അഞ്ജലിയോടും ഉണ്ടാവും.. അത് തീരാൻ സമയം എടുക്കും.."

ശ്രീ അത് പറയുബോൾ... രുദ്രൻ  നെടുവീർപ്പോടെ കൈ കൊണ്ടു മുഖം പൊതിഞ്ഞു പിടിച്ചു..

ആ തിരിച്ചറിവ് അവനും വേദനയാണ്..

തെറ്റ് ചെയ്‌തോ എന്നുള്ള കുറ്റബോധം ആണ്..

കൂടുതൽ സമയം ആലോചിക്കാൻ നിന്നാൽ.. മനസ്സിന്റെ പിടി വിട്ട് പോകും എന്ന് അറിഞ്ഞു കൊണ്ടു തന്നെ അവൻ എഴുന്നേറ്റു

കുറച്ചു സമയം കൊണ്ടു എന്തൊക്കെയാണ് തന്റെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞത്...

സ്വപ്നത്തിൽ പോലും ചിന്തിച്ചു നോക്കിയിട്ടില്ല...ഇങ്ങനൊക്കെ നടക്കും എന്ന്.. ജെറിനും സ്റ്റീഫനും അഞ്ജലിയുടെ ഒളിച്ചു കളി കണ്ടു പിടിക്കും എന്നുറപ്പുണ്ടായിരുന്നു... അവൾക്കൊരു ഹെല്പ് ചെയ്യേണ്ടി വരും എന്നും അറിയാമായിരുന്നു..ഇതിപ്പോ.....

നടക്കില്ലന്നറിഞ്ഞും ആ യൂദാസ്... എന്തിനാണാവോ... ഈ പ്രണയത്തെ ഇങ്ങനെ നെഞ്ചിൽ ചേർത്ത് പിടിച്ചു പിടയുന്നത്..

തനിക്കൊരിക്കലും അവളെ സ്നേഹിക്കാൻ ആവില്ലെന്ന് എത്ര പറഞ്ഞിട്ടും... കൂടുതൽ കൂടുതൽ ആഴത്തിൽ... അവളിങ്ങനെ...

അവന് വീണ്ടും അതോർക്കുമ്പോൾ ദേഷ്യം ആണ് വരുന്നത്...

സ്റ്റീഫനോട് ചേരുന്ന എല്ലാത്തിനോടും വെറുപ്പാണ്.. ദേഷ്യമാണ്..

അവരീ പരിസരത്ത് പോലും വരാതിരിക്കാൻ ആഗ്രഹിക്കുന്നു..

ഇന്നിപ്പോൾ അവന് പ്രിയപ്പെട്ട അവന്റെ മകൾ... വീടിനുള്ളിൽ വരെയും എത്തി നിൽക്കുന്നു..

രുദ്രൻ.. ബെഡിൽ കിടന്നു കൊണ്ടു തലയിണയിൽ മുഖം പൂഴ്ത്തി വെച്ചു...

സ്റ്റീഫനും... മകനും വെറുതെ ഇരിക്കില്ലെന്ന് ഉറപ്പാണ്.. മകളെ തിരിച്ചു പിടിക്കുക എന്നതിനേക്കാൾ അവർക്ക് പ്രധാനം.. തന്നെ ഒന്ന് ഇരുത്തി കളയുക എന്നത് തന്നെ ആയിരിക്കും..

അവനത് നന്നായി അറിയാം..

അഞ്ജലി അവരുടെ മകളാണ് ഇപ്പോഴും.. തന്നോട് ചേർത്ത് വെക്കാൻ പാകത്തിന് ഒന്നും ഇപ്പോഴും ഇല്ല..

അത് തന്നെ ആണ് അവരുടെ പിടി വള്ളിയും...

ഇനി മുത്തശ്ശിയെ എന്ത് പറഞ്ഞിട്ടാണ് മെരുക്കേണ്ടത്...

അവൻ തലയിൽ കൈ താങ്ങി കുറച്ചു സമയം ഇരുന്നു...

പിന്നെ എഴുന്നേറ്റു പുറത്തേക്ക് നടന്നു..

കയറി ചെല്ലുമ്പോൾ... മുത്തശ്ശി ഒരു വശം ചേർന്ന് തിരിഞ്ഞു കിടപ്പുണ്ട്..

മുത്തശ്ശി.. വിളിച്ചു കൊണ്ടവൻ... അവരുടെ അരികിൽ ഇരുന്നു..

മിണ്ടുന്നില്ല... അവന് ചിരി വന്നു.. ആ പിണക്കം കണ്ടപ്പോൾ..

"എനിക്ക് മനസ്സിലാവും മുത്തശ്ശി.. ഇപ്പൊ ഈ മനസ്സിലുള്ളത് അതിനേക്കാൾ കുറച്ചു കൂടി തീവ്രമായി എന്നെയും അവളിൽ നിന്നും അകറ്റി നിർത്തിയത് മറന്ന് കൊണ്ടല്ല ഞാൻ പിന്നെയും പോയി വിളിച്ചിട്ട് വന്നത്..."

അവരുടെ തോളിൽ പതിയെ തഴുകി കൊണ്ടവൻ പറയുമ്പോൾ... അവരൊന്നു തല ചെരിച്ചു നോക്കി..

ബാ... എണീറ്റ് ഇരിക്കാം "

കൈ കൊണ്ട് താങ്ങി അവൻ അവരെ നേരെ ഇരുത്തി..

സ്റ്റീഫന്റെ മകളാണ് എന്നൊരു കുറവേ ഒള്ളു അഞ്‌ജലിക്ക്... ആളൊരു പാവം ആണ്.. ആ അച്ഛനും മകനും ചെയ്യുന്ന തെറ്റുകളിലെ പാപം.... ഇത്തിരി എങ്കിലും കുറക്കാൻ ആവുമെങ്കിൽ എന്ന് കരുതി...അവരെ പോലും വക വെക്കാതെ എന്നെ ഹെല്പ് ചെയ്യാൻ ശ്രമിച്ചത് കൊണ്ടാണ് മുത്തശ്ശി അവൾക്കീ ഗതി വന്നത്.. ഈ അവസ്ഥയിൽ ഞാൻ അല്ലാതെ... മറ്റാർക്കും അവളെ രക്ഷപെടുത്താൻ ആവില്ല.. അതറിയാവുന്നത് കൊണ്ടാണ് ഞാൻ അവളെ വിളിച്ചു കൊണ്ട് വന്നത്... "

"ഒന്നും ഇല്ലെടാ മോനെ.... ഞാൻ എന്റെ കുഞ്ഞിനെ ഓർത്തു പോയി "

വിറയാർന്ന കൈ കൊണ്ടവന്റെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് അവരത് പറയുമ്പോൾ... രുദ്രനും സങ്കടം തോന്നി...

"വിഷമിക്കാതെ മുത്തശ്ശി... ഇപ്പൊ അവൾക്ക് നമ്മുടെ ഒരു ഹെല്പ് അത്യാവശ്യം ആണ്.. അത് ചെയ്യുന്നു.. അതിപ്പോ എന്റെ സ്ഥാനത്ത് അച്ഛൻ ആയിരുന്നാലും ഇത് തന്നെ ആവും ചെയ്യുക "

അവൻ അവരെ ഒന്ന് ഇറുക്കി പിടിച്ചു...

"നീ അവളോട് ഒന്ന് പറഞ്ഞേക്കണം കേട്ടോ ഡാ മോനെ.. എനിക്ക് അവളോട് യാതൊരു ദേഷ്യവുമില്ല... എന്റെ മോനെ കുറിച്ചോർത്തു സങ്കടം വന്നപ്പോൾ ഇവിടെ വന്നു കേറി കിടന്നു ന്ന് മാത്രം "

രുദ്രൻ ഒന്ന് ചിരിച്ചു അവരത് പറയുമ്പോൾ..

"സേതു മാധവന്റെ അമ്മ തന്നെ "

ആ നെറ്റിയിൽ അമർത്തി ഒരു ഉമ്മ കൊടുത്തു പറയുബോൾ അവന്റെ ഉള്ളിൽ സന്തോഷം ആയിരുന്നു..

"അവളോട് അത് ഞാൻ പറയേണ്ട കാര്യം ഒന്നും ഇല്ലെന്റെ മുത്തശ്ശി... മിടുക്കിയാണ്.. പറയാതെ തന്നെ നമ്മളെ അറിയാൻ ശ്രമിക്കും "

ചെറിയൊരു ചിരിയോടെ... രുദ്രൻ അത് പറയുമ്പോൾ.. മുത്തശ്ശി ഒന്നവനെ കൂർപ്പിച്ചു നോക്കി..

"എന്താണ്.. എന്റെ മോനൊരു കള്ളലക്ഷണം.. മ്മ് "

അവരുടെ ചിരിയോടെ ഉള്ള ചോദ്യം കേട്ടപ്പോൾ രുദ്രൻ വേഗം ചിരി അമർത്തി... ഗൗരവം എടുത്തണിഞ്ഞു...

"എനിക്കെന്ത് കള്ള ലക്ഷണം.. ഞാൻ ഒരു കാര്യം പറഞ്ഞതല്ലേ "
അവനും കണ്ണുരുട്ടി..

"മ്മ്... എനിക്ക് അത് മനസ്സിലായി.. പോരെ.."

മുത്തശ്ശിയുടെ മുഖത്തു അപ്പോഴും ചിരിയാണ്...

"മനസ്സിലാക്കാൻ വേണ്ടി തന്നെയാണ് പറയുന്നത്... എനിക്കവൾ എന്റെ ഫ്രണ്ട് മാത്രം ആണ്.. അവൾ അവളുടെ ആവിശ്യം കഴിയുമ്പോൾ ഇറങ്ങി പോയിക്കൊള്ളും "

അവൻ പറയുമ്പോൾ അവരൊന്നു തല കുലുക്കി..

"ആ കുട്ടിക്ക് നിന്നേ വല്ല്യ ഇഷ്ടം ആണെന്ന് പറഞ്ഞല്ലോ.. അതോ "

വീണ്ടും മുത്തശ്ശി ചോദിക്കുമ്പോൾ രുദ്രൻ ഒന്ന് ചിരിച്ചു..

"അതൊക്കെയാ യൂദാസിന്റെ ഓരോ പൊട്ടത്തരം ആണെന്റെ മുത്തശ്ശി.. നടക്കില്ലെന്നു ഉറപ്പാവുമ്പോൾ താനേ അടങ്ങി കോളും.. അത് വരെ നമ്മളത് കണ്ടില്ലെന്ന് നടിച്ച മതി "

അവനെ അവരെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് പറഞ്ഞു..

"നമ്മളല്ല.. നീ... നീ കണ്ടില്ലെന്ന് നടിക്കണം..പക്ഷെ... പ്രണയം തുടിക്കുന്ന മനസ്സോടെ ഒരാൾ ഹൃദയം വെച്ച് നീട്ടുമ്പോൾ.. കണ്ടില്ലെന്ന് നടിക്കാൻ ഇച്ചിരി... കട്ടി വേണം കേട്ടോ.. മനസ്സിന് "

മുത്തശ്ശി അവനെ ഓർമ പെടുത്തി..

അവനൊന്നും മിണ്ടാതെ എഴുന്നേറ്റു..

"ഇതിപ്പോ... സ്റ്റീഫനും അവന്റെ ചെക്കനും.. പ്രശ്നമാവില്ലേ മോനെ..."

കുറുമ്പും കുസൃതിയും മാറ്റി ആകുലതയോടെയാണ് ആ ചോദ്യം..

പ്രശ്നം ഉണ്ടാക്കും.. അതുറപ്പല്ലേ മുത്തശ്ശി.. എന്നും കരുതി തോറ്റോടാൻ ആവില്ലലോ.. നേരിടാൻ തന്നെ ഞാനും തീരുമാനിച്ചു.. ഞാനേ.... സേതുമാധവന്റെ മോനല്ലേ... ജയിക്കും വരെയും... പൊരുതും.. "

അവരുടെ മുന്നിൽ.. നെഞ്ചിൽ ഒന്ന് തട്ടി കൊണ്ട് അവനത് പറയുമ്പോൾ... മുത്തശ്ശി നിറഞ്ഞ ചിരിയോടെ അവനെ നോക്കി..

💞💞💞💞💞💞💞💞💞💞💞💞💞💞💞

ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും... തമ്മിൽ കാണുമ്പോഴും എല്ലാം അഞ്ജലി നോക്കുന്നത് അറിഞ്ഞിരുന്നു... എന്നിട്ടും രുദ്രൻ അവൾക്ക് നേരെ വെറുതെ പോലും ഒന്ന് നോക്കിയില്ല..

എന്തോ വാശി പോലെ...

വല്ലാത്തൊരു വീർപ്പു മുട്ടൽ... അവളെ എവിടെ വെച്ച് കണ്ടാലും..

അത് കൊണ്ട് തന്നെ ഭക്ഷണം വേഗം കഴിച്ചു കൊണ്ട് മുറിയിലേക്ക് കയറി പോന്നു..

ഗായത്രിയും ശ്രീയും ഭക്ഷണം കഴിഞ്ഞു മടങ്ങി പോയിരുന്നു...

കുളിച്ചു കഴിഞ്ഞു രുദ്രൻ മുറിയിലേക്ക് കയറുമ്പോൾ മുറിയുടെ വാതിൽ ചാരി നിൽക്കുന്ന അഞ്ജലിയെ കണ്ടു അവനൊന്നു ഞെട്ടി..

അവന്റെ ഭാവം കണ്ടപ്പോൾ അവൾക്കും ടെൻഷൻ ഉണ്ടെന്ന് മുഖത്തു നിന്നും അറിയാം..

"നീ എന്താ ഇവിടെ..."

അവൻ അവളെ നോക്കി ഒട്ടും മയമില്ലാതെ ചോദിച്ചു..

"നിനക്ക്... നിനക്കെന്നോട് ദേഷ്യം ഉണ്ടോ രുദ്രേട്ടാ "

സങ്കടത്തോടെയാണ് അവളുടെ ചോദ്യം.. അതും വളരെ പതിയെ..

അവന്റെ മുഖം അൽപ്പം അയഞ്ഞു..

"ഉണ്ടെങ്കിൽ..."

അവൻ തിരിച്ചു ചോദിച്ചു..
അവളൊന്നും മിണ്ടിയില്ല..

"നീ... ഇറങ്ങി പോയി തരുവോ.."

വീണ്ടും അവൻ ചോദിക്കുമ്പോൾ അവൾ മുഖം ഉയർത്തി കൊണ്ടവനെ നോക്കി..

"ഞാൻ എവിടെ പോകും..."

അഞ്ജലിയുടെ ചോദ്യം കേട്ടപ്പോൾ അവന് ചിരിയാണ് വന്നത്..

"അപ്പൊ പിന്നെ വല്ല്യ ഡയലോഗ് വേണോ യൂദാസെ "

അവൻ അവളെ നോക്കി പറഞ്ഞു..

പിന്നൊന്നും പറയാൻ നിക്കാതെ... അഞ്ജലി തിരിഞ്ഞു നടന്നു..

നീ ഒന്ന് നിന്നേ..

കയിലുള്ള തോർത്ത്‌... ടേബിളിൽ വെച്ച് കൊണ്ടവൻ അവൾക്കരികിൽ വാതിലിൽ ചാരി നിന്നു..

"എനിക്ക് നിന്നോട് യാതൊരു ദേഷ്യവുമില്ല എന്ന് മാത്രം അല്ല.. യാതൊരു സ്നേഹവുമില്ല "

അവനത് പറയുബോൾ അഞ്ജലി പരിഭവത്തോടെ അവനെ നോക്കി..

ആ നോട്ടത്തിലെ പരിഭവം തിരിച്ചറിയാൻ കഴിഞ്ഞു എങ്കിലും അവനത് കാര്യമാക്കിയില്ല..

"നിന്റെ പഠനം കമ്പ്ലീറ്റ് ചെയ്തു നീ തിരിച്ചു പോകും വരെയും നീ എന്റെ ഉത്തരവാദിത്തം ആണെന്ന് എനിക്ക് ശെരിക്കും അറിയാം... അതിന് മറ്റൊരു അർഥം കൊടുത്തു വെറുതെ വേദനിക്കാൻ കാരണമാവരുത്..."

അവൻ ഒന്നൂടെ ഓർമിപ്പിച്ചു..

"ഇന്നൊരു ദിവസം അഡ്ജസ്റ്റ് ചെയ്യ്.. നാളെ ശിവയെ കൂട്ടി പോയിട്ട് എന്തൊക്കെയാണ് ആവിശ്യമുള്ളതെന്ന് വെച്ച വാങ്ങിച്ചോ.. നിന്റെ ബുക്ക്‌ എല്ലാം വീട്ടിൽ അല്ലേ.."

അവൻ ചോദിക്കുമ്പോൾ അവൾ ഒന്ന് തലയാട്ടി..

നിന്നോടുള്ള ദേഷ്യത്തിന്  അപ്പൻ തീ ഇട്ടോ ആവോ നിന്റെ തിങ്സ് എല്ലാം "

അവനത് ചോദിക്കുമ്പോൾ അഞ്ജലി ടെൻഷനോട് അവനെ നോക്കി..

"ഡോണ്ട് വറി... വെറുതെ ഓരോന്നു ആലോചിച്ചു ടെൻഷൻ ആവാതെ പോയി കിടന്നോ... നാളെ വെളുക്കുമ്പോൾ ചിലപ്പോൾ നേരിടാൻ ഒരുപാട് ഉണ്ടാവും.. എനിക്കും നിനക്കും... ഇനി അങ്ങോട്ട്‌ ടെൻഷൻ മാത്രം ആയിരിക്കും "

ഗൗരവത്തോടെയാണ് അവൻ പറയുന്നത്..

പക്ഷെ അത് സത്യം... ആണെന്ന് അവൾക്കും അറിയാം..

പതിയെ... ഒന്നും പറയാതെ തിരിഞ്ഞു നടക്കുന്നവളെ നോക്കി... അവൻ അപ്പോഴും അവിടെ ഉണ്ടായിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story