രൗദ്രം ❤️: ഭാഗം 32

raudram

രചന: ജിഫ്‌ന നിസാർ

പോവുമ്പോൾ ഉള്ളതിന്റെ ഇരട്ടി കനം തൂങ്ങിയ രുദ്രന്റെ മുഖത്തേക്ക് നോക്കുമ്പോൾ.... അഞ്‌ജലിക്ക് പേടിയോ... സങ്കടമോ എന്ന് തിരിച്ചറിയാൻ കഴിയാത്തൊരു വിങ്ങൽ തോന്നുന്നുണ്ട്.

അവൻ വേദനിക്കുമ്പോൾ ശ്വാസം മുട്ടുന്ന മനസ്സ്... അവളെ വല്ലാതെ ബുദ്ധിമുട്ടിച്ചു..

ഇടക്ക് എന്തോ പറയാൻ വേണ്ടി ശ്രമിച്ചത്... ദേഷ്യം നിറഞ്ഞൊരു നോട്ടത്തോടെ അവൻ അമർത്തി വെച്ചത് കൊണ്ട് തന്നെ... അവളും പിന്നെ വീടെത്തും വരെയും ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു..

വീട്ടിൽ എത്തി അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ഡോർ വലിച്ചടച്ചു കയറി പോകുന്നവനോട്... അപ്പോൾ പ്രണയത്തെക്കാൾ പേടിയാണ് അഞ്‌ജലിക്ക് തോന്നിയത്...

പതിയെ ഇറങ്ങി ചെന്ന് കയറുമ്പോൾ ഹാളിലെ സോഫയിൽ കണ്ണടച്ച് ഇരിക്കുന്നവനെ കാണെ വീണ്ടും വേദനിച്ചു..

അമ്മയും.... കുറച്ചപ്പുറം വാതിൽ ചാരി ശിവയും അഞ്ജലിയെ നോക്കി..
അവൾ വേഗം തല കുനിച്ചു കളഞ്ഞു..
"ഇനിയെന്ത് ചെയ്യും മോനെ..."

ലക്ഷ്മി അവന്റെ നേരെ നോക്കി ആകുലയോടെ ചോദിച്ചു..

അവനൊന്നും മിണ്ടിയില്ല..

കണ്ണടച്ച് സോഫയിൽ ചാരി അതേ കിടപ്പ് കിടന്നു..

അഞ്‌ജലിക്ക് നന്നായി സങ്കടം വരുന്നുണ്ട്.. അവന്റെയാ ഭാവം കാണുമ്പോൾ.

എന്റെ പെണ്ണെന്ന് പറഞ്ഞു കൊണ്ടവൻ ചേർത്ത് പിടിച്ചതോർക്കേ അവൾക് കരച്ചിൽ അമർത്താൻ ആയില്ല..

ഈ വേദനയ്‌ക്ക് കാരണം പോലും താൻ ആണ്..

ലക്ഷ്മി അഞ്ജലിയുടെ കരച്ചിൽ കണ്ടപ്പോൾ എഴുന്നേറ്റു വന്നു കൊണ്ടവളെ ചേർത്ത് പിടിക്കുമ്പോൾ... അഞ്ജലി അവരെ കെട്ടിപിടിച്ചു കൊണ്ടു ഉറക്കെ കരഞ്ഞു പോയിരുന്നു..

വാതിലിൽ...നിന്ന് കൊണ്ടു ശിവയും നോക്കി നിൽക്കുന്നുണ്ട്..എന്ത് പറയണം എന്ന ഭാവത്തിൽ.

വാർത്ത എല്ലാം എല്ലാവരും അറിഞ്ഞു കഴിഞ്ഞു.. ഫോണിലേക്ക് തുടരെ വരുന്ന ഫോൺ കോളുകൾ എല്ലാം രുദ്രൻ ദേഷ്യത്തോടെ അവഗണിച്ചു..

"ഞാൻ.. ഞാൻ തിരിച്ചു പോയിക്കൊള്ളാം രുദ്രേട്ടാ.. എനിക്ക് വേണ്ടി ഇങ്ങനെ ടെൻഷൻ ആവല്ലേ.. പ്ലീസ്... സഹിക്കാൻ വയ്യെനിക്ക്... "

ലക്ഷ്മിയും നിന്നും അകന്ന് മാറി പുറം കൈ കൊണ്ടു കണ്ണ് തുടച്ചിട്ട് അഞ്ജലി രുദ്രന്റെ മുന്നിൽ വന്നു നിന്നിട്ട് പറഞ്ഞു..

അവൻ അപ്പോഴും കണ്ണ് തുറക്കുകയോ.. അവളെ ഒന്ന് നോക്കുകയോ ചെയ്തില്ല..

"ഏതെങ്കിലും ഒരു ഹോസ്റ്റലിൽ...

അഞ്ജലി പറഞ്ഞു മുഴുവൻ ആക്കും മുന്നേ... രുദ്രൻ കണ്ണ് തുറന്നു കൊണ്ടവളെ ദേഷ്യത്തോടെ നോക്കി..

"അത് തന്നെ അല്ലായിരുന്നോ ടി അന്ന് ഇവിടെ നിന്നും കരഞ്ഞും വിളിച്ചും നീ തിരിച്ചിറങ്ങി പോയപ്പോൾ നിന്നോട് ഞാനും പറഞ്ഞത്... അതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരാം എന്നും പറഞ്ഞതല്ലേ.. അന്ന് നിനക്ക് ഒടുക്കത്തെ പേടി അല്ലായിരുന്നോ.. ഇപ്പൊ എന്തേ.. അതില്ലേ.. നിന്റെ പേടി ആവി ആയി പോയോ... അവളുടെ ഒരു.....

അവൻ ചാടി എഴുന്നേറ്റു കൊണ്ടു ചോദിക്കുമ്പോൾ അഞ്ജലി ഞെട്ടി പോയിരുന്നു..

പേടിച്ചു കൊണ്ടവൾ ചുവരിൽ ചാരി...

ലക്ഷ്മിക്ക് അവനെയാണോ അവളെയാണോ ആശ്വസിപ്പിക്കേണ്ടത് എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു..

"അന്ന്... അന്ന് പേടി കൊണ്ടു തന്നെ ആണ് രുദ്രേട്ടാ ഞാൻ അങ്ങനെ പറഞ്ഞത്.. ഇന്നിപ്പോ എല്ലാം എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്.. ഇനി... അവര് അപ്പനും ചേട്ടനും.. എന്നെ ഒന്നും ചെയ്യില്ല "

അഞ്ജലി വിക്കിയും മുറിഞ്ഞും അത് പറയുമ്പോൾ രുദ്രൻ കണ്ണുകൾ ഇറുക്കി അടച്ചിട്ടു നെറ്റി തടവി..

"അവള് പറയുന്നതിലും കാര്യം ഇല്ലെടാ മോനെ "

ലക്ഷ്മി കൂടി പറയുമ്പോൾ രുദ്രൻ അവരുടെ നേരെ ഒന്ന് കനത്തിൽ നോക്കി..

"നിങ്ങളൊക്കെ ഇത്രേം പൊട്ടന്മാർ ആണോ.. അമ്മേ...അവരുടെ ഒരു ഐഡിയ "

അവൻ പല്ല് കടിച്ചു..

'എന്റെ അമ്മേ... ഇനിയാണ് ഇവളെ കൂടുതൽ സേഫ് ആയിട്ട് കൊണ്ടു നടക്കേണ്ടത്.. ഇവളെന്റെ പെണ്ണാണ് എന്ന് പറഞ്ഞിട്ടാണ് ഞാൻ സ്റ്റേഷനിൽ നിന്നും ഊരി പോന്നത്... അതും മിഡിയ ഫുള്ള് നോക്കി നിൽക്കെ.. IG യുടെ മുന്നിൽ വെച്ച് കൊണ്ട്... "

രുദ്രൻ പറയുബോൾ ലക്ഷ്മി അവനെ നോക്കി തലയാട്ടി..

"ഇപ്പൊ അഞ്ജലി... ലോകത്തിനു മുന്നിൽ രുദ്രന്റെ പെണ്ണാണ്.. അവൾക്കിനി എന്ത് സംഭവിച്ചാലും ഉത്തരം പറയേണ്ടത് ഈ ഞാൻ ആണ്... "

അഞ്ജലിയെ നോക്കി കൊണ്ട് രുദ്രൻ നെഞ്ചിൽ തട്ടി അത് പറയുബോൾ ഒരേ സമയം... അഞ്‌ജലിക്ക് മനസ്സിൽ സന്തോഷവും സങ്കടവും തോന്നി..

രുദ്രന്റെ പെണ്ണ്...ഏറെ കൊതിയോടെ കാത്തിരിക്കുന്ന സ്ഥാനം..

"അങ്ങനെ ഉള്ളപ്പോൾ ഇവളെ ഇനി ഞാൻ എവിടെ കൊണ്ട് വിട്ടാലും ഇവളുടെ അപ്പനും ചേട്ടനും തേടി പിടിക്കും.. ഇനി ഇവളെ ഇല്ലാതെയാക്കിയിട്ട് ആണേലും എന്നെ ഒതുക്കാൻ അവർ ശ്രമിക്കും എന്നുറപ്പല്ലേ... അപ്പഴാ അവളുടെ ഒരു ഹോസ്റ്റലിൽ പോക്ക് "

രുദ്രൻ അഞ്ജലിയെ നോക്കി പല്ല് കടിച്ചു..

അവൾ വേഗം മുഖം കുനിച്ചു..

"അപ്പൊ... അപ്പൊ ഇനി എന്താ ചെയ്യാ "

അഞ്ജലി പേടിയോടെ രുദ്രനെ നോക്കി..

"
കുന്തം... ഇനിയെന്താ ചെയ്യാ എന്ന് എനിക്കറിയില്ല.. നീ തന്നെ കണ്ടു പിടിച്ചോ... അവളുടെ ഒരു ദിവ്യ പ്രേമം... ഞാൻ പറഞ്ഞത് കേൾക്കാതെ ഓടി കേറി വന്നതല്ലേ.. അനുഭവിച്ചോ "

രുദ്രൻ അവൾക്ക് നേരെ നോക്കി കൊണ്ട് ചെന്നപ്പോൾ അവൾ വേഗം ലക്ഷ്മിക്ക് പിറകിലേക്ക് മാറി..

"നീ ഇങ്ങനെ ചാടി കടിച്ചത് കൊണ്ടായോ രുദ്ര... വരാനുള്ളത് വന്നു.. ഇനി എന്താ വേണ്ടത്.. അതിനെ കുറിച്ച് ആലോചിച്ചു ഒരു തീരുമാനം എടുക്കാൻ നോക്ക് നീ "

ലക്ഷ്മി അവനോട് പറഞ്ഞു..

"അമ്മയും ഇവളും കൂടി അല്ലേ ഇത് ഇത്രേം എത്തിച്ചത്.. അപ്പൊ തീരുമാനം എടുക്കാൻ.. ദേ ഇവൾക്കൊപ്പം അമ്മയും കൂടിക്കോ.. അല്ല പിന്നെ "

അവന്റെ ദേഷ്യം കുറയുന്നില്ല..

"ഞാൻ... ഒരിക്കലും ഇങ്ങോട്ട് വരാൻ കരുതിയിട്ടില്ല രുദ്രേട്ടാ.. സത്യം.. പക്ഷെ... പക്ഷെ അപ്പനെയും ചേട്ടനെയും എവിടേക്കോ മാറ്റിയിട്ട് ജസ്റ്റിൻ എന്നെ...."

അഞ്ജലി വിങ്ങലോടെ അത് പറയുമ്പോൾ രുദ്രൻ ഞെട്ടി കൊണ്ട് അവളെ നോക്കി..

നിറഞ്ഞ കണ്ണോടെ അഞ്ജലി മുഖം കുനിച്ചു..

ലക്ഷ്മി അവളുടെ തോളിൽ പിടിച്ചു ചേർത്ത് വെച്ചു..

"എന്നിട്ടെന്താ നീ എന്നോടത് ആദ്യം പറയാഞ്ഞേ "

കടുപ്പത്തിൽ ചോദിച്ചു കൊണ്ട് രുദ്രൻ അവളുടെ അരികിൽ എത്തി..

അല്ലേൽ തന്നെ നൂറു പ്രശ്നങ്ങൾ ഉള്ള നിന്റെ മനസ്സിലേക്ക് ഇത് കൂടി ഇട്ട് തരാൻ എനിക്ക്... എനിക്ക് വയ്യായിരുന്നു രുദ്രേട്ടാ..
പറഞ്ഞില്ല...ആരോടും പറഞ്ഞില്ല..ആരോട് പറയാനാ ഞാൻ... അവിടെ നിന്നിറങ്ങി പോരുമ്പോൾ എന്റെ മനസ്സിൽ വിശ്വസിച്ചു കയറി വരാൻ നിന്റെ മുഖം മാത്രം ആണ് ഉണ്ടായിരുന്നത്.. വീട്ടിൽ ആരോട് പറഞ്ഞാലും അവരത് വിശ്വസിച്ചു തരില്ലല്ലോ.."

അഞ്ജലി അവനെ നോക്കി പറഞ്ഞു..

രുദ്രന്റെ മുഖത്തേക്ക് ദേഷ്യം വീണ്ടും വീണ്ടും ഇരച്ചു കയറുന്നുണ്ട്..

അവളെ കൂടി ജസ്റ്റിൻ ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് കേൾക്കുമ്പോൾ ഒന്നാകെ പുകഞ്ഞു പോകുന്നു..

അകവും പുറവും എല്ലാം..

എന്നിട്ട് അവനെ അവിടെ വെറുതെ വിട്ടാണോ നീ ഓടി പോന്നത്...രുദ്രൻ ചോദിക്കുമ്പോൾ അഞ്ജലി തല കുനിച്ചു...

അപ്പൊ എങ്ങനെ എങ്കിലും രക്ഷപെട്ടു പോരണം എന്നേ ഉണ്ടായിരുന്നുള്ളു "

അഞ്ജലി പതിയെ പറയുമ്പോൾ രുദ്രൻ ഒന്ന് നെടു വീർപ്പിട്ട് കൊണ്ടവളെ നോക്കി..

ടെൻഷൻ ആവണ്ട... ഞാൻ ഒന്നാലോചിച്ചു നോക്കട്ടെ... എന്താ വേണ്ടത് എന്ന്...ഞാൻ നോക്കിക്കൊള്ളാം.. ഇപ്പൊ പോയെന്നു റസ്റ്റ്‌ എടുക്ക്.. ശിവാ.. ഇവളെ കൊണ്ട് പോ.. ഒറ്റയ്ക്ക് വിടണ്ട.. നിന്റെ കൂടെ കൂട്ടിക്കോ "

അത് പറഞ്ഞു കൊണ്ടവൻ വേഗം അകത്തേക്കു കയറി പോയി...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വെറുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.. സ്റ്റീഫൻ.
ജെറിൻ ദേഷ്യം കൊണ്ട് ചുവന്നു പോയ മുഖത്തോടെ... സോഫയിൽ കണ്ണടച്ച് ഇരിക്കുന്നു..
അഞ്ജലി വിളിച്ചു പറഞ്ഞ വാക്കുകളും... രുദ്രൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പോയതും എല്ലാം കൂടി ഓർക്കുമ്പോൾ.... കണ്മുന്നിൽ കാണുന്നതെല്ലാം കത്തിച്ചു കളയാൻ ആണ് തോന്നുന്നത്...

രണ്ടാൾക്കും..

ജസ്റ്റിൻ എവിടെ പോയെടാ.. വിളിച്ചിട്ടും കിട്ടുന്നില്ല "

സ്റ്റീഫൻ നടത്തം നിർത്തി ചോദിക്കുമ്പോൾ ജെറിൻ കണ്ണ് തുറന്നു..

എനിക്കറിയില്ല "

പതിവിലേറെ മുറുക്കമുള്ള മറുപടി..

"അതെന്ന നിനക്ക് അറിയാതെ.. നിന്റെ കൂടെ അല്ല്യോ അവൻ ഏത് നേരത്തും "

സ്റ്റീഫൻ ഒന്നൂടെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു..

"എങ്കിൽ ഞാൻ അവനെ പിടിച്ചങ്ങു വിഴുങ്ങി.. അല്ല പിന്നെ.."

ജെറിൻ അയാൾക്ക് നേരെ ചാടി..

"അതിന് നീ എന്നാത്തിനാ ഈ തുള്ളുന്നെ... കാര്യം പറഞ്ഞ പോരെ "

കൊറുവിച്ചു കൊണ്ട് സ്റ്റീഫൻ നടത്തം തുടർന്നു.

"ഓ പറഞ്ഞ മനസ്സിലാവുന്ന ഒരാള്... പറഞ്ഞത് മുന്നേ കെട്ടിരുന്നേ ഇന്നിപ്പോൾ ഇങ്ങനെ ഇരിക്കേണ്ടി വരില്ലായിരുന്നു..."

അവൻ ദേഷ്യത്തോടെ തന്നെ പറഞ്ഞിട്ട് വീണ്ടും കണ്ണടച്ചു ഇരുന്നു..

ആകെ കൂടി പിടി വിട്ട് പോകുന്ന അവസ്ഥയിലാണ്..

വീണ്ടും വീണ്ടും തോൽവിയുടെ കൈപ്പുനീര് തൊണ്ടയിൽ ചുവക്കുന്നു..

അവൻ ഒറ്റ ഒരുത്തൻ കാരണം... എന്നും നഷ്ടങ്ങൾ മാത്രം.. വർഗീസിന്റെ ബിസിനസ് ഷെയർ കൈ എത്തും അകലെ നിന്നാണ് നഷ്ടപെട്ടു പോയത്..

ഇനിയിപ്പോ അത് സ്വപ്നം പോലും കാണണ്ട..

അഞ്ജലിയുടെ ഇറങ്ങി പോക്ക് എല്ലാവരും അറിഞ്ഞു കഴിഞ്ഞു..

ഫോൺ പോലും ഓൻ ചെയ്യാൻ ആവുന്നില്ല.. ഓരോന്നു ചോദിച്ചു വിളിക്കുന്നവർക്ക് കൊടുക്കാൻ കയ്യിൽ ഒരു ഉത്തരം ഇല്ല..

ജെറിൻ ഇരുന്നു പുകഞ്ഞു..

എന്നാലും ജസ്റ്റിൻ ഇത് എവിടെ പോയോ ആവോ..

ഇത്രേം വലിയൊരു ഇഷ്യു ഉണ്ടായിട്ടും വരാതെ.. ഒന്ന് വിളിച്ചു പോലും നോക്കാതെ... അവനെന്തു പറ്റി എന്നാവോ..

ജെറിൻ ഓർത്തു..

റീത്തയും അപ്പോൾ അത് തന്നെ ആയിരുന്നു ഓർത്തത്..

മകളോട് ഒരമ്മയ്ക്ക് ചെയ്തു കൊടുക്കേണ്ട നീതി നടപ്പിലാക്കിയ സന്തോഷം..

അറ്റ് തൂങ്ങിയ ജസ്റ്റിന്റെ കൈ വിരലുകൾ അവനെ തന്നെ പൊതിഞ്ഞു കെട്ടി ഏല്പിച്ചു കൊടുത്തു.... ഇനി നീ ഇങ്ങോട്ട് കയറിയാൽ.. നിന്റെ ജീവനാണ് ഇത് പോലെ ഞാൻ അറുത്തു മാറ്റുക എന്നും പറഞ്ഞു കൊണ്ടവനെ പറഞ്ഞു വിടുമ്പോൾ.... മനസ്സിൽ ഒട്ടും പേടി തോന്നിയില്ല.. പകരം... ആശ്വാസം ആയിരുന്നു..

ഇത്രയെങ്കിലും അവൾക്ക് വേണ്ടി ചെയ്യാൻ ആയല്ലോ എന്നത്..

മുകളിൽ അവളുള്ളത് അറിയാം.. ഒരു അവസരം കിട്ടിയാൽ... അവളെ രക്ഷപെടുത്തി എടുക്കാം എന്നും കരുതി കാത്തിരുന്ന താൻ.. വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടാണ് പോയി നോക്കിയത്...

കാറ്റ് പോലെപുറത്തേക്ക് കുതിക്കുന്ന അഞ്ജലിയെ കണ്ടപ്പോൾ ആദ്യം ഒന്നും മനസ്സിലായില്ല..

പക്ഷെ അവളെ തടഞ്ഞു നിർത്തി ഒന്നും ചോദിക്കാനും തോന്നിയില്ല...
ജസ്റ്റിനെ അവിടെ നിർത്തി... സ്റ്റീഫനും ജെറിനും പോകുന്നത് കണ്ടിരുന്നു.. എല്ലാം കൂട്ടി വെച്ച് ആലോചിച്ചു നോക്കിയപ്പോൾ...
പറയാതെ തന്നെ കാര്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞു..

വാതിൽ വലിച്ചു തുറന്നു ചെന്ന തനിക്കു നേരെ ജസ്റ്റിൻ ചീറി വന്നെങ്കിലും.. ഒട്ടും താമസം ഇല്ലാതെ.. പേടി ഇല്ലാതെ... തന്റെ മകളെ പിടിച്ച ആ കൈകൾക്ക് നേരെ കത്തി വീശി..

അറ്റ് വീണ വിരലുകൾക്കൊപ്പം അവന്റെ ധൈര്യം കൂടി വിറച്ചു പോയിരുന്നു..

തന്നിൽ നിന്നും അങ്ങനൊരു നീക്കം അവനൊരിക്കലും പ്രതീക്ഷിച്ചു കാണില്ല എന്നുറപ്പായിരുന്നു..

അപ്പോഴത്തെ അവന്റെ ഭാവം..

സ്റ്റീഫനും ജെറിനും ഒച്ചഎടുക്കുമ്പോൾ പതുങ്ങി നിൽക്കുന്ന റീത്തയെ മാത്രമേ അവൻ കണ്ടിട്ടുള്ളു..

റീത്ത എന്നാ അമ്മയുടെ കരുത്തും ഉശിരും അവനെന്നല്ല... ആരും അറിഞ്ഞില്ലല്ലോ..

"തിരിച്ചു കയറി വരാൻ വിളിക്കുന്നവർക്ക് നീ ഇറങ്ങി പോവാനുള്ള കാരണം കൂടി പറഞ്ഞു കൊടുക്കേണ്ടി വരും.. നീയും ഞാനും അറിഞ്ഞതിനേക്കാൾ എത്രയോ വൃത്തികെട്ട മുഖം ഉള്ളവരാണ്.. ഇവിടെ ഉള്ളവർ..അവരെ നീ ചതിക്കാൻ ശ്രമിച്ചു എന്നറിയുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളെ നേരിടാൻ ചങ്കുറപ്പ് നേടുന്ന അന്ന് നീ ഇനി ഈ വീടിന്റെ പടികൾ ചവിട്ടിയാൽ മതി "

വേദന സഹിക്കാതെ പുറത്തേക്ക് ധൃതിയിൽ...ഇറങ്ങി ഓടാൻ ശ്രമിച്ച ജസ്റ്റിന് നേരെ നിന്നിട്ട് അത് പറഞ്ഞത് ഓർക്കേ റീത്ത ഒന്നൂടെ മനോഹരമായി ചിരിച്ചു...

 അതേ ചിരിയോടെ തന്നെ തിരിഞ്ഞ് നടക്കുമ്പോൾ... വല്ലാത്തൊരു ആശ്വാസം ഉണ്ടായിരുന്നു അവരുടെ ഉള്ളിൽ..

ആലോചിച്ചു ഉറപ്പിച്ച പല തീരുമാനങ്ങളും ഇനി നടപ്പാക്കാൻ ഉണ്ട്...

അതിനിടയിൽ വലിയൊരു ഇരമ്പലോടെ മുറ്റത്തു വന്നു നിന്നൊരു വണ്ടിയുടെ ശബ്ദം..

ജെറിന്റെയും സ്റ്റീഫന്റെയും നോട്ടങ്ങൾ തമ്മിൽ ഇടയുന്നതും... നെറ്റിയിൽ വരകൾ... ചോദ്യങ്ങളായി തെളിയുന്നതും റീത്ത... നോക്കി നിന്നു..

കടുത്ത മുഖത്തോടെ ഹാളിലേക്ക് കയറി വരുന്ന പീറ്ററിനെ കാണെ... രണ്ടാളുടെയും മുഖത് ഞെട്ടൽ പടർന്നു എങ്കിലും.... അവരത് മറച്ചു പിടിച്ചു...

ആഹാ... താൻ ആയിരുന്നോ.. കയറി വാടോ.. എന്താ നിന്ന് കളഞ്ഞത്..

ഉള്ളിലെ പേടിയോടെ... സ്റ്റീഫൻ അത് പറയുമ്പോൾ.. ജെറിൻ ബഹുമാനം കാണിക്കാൻ എന്നോണം ചാടി എഴുന്നേറ്റു..

ഇരിക്ക്.... സോഫയിലേക്ക് ചൂണ്ടി കൊണ്ട്... സ്റ്റീഫൻ ഇല്ലാത്ത ചിരിയോടെ പറഞ്ഞു..

"എന്തൊക്കെയാടോ കേൾക്കുന്നത്..."

ഗൗരവം പൂണ്ട പീറ്ററിന്റെ ചോദ്യം കൊണ്ട് തന്നെ അയാളെല്ലാം അറിഞ്ഞു കഴിഞ്ഞു എന്നവർക്ക് മനസ്സിലായി..

ജെറിൻ സ്റ്റീഫനെ ഒന്ന് നോക്കി.. അയാൾക്കും നല്ല ടെൻഷൻ ഉണ്ട്...

കാരണം.... ഈ വകയിലും കിട്ടാനുള്ള ലാഭങ്ങൾ തന്നെയാണ് ഈ ബന്ധം വളർത്തി വലുതാക്കിയത്..

ഇനി അതും... നഷ്ടങ്ങളുടെ കണക്കിൽ പെടുത്തേണ്ടി വരുമോ എന്നതാണ്.. ആ പേടിയുടെ പ്രധാന കാരണം..

"അത്... അവൾക് തോന്നിയൊരു ബുദ്ധി മോശം... നശിച്ചവൾ.."

അഞ്ജലിയോടുള്ള ദേഷ്യം കൊണ്ട് കനൽ പോലെ പൊള്ളുന്നുണ്ട് സ്റ്റീഫന്റെ വാക്കുകൾ..

പീറ്ററിന്റെ കണ്ണുകൾ ജെറിന് നേരെ നീങ്ങി..

അവനും അയാളെ ഒന്ന് നോക്കി..

"അവളെ ഞാൻ അവളുടെ വഴിക്ക് വിട്ടേക്കുവാ പീറ്ററേ.. ഇനി എനിക്കൊരു മകൾ ഇല്ല.. ഉള്ളതൊരു മോനും മരുമോളും മാത്രം ആണ്.. എനിക്കുള്ളത് മുഴുവനും ഇനി അവർക്കുള്ളതാ.. കുടുംബത്തിൽ കയറ്റില്ല...ഞാൻ അവളെ "

പീറ്ററിനെ പ്രലോഭിപ്പിക്കാം എന്നൊരു വ്യക്തമായ ഉദ്ദേശത്തിൽ തന്നെയാണ് സ്റ്റീഫൻ അത് പറഞ്ഞത്...

എന്നിട്ടും തെളിയാത്ത അയാളുടെ മുഖത്തേക്ക് രണ്ടാളും ആശങ്കയോടെയാണ് നോക്കുന്നത്...

"താൻ ഇങ്ങനെ ഒരുമാതിരി കുറ്റവാളികളെ നോക്കുന്ന പോലെ.. നോക്കാതെടോ.. തന്റെ മോളുമായി കെട്ടുറപ്പിച്ചത്.. എന്റെ മകനെ അല്ല്യോ ടോ.. അവന്റെ കാര്യത്തിൽ കേടുപാടുകൾ ഒന്നും തന്നെ ഇല്ലല്ലോ.. അത് നോക്കിയ പോരെ നമ്മൾക്ക് "

വീണ്ടും ആവേശത്തിൽ സ്റ്റീഫൻ അത് പറയുമ്പോൾ പീറ്റർ പുച്ഛത്തോടെ ഒന്ന് ചിരിച്ചു...

നീ ഒന്നിങ്ങു വന്നേ...

എഴുന്നേറ്റു കൊണ്ട് ജെറിനെ വിളിച്ചു പുറത്തേക്ക് നടക്കുന്ന.. അയാളുടെ ശബ്ദത്തിനു വല്ലാത്ത കട്ടിയുണ്ട്..

ആക്ഞ്ഞയുണ്ട്...

ജെറിൻ ചെല്ലുമ്പോൾ അവന് നേരെ നീട്ടിയ അയാളുടെ ഫോണിൽ... മിന്നി മറിയുന്ന വിഡിയോയിൽ... ഒരു പെണ്ണിനോപ്പം കുത്തി മറിയുന്ന ആൾക്ക് തന്റെ മുഖമാണ് എന്നാ തിരിച്ചറിവിൽ ജെറിൻ വെട്ടി വിറച്ചു പോയി..

നുണ എന്ന് പറഞ്ഞു വാദിക്കാൻ പോലും അവന്റെ നാവ് ഉയരാത്ത വിധം... തണുത്തുറങ്ങു പോയി..

"നിനക്ക് ഇത് നിഷേധിക്കാൻ ഒരുപാട് കാരണം കാണും... പക്ഷെ എന്നോടത് വേണ്ട ജെറിനെ... ഈ വീഡിയോ കണ്ട ഉടനെ അതും കൊണ്ട് ഓടി നിനക്ക് മുന്നിൽ വന്നു നിൽക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ എന്ന് നിനക്ക് അറിയാവോ എന്നെനിക്കറിയില്ല... ഇത് പോലുള്ള പത്തോ അതിൽ കൂടുതലോ വീഡിയോകൾക്ക് പിറകിലെ ആളുകളെയും... സ്ഥലങ്ങളെയും... നിന്നെയും കുറിച്ച് എല്ലാം.... എല്ലാം വ്യക്തമായി അന്വേഷിച്ച ശേഷമാണ് ഈ ഞാൻ നിന്റെ മുന്നിൽ നിൽക്കുന്നത്.."

കളിയാക്കി കൊണ്ട് അയാളത് പറയുബോൾ... ജെറിൻ മുഖം ഉയർത്തി അയാളെ നോക്കിയില്ല... പകരം മറ്റെങ്ങോ നോക്കി ദേഷ്യം കടിച്ചു പിടിച്ചു..

അത് ഞാൻ അല്ലെന്ന് പറയാൻ യാതൊരു പഴുതും അപ്പോൾ അവന്റെ മുന്നിൽ ഇല്ലായിരുന്നു...

"നീ എങ്ങനെ വേണമെങ്കിലും നടന്നോ... അതെന്റെ വിഷയം അല്ല.. പക്ഷെ.. ഇനി നീ എന്റെ മകളുടെ നിഴൽ വെട്ടത്തിൽ പോലും വരരുത് എന്ന് പറയാൻ വന്നതാണ് ഞാൻ.. എന്റെ മകളുടെ ആവിശ്യപ്രകാരം.. ഈ കാര്യത്തിൽ ഞാൻ വെറുമൊരു ഡിപ്പിക്കൽ അച്ഛൻ തന്നെ ആണെന്ന് നിന്നെ ഓർമിപ്പിക്കാൻ കൂടിയാണ്.."

പീറ്റർ പറയുമ്പോൾ... ജെറിൻ അകത്തേക്ക് ഒന്ന് നോക്കി..

ടെൻഷനോടെ ഇടയ്ക്കിടെ ഇങ്ങോട്ട് നോക്കി നടക്കുന്ന സ്റ്റീഫനെ അവൻ കാണുന്നുണ്ട്..

'അകത്തുള്ളവരോട് ഇത് നീ വേണം പറയാൻ... എന്റെ ചെറിയൊരു പ്രതികാരം കൂടിയാണ് എന്ന് കൂടിയാണ് എന്ന് കൂട്ടിക്കോ.. സ്വന്തം അപ്പനോടും അമ്മയോടും നീ ഇത് പറയണം "

പീറ്റർ അത് പറയുമ്പോൾ.. ജെറിൻ പല്ല് കടിച്ചു...

"എനിക്ക് നിന്നോട് യാതൊരു ദേഷ്യമോ പരാതിയോ ഇല്ല... ഇനി എനിക്ക് മുന്നിലോ എന്റെ മകൾക്ക് മുന്നിലോ... ഇതും പറഞ്ഞിട്ട് വരരുത് എന്ന് പറയാൻ വന്നതാണ്... പോട്ടെ..."

ജെറിനെ നോക്കി പറഞ്ഞിട്ട് അയാൾ പോകാനിറങ്ങി...

"എവിടുന്ന് കിട്ടി... ഈ വീഡിയോ "

മുരളും പോലെ ജെറിൻ പിറകിൽ നിന്നും ചോദിക്കുമ്പോൾ...പീറ്റർ ഒന്ന് തിരിഞ്ഞു നോക്കി..

"അത് ഇനി നീ അറിഞ്ഞിട്ടെന്ത... ഇല്ലാത്തത് ഒന്നും അല്ലല്ലോ.. തത്കാലം അത് നീ അറിയണ്ട "

കടുപ്പത്തിൽ അത് പറഞ്ഞിട്ട് അയാൾ തിരിച്ചിറങ്ങി പോകുമ്പോൾ... ജെറിന്റെ മുഖം ഒന്നൂടെ വലിഞ്ഞു മുറുകി...

അവന്റെ മനസ്സിൽ... പകയുടെ കനൽകാറ്റ് വീണ്ടും വീണ്ടും വീശി തുടങ്ങി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story