രൗദ്രം ❤️: ഭാഗം 33

raudram

രചന: ജിഫ്‌ന നിസാർ


നീ എന്തെങ്കിലും ഒന്ന് പറയെടാ രുദ്ര.. ഇങ്ങനെ ഇരുന്നത് കൊണ്ടായോ "

ശ്രീ അത് പറഞ്ഞിട്ടും ഒട്ടും ഇഷ്ടമില്ലാത്തൊരു കാര്യം നിർബന്ധിച്ചു ചെയ്യിക്കുന്നൊരു...ഭാവം അവന്റെ മുഖത്തുണ്ട്.

"എടാ.. നീ ഇത്ര ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുല്ല.."

റെജി അവനെ ഒന്ന് സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു..

കൈ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു ഇരിക്കുന്ന അവനെ കാണുമ്പോൾ അവർക്കെല്ലാം... ഉണ്ട്.

പക്ഷെ അതിനേക്കാൾ...വലിയൊരു പ്രതിസന്ധിയാണ് ഇപ്പോൾ മുന്നിൽ ഉള്ളത്..

"വരുന്നിടത്തു വെച്ച് കാണാ ഡാ.. നീ ജീവനെ വിളിച്ചൊന്നു പറ.. നാളെ നിശ്ചയം ആക്കുന്നത് കൊണ്ട് അവന് ബുദ്ധിമുട്ട് വല്ലതും ഉണ്ടോ എന്ന്.. എങ്കിൽ..രണ്ടും കൂടി നമ്മുക്ക് ഒന്നിച്ചങ് നടത്താം "

ഗായത്രി ഒരു തീർപ്പ് കൽപ്പിക്കും പോലെ പറഞ്ഞിട്ടും രുദ്രന്റെ മുഖം അൽപ്പം പോലും അയഞ്ഞിട്ടില്ല..

അച്ഛന്റെ കൊലയാളിയുടെ മകൾക്ക്... അതിനി എന്തിന്റെ പേരിൽ ആയിരുന്നാലും ശെരി..സ്വന്തം ജീവിതത്തിൽ ഒരിടം കൊടുക്കുക എന്നാ കാര്യം അവന്നപ്പോഴും അംഗീകരിക്കാൻ വല്ലാത്ത പ്രയാസം ഉണ്ടായിരുന്നു..

ഏതൊരു ശത്രു ആണെങ്കിലും സഹായം ചോദിച്ചു വരുന്നവരെ മടക്കി വിടരുത് എന്നച്ചന്റെ വാക്കുകൾ കൂട്ട് പിടിച്ചിട്ട് അവൾക്ക് ഈ വീട്ടിൽ ഒരിടം കൊടുത്തു..

മറ്റെല്ലാതും മനഃപൂർവം വിട്ടു മറന്നു കളഞ്ഞു കൊണ്ട് തന്നെ..

പക്ഷെ ഇത്..

ഇനി ഇതല്ലാതെ.. സ്റ്റീഫന്റെ കെണിയിൽ നിന്നും ഒരു മോചനം ഇല്ലെന്ന് വ്യക്തമായി അറിയാം..

എന്നിട്ടും..

"നീ വെറുതെ ഓരോന്നു ആലോചിച്ചു ടെൻഷൻ കൂട്ടാതെടാ... വേറൊരു വഴിയും ഇല്ലല്ലോ... നിനക്കറിയില്ലേ എല്ലാം.. അതൊന്നും ആരും പറഞ്ഞു തരേണ്ടതില്ലല്ലോ.. കുറച്ചു നാള് കൂടെ കഴിയാൻ വന്നൊരു ഫ്രണ്ട്... കുറച്ചു ദിവസം കഴിഞ്ഞു പുതിയ വിഷമം കിട്ടുമ്പോൾ എല്ലാവരും എല്ലാം മറക്കും... അന്ന് അഞ്ജലി വന്നത് പോലെ തിരിച്ചിറങ്ങി പൊയ്ക്കോളും... അത് വരെയും മാത്രം ഉള്ളൊരു കുഞ്ഞു അഡ്ജസ്റ്റ്മെന്റ്.. അങ്ങനെ കണ്ട മതി ഇപ്പൊ നീ.. കൂടുതൽ ചികയാൻ നിന്നാൽ.. കൂടുതൽ പ്രശ്നം പിറകെ വരും..."

സലീം രുദ്രന്റെ തോളിൽ തട്ടി കൊണ്ട് പറയുമ്പോൾ.. കൈ കൊണ്ട് തന്നെ മുഖം ഒന്നമർത്തി തുടച്ചു കൊണ്ടവൻ എഴുന്നേറ്റു..

ഞാൻ ജീവനെ ഒന്ന് വിളിച്ചു നോക്കട്ടെ "

രുദ്രൻ അകത്തേക്ക് നടന്നു..

പോകും വഴി... ശിവയുടെ മുറിയിൽ... അവനെ ആകാംക്ഷയോടെ നോക്കുന്ന രണ്ടു കണ്ണുകൾ കണ്ടിട്ടും അവൻ ഒന്നും പറയാതെ സ്വന്തം മുറിയിലേക്ക് നടന്നു..

താൻ അവൾ കാരണം വേദനിക്കുന്നുണ്ടോ എന്നതാ ആ നിറഞ്ഞ കണ്ണിലെ ചോദ്യം എന്നവന് അറിയാം..

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ജീവൻ ഒന്നും പറഞ്ഞില്ല "

രുദ്രൻ ചോദിച്ചു...

"അതിപ്പോ നാളെ എന്ന് പറയുമ്പോൾ... എന്തേലും പ്രശ്നം ഉണ്ടോ..."

ജീവന്റെ സ്വരത്തിൽ ടെൻഷൻ ഉണ്ടായിരുന്നു എന്ന് രുദ്രന് മനസ്സിലായി..

"പ്രശ്നം... ചെറിയൊരു പ്രശ്നം ഉണ്ട്.. പക്ഷെ.. അത് "

രുദ്രന് അതെങ്ങനെ അവനോട് പറഞ്ഞു മനസ്സിലാക്കും എന്നൊരു ആശങ്കയുണ്ട്..

"ഞാൻ അമ്മയോടൊന്ന് പറയട്ടെ.. എന്നിട്ട് വിളിക്കാം കേട്ടോ..."

ആ അവസ്ഥയിൽ അവനോട് കൂടുതൽ ഒന്നും ചോദിക്കാൻ വയ്യെന്നത് പോലെ.. ജീവൻ പറയുമ്പോൾ... രുദ്രൻ.. ഒക്കെ എന്ന് പറഞ്ഞിട്ട് ഫോൺ ഓഫ് ചെയ്തു...

ഫോണിൽ വീണ്ടും ജീവൻ വിളിക്കും എന്നറിയാവുന്നത് കൊണ്ടവൻ... അതുമായി.. വീണ്ടും പുറത്തേക്ക് നടന്നു..

അവരെല്ലാം വീണ്ടും ചർച്ചകൾ തന്നെയാണ്..

അവനൊന്നും മിണ്ടാതെ അവരുടെ അരുകിൽ വന്നിരുന്നു..

മനസ്സാകെ കലങ്ങി മറിഞ്ഞു..

ജസ്റ്റിനെ പേടിച്ചോടി വന്നതാണ് എന്ന് പറയുന്നവളോട് പിന്നെ ഒന്നും പറയാനും തോന്നിയില്ല..
ചക്രവ്യൂഹത്തിൽ പെട്ടത് പോലെ..

ചിന്തകൾ മുറിഞ്ഞത്... ഗേറ്റ് കടന്ന് ഒരു കാർ കടന്ന് വന്നപ്പോൾ ആയിരുന്നു..

ജീവനാണ്..
ടെൻഷനോടെ ധൃതിയിൽ വന്നവന് നേരെ ചിരിച്ചു കൊണ്ട്.. രുദ്രൻ എഴുന്നേറ്റു ചെന്ന്..

എന്താ... എന്താ പ്രശ്നം "

അവൻ ചോദിച്ചു...

"അതിന് മാത്രം ഒന്നും ഇല്ലെടോ.. താൻ വാ "

രുദ്രൻ ചിരിയോടെ അവനെ സ്വീകരിച്ചു..

"നാളെ എനിക്ക് ഒക്കെ ആണ് കേട്ടോ... വലുതായി ഒന്നും വേണ്ടല്ലോ.. ജസ്റ്റ്‌ ഒരു റിങ് എക്സ്ചേഞ്ച് മാത്രം മതി ഇപ്പൊ.. ഞാൻ അമ്മയോട് സംസാരിച്ചു..."

അവൻ പറയുമ്പോൾ രുദ്രൻ മറ്റുള്ളവരുടെ നേരെ നോക്കി..

അവരുടെ മുഖത്തും ആശ്വാസം ആണ്..

"നീ വാ..."

അവനോട് പറഞ്ഞു കൊണ്ട് രുദ്രൻ അകത്തേക്കു കയറി..

ശിവാ..ഹാളിലേക്ക് കയറുമ്പോൾ രുദ്രൻ ഉറക്കെ... വിളിച്ചു.

"എന്താ ഏട്ടാ...

വിളി കേട്ട് കൊണ്ട് ഹാളിലേക്ക് ഇറങ്ങി വന്നവൾ രുദ്രനൊപ്പം..ചിരിച്ചു കൊണ്ട് നിൽക്കുന്ന ജീവനെ കണ്ടു വാ പൊളിച്ചു പോയി..

ഇതെപ്പോ വന്നു..

അവളുടെ ഭാവം കണ്ടപ്പോൾ... ജീവൻ ചിരിയോടെ ഒന്ന് കണ്ണടച്ച് കാണിച്ചു...

"ജീവന് കുടിക്കാൻ എടുക്ക്.. അമ്മയോട് പറ അവൻ വന്നത്...

രുദ്രനും അവളുടെ ഭാവം കണ്ടപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഇരിക്ക്.. രുദ്രൻ ജീവനോട് പറഞ്ഞു..

"എന്താടോ പ്രശ്നം.."

ജീവൻ ഇരുന്നു കൊണ്ട് വീണ്ടും ചോദിച്ചു..

രുദ്രൻ നെടുവീർപ്പോടെ ഒന്നവനെ.. നോക്കി.

സേതുവിന്റെ മരണം മുതൽ.... അന്ന് സംഭവിച്ച കാര്യങ്ങൾ വരെയും രുദ്രൻ അവനോട്.. ചുരുക്കി... എന്നാൽ കാര്യങ്ങൾ അവന് മനസ്സിലാവും വിധം പറഞ്ഞു കൊടുത്തു..

ജീവന്റെ മുഖത്തു വിരിഞ്ഞ ഭാവം... അതൊരിക്കലും 
രുദ്രനെ നിരാശപെടുത്തുന്നത് ആയിരുന്നില്ല..

"താൻ വെറുതെ എന്നേ പേടിപ്പിച്ചു..

രുദ്രന്റെ നേരെ നോക്കി ചിരിച്ചു കൊണ്ട്... ജീവൻ പറയുമ്പോൾ വാക്കുകളിൽ കണ്ട അതേ ആശ്വാസം അവന്റെ മുഖത്തും ഉണ്ടായിരുന്നു..

"ഇതിലൊക്കെ എന്തോന്ന് ഇത്രേം ടെൻഷൻ അടിക്കാൻ.. എല്ലാം ശെരിയാവും എന്നുള്ള വാക്കാണ് ഏറ്റവും വലിയൊരു മൊട്ടിവേഷൻ എന്ന് പറയാറില്ലേ പലരും.. പക്ഷെ.. എനിക്ക് വരുന്നിടത്തു വെച്ച് കാണാം എന്നുള്ളതാ ഏറ്റവും വലിയ മോറ്റീവ്... ടെൻഷൻ ആവാതെടോ.. നമ്മക്ക് റെഡിയാക്കാം "

വളരെ അടുത്ത് പരിജയം ഉള്ളൊരു ആളെ പോലെ ജീവൻ അടുത്തേക്ക് ഇരുന്നു തോളിൽ തട്ടി അത് പറയുമ്പോൾ രുദ്രന്റെ മനസ്സിൽ അൽപ്പം തണുപ്പ് പകർന്നു...

ശ്രീ ഏട്ടൻ ഒരിക്കലും ഒരു അളിയൻ ആണെന്ന് തോന്നിയിട്ടില്ല.. കൂടെ പിറക്കാതെ പോയൊരു ഏട്ടൻ തന്നെ ആയിരുന്നു..

ഇടയിൽ കുറച്ചു നാൾ.. ജോലിയിൽ നിന്നും വിട്ട് നിന്നപ്പോൾ കാണിച്ച... പരിഭവം മാറ്റി നിർത്തിയാൽ... അതിപ്പോഴും യാതൊരു കോട്ടവും വരാതെ അതേ ഭാവത്തിൽ ഉണ്ട്..

അത് പോലൊരാൾ...

ജീവനെ ഹൃദയം ഏറ്റെടുത്തു കഴിഞ്ഞു..

"വീട്ടിൽ അമ്മ ക്ഷണം തുടങ്ങി.. ഇനി ഇവിടെയും സെറ്റാക്കി തുടങ്ങാം.. അങ്ങനല്ലേ "

ജീവൻ ചോദിക്കുമ്പോൾ... രുദ്രൻ.. ഒന്ന് തലയാട്ടി..

ലക്ഷ്മിയമ്മയാണ് വെള്ളം കൊണ്ട് വന്നത്..

അവരുടെ പിറകെ ശിവ പതുങ്ങി നിൽക്കുന്നത് കണ്ടിട്ട് ജീവന്റെ മുഖത്തൊരു കള്ളചിരിയുണ്ട്..

ഇത്തിരി കുശലം ചോദിച്ചു കൊണ്ട്... ലക്ഷ്മി അടുക്കളയിലേക്ക് മാറിയപ്പോൾ രുദ്രനും എഴുന്നേറ്റു പുറത്തേക്ക് നടന്നു..

ഒറ്റയ്ക്ക് ജീവന് മുന്നിൽ ശിവ പെട്ടത് പോലായി..

ഇടം വലം വെട്ടുന്ന കണ്ണുകൾ കൊണ്ട് അവൾ തന്നെ നോക്കാതെ നോക്കുന്നത് അറിയേ... ജീവൻ മനോഹരമായി ചിരിച്ചു കൊണ്ടവളെ നോക്കി എഴുന്നേറ്റു..

കയ്യിലെ കുടിച്ചു തീർന്ന ഗ്ലാസ്‌ അവൾക് നേരെ നീട്ടി അവൻ കണ്ണടച്ച് കാണിക്കുമ്പോൾ പെണ്ണ് ചുവന്നു പോയിരുന്നു..

ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നവളെ നോക്കി അവനും മുറ്റത്തേക്ക് ഇറങ്ങി പോയി..

ജീവന്റെ തീരുമാനം അറിയിച്ചതിൽ പിന്നെ... അവർക്കെല്ലാം ഒരു ധൃതി അറിയാതെ തന്നെ വന്നിരുന്നു...

ഒരു പാതി ദിവസം കൊണ്ട്.... ചെയ്യേണ്ടുന്ന കാര്യങ്ങൾ... അവരുടെ ചലനങ്ങളെ കൂടുതൽ വേഗത്തിലാക്കി..

നാളെയാണ് പരിപാടി.. വരണം എന്ന് വിളിച്ചു പറയുമ്പോൾ കിട്ടിയ നീരസങ്ങൾ അവരെ ആരെയും നിരാശപെടുത്തിയില്ല..

അങ്ങനെ കേൾക്കുമ്പോൾ ആരായാലും പ്രതികരിക്കുന്ന രീതി അങ്ങനെ തന്നെ ആണ് എന്ന് അവർക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല...

ലക്ഷ്മിയും മുത്തശ്ശിയും... ഫോൺ വിളികളിലേക്ക് മാറിയപ്പോൾ.... റെജിയും സെലീമും അറിയിച്ചതിനു പിന്നാലെ.. യാതൊരു പരിഭവം കൂടാതെ... സേതുവിനോടുള്ള സ്നേഹം എന്നതിന്റെ തെളിവായി
.. ഒരു ഗ്രാമം മൊത്തത്തിൽ ആ വീട്ടിലെ സന്തോഷം ഏറ്റെടുത്തു കഴിഞ്ഞു..

നിമിഷങ്ങൾ കൊണ്ട് അതൊരു കല്യാണവീടായി മാറി..

സമയകുറവ് ഒന്നിനും ഒരു കുറവും വരുത്തരുത് എന്ന് അവിടെ കൂടിയ ഓരോരുത്തർക്കും നിർബന്ധം ഉള്ളത് പോലെ...

ഗായത്രിയും... ശ്രീയും കൂടിയാണ് ടൗണിൽ പോയത്...

അഞ്‌ജലിക്കും ശിവയ്ക്കും വേണ്ടുന്ന അത്യാവശ്യം സാധനങ്ങൾ വാങ്ങിക്കാൻ..

എല്ലാത്തിനും സ്വന്തം കൂടപ്പിറപ്പിനെ പോലെ ഓടി പാഞ്ഞു നടന്നിരുന്ന ജീവനെ രുദ്രൻ ഒരുപാട് നിർബന്ധിച്ചു കൊണ്ടാണ് വീട്ടിലേക്ക് പറഞ്ഞു വിട്ടത്..

അവിടെയും ഒരുക്കങ്ങൾ ചെയ്ത് തീർക്കേണ്ടതുണ്ട് എന്നവന് അറിയാം..

തനിക്കു മുമ്പിൽ നടക്കുന്ന ഒരുക്കങ്ങൾ.... അത് തന്റെ കല്യാണത്തിന് വേണ്ടിയാണ് എന്നപ്പോഴും വിശ്വാസം വരാത്തൊരു മാനസിക അവസ്ഥയിൽ ആയിരുന്നു രുദ്രൻ അപ്പോഴും..

ആ ബഹളങ്ങളിൽ അവൻ വല്ലാതെ അസ്വസ്ഥൻ ആയിരുന്നു..

അവിടെ നിന്നും എഴുന്നേറ്റു അവൻ അകത്തേക്ക് നടന്നു...

ശിവയുടെ മുറിയിലാണ് അഞ്ജലി.. വിവരം അറിഞ്ഞ ഉടനെ ഓടി പാഞ്ഞു വന്ന സേറയും.. പിന്നെ രണ്ടോ മൂന്നോ പെൺപിള്ളേർ കൂടിയും അവൾക്കൊപ്പം ആ മുറിയിൽ ഉണ്ടായിരുന്നു..

ഒന്നിങ്ങു വന്നേ... "

തന്നെ നോക്കി ടെൻഷനോടെ നിൽക്കുന്ന അഞ്ജലിയെ രുദ്രൻ വിളിക്കുമ്പോൾ.. അവിടെ ഒരു ചിരി കിലുങ്ങി..

അതൊന്നും ശ്രദ്ധിക്കാതെ രുദ്രൻ തിരിച്ചു നടന്നു..

ഇപ്പൊ വരാട്ടോ"സേറയെ നോക്കി... അഞ്ജലി പതിയെ... പറഞ്ഞു..

"ഈ കോലത്തിൽ തന്നെ വരണേ "

സേറ തിരിച്ചു പറയുമ്പോൾ അഞ്ജലി അവളെ ഒന്നു കൂർപ്പിച്ചു നോക്കി...

"അല്ല.. ആ പോയ ആള് വിളിച്ച രീതി കേട്ടിട്ട് എനിക്കത്ര സുഖം പോരാ മോളെ "

സേറ പറയുമ്പോൾ അഞ്ജലി അവളെ പുച്ഛത്തോടെ നോക്കി..

"എന്റെ രുദ്രേട്ടൻ പാവം ആണെടി മോളെ.. ഞാൻ പോയിട്ട് വരാവേ "
അപ്പോഴത്തെ അവളുടെ ഭാവം കണ്ടപ്പോൾ സേറക്ക് ചിരി വന്നിരുന്നു..

ആളുകൾ അധികമില്ലാസത്തൊരു മൂലയിൽ... മറ്റെങ്ങി നോക്കി നിൽക്കുന്ന രുദ്രനരികിൽ പോയി നിൽക്കുമ്പോൾ സെറയോട് പറഞ്ഞു പോന്ന ധൈര്യം അവളിൽ നിന്നും കൈ വിട്ട് പോയിരുന്നു..

കുറച്ചു നേരം അതേ നിൽപ്പ് തുടർന്നിട്ടും അവൻ മിണ്ടുന്നില്ല എന്നതവളുടെ ടെൻഷൻ കൂട്ടി..

എന്തിനാ വിളിച്ചേ... പതിയെ അത് ചോദിക്കുമ്പോൾ രുദ്രൻ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് വീണ്ടും അതേ നിൽപ്പ് തുടർന്നു...

ഇങ്ങനെ വടി പോലെ നിൽക്കാൻ ആണേൽഎന്നെ എന്തിനാ വിളിച്ചത് എന്ന് ചോദിക്കാൻ ധൈര്യം പോരാഞ്ഞു അവളത് സ്വയം ചോദിച്ചു ആശ്വാസം കൊണ്ടു..

നാളെ ഇവിടെന്താ നടക്കുന്നത് എന്നറിയോ നിനക്ക് "

രുദ്രൻ ഗൗരവംമാത്തോടെ തന്നെ ചോദിച്ചു..

നമ്മുടെ കല്യാണം അല്ലേ രുദ്രേട്ടാ... ആവേശത്തിൽ അവളത് ചോദിക്കുമ്പോൾ വെട്ടി തിരിഞ്ഞു നോക്കിയ അവന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ അഞ്ജലി മുഖം കുനിച്ചു...

"അത് കാണുന്നോർക്ക്... പിന്നെ നിന്റെ അപ്പനും ചേട്ടനും മുന്നിൽ... പക്ഷെ... സത്യം എന്താണ്.. എന്റെ മനസ്സിൽ എന്താണ് എന്ന് നിന്ക്ക് അറിയാമല്ലോ ... അല്ലേ "

രുദ്രൻ ചോദിക്കുമ്പോൾ.. ഇവനെന്തിനാ ഇത് വീണ്ടും വീണ്ടും ചോദിക്കുന്നെ എന്നായിരുന്നു അവൾ ഓർത്തത്..

കള്ളപോലീസിന് ഇനി എന്റെ പ്രണയത്തിന് മുന്നിൽ മുട്ട് മടക്കി വീഴുമോ എന്നുള്ള പേടി കാണും... അഞ്ജലിക്ക് ചിരി വന്നു... അതോർക്കുബോൾ..

"ചിരിക്കാൻ... ഞാൻ ഇവിടെ വല്ല തമാശയും പറഞ്ഞോടി യൂദാസെ "

അവൻ പല്ല് കടിച്ചു കൊണ്ട് ചോദിച്ചു..

"അതിന് എനിക്ക് ചിരിക്കാൻ.. അങ്ങനെ തമാശ തന്നെ കേൾക്കണം എന്നൊന്നും ഇല്ല രുദ്രേട്ടാ.. നല്ല മനസ്സുള്ളോർക്ക് പെട്ടന്ന് ചിരി വരും.. കേട്ടിട്ടില്ലേ.. പിന്നെ ചിരി ആരോഗ്യത്തിന് നല്ലതും ആണല്ലോ "

അഞ്ജലി നിഷ്കളങ്ക വാരി വിതറി കൊണ്ടത് പറയുമ്പോൾ രുദ്രൻ അവളെ തുറിച്ചു നോക്കി...

"എങ്കിൽ... ഇമ്മാതിരി ഇളി .. ഇനി എന്റെ മുന്നിൽ നിന്നും ഇളിക്കല്ലേ... അത് നിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും "

അവൻ ഓർമിപ്പിച്ചു..
"എന്നേ വിളിച്ച കാര്യം പറ രുദ്രേട്ടാ.. എനിക്ക് മെഹന്ദി ഇടാൻ ഉള്ളതാ... ഇനി അതികം ടൈം ഇല്ല "

സീരിയസായി അഞ്ജലി അത് പറയുമ്പോൾ രുദ്രന് അവളുടെ തലക്ക് ഒന്ന് കൊടുക്കണം എന്ന് തോന്നി..

അവൻ പല്ല് കടിച്ചു പിടിച്ചു കൊണ്ടവളെ നോക്കി.
"എന്റെ ലൈഫിൽ ഞാൻ ആദ്യമായിട്ടാ കല്യാണം കഴിക്കുന്നത്. അപ്പൊ എനിക്കത് എൻജോയ് ചെയ്യണം "
അഞ്ജലി പറഞ്ഞു..

ഓ.. എനിക്ക് പിന്നെ ഇത് തന്നെ ആണല്ലോ പണി. അവളുടെ ഒരു എൻജോയ്...

രുദ്രൻ ചുണ്ട് കോട്ടി...

"എടീ.. നിന്റെ അപ്പനേം ചേട്ടനേം തത്കാലം ഒതുക്കി നിർത്താൻ ഇതല്ലാതെ വേറൊരു വഴി ഇല്ലെന്ന് ശെരിക്കും അറിയാവുന്നത് കൊണ്ടാണ് ഞാൻ ഇങ്ങനൊരു കളിക്ക് കൂട്ട് നിൽക്കുന്നത് എന്ന് എത്ര പ്രാവശ്യം പറഞ്ഞു നിന്നോട്... എന്റെ താലി ഏറ്റു വാങ്ങുന്നവൾ അറ്റ്ലീസ്റ്റ്.. എനിക്ക് ദേഷ്യമെങ്കിലും ഇല്ലാത്ത ഒരാൾ ആവണ്ടേ... നിന്നെ കാണുമ്പോൾ എനിക്ക് നിന്റെ പരട്ട ത...ന്തയെ ഓർമ വരും.. അങ്ങനെ ഉള്ള ഞാൻ "

അവൻ അവളെ നോക്കി തല തടവി...
അഞ്ജലി ഒന്നും മിണ്ടിയില്ല... അവൾക്കറിയാം... അപ്പോഴുള്ള അവന്റെ മാനസിക അവസ്ഥ..
അതിൽ ഒരുപാട് സങ്കടവും ഉണ്ട്.
പക്ഷെ ഇതല്ലാതെ ഇപ്പൊ തനിക്കു മുന്നിലും വേറെ വഴിയൊന്നുമില്ല...

അപ്പനോടുള്ള വെറുപ്പുണ്ടോ എന്നോട്.. "

അഞ്ജലി ചോദിക്കുമ്പോൾ രുദ്രൻ ഒന്നും മിണ്ടിയില്ല.

നീ പോയിക്കോ.. "

അവൾക്ക് കൊടുക്കാൻ ഒരു ഉത്തരം ഇല്ലാഞ്ഞിട്ടു തന്നെ രുദ്രൻ.. അഞ്ജലിയോട് പറഞ്ഞു..

പിന്നൊന്നും പറയാതെ തിരിഞ്ഞു നടക്കുമ്പോൾ അവനോളം വിങ്ങൽ അവളിലും ഉണ്ടായിരുന്നു...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അഞ്ജലി പോയിട്ടും പിന്നെയും കുറച്ചു നേരം കൂടി രുദ്രൻ പുറത്തെ ബഹളങ്ങളിലേക്ക് നോക്കി നിന്നു..
മനസ്സ് പിടി വിട്ട് പോകുന്നുണ്ട് എന്ന് തോന്നിയപ്പോൾ അവൻ തിരികെ അകത്തേക്കു കയറി..

തന്നെ നോക്കുന്നവർക്ക് നനുത്തൊരു ചിരി തിരികെ നൽകി അവൻ കയറി ചെല്ലുമ്പോൾ.. മുത്തശ്ശിയുടെ ബെഡിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു..

"വാ.. മോനെ."
വാതിൽക്കൽ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങിയവനെ അവർ വിളിക്കുമ്പോൾ... അവിടെ ഉണ്ടായിരുന്ന ആളുകൾ എല്ലാം പുറത്തേക്ക് ഇറങ്ങി തുടങ്ങി..

വാ... ഇവിടെ വന്നിരിക്ക് നീ "
മുത്തശ്ശി കൈ നീട്ടി വിളിക്കുമ്പോൾ... രുദ്രൻ ആ അരികിലേക്ക് കയറി കിടന്നു..

"സാരമില്ല ഡാ... അച്ഛന് സന്തോഷം ആവുള്ളു.. നിന്റെ തീരുമാനം. അവള് നല്ല കുട്ടിയല്ലേ... നീ വെറുതെ ഓരോന്നു ആലോചിച്ചു സങ്കടപെടേണ്ട "

കമിഴ്ന്നു കിടന്നു തലയിണയിൽ മുഖം പൂഴ്ത്തിയ അവന്റെ തലയിൽ തലോടി... അവരത് പറയുമ്പോൾ.. രുദ്രന് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല..

ആ വാത്സല്യചൂടിൽ അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു..

മറ്റെല്ലാം തത്കാലം മറന്ന് കൊണ്ടവൻ പതിയെ ഉറക്കത്തിന്റെ പിടിയിൽ അമർന്നു പോയിരുന്നു.
💞💞💞💞💞💞💞💞💞💞💞💞💞💞💞

ഒട്ടും ഉറങ്ങാത്ത ഒരു രാത്രിയിൽ.... പുലർച്ചെ തന്നെ അഞ്ജലി എഴുന്നേറ്റു..

ഉള്ളിൽ മുഴുവനും ഇന്നലെ രുദ്രൻ പറഞ്ഞു തന്ന വാക്കുകൾ തീർത്ത പ്രകമ്പനമാണ്..

നിന്റെ പഠനം തീർന്നു നീ നിന്റെ തിരക്കുകളും സേഫ് ആവുന്നത് വരെ മാത്രം ഞാൻ നിനക്ക് നൽകുന്ന ഒരു സംരക്ഷണം മാത്രം ആണ് ഈ കല്യാണം.. മറ്റൊന്നും മോഹിക്കാൻ നിൽക്കരുത്.. എനിക്കിഷ്ടമല്ല "
കണ്ണിൽ നോക്കി പറയുന്നവന്റെ കവിളിളിലെ നുണ കുഴിയിൽ അമർത്തി ഒരുമ്മ കൊടുക്കണം എന്നാ തോന്നിയത്..

പക്ഷെ ഒന്നും മിണ്ടാതെ... ഒന്നും ചെയ്യാതെ തല താഴ്ത്തി..

"ആ സംരക്ഷണത്തിൽ നിന്ന് കൊണ്ട് തന്നെ അഞ്ജലി നിന്റെ ഹൃദയത്തിൽ ഇടിച്ചു കയറും മോനെ രുദ്രേട്ടാ.. തിരിച്ചിറങ്ങി എനിക്ക് പോവണം എന്ന് തോന്നിയാലും നീ അതിന് തയ്യാറാവാത്ത വിധം നിന്നേ കൊണ്ട് എന്നേ സ്നേഹിപ്പിക്കാൻ എനിക്കറിയാം "

കാൽ മുട്ടിലേക്ക് മുഖം വെച്ച് കൊണ്ട് അഞ്ജലി ഓർത്തു..

അരികിൽ കിടക്കുന്ന ശിവ നല്ല ഉറക്കത്തിലാണ്..

ഇനി വരുന്നൊരു പുലരി... അത് തന്റെ സ്വപ്നസാഫാല്യത്തിന്റെ മുഹൂർത്തമാണ്...

ആർക്ക് വേണ്ടി ആണെങ്കിലും... എന്തിന് വേണ്ടി ആണേലും... രുദ്രൻ അഞ്ജലിയെ സ്വന്തമാ‌ക്കുന്ന ദിനം..

അവൾക്ക് ഒരു കുളിരു തോന്നി..

ഉള്ളിൽ മുഴുവനും അവന്റെ പല ഭാവങ്ങളും മിന്നി മാഞ്ഞു..

അടങ്ങാത്ത പ്രണയം അവളെ ഓരോ നിമിഷവും തരാളിതയാക്കി.

വെറുപ്പുണ്ടോ എന്ന തന്റെ ചോദ്യത്തിന് അവൻ മൗനമാണ് തിരികെ നൽകിയത്..

അത് മാത്രം മതി... അവനിലേക്ക് തന്റെ പ്രണയം ചേർത്ത് വെക്കാൻ..

എത്ര പെട്ടാന്നാണ് തന്റെ ജീവിതം വഴി മാറി ഒഴുകിയത്.. ഒട്ടും പ്രതീക്ഷിക്കാത്ത... ഒരു വഴിയിൽ കൂടി..

ഇനിയും എന്തെല്ലാം തടസ്സങ്ങൾ അതി ജീവിക്കേണ്ടി വരും...

ശിവ കൂടി എഴുന്നേറ്റു വന്നതോടെ പിന്നെ ചിന്തിച്ചു കൂട്ടാൻ ഒന്നും സമയം കിട്ടിയില്ല അഞ്‌ജലിക്ക്..

പുറത്ത് അപ്പോഴും ആളുകളുടെ തിരക്കുകൾ അകത്തേക്ക് കേൾക്കും പരുവത്തിൽ തന്നെയാണ്...

നോക്കി ഇരിക്കാനൊന്നും ഇനി സമയം ഇല്ല... അഞ്ജു.. പോയിട്ട് കുളിച്ചു വാ.. "

ശിവ തള്ളി വിടുമ്പോൾ അഞ്ജലി എഴുന്നേറ്റു പുറത്തേക്ക് നടന്നു..

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

റെഡ് ചില്ലി കളർ സാരിയും... അതിന് ചേരുന്ന മിതമായ ആഭരണങ്ങളും...ഇത്തിരി മേക്കപ്പും കൂടി ആയപ്പോൾ ആളാകെ മാറി പോയിരുന്നു...

ആദ്യം താലി കെട്ടാനുള്ള മുഹൂർത്തവും അതിന് ശേഷം മോതിരമാറ്റവും..

അങ്ങനാണ് പ്ലാൻ ചെയ്തിരുന്നത്..

എല്ലാവരും ഒറ്റകെട്ടായി ശ്രമിച്ചത് കൊണ്ട് തന്നെ.. ഒരു തട്ടി കൂട്ട് കല്യാണത്തിന്റെ യാതൊരു ഭാവങ്ങളും ഇല്ലാത്ത വിധം എല്ലാം മനോഹരമായിരുന്നു...

ജീവനും ഫാമിലിയും രാവിലെ തന്നെ എത്തിയിരുന്നു.. അവരതികം പേരൊന്നുമില്ല.. ആകെ അഞ്ചോ ആറോ പേര് മാത്രം..

ഷർട്ടും മുണ്ടും ആയിരുന്നു രുദ്രന്റെ വേഷം.. ആ വേഷത്തിൽ അവനെ ഇത് വരെയും കണ്ടിട്ടില്ല എങ്കിലും.. വളരെ മനോഹരമായി ഒരുങ്ങി മുന്നിൽ വന്നു നിൽക്കുന്നവനെ കണ്ണിമ ചിമ്മാതെ നോക്കി നിന്ന അഞ്ജലിയെ സെറയാണ് തട്ടി വിളിച്ചത്..

രുദ്രന്റെ കണ്ണുകളും ഒരു നിമിഷം അഞ്ജലിയുടെ നേരെ തെന്നി നീങ്ങി..

വാ... അവളുടെ കൈ പിടിച്ചു കൊണ്ടവൻ മുറ്റത്തേക്ക് ഇറങ്ങി പോവുമ്പോൾ ലക്ഷ്മിയും മുത്തശ്ശിയും കണ്ണ് തുടച്ചു..

സേതുവിന്റെ അരികിൽ പോയി കൈ കൂപ്പി നിൽക്കുമ്പോൾ... അഞ്ജലി യും അവനൊപ്പം കൈ കൂപ്പി..

"എന്റെ അപ്പൻ ചെയ്ത തെറ്റിന്... അച്ഛന്റെ മോനെ.. ഞാൻ എന്റെ ജീവൻ പോലെ സ്നേഹിച്ചു കൊള്ളാം... അറിഞ്ഞു കൊണ്ടവനെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല... നിങ്ങൾക്ക് നീതി കിട്ടാൻ അവനൊപ്പം ഏതറ്റം വരെയും ഞാനും ഉണ്ടാവും "

അഞ്ജലിയുടെ ഹൃദയം മൗനമായി ആ അച്ഛനെ ആശ്വാസിപ്പിക്കുന്ന തിരക്കിലാണ്..

അൽപ്പം കഴിഞ്ഞു അവൾ കണ്ണ് തുറക്കുമ്പോൾ ചുവന്നു കലങ്ങിയ കണ്ണോടെ അവളെ നോക്കി നിൽപ്പുണ്ട് രുദ്രൻ..

അവൾക്ക് അവനോട് ആ നിമിഷം എന്ത് പറയണം എന്നറിയില്ലായിരുന്നു..

മരണം കൊണ്ട് പോലും....അഭിമാനത്തോടെ ഓർക്കാൻ കഴിയുന്ന ഒരച്ഛന്റെ മകനാണ് രുദ്രേട്ടൻ...

അവളുടെ തല അവന് മുന്നിൽ കുനിഞ്ഞു..
മതിയെടാ... ഇനി ഇങ്ങോട്ട് വാ നീ.. സമയം ആയി "

ആരോ ഉറക്കെ വിളിച്ചു പറയുമ്പോൾ രുദ്രൻ അഞ്ജലിയെ ഒന്ന് നോക്കി കൊണ്ട് മുന്നോട്ടു നടന്നു..

അവന് പിറകെ അവളും..

അവനൊപ്പം മുറ്റത്തു തന്നെ കെട്ടിയ മണ്ഡപത്തിൽ കയറി ഇരിക്കുമ്പോൾ.... അഞ്‌ജലിക്ക് നന്നായി ടെൻഷൻ ഉണ്ടായിരുന്നു..

രുദ്രന് നേരെ അവൾ പല വട്ടം നോക്കിയിട്ടും അതറിഞ്ഞും വെറുതെ പോലും അവൻ ഒന്ന് നോക്കിയില്ല..

ഒടുവിൽ... താലി എടുത്തു കൊണ്ട് നീട്ടുമ്പോൾ... അത് വാങ്ങി രുദ്രൻ അവൾക് നേരെ തിരിഞ്ഞു..

അപ്പോഴും ആ മുഖത്തുള്ള ഭാവം അവൾക്ക് മനസ്സിലായില്ല..

ചെറിയൊരു കുളിരോട് കൂടി അവന്റെ കയ്യിന്റെ തണുപ്പ് കഴുത്തിൽ പതിയുമ്പോൾ അഞ്ജലി കണ്ണുകൾ ഇറുക്കി അടച്ചു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story