രൗദ്രം ❤️: ഭാഗം 3

raudram

രചന: ജിഫ്‌ന നിസാർ

ജീവിതത്തിൽ.... അറിഞ്ഞു കൊണ്ട് ഒരാളെയും ദ്രോഹിക്കാത്ത അച്ഛന്റെ മകനാണ് നീ.. ആ നീ കാരണം നിന്റെ അച്ഛനൊരു ചീത്ത പേര് ഉണ്ടാവരുത്.. ക്ഷമിക്കില്ല... ദൈവം പോലും "

പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ...രുദ്രന്റെ കാതിൽ മുഴുവനും ആ വാക്കുകൾ ആയിരുന്നു മുഴങ്ങി കേട്ടത്..

അവന്റെ മനസ്സിലേക്ക്... അഞ്ജലിയുടെ മുഖം ഓടി വന്നു..

ക്രൂരതയല്ലേ.. യാതൊരു തെറ്റും ചെയ്യാത്ത അവളോട് ചെയ്യുന്ന വലിയൊരു ക്രൂരത.

സ്റ്റീഫൻ തോമസിന്റെ മകളാണ് എന്നത് അവളുടെ തെറ്റല്ലല്ലോ...

അവൾ പറഞ്ഞത് പോലെ... അച്ഛൻ ചെയ്യുന്ന തെറ്റുകൾക്ക് അവളെ ശിക്ഷിക്കാൻ മാത്രം മനസാക്ഷി ഇല്ലാത്തവൻ ആണോ താൻ..

സ്റ്റീഫൻ തോമസ്... ആ പേര് പോലും ഓർക്കുമ്പോൾ അവന്റെ പല്ലുകൾ ഞെരിഞ്ഞു..

കൈകൾ ചുരുട്ടി പിടിച്ചു കൊണ്ടവൻ കണ്ണടച്ച് ശ്വാസം എടുത്തു..

"എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ.. എന്റെ മോനെ... ഒന്നും ചെയ്യല്ലേ സ്റ്റീഫാ... നിഴൽ പോലെ നിന്റെ കൂടെ നടന്നൊരു ചങ്ങാതിയുടെ അവസാനത്തേ ആഗ്രഹം ആണെന്ന് കരുതി നീ ഇതിനെ കാണണം.. പ്ലീസ് "

കേണ് പറയുന്ന സേതുവിന്റെ മുഖം അവനുള്ളിലേക്ക് ഇരച്ചെത്തി...

മുഖം ഒന്നൂടെ വലിഞ്ഞു മുറുകി..

വിടില്ല... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.. ജീവൻ തന്നെ ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നാലും വിടില്ല നിന്നെ ഞാൻ.. കുളം തോണ്ടും നിന്റെ കുടുംബം മുഴുവനും.. ന്യായവും നീതിയും ഇനി ഞാൻ വിധിക്കും.. നിനക്ക് മുന്നിലെ ന്യായാധിപൻ ഇനി രുദ്രനാണ് സ്റ്റീഫാ "

മനസ്സിൽ ഒന്നൂടെ ഉറപ്പിച്ചു കൊണ്ടവൻ.. മുഖം അമർത്തി തുടച്ചു കൊണ്ട് എഴുന്നേറ്റു...പുറത്തേക്ക് നടന്നു.

💞💞💞💞💞💞💞💞💞💞💞💞💞💞💞

ആഹാ.. നീ ഇങ്ങനെ ടെൻഷൻ ആവല്ലേ റീത്ത.. അഞ്ചു മോള് കൊച്ചു കുട്ടി വല്ലോം ആണോ.. ഇങ് വന്നോളും "

സ്ഥിരമായി വരുന്ന നേരം കഴിഞ്ഞും അഞ്ജലിയെ കാണാതെ.... റീത്ത വേവലാതിയോടെ പുറത്ത് തന്നെ നിൽക്കുന്നുണ്ട്..

സ്റ്റീഫന് പക്ഷെ യാതൊരു കുലുക്കവും ഇല്ലായിരുന്നു..

"ഇങ്ങ് വരട്ടെ അവള്.. കാണിച്ചു കൊടുക്കാം ഞാൻ... "

റീത്ത വീണ്ടും പറയുന്നുണ്ട്..

സ്റ്റീഫൻ അവരെ നോക്കി ഒന്ന് ചിരിച്ചു..

"വൈകി വരുമ്പോൾ എന്നെ വിളിച്ചു പറയാറുള്ളതാ പെണ്ണ്.. നിങ്ങൾ ആരെങ്കിലും ഒന്ന് വിട്ട് അന്വേഷിച്ചു നോക്ക് ഇച്ചായ.. എനിക്ക് വല്ലാത്ത ടെൻഷൻ.. ഇന്നത്തെ കാലം ആണ് "

ഒരമ്മയുടെ മുഴുവൻ ആകുലതകളും ഉണ്ടായിരുന്നു റീത്തയുടെ വാക്കിൽ അപ്പോൾ...

സ്റ്റീഫൻ അവളെ നോക്കി ചിരിക്കുന്നുണ്ട് എന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല..

"നിങ്ങൾ ഇങ്ങനെ ചിരിച്ചിരുന്നോ.. എന്റെ മനസ്സിലെ സങ്കടം ഞാൻ ആരോടു പറയും കർത്താവെ..."

ദേഷ്യത്തോടെ റീത്ത പറയുമ്പോൾ... സ്റ്റീഫൻ പൊട്ടി ചിരിച്ചു..

ചിരിക്കൊപ്പം അയാളുടെ വലിയ വയറും തുള്ളി കളിച്ചു..

"എടീ... എന്റെ മോള് നിന്റെ കൂട്ട് പേടിതൊണ്ടി അല്ല.. സ്റ്റീഫൻ തോമസ് എന്നാ അവളുടെ അപ്പന്റെ പേര്... അവളിങ്ങു വരും.. നീ വെറുതെ ടെൻഷൻ ആവാതെ അകത്തെങ്ങാനും പോയി ഇരിക്ക്.."

അയാൾ നിസാരമായി അത് പറഞ്ഞിട്ട് കസേരയിൽ ഇരുന്നിട്ട് വീണ്ടും ഫോണിലേക്ക് നോക്കി..

ഇനിയൊന്നും അങ്ങോട്ട്‌ പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ലെന്ന് തോന്നിയത് കൊണ്ട് തന്നെ..ഇല്ലെന്ന് അയാൾ പറഞ്ഞാൽ പിന്നെ അതിന് മാറ്റം വരുത്താൻ പാകത്തിന് പവർ ഒന്നും തന്നിലെ ഭാര്യക്ക് ഇല്ലെന്ന് അവർക്ക് അറിയാമല്ലോ..റീത്ത അയാളെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു....

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഒരുപ്രാവിശ്യം മുഴുവനും ഫോണിൽ റിങ് ചെയ്യുന്നത് കേട്ടിട്ടും അനങ്ങാതെ കിടന്ന ജെറിൻ.... വീണ്ടും അത് ബെല്ലടിക്കാൻ തുടങ്ങിയപ്പോൾ... കൈ എത്തിച്ചു അതെടുത്തു നോക്കി..

അമ്മയാണ്.. മിണ്ടല്ലേ... "അരികിൽ കിടക്കുന്നവളോട് പതിയെ പറഞ്ഞിട്ട് അവൻ എഴുന്നേറ്റു ഇരുന്നു..

പറ അമ്മാ...

"മോനെ... ജെറി.. അഞ്ചു വന്നില്ലെടാ ഇത് വരെയും...."

റീത്തയുടെ സ്വരം ഫോണിൽ കൂടി ഒഴുകി എത്തി..

"ഓ അതാണോ കാര്യം.. അവള് വന്നോളും അമ്മേ.. മെഡിക്കൽ വിദ്യാർത്ഥിനി അല്ലേ.. നേഴ്‌സറി കുട്ടി ഒന്നും അല്ലല്ലോ.. അമ്മ വെറുതെ ടെൻഷൻ ആവാതെ "

ജെറിൻ പറഞ്ഞു...

നീ എവിടാ... വീണ്ടും റീത്ത ചോദിച്ചു..

ആ ചോദ്യം നേരിടാൻ കരുതി ഇരിക്കുന്ന ജെറിൻ പതിയെ ഒന്ന് ചിരിച്ചിട്ട്... അരികിൽ.. പുതപ്പിനുള്ളിൽ നൂണ്ട് കിടക്കുന്നവളെ ഒന്ന് നോക്കി...

ജെറി... വീണ്ടും റീത്ത വിളിക്കുമ്പോൾ അവൻ ഞെട്ടി..

"ആ.. കേൾക്കുന്നുണ്ട് അമ്മ.. ഞാൻ ഇച്ചിരി ദൂരെ ആണ് ഫ്രണ്ട്സിനൊപ്പം..ഒക്കെ എന്ന ശെരി... വെക്കട്ടെ അമ്മേ "

കൂടുതൽ ചോദ്യം ചോതിക്കാൻ അവസരമൊരുക്കാതെ.. ജെറിൻ വേഗം.. ഫോണ് കട്ട് ചെയ്തു കളഞ്ഞു...

തിരികെ അത് സൈലന്റ് ചെയ്തിട്ടാണ് അവൻ മേശ പുറത്തേക്ക് ഇട്ടത്..

എന്തായിരുന്നു വിശേഷം... "

അരികിൽ കിടക്കുന്നവളുടെ ചോദ്യം..

അവൻ വീണ്ടും അവളെ അരികിലേക്ക് വലിച്ചു നീക്കി..

"അനിയത്തി.. വീട്ടിൽ എത്തിയിട്ടില്ലെന്ന്.. അമ്മയുടെ വിചാരം അവളിപ്പോഴും കൊച്ചു കുട്ടി ആണെന്നാ "

ജെറിൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

"അതിപ്പോ മോനെ കുറിച്ചും ഉള്ള വിചാരം അങ്ങനെ ഒക്കെ തന്നെ അല്ലേ.. മാന്യൻ.. പച്ച വെള്ളം ചവച്ചു കുടിക്കുന്ന പാവം... പക്ഷെ ശെരിക്കും ഈ മാന്യന്റെ ഒറിജിനൽ രൂപം അമ്മ യെ നീ കാണിക്കല്ലേ ദൈവമേ... സഹിക്കാൻ ആവില്ല അതിന്.."

അവനരികിൽ കിടക്കുന്നവൾ ചിരിച്ചു കൊണ്ട് പറയുമ്പോൾ.. ജെറിനും ഉറക്കെ പൊട്ടി ചിരിച്ചു പോയിരുന്നു...
എന്റെ മാന്യതക്ക് എന്താടി ഒരു കുഴപ്പം "

അവൻ അവളെ ഇറുക്കി പിടിച്ചു കൊണ്ട് ചോദിച്ചു..

അതിനുത്തരം പറയാതെ അവൾ ഒന്നൂടെ അവനിലേക്ക് അമർന്നു കിടന്നു...

💞💞💞💞💞💞💞💞💞💞💞💞💞💞💞💞

വാതിൽ തുറക്കുമ്പോൾ... അഞ്ജലി തല ചെരിച്ചു നോക്കാൻ കൂടി കഴിയാത്ത വിധം തളർന്നു പോയിരുന്നു...

ആരോ വന്നിട്ട് കൈയ്യിലെ കെട്ട് മുറിച്ചു മാറ്റുന്നുണ്ട്..

വിശപ്പും ദാഹവും കൊണ്ടാവാം... അവളുടെ തല ഒടിഞ്ഞു തൂങ്ങിയത് പോലെ..

കൈ അഴിച്ചു മാറ്റിയിട്ടും... നല്ലത് പോലെ വേദന തോന്നുന്നുണ്ട്... പിറകിലേക്ക് വളച്ചു വെച്ചത് കൊണ്ടായിരിക്കും.

കുറെ നേരത്തെ ഇരുപ്പ് കൊണ്ട് കാലുകൾ രണ്ടും തരിപ്പ് കയറി...

"എണീക്ക്.. നിന്റെ വീട്ടിൽ ആക്കി തരാം "

റെജിയാണ് പറഞ്ഞത്..

ആദ്യം എനിക്കിത്തിരി വെള്ളം താ "

അവശതയോടെ അവളത് പറയുമ്പോൾ... സലീം കയിലുള്ള വെള്ളകുപ്പി നീട്ടി..

അതിൽ നിന്നും പാതിയോളം ഒറ്റയടിക്ക് കുടിച്ചിട്ടാണ് അഞ്ജലിയുടെ ദാഹം ഒതുങ്ങിയത്...

"താളം ചവിട്ടി ഇരിക്കാതെ ഇങ്ങോട്ട് എഴുന്നേൽക് പെണ്ണെ... വേറെയും പണി ഉള്ളതാ..."

റെജി ഒച്ചയിട്ടു... അവളുടെ ഇരിപ്പ് കണ്ടപ്പോ..

"എന്നതാ ചേട്ടാ ഇപ്പൊ ഇത്ര ധൃതി..."

വീണ്ടും അവൾക്കാ പഴയ ഭാവം തിരികെ വന്നിരുന്നു..

കുപ്പി അവൾ അടച്ചിട്ട് സലീമിനെ ഏല്പിച്ചു കൊണ്ട് പതിയെ എണീറ്റ് നിന്നു..

കൈ രണ്ടും ഒന്ന് കുടഞ്ഞു..

"നിങ്ങടെ പ്രതികാരം എന്നല്ലേ പറഞ്ഞത്.. അത് ഇത്ര വേഗം തീർന്നോ.. അല്ല... എവിടെ..."

പരിഹാസത്തോടെ അവൾ ചോദിക്കുമ്പോൾ... റെജിയും സലീമും പരസ്പരം നോക്കി..

"നേതാവ്... ആ പേടിതൊണ്ടൻ നിങ്ങളെ ഏല്പിച്ചിട്ട് ഓടി രക്ഷപെട്ടു പോയി കാണും അല്ലേ.."

ചിരിച്ചു കൊണ്ടവൾ പറഞ്ഞു തിരിയുബോൾ.. നെഞ്ചിൽ കൈകൾ കെട്ടി കൊണ്ട് രുദ്രൻ ഉണ്ടായിരുന്നു അവൾക്ക് മുന്നിൽ..

"ആ... ഇവിടെ ഉണ്ടായിരുന്നോ "

അവന് നേരെ തിരിഞ്ഞു നിന്നിട്ട് ചിരിക്കുമ്പോൾ അതിലത്രയും പരിഹാസം ആയിരുന്നു നിറഞ്ഞു നിന്നിരുന്നത്..

നേർത്തൊരു ചിരി പോലും ഇല്ലാത്ത അവന്റെ നേരെ... റെജിയും സലീമും ആശങ്കയോടെ നോക്കി..

"റെജി... വീട്ടിൽ ആക്കി കൊടുത്തേക്ക്... ഈ പുന്നാര മോളെ "

പല്ലുകൾ കൂട്ടി പിടിച്ചു കൊണ്ടത് പറഞ്ഞിട്ട് തിരിഞ്ഞു നടന്നവന് മുന്നിലേക്ക് അഞ്ജലി പെട്ടന്ന് ഓടി കയറി..

"അതങ്ങു പള്ളീൽ പറഞ്ഞ മതി.. ഞാൻ ഇവിടെ നിന്നും ഒരടി അനങ്ങണം എങ്കിൽ... എന്നെ ചേട്ടൻ വീട്ടിലേക്ക് ആക്കി തരണം..."

പുരികം ഉയർത്തി വെല്ലുവിളി പോലെ അവൾ പറയുമ്പോൾ... രുദ്രൻ ഒന്ന് പുച്ഛത്തോടെ ചിരിച്ചു..

എന്നിട്ട് മോള് വീട്ടിൽ പോയത് തന്നെ "

രുദ്രൻ പറയുമ്പോൾ അഞ്‌ജലിയും ചിരിച്ചു..

"വേണ്ട... വീട്ടിൽ പോണില്ല.. എന്റെ അച്ഛൻ എന്തായാലും എന്നെ തേടി കണ്ടു പിടിക്കും.. അത് വരെയും ഞാൻ ഇവിടെ എൻജോയ് ചെയ്തിരിക്കും..."

വീണ്ടും അഞ്ജലി പറയുമ്പോൾ... രുദ്രൻ അവളെ തറപ്പിച്ചു നോക്കി..

"എടീ.. നിന്നെയോ നിന്റെ അപ്പനെയോ പേടിച്ചിട്ടല്ല രുദ്രൻ ഇപ്പൊ ഇതിൽ നിന്നും പിന്മാറി പോകുന്നത്.. നിന്റെ അപ്പനോളം താഴാൻ എനിക്കൊരിക്കലും കഴിയില്ലെന്ന ബോധം വന്നത് കൊണ്ട് മാത്രമാണ്.. എന്നും കരുതി.. എന്റെ നെഞ്ചിൽ കയറി പഞ്ചാരി മേളം നടത്തി കളയാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ... അത് നിന്റെ നാശത്തിനാ.. നിന്നെക്കാൾ മൂത്ത ഒരുപാട് എണ്ണത്തിനെ കണ്ടവനാ ഈ രുദ്രൻ.. അപ്പൊ കളി ഇങ്ങോട്ട് വേണ്ട..."

അവൻ പറയുമ്പോൾ അഞ്ജലി ഒന്നും പറഞ്ഞില്ല..

"എന്നും കരുതി രുദ്രൻ ഇനി അങ്ങോട്ട് നന്നായി പോയി എന്നല്ല അർഥം.. കളി ഞാൻ തുടങ്ങിയിട്ടേ ഒള്ളു.. ഒരു തെറ്റും ചെയ്യാത്ത നിന്നെ അതിലേക്ക് വലിച്ചു ചേർക്കുന്നില്ല എന്ന എന്റെ തീരുമാനം... അതാണ്‌ ഇപ്പൊ നടക്കുന്നത്... അത്രയും അറിഞ്ഞ മതി.. നീ ഇപ്പൊ "

രുദ്രൻ പറയുമ്പോൾ അഞ്ജലി ചുണ്ട് കടിച്ചു പിടിച്ചു കൊണ്ടു ചിരി അമർത്തി കൊണ്ടവന്റെ നേരെ നോക്കി..

താങ്ക്സ്...

അതേ ഭാവത്തിൽ തന്നെ അവളത് പറയുമ്പോൾ... സലീമും റെജിയും രുദ്രനെ നോക്കി..

കൊണ്ടു പോയി വിട്ടേക്ക് "

കൂടുതൽ ഒന്നും പറയാതെ തിരിഞ്ഞ് പോകുന്നവനെ നോക്കി അതേ ചിരിയോടെ അഞ്ജലി നിന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story