രൗദ്രം ❤️: ഭാഗം 34

raudram

രചന: ജിഫ്‌ന നിസാർ

മോതിരവിരലിൽ ജീവൻ കൈ നീട്ടി പിടിക്കുമ്പോൾ  ശിവയുടെ നേരെ അവൻ പ്രണയത്തോടെ നോക്കി...

നാണം കൊണ്ട് ചുവന്നു പോയ മുഖം കുനിച്ചു കൊണ്ടവൾ അവനോട് ചേർന്ന് നിൽക്കുമ്പോൾ വിറച്ചു തുടങ്ങിയ അവളെ അവൻ പതിയെ തോളിൽ പിടിച്ചിട്ട് തന്നോട് ചേർത്ത് വെച്ചു..

"ജസ്റ്റ്‌ ഒരു റിങ് എക്സ്ചേഞ്ച് അല്ലേ ശിവ... അതിങ്ങനെ ടെൻഷൻ ആണേൽ.. നമ്മൾ എങ്ങനെ താലി കെട്ട് നടത്തും.. ഇപ്പൊ തന്നെ തുള്ളി വിറച്ചിട്ട് ആ ഹൃദയം ഇങ്ങ് പുറത്ത് ചാടി പോരുവല്ലോ..

കുസൃതിയോടെ... ചേർന്ന് നിന്നിട്ട് ജീവൻ പറയുമ്പോൾ ശിവ ഒന്നവനെ പാളി നോക്കി..

അവളുടെ നോട്ടം കണ്ടപ്പോൾ അവനൊന്നു മനോഹരമായി ചിരിച്ചു..

"നമ്മുക്ക് ഒളിച്ചോടിയാലോ..ഈ ടെൻഷൻ ഒഴിഞ്ഞു കിട്ടും.. അത് വേണോ "

അവൻ വീണ്ടും പതിയെ ചോദിക്കുമ്പോൾ... അവളുടെ നീളൻ നഖം അവന്റെ കയ്യിൽ അമർന്നു..

"അത് ശെരി.. അത്ര പാവം ഒന്നും അല്ലല്ലോ എന്റെ പെണ്ണ് "

അതേ ചിരിയോടെ അവനത് പറയുമ്പോൾ... ശിവയുടെ ചുണ്ടിലും കുസൃതിചിരി ഉണ്ടായിരുന്നു..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി... കല്യാണചെക്കനിൽ നിന്നും എക്സ്ചേഞ്ച് ചെയ്തു.... എല്ലായിടത്തും പ്രസരിപ്പോടെ ഓടി പാഞ്ഞു നടക്കുന്ന രുദ്രനെ അഞ്ജലി പ്രണയത്തോടെ നോക്കി..

ഉള്ളിൽ തുടി കൊട്ടുന്ന പ്രണയം ഒരിക്കലും അവന് മേലെ ആർത്തലച്ചു പെയ്യാനാവില്ല..

ചെറിയൊരു ചാറ്റൽ മഴ പോലെ.. പതിയെ... വളരെ പതിയെ അവനിലേക്ക് ചേർത്ത് വെക്കാനെ ആവൂ.. തന്റെ പ്രണയം..

അപ്പോഴെല്ലാം അവളുടെ കൈ കഴുത്തിൽ കിടക്കുന്ന നേർത്ത ആ താലി മാലയിൽ മുറുകി..

താനിപ്പോൾ രുദ്രന്റെ സ്വന്തം ആണെന്ന് ഓർക്കേ... നനുത്തൊരു കാറ്റ് ഒന്നാകെ പൊതിയും പോലെ അവൾ കുളിർന്നു പോയി...

സേറ അവളുടെ ഈ നോട്ടം കണ്ടിട്ട് കളിയാക്കി ഓരോന്നു പറയുമ്പോൾ... ആ തണുപ്പ് അവളിൽ കൂടുതൽ ശക്തിയായി..

നല്ല ടെൻഷൻ ഉണ്ടായിരുന്നു... അപ്പനും ചേട്ടായിയും രുദ്രനെ കുടുക്കാൻ എന്തെങ്കിലും ചെയ്യുമോ എന്ന്.

പക്ഷെ പേടിച്ചത് പോലെ... ഒന്നും സംഭവിച്ചില്ല..

എല്ലാം നല്ല രീതിയിൽ തന്നെ അവസാനിച്ചു..

സേതുവിന്റെ കുടുംബത്തിനോടുള്ള സ്നേഹം... തന്നിലേക്കും വന്നു പതിയുന്നത് അഞ്ജലി അറിയുന്നുണ്ട്..

വന്നു മിണ്ടുന്നവർ എല്ലാവരും രുദ്രന്റെ പെണ്ണിനെ ചേർത്ത് പിടിച്ചു കൊണ്ടാണ് സംസാരിക്കാൻ ശ്രമിക്കുന്നത്...

അവർക്കൊപ്പം നിന്നിട്ട് അതെല്ലാം ആസ്വദിച്ചു..അപ്പോൾ സ്റ്റീഫന്റെ മോളല്ല.. അഞ്ജലി രുദ്രന്റെ പെണ്ണ് മാത്രം ആയിരുന്നു...

സിറ്റൗട്ടിലെ ചാരു പടിയിൽ ഇരുന്നിട്ട് അഞ്ജലി ചുറ്റും കണ്ണോടിച്ചു..

ശിവയും ജീവനും ഭക്ഷണം കഴിക്കാൻ ഇരുന്നിടത്... അവളുടെ കണ്ണുകൾ ഇടഞ്ഞു നിന്നു..

ശിവ ഒരുപാട് വിളിച്ചു കൂടെ ഇരിക്കാൻ.. പക്ഷെ അവരുടെ പ്രൈവസി നഷ്ടപെടാതിരിക്കാൻ വേണ്ടി മനഃപൂർവം ഒഴിഞ്ഞു മാറി..

ജീവൻ കഴിക്കുന്നതിനിടെ തന്നെ അവളോട് എന്തൊക്കെയോ പറയുന്നുണ്ട്..

അവളുടെ മുഖം കൂടുതൽ ചുവന്നു പോകുന്നതും.. കണ്ണുകളിൽ അവനോടുള്ള പ്രണയം നിറയുന്നതും അവിടെ ഇരുന്നിട്ടും അഞ്ജലിക്ക് തിരിച്ചറിയാൻ കഴിഞ്ഞു..

പ്രണയം അങ്ങനല്ലേ... എത്ര അകലെ ഇരുന്നാലും ചില ഭാവങ്ങൾ കാണുമ്പോൾ അവർ പ്രണയിക്കയാണ് എന്ന് തോന്നിപ്പിച്ചു തരും..

എത്ര തടഞ്ഞു നിർത്തിയിട്ടും അഞ്ജലിയുടെ കണ്ണുകൾ രുദ്രന് നേരെ വെറുതെ ഒന്ന് നീണ്ടു..

ആർക്കോ ഭക്ഷണം വിളമ്പിയിട്ട്... നിവരുമ്പോൾ.. മനോഹരമായി ചിരിച്ചു കൊണ്ടവൻ എന്തോ പറയുന്നുണ്ട്..

ഇട്ടിരുന്ന ഷർട്ട് വിയർപ്പ് കൊണ്ട് നനഞ്ഞു തുടങ്ങിയിട്ടുണ്ട്..

തോളിൽ ഒരു തോർത്തും..

അവന്റെ ചെയ്തികൾക്കെല്ലാം ഒരു പ്രതേക ഭംഗി തോന്നി അവന്..

ഉള്ളിലെ സന്തോഷം അഞ്ജലിയുടെ ചുണ്ടിൽ... ചിരിയായി വിരിഞ്ഞു.
വീണ്ടും അവളുടെ കണ്ണുകൾ... ശിവയുടെ നേരെ നോക്കി..
അവൾക്കരികിൽ നിന്നിട്ട് ലക്ഷ്മി.. ആ തലയിൽ തലോടി...ജീവനോട് എന്തോ പറഞ്ഞിട്ട് ചിരിക്കുന്നുണ്ട്..

അഞ്ജലിയുടെ ചുണ്ടിലെ ചിരി മാഞ്ഞു..

പകരം ഉള്ളിൽ സങ്കടം നിറഞ്ഞു..

അവൾക്കമ്മയെ ഓർമ വന്നു..
ആ നീളൻ മിഴികൾ പെട്ടന്ന് നിറഞ്ഞു..
അപ്പനും ചേട്ടനുമാണ് തന്നോട് തെറ്റ് ചെയ്തത്..
എന്നിട്ടും അവർക്കൊപ്പം താൻ എന്തേ അമ്മയെ കൂടി മറന്നു പോയത്..

അമ്മയ്ക്ക് അഞ്ചുമോളോട് എന്നും വല്ല്യ സ്നേഹം തന്നെ ആണല്ലോ..

ഒരു കരച്ചിൽ അവളുടെ തൊണ്ടയിൽ കുരുങ്ങി..

ഇടക്കെപ്പോഴേ കണ്ണുകൾ അവളിൽ പാറി വീഴുമ്പോൾ.. ആ വാടിയ മുഖം അവനും കണ്ടിരുന്നു..

ഇത് വരെയും പൂത്തിരി പോലെ മിന്നി നിന്നിരുന്ന പെണ്ണിന് പെട്ടന്ന് എന്ത് പറ്റി.. അവന്റെ നെറ്റി ചുളിഞ്ഞു..

കയ്യിലുള്ള പാത്രം അടുത്തുള്ള ടേബിളിൽ വെച്ചിട്ട് അവൻ അവൾക്ക് നേരെ നടന്നു..

ഡീ.. യൂദാസെ..

പെട്ടന്ന് അരികിൽ വന്നു നിന്നിട്ട് അവൻ വിളിക്കുമ്പോൾ..അവൾ ഞെട്ടി കൊണ്ടവനെ നോക്കി..

എന്ത് പറ്റി... നിറഞ്ഞ ആ കണ്ണുകൾ കണ്ടു അവങ്ങനെ ചോദിക്കുമ്പോൾ ഒന്നും ഇല്ലെന്ന് പറഞ്ഞു കൊണ്ടവൾ.. കണ്ണുകൾ മാറ്റി..
വീണ്ടും കൊതിയോടെ അവളുടെ.. കണ്ണുകൾ ശിവയുടെ നേരെ തന്നെ.. നീണ്ടു..

അവളുടെ നോട്ടത്തിന്റ അറ്റം തേടി അവന്റെ കണ്ണുകളും അവരിൽ ചെന്നെത്തി..

പറയാതെ തന്നെ അവന് മനസ്സിലായി... ആ ഹൃദയനൊമ്പരം.. അതിന്റെ കാരണം.
ഒടുവിൽ അവളെയും...

നീ ഭക്ഷണം കഴിച്ചോ "

അവനത് ചോദിക്കുമ്പോൾ വീണ്ടും അഞ്ജലി അവനെ നോക്കി..

എനിക്കിപ്പോ വേണ്ട "
അഞ്ജലി പറഞ്ഞു..

"പിന്നെ ഇനി എപ്പഴാ.. സമയം ഒരു മണിയായി "

രുദ്രൻ പറയുമ്പോൾ വീണ്ടും അഞ്ജലി അവനെ നോക്കി...

"എഴുന്നേറ്റു വന്നേ നീ..

പിന്നെ ഒന്നും പറയാൻ നിൽക്കാതെ രുദ്രൻ ഇറങ്ങി പോകുമ്പോൾ അഞ്ജലിയുടെ കൈ കൂടി അവന്റെ കയ്യിൽ ഉണ്ടായിരുന്നു..

ഇവിടിരിക്ക്... ഒഴിഞ്ഞു കിടന്നൊരു ടേബിളിൽ അവളെ ഇരുത്തിയിട്ട്.. അവൻ തന്നെയാണ് ഓരോന്നു വിളമ്പി കൊടുത്തത്..

അത് വരെയും തന്നിൽ നിറഞ്ഞു നിന്നിരുന്ന... സങ്കടം.. അത് ദൂരെ ദൂരെ മാഞ്ഞു മറയുന്നത് അഞ്ജലി അറിഞ്ഞിരുന്നു..

വീണ്ടും ഹൃദയം മുഴുവനും പ്രണയം നിറയുന്നു..

"രുദ്രേട്ടൻ... കഴിച്ചോ "

തനിക്കരികിൽ ഒഴിഞ്ഞു കിടക്കുന്ന കസേരയിലേക്ക് നോക്കി അഞ്ജലി അത് ചോദിക്കുമ്പോൾ രുദ്രൻ ഒന്നവളെ കൂർപ്പിച്ചു നോക്കി..

അവൾ കള്ളത്തരം കാണിച്ചത് പോലെ വേഗം തല കുനിച്ചു..

നീ കഴിക്ക്.. ഞാൻ ദാ വരുന്നു "

വീണ്ടും അവൻ തിരക്കിൽ അലിഞ്ഞു ചേരുന്നതും... അതിനിടയിൽ എപ്പേഴോ... തനിക്കരികിൽ വന്നിരുന്നു കൊണ്ട് ഭക്ഷണം കഴിക്കുന്നതും ഹൃദയം നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തോടെ അഞ്ജലി അറിഞ്ഞു...

"എന്റെ ചോര ഊറ്റി കുടിക്കാതെ... മുന്നിലെ ഗ്ലാസിൽ വെള്ളം ഉണ്ട്.. അതെടുത്തു കുടിക്ക് യൂദാസെ നീ "

അത് പറയുബോൾ... അവന്റെ മുഖത്ത് നിറഞ്ഞ കുസൃതിചിരിയിലേക്ക് അഞ്ജലി അത്ഭുതത്തോടെ നോക്കി..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അന്ന് അത്രമേൽ പ്രാധാന്യം കൊടുക്കാതെ വെറുമൊരു അപകടമരണം മാത്രമായി എഴുതി ക്ളോസ് ചെയ്ത ഒരു കേസ്... ഇന്നിപ്പോൾ ഒരു വർഷത്തിന് ശേഷം.. വീണ്ടും റീ ഓപ്പൺ ചെയ്യാൻ ഉണ്ടായ റീസൻ... അതൊന്ന് പറഞ്ഞു തരാമോ സർ "

മുന്നിൽ ഇരിക്കുന്നവരിൽ ഒരുവളുടെ ചങ്കിൽ കൊള്ളുന്ന ചോദ്യം...

അലി അക്തർ ഇരുന്നു വിയർത്തു..

"എനിക്ക് എന്റെ അച്ഛന് നീതി വാങ്ങിച്ചു കൊടുക്കണം.. അന്ന് ഞാൻ അത് തേടി വന്നപ്പോൾ നീ ഒക്കെ ചവിട്ടി അരച്ച് കളഞ്ഞ അതേ നീതി.. നീ ഒക്കെ തന്നെ എനിക്ക് തിരികെ മേടിച്ചു തന്നെ പറ്റൂ.. അല്ലെങ്കിൽ.."

രുദ്രൻ പറയുന്നത് അയാളുടെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങി..

പറഞ്ഞത് പോലെ ചെയ്തു കളയാൻ യാതൊരു മടിയും ഇല്ലെന്ന് അവന്റെ ഭാവം കാണുമ്പോൾ തന്നെ അറിയാം...

അതിന് വേണ്ടി വിളിച്ചു കൂട്ടിയ മാധ്യമപ്രവർത്തകാരാണ് മുന്നിൽ ഇരിക്കുന്നത്...

സർ... മറുപടി ഇല്ലാഞ്ഞിട്ടാണ്.. വീണ്ടും അവരുടെ വിളിയെത്തി...

അയാൾ കയ്യിലുള്ള കർച്ചീഫ് കൊണ്ടു മുഖം ഒപ്പി..

"അന്നും സേതു മാധവന്റെ മരണത്തെ സംശയത്തോടെ തന്നെയാണ് നോക്കി കണ്ടത്.. പക്ഷെ ഉറപ്പിക്കാൻ മതിയായ തെളിവുകൾ ഉണ്ടായിരുന്നില്ല.. എന്നത് കൊണ്ടു മാത്രം അന്നത്തെ കേസ് ക്ലോസ് ചെയ്തു..."

അലി അക്തർ മനസ്സിലെ പതർച്ച മുഖത്തു കാണാത്ത വിധം വളരെ ശ്രദ്ധിച്ചാണ് മറുപടി പറഞ്ഞത്..

"ശെരിക്കും അത് തന്നെയാണോ സർ കാരണം.. അല്ല തെളിവ് നശിപ്പിക്കാനും.. പുതിയ പുതിയ തെളിവുകൾ ഉണ്ടാകാനും നിങ്ങളെക്കാൾ മിടുക്കന്മാർ ഇല്ലെന്നുള്ള സത്യം മുന്നിൽ നിർത്തി കൊണ്ടു തന്നെ ചോദിക്കട്ടെ.. ആരെയോ രക്ഷിക്കാൻ അന്നങ്ങനെ ഒരു തീരുമാനം എടുത്തതാണോ എന്ന് ചോദിച്ചാൽ....അത് തെറ്റാണോ സർ..

വിടാനുള്ള ഭാവം ഇല്ലാത്ത പോലെ.. അവരിൽ നിന്നും ഉത്തരം കൊടുക്കേണ്ട ചോദ്യങ്ങൾ ഉയർന്നു വന്നു..

"ഏയ്‌.. നോ.. നെവർ.. അങ്ങനൊന്നും അല്ല "

ഒന്ന് ഞെട്ടി എങ്കിലും... അലി അക്തർ പെട്ടന്ന് തന്നെ പറഞ്ഞു..

കേസ് റീ ഓപ്പൺ ആക്കാൻ തീരുമാനം ഉണ്ടായ സ്ഥിതിക്ക്.. ഇനി കൂടുതൽ ഇൻഫർമേഷൻ... നിങ്ങളെ പിന്നെ അറിയിക്കുന്നതാണ്... "

വീണ്ടും അവരുടെ ചോദ്യം കേൾക്കാൻ ഉള്ള മനകട്ടി ഇല്ലായിരുന്നു അപ്പോൾ അയാളിൽ..

വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങൾ ആ വാർത്ത കോട്ടി ഘോഷിക്കുമ്പോൾ... ചുണ്ടിൽ ഒളിപ്പിച്ചു പിടിച്ചൊരു ചിരിയോടെ... രുദ്രൻ അത് കണ്ടിരുന്നു..

വീണ്ടും വീണ്ടും..

ഇന്ന് രാവിലെ എഴുന്നേറ്റു ആദ്യം ചെയ്ത ജോലി അതാണ്‌.. അലി അക്തറിനെ വിളിച്ചിട്ട്... ഇന്ന് തന്നെ ഇങ്ങനൊരു കാര്യം ചെയ്യണം എന്നുറപ്പിച്ചു പറയുബോൾ.. മനസ്സിൽ വളരെ വ്യക്തമായ ഒരു ഉദ്ദേശം ഉണ്ടായിരുന്നു..

അയാൾ പറഞ്ഞ തടസ്സങ്ങളെ മുന ഒടിച്ചു കയ്യിൽ വെച്ച് കൊടുക്കുമ്പോ... പിന്നെ സമ്മതിച്ചു തരാതെ വഴി ഇല്ലായിരുന്നു കമ്മീഷണർക്ക് മുന്നിൽ..

കല്യാണതിരക്കുകൾ... ഏറെ കുറെ ഒതുങ്ങിയിട്ടുണ്ട്.. വന്നവരിൽ ഏറെയും പേർ തിരികെ പോയിട്ടുമുണ്ട്..

പിന്നെയും ബാക്കി ഉള്ള പണികളുമായി വീണ്ടും തിരക്കിലായി പോയ പ്രിയപ്പെട്ടവരെ നോക്കുമ്പോൾ.... ഹൃദയം നിറഞ്ഞു പോയിരുന്നു രുദ്രന്..

ഗൂഢമായൊരു ചിരിയോടെ... ബൈക്ക് എടുത്തു പോവുമ്പോൾ അവനുള്ളം ശാന്തമായിരുന്നു..
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ആ നശിച്ചവൻ രണ്ടും കല്പിച്ചാണ് "
ഇപ്രാവശ്യം സ്റ്റീഫൻ അത് പറയുബോൾ അൽപ്പം പരാജയഭയം ഉണ്ടായിരുന്നു അയാളുടെ വാക്കിൽ..

"ആണെങ്കിൽ നന്നായി പോയി... അന്നേ ഞാൻ പറഞ്ഞതാ.. കേട്ടോ... ഇല്ലല്ലോ.. ഇനി അവൻ തരുന്നത് മേടിക്കാൻ കയ്യും നീട്ടി കാത്തിരുന്നോ "

ജെറിന് ദേഷ്യം അവന്റെ പിടിയിൽ നിൽക്കുന്നില്ല.. 

"ഇനിയും നീ അത് തന്നെ പറഞ്ഞോണ്ട് ഇരുന്നത് കൊണ്ടായോ.. അന്നത് അങ്ങനെയൊക്കെ പറ്റി.. അവൻ വന്നു തിരിച്ചടിച്ചോട്ടെ എന്നൊന്നും കരുതി വിട്ടതല്ലല്ലോ ഞാൻ.. "

സ്റ്റീഫനും ദേഷ്യത്തോടെ തന്നെ പറഞ്ഞു..

ജെറിൻ അപ്പനെ ഒന്ന് കലിപ്പിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല..

"ഇനി എന്തോ വേണമെന്ന് ആലോചിച്ചു നോക്ക് നീ..എനിക്ക് മാത്രം അല്ലല്ലോ അവൻ പണി തരുന്നത്.. നിന്റെയൊക്കെ പല ചീഞ്ഞ സ്വഭാവങ്ങളും കുത്തി പൊക്കി കൊണ്ടാണ് അവന്റെ വരവ് "

സ്റ്റീഫൻ അവനെ ഓർമിപ്പിച്ചു..

അത് കേട്ടപ്പോൾ ജെറിൻ അയാളെ ഒന്ന് തുറിച്ചു നോക്കി...

"അപ്പൻ ആ കമ്മീഷണറേ ഒന്ന് വിളിച്ചു നോക്ക്.. എന്നതാ ഇപ്പൊ പെട്ടന്ന് ഇങ്ങനൊരു തീരുമാനം എന്നറിയാമല്ലോ "

ജെറിൻ പറയുമ്പോൾ സ്റ്റീഫൻ അവനെ നോക്കി..

"അയാൾ വിളിച്ചിട്ട് എടുക്കുന്നില്ല..ലക്ഷങ്ങൾ എണ്ണി വാങ്ങിയപ്പോ ഉണ്ടായിരുന്ന സ്നേഹം ഒന്നും ഇപ്പൊ ആ നാറിക്ക് കാണുകേല "

സ്റ്റീഫൻ അമർഷം അടങ്ങാതെ പറഞ്ഞു..

ജെറിനും ദേഷ്യത്തോടെ പല്ല് കടിച്ചു..

"അതറിയാൻ ഇപ്പൊ അയാളെ വിളിക്കേണ്ട കാര്യം ഒന്നും ഇല്ല ജെറി.. ഒറപ്പല്ലേ.. അവനാണ്... രുദ്രൻ... ഈ കേസ് ഇപ്പൊ കുത്തി പൊന്തി വരണം എങ്കിൽ അതിനു പിന്നിൽ ഒരൊറ്റ കാരണം മാത്രമേ ഒള്ളു... രുദ്രൻ... കളിക്കളത്തിൽ ഇനി നിറഞ്ഞാടാൻ പോവാ..."

ജസ്റ്റിൻ പറയുമ്പോൾ... സ്റ്റീഫനും ജെറിനും ഒന്ന് പരസ്പരം നോക്കി..

ജെറിൻ കയ്യോടെ പൊക്കി കൊണ്ട് വരുമ്പോൾ ജസ്റ്റിന് പിന്നെ മറഞ്ഞു നിൽക്കാൻ യാതൊരു പഴുതും ഇല്ലായിരുന്നു..

ഒരസക്സിഡന്റ് പറ്റിയത് കൊണ്ടാണ് മാറി നിന്നത് എന്നവൻ പറഞ്ഞ കള്ളം.. കയ്യിലെ വലിയ കെട്ട് കൂടി കണ്ടതോടെ പിന്നെ ഒരു ചോദ്യത്തിനിട കൊടുക്കാതെ ജെറിനും സ്റ്റീഫനും അത് വിശ്വസിച്ചു..

അല്ലങ്കിൽ അത് പോലെ പറഞ്ഞു ഫലിപ്പിക്കാൻ അവനായി..എങ്കിലും അവന്റെ ജസ്റ്റിന്റെ കണ്ണുകൾ ഇടയ്ക്കിടെ അകത്തേക്ക് തെന്നി നീങ്ങുന്നുണ്ട് പേടിയോടെ...

"കേസിനെ അല്ല പേടിക്കേണ്ടത്... അവനെയാണ്... പക്ഷെ അത് പറഞ്ഞു നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ലിയ... അവന്റെ ജോലി കുറച്ചു കൂടി എളുപ്പമാണ് എന്നതല്ലാതെ മറ്റൊന്നും ഉണ്ടാവില്ല..."

ജസ്റ്റിൻ ചിരിച്ചു കൊണ്ടു പറഞ്ഞു..

"തിരിച്ചടി കൊടുക്കുബോൾ... അത് അവനിനി ഒരിക്കലും പൊന്തി വരാൻ കഴിയാത്ത രീതിയിൽ ഉള്ളതാവണം... എങ്കിലേ ഇനി നിങ്ങൾക്ക് രക്ഷയൊള്ളു..

ജസ്റ്റിൻ ഓർമ പെടുത്തി വീണ്ടും..

അവനുള്ളിൽ അഞ്ജലിയോടുള്ള പക ജ്വലിക്കുന്ന മനസ്സ് കിടന്നു പുകഞ്ഞു..
അതിനേക്കാൾ... റീത്തയോടുള്ള ദേഷ്യം...

പെട്ടന്ന് ഗേറ്റ് കടന്നൊരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടിട്ട് അവരെല്ലാം എഴുന്നേറ്റ് കൊണ്ട് പുറത്തേക്ക് നോക്കി..

വീണ്ടും എന്തോ പണി വരുന്നുണ്ട് എന്നുള്ള ഭാവം ഉണ്ടായിരുന്നു അവരിൽ...

നിറഞ്ഞ ചിരിയോടെ... അതിനേക്കാൾ ഉപരി കല്യാണചെക്കന്റെ അതേ വേഷത്തിൽ രുദ്രൻ കയറി വന്നപ്പോൾ അവരെല്ലാം ശെരിക്കും ഞെട്ടി പോയിരുന്നു..

അവനാവട്ടെ മുഖം നിറഞ്ഞ ചിരി അൽപ്പം പോലും മങ്ങാതെ അവരെ മൂന്നു പേരെയും മാറി മാറി നോക്കി..

ദേഷ്യം മുഖം നിറച്ചും കാണുന്നുണ്ട് എങ്കിലും അവരൊന്നും മിണ്ടുന്നില്ല..

"ഇന്നെന്റെ കല്യാണം ആയിരുന്നു... അറിഞ്ഞായിരുന്നോ അപ്പനും ചേട്ടനും "

അതേ ചിരിയിൽ അവനത് പറയുമ്പോൾ... ജെറിൻ മുഷ്‌ടി ചുരുട്ടി ദേഷ്യം ഒതുക്കി...

സ്റ്റീഫൻ അവനെ തുറിച്ചു നോക്കി..

അനുഗ്രഹം വാങ്ങിക്കാൻ വന്നതാ ഞാൻ.. മനസ്സറിഞ്ഞു അനുഗ്രഹം തരണം.. ഇനി നിങ്ങൾക്കാ പരാതി ഉണ്ടാവില്ലല്ലോ.. അഞ്ജലി ഇപ്പൊ എന്റെ സ്വന്തം ആണ് "

അവൻ അവർക്ക് നേരെ നോക്കി ചിരി അമർത്തി...

"കല്യാണത്തിന് നിങ്ങൾ സാധാരണ എനിക്കിങ്ങോട്ടാ ഗിഫ്റ്റ് തരേണ്ടത്.. പക്ഷെ ഞാൻ ആ രീതി ഒന്ന് മാറ്റി പിടിച്ചു.. നല്ലൊരു ഗിഫ്റ്റ് അങ്ങോട്ട്‌ തരാം എന്ന് കരുതി..ഞാൻ... അത് കണ്ടു ബോധിച്ചില്ലേ.. പ്രിയപ്പെട്ട കമ്മീഷണർ സാറിന്റെ കാല് പിടിച്ച ഞാൻ അത് ഇന്ന് തന്നെ ഒപ്പിച്ചത്.. അത് ഒട്ടും കുറഞ്ഞു പോയിട്ടില്ല എന്നാ എന്റെ നിഗമനം.. ഇനി കുറഞ്ഞു എന്നൊരു തോന്നൽ ഉണ്ടെങ്കിൽ... അപ്പനും ചേട്ടനും എന്നോട് ക്ഷമിക്കണം... ബാക്കി ഉള്ളത് പുറകെ വരും.. ഉടനെ തന്നെ "

കളിയായി പറഞ്ഞു തുടങ്ങിയ വാക്കുകൾ അവസാനം ആയപ്പോൾ അങ്ങേയറ്റം കടുത്തു പോയിരുന്നു..

"ഇപ്പൊ നീ ജയിച്ചു... ശെരി തന്നെ.. പക്ഷെ ഈ ചിരി അതികം ഇനി നിന്നിൽ ഉണ്ടാവില്ല.. കേട്ടോ ഡാ "

ജെറിൻ പറഞ്ഞ വാക്കുകൾ പല്ലിനിടയിൽ കിടന്നു ചതഞ്ഞു കൊണ്ടാണ് പുറത്ത് ചാടിയത്...

ഇപ്പോഴെന്നല്ല ജെറിനെ... ഇനി അങ്ങോട്ട് മുഴുവനും ഞാൻ തന്നെ ജയിക്കും.. കാത്തിരുന്നോ.. നീയും നിന്റെ അപ്പനും...

യാതൊരു പേടിയുമില്ലാതെ അവനത് പറഞ്ഞു തീർക്കുമ്പോൾ ജെറിനും സ്റ്റീഫനും പിന്നൊന്നും മിണ്ടിയില്ല..

ദേഷ്യം പല്ലുകൾ കൊണ്ടമർത്തി.. അവർ മൗനം കൂട്ട് പിടിച്ചു..

രുദ്രന്റെ മുഖത്തു ചിരി മായുന്നതും...ആ കണ്ണുകൾ തനിക്കു നേരെ കുത്തി തുളയുന്നതും ജസ്റ്റിൻ പേടിയോടെ അറിഞ്ഞു..

അവന്റെ കണ്ണുകൾ ജെറിനെയും സ്റ്റീഫനെയും ഒന്ന് പാളി നോക്കി..

വീണ്ടും രുദ്രനെ നോക്കുമ്പോ അവനിൽ ക്രൂരമായൊരു ചിരി ഉണ്ടായിരുന്നു..

ഒരിക്കലും മറക്കാത്ത അവന്റെ ദേഷ്യം... അത് തന്നിൽ തീർത്ത പ്രഹരങ്ങളുടെ വേദന എല്ലാം... ഒരിക്കൽ കൂടി ജസ്റ്റിന് ഓർമ വന്നു..

ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല..

ജസ്റ്റിന് നേരെ രുദ്രന്റെ കൈ ഉയർന്നു...
എന്തിനാണ് എന്ന് ജസ്റ്റിൻ ചോദിച്ചില്ല..

ഇത് അതിനാണ് എന്ന് രുദ്രൻ പറഞ്ഞതുമില്ല....

.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story