രൗദ്രം ❤️: ഭാഗം 30

raudram

രചന: ജിഫ്‌ന നിസാർ

ഇതെന്താ രണ്ടും ഈ നേരത്ത് "

നേരം വെളുത്ത് വരുണേ ഒള്ളു,..

ക്ളോകിൽ ഒന്ന് പാളി നോക്കി കൊണ്ടാണ്... രുദ്രൻ റെജിക്കും സെലീമിനും വാതിൽ തുറന്നു കൊടുത്തത്..

"പതിവില്ലാതെ പലതും നടക്കുന്നില്ലേ.. ഇപ്പൊ പലർക്കും . അപ്പൊ പിന്നെ ഞങ്ങൾ മാത്രം പതിവുപോലെ എല്ലാം ചെയ്തിട്ട് എന്താ കാര്യം.. അല്ലേടാ "

റെജി രുദ്രനെയും സലീമിനെയും നോക്കി ചോദിച്ചു...

രുദ്രൻ അവനെ ഒന്ന് തുറിച്ചു നോക്കി. അവർക്ക് പിന്നിൽ നിന്നും സേറ ഒന്ന് തല നീട്ടി നോക്കി രുദ്രനെ..

ആഹാ.. നീയും ഉണ്ടോ..

അവൻ അവളോട് ചോദിച്ചു..

സേറ പേടിയോടെ തലയാട്ടി..

അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് അഞ്ജലി... സലീം പറയുമ്പോൾ രുദ്രൻ അവളെ ഒന്ന് തുറിച്ചു നോക്കി..

എന്റെ പൊന്നു മോളെ.... ആ യൂദാസിനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ നിനക്ക് ബെസ്റ്റ് ഫ്രണ്ട് ആക്കാൻ...

അവൻ ചോദിക്കുമ്പോൾ വീണ്ടും സേറ ഒന്ന് ചിരിച്ചു കാണിച്ചു..

അതിന്റ കൂടെ കൂടി നീ വെറുതെ നശിച്ചു പോവണ്ട..

രുദ്രന്റെ നെറ്റി ചുളിഞ്ഞു..

"കൂട്ടുകാരൻ ഒരു പെണ്ണ് കിട്ടിയിട്ട് അത് ഞങ്ങളെ അറിയിച്ചില്ലെന്ന് പോട്ടെ... അറിഞ്ഞു പിടിച്ചു വന്നപ്പോൾ ചോദ്യം ചെയ്യാതെ അങ്ങോട്ട് മാറി നിൽക്കേടാ.. ഞങ്ങൾ പെങ്ങളെ ഒന്ന് കാണട്ടെ "

റെജി അവനെ പിടിച്ചു മാറ്റി കൊണ്ടു അകത്തേക്ക് കയറി കൊണ്ടു പറയുമ്പോൾ രുദ്രൻ പല്ല് കടിച്ചു..

അവന്റെയാ ഭാവം കണ്ടിട്ട് സലീം ചിരി അമർത്തി..

"വേണ്ടാത്തത് പറഞ്ഞ.. രണ്ടിനെയും ഞാൻ ഉണ്ടല്ലോ"

അവർക്ക് പിറകെ ചെന്ന് കൊണ്ടവൻ പറഞ്ഞു..സേറ വേഗം അവർക്കിടയിൽ നിന്നും അകത്തേക്ക് വലിഞ്ഞു,

"ഓ നിനക്ക് വേണ്ടാത്തത് ചെയ്യാം.. ഞങ്ങൾ പറയാൻ പാടില്ല.. എടാ അങ്ങനൊരു ഉദ്ദേശം ഉണ്ടായിരുന്നു എങ്കിൽ... നിനക്കൊന്നു പറയാമായിരുന്നു.. അന്ന് അവളെ പൊക്കിയത് പോലെ നമ്മൾക്ക് ചെയ്യാമായിരുന്നു... സ്റ്റീഫന് നല്ലൊരു മുട്ടൻ അടിയും ആയേനെ "

സോഫയിലേക്ക് ഇരുന്നു കൊണ്ടു.. റെജി അത് പറയുമ്പോൾ രുദ്രൻ ചുറ്റും ഒന്ന് നോക്കി..
അന്നത്തെ ആ നാടകം ഇവിടാർക്കും അറിയില്ല...

"നീ ഒക്കെ ഇത് എന്തറിഞ്ഞ ഈ പറയുന്നത് "

രുദ്രൻ ദേഷ്യത്തോടെ ചോദിച്ചു..

"അറിയേണ്ടതൊക്കെ ഞങ്ങൾ അറിഞ്ഞെടാ മോനെ "

സലീം പറഞ്ഞു കൊണ്ടു റെജിയുടെ അടുത്തേക്ക് ഇരുന്നു..

"ആ ഒരൊറ്റ കിഡ്നാപ്പ് കൊണ്ടാ ഇപ്പൊ എനിക്കീ ഗതികേട് വന്നത്..ഇനി അതെന്നെ ഓർമിപ്പിക്കല്ലേ....പണി കിട്ടിയത് സ്റ്റീഫനല്ല.. ഡാ...എനിക്കാ.. നല്ല മുട്ടൻ പണി തന്നെ ആ യൂദാസ് തന്നത് "

രുദ്രനും അവരുടെ അരികിലേക്ക് ഇരുന്നു കൊണ്ടു പറഞ്ഞു..

"പ്രശ്നം ആണോ ടാ "

റെജിയും സലീമും കളി വിട്ട് സീരിയസ് ആയി പിന്നെ...

"പ്രശ്നം തന്നെ ആണ്... കാര്യം അവള് സ്വന്തം വീട്ടിൽ നിന്നും ഓടി രക്ഷപെട്ടു പോന്നതാ.. പക്ഷെ സ്റ്റീഫനും ജെറിനും അങ്ങനെ അങ്ങ് വെറുതെ വിടുവോ ഇത്.. പരമാവധി എന്നെ ചുറ്റിക്കാൻ അവർ കെണി ഒരുക്കും എന്നുറപ്പല്ലേ.. അത് ആദ്യം തന്നെ അറിയാവുന്നത് കൊണ്ടല്ലേ ഞാൻ അവളോട് ഇത്തിരി ക്ഷമിച്ചു നിൽക്കാൻ പറഞ്ഞത്..."

രുദ്രൻ അവരോട് പറഞ്ഞു..

മറ്റാർക്കും കേൾക്കാൻ ആവാതെ ശബ്ദം കുറച്ചു ശ്രദ്ധിച്ചു കൊണ്ടാണ് അവൻ പറയുന്നത്.

ഇനി എന്താടാ ചെയ്യാ... നമ്മൾ വിചാരിച്ചടത്തു കിട്ടില്ലേ "

സലീം ആകുലയോടെ ചോദിച്ചു..

"നോക്കട്ടെ... ഏതായാലും വരാനുള്ളത് വന്നു.. ഇനിയിപ്പോ അവളെ എങ്ങോട്ടും മാറ്റാനും പറ്റില്ല.. അവളെ ഇല്ലാതാക്കി ആണേലും... സ്റ്റീഫനും ജെറിനും എന്നെ ജയിക്കാൻ ശ്രമിക്കും.. ഇപ്പൊ അവളുടെ സേഫ്റ്റി കൂടി പ്രശ്നം ആണ് "

മനസ്സിലുള്ളത് രുദ്രൻ അവരോട് പറയുമ്പോൾ... അവരുടെയും മുഖം മങ്ങി...

കൂടുതൽ കൂടുതൽ പ്രശ്നങ്ങളാണ് അവനിലേക്ക് ചുറ്റി വരിയുന്നത് എന്നോർത്തു..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

നീ എന്ത് പണിയാ അഞ്ജലി കാണിച്ചത് "

സേറ ചോദിക്കുമ്പോൾ അഞ്ജലി കണ്ണുരുട്ടി..

ഞാൻ പിന്നെ എന്ത് വേണമായിരുന്നു.. അതൂടെ നീ ഒന്ന് പറഞ്ഞു താ... "

അഞ്ജലി തിരിച്ചു ചോദിച്ചു..

"എനിക്കിഷ്ടമല്ലാത്ത ഒരുവൻ കെട്ടി രണ്ടു പിള്ളേരും ആവുമ്പോൾ  നിന്റെ രുദ്രേട്ടൻ എന്നെ തിരഞ് വന്നിട്ട് എന്ത് കാര്യം.. ഒട്ടും പറ്റില്ലെന്ന് തോന്നിയപ്പോഴാ ഞാൻ രക്ഷപെട്ടു പോന്നത് "

അഞ്‌ജലിക്ക് ദേഷ്യം വന്നിരുന്നു...

"നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല അഞ്ജലി... രുദ്രേട്ടന് വല്ല പ്രശ്നവും ഉണ്ടാവുമോ ആവോ ഇനി ഇതിന്റെ പേരിൽ "

സേറ അവളുടെ മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞപ്പോൾ അഞ്ജലി അവളെ ഒന്ന് തുറിച്ചു നോക്കി..

"നീ നോക്കി പേടിപ്പിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല പെണ്ണെ.. എന്റെ ഏട്ടൻ തന്നാ എനിക്ക് വലുത്.."

സേറ ചിരിച്ചു കൊണ്ടു അവളുടെ വീർത്തു തുടങ്ങിയ കവിളിൽ കുത്തി..

"പ്രശ്നം തീർച്ചയായും ഉണ്ടാവും..
പക്ഷെ അതെല്ലാം രുദ്രേട്ടൻ തീർത്തോളും "

അഞ്ജലി കണ്ണിറുക്കി കൊണ്ടു പറയുമ്പോൾ സേറയുടെ കണ്ണുകൾ അവൾക്ക് നേരെ കൂർത്തു..അത്ഭുതത്തോടെ 

"സത്യം പറഞ്ഞോ അഞ്ജലി... എന്താ നിന്റെ മനസ്സിൽ..."

സേറ ചോദിക്കുബോൾ അഞ്ജലിയുടെ മുഖം നിറഞ്ഞ ഒരു കള്ളചിരി ഉണ്ടായിരുന്നു..

"ഈ കാണിക്കുന്ന ദേഷ്യത്തിനും കുറുമ്പിനും അപ്പുറം... നിനക്ക് വേറേന്തോ മനസ്സിൽ ഉണ്ടല്ലോ അഞ്ജലി... ആ പാവത്തിനെ കുടുക്കുമോ നീ "

അവളുടെ ഭാവം കണ്ടപ്പോൾ സേറ ചോദിച്ചു..

അഞ്ജലി ഒന്നും മിണ്ടാതെ അവളുടെ മുന്നിൽ നിന്നും തിരിഞ്ഞു നിന്നു..

"ഡി... പറ.. എന്താ നിനക്കൊരു കള്ള ലക്ഷണം "

സേറ വീണ്ടും അവളെ പിടിച്ചു തിരിച്ചു കൊണ്ടു ചോദിച്ചു...

ഞാൻ.. ഞാൻ അവനെ സ്നേഹിക്കുന്നു സേറ.. M

അത് പറയുമ്പോൾ അവളുടെ സ്വരം നേർത്തു പോയിരുന്നു..

സേറ കണ്ണ് മിഴിച്ചു പോയി..

അഞ്ജലി..

അവൾ വിളിക്കുമ്പോൾ... അഞ്ജലി സേറയെ നോക്കി..

ഇതൊക്കെ എപ്പോ.. ഞാൻ അറിഞ്ഞില്ലല്ലോ

സേറ അവളെ നോക്കി അതെ ഭാവത്തിൽ ചോദിച്ചു..

സോറി... എല്ലാം വളരെ പെട്ടന്നായിരുന്നു.. ആരേം അറിയിക്കാൻ പറ്റിയില്ല...

അഞ്ജലി കണ്ണിറുക്കി കൊണ്ട് പറയുമ്പോൾ സേറ അപ്പോഴും വിശ്വാസം വരാതെ അവളെ നോക്കി..

"സത്യം... പെട്ടന്ന് ഒരു നിമിഷം ഉണ്ടായതല്ല.. നീ അവനെ കുറിച്ച് പറഞ്ഞപ്പോൾ മുതൽ.. അറിയാതെ തന്നെ എന്റെ ഉള്ളിലേക്ക് എങ്ങനെയോ കയറി പോയി...

അഞ്ജലി പതിയെ പറഞ്ഞു..

"അത് നിനക്ക്.. പക്ഷെ രുദ്രേട്ടൻ അത്ര പെട്ടന്ന് പിടി തരും എന്ന് എന്റെ മോള് സ്വപ്നത്തിൽ പോലും കരുതണ്ട കേട്ടോ

സേറ മുന്നറിയിപ്പ് പോലെ പറഞ്ഞു..

എനിക്കറിയാം.. അവന് ഞാൻ അവന്റെ ശത്രുവിന്റെ മകളാണ്.. അവൻ കാരണമാണോ എനിക്കിങ്ങനെ ഒരു അവസ്ഥ വന്നത് എന്നൊരു ചെറിയ കുറ്റബോധം ഉള്ളത് കൊണ്ടാവാം.. ഇന്നിപ്പോൾ വീടിനുള്ളിൽ ഞാൻ സുരക്ഷിതമായി നിൽക്കുന്നത്.. ഈ മുറ്റത്തു പോലും കയറാനുള്ള യോഗ്യത ഇല്ലാഞ്ഞിട്ടും എന്നെ...ചേർത്ത് പിടിച്ചത്..

അഞ്ജലിയുടെ മുഖത്ത് നിറഞ്ഞ അപ്പോഴത്തെ ഭാവം ഏതെന്ന് സേറയ്ക്ക് മനസ്സിലായില്ല..

"പറ്റിക്കാനോ ചതിക്കാനോ ഒന്നും അല്ല സേറ.. എനിക്കിഷ്ടമാണ്.. വലിച്ചു പറിച്ചെറിയാൻ പറ്റാത്ത വിധം എന്റെ മനസ്സിൽ വെറുറച്ചു പോയി...

അഞ്ജലി പതിയെ പറഞ്ഞു..

സേറ അവളെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല...

"പക്ഷെ... ഞാൻ ഒരിക്കലും രുദ്രേട്ടന് ഒരു ബാധ്യതയാവില്ല..ഇവരെല്ലാം പറഞ്ഞത് പോലെ.. തത്കാലം അപ്പനെയും ചേട്ടായിയെയും രുദ്രേട്ടന് പൂട്ടും വരെയും... എനിക്ക് ഒരു ഷെൽട്ടർ...മതി.. പിന്നെ അങ്ങോട്ട്‌ ഇവർ തന്നെ എന്നെ വിടാൻ മടിക്കും.. ഞാൻ നല്ല കുട്ടിയല്ലേ 

അഞ്ജലി ചിരിച്ചു കൊണ്ടു പറയുമ്പോൾ സേറക്ക് അതിശയം ആയിരുന്നു..

രുദ്രൻ ജയിക്കും എന്നവൾക്ക് ഉറപ്പാണ്..

'പക്ഷെ... അവനെയല്ലാതെ മറ്റൊരാളെ എനിക്കിനി ലൈഫിൽ... സങ്കൽപ്പിക്കാൻ പോലും ആവാത്ത വിധം.. അവൻ എന്റെ ഉള്ളിലുണ്ടാവും.. ഇനി എന്നും.. "

അഞ്ജലി ഉറപ്പോടെ പറഞ്ഞു...

"അത്രയ്ക്ക്... ഇഷ്ടം ഉണ്ടോ അഞ്ജലി..."

സേറ ചോദിക്കുമ്പോൾ... അഞ്ജലി ഒന്ന് ചിരിച്ചു...

"രുദ്രേട്ടനറിയാമോ "

വീണ്ടും സേറ ചോദിച്ചു..

"ഞാൻ പറഞ്ഞിട്ടുണ്ട്.. ആൾക്ക് പക്ഷെ അത് കേൾക്കുമ്പോൾ തന്നെ ദേഷ്യം ആണ്.. എന്നാലും... അപ്പനോടും ചേട്ടായിയോടും ഉള്ള വെറുപ്പ് എന്നോടില്ലാ.. എനിക്കത് മതി.. ഇഷ്ടം തോന്നാൻ ഇച്ചിരി ടൈം എടുക്കും എന്നെനിക്ക് തന്നെ അറിയാമല്ലോ.. ഞാൻ കാത്തിരിക്കും "

അഞ്ജലി ആശ്വാസത്തോടെ പറഞ്ഞു..

"ഇപ്പൊ എന്നോടുള്ള ദേഷ്യം ഒരിക്കൽ പ്രണയം ആയി മാറില്ലെന്ന് ആര് കണ്ടു... അല്ലേൽ പിന്നെ... ഈ മുറ്റത്തു കയറുന്നത് പോലും സ്വപ്നം കാണാൻ കഴിയാത്ത വിധം അകലം ഉള്ള ഞാൻ.. ഇന്നിപ്പോൾ ഈ വീട്ടിൽ എത്തിയില്ലേ... എന്തിന്റെ പേരിൽ ആയാലും ഇവിടെ നിന്നും ഇറക്കി വിടാൻ വയ്യല്ലോ... അവർക്കെന്നെ... ഇനി.. ആ മനസ്സിലേക്ക് കൂടി കയറി പറ്റണം "

അഞ്ജലി... ആവേശത്തിൽ പറയുമ്പോൾ സേറ ചിരിച്ചു കൊണ്ടു തലയാട്ടി കാണിച്ചു..

"നടന്നില്ലേ..ലോ... നിനക്കൊരു ഷെൽട്ടർ മാത്രം തന്നിട്ട്.. അതിന്റെ ആവിശ്യം തീരുമ്പോൾ രുദ്രേട്ടൻ ഇറക്കി വിട്ടാലോ "സേറ... ചോദിച്ചു...

"അവനത്തിനൊന്നും ആവില്ലേല്ലെടി..ഒരിക്കൽ ഞാൻ അവനെ സ്നേഹിക്കുന്നബിനേക്കാൾ ആഴത്തിൽ രുദ്രേട്ടൻ എന്നെ സ്നേഹിക്കും... എനിക്കുറപ്പുണ്ട് "

അഞ്ജലി പറഞ്ഞു..

അവളുടെ വാക്കുകളിൽ ആശ്വാസം ആയിരുന്നു എങ്കിൽ സേറയിൽ അത് ആശങ്കയായിരുന്നു..

കാരണം അവൾക്കറിയാം... രുദ്രേട്ടന് സേതു മാധവൻ എന്നാ അച്ഛനോട് എത്ര മാത്രം ഇഷ്ടം ഉണ്ടായിരുന്നു എന്നത്..

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ഭക്ഷണം കഴിക്കുമ്പോൾ ഒളിഞ്ഞു നോക്കുന്ന അഞ്ജലിയെ ഒന്ന് രണ്ടു പ്രാവശ്യം അവനും കണ്ടിരുന്നു..

ഇച്ചിരി തിരക്ക് പിടിച്ചു കൊണ്ട് പോവാൻ ഇറങ്ങിയതാണ്..

സലീമും റെജിയും രാവിലെ തന്നെ വന്നത് കൊണ്ട് ഇറങ്ങാൻ അൽപ്പം വൈകി.. അതിന്റെ തിരക്കിലാണ് കഴിക്കാൻ ഇരുന്നത് തന്നെ..

ഇന്നിനി എന്തൊക്കെയാണാവോ കാത്തിരിക്കുന്നത്..

ഇന്നലത്തെ ഒരു രാത്രി... അത് സ്റ്റീഫനും ജെറിനും കൂടി നല്ലൊരു പണി ആലോചിച്ചു വെച്ചിട്ടുണ്ടാവും എന്നതിൽ അവന് സംശയം ഏതുമില്ല അപ്പോഴും..

ശിവാ... കഴിച് കഴിഞ്ഞു എണീക്കും മുന്നേ രുദ്രൻ നീട്ടി വിളിക്കുമ്പോൾ... ശിവയ്ക്ക് പിറകെ... അഞ്ജലി കൂടി അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നിരുന്നു..

എന്താ ഏട്ടാ "

ശിവ അത് ചോദിക്കുമ്പോൾ... അവൾക്ക് പിറകെ നിന്ന് കൊണ്ട് തന്റെ നേരെ നോക്കി സ്വയം മറന്നു നിൽക്കുന്ന അഞ്ജലിയുടെ തലക്ക് ഒരു കൊട്ട് കൊടുക്കാൻ തോന്നി രുദ്രന്..

ശിവ ഉള്ളത് കൊണ്ട് ഒന്നും പറയാനും വയ്യ..

"നീ ഫ്രീ ആവുമ്പോൾ ദേ ഇവളേം കൂട്ടി പോയി ഇവൾക്ക് ആവിശ്യമുള്ളതെല്ലാം ഒന്ന് വാങ്ങിച്ചോ.."

ശിവക്ക് നേരെ കാർഡ് നീട്ടി രുദ്രൻ അത് പറയുമ്പോൾ... അഞ്ജലിയുടെ കണ്ണുകൾ തിളങ്ങിയത് രുദ്രൻ മനഃപൂർവം നോക്കിയില്ല..

ശിവ ഒന്ന് തലയാട്ടി ചിരിച്ചു കൊണ്ട്... അഞ്ജലിയെ തിരിഞ്ഞു നോക്കി..

അഞ്ജലി അവളുടെ തോളിൽ തൂങ്ങി രുദ്രനെ നോക്കി..

ഇന്നലെ ഒറ്റ ദിവസം കൊണ്ട് തന്നെ അവര് രണ്ടും നല്ല കൂട്ടായി തീർന്നിരുന്നു..

"ടൗണിൽ പോയി വായി നോക്കി നടന്നിട്ട്.. ഇനിയും വല്ല പ്രശ്നവും ഉണ്ടാക്കിയ "

രുദ്രന്റെ കണ്ണുകൾ അപ്പോൾ അഞ്‌ജലിയിൽ ആയിരുന്നു..

അവളൊന്നു മനോഹരമായി ഇളിച്ചു കാണിച്ചു..

രുദ്രൻ പല്ല് കടിച്ചു കൊണ്ട് അവളെ നോക്കി കണ്ണുരുട്ടി..

ശിവയ്ക്ക് ചിരി വരുന്നുണ്ട്... രണ്ടിന്റെയും ഭാവം കണ്ടിട്ട്..

രുദ്രൻ കഴിച്ച പാത്രവും എടുത്തു കൊണ്ടവൾ വേഗം അടുക്കളയിലേക്ക് നടന്നു..

"ടൗണിൽ എത്തിയിട്ട് വിളിക്കണം..."

കടുപ്പത്തിൽ അഞ്ജലിയെ നോക്കി പറഞ്ഞു കൊണ്ട് രുദ്രൻ തിരിഞ്ഞു നടന്നു..

"പോവാണോ..."

അഞ്ജലി അവനൊപ്പം നടന്നു ചെന്നിട്ട് ചോദിച്ചു..

"അല്ലേടി.. വരുവാ.. കണ്ടിട്ട് മനസ്സിലായില്ലേ നിനക്ക് "

അവൻ തിരിഞ്ഞ് നിന്നിട്ട് ചോദിച്ചു..

"എങ്കിൽ ഒന്ന് യാത്ര പറഞ്ഞിട്ട് പോയി കൂടെ.. ഞാൻ ഇവിടെ റെഡിയായി വടി പോലെ നിൽക്കുന്നത് കണ്ടില്ലേ "

അവന്റെ മുന്നിൽ വന്നു നിന്നിട്ട് മുഖത്തു നോക്കാതെ താഴെ നോക്കി പറയുന്നവളെ.. അവൻ ഒന്ന് ചുഴിഞ്ഞു നോക്കി..

"യാത്ര പറഞ്ഞ മാത്രം മതിയോ... അതോ... കിസ് വല്ലോം വേണോ മോൾക്ക് "

അവനും കുനിഞ്ഞു നിന്നിട്ട്.. അവൾക്ക് കേൾക്കാൻ പാകത്തിന് പതിയെ ചോദിക്കുമ്പോൾ അഞ്ജലി വേഗം തല ഉയർത്തി നോക്കി..

"അതിപ്പോ രുദ്രേട്ടന് ബുദ്ധിമുട്ട്... ഇല്ലേൽ..."

അവളുടെ മുഖത്തു വിരിയുന്ന ഭാവം കണ്ടിട്ട് അവനു ചിരി വരുന്നുണ്ട്..

"ഓ എനിക്കെന്ത് ബുദ്ധിമുട്ട്.."
അവനും പറയുമ്പോൾ അവൾ ആവേശത്തിൽ അവനെ ഒന്ന് നോക്കി..

സത്യം...

വിശ്വാസം വരാതെ ചോദിക്കുന്നവളെ നോക്കി.. അവൻ പല്ല് കടിച്ചു കൊണ്ട് കണ്ണടച്ച് പിടിച്ചു നിന്ന് പോയി..

"അടിച്ചു നിന്റെ മോന്തേടെ ഷേപ്പ് മാറ്റും ഞാൻ... അവളുടെ ഒരു ആക്ടിങ്.. കിസ്സും തന്ന് യാത്ര പറഞ്ഞു പോകാൻ.. നീ എന്റെ കെട്ട്യോൾ വല്ലതും ആണോ ടി.. യൂദാസെ "

അവൻ ഒച്ചയിട്ടപ്പോൾ അഞ്ജലി ഞെട്ടി പോയി...

"അതിപ്പോ... എനിക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ.. നിനക്കല്ലേ രുദ്രേട്ടാ ജാഡ "

അഞ്ജലി പറയുമ്പോൾ... രുദ്രൻ അവളെ ഒന്ന് നോക്കി നിന്ന് പോയി..

"നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞു കഴിഞ്ഞു.. അമ്മാതിരി മോഹം കൊണ്ട് എനിക് പിറകെ നിന്നെ കാണരുത് എന്ന്.. വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞോണ്ട് വന്ന.. കെട്ടി വരിഞ്ഞു.. നിന്റെ അപ്പനും ചേട്ടനും തന്നെ കൊണ്ട് പോയി ഇട്ട് കൊടുക്കും ഞാൻ.. പറഞ്ഞേക്കാം "

വിരൽ ചൂണ്ടി അവനത് പറയുമ്പോൾ... അവന്റെ ചുവന്നു പോയ മുഖത്തെക്കാണ് അഞ്ജലി നോക്കി നിന്ന് പോയത്..
എന്നിട്ട് അവളൊന്നു ചിരിച്ചു..

രുദ്രേട്ടൻ അങ്ങനൊന്നും ചെയ്യില്ലെന്ന് എനിക്കറിയാം "അവനെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ടവൾ പറഞ്ഞു..

"എനിക്ക് ഇപ്പൊ ലൈഫിൽ വ്യക്തമായൊരു പ്ലാൻ ഉണ്ട്.. നീ കാരണം അത് നടക്കാതെ പോയ... സത്യമായും യൂദാസെ.... നിന്നെ ഞാൻ...."

എത്ര പറഞ്ഞിട്ടും അവളുടെ കണ്ണിലെ പ്രണയത്തിന് യാതൊരു മങ്ങലും വരുന്നില്ല എന്നതവൻ അസ്വസ്ഥയോടെ കണ്ടു...

"റെഡിയായി നിന്നോ... ചിലപ്പോൾ അപ്പനും ചേട്ടനും കൂടി വലിയൊരു ഗിഫ്റ്റ് കരുതി വെച്ച് കാണും.. അത് സ്വീകരിക്കാൻ "

അതും പറഞ്ഞിട്ട് അവൻ തിരിഞ്ഞു നടന്നു..

"എനിക്ക് പേടിയില്ല.. നീ ഉണ്ടല്ലോ എന്റെ കൂടെ "

പിറകെ നിന്നവൾ വിളിച്ചു പറഞ്ഞിട്ടും അവൻ തിരിഞ്ഞ് നോക്കിയില്ല..

കിട്ടിയോ...
വാതിൽക്കൽ വന്നു നിന്നിട്ട് അവൻ പോകുന്നതും നോക്കി നിന്ന അഞ്ജലിയുടെ അരികിൽ ചേർന്ന് നിന്നിട്ട് ശിവ പതിയെ ചോദിച്ചു..

ഇല്ല... ചോദിച്ചു വാങ്ങി "

അതേ ഭാവത്തിൽ അഞ്ജലി അവളോടും പറഞ്ഞു കൊണ്ട് ചിരിച്ചു..

"അത്ര പെട്ടന്ന് കിട്ടും.. എന്നെനിക്കും തോന്നുന്നില്ല "

രുദ്രൻ പോയ വഴിയേ നോക്കി ശിവനെടു വീർപ്പോടെ വീണ്ടും പറഞ്ഞു..

"അതൊക്കെ നിന്റെ തോന്നലാണ് ശിവ.. നീ നോക്കിക്കോ.. നിന്റെ ആ കലിപ്പൻ ചേട്ടനെ.. ഈ അഞ്ജലി... ഒടിച്ചു മടക്കി കുപ്പിയിലാക്കി.. ഇത് പോലെ വിരലിൽ ഇട്ട് കറക്കും "

ചൂണ്ടു വിരൽ വട്ടത്തിൽ കറക്കി കൊണ്ട് അഞ്ജലി പറയുമ്പോൾ ശിവ ചിരിച്ചു കൊണ്ട് അവളെ നോക്കി...

"റിസ്ക് ആണ് മോളെ.. അഞ്ജലി.."

ശിവ ഈണത്തിൽ പറഞ്ഞു..

"റിസ്ക് എടുത്തവരെ ലൈഫിൽ വിജയിച്ചിട്ടുള്ളു മോളെ ശിവദ "

അവളും അതേ ഭാവത്തിൽ മറുപടി കൊടുത്തു..

ശിവ പൊട്ടിച്ചിരിച്ചു പോയി... അവളുടെ പറച്ചിൽ കേട്ടിട്ട്..

"എന്ത് റിസ്‌ക്കും എടുക്കാൻ ഞാൻ റെഡിയാണ്.. നിന്റെ ആ IPS രുദ്രദേവിന്റെ തപസ് ഈ അഞ്ജലി മുടക്കും... ഇത് സത്യം.. സത്യം... സത്യം "

വല്ല്യ കാര്യത്തിൽ അഞ്ജലി ശിവയെ നോക്കി കൊണ്ട് പറഞ്ഞു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story